കൂടും തേടി....❣️: ഭാഗം 21

Koodum thedi

എഴുത്തുകാരി: ദക്ഷ

മടിച്ചു നില്കുന്നവളെ നിർബന്ധിച്ചു പറഞ്ഞയക്കുമ്പോ ശ്രീയുടെ ഉള്ളിലൊരു പൂക്കാലം വിരിയുന്നുണ്ടായിരുന്നു... "ഇന്ന് ഞാനൊരു കലക്ക് കലക്കും.."ഉള്ളിൽ പറഞ്ഞു കൊണ്ട് അവൾ അമ്മച്ചിയുടെ റൂം ലക്ഷ്യമാക്കി നടന്നു അവശതയോടെ കിടക്കുന്ന അമ്മച്ചിക്ക് അരികിൽ ചെന്നവൾ ഒരു നിമിഷം നോക്കി നിന്നു "എന്റെ ഇച്ഛായനിലേക്കുള്ള ഏക തുറുപ്പു ചീട്ടാണ് ഈ കിടക്കുന്നത് കർത്താവേ മിന്നിച്ചേക്കണേ...." ചുവരിൽ വച്ച കർത്താവിന്റെ ഫോട്ടോയിൽ നോക്കി ഒന്നു മുത്തി അവൾ അമ്മച്ചിക്ക് അരികിൽ ഇരുന്നു "ആമ്മച്ചി..."കാൽ മുട്ടുകളിൽ മസാജു ചെയ്തു കൊണ്ട് മെല്ലെ വിളിച്ചതും അവർ കണ്ണു തുറന്നു "ഇപ്പോ എങ്ങനെയുണ്ട് ക്ഷീണം കുറവുണ്ടോ.." "മ്..."അവർ പതിയെ തലയാട്ടി "അമ്മച്ചി ഇന്ന് വല്ലോം കഴിച്ചായിരുന്നോ....കുടിക്കാൻ വല്ലതും വേണോ...." "ഒന്നും വേണ്ട കൊച്ചേ....റോയ് മോൻ ഇത് വരെ വന്നില്ലയോ..."അവര് വിവശതയോടെ അവളെ നോക്കി "സാറ് വരാൻ ലേറ്റ് ആവും അമ്മച്ചീ അതു വരെ പട്ടിണി കിടക്കാൻ ആന്നോ ഭാവം അമ്മച്ചി നിക്ക് ഞാനിപ്പോ വരാ...."

അവൾ പുറത്തിറങ്ങി അറ്റൻഡർ മുഖേന ബ്രെഡും പാലും വാങ്ങിച്ചു വന്നു അമ്മച്ചിക്ക് അരികിൽ അവരെ ബെഡിൽ ചാരി ഇരിപ്പിച്ചു ബ്രെഡും പാലും നിർബന്ധ പൂർവം കഴിപ്പിച്ചു കഴിച്ചു കഴിഞ്ഞു മുഖം തുടച്ചു കൊടുത്തതും പെട്ടെന്നവർ അവളുടെ കൈയിൽ പിടിച്ചു വിങ്ങി വിങ്ങി കരഞ്ഞു ഒരു നിമിഷം അമ്പരന്നു നിന്നെങ്കിലും പെട്ടെന്നുദിച്ച ഭോധോദയത്തിൽ ശ്രീ അവരെ ചേർത്തു പിടിച്ചു "മൂന്നാണമക്കളുണ്ടായിട്ടെന്നാ കർത്താവെനിക്കൊരു പെങ്കൊച്ചിനെ തന്നില്ല ല്ലോ...ഒരു മോളുണ്ടായിരുന്നേൽ അനാഥ പ്രേതം കണക്കെ ഞാനിവിടിങ്ങനെ കിടക്കുമായിരുന്നോ...." പതം പറഞ്ഞു കരഞ്ഞു കൊണ്ടവർ ശ്രീയുടെ നെഞ്ചിലേക്ക് ചാരി ശ്രീയുടെ ചുണ്ടിലൊരു ഗൂഢ സ്മിതം മൊട്ടിട്ടു ഒന്നു കൂടിയവൾ അമ്മച്ചിയെ ചേർത്തു പിടിച്ചു "ആരു പറഞ്ഞു അമ്മച്ചിക് പെന്മക്കൾ ഇല്ലെന്ന്..ഞാനും ആരതിയുമൊക്കെ പിന്നെ ആരാ....ഞങ്ങൾ ഞങ്ങടെ അമ്മച്ചി ആയല്ലേ അമ്മച്ചിയെ കണ്ടേക്കുന്നെ.....അപ്പോൾ അമ്മച്ചിക്ക് ഞങ്ങൾ അന്യരാണല്ലേ...." ശ്രീ പരിഭവത്തോടെ അവരെ നോക്കി "നിങ്ങളൊക്കെ നിക്ക് മക്കള് തന്നാ....എന്നാലും...."

