കൂടും തേടി....❣️: ഭാഗം 25

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഡിസ്ചാർജിനു എഴുതി യിട്ടുണ്ട്.... ബിൽ സെറ്റിലായാ താഴെന്നു പറയും ട്ടോ...."റോയ് യെ നോക്കി പറഞ്ഞതും അവൻ തലയനക്കി "നല്ല കൊചാ....എനിക്കൊത്തിരി ഇഷ്ടവായി...." തിരികെയിറങ്ങുന്നതിനിടയിൽ റീത്താമ്മച്ചി റോയ്ച്ചനോട് പറയുന്നത് കേട്ടതും ശ്രീ ചുണ്ടുകൾ അമർത്തിപ്പിടിച്ചു ചിരിച്ചു ഉള്ളിൽ മഞ്ഞു വീണ സുഖം.... ഒന്നു കൂടി അവനെ കാണണമെന്ന തീവ്രമായ ആഗ്രഹത്തെ കടിഞ്ഞാണ് ഇട്ട് ശ്രീ മുന്നോട്ട് നടന്നു..... "എന്നാലും എൻറിച്ചായാ എന്നാ മുടിഞ്ഞ ഗ്ളാമറ നിങ്ങക്ക് മനുഷ്യാ...." ഒരു ചെറു ചിരിയോടെ ശ്രീ സ്റെപ്പുകൾ ഇറങ്ങി വൈകിട്ട് ആവുന്നതിന്റെ ഇടയിൽ രണ്ടു തവണ മുറിയിൽ ചെന്നെങ്കിലും അവൻ വഴുതിക്കളഞ്ഞു മനപൂർവ്വം അവൻ ഒഴിഞ്ഞു മാറുന്നതാണെന്ന് ശ്രീക്ക് മനസിലായിരുന്നു എങ്കിലും അവളായി അവനെ ശല്യം ചെയ്യാൻ പോയില്ല റീത്താമ്മച്ചിക്കരികിൽ മനപൂർവ്വം സമയം ചിലവിട്ടിരുന്നു അവരുടെ സ്നേഹപ്രകടനതിനിടയിലും കോറി ഡോറിൽ പുറം തിരിഞ്ഞു നിൽക്കുന്ന റോയ് ക്ക് നേരെ അവളുടെ മിഴികൾ അനുസരണയില്ലാതെ പായുന്നത് റീത്താമ്മച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

വൈകിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ ആരതിക്ക് ഉള്ളിൽ പരിഭ്രമമുണ്ടായിരുന്നു എങ്കിലും റോയ് യുടെ വാക്കുകൾ മനസ്സിൽ ഒരു കുളിർകാറ്റായി തഴുകിപ്പോയി എന്തിന് പേടിക്കണം... എന്റെ കൂടെ ഇച്ഛായനുണ്ടല്ലോ.....ആരതി മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു വരമ്പ് കഴിഞ്ഞപ്പോഴേ കണ്ടു ഒതുക്കിന്‌ താഴെ ചെങ്കല്ലുകൾ അട്ടിയായി ഇറക്കി വച്ചിരിക്കുന്നത് എന്തിനാവും ഇപ്പോൾ ഇത് ചിന്തയോടെ ഒതുക്കുകൾ കയറുമ്പോൾ മുറ്റത്തു നില്പുണ്ട് ചെറിയച്ചനും മൃദുലും കൂടെയുള്ള രണ്ടാൾക്ക് എന്തൊകെയോ നിർദേശം നൽകുന്നു അച്ചമ്മ എളിക്കു കൈ കൊടുത്തു എല്ലാം കേട്ടു നില്പുണ്ട് അവളെ കണ്ടതും എല്ലാവരും ഒന്നു നോക്കി ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് നടന്നു ബാഗും കുടയും മുറിയിൽ വച്ചു അടുക്കളയിലേക്ക് ചെന്നു അമ്മ അടുപ്പിനോട് മത്സരിക്കുന്നുണ്ട് അടുക്കളയിൽ തളച്ചിടാൻ ഉണ്ടായ ജീവിതം ഒരു കണക്കിന് അമ്മയുടെ ഈ അവസ്ഥയ്ക്ക് താനാ ണോ കാരണക്കാരി ഞാനാ വയറ്റിൽ കുരുത്തില്ലായിരുന്നെങ്കിൽ ഒരിക്കലും അമ്മയ്ക് ആയാളെപോലൊരു നീചന് കഴുത്തു നീട്ടേണ്ടി വരില്ലായിരുന്നു എന്തോ എടുത്തു തിരിഞ്ഞ അവർ കട്ടിളപ്പടിയിൽ നിൽക്കുന്ന ആരതിയെ കണ്ടതും നിറഞ്ഞു തൂവി നിന്ന മിഴികൾ പെട്ടെന്ന് അമർത്തി തുടച്ചു "അമ്മ കരയുകയായിരുന്നോ...."

