കൂടും തേടി....❣️: ഭാഗം 28

Koodum thedi

എഴുത്തുകാരി: ദക്ഷ

"അതിന് നീയെന്നാതിനാ പെണ്ണേ വിറക്കുന്നെ.... ഈ പ്രായത്തിൽ ആണായി പിറന്ന ഒരുത്തനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം....നിന്റെ ഇച്ഛായൻ പൊളിയല്ലേ..... അവന്റെ സ്വഭാവം വച്ചു അത്ര പെട്ടെന്നൊന്നും മെരുങ്ങുന്ന ടൈപ്പ് അല്ല.....അവനെ വല്ല അചായത്തി കൊച്ചുങ്ങളും തട്ടിക്കൊണ്ടു പോവുന്നതിന് മുന്നേ നമ്മക് റാഞ്ചാടി....."തോളിൽ മൃദുവായി തല്ലികൊണ്ടു അവൻ പറഞ്ഞതും ശ്രീ അവനെ ഇറുകെ പുണർന്നു... വീട്ടിലെത്തും വരെ രണ്ടു പേരും ഒന്നും സംസാരിച്ചില്ല.....എങ്കിലും മധുരമായ ഓര്മളുടെ പ്രതിഫലനമെന്ന പോലെ രണ്ടു പേരുടെ ചുണ്ടിലും ഇളം ചിരി തങ്ങി നില്പുണ്ടായിരുന്നു... "അമ്മാ....."വീട്ടിലെത്തിയതും ഉറക്കെ വിളിച്ചു കൊണ്ടു ശ്രീ അടുക്കളയിലേക്ക് ഓടിക്കയറി പിന്തിരിഞ്ഞു നിന്നു കറിക്ക് അരിയുകയായിരുന്ന സിന്ധുവമ്മയെ വട്ടം പിടിച്ചു "ഈ പെണ്ണിതെന്നതാ കാണിക്കുന്നെ....."കത്തി തുമ്പ് കൈയിൽ കൊണ്ട ദേഷ്യത്തിൽ അവർ കൈ കുടഞ്ഞു "ശേ...നശിപ്പിച്ചു...നല്ല മൂഡിൽ വന്നതാര്ന്നു....."സ്ലാബിൽ കയറി ഇരുന്നു ഒരു കഷ്ണം ക്യാരറ്റ് എടുത്തു വായിലിട്ടു ശ്രീ ചുണ്ടു മലർത്തി "അതെന്ന നിനക്ക് ലോട്ടറി വല്ലോം അടിച്ചോ ....."

അരിഞ്ഞു വച്ച പച്ചക്കറി കട്ടിങ് ബോഡിൽ നിന്നും പാത്രത്തിലേക്ക് തട്ടിയിടുന്നതിനിടയിൽ സിന്ധുവാന്റി അവള് കണ്ണു തുറപ്പിച്ചു നോക്കി "ആഹ്...അവൾക്കൊരു ബംബർ അടിച്ചതിന്റെ സന്തോഷത്തിലല്ലേ...."കട്ടിളപടിയിൽ കൈ കുത്തി നിന്നു കൊണ്ട് ഉണ്ണി പറഞ്ഞതും സിന്ധുവാന്റി ഇരുവരെയും മാറി മാറി നോക്കി "എന്നതാ....ചേട്ടനും അനിയത്തിക്കും ഒരു ചുറ്റിക്കളി....." "അമ്മയ്ക് ഞങ്ങളെ പറ്റി വല്ല ചിന്തയും ഉണ്ടോ....വല്ല ഉത്തരവാദിത്തവുമുണ്ടോ...." സ്ലാബിൽ നഖം കോറിക്കൊണ്ട് ശ്രീ ഇടം കണ്ണിട്ടവരെ നോക്കി "ങേഹ്...."ഇവിളിതെന്ത് തേങ്ങയ ഈ പറയുന്നേ എന്ന മട്ടിൽ സിന്ധുവാന്റി അവളെ ഒന്നു തറപ്പിച്ചു നോക്കി "പറ... ഒണ്ടോ...." ഉണ്ണിയെ നോക്കി ഒറ്റക്കണ്ണിറുക്കി ശ്രീ പിന്നെയും ചോദിച്ചു "ദേ... പെണ്ണേ...പോത്തു പോലെ വളർന്നെന്നൊന്നും ഞാൻ നോക്കത്തില്ല ഒറ്റ കീറങ്ങു വച്ചു തരും ഞാൻ തോന്നിവാസം പറഞ്ഞാ....."

