കൂടും തേടി....❣️: ഭാഗം 29

Koodum thedi

എഴുത്തുകാരി: ദക്ഷ

കണ്ണു ചിമ്മി തുറന്നതും മുന്നിലെ കാഴ്ച്ച കണ്ടു ശ്രീ ഞെട്ടി പിന്നോക്കം മാറി റോയ് യുടെ നെഞ്ചിൽ തളർന്നു കിടക്കുന്ന ആരതി അവളുടെ കഴുത്തിൽ തിളങ്ങിയാടുന്ന മഞ്ഞച്ചരടിൽ കോർത്ത പൊൻ താലി "ഇച്ഛായന്റെ കൊച്ചു പേടിച്ചു പോയോ...." ഇറുകെ പുണർന്നു കൊണ്ടു ചോദിക്കുന്നവന്റെ പിന്നിൽ ഉണ്ണിയും സ്‌തംഭിച്ചു നില്പുണ്ടായിരുന്നു..... താൻ നിൽക്കുന്നിടത്തു അഗാധ ഗർത്തം രൂപം കൊള്ളുന്നതും നിലയില്ലാ കഴത്തിലേക്ക് ആണ്ടു പോകുന്നതും ശ്രീ അറിഞ്ഞു.... അതിനേക്കാൾ ഞെട്ടലിൽ ആയിരുന്നു ഉണ്ണി.... പ്രോഗ്രാം കമ്മിറ്റിയോട് പറഞ്ഞു മൃദുൽ ആരതിയുടെ ഡാൻസ് ഏറ്റവും അവസാനം ആക്കിച്ചു എന്നറിഞ്ഞപ്പോ തുടങ്ങിയ സമാധാനക്കേടാണ്.... ഉത്സവചിലവിന്റെ ഭാരിച്ച ഭാഗവും അവന്റെ തറവാട് വകയായത് കൊണ്ട് ആ തീരുമാനത്തെ തിരുത്താനും വയ്യ ഒരു വേള മൃദുലിനേയും ഗ്യാങ്നേയും നോട്ടമിട്ടു കൊണ്ടു നിൽക്കുന്ന റോയ് യെ കണ്ടപ്പോൾ മനസിൽ തോന്നിയ സന്ദേഹം അവനുമായി ഷെയർ ചെയ്തു അവന്റെ ഭാഗത്തു നിന്നും അതിന് പകരമായി നേർത്തൊരു മന്ദഹാസം മാത്രം മറുപടിയായി ലഭിച്ചു പിന്നീട് വീണ്ടും തിരക്കിലേക്ക് ഊളിയിട്ടു ആരതിയുടെയും ശ്രീയുടെയും പ്രോഗ്രാം തുടങ്ങിയപ്പോൾ മുൻപന്തിയിലായി ചെന്നു നിന്നു അപ്പോഴും റോയ് ഏറ്റവും പിന്നിലായി നില്പുണ്ടായിരുന്നു പ്രോഗ്രാം അവസാനിക്കാറായതും റോയ് വന്നു പെട്ടെന്ന് കൈയിൽ പിടിച്ചതും ഒരുമിച്ചായിരുന്നു

"എന്താടാ....."അന്തം വിട്ടു നോക്കിയപ്പോ മിണ്ടല്ലേ എന്നവൻ ചുണ്ടിന് മീതെ ചൂണ്ടു വിരൽ തട്ടിച്ചു ആംഗ്യം കാണിച്ചു സ്റ്റേജിന് പിന്നിലൂടെ നിഴലിന്റെ മറ പറ്റി ഗ്രീൻ റൂമിലേക്ക് നടക്കുമ്പോൾ ദൂരേ നിന്നെ കണ്ടു അവിടെയായി ചുറ്റി പറ്റി നിൽക്കുന്ന മൃദുലിന്റെ ഗ്യാങിനെ പ്രോഗ്രം കഴിഞ്ഞു പാട്ടു നിലച്ചതും രണ്ടു പേര് പെട്ടെന്ന് അകത്തു കയറി വാതിൽ ചാരി ഭയത്തോടെ റോയ് യുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നുമില്ലെന്നവൻ കണ്ണടച്ച് കാണിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തെല്ലു മാറി നടന്നു വരുന്ന ആരതിയെയും ശ്രീയെയും കണ്ടു കലപില സംസാരിച്ചു നടന്നു വരുന്ന ശ്രീക്ക് അരികിൽ നിന്നും ആരതി ഇടക്കിടെ പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ഇരുവരും അകത്തു കയറിയതും പതുങ്ങി നിന്ന മൂന്നു പേർ വാതിൽ തള്ളിതുറന്നു അകത്തു കയറിയതും ഒരുമിച്ചായിരുന്നു അവരകത്തു കയറിയതും ഓടി വാതിലിനരികിൽ എത്തി അകത്തു നിന്നുള്ള ഡയലോഗും ആരതിയുടെ അവസ്‌ഥയും ഓർത്തപ്പോൾ ചങ്ക് പിടഞ്ഞു നിൽക്കുകയായിരുന്നു റോയ് യുടെ മുഖത്തു സ്ഥായിയായ ഗൗരവം മാത്രം പെട്ടെന്നാണ് ലൈറ്റ് അണഞ്ഞതും റോയ്യോടൊപ്പം അകത്തേക്ക് കയറിയതും അടി വീഴുന്നതും ആരൊക്കെയോ ചിതറി ഓടുന്നതും അറിയുന്നുണ്ടായിരുന്നു