അരികെ ചെന്നു ചുമലിൽ കൈ വച്ചതും അവർ ചിരിച്ചെന്നു വരുത്തി "ഹേയ്...മോളെപ്പോ വന്നു....അമ്മ കഴിക്കാൻ എടുക്കട്ടേ ...രാവിലെ ഒന്നും കഴിക്കാതെയല്ലേ മോള് പോയത്...." മുഖത്തു നോക്കാതെ അവർ പറഞ്ഞു "കഴിക്കാൻ എടുക്കാ....അതവിടെ നിക്കട്ടെ....അതിനു മുൻപ് ഇത് പറ... അമ്മയെന്തിനാ കരഞ്ഞെ...." ആരതി ബലമായി അവരെ തന്റെ നേർക്ക് തിരിച്ചു "ഞാൻ കരഞ്ഞില്ല ല്ലോ....അത് അടുപ്പിലെ പുക കൊണ്ട് കണ്ണു നിറഞ്ഞതാ...." "എനിക്ക് ഓർമ വച്ച നാൾ മുതൽ ഞാൻ കാണുന്നതല്ലേ അമ്മ അടുപ്പിന്റെ അടുത്തു നിൽക്കുന്നത്...എന്നിട്ട് ഇപ്പോ എന്താ പുക കൊണ്ടു കണ്ണു നിറയാൻ....സത്യം പറ ആ സ്ത്രീ അമ്മയെ എന്തേലും പറഞ്ഞോ...."ആരതിയുടെ ശബ്ദം അറിയാതെ പൊങ്ങിയതും അമ്മ പെട്ടെന്ന് അവളുടെ വാ അടച്ചു "മോളേ.....വേണ്ട....വെറുതെ എന്തിനാ...." "അമ്മയൊന്ന് മിണ്ടാതെ നിന്നെ..."ആരതി അവരുടെ കൈ പിടിച്ചു മാറ്റി "എന്തിനാ നമ്മള് പേടിക്കണേ....അമ്മയ്ക് കിട്ടിയ പണവും പൊന്നും കൊണ്ട് അയാള് വാങ്ങിയ വീടാ ഇത്.....ഇവിടെ വന്ന് നമ്മളെ ഭരിക്കാൻ അവര്ക് ആരാ അധികാരം കൊടുത്തത്....വിരുന്നു വന്നിട്ടുണ്ടെൽ ഉള്ളതും കഴിച്ചു അവിടെങ്ങാൻ അടങ്ങി നിന്നെക്കാൻ പറ.... ഇത്ര നാളും ഇവരൊന്നും കൂട്ടിനില്ലാതെ നമ്മള് ജീവിച്ചില്ലേ...

