കൂടും തേടി....❣️: ഭാഗം 3

Koodum thedi

എഴുത്തുകാരി: ദക്ഷ

ചെമ്മണ് പാതയും വരമ്പും പിന്നിട്ട് റോഡിലേക്ക് കയറിയതും തോട്ടിന് അക്കരെ നിന്നും ഒരു വിളി കേട്ടു "ഓയ്....ടീച്ചറേ..." തിരിഞ്ഞു നോക്കിയ ആരതി തന്നേ നോക്കി ചിരിയോടെ നിക്കുന്ന ആളെ കണ്ടു സ്തബ്ധയായി "ശ്രീ....ശ്രീക്കുട്ടീ...." ആരതിക്ക് കണ്ണു നീർ നിറഞ്ഞു കാഴ്ച്ച മങ്ങി "ഇങ് ട് വാ എന്റെ പെണ്ണേ..." കൈ വിരിച്ച് വച്ചു അവൾ ചിരിയോടെ വിളിച്ചതും പറന്നെത്തുകയായിരുന്നു അവൾക് അരികിലേക്ക് പരസ്പരം ഗാഢമായി പുണർന്നു നിൽക്കുമ്പോൾ കണ്ണീർ ഇറ്റ് വീണ് ശ്രീയുടെ ചുമൽ നനഞ്ഞിരുന്നു "അതേയ് ഞങ്ങളൊക്കെ ഇവിടെ ണ്ടേ...." ചിരിയോടെ വിളിച്ചു പറയുന്ന ഉണ്ണ്യേട്ടനേയും അമ്മയെയും തെല്ല് ജാള്യതയോടെ നോക്കി ആരതി ശ്രീയിൽ നിന്നും അകന്നു മാറി "ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ പെട്ടെന്ന് എല്ലാരൂടെ..." ആരതി ശ്രീയെ നോക്കി "പെട്ടെന്നൊന്നും അല്ല പെണ്ണേ...ഏട്ടന് ഏട്ടന്റെ ദുബായിലെ കമ്പനി നാട്ടിൽ തന്നെ ഒരു സെറ്റ് ഇട്ട് കൊടുത്തു....നിക്ക് ഈടെ വസുദേവ് ഡോകറുടെ ക്ലിനിക്കിൽ ജോലിയും ശരിയായി.... അതോടെ അമ്മയെയും കൂട്ടി ഞങ്ങളിങ് പോന്നു ...ഇനി എന്റെ ആരൂട്ടിയുടെ ഒപ്പം തന്നെ കാണും ഞങ്ങള്...."

"സത്യാണോ ഈ കേൾക്കണേ ...."ആരതി അവിഷ്വസനീയതയോടെ അവളെ നോക്കി "ഹാ ന്നെ കുറച്ചു നാളായി ഇതിൻറെ പുറകെ.... എല്ലാം ഒന്ന് സെറ്റ് ആയിട്ട് നിനക്കൊരു സർപ്രൈസ് തരാന്ന് വിചാരിച്ചിട്ടല്ലേ...അല്ലേൽ നിന്റെ ഈ വണ്ടറടിച്ച മുഖം ഞങ്ങൾക്കിങ്നെ ലൈവ് ആയി കാണാൻ കഴിയോ...."ശ്രീ ആരതിയുടെ കവിളിൽ അമർത്തി മുത്തി.... തന്റെ ഉള്ളിലെ വേദനകളെല്ലാം ഒറ്റയടിക്ക് ഇല്ലാതായത് ആരതി അറിഞ്ഞു...കാര്മേഘം പെയ്തൊഴിഞ്ഞ വാനം പോലെ മനസ്സ് ശാന്തമാവുന്നു.... ഒരു തണുത്ത കാറ്റ് അവളെ വന്നു തഴുകിത്തലോടി "മോളിങ് വന്നെ ചോദിക്കട്ടെ..." സിന്ധുവാന്റി മുറ്റത്തു നിന്നു വിളിച്ചതും ആരതി ശ്രീയുടെ കൈ വിട്ട് അവര്ക്കരികിലേക്ക് ഓടിയണഞ്ഞു "ഒത്തിരി മാറി പോയീട്ടോ ന്റെ കുട്ടി...പഴയ പൊട്ടിപ്പെണ്ണല്ല....സാരിയൊക്കെ ഉടുത്തു നിൽക്കുമ്പോൾ ശരിക്കും ഒരു ദേവിയെ പോലെയുണ്ട്...." വാത്സ്യത്തോടെ ചേർത്തു പിടിചവർ നെറുകയിൽ മുകർന്നതും ആരതി മിഴികൾ ഇറുകെ ചിമ്മി...

