കൂടും തേടി....❣️: ഭാഗം 23

Koodum thedi

എഴുത്തുകാരി: ദക്ഷ

പൊട്ടി വന്ന കരച്ചിൽ ചുണ്ടുകൾക്കിടയിൽ കടിച്ചമർത്തി ബാഗുമെടുത്തിറങ്ങുമ്പോ ഹൃദയം നൂറായി നുറുങ്ങുന്നുണ്ടായിരുന്നു അണ പൊട്ടി ഒഴുകുന്ന മിഴിനീര് തുടയ്കാതെ സ്റ്റെപ്പുകൾ ഓടി ഇറങ്ങുമ്പോൾ ആരോ മുന്നിലായി നില്കുന്നതറിഞ്ഞു ആ ഗന്ധം അറിഞ്ഞെന്ന വണ്ണം ഹൃദയം ദൃതിയിൽ മിടിക്കുമ്പോൾ കാതോരം അവന്റെ മൃദു സ്വരം അലയടിച്ചു "കൊച്ചേ....."മുഖമുയർത്തി നോക്കാതെ തന്നെ ആ നെഞ്ചിലേക്ക് അലച്ചു വീണു ഇരുകരങ്ങളാലും വാരിപ്പുണരുമ്പോൾ അടക്കിവച്ച തേങ്ങൽ ഗദ്ഗദമായി പുറത്തേക്ക് ചാടിയിരുന്നു..... ഒരു നിമിഷം റോയ് അമ്പരന്നു നിന്നു ഉള്ളിലെ വ്യഥയത്രയും അവളുടെ കരങ്ങളുടെ മുറുക്കത്താൽ അറിയാൻ കഴിയുന്നുണ്ടായിരുന്നു വഴിയൊരമാണെന്നും പച്ചാപകലാണെന്നും ഓർക്കാതെ പെണ്ണിങ്ങനെയൊക്കെ ചെയ്യണമെങ്കിൽ അത്രയ്ക് എന്തോ അവളുടെ മനസിനെ പൊള്ളിചിട്ടുണ്ടെന്നവന് തോന്നി ഇനി അയാളെങ്ങാനും തിരികെ വന്നോ.... ചിന്തകൾ കാട് കയറി തുടങ്ങിയതും പെട്ടെന്ന് പെണ്ണ് നെഞ്ചിൽ നിന്നും അടർന്നു മാറിയതറിഞ്ഞു "സോറി....ഞാൻ... പെട്ടെന്ന്.. അറിയാതെ..."

ഗദ്‌ഗദത്തള്ളിൽ വാക്കുകൾ പുറത്തു വരാൻ മടികാണിക്കും പോലെ "കൊച്ചേ....എന്നതാ ....എന്നതാ നിനക്ക് പറ്റിയെ...." കുനിഞ്ഞു നിന്ന മുഖം ചൂണ്ടു വിരലാൽ ഉയർത്തി ആ മുഖത്തേക്ക് നോക്കി കലങ്ങി ചുവന്ന കണ്ണുകൾ തന്റേയുള്ളം കൊളുത്തി വലിക്കുന്നത് പോലെ തോന്നി റോയ്ച്ചന് "ഒന്നുല്ല ....ഞാൻ... ഞാൻ പോട്ടെ...."മുകളിൽ ആരോ ചുമയ്ക്കുന്നത് കേട്ടതും ഞെട്ടലോടെ അവനിൽ നിന്നവൾ രണ്ടടി അകന്നു മാറി "നിക്ക്...." റോയ് കൈ നീട്ടിയെങ്കിലും തല വെട്ടിച്ചു പിന്നാക്കം നടന്നു തിരിഞ്ഞു നോക്കാതെ വരമ്പിലേക്ക് ഇറങ്ങുന്നവളെ നോക്കി റോയ് അവിടെ തറഞ്ഞു നിന്നു അപ്പുറത്ത് നിന്നും ആരെയോ സംസാരം കേൾക്കാം മുളവേലി കവച്ചു വയ്ക്കുന്നതിനിടെ ഒന്നു തിരിഞ്ഞു നോക്കി പ്രായമായൊരു സ്ത്രീ കാവ്യയുടെ മുടി ചീവി കൊടുക്കുന്നു തൊട്ടപ്പുറത്ത് ഒരു മനുഷ്യൻ കാലു വിറപ്പിച്ചു കൊണ്ടിരിപ്പുണ്ട് ആരായിരിക്കും അവരൊക്കെ കുടുംപക്കാരിൽ നിന്നൊക്കെ അകന്നാണ് വാസു നിൽക്കുന്നത് എന്നാണല്ലോ അറിയാൻ കഴിഞ്ഞത് പിന്നെ ഈ അവതാരങ്ങൾ... ഇവരായിരിക്കുമോ എന്റെ കൊച്ചിനെ വേദനിപ്പിച്ചത്...

ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി റോയ് ക്ക്... ഒന്ന് കാണാൻ തന്നെയാണ് ഷെഡിൽ വണ്ടി കയറ്റി വച്ചു സ്റ്റെപ്പ് കയറി വന്നത് പക്ഷേ..... അവളുടെ ഓരോ തുള്ളി കണ്ണീരും തൻറെ നെഞ്ചാണ് പൊള്ളിക്കുന്നത്... തന്റെ പെണ്ണിനെ കരയിക്കുന്നത് ആരായാലും ഓരോ തുള്ളി കണ്ണീരിനും റോയ് പകരം ചോദിച്ചിരിക്കും....അവന്റെ മുഖം വലിഞ്ഞു മുറുകി ഭഗവാന്റെ തിരുനടയിൽ മിഴികൾ അടച്ചിരിക്കുമ്പോൾ ഉള്ളിലെ വ്യഥകൾ ആരോ തുടച്ചു നീക്കുന്നത് ആരതി അറിഞ്ഞു "മഹാദേവാ.... അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിചിട്ടില്ല...എന്നിട്ടും പലരും മനപൂർവം തന്നെ വേദനിപ്പിക്കുന്നു.......ഇനിയുമെന്തിനാണീ പരീക്ഷണം ദേവാ....ഈ നോവുകൾക്കൊരു അറുതിയില്ലേ...." കൂപ്പി പിടിച്ച കരങ്ങള്ക്ക് മീതെ അടഞ്ഞ കണ്പീലികൾക്കിടയിൽ നിന്നും കണ്ണീർ വീണു ചിതറി എത്ര നേരം ആ നിൽപ് നിന്നെന്നറിയില്ല കാലുകൾ കഴച്ചു വിങ്ങിയപ്പോൾ മിഴികൾ തുറന്നു "എല്ലാം സഹിക്കാൻ ശക്തി തരൂ ദേവാ..."ഒന്നു കൂടെയൊന്നു തൊഴുതു ചുറ്റമ്പലം ചുറ്റി ഇറങ്ങി റോഡിലെത്തി ആളുകളൊക്കെ ജോലിക്ക് പോയി തുടങ്ങുന്നതെ ഉള്ളു സമയം എട്ടു പോലും ആയില്ല അപ്പഴത്തെ അവസ്‌ഥയിൽ വീട്ടിൽ ന്ന് ഇറങ്ങി ഓടിയതാണ് സുശീലേചി അംഗണവാടിയിൽ എത്തണമെങ്കിൽ ഒന്പതെങ്കിലും ആവും ഇനിയെങ്ങോട്ട് പോവും