ഇനിയും അങ്ങനെയൊക്കെ മതി..." പറഞ്ഞു വന്നപ്പോൾ അമർഷം കൊണ്ടു മുഖം ചുവന്നു പൊട്ടാൻ ആയിരുന്നു "ആഹാ...ഞാഞ്ഞൂലും പത്തി വിടർത്താൻ തുടങ്ങിയോ..." തൊട്ടരികെ മറ്റൊരു ശബ്ദം കേട്ടതും ഇരുവരും ഞെട്ടി തിരിഞ്ഞു അച്ചമ്മ വാതിൽ പടിയിൽ നില്പുണ്ടായിരുന്നു അവരെ നോക്കി ചിറിയൊന്നു കോട്ടി ആരതി സ്റ്റവിൽ ചായയ്ക്ക് വെള്ളം വച്ചു "അമ്മേ നല്ല വിശപ്പ് ...ചോറ് വിളമ്പിക്കെ..." ഒരു പാത്രം എടുത്തു കഴുകി ആരതി അമ്മയ്ക് നേരെ നീട്ടി "ആ കൊടുക്ക് കൊടുക്ക്.....എന്റെ മോൻ എങ്ങാണ്ടോ നിന്ന് എല്ലുരുക്കി പണിയെടുത്തു കൊണ്ടുവരുന്നത് കണ്ടവന് പിഴച്ചുണ്ടായവൾക് കൊടുക്ക്...തിന്നു കൊഴുക്കട്ടെ ....നിന്റെ പ്രായത്തിൽ നിന്റെ തള്ളയ്ക്കും രണ്ടെല്ലു കൂടുതലായിരുന്നു....കാണുന്ന ആണ് പിള്ളേരുടെയെല്ലാം നെഞ്ചത്തു കയറി ഒടുക്കം അതിലൊരെണ്ണം നല്ല ഏ ക്ളാസ്സ് പണി കൊടുത്തപ്പഴാ അവളടങ്ങിയത്....." അച്ചമ്മ പറഞ്ഞു കഴിയും മുൻപേ അമ്മ ഏങ്ങലടി കടിച്ചമർത്തുന്നത് ആരതി കണ്ടു.. അമ്മയുടെ കണ്ണീര് കണുമ്പോൾ അവരുടെ മുഖം വിടരുന്നതും ആ സ്‌തീയുടെ നാവ് പിന്നെയും ഉയരാൻ തുടങ്ങിയതും ആരതി സ്ലാബിൽ കിടന്ന കറിക്കത്തിയെടുത്തു അവർക്ക് നേരെ ചീറിയുടുത്തു

"ഇനിയൊരക്ഷരം നിങ്ങടെ വൃത്തികെട്ട നാവിൽ നിന്നും വീണാ വയസ്സിന് മൂത്തതാണെ ന്നൊന്നും നോക്കേല ഞാൻ .....എന്നെയെന്തും പറഞ്ഞ ഞാൻ കേട്ടു നിന്നെന്നിരിക്കും എന്റെ അമ്മയെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ.....ഈ കത്തി ദേ ഈ തൊണ്ടക്കുഴിയിലേക്ക് കയറ്റാൻ ആരതിക്ക് ഒരു മടിയും ഉണ്ടാവില്ല.... സംശയം ഉണ്ടേൽ അച്ചമ്മ അച്ചമ്മേടെ മോന്റെ അടുത്തു സമയം കിട്ടുമ്പോ ഒന്നു ചോദിച്ചു നോക്ക്...." അവർക്ക് അരികിലേക്ക് ഒന്നു കൂടി അടുത്തതും അവർ പേടിച്ചു പിന്നാക്കം മാറി ..".പിഴച്ചതിന്റെയും പിഴപ്പിച്ചതിന്റെയും കണക്കു പറഞ്ഞു പണവും സ്വർണ്ണവും എണ്ണി വാങ്ങിയിട്ട നിങ്ങടെ മോൻ എന്റമ്മയെ കല്യാണം കഴിച്ചത്.......ആ പണം കൊണ്ടാ കെട്ടിയ അന്ന് രാത്രി തന്നെ നാട് വിട്ടു ഇവിടെ പൊങ്ങിയിട്ട് ഈ പുരയിടവും സ്‌തലവും വാങ്ങിച്ചത്.....നിങ്ങടെ മകൻ എന്റെ അച്ചനല്ല എന്നറിഞ്ഞ നാൾ മുതൽ അമ്മയും ഞാനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ അടുക്കള തോട്ടത്തിലെ പച്ചക്കറിയും .....കോഴിയെയും തറവിനെയും വളർത്തി അതിന്റെ മുട്ട വിറ്റു കിട്ടുന്നത് കൊണ്ടു വാങ്ങുന്ന പല വ്യജ്ഞനങ്ങുളും....