"ഒരെന്നാലും ഇല്ല.... ന്റെ സ്വന്തവാ അമ്മച്ചി അമ്മച്ചീടെ സ്വന്തവാ ഞാനും...അങ്ങനെ കരുതിയ മതി ...."കവിളിൽ കൈ വച്ചു പറഞ്ഞതും റീത്താമ്മച്ചി ചേർത്തു പിടിച്ചവളുടെ നെറ്റിയിൽ മുകർന്നു വാതിലിൽ തട്ടു കേട്ടതും ശ്രീ അമ്മച്ചിക്ക് അരികിൽ നിന്നും മാറി വാതിൽ തുറന്നു "ഹാ വന്നോ..." ചിരിയോടെ നിക്കുന്ന ഉണ്ണിയോടായ് ചോദിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും തൂക്കു പാത്രം വാങ്ങി മേശമേൽ വച്ചു "എങ്ങനെയുണ്ടമ്മച്ചി...."സ്റ്റൂൾ വലിച്ചു കട്ടിലിനരികിൽ ഇരുന്നു കൊണ്ടവൻ ചോദിച്ചു "ക്ഷീണം കുറവുണ്ട് .....മക്കൾക്കൊക്കെ ബുദ്ധിമുട്ടായി അല്ലെ..." "ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ..." അവൻ ചിരിയോടെ അമ്മച്ചിയുടെ കൈ കവർന്നു "നീയാ കഞ്ഞി ഒഴിച്ചു കൊടുക്ക് ശ്രീ..."അവൻ ശ്രീയുടെ നേർക്ക് തിരിഞ്ഞു കൊണ്ടു പറഞ്ഞു "അയ്യോ ഇപ്പഴാ ശ്രീ മോള് ബ്രെഡ് കഴിപ്പിചേ ഇനിയിപ്പോ പോവത്തില്ല...ഞാൻ പിന്നെ കഴിച്ചോളാ...." റീത്താമ്മച്ചി ദയനീയ സ്വരത്തിൽ പറഞ്ഞു "കഴിച്ചേക്കണം മരുന്നു കുറേ ദേഹത്തു കയറാൻ ഉള്ളതാ മറക്കണ്ട..."ശ്രീ കപട ഗൗരവത്തിൽ പറഞ്ഞു ." ഉവ്വ് ഡോട്ടറേ ..."

റീത്താമ്മച്ചി ശിരസ്സ് കുനിച്ചു അതേ ടോണിൽ മറുപടി കൊടുത്തതും മൂവരും പരസ്പരം നോക്കി ചിരിച്ചു ക്ഷീണം മറന്നു അമ്മച്ചി ചിരികളിയിൽ മുഴുകിയിരിക്കുമ്പോഴാണ് വാതിൽ മുട്ടുക പോലും ചെയ്യാതെ കാറ്റു പോലെ റോയ് കടന്നു വന്നത് പരിഭ്രമത്താൽ അവന്റെ നെറ്റിത്തടത്തിൽ വിയർപ്പ്‌ പൊടിഞ്ഞിരുന്നു കട്ടിലിൽ ചാരിയിരുന്നു ഇരുവരോടും ചിരിച്ചു സംസാരിക്കുന്ന അമ്മച്ചിയെ കണ്ടതും അവൻ ആശ്വാസത്തോടെ ശ്വാസം ആഞ്ഞു വിട്ടു "പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മചീ...."കിതപ്പോടെ പറയുന്നവനെ ശ്രീ കണ്ണിമയ്ക്കാതെ നോക്കി നിന്നു സംസാരിക്കുമ്പോൾ പിടയുന്ന അവന്റെ ചെന്നിത്തടത്തിലേക് ശ്രീ സാകൂതം നോക്കി "അമ്മചിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല ടാ..കണ്ടില്ലേ ആളങ്ങു ഉഷാറായി...." ഉണ്ണി അവന്റെ കൈ പിടിച്ചതും റോയ് നന്ദിയോടെ അവനെ നോക്കി "മനുഷ്യൻ തീ തിന്നാടാ ഇങ്ങോട്ട് പറന്നു വന്നെ ...ഇന്നലെ തൊട്ടേ ഞാൻ പറയുന്നു നമുക്ക് ഹോസ്പിറ്റലിൽ പോവാമെന്ന്...അമ്മച്ചി കേൾക്കണ്ടേ..." നെറ്റിത്തടത്തിലേ വിയർപ്പ് ട്വവൽ കൊണ്ട് തുടച്ചു റോയ് കസേരയിൽ ഇരുന്നു