സിങ്കിൽ നിന്നും കഴുകാനിട്ടിരുന്ന ചട്ടുകം വലിച്ചെടുത്തതും ശ്രീ ചാടിയിറങ്ങി... "എന്റെ പൊന്നമ്മക്കിളി ചുമ്മാ ചൂടാവല്ലേ ഞാനൊരു തമാശ പറഞ്ഞതല്ലേ...." വട്ടം കെട്ടിപ്പിടിച്ചതും അവർ കെറുവോടെ കൈ പിടിച്ചു മാറ്റി "പിന്നേ.... തമാശ....നിനക്ക് എട്ടു വയസ്സുള്ളപ്പോൾ പോയതാ നിങ്ങടെ അപ്പൻ....അന്ന് തൊട്ടിങ്ങോട്ട് പകല് വീട് പണിക്ക് പോയും രാത്രി ആവുമ്പോ തുണിത്തരങ്ങൾ തൈച്ചും.....അടിനെയും പശുവിനെയും കോഴിയെയും വളർത്തി മുട്ട വിറ്റും പാല് വിറ്റും നിങ്ങളെ പട്ടിണിക്കിടാതെ പഠിപ്പിച്ചതും ......കുടുംബ സ്വത്ത് വിറ്റു നിന്നെ മെഡിസിനയചതുമൊക്കെ എനിക്കുത്തരവാദിത്തം ഇല്ലാത്തത് കൊണ്ടാന്നല്ലോ .......നിങ്ങളൊക്കെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോ അല്ലെ ഞാനൊന്നു നടുവ് നിവർത്തത്......." അവര് കണ്ണു നിറച്ചതും ശ്രീയുടെ മുഖവും വല്ലാതെ ആയി "അമ്മാ...ഞാൻ...തമാശയ്ക്..."അവളവരെ ഇറുകെ പുണർന്നു..... "ആ....മതി....മതി."ഉണ്ണി വന്നു രണ്ടു പെടുടെയും തോളിൽ തട്ടി അവരെ പിടിച്ചു മാറ്റി "എന്താപ്പോ ഇവിടെ പ്രശ്നം..." എളിയിൽ കൈ കുത്തി അവൻ ചോദിച്ചതും ശ്രീ ചുണ്ടു കോട്ടി

