കൂടും തേടി....❣️: ഭാഗം 26

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഇച്ഛായാ....എനിക്ക്‌ പേടിയാവണ് ണ്ടെ...." ചുറ്റും നോക്കി കൊണ്ട് പെണ്ണ് പറയുന്നതിനിടെ റോയ് അവളുടെ മടിയിലേക്ക് കിടന്നിരുന്നു "ഇച്ഛാ .....യാ...."പെണ്ണ് വിറവലോടെ വിളിച്ചു "മിണ്ടതിരിയെടി പെമ്പ്രന്നൊളെ.... ഇച്ഛായനൊന്നു പ്രേമിച്ചോട്ടെ....."ഇരു കരങ്ങളും കൂട്ടിപ്പിടിച്ചു കൊണ്ട് റോയ് പറഞ്ഞതും പെണ്ണ് പിടച്ചിലോടെ അവനെ നോക്കി ആരതിയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു നെഞ്ചോട്‌ അമർത്തി റോയ് ആകാശം നോക്കി കിടന്നു അവന്റെയാ ചേർത്തു പിടിക്കലിൽ മനസ്സിലുണ്ടായിരുന്ന പേടിയും ശങ്കയും പതിയെ വിട്ടൊഴിയുന്നത് ആരതി അറിയുന്നുണ്ടായിരുന്നു ...."കൊച്ചേ...."വിരലുകളിൽ വിരൽ കോർത്തവൻ പതിയെ വിളിച്ചു "മ്ഹ്......" "എന്നെ ഇട്ടേച്ചു പോകുവോ പെണ്ണേ നീ..." പെട്ടെന്നുള്ള അവന്റെ ചോദ്യം ഉള്ളിലൊരു വേലിയേറ്റം സൃഷ്ടിക്കുന്നത് ആരതി അറിഞ്ഞു "ഇട്ടേച്ചു പോവാനോ..... ഞാനോ...." ചോദിക്കുമ്പോൾ സ്വരം വിറച്ചിരുന്നു "മ്ഹ്.....മനപൂർവ്വം പോവുമെന്നല്ല..... ഈ അമ്പലവാസി കൊച്ചേ ഈ നസ്രാണിചെക്കന്റേത് ആയിത്തീരാൻ കുറേ കടമ്പകൾ കടക്കേണ്ടി വരും.......നീ കൂടെ ഉണ്ടെങ്കിൽ ഇച്ഛായൻ ഈസിയായി അതൊക്കെ തരണം ചെയ്യും.....ഇപ്പൊ അടുപ്പം കാണിക്കുന്നവരൊക്കെ ആ സമയം പിണങ്ങി എന്നു വരും...

.ഒരു പക്ഷേ അമ്മച്ചി പോലും.....നിന്റെ വീട്ടിൽ നിന്നും എതിർപുകൾ ഉണ്ടാവും..... എന്ത് വന്നാലും കൂടെ നിന്നെക്കണം......ആരെതിർത്താലും.....ഈ റോയ് ഒരു പെണ്ണിനെ മിന്നു കെട്ടി കൂടെ പൊറുപ്പിക്കുന്നുണ്ടെങ്കിൽ അതെന്റെ കൊച്ചിനെ മാത്രമായിരിക്കും....തിരിച്ചും അങ്ങനെ തന്നെ ആവണം.....ഒരു നുള്ള് കുങ്കുമം കൊണ്ടീ തിരുഃ നെറ്റി ചുവക്കുന്നെങ്കിൽ അതീ ഇച്ഛായന്റെ കൈ കൊണ്ട് ആവണം.... ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും നാം പരസ്പരം വേണ്ടെന്ന് വയ്ക്കരുത് ....മനസിലായോ......" "മ്ഹ്....."മൂളുമ്പോൾ സ്വരം ദുർബലമാവുന്നത് ആരതി അറിഞ്ഞു "കൊച്ചേ.....പേടിപ്പിക്കാൻ പറഞ്ഞതല്ല.... അത്രയേറെ എന്റെയുള്ളിൽ നിറഞ്ഞു നില്പുണ്ട് നീ.....നിന്നെ നഷ്ടമാവുന്നതിനെ കുറിച്ചു ചിന്തിക്കാൻ കൂടി ആവില്ല ഇച്ഛായന്...."പറഞ്ഞു നിർത്തിയതും അവനവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ ചുണ്ടോട് ചേർത്തു "സ്റ്റിൽ ഐ ലവ് യു....." മെല്ലെ പറഞ്ഞതും ആരതിയുടെ വിരലുകൾ അറിയാതെ അവന്റെ വിരലുകളൊട് മുറുകി അൽപ സമയം ഇരുവരും നിശബ്ദരായി ഇരുന്നു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു റോയ് ഒന്നു കൂടെ ആ മടിയിൽ വിസ്തരിച്ചു കിടന്നു ആകാശത്തേക്ക് മിഴികൾ നട്ടു "നക്ഷത്രങ്ങൾ കാണുന്നുണ്ടോ പെണ്ണേ നീ...."റോയ് ചോദിച്ചതും ആരതി കഴുത്തുയർത്തി നോക്കി ഇരുണ്ടു മൂടി കിടക്കുന്ന ആകാശത്ത് ഒരു നക്ഷത്രകുഞ്ഞു പോലും ഇല്ലായിരുന്നു "ഒറ്റ യൊന്നില്ല....."