വെട്ടം വന്നപ്പോൾ പക്ഷേ കണ്ട കാഴ്ച്ച.... ഉണ്ണി ഒന്നു കൂടെ കണ്ണു ചിമ്മി മുന്നിൽ നില്കുന്നവരെ നോക്കി അവരുടെ ലോകത്തു മറ്റാരും ഇല്ലാത്തത് പോലെ..... തളർന്നു നിൽക്കുന്ന പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുമ്പോഴും ഒരു കൈ കൊണ്ടവളെ തഴുകി എന്തൊകെയോ ആശ്വാസവാക്ക് പറയുന്നുണ്ടവൻ... ഉണ്ണിയുടെ മിഴികൾ ഒരു നിമിഷം അവളുടെ നെഞ്ചോട്‌ പറ്റിചേർന്നു നിൽക്കുന്ന താലിയിൽ കുരുങ്ങി.... അവന്റെ നെഞ്ചു വിങ്ങി ....എത്രയോ നാളുകളായി താൻ കണ്ട സ്വപ്നം കണ്മുന്നിലിങ്ങനെ ചിന്നിചിതറി... അവൻ കഴുത്തു ചെരിച്ചു ശ്രീയെ നോക്കി... തകർന്ന പ്രതിമ പോലെ.... ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ ഇരുവരും പരസ്പരം നോക്കി... "കൊച്ചേ......"തന്റെ നെഞ്ചിൽ നിന്നും ആരതിയെ അടർത്തിമാറ്റി റോയ്ച്ചൻ അവളെ നോക്കി അവളവനെയൊന്നു തുറിച്ചു നോക്കി... പത്തു നിമിഷത്തിനപ്പുറം തന്റെ ജീവിതം അവസാനിചെന്നു കരുതി യതാണ്.... കഴിഞ്ഞു പോയ സംഭവങ്ങളുടെ പരിവർത്തനമെന്ന പോലെ അവളുടെ ഉടൽ അറിയാതെയൊന്നു വിറച്ചു