"അതിനിപ്പോ എന്താ ന്റെ ശ്രീ മോള് ഉള്ളത് കൊണ്ട് എനിക്കിവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു... അവളെന്നെ പൊന്നു പോലല്ലിയോ നോക്കിയേ..."അമ്മച്ചി അരികിൽ നിന്നിരുന്ന ശ്രീയുടെ കരം തടവി... റോയ് മുഖമുയർത്തി അവളെ നോക്കിയൊന്നു പുഞ്ചിരിച്ചതും ഒരു വിദ്യുത് പ്രവാഹം ദേഹത്തു കൂടെ പോയത് ശ്രീ അറിഞ്ഞു "എന്ന ഞങ്ങളിറങ്ങിയെക്കട്ടെ..."അല്പസമയം കൂടിയിരുന്നു ഉണ്ണി എഴുന്നേറ്റു ശ്രീയെ നോക്കി "പോവാടി....അമ്മ തനിച്ചല്ലേ ഉള്ളു..." "മ്ഹ്...."തല കുലുക്കി കൊണ്ട് ശ്രീ എഴുന്നേറ്റു കട്ടിൽ ക്രാസിയിൽ വച്ച കോട്ടെടുത്തു കൈയിൽ പിടിച്ചു "എന്ന പോയിട്ട് വരാ അമ്മച്ചി...അല്പം കഴിഞ്ഞു ഇൻജക്ഷൻ അടിച്ചു കഴിഞ്ഞാ ആ കഞ്ഞി കുടിച്ചേക്കണം കേട്ടല്ലോ...കാലത്തെ ഫുഡ് ഞാൻ കൊണ്ടു വന്നോളാ...."റോയ് യെ ഒന്നു നോക്കി അവൾ ഉണ്ണിക്ക് പിറകെ നടന്നു "ടാ നീ വല്ലോം കഴിച്ചായിരുന്നോ.."വാതിൽക്കലോളം എത്തി ഉണ്ണി തിരിഞ്ഞു നോക്കി "ഇല്ല ടാ...അത് കുഴപ്പമില്ല ക്യാന്റീൻ ഉണ്ടല്ലോ താഴെ ...."അവൻ ചിരിച്ചു "ഉണ്ണീ..."കോറിഡോറിലൂടെ മുന്നോട്ട് നടന്നതും റോയ് യുടെ പിൻവിളി കേട്ട് ഉണ്ണിയും ശ്രീയും ഒരുപോലെ തിരിഞ്ഞു നോക്കി