തിരിച്ചു ശ്രീയുടെ അടുത്തു പോയ ഈ കണ്ണും മുഖവും കണ്ടാ ഉറപ്പായും ഉണ്ണ്യേട്ടന്റെ വക ചോദ്യം ഉണ്ടാവും മുന്നിലൊരോട്ടോ വന്നപ്പോൾ കൈ നീട്ടി "എങ്ങോട്ടാ പോവണ്ടേ...."അൽപം പ്രായമേറിയ ആൾ തല പിന്നിലേക്കാക്കി ചോദിച്ചപ്പോൾ മാതാ ഹോസ്പിറ്റൽ എന്നാണ് പറയാൻ തോന്നിയത് ഇച്ഛായൻ വീട്ടിലേക്ക് പോവുന്നത് കണ്ടതല്ലേ അമ്മച്ചി തനിച്ചാവും കുറച്ചു സമയം അമ്മച്ചിക്ക് അരികിൽ ഇരുന്നാ തെല്ല് ആശ്വാസം കിട്ടും മനസിനെ പറഞ്ഞു ഫലിപ്പിച്ചു ആരതി പുറത്തേക്ക് മിഴികൾ നട്ടു ഹോസ്പിറ്റൽ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇച്ഛായൻ കാണല്ലേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോഴത്തെ സങ്കടത്തിൽ മുന്നിൽ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു പോയതാണ് ഇപ്പോ ഓർക്കുമ്പോൾ എന്തോ ഒരു വെപ്രാളവും വിമ്മിട്ടവും എന്ത് കരുതിയോ ഇച്ഛായൻ എന്തിനാ കരഞ്ഞതെന്ന് ചോദിച്ച എന്തു പറയും ഓരോന്ന് ചിന്തിച്ചു റൂമിന് വാതിൽക്കൽ എത്തിയിരുന്നു ചാരിയിട്ട വാതിൽ തുറന്നു അകത്തു കയറിയപ്പോൾ അമ്മച്ചി ചിരിച്ചു "ഞാൻ കണ്ടിരുന്നു കൊച് ഓട്ടോയിൽ വന്നിറങ്ങുന്നത്....

"തുറന്നിട്ട ജലകത്തിലേക്ക് വിരൽ ചൂണ്ടി അമ്മച്ചി പറഞ്ഞപ്പോൾ അവളും ചിരിച്ചു "രാവിലെ ഇങ്ങു പൊന്നോ...റോയ് മോൻ അങ്ങോട്ടേക്ക് പോന്നിട്ടുണ്ട് അവനിന്നു ലീവെടുത്തു.... കുളിച്ചു മാറ്റി ചായയും ചോറും പത്തു മിനുട്ട് കൊണ്ടു ഉണ്ടാക്കി കൊണ്ടുവരാം എന്നു പറഞ്ഞു എഴുന്നേറ്റപ്പഴേ അങ്ങു പോയി....എപ്പോഴും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലന്നാ അവന്റെ പക്ഷം...ഉണ്ണിയോട് രാവിലെ വിളിച്ചു പറഞ്ഞു ഒന്നും കൊണ്ടു വരേണ്ട ന്ന്...." അമ്മച്ചി പറഞ്ഞതെല്ലാം ഏതോ ലോകത്തു നിന്നെന്ന വണ്ണം ആരതിയുടെ കാതിൽ പതിഞ്ഞു "കൊച്ചേ..."കൈത്തണ്ടയിൽ കുഞ്ഞടി കിട്ടിയതും ആരതി ഒന്നു ഞെട്ടി "ഈ ലോകത്തൊന്നും അല്ലെ നീ.." ശാസനയോടെ ചോദിക്കുന്നത് കേട്ടതും സ്റ്റൂൾ വലിച്ചിട്ടിരികിൽ ഇരുന്നു ആ മടിയിലേക്ക് തല ചായ്ച്ചു "എന്നതാ കൊച്ചേ...."റീത്താമ്മച്ചി അവളുടെ തുമ്പു കെട്ടിയിട്ട മുടിയിൽ തലോടി "എപ്പഴും അപ്പടി സങ്കടവാന്നല്ലോ എന്റെ കൊച്ചിന്... നിന്റെ പ്രായത്തിലുള്ള കൊച്ചുങ്ങളൊക്കെ ശ്രീ മോളേ പോലെ തുള്ളി ചാടി നടക്കണം...എന്നാത്തിനാ ഇങ്ങനെ കണ്ണും നിറച്ചു മുഖവും വീർപ്പിച്ചു നടക്കുന്നെ...."