റേഷൻ പീടികയിലെ അരിയുടെ ചോറുമെ ഞാൻ കഴിച്ചിട്ടുള്ളൂ.... നിങ്ങടെ മകൻ കൊണ്ടു വരുന്നതൊന്നും ഞാൻ തൊട്ടിട്ടില്ല ...തൊടുകയുമില്ല...പക്ഷേ ഇപ്പോ ഞാനും നിങ്ങളും ഇവിടുന്ന് കഴിക്കുന്നത് എന്റെ ശമ്പളം കൊണ്ടു വാങ്ങിച്ചതാ....അതോണ്ട് ഇനിയൊരു കണക്കു പറച്ചിലും ഈ വീട്ടിൽ കേൾക്കാൻ പാടില്ല....മനസിലായോ നിങ്ങക്ക്...." കിതച്ചു കൊണ്ടു തന്റെ അരികിൽ നിൽക്കുന്ന കിളുന്തു പെണ്ണിനെ അച്ചമ്മ തുറിച്ച കണ്ണാലെ നോക്കി ആരതിയിൽ പരിചിതമല്ലാത്ത ഭാവം കണ്ടു പകച്ചു നിൽക്കുകയായിരുന്നു അമ്മയും ഒരക്ഷരം മിണ്ടാതെ ആ സ്ത്രീ തിരിഞ്ഞു നടന്നതും ആരതി കത്തി താഴെ വച്ചു അമ്മയെ നോക്കി "അമ്മാ ചോറ് വിളമ്പ്...." അമ്മ വിളമ്പി വച്ച ചോറ് സ്വാതോടെ കഴിക്കുമ്പോൾ ആരതിയുടെ അകതാരിൽ റോയ്ച്ചന്റെ മുഖമായിരുന്നു "താങ്ക്സ് ഇച്ഛായാ...." അവൾ പതിയെ മന്ത്രിച്ചു തലയ്ക്ക് അടി കൊണ്ടത് പോലെ നടന്നു വരുന്ന അച്ചമ്മയെ കണ്ടു ചെറിയച്ചനും മൃദുലും പരസ്പരം നോക്കി മൃദുലിൻറെ സ്വന്തം ചിലവിൽ ഇരു വീടിനും ഇടയിൽ മതില് കെട്ടി പൊന്തിക്കാനുള്ള പ്ലാനിൽ ആയിരുന്നു

അവർ നാളെ മുതൽ ജോലിക്ക് ആള് വരും "എന്നതാ അച്ചമ്മേ ഉള്ളിലൊരു കശപിശ...."മൃദുല് ചോദിച്ചതും അച്ചമ്മ അവനെ അരിശത്തോടെ നോക്കി "നീയല്ലേ പറഞ്ഞത് വായിൽ വിരലിട്ട കടിക്കാത്ത പാവം കൊച്ചാണെന്ന്...." "ആഹ്....അതിന്...." "അതിന്.... ഒലക്ക.... അവളിപ്പോ കറിക്കത്തി എന്റെ കോങ്ങായ്ക് കയറ്റിയേനെ.." "ആര്... ആരതിയോ...."മൃദുൽ അവരെ അതിശയത്തോടെ നോക്കി "ആഹ്..ആ ചുന്നരി കോത തന്നെ....അങ്ങെങാണ്ട് കിടക്കുന്ന ഞങ്ങളെ പിടിച്ചോണ്ട് വന്നത് കൊലയ്ക്ക് കൊടുക്കാൻ അന്നോടാ കൊച്ചനെ....." അച്ചമ്മയുടെ വാക്കുകൾ മൃദുലിനെ അമ്പരപ്പിച്ചിരുന്നു അവളാണ് കുത്തിയതെന്ന് അണ്ണൻ പറഞ്ഞിട്ടും വിശ്വസിച്ചിരുന്നില്ല ആരോ ഇരുളിൽ പള്ളയ്ക്ക് കയറ്റിയിട്ട് അവളുടെ പേര് പറയുന്നതാണെന്നാണ് കാരുതിയത് അപ്പോ..... അവള് പൂച്ചക്കുട്ടി അല്ല...