"എന്നാട...." "ടാ...നാളെ ഒരു ദിവസത്തേക്ക് അമ്മച്ചിക് അരികിൽ നിൽക്കാൻ ഒരു ബൈസ്റ്റാന്ററെ കിട്ടുമോ നിനക്ക്...നാളെ എനിക്ക് അത്യാവശ്യമായി ഒരു കേസിൻറെ ആവശ്യത്തിന് കോട്ടയം വട്ട പോണം....അതാ..."തെല്ലൊരു വിമുഖതയോടെ റോയ് ഉണ്ണിയെ നോക്കി "അമ്മച്ചിയുടെ കാര്യം ഓർത്തു സർ ടെൻഷൻ ആവേണ്ട ഞാനുണ്ടല്ലോ ഇവിടെ....സർ ധൈര്യമായി പോയിട്ട് വന്നോ...." ശ്രീ ചാടിക്കയറി പറഞ്ഞതും റോയ് തെല്ലു സംശയത്തോടെ അവളെ നോക്കി "അത് ശരിയാ...നീ അമ്മച്ചിയെ ഓർത്തു ടെൻഷൻ അടിക്കണ്ട...ലീവെടുക്കുകയും വേണ്ട....ഇവൾക്ക് op ഉള്ള സമയത്തു വേണേൽ എന്റമ്മയെ ഞാനിവിടെ കൊണ്ട് വന്നാക്കാം.... അമ്മയവിടെ വെറുതെ ഇരിക്കുവല്ലേ...നീ ധൈര്യവായിട്ടു രാവിലെ പൊക്കോ..." ഉണ്ണി തോളിൽ തട്ടി പറഞ്ഞതും റോയ് നന്ദി പൂർവം അവനെ നോക്കി "താങ്ക്സ് ടാ...." "കൈയില് വച്ചോ..."ഉണ്ണി കപട ദേഷ്യത്തോടെയവനെ നോക്കി "ഇതിനൊക്കെ താങ്ക്സ് പറയാൻ നിന്നാൽ പിന്നെ കൂട്ടുകാരനാണ് കൂടപ്പിറപ്പാണ് ന്നൊക്കെ പറയുന്നതിൽ എന്താടാ കാര്യം...."

ഉണ്ണി പറഞ്ഞു തീർത്തതും റോയ് പെട്ടെന്നവനെ ഹഗ് ചെയ്തു അവന്റെ കവിളിൽ മൃദുവായി തട്ടി പിന്തിരിയുമ്പോൾ എന്തു കൊണ്ടോ റോയ് യുടെ മിഴികൾ നിറഞ്ഞിരുന്നു തിരികെ ഇറങ്ങി ഉണ്ണിയുടെ പിറകിൽ ഇരിക്കുന്നതിനിടെ ശ്രീ ഒന്ന് തിരിഞ്ഞു നോക്കി രണ്ടാം നിലയിലെ കൊറിഡോറിൽ നിന്നു കൊണ്ട് ഫോണ് ചെയ്യുന്ന റോയ് യെ നോക്കി അവൾ ഒരു കിസ്സ് പറത്തി വിണ്ടു "ഈ റൂട്ട് ക്ലിയറാണ് മോനേ.... ഈ വഴി ഞാനാ ഹെർട്ടിലേക്ക് ഇടിച്ചു കയറും...."ഇരു കരങ്ങളും ഹൃദയ ഭാഗത്ത്‌ അമർത്തി പിടിച്ചു കൊണ്ടവൾ മനസിൽ പറഞ്ഞു മിററിലൂടെ ശ്രീയുടെ പ്രവർത്തി നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു ഉണ്ണി വണ്ടി മുന്നോട്ടെടുക്കുമ്പോൾ പക്ഷേ അവന്റെ ചുണ്ടിലൊരു കുസൃതി ചിരി വിടർന്നിരുന്നു 🕊️ പിറ്റേന്ന് രാവിലെ പതിവിലും നേരത്തേ ഇറങ്ങി ആരതി ... ശ്രീയെ വിളിച്ചു തലേന്നത്തെ വിവരെമെല്ലാം അറിഞ്ഞിരുന്നു ഇച്ഛായൻ വരുന്നത് വരെ അവളവിടെ നിന്നിരുന്നു എന്നറിഞ്ഞപ്പോൾ എല്ലാം അവളോട് പറയാൻ തോന്നിയ നിമിഷത്തെ കുറിചോർത്തു ആശ്വാസം തോന്നി

