കൂടും തേടി....❣️: ഭാഗം 24

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഇച്ചായന്റെ കൊച്ചെന്നാത്തിനാ നേരത്തെ കരഞ്ഞെ....." ആർദ്രതയോടെയുള്ള ചോദ്യം കേട്ടതും അടക്കിവച്ച തേങ്ങൽ ഉള്ളിൽ നിന്നും തികട്ടി വരുന്നത്‌ ആരതി അറിഞ്ഞു "പറ.... എന്റെ കൊച്ചിനെ ആരാ വേദനിപ്പിചേ..." ആ ചോദ്യത്തിൽ പക്ഷേ പഴയ ആർദ്രത ഇല്ലായിരുന്നു "ആരാ വീട്ടിൽ വിരുന്നുകാർ വന്നത്..."അവളുടെ മൗനം ഭേദിക്കാനായി റോയ് പിന്നെയും ചോദിച്ചു "അത്....അച്ചമ്മയും....ചെറിയച്ചനും...."പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി "എന്നു വച്ചാ.....വാസുവിന്റെ..." "മ്ഹ്....." "അവരാണോ എന്റെ കൊച്ചിനെ കരയിപ്പിച്ചേ...." അവന്റെ ചോദ്യം കേട്ടതും അറിയാതെ മിഴികൾ നിറഞ്ഞു ആ നിൽപ് കണ്ടപ്പോ അവനു കൂടുതലായൊന്നും ചോദിക്കാൻ തോന്നിയില്ല അവള് പറയാതെ തന്നെ ബാക്കി ഊഹിക്കാനാവുമായിരുന്നു "അതൊക്കെ പോട്ടെ ...ഇപ്പോ എവിടുന്ന് വന്നു പുതിയ ബന്ധങ്ങളൊക്കെ...."അവളുടെ മൂഡ് മാറ്റാനായി ചോദിക്കുമ്പോൾ സ്വരത്തിൽ പരിഹാസം നിഴലിച്ചിരുന്നു ആരതി ഒരു നിമിഷം ആലോചിച്ചു....മൃദുലിൻറെ കാര്യം പറയണോ....പറഞ്ഞാൽ ഇച്ഛായൻ വഴക്കുണ്ടാകുമോ.... "

പറ കൊച്ചേ.... നിങ്ങളുമായി യാതൊരു കോണ്ടാക്ടും ഇല്ലാത്തവര് പെട്ടെന്നെങ്ങനെ വീട്ടിൽ വന്നു...ആര് പറഞ്ഞു കൊടുത്തു അഡ്രസോകെ...." "അത്.... ആ...മൃദുല്... അവൻ കൊണ്ടു വന്നതാ...." ഒരു നിമിഷം കൈവിരലുകളുടെ മുറുക്കം കൂടിയത് ആരതി അറിഞ്ഞു "അപ്പൊ അവനു കിട്ടിയതോന്നും പോരാ...."കൈവിരൽ ജനല്കമ്പിയിൽ മുറുകി നൊന്തതും ആരതി പിടച്ചിലോടെ കൈവലിച്ചവനെ നോക്കി ആ മുഖം വലിഞ്ഞു മുറുകിയിരുന്നു "ഇച്ഛായൻ വഴക്കിനൊന്നും പോവണ്ട...ഇന്നലെ എന്തോ പറയുന്നതിനിടയിൽ ഇച്ഛായന്റെ പേരും പറഞ്ഞിരുന്നു...." ആരതി ദയനീയമായി അവനെ നോക്കി "എന്റെ പേര് പറഞ്ഞോ ....എന്ത്..." "അത്....ഇച്ഛായനെ കണ്ടിട്ടാണോ എനിക്കിത്ര അഹങ്കാരമെന്ന്...." പെണ്ണ് മിഴികൾ താഴ്ത്തി ആ നിൽപ് കണ്ടപ്പോൾ റോയ്‌യുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിടർന്നു"അഹങ്കാരമോ.... നിനക്കോ.... എവിടെ നോക്കട്ടെ...."