പുലിക്കുട്ടി ആയിരുന്നോ..... ആഹ്..... ആരായാലും അവള് എനിക്ക് ഉള്ളത....ഏത് മറ്റവൻ കൂട്ടിന് ഉണ്ടങ്കിലും ഈ മൃദുലിന്റെ കിടക്കയിൽ കിടന്നു ഞെരിയാൻ ഉള്ളത...അവൻ നെറ്റിയൊന്നു അമർത്തി തടവി കുളി കഴിഞ്ഞു ഒരു ചുരിദാർ എടുത്തിട്ടു മുടിത്തുമ്പ് കെട്ടിയിട്ടു ആരതി ഉമ്മറത്തേക്ക് വന്നു

മൃദുലും അച്ചമ്മയും എന്തൊക്കെയോ സംസാരിച്ചു നില്പുണ്ട് ചെറിയച്ചൻ അതൊന്നും തന്നെ ബാദിക്കുന്നതല്ലെന്ന മട്ടിൽ കഴുക്കോൽ എണ്ണുന്നു "എങ്ങോട്ടാ...."പുറത്തിറങ്ങി ചെരുപ്പിടാൻ നേരം മൃദുൽ ചോദിച്ചത് ആരതി കേട്ടില്ലെന്നു നടിച്ചു "ടി നിന്നോടാ ചോദിച്ചത് എങ്ങോട്ടാണെന്ന്...."മുന്നിൽ കയറി നിന്നവൻ ചോദിച്ചതും ആരതി അവനെ പുച്ഛത്തോടെ നോക്കി "വഴി മാറഡോ...."പല്ലുകൾ കൂട്ടി പ്പിടിച്ചു അവൾ ചീറിയതും അവനൊന്നു ഞെട്ടി "നിന്നെയും നിന്റെ വീട്ടുകാരെയും നോക്കാൻ നിന്റെ അപ്പൻ എന്നെയ എല്ലിച്ചത്....നിന്നെയിങനെ അഴിച്ചു വിട്ട് നാളെ വല്ല പേരുദോഷവും കേൾപ്പിച്ച വാസുവണ്ണൻ എന്നെയ പറയുക....നീയെവിടേ പോവുന്നു എപ്പോ വരുന്നു എന്നൊക്കെ ഇനി ഞങ്ങൾക് അറിഞ്ഞേ പറ്റു...."ആദ്യത്തെ പതർച്ച മാറിയതും മൃദുൽ അവളെ നോക്കി പല്ലു ഞെരിച്ചു "വാസുവണ്ണൻ എല്പിച്ചിട്ടുണ്ടെങ്കിൽ അങ്ങേരുടെ മക്കളെ കാര്യം നോക്കിയെച്ചാ മതി...അങ്ങേര് എന്റെ ആരുമല്ല.... പിന്നെ നാട്ടുകാര് പറയുന്നത്.... നിന്നെപോലൊരു വൃത്തികെട്ടവൻ ഇവിടെ കയറിയിറങ്ങുന്നതിലും വലിയ പേരുദോഷം ഞങ്ങൾക് വേറെ എന്ത് കിട്ടാനാ..." "ടി....."ആരതി പറഞ്ഞു നിർത്തിയതും മൃദുലിന്റെ കൈ ഉയർന്നതും ഒരുമിച്ചായിരുന്നു "തൊട്ടു പോകരുതെന്നെ...

