കൂടും തേടി....❣️: ഭാഗം 22

Koodum thedi

എഴുത്തുകാരി: ദക്ഷ

ഉമ്മറക്കോലായിൽ കാലു നീട്ടിയിരിക്കുന്ന അല്പം പ്രായമേറിയ ഒരു സ്ത്രീയിലും കസേരയിൽ ഇരുന്നു കാലുകൾ വിറപ്പിക്കുന്ന കറുമുറെ കറുത്തു കുറിയ ഒരു മനുഷ്യനിലും ആരതിയുടെ നോട്ടം എത്തി നിന്നു അവളെ കണ്ടതും ആ സ്ത്രീ ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു ആദ്യമാ കണ്ണുകളിൽ അമ്പരപ്പും അത്ഭുതവും പിന്നേ വെറുപ്പും നിറഞ്ഞു ഒരു നിമിഷം അവരെ നോക്കി തറഞ്ഞു നിന്നു അകത്തേക്ക് കടക്കാൻ ഒരുങ്ങുമ്പോഴാണ് പിന്നാമ്പുറത്തെ ബാത്റൂമിൽ നിന്നൊരാൾ കാർക്കിച്ചു തുപ്പിക്കൊണ്ടു ഇറങ്ങി വന്നത് "മൃദുൽ...." ആരതിയുടെ അധരം ചലിച്ചു മുറ്റത്തു നിക്കുന്നവളെ കണ്ടതും അവന്റെ മിഴികൾ വിടർന്നു "ഇപ്പോ പാതിരാ വരെ ആയോ ടീച്ചറുടെ പിള്ളാരെ പഠിപ്പിക്കൽ...." ഒരു പ്രത്യേക ടൂണിൽ ആക്കികൊണ്ടുള്ള അവന്റെ ചോദ്യം ആരതി മുഖം ചുവന്നു മുറുകി "Thats none off ur bznss...." മുഖത്തടിക്കും പോലെ പറഞ്ഞു മുന്നോട്ട് നടക്കാൻ ആഞ്ഞതും അവൻ ഒന്നു കൂടി നീട്ടി തുപ്പി അവൾക്ക് മുന്നിൽ വന്നു തടസ്സം നിന്നു

"അപ്പുറത്തു താമസിക്കാൻ വന്ന പോലീസ് പൊലയാടി മോനെ കണ്ടിട്ടാണോടി ചൂലെ നിന്റെയീ അഹങ്കാരം....."അവൾക് മാത്രം കേൾക്കാൻ പാകത്തിൽ മുഖം അവളോടടുപ്പിച്ചു ചോദിച്ചതും ആരതി വെറുപ്പിൽ മുഖം തിരിച്ചു "പൊന്ന് മോള് ഇവിടെ വന്നവരെ കണ്ടില്ലേ....നിന്റെ അച്ചമ്മയും ചെറിയച്ചനുമാ....മനസിലായില്ലേ...നിന്റെ സ്വന്തം വാസുവചന്റെ അമ്മയും അനിയനുമാണെന്ന്....." താടിയൊന്നു തടവി തന്നെ തുറിച്ചു നോക്കുന്നവളെ മൃദുൽ നാവു കൊണ്ടുഴിഞ്ഞു "വാസുവച്ചനേ കുറച്ചു നാൾ നാട്ടിൽ വരാൻ പറ്റേലാ.... അപ്പൊ പിന്നെ കെട്ടിക്കാൻ പ്രായമായ പെങ്കൊചുങളേയും അവരുടെ സുന്ദരിയായ അമ്മയെയും ഇങ്ങനെ തനിച്ചു നിർത്തുന്നത് ശരിയാന്നോ....അല്ലല്ലോ.... അതോണ്ട് ഞാൻ പോയി സ്വന്തക്കാരെയൊക്കെ ഇങ്ങു കൂട്ടിക്കൊണ്ടു വന്നു....ഇവരൊക്കെ ഇവിടെയുണ്ടാവുമ്പോ നിങ്ങടെ മേലും ഒരു കണ്ണുണ്ടാവുമല്ലോ... വെറുതെ എന്തിനാണെന്നെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കുന്നത്....." വലതു കാൽ എടുത്തു സ്റ്റെപ്പിന്മേൽ വച്ചു മൃദുൽ അവന്റെ തുടയുഴിഞ്ഞു അവനെ ദഹിപ്പിക്കും മട്ടിൽ ഒന്നു നോക്കി