അറിയാതെ മിഴികൾ കഴുത്തിലെ മഞ്ഞ ചരടിൽ കൊരുത്തതും ആരതിയുടെ കണ്ണു മിഴിഞ്ഞു... "ഇ..ഇത്....." പൊൻതാലി കൈ വെള്ളയിൽ എടുത്തവൻ റോയ് യെ പകച്ചു നോക്കി അവനൊന്നു മന്ദഹസിച്ചു അവൾക്കരികിലേക്ക് ചെന്നു ഒറ്റകെട്ടിൽ കെട്ടിയ താലി ചരട് മൂന്നു കെട്ടിട്ടു മുറുക്കി.... "ഇപ്പോ.... ഈ ..നിമിഷം മുതൽ.... നീ റോയ് യുടെ മാത്രം പെണ്ണാ.... ഇനി ഒരുവനും ഒന്നിനും നിന്റെ നേർക്ക് വിരൽ ചലിപ്പിക്കില്ല......" ആരതി ശ്വാസം വിലങ്ങിയെന്ന മട്ടിൽ നിന്നു മേക്കപ്പ് ബോക്സിന് അടുത്തുള്ള കുങ്കുമ ചെപ്പിൽ നിന്നവൻ ഒരു നുള്ളെടുത്തവളുടെ തിരുഃനെറ്റിയിൽ തൊട്ടു അടഞ്ഞ മിഴികളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളിൽ വീണു ചിന്നിച്ചിതറി "ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തു വാ ഞാൻ പുറത്തുണ്ടാവും...."ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചവളുടെ മൂർധാവിൽ പതിയെ നുകർന്നവൻ പറഞ്ഞു "വാടാ....."തരിച്ചു നിൽക്കുന്ന ഉണ്ണിയുടെ കൈ പിടിച്ചു പുറത്തിറങ്ങുമ്പോൾ തെല്ലപ്പുറത്തു മൃദുലിന്റെ ഗ്യാങിൽ പെട്ട ഒരുവൻ നില്പുണ്ടായിരുന്നു അവനെ നോക്കി റോയ് തംസപ്പ് ഉയർത്തി കാണിച്ചതും അവൻ ഭവ്യതയോടെ ചിരിച്ചു "എ....എന്നതാ...റോയ്ചാ ഇവിടിപ്പോ നടന്നത്...."ഉണ്ണിയുടെ സ്വരം വിറച്ചു "ഹാ... അതോ...."റോയ് മീശ പിരിച്ചു "മൃദുലിനെ കുറച്ചു ദിവസം മുൻപ് ഞാൻ അറിഞ്ഞൊന്നു പെരുമാറിയിരുന്നു....

അതിന്റെ ചോരുക്ക് അവൾക് നേരെ തീർത്തേക്കുമെന്നു എനിക്കുറപ്പുണ്ടായിരുന്നു.....വൈകിട്ട് കണ്ടപ്പോൾ തൊട്ടേ അവന്മാർക്കെന്തോ വശപിശക് തോന്നി....അതോണ്ട് കൂട്ടത്തിൽ ഒരുവനെ ഞാനങ് പൊക്കി.... കൈ വെക്കുമെന്നായപ്പോ അവൻ തത്ത പറയും പോലെ എല്ലാം പറഞ്ഞു....അവനെ വച്ചു തന്നെ ഞാൻ കളിച്ചു....അവനാ അവന്മാര് അകത്തു കയറിയപ്പോൾ വാതിൽ ലോക്ക് എടുത്തതും ലൈറ്റ് ഓഫ് ചെയ്തതും......അവളെ വേദനിപ്പിക്കാൻ ഇനിയൊരുത്തനെയും ഞാൻ അനുവദിക്കില്ല....... അവളെന്റെ പെണ്ണാ....റോയ് യുടെ പ്രാണൻ....." "ഇഷ്ടവായിരുന്നോ....അവളെ.." സ്വരം ഇടറാതെ ഇരിക്കാൻ പാട് പെട്ടവൻ റോയ് യെ നോക്കി "ഇഷ്ടമാണ്.... ജീവനാണ്....."റോയ് അവനെ നോക്കി മന്ദഹസിച്ചു ഉണ്ണിയും തിരിച്ചു മന്ദഹസിക്കാൻ ശ്രമിച്ചെങ്കിലും അമ്പേ പരാജയപ്പെട്ടെന്ന പോലെ അവൻ മിഴികൾ താഴ്ത്തി... ഗ്രീൻ റൂമിൽ..... കണ്ണാടിക്കു മുന്നിൽ നിന്ന് നിറഞ്ഞ കണ്ണുകളാലെ ആരതി തന്റെ രൂപത്തെ നോക്കി ഇച്ഛായൻ അണിയിച്ച താലിയും അവനണിയിച്ച സിന്ദൂരവും സ്വപ്നത്തിലെന്ന വണ്ണം അവൾ തൊട്ടു നോക്കി "ഇപ്പോ...ഈ നിമിഷം തൊട്ട് നീ റോയ്ച്ചന്റെ മാത്രം പെണ്ണാ....."അവന്റെ വാക്കുകൾ കുളിർമഴ പോലെ കാതിൽ അലയടിച്ചുയരുന്നു