"കുന്തം....ഇവിടിപ്പോ ഒരു പ്രശ്നവുമില്ല...." "അല്ല.... നീയിവിടെ ആർക്കോ ഉത്തരവാദിത്തം ഇല്ലെന്നോ മറ്റോ പറയുന്ന കേട്ടോ.....ആർക്കാടി...." കുസൃതിച്ചിരിയോടെ ചെവിയിൽ പിച്ചിയതും ശ്രീ നിന്ന നിൽപ്പിൽ തുള്ളി .... "ഇയ്യോ....ഉണ്ണ്യേട്ടാ....വിട്... നോവുന്നു...." "അമ്മാ അമ്മയ്ക് മനസിലായില്ലേ ഇവൾക്ക് കല്യാണപ്രായം ആയീ ന്ന് നമ്മളെ ബോധ്യപെടുത്താൻ വേണ്ടിയല്ലേ ഉത്തരവാദിത്തതെ കുറിച്ചെല്ലാം ഓർമ്മിപ്പിക്കുന്നത്....." ഉണ്ണി പറഞ്ഞത് കേട്ടതും സിന്ധുവാന്റി അവളെ അമ്പരപ്പോടെ നോക്കി അമ്മയുടെ നോട്ടം കണ്ടതും ശ്രീ ചൂളിക്കൊണ്ടു ഉണ്ണിയുടെ പിന്നിലൊളിച്ചു "എനിക്ക് മാത്രവല്ല ....ദേ ഉണ്ണ്യേട്ടനും...."പിറകിൽ നിന്നുമവൾ വിളിച്ചു പറഞ്ഞതും ഉണ്ണി ചമ്മലോടെ അമ്മയെ നോക്കി "ആങ്ങളയും പെങ്ങളും കൂടി എന്തോ ഒപ്പിച്ചു വച്ചിട്ടുണ്ടല്ലോ...എന്താണ് മക്കളെ കാര്യം....."കൈ കഴുകി ടവ്വലിൽ തുടച്ചു സിന്ധുവാന്റി രണ്ടു പേരെയും കണ്ണു ചുരുക്കി നോക്കി "അതമ്മേ....."ഉണ്ണി ഒരു കസേര വലിച്ചു അതിന്മേൽ സിന്ധുവാന്റിയെ പിടിച്ചിരുത്തി പിന്നെ അവർക്കരികിൽ ഒരു സ്റ്റൂൾ ഇട്ടിരുന്നു ശ്രീ സ്ലാബിൻമേൽ ചാരി കൈ കെട്ടി നിന്നു "എന്തോന്നാടാ...."ഇതെന്ത് കൂത്ത് എന്ന മട്ടിൽ സിന്ധുവാന്റി രണ്ടു പേരെയും മിഴിച്ചു നോക്കി "'അമ്മേ......അത്...." "അതമ്മേ....ഉണ്ണ്യേട്ടന് ആരതിയെ ഇഷ്ടവാ കെട്ടിക്കോട്ടേ ന്ന്.....

"ഉണ്ണി ഇരുന്നു വിക്കുന്നത് കണ്ടതും ശ്രീ ഇടയിൽ കയറി "ഇവിളിത്...."ഉണ്ണി കണ്ണു മിഴിച്ചവളെ നോക്കിയതും ശ്രീ ഒരു കണ്ണടച്ചു കാണിച്ചു രണ്ടാളും സന്ദേഹത്തോടെ അമ്മയെ നോക്കി "ഇതൊക്കെ എപ്പഴാ ടാ....എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ല ല്ലോ...." അവർ അല്പം ചുവന്ന മുഖത്തോടെ ഉണ്ണിയെ നോക്കി "എന്റമ്മേ.... പറയാൻ മാത്രം ഒന്നുല്ല...."ശ്രീ മറ്റൊരു സ്റ്റൂളെടുത്തു അവര്ക് അരികിലേക്ക് ഇരുന്നു "ഇത് വണ് വേ യാമ്മേ.....അവള് അമ്പിലും പിമ്പിലും അടുക്കുന്നില്ല.... അമ്മയെ സോപ്പിട്ട് ഒഫീഷ്യലായൊരു പെണ്ണ് കാണൽ അതല്ലേ ഏട്ടന്റെ പ്ലാൻ...." ശ്രീ പറഞ്ഞു നിർത്തിയതും ഉണ്ണി അവളുടെ തുടയിൽ അമർത്തി പിച്ചി... "മിണ്ടാതിരിയെടി...." "അമ്മേ.....എനിക്ക് അവളെ ഇഷ്ടാ.... എന്നു മുതലെന്നോ എത്രത്തോളമെന്നോ പറയാൻ നിക്ക് അറിയില്ല....ഒന്നറിയാം....അവളെ അല്ലാതെ വേറൊരു പെണ്ണിനെ താലി കെട്ടാൻ പാതിയായി കൂടെ കൂട്ടാൻ എനിക്ക് ഈ ജൻമം ആവില്ല....കൊണ്ട് വന്നൂടെ നമുക്കവളെ ഇങ്ങോട്ടേക്ക്...."ഉണ്ണി അവരുടെ ഇരു കൈയും കൂട്ടിപ്പിടിച്ചു "സമ്മതിക്കമ്മേ....അവള് നമ്മളെ മുത്തല്ലേ...."