ആരതി തിണ്ണയിലേക്ക് കയറി "ആ പിന്നെയെ...."മൃദുൽ പിറകിൽ വിരൽ ഞൊടിച്ചു "കുറച്ചു മുന്നേ ഇങ്ലീസിൽ ടീച്ചർ എന്തോ പറഞ്ഞില്ലേ....ആ പറഞ്ഞത് മോള് നാലായി ഓടിച്ചു ബാഗിൽ വച്ചേക്ക്...നിന്നെ ചൊല്പടിക്ക് നിർത്താനുള്ള അധികാരം നിന്റെ തന്തപ്പടിയിൽ നിന്നും തീറെഴുതി വാങ്ങിച്ചിട്ടു തന്നെയാ മൃദുൽ മുറ്റത്തു നിക്കുന്നത്....കേട്ടോടി....വാസൂന്റെ മോളേ....." കൂടുതൽ കേൾക്കാൻ നിൽക്കാതെ ആരതി അകത്തേക്ക് നടന്നു "അപ്പൊ എല്ലാം പറഞ്ഞ പോലെ...ഓർമയുണ്ടല്ലോ...അണ്ണൻ വന്നു അവളെയെന്റെ കൈയിൽ കിട്ടും വരെ അവളെ ഞാൻ നിങ്ങളെയേല്പിക്കുവാ..അവളുടെ മേലെ എപ്പോഴും ഒരു കണ്ണ് വേണം എവിടെ പോകുന്നു എപ്പോൾ വരുന്നു എല്ലാം......ഒരു നായിന്റെ മോനും അവളെ നോക്കുക പോലും ചെയ്യരുത്.....നിങ്ങടെ ഫുൾ ചിലവും ഇനി ഈ മൃദുൽ നടത്തും...അപ്പൊ നാളെ കാണാം."നെഞ്ചിൽ ഒന്നു തട്ടി മൃദുൽ അവരോടത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു മുറിയിൽ കയറിയതും വാനിറ്റി ബാഗ് ശക്തിയിൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു ആരതി കട്ടിലിൽ ഇരുന്നു

ആകെ പാടെ ഭ്രാന്ത് പിടിക്കും പോലെ "മോളേ..."ലക്ഷ്മിയമ്മ വിളിക്കുന്നത് കേട്ടതും അവൾ മിഴിയുയർത്തി നോക്കി അവളുടെ കലങ്ങിയ മിഴികൾ അവരുടെ ഉള്ളം കൊത്തി വലിച്ചു എന്തോ പറയാൻ ആഞ്ഞതും പിന്നിൽ ആ സ്ത്രീയെ കണ്ടു ആരതി വാ അടച്ചു അലക്ഷ്യമായി ഇട്ടിരുന്ന സാരി തലപ്പ് ഒന്നു കൂടി വലിച്ചിട്ടു അവർ അവൾക്കരികിലേക്ക് വന്നു "ഉം....തള്ളയെ പോലെ തന്നെ സുന്തരിക്കോത......കാശുള്ള വീട്ടിലെ ചെക്കന്മാരെ വളക്കലാന്നോടി കൊച്ചേ നിന്റെയും പണി...." ഒരു ഉളുപ്പും ഇല്ലാതെ ആ സ്ത്രീ മുന്നിൽ വന്നു ചോദിക്കുന്നത് കേട്ട് ആരതിക്ക് തൊലിയുരിയുന്നത് പോലെ തോന്നി "അമ്മേ...."വേണ്ടെന്ന അർത്ഥത്തിൽ ദയനീയമായി ലക്ഷ്മിയവരെ വിളിച്ചു "എന്നതാ ഒള്ളതല്ലേ ഞാൻ പറഞെ....നീയും ഇത് പോലെ അല്ലായിരുന്നോ.... ലേശം തൊലിവെളുപ്പുണ്ടെന്നു വച്ചു എന്തായിരുന്നു നിന്റെ പത്രാസ്....ഒരു തമ്പുരാട്ടി കുട്ടി....ഞങ്ങളെയൊക്കെ പുഛമല്ലായിരുന്നോ നിനക്ക്....എന്നിട്ടോടുക്കം എന്തായി.... കണ്ട നസ്രാണികളുടെ വിഴുപ്പ് ചുമക്കാൻ എന്റെ മോനെ ഉണ്ടായൊള്ളു....