ആരതി ചുണ്ടു മലർത്തി "ഹാ നീയത് ചുമ്മാ നോക്കുന്നത് കൊണ്ടാ....ഒരു നിമിഷം കണ്ണടച്ചു പിടിക്ക്.... എന്നിട്ട് ഇച്ഛായനെയും ഇച്ഛായന്റെ പ്രണയത്തെയും മുഴുവനായും മനസിൽ ആവാഹിക്ക്.... ന്നിട്ട് ഒന്നു കൂടി നോക്കിയേ....." റോയ് പറഞ്ഞത് കേട്ട് ആരതി ഒരു നിമിഷം മിഴികൾ അടച്ചു പിന്നെ മെല്ലെ കഴുത്തുയർത്തി ശരിയാണ്.... കാര്മേഘക്കീറിൽ നിന്നും ഓരോന്നായി മെല്ലെ മെല്ലെ എത്തി നോക്കുന്നു പതിയെ ഇരുണ്ട കറുപ്പ് നിറം മാറി ആകാശം നീല നിറമാവുന്നു നിറയെ നക്ഷത്രങ്ങൾ ഒറ്റയായും കൂട്ടമായും ആകാശം നിറയെ പൂത്തിരിക്കുന്നു ആരതി മിഴികൾ താഴ്ത്തി അവനെ നോക്കി അവന്റെ കുഞ്ഞ് കണ്ണുകളിൽ രണ്ടു നക്ഷത്രങ്ങൾ കുറുമ്പോടെ മിന്നി ക്കളിക്കുന്നു ചിരുക്കുമ്പോൾ വല്ലപോഴും മാത്രം തെളിയുന്ന നുണക്കുഴി അവൾക്കായി വിരിഞ്ഞിരുക്കുന്നു അല്പം ചുരുണ്ട മുടിയിലൂടെ പതിയെ അവൾ വിരലോടിച്ചു അറിയാതെ മുഖം അവനിലേക്ക് അടുപ്പിച്ചു പാതി വിടർന്ന ചുണ്ടുകൾ കൊണ്ടവന്റെ നനുത്ത നെറ്റിയിൽ സ്നേഹ മുദ്രണം ചർത്തുമ്പോൾ അവൾ പൂർണ്ണമായും മറ്റൊരു ലോകത്തായിരുന്നു ഇരു മിഴികളും അടച്ചു അവനാ ചുംബനം സ്വീകരിച്ചു "ഇഛായാ....."കാറ്റൂതുന്ന ശബ്ദത്തിൽ പെണ്ണ് വിളിച്ചു "എന്നാടി പെമ്പ്രന്നോളെ...."മിഴികൾ തുറക്കാതെ തന്നെ അവൻ പ്രതിവചിച്ചു

"ന്നെ....അത്രയ്ക്.... ഇഷ്ടാ...." അവന്റെ വായിൽ നിന്നും പിന്നെയും കേൾക്കാനുള്ള കൊതിയോടെ പെണ്ണ് ചോദിച്ചു "മ്ഹ്....ഇപ്പോ എന്നേക്കാൾ ഏറെ...." അവനത് പറയുമ്പോൾ ഹൃദയം പൊട്ടിപ്പോവുന്നത് ആരതി അറിയുന്നുണ്ടായിരുന്നു "നിക്കും നിറയെ ഇഷ്ടാ....ഒത്തിരി ഒത്തിരി....." പറയുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു റോയ് മെല്ലെ എഴുന്നേറ്റിരുന്നു അവളുടെ ദേഹത്തെ ഇടം കൈയിട്ട് തന്നോട് ചേർത്തു ഒരു തൂവലിന്റെ ഭാരം പോലുമില്ലാതെ അവളാ നെഞ്ചോട്‌ ഒട്ടി ഇരുന്നു പാതി തുറന്നിട്ട ഷര്ട്ടിനിടയിലൂടെ അനാവൃതമായ നെഞ്ചിലെ രോമ രാജികൾ കാണാമായിരുന്നു അവന്റെ ഹൃദയ മിടിപ്പിന്റെ നാദം കാതോർത്തു ആരതി ഒന്നുകൂടി അവനോട് ചേർന്നു "കൊച്ചേ...."