ശ്രീ കൊഞ്ചി പറഞ്ഞതും നിറഞ്ഞു വന്ന കണ്ണുകളിൽ ചിരി വിരിയിച്ചു സിന്ധുവാന്റി അവരെ നോക്കി "എനിക്കെന്തിനാ മക്കളെ സമ്മതക്കുറവ്.....ആരതി ഇവിടെ വളർന്ന കുട്ടിയല്ലേ.....അവള് നിന്റെ പെണ്ണായിവിടെ വരുന്നതിൽ എനിക്ക് സന്തോഷവേ ഉള്ളു....പക്ഷെ അവര് സമ്മതിക്കോ....." സിന്ധുവാന്റി പറഞ്ഞു കഴിഞ്ഞതും ശ്രീ ചാടിയെണീറ്റു അവരുടെ കവിളിൽ അമർത്തി ചുംബിച്ചു "അതൊക്കെ നമ്മക്ക് ശരിയാക്കാ ന്നെ.....അമ്മേടെ സമ്മതം കിട്ടിയല്ലോ.... ബാക്കിയൊക്കെ വഴിയേ .....അല്ലേ ഉണ്ണ്യേട്ടാ....." നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചതും ഉണ്ണി ആശ്വാസത്തോടെ തല കുലുക്കി "ഇനിയെന്റെ കാര്യം...."ശ്രീ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടവൻറെ കാലിൽ ചവിട്ടിയതും ഉണ്ണിയവളെ കണ്ണു മിഴിച്ചു നോക്കി "എന്ത്....കാര്യം...."അവൻ അറിയാത്ത മട്ടിൽ താടിയുഴിഞ്ഞു "ദേ. ....ഉണ്ണ്യേട്ട...എന്നെ പറ്റിച്ച ഞാനിത് പൊളിച്ചു കൈയിൽ തരുവേ....."ശ്രീ ചുണ്ട് മലർത്തിയതും ഉണ്ണി പൊട്ടിച്ചിരിച്ചു "എന്നതാ ടാ...."സിന്ധുവാന്റി രണ്ടു പേരെയും മാറി മാറി നോക്കി "അതമ്മേ....നമ്മടെ കൊച്ചു ഡോക്ട്ടർക്ക് ആ പോലീസേമാനോട്....ലവ്...പ്യാർ...ഇഷ്‌ക്...മുഹബ്ബത്ത്....." "ഹേ....ആരോട് ....ആ അമ്മച്ചീടെ മോനോടോ....."

സിന്ധുവാന്റി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റതും ശ്രീ പകപ്പോടെ അവരെ നോക്കി "കർത്താവേ...കുഴപ്പായോ....." "ആ...അത് തന്നെ....അതോണ്ടല്ലേ അമ്മായമ്മയെ പൊന്ന് പോലെ നോക്കുന്നത്...."ഉണ്ണി ശ്രീയെ കളിയാക്കി കൊണ്ടു ചേർത്തു പിടിച്ചു "ഉണ്ണി മിണ്ടാതെ നിന്നെ നീ.....ആരതിയെ പോലെയാണോ ഇത്..... ഒരു കൃസ്ത്യാനി ചെക്കനെ.... അമ്മാവന്മാരറിഞ്ഞ എന്താ ഉണ്ടാവാ ന്ന് അറിയാലോ....." "അമ്മേ....ഇവളുടെ അല്ലെ വിവാഹം ....അല്ലാതെ അമ്മാവന്മാരെ അല്ലല്ലോ...അറിഞ്ഞാലിപ്പോ എന്താ ഒന്നും ഉണ്ടാവില്ല.... റോയ് അത്രക്ക് നല്ല മനുഷ്യന....എ പെര്ഫെക്ട് ജെന്റിൽ മാൻ.... ആരെ കൂടെ ഇവള് ഹാപ്പി ആയിരിക്കുന്നോ അവരുമായല്ലേ കൂട്ടിച്ചേർക്കേണ്ടത്...." "എന്നാലും....." "ഒരെന്നാലും ഇല്ലമ്മേ.....ഞങ്ങൾക് അമ്മയുടെ സമ്മതം മാത്രം മതി...അല്ലെ ഉണ്ണ്യേട്ട...." ശ്രീയുടെ മുഖത്തെ സന്തോഷം കണ്ടതും സിന്ധുവാന്റി അറിയാതെ തലകുലുക്കി "ചക്കരയുമ്മ...."ശ്രീ തുള്ളിച്ചടികൊണ്ടു കവിളിൽ അമർത്തി ചുംബിച്ചതും സിന്ധുവാന്റി രണ്ടു മക്കളെയും ചേർത്തു പിടിച്ചു 🕊️🕊️ രാവിലെ കുളിച്ചു മാറ്റി റീത്താമ്മച്ചിക്ക് അരികിൽ പോവാനായിരുന്നതായിരുന്നു ആരതി അപ്പോഴാണ് രാവിലെ തന്നെ ആ സംഭവമൊക്കെ അരങ്ങേറിയത് എന്തോ വല്ലാത്ത വിഷമമായി ശ്രീയുടെയും ഉണ്ണിയേട്ടന്റെയും മുന്നിൽ നിന്ന് അച്ചമ്മ അങ്ങനെ പറഞ്ഞത് വല്ലാതെ ഹൃദയത്തിൽ കൊണ്ട പോലെ....