മിഴി തുറന്നതും നോട്ടമെത്തിയത് അരഭിത്തിയിൽ ഇരുന്നു തന്നെ തന്നെ നോക്കുന്ന ഉണ്ണ്യേട്ടനിൽ ആണ് എന്തെന്ന് പുരികം ഉയർത്തി ചോദിച്ചപ്പോൾ അവൻ ഒന്നുമില്ലന്ന് ചുമൽ കൂച്ചി എങ്കിലും ചുണ്ടിൽ ആ ചിരി മായാതെ തന്നെ നിന്നിരുന്നു ഇവിടെയും എല്ലാവർക്കും ഉണ്ട് മാറ്റം...സ്വതവേ ഉരുണ്ടിരുന്ന ശ്രീ ഇപ്പൊ സ്ലിം ബ്യൂട്ടി ആയി...മുടിയൊക്കെ ക്രോപ് ചെയ്ത് ഷാംപൂവിട്ടു പറപ്പിച്ചു അസ്സലൊരു മോഡേണ് പെണ്കുട്ടി....സിന്ധുവാന്റി അല്പം കൂടി തടിച്ചു .. ഉണ്ണ്യേട്ടനും ണ്ട് പ്രകടമായ മാറ്റം നല്ല നിറം വച്ചു...ശരീരം ഒന്നു കൂടി പുഷ്ടിപ്പെട്ടു...ഡ്രിം ചെയ്ത താടിയും കട്ടി മീശയും ആള് സുന്ദര കുട്ടപ്പനായി... ഉമ്മറത്തെ ക്ളോക്കിൽ പത്തടിച്ചപ്പോഴാണ് ആരതിക്ക് സ്‌ഥലകാല ബോധം ഉണ്ടായത്.... "അയ്യോ മണി പത്തായി..... ലേറ്റ് ആയല്ലോ ഭഗവാനെ....ഞാൻ പോയെച്ചു വൈകിട്ട് വരാവേ...." തിരക്കിട്ട് ഓടുന്ന പെണ്ണിനെ മൂവരും ചിരിയോടെ നോക്കി നിന്നു പാലം കടന്നു റോഡിലേക്ക് ഇറങ്ങി തിരക്കിട്ട് റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൊലേറോ അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി ആരതി പേടിച്ചു റോഡിന് അരികിലേക്ക് ചാടി

അല്പം മുന്നോട്ട് പോയ വണ്ടി റിവേഴ്‌സ് എടുത്തു അവൾകരികിലേക് വന്നു പോലീസ് എന്നെഴുതിയ ചുവന്ന മഷിയിൽ അവളുടെ മിഴികൾ ഉടക്കി യൂണിഫോമിൽ ആയിരുന്നു റോയ് ഡ്രൈവിങ് സീറ്റിൽ ഇരുന്നു മുഖത്തെ കൂളിങ് ഗ്ലാസ് എടുത്തു മാറ്റി തന്നെ തുറിച്ചു നോക്കുന്ന ആളെ കണ്ടതും ആരതിക്ക് നെഞ്ചിടിച്ചു "എന്താടി മുഖത്തു മത്തങ്ങ പോലെ രണ്ടു കണ്ണുണ്ടല്ലോ ....എവിടെ നോക്കിയാ റോഡ് ക്രോസ് ചെയ്യുന്നത്..." "തുടങ്ങി കടുവ കടിച്ചു കീറാൻ..."ആരതി അവനെ നോക്കാതെ പിറുപിറുത്തു "മുഖത്തു നോക്കെടി നീയെന്താ പിറുപിറുക്കുന്നത്..." കടുവ ഇടിച്ചു കേറുന്നുണ്ട്... "എന്താ സാറേ...." പാലത്തിന് അരികിൽ നിന്നും സംഭവം കണ്ടു കൊണ്ടിരുന്ന ഉണ്ണി അവർക്കരികിലേക്ക് വന്നു "ഹേയ്...nthng ...ഞാനീ കുട്ടിക്ക് റോഡ് ക്രോസ് ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു...." "അവള് ഇവിടുത്തെ അംഗണവാടിയിൽ ടീച്ചറാ സാറേ ...ലെറ്റ് ആയത് കൊണ്ട് തിരക്കിട്ട് പോകുന്നതിൽ പറ്റി പോയതാ...സാർ വിട്ടു കള...." "ഇങ്ങനെയുള്ള അശ്രദ്ധയാണ് പല അപകടങ്ങൾക്കും കാരണം..."