അമ്മച്ചിയുടെ ചോദ്യങ്ങൾക് പറയാൻ മറുപടി ഇല്ലാത്തത് കൊണ്ട് ഒന്നു കൂടി മുഖം മടിയിലേക്ക് ചേർത്തു വച്ചു ബുദ്ധിയുറച്ച കാലം മുതലിങ്ങോട്ട് താൻ മനസു തുറന്നു ചിരിച്ചിട്ടുണ്ടോ ....സന്തോഷിച്ചിട്ടുണ്ടോ...അറിയില്ല ഓരോ ആഴ്ച്ച അവസാനിക്കുമ്പോഴും ഓരോ പൊതിയുമായി വരുന്ന അച്ചനെ കുറിചായിരിക്കും ഓരോ ദിവസം തുടങ്ങുമ്പോഴും ഒടുങ്ങുമ്പോഴും ചിന്ത അടുത്ത തവണ വരുമ്പോ അയാള് തന്റെ കയ്യിൽ പിടിക്കുമോ...മടിയിലിരുത്തുമോ...കഴിഞ്ഞ പ്രാവശ്യത്തെ പോലെ പാവാടയിടുക്കിലേക്ക് കൈ കൊണ്ടൊവുമോ.... തട്ടി മാറ്റിയ തുടയിൽ പിച്ചുമോ....അങ്ങനെ ...അങ്ങനെയൊക്കെയുള്ള ചിന്തകൾക്ക് നടുവിൽ മാത്രമായിരുന്നു ജീവിതം....ചിരിക്കാനും സന്തോഷിക്കാനും മറന്നു പോയിരിക്കുന്നു....പലപ്പോഴും നിധിമോളെയും കാവ്യയേയും അയാൾ കൊഞ്ചിക്കുന്നതും ചേർത്തു പിടിക്കുന്നതും അരികിൽ കിടത്തി ഉറക്കുന്നതും പലപ്പോഴും ഒളിച്ചു നിന്നു നോക്കിയിട്ടുണ്ട്....അവരോടൊത്ത് നിൽക്കുമ്പോൾ അറിയാതെ പോലും അയാളുടെ കണ്ണുകളോ കൈകളൊ ദിശമാറി സഞ്ചരിക്കുന്നില്ല ന്ന് അത്ഭുതത്തോടെ അറിഞ്ഞു....

തന്നോട് മാത്രം എന്താവും ഇങ്ങനെ.....ഉറക്കമൊഴിഞ്ഞു ചിന്തിച്ചു നോക്കിയിട്ടുണ്ട്... ഒടുവിൽ...ഒടുവിൽ ഒരുനാൾ.....പെട്ടെന്ന് പെയ്ത മഴയിൽ നനഞ്ഞു കുളിച്ചായിരുന്നു ഉച്ച വരെയുള്ള പരീക്ഷ കഴിഞ്ഞു വീട്ടിൽ വന്നത്...അയാളവിടെ വന്നത് അറിയാതെ വാതിൽ ചാരി യൂണിഫോം അഴിച്ചു....വെള്ളപ്പറ്റിക്കോട്ടും പാതി നനഞ്ഞിരുന്നു.....പെട്ടെന്നാണ് ബലിഷ്ടമായ രണ്ടു കരങ്ങൾ പിന്നിലൂടെ വന്നു മാറിടം അമർത്തി ഞെരിച്ചത്....വേദന കൊണ്ട് ബോധം പോവുന്ന അവസ്‌ഥയായിരുന്നു.... അലറിക്കരഞ്ഞു കൊണ്ടു തിരിഞ്ഞതും അയാളുടെ വൃത്തികെട്ട മുഖം മുന്നിൽ കണ്ടു ശ്വാസം നിലച്ച അവസ്ഥയായിരുന്നു......ആ ഷോക്കിൽ കുഴഞ്ഞു വീണപ്പോൾ അയാളും ഒന്നു പകച്ചു.....തോട്ടിൻ കരയിൽ ആറിയിട്ട തുണി എടുത്തു വന്ന അമ്മ കാണുന്നത് തറയിൽ കുഴഞ്ഞു വീണ അവളെയാണ്.... വെപ്രാളപ്പെട്ടു എഴുന്നേല്പിച്ചു മടിയിൽ കിടത്തുന്നതിനിടെ അയാളെ അന്വേഷിചെങ്കിലും കണ്ടില്ല....കണ്ണു തുറന്നപ്പോൾ ചോദിക്കാൻ ഉള്ളത് അയാളെ കുറിച്ചു മാത്രമായിരുന്നു....പൊട്ടിക്കരഞ്ഞു കൊണ്ടമ്മ പറയുന്നതെല്ലാം കേട്ട് തരിച്ചിരിക്കാനെ കഴിഞ്ഞുള്ളു... .