ആരും.... അരുമില്ലാതെ ആയത് പോലെ.... കരയാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും പിടിവിട്ടു പോയി മുറിയിൽ കയറി വാതിൽ അടച്ചു മതിവരുവോളം കരഞ്ഞു കണ്ണും മുഖവും ചുവന്നു വിങ്ങി ഇനിയീ കോലത്തിൽ റീത്താമ്മച്ചിയെ കാണാൻ ചെന്നാൽ റോയ്ച്ചായൻ കണ്ടു പിടിക്കും ഏറെ നേരം കഴിഞ്ഞു വാതിൽ തുറന്നു പുറത്തിറങ്ങി അമ്മയെ വിശമിപ്പിക്കണ്ടെന്ന് കരുതി മാത്രം എന്തോ കഴിച്ചെന്നു വരുത്തി ഇല്ലേൽ വരുന്നത് വരെ അമ്മ പട്ടിണിക്കിരിക്കും മാറ്റി ഇറങ്ങിയപ്പോൾ അച്ചമ്മ മുഖം വീർപ്പിച്ചു ഉമ്മറത്തിരിപ്പുണ്ട് നിധിടെ വായിൽ ന്ന് കണക്കിന് കേട്ടിട്ടുണ്ടാവും അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നില്കുന്നയാളെ ഒരു നിമിഷം മിഴികൾ കോർത്തു നിന്നു അച്ചമ്മ ആക്കി ചുമച്ചതും നോട്ടം പെട്ടെന്ന് മാറ്റി മുന്നോട്ട് നടന്നു ഇടകയ്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നില്പുണ്ട് ആ മിഴികൾക്ക് തന്നോടെന്തോ പറയാൻ പോലെ..... 🕊️🕊️ വൈകിട്ട് ശ്രീ സിന്ധുവാന്റിയേയും കൂട്ടിയാണ് റീത്താമ്മച്ചിക്ക് അരികിൽ പോയത്... ഉണ്ണി ഉത്സവത്തിന്റെ തിരക്കിൽ ആയിരുന്നു "ആ വന്നോ ഞാൻ കാത്തിരിക്കുകയായിരുന്നു....."അമ്മചി രണ്ടു പേരെയും സന്തോഷത്തോടെ സ്വീകരിച്ചു ചായ കുടിയും സംസാരവുമായി സമയമേറെ കടന്നു പോയിരുന്നു