."തനിക്ക് നേരേ ഉയർന്ന കൈ തട്ടിത്തെറിപ്പിച്ചു ആരതി ജ്വലിക്കുന്ന കണ്ണുകളാലെ അവനെ നോക്കി "എന്നതാ....എന്നതാ ഇവിടെ...."അപ്പഴേക്കും ലക്ഷ്മിയമ്മ ഓടി വന്നു "നിങ്ങടെ ഭർത്താവ് വളർത്തുന്ന കാവൽ നായോട് എനിക്കെതിരെ കുരയ്ക്കണ്ടന്ന് പറഞ്ഞേക്ക്...."ലക്ഷ്മിയമ്മയെ ഒന്നു നോക്കി ആരതി മുന്നോട്ട് നടന്നു "എന്നതാ മോനെ...."ലക്ഷ്മിയമ്മ മൃദുലിനെ നോക്കി "അത് ആന്റി.....അവളെവിടെയ പോവുന്നതെന്നറിയാൻ ഞാൻ...." മൃദുൽ വാക്കുകൾക്കായി പരതി "ആന്റി മോനോട് കാര്യം പറയട്ടെ.... അങ്ങേര് കള്ളും കുടിച്ചു വെളിവില്ലാതെ വല്ലോം പറഞ്ഞെന്ന് കരുതി ആ കണ്ണിൽ എന്റെ മോളേ കാണരുത്....ആ പേരു പറഞ്ഞു ഇവിടിങ്ങനെ കയറി ഇറങ്ങുകയും ചെയ്യരുത്.... മൂന്നു പെന്മക്കളുള്ള വീടാ....മോനത് മറന്നു പോവരുത്....." "ആന്റി....ഞാൻ....."മൃദുൽ എന്തോ പറയാൻ വന്നതും ലക്ഷ്‌മിയമ്മ വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി അവനെ ഒരാളെ കണ്ടിട്ട അവക്കിത്ര ഇളക്കം തീർത്തു തരാം ഞാൻ നാശം...മൃദുൽ പല്ലിറുമ്മി കൊണ്ടു മുറ്റത്തു കിടന്ന കല്ലിൽ ആഞ്ഞു തൊഴിച്ചു പ്രാക്ടീസിന് നിന്നിട്ടും ആരതിക്ക് മനസു പിടിച്ചിടത്തു കിട്ടുന്നുണ്ടായിരുന്നില്ല അവൾക് റോയ് യെ കാണണമെന്നു തോന്നി

റീത്താമ്മച്ചി ഡിസ്ചാർജ് ആയോ എന്നു ശ്രീയോട് ചോദിച്ചപ്പോ ഏഴു മണിക്കുള്ള ഇൻജക്ഷൻ കഴിഞ്ഞു വരുമെന്നവൾ പറഞ്ഞിരുന്നു ഏഴ് കഴിഞ്ഞപ്പോൾ മുതൽ ആകെയൊരു വെപ്രാളം ഞാൻ വരുമ്പോൾ അവിടെ ഉണ്ടാവണം കേട്ടോ അവന്റെ ശബ്ദം കാതിൽ അലയടിക്കും പോലെ എട്ട് വരെ പിടിച്ചു നിന്നു ഉണ്ണി ഉൽസവത്തിന്റെ എന്തോ ആവശ്യത്തിന് പുറത്തു പോയിരുന്നു ഒൻപത് ആവുമ്പോഴേക്കും അവനെത്തുമെന്നു വിളിച്ചു പറഞ്ഞിരുന്നു എട്ട് കഴിഞ്ഞതും ആരതി വീട്ടിൽ വിരുന്നു കാരുണ്ടെന്നു പറഞ്ഞു ഇറങ്ങി ഉണ്ണി വന്നിട്ട് പോവാമെന്ന് രണ്ടു പേരും പറഞ്ഞു നോക്കിയെങ്കിലും അവൾ വിസമ്മതിച്ചു ഇരുട്ടത്തു പോവേണ്ടെ വല്ല ഇഴ ജന്തുക്കളും ഉണ്ടാവുമെന്ന് പറഞ്ഞു ഒരു പെൻ ടോർച്ചു സിന്ധുവാന്റി അവളുടെ കൈയിൽ കൊടുത്തു നിലാവുണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിയത് പക്ഷെ നിലാവിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു ചുറ്റും കൂരാക്കൂരിരുട്ട് റോഡ് കഴിഞ്ഞതും വാൾമാക്രികളുടെയും കൂമന്റെയുമൊക്കെ പേടിപ്പെടുത്തുന്ന ശബ്ദം ഉള്ളിൽ നുരയിട്ട ഭീതിയെ അടക്കി പിടിച്ചു രാമനാമവും ഉരുവിട്ടു ടോർച്ചും കാലിനടിയിൽ അടിച്ചു പിടിച്ചു വരമ്പിലൂടെ മുന്നോട്ട് ഓടി അല്പദൂരം എത്തിയതും പെട്ടെന്ന് എന്തിലോ തടഞ്ഞ്‌ നിന്നത് അറിഞ്ഞു വിറയ്ക്കുന്ന കൈകളിൽ നിന്നും ടോർച്ചു നിലത്തു വീണു

നിലവിളിക്കാൻ ആയി വാ തുറന്നതും ബലിഷ്ടമായ കരങ്ങൾ വന്നവളുടെ വാ പൊത്തി വിറയ്ക്കുന്ന ഉടലിനെ നെഞ്ചോട്‌ ചേർത്തവൻ പതിയെ വിളിച്ചു "കൊച്ചേ....." ആരതി ഒരു നിമിഷം ശ്വാസം വലിച്ചു വിട്ടു പിന്നെ അവനിൽ നിന്നും അകന്നു മാറി "പേടിച്ചു പോയോ ......"കുനിഞ്ഞു ടോർച്ചെടുക്കുന്നതിനിടയിൽ അവൻ ചിരിയോടെ ചോദിച്ചു "പേടിച്ചോ ന്നോ....പേടിച്ചു മനുഷ്യനിപ്പോ ചത്തെ നേ...."ഇടുപ്പിൽ കൈവച്ചവനെ അവൾ കുറുമ്പോടെ നോക്കി "മനുഷ്യൻ അര മണിക്കൂറായി വേലിക്കെട്ടിന്റെ അരികിൽ വന്നു നിന്നു നോക്കുന്നു....ഒന്ന് കാണാൻ...തനിയെ ഇറങ്ങുന്നന്നത് കണ്ടു ഒന്ന് മിണ്ടാൻ വന്നതും കുഴപമായോ....." അവൻ പരിഭവ സ്വരത്തിൽ ചോദിച്ചു "പിന്നെ....ഇങ്ങനെ ഇരുട്ടത്തു പാത്തും പതുങ്ങിയുമല്ലേ മിണ്ടാൻ വരണേ...."ആരതി ചുണ്ടു മലർത്തി "അതൊക്കെ പിന്നെ പറയാ....നീയിവിടൊന്നിരുന്നെ...."വരമ്പിൽ കാലു താഴ്ത്തിയിട്ടിരിക്കുന്നതിനിടെ അവൻ പറഞ്ഞു "ങേഹ്...ഇവിടെയോ...ഇച്ഛായാ...കളിക്കല്ലേ.... ആരേലും കണ്ടോ ണ്ട് വരും....."ആരതി തലയ്ക്കു കൈ വച്ചു "പിന്നേ ഇത് ഹൈവേ അല്ലെ മിനുട്ട് വച്ചു ആളുകള് വരാൻ...ഇവിടിരിക്ക് കൊച്ചേ....ആരും വരത്തില്ല ....."റോയ് അവളുടെ കൈ പിടിച്ചു വലിച്ചു താഴെയിരുത്തി "ഇച്ഛായാ....എനിക്ക്‌ പേടിയാവണ് ണ്ടെ...." ചുറ്റും നോക്കി കൊണ്ട് പെണ്ണ് പറയുന്നതിനിടെ റോയ് അവളുടെ മടിയിലേക്ക് കിടന്നിരുന്നു "ഇച്ഛാ .....യാ...."പെണ്ണ് വിറവലോടെ വിളിച്ചു "മിണ്ടതിരിയെടി പെമ്പ്രന്നൊളെ.... ഇച്ഛായനൊന്നു പ്രേമിച്ചോട്ടെ....."ഇരു കരങ്ങളും കൂട്ടിപ്പിടിച്ചു കൊണ്ട് റോയ് പറഞ്ഞതും പെണ്ണ് പിടച്ചിലോടെ അവനെ നോക്കി................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story