കൂടും തേടി....❣️: ഭാഗം 27

Koodum thedi

എഴുത്തുകാരി: ദക്ഷ

ഒടുവിൽ കാത്തിരിപ്പിന് വിരാമം ഇട്ടവൻ വരുന്നത് കണ്ടതും ആരതി പിടിച്ചിലോടെ എഴുന്നേറ്റു അവനു കാണാൻ പാകത്തിൽ നിന്നു രണ്ടു നിമിഷം ഇരുവരും പരസ്പരം നോക്കി നിന്നു പോയി ഉറങ്ങിക്കോ....അവൻ ആംഗ്യം കാണിച്ചതും പെണ്ണ് നിശബ്ദം തലയാട്ടി അവളകത്തു കയറി വാതിലടയും വരെയും അവനാ പടിക്കൽ നോക്കി നിന്നു..... 🕊️🕊️ "ഉണ്ണ്യേട്ട.... ഉണ്ണ്യേട്ടാ.... എഴുന്നേറ്റെ....." കമിഴ്ന്നു കിടന്നുറങ്ങുന്ന ഉണ്ണിയുടെ മുതുകിൽ ശ്രീ ശക്തമായി തട്ടി "ഈ പെണ്ണ്.... എന്തോന്നാടി രാവിലെ തന്നെ...."ഉണ്ണി കഴുത്തു ചരിച്ചു ഉറക്കച്ചവടോടെ അവളെ നോക്കി "എനിക്ക് റീത്താമ്മച്ചിടെ വീട്ടിൽ പോണം....എന്റെ കൂടെ ഒന്നു വാ...." "ഹേ...."ഉണ്ണി എഴുന്നേറ്റിരുന്നു കണ്ണു തിരുമ്മി "നിനക്ക് വണ്ടിയെടുത്തു പൊക്കൂടെ ...എന്തിനാ ഞാന്...." അവനവളെ നോക്കി കണ്ണുരുട്ടി "ഉണ്ണ്യേട്ടന് വരാൻ ഒക്കുമോ....അത്...പറ... അവിടെ വരെ പോവുന്ന വഴി നമുക്കൊന്നു ആരതിയുടെ അടുത്തും കയറാ.... പുതിയ വിരുന്നുകാരൊക്കെ വന്നിട്ടുണ്ടെന്നല്ലേ കേട്ടെ...." ഒരു കണ്ണിറുക്കി ശ്രീ പറഞ്ഞതും ഉണ്ണി അവളെയൊന്നു കൂർപ്പിച്ചു നോക്കി "പോസിടാതെ വാ മാഷേ...."

ഇരു കൈയും എളിയിൽ കുത്തി പെണ്ണ് പറഞ്ഞതും ഉണ്ണി തല ചൊറിഞ്ഞു കൊണ്ടു ബാത്റൂമിലെക്ക് നടന്നു അവന്റെ പോക്ക് നോക്കി നിൽക്കെ ശ്രീയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു "എൻറെ തല വെട്ടം കണ്ടാൽ ഇച്ഛായൻ ഓൻ ദി സ്പോട്ട് സ്‌കൂട്ടാവും....ഉണ്ണ്യേട്ടൻ കൂടെ ഉണ്ടെങ്കിൽ കക്ഷിയെ നൈസ് ആയിട്ട് വായിൽ നോക്കാ...." ഉള്ളിലോർത്തു ചിരിച്ചു കൊണ്ട് ശ്രീ റേഡിയാവാൻ ഇറങ്ങി വൈറ്റ് കുർത്തിയും ബ്ലു ജീനുമായിരുന്നു ശ്രീയുടെ വേഷം നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട് റെഡ് കളർ ലിപ്സ്റ്റിക്ക് കൊണ്ടു ലിപ് ലൈറ്റ് ആയി ഷെയ്ഡ് ചെയ്തിട്ടുണ്ട് ഷാമ്പൂവിട്ടു പറപ്പിച്ച മുടി ചെവിതട്ടിലേക്ക് മാടി വച്ചു സിറിഞ്ചും മരുന്നും അടങ്ങിയ കവർ എടുത്തു കൊണ്ടു അവൾ ഉണ്ണിയെ നോക്കി " പോവാ..." കുളി കഴിഞ്ഞു ലുങ്കിയിലും ടീ ഷർട്ടിലുമായിരുന്നു അവൻ "നീ ആ വഴി നേരെ ഹോസ്പിറ്റലിലേക്കാന്നോ...."മുറ്റത്തേക്ക് ഇറങ്ങുന്നതിനിടെ ഉണ്ണി അവളെ നോക്കി "ഹേയ്....എട്ട് അവുന്നതല്ലേ ഉള്ളു....എന്റെ op പത്തിനല്ലേ..." "ഹാ...." "അല്ല എന്താ ചോദിച്ചെ...." "ഹേയ് നീ ഒരുങ്ങിയിറങ്ങിയത് കണ്ടു ചോദിച്ചതാ...."

വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടെ സൈഡ് ഗ്ലാസ്സിലൂടെ അവനവളെ ഒന്നു നോക്കി മറുപടി പറയാതെ പുറത്തേക്ക് മിഴികൾ പായിച്ചിരിക്കുന്ന ശ്രീയുടെ ചുണ്ടിലെ കുസൃതിചിരി ഉണ്ണിയിലേക്കും പടർന്നു "കള്ളി പൂച്ച..."അവൻ ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു മമ്മദ്ക്കായുടെ പോർച്ചിൽ വണ്ടി കയറ്റി വച്ചു ഇറങ്ങുമ്പോൾ റസിയ കുഞ്ഞുമായി ഉമ്മറത്തു നില്പുണ്ടായിരുന്നു അൽപ നേരം അവളോട് സംസാരിച്ചു നിന്നു കുഞ്ഞിനെ വാങ്ങി കൊഞ്ചിച്ചു ഇരുവരും റീത്താമ്മച്ചിയുടെ വീട്ടിലേക്ക് ഉള്ള നട വഴി കയറി "അമ്മച്ചിയെ...."നീട്ടി വിളിച്ചു കൊണ്ടു ഉമ്മറത്തേക്ക് കയറിയതും എന്തോ എന്നവർ അകത്തു നിന്നും വിളിച്ചു ചോദിച്ചു ഉണ്ണി ഉമ്മറത്ത് തന്നെ നിന്നതും ശ്രീ അകത്തേക്ക് കയറി... "അതേ അവിടെ നിന്ന് ഏന്തി വലിഞ്ഞു നോക്കണ്ട പോവുമ്പോ കയറാമെന്നു പറഞ്ഞില്ലേ...ഇങ്ങു കയറിപ്പോര്...."ശ്രീ ഉമ്മറപ്പടിയിൽ നിന്നും ശബ്ദമടക്കി പറഞ്ഞതും ഉണ്ണി അവളെ ഒന്നു നോക്കി കണ്ണുമിഴിച്ചു അവൾക് പിന്നാലെ ചെന്നു "കയറി വാ..."രണ്ടു പേരെയും നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് റീത്താമ്മച്ചി മുറിയിൽ നിന്നും ഇറങ്ങി വന്നു

"ഇപ്പൊ എങ്ങനെ ണ്ട് അമ്മച്ചി...."ശ്രീ അവർക്ക് അരികിലേക്ക് ചെന്നു ദേഹത്ത് കൈ വച്ചു "കുഴപ്പവൊന്നും ഇല്ലാടി കൊച്ചേ.....ഇതും കൂടി കൈയെന്നു വലിച്ചു പറിച്ചു കളഞ്ഞ മതി...."റീത്താമ്മച്ചി ക്യാൻറ്ല ഇട്ട കൈ പൊന്തിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു "അത് നാളെ കൂടി കഴിഞ്ഞിട്ട് കളയാവേ..."ചിരിയോടെ പറയുമ്പോഴും ശ്രീയുടെ കണ്ണുകൾ അവിടവിടായി ഉഴറി നടക്കുന്നത് സെറ്റിയിലിരുന്നു കൊണ്ട് ഉണ്ണി കാണുന്നുണ്ടായിരുന്നു "അവനിവിടില്ലേ അമ്മേ ...റോയ്...." പൊട്ടി വന്ന ചിരി കടിച്ചമർത്തി ഉണ്ണി റീത്താമ്മച്ചിയെ നോക്കി "അവൻ കുളിക്കട്ടെ എന്നു പറഞ്ഞകത്തേക്ക് കയറി പോയിട്ടുണ്ട്.... ടാ റോയ് മോനെ....റോയ്....." റീത്താമ്മച്ചി ശബ്ദമെടുത്തു വിളിച്ചതും "ആ ....എന്നതാ......വരുന്നമ്മച്ചി..."എന്നു അകത്തുന്നു മറുപടി വന്നു "നിങ്ങളിവിടെ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കട്ടേ...."റീത്താമ്മച്ചി അകത്തേക്ക് പോവാൻ ആഞ്ഞതും ശ്രീ പെട്ടെന്ന് കൈയിൽ പിടിച്ചു "അമ്മച്ചി ഇവിടിരിക്ക് വയ്യാതെ ഇരിക്കുവല്ലേ...ഞങ്ങള് കാപ്പി കുടിച്ചിട്ട വന്നെ....." അമ്മച്ചിയെ ബലമായി ഉണ്ണിക്ക് അരികിൽ നിർത്തി തിരഞ്ഞതും "എന്നതാ അമ്മച്ചി....."എന്നു ചോദിച്ചു ചാരിയിട്ട വാതിൽ തുറന്നു റോയ്‌ പുറത്തു വന്നതും ഒരുമിചായിരുന്നു ഒരു നിമിഷം ശ്രീയുടെ ശ്വാസം നിലച്ചു സ്വതമേ ഉരുണ്ടിരുന്ന അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി

ബാത് ടവ്വലിൽ ആയിരുന്നു റോയ് ഉറച്ച ശരീരത്തു പറ്റി ചേർന്നിരിക്കുന്ന വെള്ളത്തുള്ളികൾ അധികം വലിപ്പ മില്ലാത്ത ടവ്വൽ നാഭിചുഴിക്ക് താഴെയായാണ് ഉടുത്തിരിക്കുന്നത് എന്നിട്ടും കഷ്ടി മുട്ടിന് മുകളിൽ വരെയേ അതേത്തുന്നുണ്ടായിരുന്നുള്ളു ശ്രീയുടെ മിഴികൾ അവന്റെ മിഴികളിൽ നിന്നും നനഞ്ഞു ചുണ്ടോട് ഒട്ടികിടക്കുന്ന കട്ടി മീശയും ഇളം ചുവപ്പാർന്നു അധരങ്ങളും താടിയിലെ കുഞ്ഞു കുനിപ്പും കടന്നു രോമക്കാടുകൾ നനഞ്ഞു കുതിർന്നു പറ്റിച്ചേർന്നു കിടക്കുന്ന ഇടം നെഞ്ചിലെ കുഞ്ഞു മുന്തിരി മൊട്ടുകളിൽ തങ്ങി നിന്നു ഒന്നു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു അവളുടെ മിഴികൾ തെന്നി താഴേക്ക് ഇറങ്ങി അല്പം തള്ളി നിൽക്കുന്ന നാഭിചുഴിയും കടന്നു കറുത്ത രോമ രാജികൾ ഊർന്നിറങ്ങിപ്പോവുന്നിടത്തേക്ക് മിഴികൾ പാഞ്ഞു ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നിയതും റോയ് അകത്തേക്ക് പോയതും ഒരുമിച്ചായിരുന്നു