രാത്രി റോയ്ച്ചൻ വീട്ടിൽ വന്നിട്ടാവും ഹോസ്പിറ്റലിലേക്ക് പോയത് ഇടയ്ക്കവിടെ വെട്ടം കണ്ടിരുന്നു ഹോസ്പിറ്റലിൽ എത്തുമ്പോൾ സിന്ധുവാന്റിയുണ്ടായിരുന്നു അവിടെ ആരതിയെ കണ്ടതും ഇരുവരും പുഞ്ചിരിച്ചു "ഇപ്പോ എങ്ങനെയുണ്ടമ്മച്ചീ...." ആരതി അവർകരികിൽ ഇരുന്നു "ഇപ്പൊ കുഴപ്പമൊന്നുമില്ല കൊച്ചേ...ഇന്നലെ പോലെയുള്ള പനിയൊന്നും ഇന്നില്ല...ഇഞ്ചക്ഷൻ എടുത്തു കഴിയാതെ പോവാൻ പറ്റത്തില്ല ന്ന് പറഞ്ഞത് കൊണ്ട് കിടക്കുന്നതാ ഇവിടെ....". "ആന്റി എപ്പൊ വന്നു...."ആരതി തിരിഞ്ഞവരേ നോക്കി "ഞാനും ശ്രീ മോളും കുറച്ചു സമയം ആയി വന്നിട്ട്..." " "ഇതൊക്കെ ആ ശ്രീ കൊച്ചിന്റെ പണിയാന്നെ....അവളോട് ഞാൻ പറഞ്ഞതാ എനിക്ക് കുഴപ്പവൊന്നും ഇല്ലാന്ന്..... കേക്കത്തില്ല...ഉള്ള കഞ്ഞിയും ചോറും എല്ലാം കെട്ടിപ്പൊതിഞ്ഞു കൊണ്ടാ വന്നേക്കുന്നെ..." "അതിനിപ്പോ എന്നാ ...ഇവര് രണ്ടാളും പോയ ഞാനവിടെ വെറുതെ ഇരിപ്പല്ലിയോ....ഇവിടെയാണെ വെറുതെ മിണ്ടിയും പറഞ്ഞും ഇരിക്കാലോ...." റീത്താമ്മച്ചി പറഞ്ഞതിന് മറുപടിയായി സിന്ധുവാന്റി പറഞ്ഞു "എന്ന ഞാനിറങ്ങട്ടെ വൈകിട്ട് വരാ...."

ആരതി ഇരുവരെയും നോക്കി എഴുന്നേറ്റു "എന്നാത്തിന കൊച്ചേ വെറുതെ ഇത്ര ദൂരം നടന്നു വരുന്നേ...റോയ് മോൻ വരുന്നത് വരെ ഇവരുണ്ടാവും ഇവിടെ...കൊച്ചു വെറുതെ ബുദ്ധിമുട്ടണ്ട..."അമ്മച്ചി സ്നേഹ ശാസനയോടെ പറഞ്ഞു തിരിച്ചിറങ്ങുമ്പോൾ പെട്ടെന്നൊരാൾ വന്നവളെ വട്ടം പിടിച്ചു "നീ ഇങ്ങോട്ട് വരുന്നുണ്ടെ ഒന്ന് പറയണ്ടെ നമുക്ക് ഒരുമിച്ചു പോരാമായിരുന്നല്ലോ..."തനിക്ക് അഭിമുഖം തിരിച്ചു നിർത്തി ശ്രീ അവളെ നോക്കി "ഞാൻ നേരത്തെ ഇറങ്ങി അതിലും നേരത്തെ നീ പോരുമെന്ന് ആരറിഞ്ഞു...." ആരതി മൂക്കു പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു "നീ നിന്റെ അമ്മച്ചിയെ എന്നെ ഏല്പിച്ചു പോയതല്ലേ.... നാളെ എന്റെ ഭാഗത്തു നിന്നും ഒരു കുറ്റം കേൾക്കരുതല്ലോ...."ശ്രീ ചിരിയോടെ അവളുടെ ചെവിയിൽ നുള്ളി "ഓഹ് അങ്ങനെ..." "ആഹ്...നീ വൈകിട്ട് ഇങ്ങു പോരെ റോയ് സാർ വന്ന ഉണ്ണ്യേട്ടനെ വിളിച്ചു നമുക്ക് നാലുപേർക്കും കൂടിയങ്ങു പോവാം...." "മ്....." "എന്ന ടീച്ചറ് വിട്ടോ വൈകിട്ട് കാണാ..." അവളെ യാത്ര അയച്ചു ശ്രീ റീത്താമ്മച്ചിയുടെ മുറിയിലേക്ക് നടന്നു... 🕊️