കുസൃതിയോടെ പറഞ്ഞു കൊണ്ട് ഒന്നു കൂടെ ചേർന്നു നിന്നതും പെണ്ണ് ജനലോട് ഒട്ടി നിന്നു "ദേ ഇച്ഛായാ വേണ്ടാട്ടോ...അമ്മച്ചി കണ്ടൊണ്ട് വരും...." പിടച്ചിലോടെ ബാത്റൂമിൻറെ വാതിൽക്കലേക്ക് നോക്കി പെണ്ണ് അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി അവളുടെ മെല്ലിച്ച കൈകളുടെ സ്പർശനം തൂവൽ കൊണ്ടു തലോടുന്നത് പോലെയാണ് റോയ്ക്ക് തോന്നിയത് പരൽ മീൻ പോലെ പിടയ്ക്കുന്ന ആ കണ്ണുകളിലേക്കും അല്പം വിടർന്ന അധരങ്ങളിലേക്കും റോയ് സാകൂതം നോക്കി പെട്ടെന്ന് വാതിലിന്റെ സാക്ഷ മാറ്റുന്ന ശബ്ദം കേട്ടതും ഇരുവരും ഞെട്ടി അകന്നു മൂക്കിന് തുമ്പിലും കഴുത്തടിയിലും പൊടിഞ്ഞ വിയർപ്പ് തുള്ളി ഷാള് കൊണ്ടു തുടച്ചു ആരതി ജനലിന് പുറം തിരിഞ്ഞു നിന്നു "നീയിത് വരെ പോയില്ലേടാ...."മുറിയിലേക്ക് വന്ന റീത്താമ്മച്ചി മേശയ്ക് അരികിൽ നിക്കുന്ന റോയിയെ അത്ഭുതത്തോടെ നോക്കി "അത്...പേഴ്സെടുക്കാൻ മറന്നു പോയി..."കൈയിലെ പേഴ്സ് ഉയർത്തി കാണിച്ചു അവൻ ദൃതിയിൽ പുറത്തിറങ്ങി ഒരു നറു ചിരി രണ്ട് പേരുടെയും ചുണ്ടിൽ മൊട്ടിട്ടിരുന്നു സ്റ്റയർ ഇറങ്ങുമ്പോൾ ആരതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു റോയ് യുടെ മനസിൽ

അവനെയിനിയും വളരാൻ അനുവദിച്ചു കൂടാ എന്റെ പെണ്ണിനെ വേദനിപ്പിക്കുന്ന ഒന്നിനേയും വാഴാൻ അനുവദിക്കില്ലിനി എന്തോ തീരുമാനിച്ചുറപിച്ചത് പോലെയവന്റെ മിഴികൾ കുറുകി മൂന്നു പേർക്കുള്ള ചായയും ഇടിയപ്പവും കടലക്കറിയും വാങ്ങി മുറിയിലേക്ക് ചെന്നപ്പോൾ ആരതി അമ്മച്ചിയുടെ മുടി കെട്ടിക്കൊടുക്കുന്നതാണ് കണ്ടത് കണ്ണുകൾ കൊണ്ടവളെ നോക്കി ചിരിച്ചു ഭക്ഷണപ്പൊതി മേശപ്പുറത്ത് വച്ചു "രണ്ടു പേരും വേഗം കഴിച്ചോ....ഞാനൊരു കാൾ ചെയ്തേച്ചു വരാ...."ഫോണെടുത്തു ലോക്ക് അഴിക്കുന്നതിനിടെ അവൻ പറഞ്ഞു "നിക്ക് വേണ്ടാ.... ഞാൻ കഴിച്ചേചാ വന്നെ...." ആരതി പെട്ടെന്ന് പറഞ്ഞതും ഫോണ് ചേവിയോട് ചേർത്തു വാതിൽപടിക്കൽ വച്ചു അവനൊന്നു തിരിഞ്ഞു നോക്കി ആ നോട്ടത്തിൽ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു മറുത്തൊന്നും പറയാതെ ആരതി വെക്കന്നു പ്ളേറ്റും ഗ്ലാസ്സും കഴുകി വന്നു റോയ് ഫോണ് ചെയ്തു തിരിച്ചു വരുമ്പോൾ അമ്മച്ചി കഴിച്ചു കഴിഞ്ഞു കൈ കഴുകാനായി എഴുന്നേറ്റിരുന്നു "ഇതെന്ന ഇതില് ഇനിയും നാലെണ്ണം ബാക്കി ആന്നല്ലോ...."റോയ് അമ്മച്ചിയെ നോക്കി "ഞാൻ രണ്ടെണ്ണവേ കഴിച്ചുള്ളൂ ...അവൾക്കും രണ്ടു മതിയെന്നു പറഞ്ഞു..."വെള്ളം കുടിച്ചു ഗ്ലാസ് മേശമേൽ വയ്ക്കുന്നതിനിടെ അമ്മച്ചി പറഞ്ഞത് കേട്ട് റോയ് അവളെയൊന്നു നോക്കി