അനുസരണയില്ലാതെ കാറ്റിൽ ഇളകി കളിക്കുന്ന നീളൻ മുടിയിഴകളെ ഒതുക്കി വച്ചു റോയ് വിളിച്ചു "മ്ഹ്....." അവള് മൂളുമ്പോൾ സിരകളിലെ രക്തം ചൂട് പിടിക്കുന്നതും ഹൃദയം അതി ദൃതം മിടിക്കുന്നതും റോയ് അറിയുന്നുണ്ടായിരുന്നു ഭാരമില്ലാതെ ഒരു പൂക്കെട്ട് പോലെ തന്റെ നെഞ്ചിക് ഒട്ടിച്ചേർന്നു കിടക്കുന്നവളെ റോയ് ഒന്നു കൂടെ അമർത്തി പിടിച്ചു "കസ്തൂരിയുടെ ഗന്ധമാ പെണ്ണേ നിനക്ക്...." മുടിയിഴകളിൽ മുഖം പൂഴ്ത്തി അവൻ പറഞ്ഞതും പെണ്ണൊന്നു കുറുകി കൊണ്ടവനോട് കൂടുതൽ പറ്റിച്ചേർന്നു

"നീയങ്ങു ഒട്ടിയൊട്ടി എന്റെയുള്ളിലേക്ക് കയറിപ്പോവോ പെണ്ണേ...."കുസൃതി ചിരിയോടെ കാതിൽ ചോദിച്ചതും മുഖം മാത്രം ഉയർത്തി അവനെയൊന്നു നോക്കി പിന്നെയുമാ നെഞ്ചിൽ മുഖം പൂഴ്ത്തി വിരലുകൾ കൊണ്ടവന്റെ ഷര്ട്ടിന്റെ ബട്ടണിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു "വീട്ടിൽ എന്താ വിശേഷം അവര് പിന്നെ ഉടക്കാൻ വന്നോ....." അൽപനേരത്തെ നിശബ്ദതയ്ക് ശേഷം അവൻ ചോദിച്ചു "വന്നിരുന്നു.... ഇച്ഛായൻ പറഞ്ഞപോലെ അതേ നാണയത്തിൽ തിരികെ മറുപടി കൊടുത്തതും പിന്നെയൊന്നും പറയാൻ വന്നില്ല....." "അതാണ്...നീയെന്തിനാ എല്ലാരേയും ഭയന്നു ജീവിക്കുന്നെ....നിനക്കും അവരെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്....... പ്രായ പൂർത്തിയായ പെണ്ണാ നീ...സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും പ്രാപ്തയായവൾ...." അവൻ പറഞ്ഞതു കേട്ടതും ആരതി ഒന്ന് നിശ്വസിച്ചു "പേടിയുണ്ടോ...."ചൂണ്ടു വിരലാൽ അവളുടെ മുഖം അല്പം ഉയർത്തി റോയ് ആ കണ്ണുകളിലേക്ക് നോക്കി "ഇല്ല....."ആരതി മിഴികൾ കൂട്ടിചിമ്മി "എന്തിനാ പേടിക്കണേ....ന്റെ കരുത്തായി എപ്പഴും കൂടെയുണ്ടാവില്ലേ....." മിഴികിലേക്ക് ചൂഴ്ന്നു നോക്കി പെണ്ണ് ചോദിച്ചതും റോയ് ടെ പിടി ഒന്നുകൂടെ മുറുകി "ഉണ്ടാവും.... എന്നും....എപ്പോഴും.....മരണം വരെയും....."