"കൊച്ചേ...."റീത്താമ്മച്ചി കൈയിൽ പിടിച്ചു വലിച്ചതും ശ്രീ കുഴഞ്ഞെന്ന പോലെ അവർക്കരികിലേക്ക് ഇരുന്നു "എന്നതാ കൊച്ചേ...."അവളുടെ വെപ്രാളവും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളും നോക്കി റീത്താമ്മച്ചി അല്പം സന്ദേഹത്തോടെ ചോദിച്ചു "ഒ....ഒന്നുല്ലമ്മച്ചി....കൈ ...കാണിച്ചേ...." കവറിൽ നിന്നും സിറിഞ്ചും മരുന്നും എടുക്കുമ്പോൾ അവളുടെ കൈ വിറച്ചു പൊട്ടിപ്പോവുമെന്ന് വരെ ഉണ്ണിക്ക് തോന്നി റോയ് യെ ആ രൂപത്തിൽ അവനും അവിടെ പ്രതീക്ഷിച്ചില്ലായിരുന്നു അതിന്റെ ഒരു ചമ്മൽ ഉണ്ണിയുടെ മുഖത്തും പ്രകടമായിരുന്നു ഇൻജക്ട് ചെയ്തു കഴിഞ്ഞതും ശ്രീ ഒന്നു ശ്വാസം വലിച്ചു വിട്ടു "എന്ന ഇറങ്ങാ ഉണ്ണ്യേട്ടാ...."മുഖത്തും കഴുത്തടിയിലും പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ടു ശ്രീ ചമ്മലോടെ ഉണ്ണിയെ നോക്കി "വല്ലോം കഴിച്ചെച്ചു പോവാ പിള്ളേരെ ...."റീത്താമ്മച്ചി തടഞ്ഞപ്പോഴേക്കും റോയ് ഇറങ്ങി വന്നു ബ്ലാക് ആൻഡ് വൈറ്റ് ടീ ഷർട്ടും ലുങ്കിയിലുമായിരുന്നു അവൻ ഒരു ചമ്മൽ അവന്റെ മുഖത്തും പ്രകടമായിരുന്നു "കഴിഞ്ഞോ...."ഉണ്ണിയും ശ്രീയും എഴുന്നേറ്റത് കണ്ടു റോയ് ഉണ്ണിയെ നോക്കി "കഴിഞ്ഞു..ഞങ്ങളിറങ്ങാ....."അവൻ പുഞ്ചിരിച്ചു "ഹാ...എന്നതാടാ ഇത്ര തിരക്ക്...കാപ്പി കുടിച്ചേച്ചു പോവാ....." റോയ് അവന്റെ കഴുത്തിലൂടെ കൈയിട്ടു "അതൊക്കെ പിന്നെ ആവാടാ...ഇനിയും സമയമുണ്ടല്ലോ....

.ഇപ്പൊ അമ്മച്ചിക്ക് വയ്യാതെ ഇരിക്കുവല്ലേ....." ഉണ്ണി അവനെ നോക്കാൻ ആവാതെ മുഖം കുനിച്ചു നിൽക്കുന്ന ശ്രീയെ ഇടം കണ്ണിട്ടു നോക്കി അവന്റെ ക്ഷണം സ്നേഹപൂർവം നിരസിച്ചു "എന്ന പോട്ടെ അമ്മച്ചി വൈകിട്ട് വരാ...." റീത്താമ്മച്ചിയെ ഒന്നു ചേർത്തു പിടിച്ചു ശ്രീ പുറത്തേക്ക് ഇറങ്ങി "എന്റെ കൊച്ചിവിടം വരെ വന്നേച്ചു ഒന്നും കുടിക്കാതെ...." റീത്താമ്മച്ചി പരിഭവിച്ചു "സാരവില്ല ന്നെ....ഇനിയും സമയമുണ്ടല്ലോ...."റീത്താമ്മച്ചിയുടെ താടയ്ക് പിടിച്ചു കൊണ്ട് പറഞ്ഞതും ഉണ്ണി തിരിഞ്ഞു നോക്കുന്നത് കണ്ട് ശ്രീ ഒന്നു ചൂളി റോയ് യോട് യാത്ര പറയണമെന്നുണ്ടായിരുന്നുവെങ്കിലും അവനെ നോക്കാനുള്ള വയ്‌ക്ലഭ്യം മൂലം ശ്രീ ആ ഉദ്യമം ഉപേക്ഷിച്ചു റോയ് യും അവളെ മൈൻഡ് ആക്കാൻ പോയില്ല 🕊️🕊️ "ആരു.... ടി....."വീട്ടുമുറ്റത്ത് എത്തി വിളിച്ചതും ഇറങ്ങി വന്നത് അച്ചമ്മയാണ് "ആരാ...."കണ്ണിനു മീതെ കൈവച്ചു അവർ അവരെ നോക്കി "ആരതി... ഇല്ലേ...." ചോദിച്ചു കഴിഞ്ഞപ്പോഴേക്കും നിധി ഇറങ്ങി വന്നിരുന്നു "ശ്രീയെചി...ഉണ്ണ്യേട്ടാ....."നിധി ഓടി വന്നു രണ്ടു പേരുടെയും കൈ പിടിച്ചു "ഇരിക്ക് ....."ഉമ്മറത്തേക്ക് കയറ്റി ഇരുത്തുന്നതിനിടയിൽ അവൾ ഇചേച്ചീ എന്നു നീട്ടി വിളിച്ചു "ഓ.... ചുന്നരി ക്കോതയുടെ ചാർച്ചകാരാന്നോ....."ചുണ്ടുകോട്ടി പറയുന്ന അച്ചമ്മയെ നോക്കി നിധി കണ്ണുരുട്ടി അവരാ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ അമ്പരന്നു നോക്കുന്ന ശ്രീയെ നോക്കിയവൾ കണ്ണടച്ചു കാണിച്ചു എന്തോ പിറുപിറുത്തു കൊണ്ട് അച്ചമ്മ ഇരുത്തിയിൽ കാലു നീട്ടിയിരുന്നു അവരുടെ നോട്ടം അപ്പോഴും ഉണ്ണിയുടെ മേൽകായിരുന്നു നനഞ്ഞ തോർത്തു തലയിൽ ചുറ്റി ആരതി അപ്പോഴേക്കും ഇറങ്ങി വന്നു