"പോട്ടെ സാറേ....അല്ല സാർ എവിടെ ന്ന് വരുന്നു....". "എന്റെ നാട് കണ്ണൂർ.... അവിടെ എസ് ഐ ആയിരുന്നു ....ഇങ്ങോട്ടെക്ക് ട്രാൻസ്ഫർ കിട്ടി വന്നതാ അടുത്ത ട്രാൻസ്‌ഫർ കിട്ടുന്നത് വരെ ഇവിടൊക്കെ കാണും...."ആള് ഇളം ചിരിയോടെ പറയുന്നത് ആരതി നോക്കി നിന്നു "എന്റെ പേര് ഉണ്ണികൃഷ്ണൻ..."ഉണ്ണി ഒരു സൗഹൃദ സംഭാഷണത്തിനായി കൈ നീട്ടി "അല്ല സാറേ കണ്ണൂര് നിന്നും എന്താ ഈ പട്ടിക്കാട്ടിലേക്ക് ഒരു ട്രാൻസ്ഫർ പണിഷ്മെന്റ് ട്രാൻസ്‌ഫറാണോ...." ഹസ്തദാനത്തിന്റെ ഇടയിൽ ഉണ്ണി ചിരിയോടെ ചോദിച്ചു "ഹാ അങ്ങനേയും പറയാ....ചില നല്ല നടത്തിപ്പിനുള്ള ഉപഹാരവാ..." റോയ് ചിരിയോടെ മീശ പിരിച്ചു "ഉണ്ണ്യേട്ടാ ഞാൻ പോവാ അല്ലെ തന്നെ ലേറ്റ് ആയി..." ആരതി മുന്നോട്ട് നടന്നതും റോയ് ഉണ്ണിയോട് യാത്ര പറഞ്ഞു വണ്ടിയെടുത്തു ഇടയ്ക് അവന്റെ നോട്ടം റിയർവ്യൂ മിററിലൂടെ പിന്നിലൂടെ നടന്നു വരുന്ന ആളിൽ പാറി വീണു അമ്പലവും ആൽത്തറയും കടന്നു മുന്നോട്ട് നടക്കുന്നതിനിടയിൽ വായനശാലയ്ക് അരികിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ ഇരുന്നു കൊണ്ട് മൃദുലിനോടും സംഘത്തോടും എന്തൊക്കെയോ ചോദിക്കുന്ന ആളെ കണ്ട് ആരതി ഒന്ന് നിന്നു പഞ്ച പുച്ചമടക്കി നിക്കുന്ന മൃദുലിനെ കണ്ടപ്പോൾ ആരതിക്ക് ചിരി വന്നു പോലീസ് വേഷത്തിൽ കടുവക്കൊരു ഗെറ്റപ്പൊക്കെ ണ്ട്