അവന്റെ സ്വരം ആർദ്രമായി എന്തു കൊണ്ടോ രണ്ടു ജോടി മിഴികളും നിറഞ്ഞിരുന്നു "പോവാ ഇഛായാ അമ്മച്ചി അന്വേഷിക്കില്ലേ....." "അമ്മച്ചി വിസ്തരിച്ചൊരു കുളിയും അത്താഴവും കഴിഞ്ഞു കഴിഞ്ഞു നല്ല ഉറക്കവാ .....ഇപ്പോഴൊന്നും ഉണരില്ല..ഞാനൊന്നു പുറത്തു പോവുമെന്നു പറഞ്ഞിരുന്നു....."റോയ് അവളുടെ തലമുടിയിലൂടെ വിരലോടിച്ചു "എന്നാലും മതി പൂവാ...സമയം ഒത്തിരിയായി....." "മതിയോ.....". "മ്ഹ്....." "എന്ന വാ എഴുന്നേൽക്ക്...."വിരലുകളിലെ പിടിവിടാതെ ഇരുവരും എഴുന്നേറ്റു "ആ ചോദിക്കാൻ മറന്നു....അതെന്ന താഴെ കല്ലൊക്കെ ഇറക്കി വച്ചേക്കുന്നെ...." "അതോ.... അതയാളുടെ പണിയ...മൃദുലിന്റെ ...നമുക്കിടയിൽ മതില് കെട്ടാൻ പോവാ ത്രേ...വൈകിട്ട് വരുമ്പോൾ അതേ ചൊല്ലി വഴക്കിട്ടിട്ടിട്ടാ വന്നെ....."ചുരിദാർ ടോപ്പിലെ മണ്ണ് തട്ടി കളയുന്നതിനിടയിൽ ആരതി പറഞ്ഞു "മ്ഹ്....."ഒന്നമർത്തി മൂളി റോയ് അവൾക് പിന്നിൽ നടന്നു "അവനെ കൊണ്ട് നിങ്ങൾക്ക് ഉപകാരം വല്ലതും ഉണ്ടോ..."തെല്ലു നിശ്ശബ്ദതയ്ക് ശേഷം റോയ് മുറുകിയ സ്വരത്തിൽ ചോദിച്ചു "ഇല്ല....ഉപദ്രവം മാത്രമേ ഉള്ളു..."ആരതി ഇന്നലെ നടന്നത് മുഴുവൻ പറഞ്ഞു തിരിഞ്ഞു നോക്കി

ആ കുഞ്ഞികണ്ണുകൾ ഒന്നു കൂടി കുറുകിയിരുന്നു വരമ്പ് കഴിയും വരെ ഇരുവരും പൂർണ്ണ നിശ്ശബ്ദരായിരുന്നു വിരലുകൾ മാത്രം നിശബ്‌ദമായി പ്രണയിച്ചു "എന്ന പൊക്കോ....നാളെ കാണാ...."ചെമ്മണ് പാതയിലേക്ക് കയറിയതും റോയ് വിരലുകൾ അയച്ചു ഷര്ട്ടിന്റെ പോക്കറ്റിൽ നിന്നും കീ എടുത്തു "എങ്ങിട്ട പോണെ...."ആരതി അവനെ സംശയതോടെ നോക്കി "അതൊക്കെ ണ്ട്....ഇപ്പൊ ഇച്ഛായന്റെ കൊച്ചു പോയി റെസ്റ്റെടുക്ക്....പ്രാക്ടീസ് കഴിഞ്ഞു ക്ഷീണിച്ചതല്ലേ.... പിന്നെ ഉറങ്ങുന്നതിന് മുന്നേ നിക്കൊന്നു കാണണം ട്ടൊ.... അപ്പൊ ഇച്ഛായൻ പോയെച്ചു വരാ....." ഇട്ടിരുന്ന കൈലി മുണ്ട് മടക്കി കുത്തി ഷെഡിൽ കിടന്ന ബൈക്കിന് നേരെ അവൻ നടന്നടുക്കുന്നത് ആരതി നോക്കി നിന്നു...... "കയറിപൊക്കോ...."ബൈക്കിൽ കയറി ഇരുന്നു കൊണ്ടവൻ തല ചലിപ്പിച്ചു പെണ്ണ് മുറ്റത്തേക്ക് കയറിയതും റോയ് വണ്ടി സ്റ്റാർട്ട് ചെയ്തു ചെമ്മണ് പാത പിന്നിട്ടു റോഡിലേക്ക് കടക്കുമ്പോൾ റോയ് യുടെ ഉള്ളിൽ മൃദുലിൻറെ മുഖമായിരുന്നു അവനോടുള്ള ദേഷ്യം കൈകളിൽ ആവാഹിച്ചു വണ്ടി പറപ്പിച്ചു വിട്ടു സമയം ഒന്പതിനോട് അടുത്തിരുക്കുന്നു