"രണ്ടാളും എന്താ രാവിലെ തന്നെ...."ചിരിയോടെ ശ്രീയുടെ കൈ പിടിക്കുന്നതിനിടയിൽ "ഓ ....ഡോട്ടറ് പേഷ്യന്റിന്റെ അടുത്തു വന്നതാവും ലെ" എന്നു മറുപടിയും പറഞ്ഞു..... അതിനിടയിൽ ഉണ്ണിയെ നോക്കി ഒന്നു മന്ദഹസിച്ചു "അവിടെ വന്നതാ പെണ്ണേ....പിന്നെ നിനക്ക് പുതിയ വിരുന്നു കാരൊക്കെ വന്നത് ഒന്നു കാണാമെന്നും വച്ചു .....ഇതാണോ അച്ചമ്മ....."അച്ചമ്മയെ നോക്കിക്കൊണ്ട് ശ്രീ ചോദിച്ചതും അവർ ചുണ്ടു കോട്ടി കൊണ്ടു മുഖം വെട്ടിച്ചു "ആ ഇതാണ് നമ്മടെ വാസുവച്ചന്റെ വണ് ആൻഡ് ഓണ്ലി അമ്മ....ഞങ്ങടെ ക്യൂട്ടി ബ്യുട്ടി അച്ചമ്മ....."നിധി കഴുത്തിലൂടെ കൈയിട്ട് പറഞ്ഞതും അവർ അവളെ അരുമയായി തഴുകി ആരതിയെ ഒന്നു തുറിച്ചു നോക്കി ആ നോട്ടം ശ്രീ വ്യക്തമായി കണ്ടിരുന്നു അപ്പഴേക്കും ലക്ഷ്മിയമ്മ ഇറങ്ങി വന്നു അൽപനേരം അവരോട് സംസാരിച്ചു ഇരുവരും പോവാനായി എഴുന്നേറ്റു ആ സമയം പുറത്തെ ബാത്‌റൂമിൽ നിന്ന് ചെറിയച്ചൻ ഇറങ്ങി വന്നു അവരെ ഒന്നു നോക്കുക കൂടി ചെയ്യാതെ അയാൾ അകത്തേക്ക് കയറിപ്പോയി "ആരാ...."ശ്രീ കണ്ണു കൊണ്ട് ആരതിയെ നോക്കി "ചെറിയച്ചൻ....."പതിഞ്ഞ സ്വരത്തിൽ ആരതി മറുപടി പറഞ്ഞു "ആരാ ടി നിന്റെ ചെറിയച്ചൻ... അതെന്റെ മോനാ..... അവനെങ്ങനെയാടി കണ്ട പിഴച്ചവർക്കൊക്കെ ചെറിയച്ചൻ ആവുന്നെ....