ആരതി ഇടം കണ്ണിട്ട് അവനെയൊന്നു നോക്കി പക്ഷേ പറഞ്ഞിട്ടെന്താ സ്വഭാവം കടുവായുടേത് ആയിപ്പോയില്ലേ ഉള്ളിൽ പറഞ്ഞു കൊണ്ട് ഗേറ്റ് തുറന്നവൾ അംഗണവാടിയിലേക്ക് കയറി കുട്ടികളിൽ പലരും മുന്നിൽ നിന്ന് പോലീസ് വണ്ടിയിലേക്കും അയാളിലേക്കും ആരാധനയോടെയും കൗതുകത്തോടെയും നോക്കുന്നുണ്ട്... "തീച്ചറെ പോലീഷ് മാമൻ...." മാളു കുഞ്ഞി കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു "പോലീസല്ല മോളേ കടുവയ കടുവാ...ഗർ ർ..."ആക്ഷൻ കാണിച്ചു പറഞ്ഞതും മാളുവും കൂട്ടരും അമ്പരന്നു നോക്കുന്നുണ്ട് "കദുവാ യോ...."മാളു സംശയത്തോടെ ഒന്ന് കൂടെ നോക്കി "ആ കദുവ തന്നെ...ഒച്ചയുണ്ടാക്കണ്ട ബാ നമ്മക്ക് അകത്തേക്ക് പോവാ..." പറഞ്ഞു കഴിയുന്നതിന് മുന്നേ കൂട്ടത്തിൽ കുരുത്തം കെട്ടവൻ "കദുബേ ...."എന്ന് നീട്ടി വിളിച്ചിരുന്നു ഞെട്ടലോടെ അവന്റെ വാ പൊത്തി അകത്തേക്ക് കയറ്റാൻ ഒരുങ്ങിയതും ബാക്കി ഉള്ളവരും കോറസ്സായി കടുവാ വിളി തുടങ്ങി ആരതി പേടിയോടെ തിരിഞ്ഞു നോക്കുമ്പോൾ മൃദുലിനെയും സംഘത്തെയും പറഞ്ഞു വിട്ടേച്ചു ആള് ഇങ്ങോട്ടേക്ക് നോക്കി ഇരിപ്പുണ്ട് കുഞ്ഞുങ്ങളുടെ പാട്ട് കേട്ട് വാ പൊത്തി ചിരിക്കുന്ന വർഗീസ് മാപ്പിളയെ ദയനീയമായി ഒന്നു നോക്കി ആരതി ഒരു വിധം എല്ലാത്തിനെയും അകത്തു കയറ്റി.....

വാതിൽ അടക്കാൻ തുനിയുന്നതിനിടയിൽ നോട്ടം അറിയാതെ റോഡിലേക്ക് നീണ്ടു തന്നെ തന്നെ നോക്കി അവൻ വണ്ടിയിൽ ഇരിക്കുന്നത് കണ്ടതും ആരതിയുടെ ഉള്ളൊന്നു ആളി പാതി വിടവിലൂടെ ഒന്നു കൂടി എത്തിച്ചു നോക്കിയപ്പോൾ ആള് മീശ പിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കുന്നതാണ് കണ്ടത്... "ഭഗവാനെ..ഇന്നത്തേക്ക് ഉള്ളത് ആയി ..."ചിന്തയോടെ അവൾ വന്നു ചെയറിൽ ഇരുന്നു വൈകിട്ട് ആവാൻ കാത്തു നിൽക്കുകയായിരുന്നു ആരതി ഒരുപാട് വിശേഷങ്ങൾ അറിയാനും പറയാനും ഉണ്ട് ശ്രീയോട് മൂന്നര കഴിഞ്ഞതും ഗേറ്റ് അടച്ചു ചാവി സുശീലേചിയെ ഏല്പിച്ചു വെക്കം നടന്നു ശ്രീ നിലയത്തിൽ എത്തിയപ്പോൾ ഗേറ്റ് അടച്ച നിലയിൽ ആയിരുന്നു നിരാശയോടെ തിരിയുമ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്നും സൈനു ത്താ ഓടി വന്നു "മോളേ.... അവര് എന്തൊക്കെയോ ഷോപ്പിങ് ന് പോയതാ ....മോള് വന്ന അവര് വരാൻ ലേറ്റ് ആവും ന്ന് പറയാൻ പറഞ്ഞു...." "ആ ശരി സൈനുത്താ ഞാനെന്ന രാവിലെ നേരത്തെ വന്നോളാ..." നിരാശയോടെ പെണ്ണ് തിരിഞ്ഞു നടന്നു വരമ്പിലൂടെ വയൽ കാറ്റേറ്റ് നടന്നു ചെമ്മണ് പാത കടന്നു വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങിയതും മതിൽകെട്ടിറങ്ങി വരുന്ന ആളെ കണ്ടതും ആരതി ഒരു നിമിഷം തറഞ്ഞു നിന്നു പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മുകളിൽ നിന്നും വിളി വന്നു "ഒന്നവിടെ നിന്നേ...."