വൈകിട്ട് പ്രാക്ടീസ് കഴിഞ്ഞേ വരു എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു ആരതി ഹോസ്പിറ്റലിലേക്ക് തിരിച്ചു ആറു കഴിഞ്ഞിരുന്നു റോയ് എത്തുമ്പോൾ മുറിയിൽ ആരതിയെ കണ്ടതും അവന്റെ മുഖം വിടർന്നു ഒരു നിമിഷം രണ്ടുജോഡി കണ്ണുകളും പരസ്പരം കോർത്തു സിന്ധുവാന്റി ആദ്യമായി കാണുകയായിരുന്നു റോയ് യെ പോലീസ് യൂണിഫോമിൽ നിൽക്കുന്ന അവനെ അവർ കൗതുകത്തോടെ നോക്കി "കൂട്ടവും കുടുംബ വും വിട്ടു ഇങ്ങോട്ട് വരുമ്പോ മനസിലൊരു പിടപ്പായിരുന്നു ആരുമില്ലാത്തവളായിപ്പോയല്ലോ കർത്താവേ ഞാനെന്ന്....ഇങ്ങോട്ടേക്കുള്ള വഴി കർത്താവ് വെട്ടിയതെന്തിനെന്നു ഇപ്പഴാ എനിക്ക് മനസിലായെ....എൻറെ സ്വന്തക്കാരെല്ലാം ഇവിടെ ആയിരുന്നെന്നെ...."അമ്മച്ചി കണ്ണുതുടച്ചു കൊണ്ടു റോയ്ച്ചനോട് പറഞ്ഞത് കേട്ട് എല്ലാവരും അവരെ സഹതാപത്തോടെ നോക്കി ഉണ്ണി വന്നതോടെ എല്ലാവരും ഇറങ്ങി ആദ്യമിറങ്ങിയത് ഉണ്ണിയും സിന്ധുവാന്റിയും ആയിരുന്നു പിറകെ ശ്രീ ഇറങ്ങി അതിനും പിന്നിലായി ഇറങ്ങിയ ആരതിക്കൊപ്പം റോയ് യും പുറത്തേക്ക് നടന്നു വാതിലിനരികിൽ വച്ചു

അവൻ ആരതിയുടെ കൈവെള്ളയിൽ ഒന്നമർത്തി ഒരു പുഞ്ചിരി അവനായി സമ്മാനിച്ചു അവൾ പുറത്തേക്ക് ഇറങ്ങി ശ്രീയുടെ സ്‌കൂട്ടിയിൽ അവൾക് പിന്നിലായി ഇരിക്കുമ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്നവനെ ആരതിക്ക് കാണാമായിരുന്നു ഒരു മണിക്കൂർ നേരത്തെ പ്രാക്ടീസും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സമയം ഒമ്പതരയോടടുത്തിരുന്നു പതിവ് പോലെ വരമ്പ് വരെ വന്നു ഉണ്ണി തിരികെ പോയി വീട്ടിൽ പതിവില്ലാതെ ആരുടെയൊക്കെയോ സംസാരം കേൾക്കായി സംശയത്തോടെ ഉമ്മറത്തെത്തിയതും ആരതി അറച്ചു നിന്നു ഉമ്മറക്കോലായിൽ കാലു നീട്ടിയിരിക്കുന്ന അല്പം പ്രായമേറിയ ഒരു സ്ത്രീയിലും കസേരയിൽ ഇരുന്നു കാലുകൾ വിറപ്പിക്കുന്ന കറുമുറെ കറുത്തു കുറിയ ഒരു മനുഷ്യനിലും ആരതിയുടെ നോട്ടം എത്തി നിന്നു അവളെ കണ്ടതും ആ സ്ത്രീ ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു ആദ്യമാ കണ്ണുകളിൽ അമ്പരപ്പും അത്ഭുതവും പിന്നേ വെറുപ്പും നിറഞ്ഞു............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story