അമ്മച്ചി കൈ കഴുകാനായി പോയതും അവൻ രണ്ടെണ്ണം കൂടി അവളുടെ പ്ളേറ്റിലേക്ക് ഇട്ടു ബാക്കി വച്ച കറിയിൽ മുക്കാൽ ഭാഗവും കൂടി അതിലേക്ക് ഒഴിച്ചു കൊടുത്തു ഇതെന്ന ഈ ചെയ്യുന്നേ എന്ന മട്ടിൽ ആരതി അന്തം വിട്ടവനെ നോക്കി "അതൂടി കഴിച്ചിട്ട് എഴുന്നേറ്റ മതി....ഇല്ലേൽ അമ്മച്ചി ഉണ്ടെന്ന് നോക്കത്തില്ല.... വാരി വായിൽ വച്ചു തരും ഞാൻ..... ഒന്നും കഴിക്കാഞ്ഞിട്ടാ ഇല്ലിക്കമ്പ് പോലെ ഇരിക്കുന്നെ ഞാനൊന്നു തുമ്മിയാ തെറിച്ചു പോവാനെ ഉള്ളു നീ...." അമ്മച്ചിയുടെ പ്ളേറ്റിലേക്ക് ബാക്കി വന്നത് എടുത്തു വച്ചു കഴിക്കുന്നതിനിടെ റോയ് അവളെ നോക്കി കണ്ണുരുട്ടി വിമ്മിട്ടപ്പെട്ടു കഴിക്കുന്നവളെ ഇടം കണ്ണിട്ടു നോക്കി റോയ് ആസ്വദിച്ചു കഴിച്ചു "അമ്മച്ചി ഞാനെന്ന പൊക്കോട്ടെ...ഡിസ്ചാർജിന്റെ വല്ലോം പറഞ്ഞായിരുന്നോ...." കഴിച്ചു കഴിഞ്ഞു എല്ലാം വൃത്തിയാക്കിയ ശേഷം ആരതി അമ്മച്ചിയെ നോക്കി "ഇന്ന് വന്നാ പറയാം ന്ന ശ്രീ മോള് പറഞ്ഞേക്കുന്നെ...കൊച് ശ്രീ മോള് വരുന്നത് വരെ നിക്കുന്നില്ലയോ...." "ഇല്ലമ്മച്ചീ...ഇറങ്ങട്ടെ...അവളെ ഞാൻ വൈകിട്ട് കണ്ടോളാ...."അവിടെ കയറാതെ വന്നതിന് ശ്രീയുടെ വക ചോദ്യം ഉണ്ടാവും

അതിനു മുന്നേ ഇറങ്ങണം ആരതി മനസ്സിൽ ഓർത്തു ബൈസ്റ്റാന്റർക്കുള്ള ബെഡിൽ കിടന്നു ഫോണിൽ നോക്കുകയായിരുന്ന റോയ് യെ ഒന്നു പാളി നോക്കി ഞാനിറങ്ങുവാ എന്നു ഒന്നു കൂടി പറഞ്ഞു അവനാണെ ഈ ലോകത്തൊന്നുമല്ലെന്ന മട്ടിലാണ് കിടപ്പ് "ഒന്ന് നോക്കിക്കൂ ടെ...."തിരിഞ്ഞു നടക്കുന്നതിനിടയിൽ ചുണ്ടു കൂർപ്പിച്ചു നിരാശയോടെ ആരതി പിറുപിറുത്തു വാതിൽ ചാരി അവളിറങ്ങിയതും റോയ് ഫോണിൽ സെറ്റാക്കി വച്ച റിങ് ടൂണ് ഓണാക്കി "ആഹ്...പറയെടാ.....ഹെലോ.... കേൾക്കുന്നില്ലേ...ഒരു സെക്കന്റെ...."റിങ്ടോണ് ഓഫ് ആക്കി പറഞ്ഞു കൊണ്ട് അവൻ ഒരു സെക്കൻറെന്നു അമ്മച്ചിയെ വിരൽ പൊന്തിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി കൊറിഡോറിന്റെ അങ്ങേ തലയ്ക്കലേക്ക് ആരതി നടന്നെത്തിയിരിന്നു റോയ് കൈ മുട്ട് ചുവരിൽ താങ്ങി വിരലുകൾ കൊണ്ടു ചുണ്ടിൽ തെരുപ്പിടിച്ചു അവളുടെ പോക്ക് നോക്കി നിന്നു സ്റ്റയർ ഇറങ്ങാൻ നേരം പെണ്ണൊന്ന് തിരിഞ്ഞു നോക്കിയതും അവന്റെ ചുണ്ടിലൊരു കുസൃതിച്ചിരി മിന്നി തന്നെ തന്നെ നോക്കി കുറുമ്പോടെ നിക്കുന്നനെ നോക്കി ചുണ്ടു കൂർപ്പിച്ചു സ്റ്റെപ്പുകൾ ഇറങ്ങാൻ തുനിഞ്ഞതും അവൻ പിൻവിളി ച്ചു "ടി...."