കയറിയ സ്റ്റെപ്പുകൾ തിരിചിറങ്ങി ആരതി വെറുപ്പോടെ നിന്നു വാസു അവൾക്ക് അരികിൽ വന്നു നിന്നു ഒരു കല്ലിൽമേൽ വലം കാലെടുത്തു വച്ചു തുടയുഴിഞ്ഞു കൊണ്ട് അയാൾ അവളെ ആകമാനം ഒന്ന് നോക്കി ആരതി അറപ്പോടെ അയാളിൽ നിന്നും മുഖം തിരിച്ചു "എന്താ നിങ്ങൾക് പറയാൻ ഉള്ളത്...."കടിച്ചു പിടിച്ച ചുണ്ടുകൾകിടയിൽ നിന്നും വാക്കുകൾ ചിന്നി ചിതറി "നീയെന്തിനാ എന്നെ കാണുമ്പോൾ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നത്..." അയാളുടെ ചോര കണ്ണുകൾ അവളുടെ മുഖത്തു തങ്ങി നിന്നു "നിങ്ങടെ കൈയിലിരിപ്പ് ശരിയല്ലാത്തത് കൊണ്ട്..." ആരതി അയാളെ തിരിഞ്ഞു നോക്കി "അതെനിക്കൊരു അബദ്ധം പറ്റിയതാടി കൊച്ചേ ..... ഒന്നൂല്ലേലും എന്നെ ആദ്യമായിട്ട് അച്ചാ ന്ന് വിളിച്ചത് എന്റെ പൊന്നു മോളല്ലിയോ... അച്ചനോട് ക്ഷെമീര് എന്റെ മോള്...." ഈ കുമ്പസാരം എന്തിനുള്ള പുറപ്പാടാണെന്നറിയാൻ ആരതി അയാളെ തുറിച്ചു നോക്കി "ആ മൃദുല് നല്ല കൊച്ചനാടി മോളെ....നീയെന്നു വച്ച അവന് ജീവനാ....അവർക്കൊരുറ പ്പ് കൊടുക്കാൻ പറഞ്ഞു രണ്ടു ദിവസമായി ആ ചെക്കൻ എന്റെ പിറകെ നടക്കുന്നു.... നാളെ വന്നേക്കാൻ പറയട്ടെ അവരോട്...." "" നിങ്ങടെ കുമ്പസാരം കേട്ടപ്പോഴേ എനിക്ക് തോന്നി ഇതിങ്ങനെയെ വരൂന്നു....

ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാ മൃദുലിന്റ വൃത്തികെട്ട സ്വഭാവത്തെ പറ്റി...അവന്റെ പേരിൽ ഇല്ലാത്ത കേസുകൾ ഉണ്ടോ....അവനുപോയോഗിക്കാത്ത ലഹരികളുണ്ടോ.. ..എന്നിട്ടും അവൻ നല്ല പയ്യനാണത്രെ.....അത്ര നല്ല പയ്യനാണെങ്കിൽ നിങ്ങൾക് ഉണ്ടല്ലോ രണ്ടു മക്കൾ വേറെയും അവർക്ക് കെട്ടിച്ചു കൊടുത്തേക്ക്.....നാണക്കേട് ഭയന്നാണ് എന്നെ അവനെ ഏൽപ്പിക്കാൻ പോകുന്നതെന്ന് എനിക്ക് നല്ല പോലെ അറിയാം.....നിങ്ങളെൻറെ അച്ചനല്ലന്ന് പറയാൻ എനിക്കിപ്പോ ഒരു നാണക്കേടും ഇല്ലാ....ഇനിയുമെന്റെ പിറകെ നടന്നു ഓരോന്ന് പറഞ്ഞു ശല്യം ചെയ്‌ത ഞാൻ തന്നെ ഈ ലോകത്തോട് വിളിച്ചു പറയും ഞാൻ നിങ്ങടെ മകൾ അല്ലെന്ന്....എന്റെ അമ്മ പിഴച്ചു പെറ്റുണ്ടായതാ ഞാനെന്ന്..... പിഴച്ച പെണ്ണിനേയും അവളുടേ വയറ്റിൽ കിളിർത്ത പിഴച്ച കുഞ്ഞിനെയും അവളുടെ അച്ചന്റെ കയ്യിൽ നിന്ന് നിങ്ങൾക് പൊന്നിനും പണത്തിനും വേണ്ടി വാങ്ങിയതാണെന്ന്....പറയണോ ഞാൻ...." ശക്തിയിൽ കിതചു കൊണ്ട് തനിക്ക് നേരേ ചീറുന്ന പെണ്ണിനെ വാസു അമ്പരപ്പോടെ നോക്കി നിന്നു സ്റ്റെപ്പുകൾ കയറുമ്പോൾ ആരതിക്ക് നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു മിഴി ഇറുക്കിയടച്ചപ്പോൾ നെഞ്ചുരുകി വന്ന കണ്ണുനീർ കവിളിൽ ചിന്നി ചിതറി മുറിയിൽ എത്തിയപാടെ കട്ടിലിൽ കമിഴ്ന്നു കിടന്നു ഇടയ്ക് നിധിയും അമ്മയും വന്നു നോക്കി പോവുന്നത് അറിയുന്നുണ്ടായിരുന്നു ആ കിടപ്പ് കിടന്നെപ്പോഴോ ഉറങ്ങിപ്പോയി ഉറക്കു തെളിയുമ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു

അടുക്കളയിൽ ചെന്നു ഒരു ഗ്ലാസ് ചായ ഉണ്ടാക്കിയെടുത്തപ്പോൾ അമ്മ തൊടിയിലെ കാച്ചിൽ പുഴുങ്ങിയത് ഒരു ചെറിയ പ്ളേറ്റിൽ ഇട്ടു കൊണ്ടു വന്നു കൂടെ കാന്താരി ചമ്മന്തിയും ഉണ്ടായിരുന്നു ഒരു കഷ്ണം എടുത്തു കൈയിൽ പിടിച്ചു അടുക്കള ഭാഗത്തെ ഇരുത്തിയിൽ വന്നിരുന്നു ദൂരെ ഇരുട്ടിലാഴ്ന്ന വീട്ടിൽ നിറയെ ബൾബുകൾ പ്രകാശിക്കുന്നത് കണ്ടപ്പോൾ കണ്ണിലും മനസിലും ഒരേ പോലെ വെട്ടം തിളങ്ങി താഴേ ഏതോ വണ്ടിയുടെ ശബ്ദം കേൾക്കായി റീത്താമ്മച്ചിയെ കണ്ടില്ല ല്ലോ എന്ന് അപ്പോഴാണ് ഓർത്തത് കുളിച്ചു മാറ്റി മുടി ടവ്വലിൽ വട്ടം കെട്ടി അമ്മച്ചിക്കരികിലേക്ക് നടന്നു കടുവ എത്തിക്കാണല്ലേ ഭഗവാനേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഇറങ്ങിയത് പുറത്തൊന്നും ആരെയും കണ്ടില്ല അടുക്കള ഭാഗത്തു കൂടെ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി അമ്മച്ചിയെ അവിടെങ്ങും കാണാഞ്ഞു അകത്തേക്ക് എത്തി നോക്കുന്നതിനിടയിൽ കൈ തട്ടി സ്ലാബിൻമേൽ വച്ചിരുന്ന സ്റ്റീൽ ഗ്ളാസ് താഴെ വീണു "ഭഗവാനെ പെട്ടു.."തലയിൽ കൈ വച്ചു വാതിലിന് ഇടയിലേക് മാറിയപ്പോഴാണ് "അടുക്കള വാതിൽ കുറ്റിയിടാൻ പറഞ്ഞാൽ ഈ അമ്മച്ചി കേൾക്കില്ലന്നും പറഞ്ഞു നായകന്റെ മാസ്സ് എൻട്രി.... "ഇവിടെ ണ്ടാർന്നോ ഈശ്വരാ ...ആരതി നീ തീർന്നെടി തീർന്ന്...."ആത്‍മ ഗതം മുഴുവനാക്കുന്നതിന് മുൻപ് ചെവിക്ക് പിടുത്തം വീണിരുന്നു.....