ഈ സമയം അവനെവിടെ ആയിരിക്കുമെന്ന് ഊഹിക്കാം പണിഷ്മെന്റ് ട്രാൻസ്‌ഫർ ആയത് കൊണ്ട് ഗ്യാപ് കിട്ടിയ രണ്ടാഴ്ച്ച ഈ നാടിനെ കുറിച്ചുള്ള ഏകദേശ സ്കാനിങ് നടത്തിയിരുന്നു തല്ലിപൊളി ഗ്യാങിൽ മുൻപിൽ നിൽക്കുന്നത് മൃദുലും സംഘവും തന്നേ ആണ് ആരതിയെ കുറിച്ചു അറിഞ്ഞതിൽ പിന്നെ മൃദുലിനെ പറ്റി കൂടുതൽ അന്വേഷിച്ചിരുന്നു എല്ലാ തള്ളുകൊള്ളിത്തരവും അവന്റെ കയ്യിൽ ഉണ്ട് തന്ത അബ്കാരി ആണെന്നുള്ള അഹങ്കാരം ക്യഷിന് മീതെ വളർന്നതിലുള്ള അഹംഭാവം അമ്പലവും വായനശാലയും കടന്നു ഇടത്തെക്കുള്ള റോഡിലേക്ക് റോയ് യുടെ വണ്ടി കയറി കുറച്ചു ദൂരം മുന്നോട്ട് ഓടി ഒരു പോക്കറ്റ് റോഡിലേക്കും അവിടുന്നു രണ്ടു വളവ് കഴിഞ്ഞതും ഇരു സൈഡിലും നിരയൊത്തു വളരുന്ന റബ്ബർത്തോട്ടങ്ങൾക് ഇടയിലുള്ള കട്ട് റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റി ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലേക്ക് ചെന്നു പിന്നീട് ജസ്റ്റ് ബൈക്കിന് മാത്രം പോകാവുന്ന നടവഴി ചെറിയൊരു കയറ്റമാണത് ദൂരെ നിന്നെ തൂക്കിയിട്ട റാന്തൽ വിളക്കിന്റെ വെട്ടം കാണാം ഒരു ഒറ്റ മുറിയും അതിനടുത്തു ഒരു മിഷ്യൻ പുരയും ഉണ്ട് മൃദുലിൻറെ യും ഗ്യാങിന്റെയും താവളം.... അവരേത് ഭാവത്തിൽ ആണെന്നോ അവരെത്ര പെരുണ്ടാവുമെന്നോ അറിയില്ല

കൈയിൽ ആയുധങ്ങൾ ഉണ്ടോ എന്ന് പോലും... റോയ്‌ച്ചന് പക്ഷേ ഒട്ടും ഭയം തോന്നിയില്ല എന്റെയും എന്റെ പെണ്ണിന്റെയും ഇടയിൽ ഇനി നീ വേണ്ട..... വണ്ടി ഓഫ് ചെയ്തു ഇറങ്ങി ചാരിയിട്ട വാതിൽ തള്ളി തുറന്നു അകത്തു നിന്നും ലോക്കിട്ടു മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ അവിടെവിടെയായി കുഴച്ചിട്ടിരിക്കുന്ന നാലഞ്ചു പേരെ കണ്ടു മൃദുലിനെ തിരഞ്ഞു വെട്ടം ഓരോരുത്തരുടെയും മുഖത്തു ഫോക്കസ് ചെയ്തതും .....മുഖത്തേക്ക് അടുക്കല്ലെടാ മൈരേ....എന്നൊരുത്തൻ വിളിച്ചു കൂവി കൂട്ടത്തിൽ പെട്ട ആരോ ആണെന്നാണ് അവന്മാരുടെ ധാരണ.... റോയ് അവനരികിലേക് നടന്നടുത്തതും കുനിഞവന്റെ മൂക്കിന് മുഷ്ഠി ചുരുട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു "ആഹ്....."