ഞെട്ടി തിരിഞ്ഞു നോക്കിയതും നാവു കടിച്ചു പിടിച്ചു കണ്ണുരുട്ടി അവിടെ നിൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവനരികിൽ വരും വരെ മുഖമുയർത്തി നോക്കാതെ സ്റ്റെയർ കേസിന്റെ കൈവരിയിൽ പെണ്ണ് വെറുതെ കിള്ളിക്കൊണ്ടിരുന്നു "ഇച്ഛായനോട് ചോയ്ക്കാതെ എന്റെ പെമ്പ്രന്നോളെങ്ങടാ പോണേ...."ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം കയറ്റി പിടിച്ചു കുറുമ്പോടെ നോക്കുന്നവനേ നോക്കി ആരതി കണ്ണുരുട്ടി "ഈ ഉണ്ടക്കണ്ണിങ്ങനെ ഉരുട്ടല്ലേ ....ആ നോട്ടം എൽക്കുമ്പോഴൊക്കെ ദേ ഇവിടൊരാൾ പുറത്തു ചാടാൻ നിക്കും...."ഹൃദയത്തിന്റെ ഭാഗത്തു ഇരു കരങ്ങളും പിടിച്ചു ആ കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കി പറഞ്ഞതും പെണ്ണൊന്ന് തുടുത്തു "ഇങ്ങോട്ടേക്ക് നോക്കേടി പെമ്പ്രന്നോളെ...."കുനിഞ്ഞ മുഖം ചൂണ്ടുവിരലാൽ ഉയർത്തിയതും പെണ്ണ് വിറച്ചു കൊണ്ട് ഒരടി പിന്നോക്കം മാറി "ദേ ഒരു കാര്യം പറയ....അവിടെ വന്നത് ഏത് കെട്ടിലമ്മ ആയാലും ഇനിയുമെന്റെ പെണ്ണിന്റെ കണ്ണു നിറഞ്ഞു കണ്ട റോയ് ഒരു വരുത്തങ്ങട് വരും......എന്നെ അവിടേക്ക് വരുത്തിച്ച എന്താ ഉണ്ടാവാ എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ....

അതോണ്ട് അവര് പറയുന്നതു കേട്ട് മുഖം വീർപ്പിക്കാനും കരയാനും നിക്കാതെ തിരിച്ചു അതേ നാണയത്തിൽ മറുപടിയങ്ങു കൊടുത്തേക്കണം.....നീയെ ഇപ്പോ തനിച്ചല്ല...നിന്റെ കൂട്ടിന് നട്ടെല്ലുള്ള ഒരാണ് പിറന്നോൻ ഉണ്ടെന്നു ഓർമ വേണം....ഇങ്ങോട്ടേക്ക് ചൊറിയാൻ വരുന്നവരെ അങ്ങോട്ടേക്ക് കയറി മാന്തി വിട്ടേക്കണം...മനസിലായോ....." "മ്ഹ്.....മനസിലായി....." ""എന്ത് മനസിലായി ന്ന്...."റോയ് കീഴ്ചുണ്ട് കടിച്ചു പിടിച്ചവളെ നോക്കി "ഞാനേ ഒരു ഉശിരുള്ള ഇച്ഛായന്റെ പെമ്പ്രന്നോളാ ണെന്ന്...."ചൂണ്ടു വിരൽ കൊണ്ട് നെഞ്ചിൽ കുത്തി അതേ ടോണിൽ മറുപടി പറഞ്ഞതും "ടി...."എന്നു വിളിച്ചു റോയ് അവളെ പിടിക്കാൻ ആഞ്ഞതും ആരതി കിലുന്നനെ ചിരിച്ചു കൊണ്ട് സ്റ്റെപ്പുകൾ ഓടിയിറങ്ങി "ഞാൻ ഡിസ്ചാർജ് വാങ്ങി വൈകിട്ട് എത്തുമ്പോഴേക്കും അവിടെ ഉണ്ടായിരിക്കണം കേട്ടോടി പെമ്പ്രന്നോ ളെ...."സ്റ്റെയറുകൾ ഇറങ്ങുന്നതിനിടയിൽ അവൻ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു ശ്രീ വരുമ്പോൾ ആരതി പകർന്നു തന്ന പുഞ്ചിരി അവന്റെ ചുണ്ടിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു

ഒരിളം ചിരിയുമായി തന്നെ നോക്കുന്നവനെ ശ്രീ കണ്ണെടുക്കാതെ നോക്കി നിന്നു കറുത്ത കരയുള്ള സിംഗിൾ മുണ്ടും പിങ്ക് കളർ ഷർട്ടും അവന് നല്ല പോലെ മാച്ചായിരുന്നു ഫ്രണ്ടിലെ ബട്ടണ് അഴിച്ചിട്ടിരുന്നതിനാൽ നെഞ്ചിലേ രോമക്കാടിൽ ശകലവും അതിലൊളിച്ചിരിക്കുന്ന കൊന്തയും കാണാമായിരുന്നു അവളുടെ നോട്ടം അരോചകമായി തോന്നിയതും റോയ് പെട്ടെന്ന് മുഖം തിരിച്ചു "കൊച്ചേ...എനിക്കിന്ന് വീട്ടിലേക്ക് പോകാവോ...."റീത്താമ്മച്ചയുടെ ചോദ്യമാണ് ശ്രീയെ സ്‌തലാകാല ബോധത്തിലേക്ക് കൊണ്ടു വന്നത് "എന്ന അമ്മച്ചീ...."തെല്ലു ജാള്യതയോടെ അവൾ ചോദിച്ചതും അവരുടെ മുഖത്തൊരു കുസൃതിച്ചിരി മിന്നിപ്പൊലിഞ്ഞു "ഇവിടിങ്ങനെ കിടന്ന അസുഖം കൂടത്തെ ഒള്ളു കൊച്ചേ എന്നെ വീട്ടിലേക്ക് വിടാവോ...." "അയ്യോ അമ്മച്ചീ മറ്റന്നാള് വൈകിട്ട് വരെ ഉള്ള ഇൻജക്ഷൻ ഉണ്ടല്ലോ...."ശ്രീ ഫയലിലേക്ക് നോക്കി പറഞ്ഞു "രണ്ടു നേരമുള്ള ഇൻജക്ഷൻ അല്ലിയോ കൊച്ചേ ഞാൻ വേണേ ഓരോട്ടോയും കൂട്ടി വരാ....ഇനിയുമിവിടിങ്‌നെ കിടന്ന എന്റെ കാലും കൈയൊന്നും അനങ്ങത്തില്ല.....

"അമ്മച്ചി വാശിപിടിച്ചു പറഞ്ഞു "എന്ന ഒരു കാര്യം ചെയ്യാ ഇന്ന് എഴുമണിക്കുള്ള ഇൻജക്ഷൻ കൂടി എടുത്തു അമ്മച്ചി പൊക്കോ....ക്യാന്റുല അഴിക്കണ്ട....നാളെയും മറ്റന്നാളെയും ഉള്ളത് ഞാൻ അവിടെ വന്നു വച്ചു തരാം എന്ന പോരെ..."ശ്രീ ചിരിയോടെ പറഞ്ഞതും റീത്താമ്മച്ചി അവളുടെ കൈപിടിച്ചു "വല്യ ഉപകാരം കൊച്ചേ....അല്ല മോൾക് അതൊക്കെ ബുദ്ധിമുട്ടാവത്തില്ലയോ...." "പിന്നേ ഭയങ്കര ബുദ്ധിമുട്ടാവും.... ആ ബുദ്ധിമുട്ട് തൽക്കാലം ഞാനങ്ങു സഹിച്ചു...."റീത്താമ്മച്ചിയുടെ ഇരു കവിളിലും പിച്ചി പറഞ്ഞതും അമ്മച്ചി വാത്സല്യത്തോടെ അവളെ നോക്കി "ഡിസ്ചാർജിനു എഴുതി യിട്ടുണ്ട്.... ബിൽ സെറ്റിലായാ താഴെന്നു പറയും ട്ടോ...."റോയ് യെ നോക്കി പറഞ്ഞതും അവൻ തലയനക്കി "നല്ല കൊചാ....എനിക്കൊത്തിരി ഇഷ്ടവായി...." തിരികെയിറങ്ങുന്നതിനിടയിൽ റീത്താമ്മച്ചി റോയ്ച്ചനോട് പറയുന്നത് കേട്ടതും ശ്രീ ചുണ്ടുകൾ അമർത്തിപ്പിടിച്ചു ചിരിച്ചു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story