"ആരതി പറഞ്ഞു നിർത്തും മുന്നേ അച്ചമ്മ അവൾക് നേരെ ചാടിയത് കണ്ടു ഏവരും ഒന്നു ഞെട്ടി "അച്ചമ്മേ...."നിധി പെട്ടെന്ന് ഒച്ചയിട്ടു "ഇചേച്ചീ ഞങ്ങടെ ചേച്ചിയാ....ഞങ്ങള് ചെറിയചാ ന്ന് വിളിക്കുന്നുണ്ടെ ഇച്ചേച്ചിയുടെയും ചെറിയച്ചൻ തന്നെയാ...." "ഇച്ചേച്ചിയുടെ ചൊറിയച്ചൻ....ത്ഫൂ.... ഇവളെങ്ങാനും എന്റെ മോനെ അങ്ങനെ വിളിചാ ആ നാവ് ഞാൻ അരിഞ്ഞിടും....." ചവിട്ടിത്തുള്ളി അവർ അകത്തേക്ക് പോവുന്നതും നോക്കി ഏവരും തറഞ്ഞു നിന്നു ആരതിയുടെ വിളറി വെളുത്ത മുഖത്തേക്ക് ശ്രീ പകപ്പോടെയും ഉണ്ണി വിങ്ങലോടെയും നോക്കി "ശ്രീ..വാ..നമുക്കിറങ്ങാ...."ആരേലും ചലിക്കുന്നതിന് മുന്നേ ഉണ്ണി പെട്ടെന്ന് ശ്രീയുടെ കൈ പിടിച്ചു അവന്റെ മുഖഭാവം കണ്ടതും ശ്രീ അവനൊപ്പം ഇറങ്ങി ഇടയ്ക് വച്ചു ഇരുവരും തിരിഞ്ഞു നോക്കിയപ്പോൾ നിറ കണ്ണുകളോടെ ആരതി അവിടെ നില്പുണ്ടായിരുന്നു ആ കണ്ണു നീര് തന്നെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി ഉണ്ണിക്ക്.... ആരതി തളർന്നു പോയിരുന്നു.....ഉണ്ണിയുടെയും ശ്രീയുടെയും മുന്നിൽ അവരങ്ങനെ പ്രതികരിച്ചത് അവളെ പൂർണ്ണമായും തളർത്തി കരഞ്ഞിരുന്നു....വിങ്ങലോടെ പടിയിൽ ഇരുന്നതും നിധി വന്നവളെ ചേർത്തു പിടിച്ചു..... "....ഇചേച്ചീ...."അവളുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു 🕊️ "ഉണ്ണ്യേട്ടാ...."

ഒതുക്കുകൾ ചവിട്ടിക്കുത്തി ഇറങ്ങുന്നവന്റെ പിറകെ ശ്രീ ഓടിയിറങ്ങി അവന്റെ കൈ പിടിച്ചു അവനവളെ തിരിഞ്ഞു നോക്കി ആ കണ്ണുകളും ചുവന്നു വിങ്ങിയിരുന്നു "എന്താ ഉണ്ണ്യേട്ട അവിടെ നടന്നതിന്റെയൊക്കെ അർത്ഥം ....അവരെന്താ ആരതിയോട് ഇങ്ങനെയൊക്കെ....."അവളൊരു പകപ്പോടെ ഉണ്ണിയെ നോക്കി "അത്....അവളവരുടെ കൊച്ചു മോളല്ലാത്തത് കൊണ്ട്.....ആ സ്ത്രീ അവളുടെ മാത്രം അച്ചമ്മ അല്ലാത്തത് കൊണ്ടു....." ഉറച്ച ശബ്ദത്തിൽ ഉണ്ണി അതു പറഞ്ഞതും അവന്റെ കൈയിൽ നിന്നും ശ്രീയുടെ പിടി താനേ അയഞ്ഞു... "ഉ...ഉണ്ണ്യേട്ടാ....." "സത്യവാ ഞാൻ പറഞ്ഞത്....."മമ്മദ്‌ക്കാടെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഉണ്ണി ആരതിയുടെ ജീവിതത്തിൽ അവളറിയാത്ത ആ വലിയ രഹസ്യത്തെ കുറിച്ചു ചുരുക്കി പറഞ്ഞു എല്ലാം കേട്ട് തരിച് നിൽക്കാനെ ശ്രീക്ക് കഴിഞ്ഞുള്ളു.... "ഇത്രയൊക്കെ അവളനുഭവിച്ചിട്ടും എല്ലാം അറിഞ്ഞു കൊണ്ട് എന്തിനാ ഉണ്ണ്യേട്ടാ ആ പാവത്തിനെ ആ നശിച്ച വീട്ടിൽ നിർത്തുന്നെ.... വിളിച്ചിറക്കി കൊണ്ടു വരമായിരുന്നില്ലേ....ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്തിക്കാതെ പൊന്ന് പോലെ കൊണ്ടു നടക്കായിരുന്നില്ലേ നമ്മക്ക്..."സ്‌തലകാല ബോധം മറന്നു ശ്രീ അവന്റെ കോളറിൽ പിടിച്ചുലച്ചു "അതിന് തന്നെയല്ലേടി ഞാനെല്ലാം ഇട്ടേറിഞ്ഞു ഓടി വന്നത്.....