അവനിൽ നിന്നൊരാർത്ത നാദം ഉയർന്നു ബാക്കിയുള്ളവന്മാരെല്ലാം ഞെട്ടി എഴുന്നേറ്റു മൊബൈൽ വെട്ടത്തിൽ ഒറ്റയാനെ പോലെ നിൽക്കുന്ന റോയ് യെ കണ്ടു ഏവരും ഒന്ന് പകച്ചു "ടാ...."അലറിക്കൊണ്ട് കൂട്ടത്തിൽ റൗഡി എന്നു തോന്നിച്ചവൻ പാഞ്ഞു വന്നതും റോയ് ഒന്നു വെട്ടിത്തിരിഞ്ഞതും ഒരുമിച്ചായിരുന്നു ഒന്നുയർന്നു പൊങ്ങി മുട്ടുമടക്കി അവന്റെ നടുപുറത്തു ആഞ്ഞിടിച്ചതും അവൻ മുട്ടുമടക്കി നിലത്തേക്ക് ഇന്ന് പോയി കോളറിൽ പിടിച്ചവനെ നിവർത്തി നിർപ്പിച്ചു കാൽമുട്ട് മടക്കി അടി നാഭിയിൽ കയറ്റിയതും പിന്നെ അവന്റെ അനക്കമൊന്നും കേട്ടില്ല....

മറ്റു രണ്ടു പേരും ഇതൊക്കെ കണ്ടു വിരണ്ട മട്ടായിരുന്നു റോയ് അവർക്കരികിലേക്ക് ഒരു ചുവടു വച്ചതും രണ്ടു പേരും മൃദുലിന് പിന്നോക്കം മാറി മൂക്കിന് ഇടി കിട്ടി നിലത്ത് കിടന്നവൻ എഴുന്നേൽക്കാൻ തുനിഞ്ഞതും റോയ് കാലു വീശി അവന്റെ മുഖം നോക്കി തന്നെ ഒന്നു കൂടി കൊടുത്തു അവനിൽ നിന്നൊരു അടഞ്ഞ ശബ്ദമുയർന്നു "സ...സാറേ ...സാറിനെ ന്നാ വേ....."പറഞ്ഞു മുഴുവിക്കും മുന്നേ മൃദുലിന്റെ മുഖമടച്ചൊരു അടി വീണിരുന്നു കോടിപ്പോയ മുഖം പിടിച്ചു തിരിച്ചു അവനെന്തോ ചോദിക്കാൻ ആഞ്ഞതും പിന്നെയും അടി വീണു കൂടെ നിന്ന രണ്ടവന്മാർ മൃദുലിൻറെ സാറേ എന്ന വിളിയിൽ തന്നെ വാതിൽ തുറന്നു ഓടിയിരുന്നു ഒരക്ഷരം ശബ്ദിക്കാൻ സമ്മതിക്കാതെ കൈ കുടഞ്ഞു കൊണ്ടു ഇരു കവിളിനും മാറി മാറി അടി വീണു കൊണ്ടിരുന്നു ഒടുവിൽ വായിൽ നിറഞ്ഞ കൊഴുത്ത ചോര തുപ്പിക്കളഞ്ഞു മൃദുൽ കുഴഞ്ഞു നിലത്തേക്ക് ഇരുന്നു അൽപ സമയം അനങ്ങാതെ നിന്നു കുനിഞ്ഞു നിന്നു കിതക്കുന്ന മൃദുലിനെ റോയ് നോക്കി നിന്നു തെല്ലു നേരം നോക്കി നിന്നിട്ടവൻ തന്റെ പെണ്ണിന് നേരെ ഉയർന്ന മൃദുലിന്റെ വലം കൈ വലിച്ചെടുത്തതും പിടിച്ചു തിരിച്ചതും ഒരുമിച്ചായിരുന്നു

"ആഹ്......"മൃദുൽ അലറി ക്കരഞ്ഞു "സാറേ....വിട്.... സാറേ....എന്റെ കൈ...."അലറിക്കരയുന്നവനെ പുച്ചചിരിയോടെ ഒന്നു നോക്കി ഒന്നു മുന്നോട്ടാഞ്ഞു അവന്റെ കൈകുഴ റോയ് പൂർണ്ണമായും തിരിച്ചു "അമ്മാ....."