ശ്രീ ഇടക്കിടെ റോയ് യുടെ മുറിയിൽ കയറിയിറങ്ങുന്നത് രണ്ടമ്മ മാരും ചെറു ചിരിയോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു "റോയ് മോൻ ഇന്ന് വരില്ല അവനെന്തോ ആവശ്യത്തിന് തിരുവനന്തപുരം വരെ പോയെക്കുവാ ഇനി നാളെ രാത്രിയെ എത്തു...." സംസാരത്തിനിടയ്ക് റീത്താമ്മച്ചി പറയുന്നത് കേട്ട് ശ്രീയുടെ മുഖം മങ്ങി "അയ്യോ അപ്പൊ ചേച്ചിയിവിടെ തനിച്ചാണോ....."സിന്ധുവാന്റി അവരെ നോക്കി "ഹേയ്....അത് സാരമില്ല....ആരതി കൊച്ചിനെ വിളിക്കണം എന്നു പറഞ്ഞേച അവൻ പോയേ....അവിടെ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.....ആ കൊച്ചിനെ ഇന്നിങ്ങോട്ട് കണ്ടേ ഇല്ല....." "അതിന് അമ്മച്ചിക്ക് കൂട്ട് ഞാൻ കിടന്ന പോരെ....." ശ്രീ ചാടിക്കയറി പറഞ്ഞതു കേട്ട് സിന്ധുവാന്റി അവളെയൊന്നു കൂർപ്പിച്ചു നോക്കി.. "അവള് നിന്നോട്ടെ ന്നെ എന്ന പിന്നെ രാവിലെ എഴുന്നേറ്റ് ഇങ്ങോട്ടേക്ക് പിന്നെയും വരണ്ടല്ലോ...."റീത്താമ്മച്ചി സപ്പോർട്ട് ചെയ്തതോടെ ശ്രീ ഡബിൾ ഹാപ്പി ഉണ്ണി വന്നു സിന്ധുവാന്റിയെ കൂട്ടികൊണ്ടു പോയി ഏട്ടനും അനിയത്തിയും കൂടി തമാശ പറയുന്നതും ചിരിക്കുന്നതും റീത്താമ്മച്ചി ശ്രദ്ധിക്കുന്നുണ്ടയിരുന്നു രാത്രി.... റീത്താമ്മച്ചിയോട് ഒട്ടി ഉറക്കു വരാതെ കിടക്കുകയായിരുന്നു ശ്രീ അമ്മചി വാ തോരാതെ ഓരോന്ന് സംസാരിക്കുന്നുണ്ട്

പഴയ കാലത്തെ കുറിച്ചാണ് സംസാരം "അമ്മച്ചീടെ മൂത്ത ആണ്കുട്ടികളുടെയൊക്കെ കല്യാണം കഴിഞതാണോ........" "ആഹ്...അവന്മാര് കെട്ടിയത് കൊണ്ടല്ലേ ഞാനിന്നു പെരുവഴിക്കായെ...."അമ്മച്ചി ഒരു ദീര്ഘ നിശ്വാസം ഉതിർത്തു "റോയ് മോനും കെട്ടുപ്രായം ആയി.....സത്യം പറഞ്ഞാൽ അവനെ ഉള്ളു എനിക്കൊരത്താണി ആയിട്ട്.....അവനും കൂടെ കൈവിട്ട ഞാൻ പെരുവഴിയിലായി പോവും..... എന്നെ നോക്കുന്ന ഒരു പെങ്കൊച്ചു വന്നാൽ മതിയായിരുന്നു അവന്..." റീത്താമ്മച്ചിയുടെ സംസാരം കേട്ട് ശ്രീക്ക് ഹൃദയം പെരുമ്പറ മുട്ടി "അമ്മച്ചിടെ മോനെ നിക്ക് തന്നേരേ അമ്മച്ചിയെ ഞാൻ നോക്ക പൊന്നുപോലെ...." അറിയാതെ മനസിൽ തോന്നിയത് വിളിച്ചു പറഞ്ഞതും അമ്മച്ചി ഒരു നിമിഷമവളെ അന്തം വിട്ടു നോക്കി ശ്രീ അബദ്ധം പിണഞ്ഞപോലെ നാവ് കടിച്ചു കണ്ണുകൾ ഇറുകെ പൂട്ടി അൽപസമയം അവിടം കനത്ത നിശബ്ദത പടർന്നു തെല്ലു നേരത്തിനു ശേഷം റീത്താമ്മച്ചി ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ചുംബിച്ചതും ശ്രീ അവരെ തിരിഞ്ഞു കിടന്നു ഇറുകെ പുണർന്നു..... 🕊️🕊️ പിറ്റേന്ന് മുതൽ എല്ലാവരും തിരക്കിലായിരുന്നു ഇടയ്ക്ക് ഓരോട്ടം ആരതി റീത്താമ്മചിയ്ക്ക് അരികിൽ ചെന്നപ്പോഴാണ് റോയ് രണ്ടു ദിവസത്തെ യാത്രയിലാ ണെന്ന് അറിഞ്ഞത് 🕊️ ആരതി ഉൽസവത്തിരക്കിൽ ആയിരുന്നു ഏറ്റവും അവസാനമായിരുന്നു