പക്ഷേ.... അവിടെ അവളെന്നെ തോൽപിച്ചു കളഞ്ഞു.....അവൾക്കൊരിക്കലും എന്നെ അങ്ങനെ കാണാൻ വയ്യെന്ന്...."ശ്രീയുടെ കൈ പതിയെ അടർത്തി മാറ്റി പറയുമ്പോൾ ഉണ്ണിയുടെ സ്വരം ഇടറിയുരുന്നു "സാരല്ല....."തെല്ലു നേരത്തെ നിശബ്ദതയ്ക് ശേഷം ശ്രീ അവന്റെ ചുമലിൽ മുറുക്കിപ്പിടിച്ചു "നമ്മൾക് ഇനി ഓഫീഷ്യലായി പെണ്ണ് ചോദിക്കാ.....ലക്ഷ്മിയമ്മയുടെ സമ്മതം കിട്ടിയാൽ മാത്രം മതി....ആ നിമിഷം ശ്രീ യവളെ ശ്രീനിലയത്തിലേക്ക് കൈ പിടിച്ചു കയറ്റും..... ന്റെ ഉണ്ണ്യേട്ടന്റെ പെണ്ണായി....." പറഞ്ഞു കഴിയുമ്പോഴേക്കും രണ്ടു മിഴികളും ഒരു പോലെ നിറഞ്ഞിരുന്നു "മ്....ഇനി മൂന്നു ദിവസം കൂടിയല്ലേയുള്ളൂ ഉത്സവത്തിന് ആ തിരക്കൊന്നു കഴിയട്ടെ അതിനു മുൻപ് അമ്മയോട് പറഞ്ഞു സമ്മതം വാങ്ങിക്കണം രണ്ടു മരുമക്കൾ ഉടനി ങ്ങു വരുമെന്ന്...." "ങേഹ്...." "നീയെന്താടി പൊട്ടിക്കാളി കരുതിയെ.... നിന്റെയുണ്ണ്യേട്ടൻ ഒരു മണ്ണുണ്ണി ആന്നെന്നോ....എനിക്ക് പണ്ടേ മനസിലായിആ പോലീസിനെ കാണുമ്പോഴുള്ള നിന്റെയീ ചാട്ടവും പിടച്ചിലും എങ്ങോട്ടാണെന്ന് ......

അമ്മച്ചിയെ സോപ്പിട്ട് വച്ചേക്കുന്നത് അമ്മച്ചീടെ മോനെ കണ്ടിട്ടല്ലേടി...."ഉണ്ണി ചൂഴ്ന്നു നോക്കികൊണ്ടു ചോദിച്ചതും ആ നിമിഷത്തിലും ശ്രീയുടെ മുഖം ചുവന്നു പോയി "അത് പിന്നെ ഉണ്ണ്യേട്ട ഞാൻ....അവിടുന്ന് ഒരു ഗ്രീൻ സിഗ്നൽ കിട്ടാഞ്ഞിട്ടാ.... ഞാൻ......."ശ്രീ വാക്കുകൾക്കായി പരതി "അതിന് നീയെന്നാതിനാ പെണ്ണേ വിറക്കുന്നെ.... ഈ പ്രായത്തിൽ ആണായി പിറന്ന ഒരുത്തനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം....നിന്റെ ഇച്ഛായൻ പൊളിയല്ലേ..... അവന്റെ സ്വഭാവം വച്ചു അത്ര പെട്ടെന്നൊന്നും മെരുങ്ങുന്ന ടൈപ്പ് അല്ല.....അവനെ വല്ല അചായത്തി കൊച്ചുങ്ങളും തട്ടിക്കൊണ്ടു പോവുന്നതിന് മുന്നേ നമ്മക് റാഞ്ചാടി....."തോളിൽ മൃദുവായി തല്ലികൊണ്ടു അവൻ പറഞ്ഞതും ശ്രീ അവനെ ഇറുകെ പുണർന്നു................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story