വേദന കൊണ്ട് ബോധം മറയുന്നത് പോലെ തോന്നി മൃദുലിന് ഒടിഞ്ഞു തൂങ്ങിയ കൈക്കുഴ റോയ് കൈ വിട്ടതും അവന്റെ നെഞ്ചിലേക്ക് വീണു ശ്വാസം ആഞ്ഞ് വലിച്ചു വിട്ടു കൊണ്ട് മൃദുൽ കുഴഞ്ഞിരുന്നു റോയ് അവനരികിൽ മുട്ടു കുത്തിയിരുന്നു മറ്റ് രണ്ടവന്മാരും എല്ലാം കണ്ടു തരിച്ചിരിക്കുകയായിരുന്നു "ഇതൊക്കെ എന്തിനാണെന്ന് മനസിലായോ....." കഴുതൊടിഞ്ഞ പോലെ കിടക്കുന്ന അവന്റെ മുഖം ഇരു വിരലുകൾ കൊണ്ടുയർത്തി റോയ് അവനെ നോക്കി "അത്...ഇവിടെ...ഞങ്ങൾ...." വായിൽ നിന്നും ചോര ഒഴുകിയതും മൃദുൽ വാക്കുകൾ വിഴുങ്ങി "അല്ല....."റോയ് ചൂണ്ടു വിരൽ നിഷേധം ചലിപ്പിച്ചു "നീയിവിടെ കുടിച്ചതിനോ വലിച്ചതിനോ വാറ്റിയതിനോ അനാശാസ്യം നടത്തിയതിനോ അല്ല നിന്നെ ഞാൻ കൈ വച്ചത്..... പോലീസ് കാരനായ ഞാനിവിടെ വന്നതെങ്കിൽ ഈ ആയുസ്സ് പുറം ലോകം കാണിക്കാതിരിക്കാനുള്ള വകുപ്പ് ഞാനുണ്ടാക്കി എടുത്തേനെ...... പക്ഷേ ഞാനിവിടെ വന്നത് പച്ചയായ മനുഷ്യനായിട്ട.....എന്റെ പെണ്ണിന്റെ ഇച്ഛായൻ ആയിട്ട്.....

ആരതി ..അവളെന്റെ പെണ്ണാ.എന്റെ മാത്രം......ഈ തന്നത് ഇത്ര നാൾ നീയെന്റെ കൊച്ചിനെ വേദനിപ്പിച്ചതിനുള്ള ശിക്ഷ......ഇനി നീ ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ....ഞങ്ങൾക്കിടയിൽ വന്നാൽ.....കാലനെ കാത്തു കിടക്കുന്ന മോന്റെ അപ്പൂപ്പനേക്കാൾ മുന്നേ...പൊന്നു മോന് പരലോകത്തേക്കുള്ള വിസ ഞാനങ്ങു അടിച്ചു തരും......" അവന്റെ തോളെല്ലിൽ ശക്തിയായി ഒന്നടിച്ചു മറ്റവന്മാരേ ഒന്നു കൂടി നോക്കി റോയ് പിന്തിരിഞ്ഞു..... ഇരുട്ടിൽ ഉമ്മറത്തെ ഇരുത്തിയിൽ ചാരി ഇരിക്കുകയായിരുന്നു ആരതി പതിനൊന്ന് കഴിഞ്ഞിരുക്കുന്നു ഇതുവരെ റോയ് യെ കാണാത്തത് അവളിൽ ആശങ്ക ഉളവാക്കി എവിടെ ആവും പോയത് മൃദുലിനെ തിരക്കി ആന്നോ ഉള്ളിലെ ഭയവും ശങ്കയും അവളുടെ മിഴി നിറച്ചിരുന്നു എന്റെ മഹാദേവാ കാതോളണേ..... ഒടുവിൽ കാത്തിരിപ്പിന് വിരാമം ഇട്ടവൻ വരുന്നത് കണ്ടതും ആരതി പിടിച്ചിലോടെ എഴുന്നേറ്റു അവനു കാണാൻ പാകത്തിൽ നിന്നു രണ്ടു നിമിഷം ഇരുവരും പരസ്പരം നോക്കി നിന്നു പോയി ഉറങ്ങിക്കോ....അവൻ ആംഗ്യം കാണിച്ചതും പെണ്ണ് നിശബ്ദം തലയാട്ടി അവളകത്തു കയറി വാതിലടയും വരെയും അവനാ പടിക്കൽ നോക്കി നിന്നു............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story