ആ ഗതി നിന്റെ ഈ സുന്നരികോതയ്ക് ഉണ്ടാവാതിരിക്കാനാ പറഞ്ഞു കൊടുക്കുന്നെ.....തള്ള വേലി ചാടിയാ മോള് പറമ്പ് ചാടും ന്നാ അതോർമ്മ വേണം......" ഇടുപ്പിൽ കൈ കുത്തി രണ്ടുപേരെയും ഒന്നു നോക്കി ആ സ്ത്രീ പുറത്തേക്കിറങ്ങി ലക്ഷ്‌മിയമ്മ കുനിഞ്ഞ മുഖത്തോടെ ഇരിക്കുന്ന ആരതിയെ പിടച്ചിലോടെ നോക്കി അവളുടെ കണ്ണിൽ നിന്നും ഇറ്റു വീഴുന്ന നീർത്തുള്ളി മടിത്തട്ട് നനയ്ക്കുന്നുണ്ടായിരുന്നു "ആ മൃദുലേട്ടനിത് എന്തിന്റെ കേടാർന്നു... ഇത്ര നാളും നമ്മള് തനിച്ചല്ലേ ജീവിച്ചേ... ന്നിട്ടിപ്പോ ഓരോന്നിനെ പൊക്കി വന്നിരിക്കുന്നു...."നിധി അരിശത്തോടെ മേശമേൽ ശക്തിയായി ഇടിച്ചതും ഏതോ വാരികയിൽ നിന്നും മുഖമുയർത്തി കാവ്യ അവളെ നോക്കി.... "നിനക്കെന്നതാ നിധി...നമ്മടെ അച്ചമ്മയല്ലേ അത്...." "എന്നിട്ടാണോ ഇചേചിയെ കരയിപ്പിക്കുന്നത്...."നിധി ചുണ്ടു കൂർപ്പിച്ചു "നമ്മടെ മാത്രം അച്ചമ്മയല്ലേ...ഇചേച്ചീടെ അല്ലല്ലോ...."കാവ്യ രഹസ്യം പറയുന്നത് പോലെ പറഞ്ഞതും നിധിയുടെ മുഖം ചുവന്നു "ദേ കാവ്യെചി...." "നീ എന്നെ കടിച്ചു കീറാൻ വരുവൊന്നും വേണ്ട...

നമ്മളോട് പറഞ്ഞില്ലേലും അതാണ് സത്യമെന്ന് നമുക്ക് രണ്ടാൾക്കും അറിയാം...വാസൂചന് ഇചേചിയെ ഇഷ്ടമല്ലാത്തതും അത് കൊണ്ടാ..." "മതി...നിർത്തിക്കെ..."നിധി ഒച്ചവച്ചതും കാവ്യ വാ അടച്ചു "അറിയാൻ വയ്യാത്തത് കൊണ്ടു ചോദിക്കാ.. ..കാവ്യെചിക്ക് എന്ന ആ പാവത്തോട് ഇത്ര ദേഷ്യം.... ചേച്ചീടെ വല്ലതും ഇചേചി കട്ടെടുത്തോ...." കണ്ണു തുറിച്ചവളെ നോക്കി കൊണ്ട് ദേശ്യത്തിൽ നിധി ചോദിച്ചതും കാവ്യ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ....ചെറുപ്പം മുതലേ ഒരു കോംപ്ലക്സുണ്ടവളോട്...അത് പക്ഷേ അമ്മയുടെ സൗന്ദര്യം അതിലിരട്ടിയായി അവൾക് കിട്ടിയത് കൊണ്ടുള്ള അസൂയ കൊണ്ടായിരുന്നു....ഇപ്പോഴുള്ള ദേഷ്യം അതുകൊണ്ടൊന്നുമല്ല....അവളുടെയുള്ളിൽ അപ്പോൾ മൃദുലിന്റെ രൂപം ഓടി വന്നു...ഒരു വേള അവന്റെ നോട്ടത്തിന് ഇരയായി മിഴികൾ താഴ്ത്തിയുള്ള നടപ്പ് ഓർമവന്നു....പിന്നീട് അവന് എല്ലാ പെണ്കുട്ടികള്ക്ക് മേലെയും ആ നോട്ടമുണ്ടെന്നറിഞ്ഞപ്പോൾ ഒഴിവാക്കിയതായിരുന്നു....പക്ഷേ ഒടുക്കം അവനിച്ചേചിയെ അവൾക്കിഷ്ടമല്ലാഞ്ഞിട്ടു കൂടി സീരിയസ് ആയി പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ ഉള്ളിലെ കുശുമ്പ് നൂറിരട്ടിയായി പിന്നെയും തലപൊക്കി.....