കൊട്ടും കുരവയും ആർപ്പും ആരവവുമില്ലാതെ ഇച്ഛായന് സ്വന്തമായി ക്കഴിഞ്ഞിരിക്കുന്നു തോളിൽ കൈത്തലം പതിഞ്ഞപ്പോൾ അവളൊന്നു മുഖം തിരിച്ചു ശ്രീ.... മുഖത്തെ ചോര വറ്റിയപടി തന്നെ നോക്കി നില്കുന്നവളെ സന്തോഷാധിക്യത്താൽ വാരി പുണർന്നു മരവിച്ചു പോയ കരതലം ഉയർത്താൻ ആവാതെ ശ്രീ ശ്വാസമടക്കി പിടിച്ചു നിന്നു "മഹാദേവന്റെ തിരുഃനടയിൽ നിന്നും എന്റെ ദേവന്റെ പാതിയാവാൻ കഴിയുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയതല്ല പെണ്ണേ.....ഇനി ആരതി ഒന്നിനെയും ഭയക്കില്ല ആരെയും പേടിക്കില്ല.....അരുമില്ലാത്തവളെന്നും..പിഴച്ചുണ്ടായവളെന്നും പരിഹസിച്ചവർക്കു മുന്നിൽ ഇനിയെന്റെ റോയ്ച്ചൻറെ പെണ്ണാ ഞാനെന്ന് വിളിച്ചു പറയണമെനിക്ക് ....ആ മനുഷ്യന്റെ കൈ പിടിച്ചു എന്നെ നോക്കി മുഖം തിരിച്ചവർക്കു മുന്നിൽ തലയുയർത്തി പിടിച്ചു നടക്കണമെനിക്ക്...എന്റെ റൂമിലെ നാല് ചുവരുകൾക്കുള്ളിൽ ആരൊക്കെയോ കെട്ടിപ്പൊക്കിയ അന്ധകാരത്തെ ആ നെഞ്ചിൽ ചേർന്നു നിന്നു കൊണ്ട് തുടച്ചു നിക്കണമെനിക്ക്....."ഗദ്‌ഗദത്തള്ളിൽ വാക്കുകൾ മുറിഞ്ഞു കണ്ണു നീരിറ്റു വീണു ശ്രീയുടെ മുതുക് നനഞ്ഞു...... എന്തൊക്കെയോ അലറികൂവണമെന്ന് തോന്നി ശ്രീക്ക് എന്റെയ വിട്ടു തരില്ല ന്ന് ഹൃദയം ആർത്തു വിളിക്കുന്നു