"കൊന്നു കളഞ്ഞുടയിരുന്നോ അമ്മേ അപ്പൊ തന്നെ..."ഏറെ നേരത്തെ മരവിപ്പിനു ശേഷം ചോദിച്ചതും അമ്മ വലിച്ചു മാറോട് ചേർത്തു നൂറു മുത്തം നൽകി "നിന്നെ കൊന്നു കളയാൻ ആയിരുന്നോടി അമ്മ ഇതൊക്കെ സഹിച്ചത്....അയാളെ പോലൊരു വന് മുന്നിൽ കഴുത്തു നീട്ടിയത്....നാടും വീടും കൂടും കുടുമ്പവും ഉപേക്ഷിച്ചു അനാഥയെ പോലെ ജീവിച്ചത്...അയാളുടെ കുത്തുവാക്കും ഉപദ്രവവും സഹിച്ചു അടിമയെ പോലെ ജീവിക്കുന്നത്....നിനക്ക് വേണ്ടിയല്ലേ ...നാളെ....നാളെ നിന്റെ അച്ചൻ വന്നു ചോദിക്കുമ്പോ....നിന്നെ കാണിച്ചു കൊടുക്കണ്ടേ എനിക്ക്....കൊന്നു കളഞ്ഞു ന്ന് പറയാൻ പറ്റോ...... ആ പ്രണയമത്രയും എന്നിൽ നിക്ഷേപിച്ചതിനെ ഇല്ലാതാക്കി ന്ന് പറയാൻ പറ്റോ ...."ഭ്രാന്തിയെ പോലെ പതം പറഞ്ഞു കരയുന്ന അമ്മയെ ചേർത്തു പിടിക്കുമ്പോൾ അറിയുകയായിരുന്നു അമ്മ എത്രമേൽ നിസ്സഹായ ആയിരുന്നു എന്ന്.... എല്ലാം അറിഞ്ഞതിന് ശേഷം മനപൂർവ്വം അയാളിൽ നിന്നും അകന്നുമാറി അയാൾ ഉള്ള സമയങ്ങളിൽ എല്ലാം ശ്രീയുടെ വീട്ടിൽ പോയി നിന്നു അറിയതെയെങ്ങാനും ദേഹത്തു കൈവചാ ശക്തമായി പ്രതികരിക്കാൻ തുടങ്ങി