അത്താഴം കഴിക്കാതെ ഒന്നു മേലുകഴുകി തിരിച്ചു വരുമ്പോഴേക്കും കട്ടിലിൽ അച്ചമ്മ സ്ഥാനം പിടിച്ചിരുന്നു അച്ചന്റെ മുറിയിൽ ചെറിയച്ചനാണ് മറ്റേ മുറിയിൽ അമ്മയും നിധിയും കാവ്യയും നിലത്തു ഒരു പാ വിരിച്ചു അതിന്മേലെ പുതപ്പ് വിരിക്കുന്ന അമ്മയെ ആരതി തീക്ഷ്ണതയോടെ ഒന്നു നോക്കി "ഞാൻ പറഞ്ഞത അപ്പറത്തു കിടക്കാൻ...കേള്കണ്ടേ....മോള് വേണേ അവിടെ കിടന്നോ ഞാനും നിധി മോളും നിലത്തു കിടന്നോളാ...." ശബ്ദം താഴ്ത്തി അമ്മ പറഞ്ഞതു കേൾക്കാത്ത മട്ടിൽ നിലത്തു വിരിച്ച പായിൽ കിടന്നു പണ്ട് മുതലേ ഈ മുറി അവളുടെ സ്വന്തമാണ്.... ആ നലുചുവരുകളെക്കാൾ അവളുടെ മനസിലെ നീറ്റൽ അറിഞ്ഞ മറ്റൊന്നുണ്ടാവില്ല ആ വീട്ടിൽ വേറെ എവിടെ കിടന്നാലും അവൾ ക്കുറക്കം വരാറുമില്ല അൽപസമയം കഴിഞ്ഞപ്പോൾ അച്ചമ്മയുടെ കൂർക്കം വലി ഉയർന്നു കേൾക്കായി പുതപ്പ് കൊണ്ടു രണ്ടു ചെവിയും അടച്ചു പിടിചിട്ടും തുളച്ചു കയറുന്ന ശബ്ദം അവിടെ കിടന്ന ഉറക്കു വരില്ലെന്ന് തോന്നിയതും ആരതി വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി ഉമ്മറത്തെ സ്റ്റെപ്പിൽ വന്നിരുന്നു ഇരുളിൽ കുളിച്ചു നിൽക്കുന്ന വീട്ടിലേക്ക് നോക്കി നെഞ്ചു വിങ്ങിപ്പൊട്ടുന്ന പോലെ... അവൾക് ആ നിമിഷം റോയ്‌ യെ കാണണമെന്ന് തോന്നി

ആ നെഞ്ചിൽ തലചായ്ച്ചു തന്റെയുള്ളിലെ കനൽ കെടുംവരെയും കരയണമെന്നു തോന്നി "ഇച്ഛായന്റെ കൊച്ചെന്നാത്തിനാ വിശമിക്കുന്നെ ഇച്ഛായനില്ലേ കൂടെ..."എന്നു പറഞ്ഞു ചേർത്തു നിർത്തുന്നവനെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കണമെന്ന് തോന്നി മേലെ ആകാശത്തൊരു ഒറ്റ നക്ഷത്രം അവളെ കരുണയോടെ നോക്കി നീ കാണുന്നുണ്ടോ എന്റെ സങ്കടം....നിക്കുമില്ലേ ആശകൾ.. നിക്കുമില്ലേ മോഹങ്ങൾ....എല്ലാവരെ പോലെ ചിരിക്കാൻ നിക്കുമില്ലേ അവകാശം.. അതോ നീയും എന്നെപോലെ ഒറ്റയ്ക്കാണോ.....അവൾ പരിഭവിച്ചതും ഒറ്റ നക്ഷത്രം അവളെ നോക്കി മിഴികൾ ചിമ്മി... 🎶🎶ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാൻ വെമ്പുന്നു നീ മനസ്സിൽ പിടയും കടലിനു പോലും പുതിയൊരു ശോക മുഖം നിറം ചാർത്തുവാനെന്നെ വിലോലം തലോടുവാൻ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ദീപാഞ്ജലി നിലാവിന്റെ നൃത്താഞ്ജലി...🎶🎶 കാറ്റു കൊണ്ടുവന്ന പാട്ടിന്റെ വരികൾ കാതോർത്തു ആരതി നിറമിഴികൾ ഇറുക്കിയടച്ചു രണ്ടു തുള്ളി കണ്ണീർ അവളുടെ ഇളം റോസ് കവിളിൽ വീണു ചിന്നിച്ചിതറി.... 🕊️🕊️

പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിപ്പോയത് അതു കൊണ്ടു തന്നെ ഉണരാനും വൈകിയിരുന്നു തലേന്ന് ഉറക്കമിളച്ചതു കൊണ്ടും കരഞ്ഞത് കൊണ്ടും കണ്ണും മുഖവും വീർത്തിരുന്നു അടുക്കളയിലേക്ക് ചെന്നപ്പോൾ ബെഞ്ചിന്മേൽ കാല് നീട്ടിയിരുന്നു കട്ടൻ ഊതിക്കുടിക്കുന്നുണ്ട് അച്ചമ്മ "ഓ കെട്ടിലമ്മ എഴുന്നേറ്റോ..."ചിറി കോട്ടി പറയുന്നത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അടുക്കളയിൽ നിൽക്കുന്ന അമ്മയെ നോക്കി മുഖത്തു നോക്കിയതും ആ മുഖത്തു നിറയുന്ന വേദനയിലേക്ക് ഒരു നിമിഷം നോക്കി നിന്നു നേരെ കുളിമുറിയിലേക്ക് നടന്നു കുളി കഴിഞ്ഞു മുറ്റത്തെ തുളസിത്തറയിൽ നിന്നും ഒരു തണ്ടെടുത്തു ഈറൻ മുടിയിൽ തിരുകി നനഞ്ഞ തോർത്തെടുത്തു അയയിൽ വിരിച്ചിടുമ്പോൾ അയാൾ ഉമ്മറത്തിരിക്കുന്ന കണ്ടു അകലെ എവിടെയോ നോക്കിയാണിരിപ്പ് പ്രത്യേകിച്ച് ഒരു വികാരവും ആ മുഖത്തു കണ്ടില്ല ഇത് വരെ ഒന്നും സംസാരിക്കുന്നതും കേട്ടില്ല ഇനി പൊട്ടനെങ്ങാനും ആന്നോ ഒരു നിമിഷം ശങ്കയോടെ നിന്നിട്ട് അകത്തു കയറി തലേന്നേ ഒന്നും കഴിക്കാത്തത് കൊണ്ടു വയറു കായുന്നുണ്ട്

"അവളുടെ തന്ത ജീവിച്ചിരിപ്പുണ്ടോ അതോ ചത്തോ വല്ലോം അറിയോ നെനക്ക്....." അച്ചമ്മയുടെ ചോദ്യം കേട്ടുകൊണ്ട് വന്നതും കാലുകൾ തറഞ്ഞു നിന്നു "എന്നാലും എന്റെ ചെക്കന്റെ ഗതികേട് നോക്കണേ....പിഴച്ചുണ്ടായതിന്റെ അച്ചനെന്നും പറഞ്ഞു നടക്കേണ്ടി വരുന്നതിലും നാണക്കേട് വേറെ ഉണ്ടോ...അതിനെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതിലും ഗതികേട് വേറെയുണ്ടോ.....ഭൂമിയിലേക്ക് പെറ്റിട്ടപ്പോഴേ അതിനെയങ് കൊന്നു കളയാൻ മേലായിരുന്നോ അവന്....." ഈയം ഉരുക്കിയപോലെയുള്ള വാക്കുകൾ കാതിൽ പതിക്കും തോറും താൻ ഉരുകി ഇല്ലാതാവുന്നത് ആരതി അറിഞ്ഞു പിന്നെയൊരു നിമിഷം നിക്കാൻ തോന്നിയില്ല പൊട്ടി വന്ന കരച്ചിൽ ചുണ്ടുകൾക്കിടയിൽ കടിച്ചമർത്തി ബാഗുമെടുത്തിറങ്ങുമ്പോ ഹൃദയം നൂറായി നുറുങ്ങുന്നുണ്ടായിരുന്നു അണ പൊട്ടി ഒഴുകുന്ന മിഴിനീര് തുടയ്കാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ ആരോ മുന്നിലായി നില്കുന്നതറിഞ്ഞു ആ ഗന്ധം അറിഞ്ഞെന്ന വണ്ണം ഹൃദയം ദൃതിയിൽ മിടിക്കുമ്പോൾ കാതോരം അവന്റെ മൃദു സ്വരം അലയടിച്ചു "കൊച്ചേ....."മുഖമുയർത്തി നോക്കാതെ തന്നെ ആ നെഞ്ചിലേക്ക് അലച്ചു വീണു ഇരുകരങ്ങളാലും വാരിപ്പുണരുമ്പോൾ അടക്കിവച്ച തേങ്ങൽ ഗദ്ഗദമായി പുറത്തേക്ക് ചാടിയിരുന്നു............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story