വാതിലിൽ മുട്ട് കേട്ടതും രണ്ട് പേരും ഞെട്ടി അകന്നു വാതിൽ തുറന്നപ്പോൾ മുന്നിൽ നിന്നിരുന്ന നിധി അവരെ മിഴിച്ചു നോക്കി "ഇത് വരെ കഴിഞ്ഞില്ലേ....എല്ലാവരും പൊയി ട്ടോ... അമ്മ കാത്തു നില്പുണ്ട്....."നിധി ഇരുവരെയും നോക്കി "മോള് അമ്മയെയും കൂട്ടി പൊക്കോ ഇചേചി ശ്രീയേച്ചിടെ കൂടെ വന്നോളാ...."സമ്മതം കിട്ടിയതും പെണ്ണ് തിരിഞ്ഞോടി വസ്ത്രങ്ങൾ മാറ്റിയുടുക്കുമ്പോഴും രണ്ടു പേരും ഒന്നു മിണ്ടിയില്ല സെറ്റ് സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു മുടി അഴിച്ചിട്ടു പ്രോഗ്രാമിന് കൊണ്ട് വച്ച മുല്ലപ്പൂ ബാക്കി വന്നതെടുത്തു മുടിയിൽ തിരുകി താലിയെടുത്തു ചുണ്ടോട് ചേർത്തു ചുംബിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ആരതി ഒരുതരം ഉന്മാദാവസ്ഥയിൽ ആയിരുന്നു.... അവളിപ്പോൾ ആരെയും ഭയക്കുന്നില്ല....ഒന്നിനെയും .....അവൻ തീർത്ത സുരക്ഷിത വലയത്തിൽ അവൾ അവളെ തന്നെ മറന്നു പോയിരുന്നു..... പുറത്തിറങ്ങിയപ്പോൾ ആരതിയുടെ മിഴികൾ തേടിയത് അവളുടെ പ്രാണനെ ആയിരുന്നു എൻട്രൻസിൽ ആരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു റോയ് ദൂരെ തന്നിലേക്ക് നടന്നു വരുന്ന തന്റെ പാതിയെ കണ്ടതും അവന്റെ അധരം വിടർന്നു ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ആർക്കും മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി പുറത്തെത്തിയതും ഉണ്ണി വന്നു ആരതിക്ക് പിന്നിൽ തളർന്നു നടന്നു വന്ന ശ്രീയുടെ കൈ പിടിച്ചു "പോവാം....." മുഖത്തു നോക്കാതെ അവൻ ചോദിച്ചതും ശ്രീ യാന്ത്രികമായി തലയാട്ടി അവന്റെ വിരലുകൾ അവളുടെ വിരലുകളോട് മുറുകിയതും ശ്രീ അറിയാതെ ഒന്നേങ്ങി.... "കരയരുത്. ...........ആളുകൾ ശ്രധിക്കും....."പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടവൻ കൈ പിടിച്ചു മുന്നോട്ട് നടന്നു "പോവാം....."തന്നെ തന്നെ നോക്കി മതിമറന്നു നിക്കുന്നവളെ നോക്കി റോയ് പുഞ്ചിരിച്ചു "മ്ഹ്....."പെണ്ണ് യാന്ത്രികമായി തലയാട്ടി "നടക്കാ....ഞാൻ വണ്ടിയെടുത്തിട്ടില്ല...." "മ്......" ആരൊക്കെയോ മുന്നിലും പിന്നിലുമായി നടന്നു പോവുന്നുണ്ട്.... ആരെയും ആരതി കണ്ടില്ല... അവളുടെ ലോകത്ത് അവളും അവളുടെ ഇച്ഛായനും മാത്രം..... "കൊച്ചേ....." തന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു ചേർന്നു നടക്കുന്ന പെണ്ണിനെ റോയ് പ്രണയത്തോടെ നോക്കി "മ്ഹ്......." "ഇനി മുതൽ നീ ഇച്ഛായന്റെ പെമ്പ്രന്നോളാ... മുന്നിൽ എന്തൊക്കെയാ നമ്മളെ കാത്തു വച്ചതെന്ന് അറിയില്ല....കട്ടയ്ക് കൂടെ നിന്നെക്കണം കേട്ടോ....." "മ്ഹ്....."മൂളിയതിനൊപ്പം ആ കരതലം മെല്ലെ മുറുകി "പേടിയുണ്ടോ ടി പെണ്ണേ.....". "ഇച്ഛായൻ കൂടെയുള്ളപ്പോ ന്തിനാ ഞാൻ പേടിക്കണേ..."

പതിയെ പറഞ്ഞതും റോയ് അവളെ അണച്ചു പിടിച്ചു. "Thats ma girl..." പാടവും വരമ്പുമെല്ലാം ഒരു സ്വപ്നത്തിലെന്ന വണ്ണം നടന്നു നീങ്ങി ഒതുക്കുകൾ കയറുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് അറിയുന്നുണ്ടായിരുന്നു അവളുടെ ഓരോ ചലനവും അവനു തിരിച്ചറിയാമെന്ന പോൽ അവനൊന്നു കൂടി ചേർത്തു പിടിച്ചു നിറഞ്ഞ മിഴികളുയർത്തി നോക്കിയതും ഒന്നുമില്ലെന്നവൻ കണ്ണടച്ചു കാണിച്ചു തോളിൽ പിടിച്ചു തനിക്ക് നേരെ തിരിച്ചു നിർത്തി നിറഞ്ഞു തൂവിയ ഇരു കണ്ണിലും അമർത്തി ചുംബിച്ചു ആരതി ഒരാശ്രയത്തിനെന്ന വണ്ണം അവനെ ഇറുകെ പുണർന്നു "എന്റെ പെണ്ണാ നീ..മരണം വരെയും എന്റെ മാത്രം....."നിറുകിൽ ചുംബിച്ചു കൊണ്ടവൻ പതിയെ പറഞ്ഞതും നിർവൃതിയോടെ മിഴികൾ അടച്ചു കൈത്തലം കൊരുത്തു പിടിച്ചു കൊണ്ട് തന്നെ ഒതുക്കുകൾ കയറി മുറ്റത്തെക്ക് നോട്ടം പാഞ്ഞതും ആരതിക്ക് മുന്നിൽ ഭൂമി രണ്ടായി പിളർന്നു..... മുറ്റത്തു പിടിച്ചിട്ട കസേരയിൽ അവരെ തന്നെ നോക്കി ചെങ്കണ്ണുമായി അയാൾ ഇരിപ്പുണ്ടായിരുന്നു................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story