രണ്ടുപേരുടെയും പ്രോഗ്രാം ആ മൂന്നു ദിവസവും ആരതിക്ക് റോയ് യെ കാണാൻ സാധിച്ചിരുന്നില്ല അതിന്റെ നീറ്റൽ അവളിലുണ്ടായിരുന്നു മൃദുലും ഗ്യാങ്ങും വച്ചു കെട്ടോടെ അവിടവിടായി തങ്ങി നിൽക്കു ന്നത് ആരതി കണ്ടിരുന്നു അവരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നു തന്നെ സംഭവിച്ചതെന്തെന്ന് ആരതിക്ക് ഊഹിക്കമായിരുന്നു അവർക്ക് മുന്നിൽപെടാതെ അവൾ പരമാവധി ഒതുങ്ങി നടന്നു വിശിഷ്ടാതിഥി ആയത് കൊണ്ട് റോയ് യുണിഫോമിലായിരുന്നു മൈക്കിലൂടെ അവന്റെ ശബ്ദം കേട്ടെങ്കിലും ഗ്രീൻ റൂമിലായത് കൊണ്ട് അവനെയൊന്നു കാണാനും സാധിച്ചില്ല കാതിൽ തുളഞ്ഞു കയറുന്ന അവന്റെ ശബ്ദം ഹൃദയത്തിലേക്ക് ആവാഹിച്ചു ആരതി അൽപ്പസമയം മിഴികൾ അടച്ചു പിടിച്ചു ആരതിയും ശ്രീയും സ്റ്റേജിൽ കയറുമ്പോഴേക്കും സമയമേറെ വൈകിയിരുന്നു കുഞ്ഞു കുട്ടികൾ ഉള്ളവരും പ്രായാധിക്യം ഉള്ളവരുമൊക്കെ പോയി തിരക്ക് കുറഞ്ഞിരുന്നു ആരതിയുടെ മിഴികൾ വെറുതെ ജനക്കൂട്ടത്തിനിടയ്ക്ക് തന്റെ പ്രാണനെ തിരഞ്ഞു "ശിവദം...ശിവ നാമം....ശ്രീ പാർവതീശ്വര നാമം..." കയ്യും മെയ്യും മറന്നു ഗാനത്തിൽ ലയിച്ചു ചുവടുകൾ വയ്ക്കുമ്പോഴും മിഴികൾ പലപ്പോഴും ആർക്കോ വേണ്ടി ഉഴറി ഒടുവിൽ....