മക്കളെ എല്ലാം അറിയിക്കും എന്നു പറഞ്ഞതോടെ അയാൾ തെല്ലൊന്നു ഉൾവലിഞ്ഞു പക്ഷേ.... തക്കം പാർത്തു നിന്ന ചെന്നായ ആയിരുന്നു അയാളെന്നു അന്നാണ് മനസിലായത്.... നോവിച്ചാണ് വിട്ടത്... പൂർവാധികം ശക്തിയോടെ തിരികെ വരും.... അന്നും പിടിച്ചു നിൽക്കാൻ ആവുമോ.....അതോ അന്നത്തെ പോലെ.....അന്നിചായൻ വന്നില്ലായിരുന്നുവെങ്കിൽ.... ഓർമകൾ പോലും അവളുടെ ദേഹത്തെ ഒന്നു വെട്ടി വിറപ്പിച്ചു.... "നീയെന്നാട പോയത് പോലെയിങ്ങു പൊന്നോ....." അമ്മച്ചിയുടെ ചോദ്യമാണ് ആരതിയെ ഓർമകളിൽ നിന്നും ഉണർത്തിയത്... ആ മടിയിൽ നിന്നും ഞെട്ടി മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു കട്ടിലപടിയിൽ കൈ കുത്തി നിൽക്കുന്നവനെ ആ നോട്ടം തന്നിലാണെന്നറിഞ്ഞതും പിടച്ചിലോടെ മിഴികൾ താഴ്ത്തി "നീയല്ലേ ചായയും ചോറുമൊക്കെ എടുത്തേചേ വരൂ ന്ന് പറഞ്ഞെ.... പിന്നെ എന്ന പറ്റി..."അമ്മച്ചി പിന്നെയും അവനെ നോക്കി "ആ ഒന്നും ഉണ്ടാക്കിയില്ല....അവിടെത്തിയപ്പോ എന്തോ ഒരു മടി.... കഴിക്കാനുള്ളത്‌ താഴെന്നു വാങ്ങിക്കാന്ന് വച്ചു.....

കുളി കഴിഞ്ഞു ഞാനിങ് പോന്നു...."അലക്ഷ്യമായി പറയുമ്പോഴും നോട്ടം തന്നിൽ പാറി വീഴുന്നത് ആരതി അറിയുന്നുണ്ടായിരുന്നു "നിന്റെയൊരു കാര്യം..."അമ്മച്ചി മൂക്കിൽ കൈവച്ചു ചിരിയോടെ അവനെ നോക്കി "ഞാൻ മൂന്നു കാപ്പി വാങ്ങിച്ചെച്ചു വരാ...അമ്മച്ചി ബ്രഷ് ചെയ്തേച്ചു വാ...." മേശമേൽ വച്ച ഫ്ലാസ്ക് എടുത്തു പുറത്തേക്ക് ഇറങ്ങുന്നതിനിടെ അവൻ പറഞ്ഞു "കൊച്ചിവിടെ ഇരിക്ക് ഞാനിപ്പോ വരാ....."അമ്മച്ചി ബാത്റൂമിലേക് നടന്നതും ആരതി എഴുന്നേറ്റു ജനലരികിൽ പോയി നിന്നു ഇച്ഛായൻ വരുന്നതിന് മുന്നേ തിരിച്ചു പോയാലോ..... ആ ചിന്ത മുഴുവിക്കും മുന്നേ തൊട്ടരികിൽ അവൻറെ സാമീപ്യം ആരതി അറിഞ്ഞു പിന്തിരിഞ്ഞു നോക്കാൻ പോലും ശക്തിയില്ലാത്ത വിധം ദേഹം തളരുന്നു ജനൽ കമ്പിയിൽ പിടിച്ച തന്റെ കരങ്ങളോട് അവന്റെ ഉറച്ച വിരലുകൾ അമർന്നതും ആരതി തളർന്ന പോലെ ആ നെഞ്ചിൽ ശിരസ്സ് ചേർത്തു.... "ഇച്ചായന്റെ കൊച്ചെന്നാത്തിനാ നേരത്തെ കരഞ്ഞെ....." ആർദ്രതയോടെയുള്ള ചോദ്യം കേട്ടതും അടക്കിവച്ച തേങ്ങൽ ഉള്ളിൽ നിന്നും തികട്ടി വരുന്നത്‌ ആരതി അറിഞ്ഞു "പറ.... എന്റെ കൊച്ചിനെ ആരാ വേദനിപ്പിചേ....." ആ ചോദ്യത്തിൽ പക്ഷേ പഴയ ആർദ്രത ഇല്ലായിരുന്നു................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story