"അമ്മച്ചീ .....ദേ ഇവിടൊരു വലിയ കള്ളിപ്പൂച്ച...."ആള് വിളിച്ചു പറയുന്നതിനോടൊപ്പം ചെവിക്കുള്ള പിടിത്തവും മുറുകിയിരുന്നു "വിട് വേദനിക്കുന്നു...." ചെവി പറഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ ആരതി ദയനീയതയോടെ അവനെ കണ്ണു നിറച്ചു നോക്കി "നിന്നെയെന്റെ കൈയിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ....എന്താടി നീയിന്നാ കൊച്ചുങ്ങളെ കൊണ്ടെന്നെ വിളിപ്പിച്ചത്...." ചെവിയിലെ പിടിയയച്ചു കൈ മാറിൽ പിണച്ചു കെട്ടിക്കൊണ്ടു റോയ് അവളെ നോക്കി "അത്....പിന്നെ... ഞാൻ..." "എന്നതാടാ ഇവിടെ..."അപ്പോഴേക്കും രംഗപ്രവേശനം ചെയ്ത റീത്താമ്മച്ചി ക്ക് പിന്നിൽ ഒളിക്കാൻ തുടങ്ങിയ ആരതിയെ റോയ് കൈയോടെ പിടിച്ചു മുന്നിലേക്ക് നിർത്തി "നീയെവിടേക്കാ ഓടണേ....ഇവിടെ നിക്ക്...ചോദിച്ചത് കേട്ടില്ലേ....നീയും ആ പിള്ളേരും ഇന്നെന്താ എന്നെ വിളിച്ചതെന്ന്...." "അത്...ഞാൻ...അറിയാതെ..പറഞ്ഞപ്പം..."

"ബ ബ്ബ ബ്ബ അല്ല.....നിനക്ക് ജന്മനാ വിക്കുണ്ടോ....അതോ ഇത് പോലെ കള്ളം ചെയ്യുമ്പോ വരുന്നതാണോ...." "എന്നതാടാ റോയ് മോനേ.... അങ്ങട് മാറിക്കെ .....ദേ കൊച്ചിന്റെ കണ്ണൊക്കെ നിറഞ്ഞേക്ക് ണ് ....ചുമ്മാ പേടിപ്പിക്കാതെ.... ഞാൻ ചോദിക്കാം മോളോട്....."ആരതിയുടെ പരിതാപവസ്ഥ കണ്ട റീത്താമ്മച്ചി റോയ് യെ ഉന്തി മാറ്റി ആരതിയെ ചേർത്തു പിടിച്ചു "എന്നതാ മോളെ....നീയവനെ എന്നാ വിളിച്ചെന്നാ പറയുന്നേ...." താടിതുമ്പ് പിടിച്ചുയർത്തി തന്നോട് ചോദിക്കുന്ന റീത്താമ്മച്ചി യെ ആരതി ദയനീയമായി നോക്കി അറിയാതെ നോട്ടം റോയ് യിൽ വീണു ആളപ്പോഴും മസിലും പിടിച്ചു നിപ്പാണ് "ഹാ പറ കൊച്ചേ....എന്നതാ നീയും പിള്ളാരും അവനെ വിളിച്ചെ...." അമ്മച്ചി പിന്നെയും ചോദിച്ചു.... "അതമ്മച്ചീ.... ക....കടുവേ... ന്നാ.." ഒരു നിമിഷം അവിടം നിശബ്ദമായി ആരതി പേടിയോടെ ഇരുവരെയും നോക്കി അടുത്ത നിമിഷം റീത്താമ്മച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇളിഭ്യതയോടെ അമ്മച്ചിക്ക് അരികിൽ നിൽക്കുന്ന ആളെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ആ കണ്ണുകളിൽ തന്നെ കൊല്ലാനുള്ള കലിപ്പുണ്ടെന്നു തോന്നി ആരതിക്ക്..... തുടരും.....♥️🕊️🕊️

അതേ പതിയെ പോകുന്ന കഥയാട്ടോ..... ഇഷ്ടാവണ് ണ്ടോ....ബല്യ കമന്റ് തന്ന ഡെയിലി ഇടാം...😒😒

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story