ദൂരെ തന്നെ തന്നെ ഉറ്റു നോക്കി ആൽമരത്തോട് ചാരി നിൽക്കുന്ന രൂപം കണ്ടതും ഒരു നിമിഷം ഹൃദയം സ്തംഭിച്ചു ചുവടുകളിടറി ഒരു നറു പുഞ്ചിരി അവൾക്കായി ആ ചൊടികളിൽ വിരിഞ്ഞപ്പോൾ മിഴികളിൽ മിഴികൾ കോർത്തവൾ ആനന്ദ നടനമാടി...... ............സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2) തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം....... അവനും കാണുകയായിരുന്നു അരങ്ങിൽ കത്തിച്ചു വച്ച നിലവിളക്കു പോലെ ജ്വലിക്കുന്ന തന്റെ പെണ്ണിനെ... കൊത്തി വലിക്കുന്ന ആ മിഴികളെ.... ലാസ്യതയോടെ ചലിക്കുന്ന അവളുടെ ഉടലഴകിനെ...... ഓടിയടുത്തു വാരിപ്പുണരാൻ തോന്നുന്ന താരുണ്യത്തെ..... നിലയ്ക്കാത്ത കരഘോഷത്തോടെ കർട്ടൻ താഴ്‌ന്നു മനസിൽ നിറഞ്ഞ സംതൃപ്തിയോടെ ഗ്രീൻ റൂമിലേക്ക് നടക്കവേ പിന്നിൽ ആരോ വരുന്നത് പോലെ തോന്നി ആരതിക്ക് ഭയത്തോടെ തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല അവളും ശ്രീയും മാത്രമേ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളു...

എന്തോ ഒരു പേടി ഉള്ളിൽ നിറയുന്നത് ആരതി അറിഞ്ഞു റൂമിൽ കയറി വാതിൽ ചാരിയതും ആരോ വാതിൽ തള്ളിത്തുറന്നു നിലവിളിക്കാൻ ഒരുങ്ങിയതും ആരൊക്കെയോ ചേർന്നു ഇരുവരുടെയും വാ മൂടി ആദ്യത്തെ പിടച്ചിലൊനടങ്ങിയതും മുന്നിൽ നിൽക്കുന്നവരെ കണ്ടു ആരതിയുടെ കണ്ണു മിഴിഞ്ഞു മൃദുൽ.... അവൻ വല്ലാത്തൊരു ഭാവത്തോടെ അവൾകരികിലേക്ക് വന്നു അവൾക് നേരെ ചുരുട്ടി പിടിച്ച കൈ നിവർത്തതും അതിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത താലി അവൾക്കു മുന്നിലേക്ക് വീണു "നീ മൃദുലിൻറെ പെണ്ണാ....ഇപ്പൊ ഈ നിമിഷം മുതൽ നീ മൃദുലിൻറെ മാത്രം പെണ്ണാ...." വയ്യാത്ത കൈ ബദ്ധപ്പെട്ടുയർത്തി താലി ചരട് അവൾക്ക് നേരെ നീട്ടിയതും ആരതി ഒന്നു പിടയാൻ പോലുമാവാതെ കണ്ണുകൾ ഇരുക്കെ അടച്ചു.....ശ്രീ ശ്വാസം അടക്കിപ്പിടിച്ചു.... പെട്ടെന്നവിടെ ലൈറ്റുകൾ അണഞ്ഞു ഒരു വേള എവിടുന്നൊക്കെയോ അടി വീണു ആരൊക്കെയോ ചിതറിയോടി സെക്കന്റുകൾ കഴിഞ്ഞപ്പോൾ ആരോ ലൈറ്റുകൾ തെളിച്ചു കണ്ണു ചിമ്മി തുറന്നതും മുന്നിലെ കാഴ്ച്ച കണ്ടു ശ്രീ ഞെട്ടി പിന്നോക്കം മാറി റോയ് യുടെ നെഞ്ചിൽ തളർന്നു കിടക്കുന്ന ആരതി അവളുടെ കഴുത്തിൽ തിളങ്ങിയാടുന്ന മഞ്ഞച്ചരടിൽ കോർത്ത പൊൻ താലി "ഇച്ഛായന്റെ കൊച്ചു പേടിച്ചു പോയോ...." ഇറുകെ പുണർന്നു കൊണ്ടു ചോദിക്കുന്നവന്റെ പിന്നിൽ ഉണ്ണിയും സ്‌തംഭിച്ചു നില്പുണ്ടായിരുന്നു................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story