കൂടും തേടി....❣️: ഭാഗം 30

Koodum thedi

എഴുത്തുകാരി: ദക്ഷ

"എന്റെ പെണ്ണാ നീ..മരണം വരെയും എന്റെ മാത്രം....."നിറുകിൽ ചുംബിച്ചു കൊണ്ടവൻ പതിയെ പറഞ്ഞതും നിർവൃതിയോടെ മിഴികൾ അടച്ചു കൈത്തലം കൊരുത്തു പിടിച്ചു കൊണ്ട് തന്നെ ഒതുക്കുകൾ കയറി മുറ്റത്തെക്ക് നോട്ടം പാഞ്ഞതും ആരതിക്ക് മുന്നിൽ ഭൂമി രണ്ടായി പിളർന്നു..... മുറ്റത്തു പിടിച്ചിട്ട കസേരയിൽ അവരെ തന്നെ നോക്കി ചെങ്കണ്ണുമായി അയാൾ ഇരിപ്പുണ്ടായിരുന്നു.... "വാ....സു...."റോയ് യുടെ പല്ലുകൾക്കിടയിൽ നിന്നും ശബ്ദം ഞെരിഞ്ഞു വീണു തന്റെ ദേഹത്തോട് ചേർന്നു നിൽക്കുന്ന പെണ്ണിന്റെ ഉടൽ വിറ കൊള്ളുന്നതവൻ അറിഞ്ഞു "പേടിക്കണ്ട.....ഞാനില്ലേ കൂടെ...."പതിയെ പറഞ്ഞു കൊണ്ടവൻ അവളെ ഒന്നു കൂടി അണച്ചു പിടിച്ചു വാസുവും നോക്കി കാണുകയായിരുന്നു അവരെ റോയ്ചനോട് ചേർന്നു അവന്റെ കരവലയത്തിൽ ഒട്ടി നടന്നു വരുന്ന ആരതിയെ അവളുടെ ഉടലിനെ ആകമാനം ഉഴിഞ്ഞയാളുടെ ചുവന്ന കണ്ണുകൾ ആ താലിചരടിൽ തങ്ങി നിന്നു "ലക്ഷ്‌മീ...."കസേരയിൽ നിന്നും ശ്രമപ്പെട്ട് എഴുന്നേറ്റു വായിലെ മുറുക്കാൻ നീട്ടിതുപ്പിയയാൾ ഉറക്കെ വിളിച്ചു വാതിൽ പടിയിൽ ഓരോ മുഖങ്ങളായി പ്രത്യക്ഷപ്പെട്ടു അച്ചമ്മ...

ചെറിയച്ചൻ.... കാവ്യ... നിധി..... ഒടുവിലായി അമ്മയും ആ മുഖത്തേക്ക് നോക്കിയ ആരതിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി കവിളുകളൊക്കെ ചുവന്നു വീർത്തു മുടി പാറി പറന്നു കണ്ണുകൾ നിറഞ്ഞു തൂവി അയാളുപദ്രവിച്ചോ....പക്ഷേ ആ കണ്ണുകൾ തന്നെ കണ്ടതും തിളങ്ങുന്നത് ആരതി കണ്ടു.... നിധിയുടെയും കാവ്യയുടെയും മുഖത്തും കരഞ്ഞ ലക്ഷണമുണ്ട് "അയ്യോ ന്റെ ദൈവങ്ങളെ...ഈ പിഴച്ചവള് കുടുംപത്തിന്റെ മാനം കളഞ്ഞല്ലോ ......അപ്പഴേ ഞാൻ പറഞ്ഞതല്ലേ ഇവള് തള്ളയെ പോലെ തന്നെ വേലി ചാടും ന്ന്.....എന്നിട്ട് ആരേലും കേട്ടോ.....ഈ നാണക്കേട് കൂടി എന്റെ കുഞ്ഞു സഹിക്കണമല്ലോ ഈശ്വരാ.......അന്നേ കൊന്നു കളയാതെ പോറ്റി വളർത്തിയതിനുള്ള ശിക്ഷ തന്നല്ലോ മൂധേവി നീ......."തലയിൽ കൈ വച്ചു പതം പറഞ്ഞു കരയുന്ന അച്ചമ്മയെ വാസു തുറിച്ചൊന്നു നോക്കിയതും സ്വിച്ചിട്ട പോലെ അവരുടെ കരച്ചിൽ നിന്നു വാസു തിരിഞ്ഞു ലക്ഷ്‌മിയെ നോക്കി "എന്നതാടി നോക്കി നിൽകുന്നേ....നിന്റെ പിഴച്ച സന്തതി പാരമ്പര്യം കാത്തു സൂക്ഷിച്ചു വന്നേക്കുന്നത് കണ്ടില്ലയോ...

.ആ നിലവിളക്കും പറയുമെടുത്തു അകത്തോട്ട് ആനയിക്കരുതോ...എന്തായാലും കെട്ട് നടന്നത് നന്നായി....അല്ലേൽ എന്നെപോലെ കണ്ട വിഴുപ്പ് ഭാണ്ടങ്ങളെ കൊണ്ടൊക്കെ അച്ഛാ ന്ന് വിളിക്കേണ്ട ഗതികേട് ആ മാമ്പാട്ടെ ചെക്കന് വന്നേനെ....."...പുച്ഛം കലർത്തി പറയുന്നത് കെട്ടതും റോയ് അവനരികിലേക്ക് ചുവടുകൾ വക്കാൻ ആഞ്ഞു ആരതിയുടെ വിരലുകൾ അവന്റെ കൈത്തണ്ടയിൽ മുറുകി അരുതെന്നവൾ കണ്ണിറുക്കി കാണിച്ചതും റോയ് ഈർഷ്യയിൽ തല കുടഞ്ഞു "അമ്മേ...."വിളിച്ചു കൊണ്ടവൾ അവർക്കരികിലേക്ക് നടക്കാൻ ആഞ്ഞതും അയാൾ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു... "എങ്ങോട്ടാടി പന്ന......... മോളേ.....ഈ ...............മോന്റെ കൈയും പിടിച്ചു കൊണ്ട് ഈ വീടിന്റെ പടി ചവിട്ടിയാ അരിഞ്ഞു കളയും ഞാൻ....ഇതേ വാസുവിന്റെ മണ്ണാ....അഴിഞ്ഞാടി നടക്കുന്ന ........... മക്കൾക്കൊന്നും ഇനിയീ വീട്ടിൽ സ്ഥാനമില്ല....."അയാൾ ഇടറുന്ന ചുവടുകൾ വച്ചടുത്തേക്ക് വന്നതും ആരതി അറിയാതെ പിന്നോക്കം വച്ചു ""ടോ മര്യാദയ്ക് സംസാരിക്കണം....." റോയ് കൈ ചൂണ്ടിയതും അയാൾ ഒന്നു കൂടെ അടുത്തു "ഫ....എന്റെ വീട്ടിക്കേറി വന്നിട്ട് എന്നെ മര്യാദ പഠിപ്പിക്കുന്നോടാ @#$%.....നീ രക്ഷകൻ ചമയുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ അതിവളുടെ തൊലി വെളുപ്പ് കണ്ടിട്ട് തന്നെയാണെന്ന്....

അമ്മ പാ വിരിച്ചു തന്നത് പോലെ മോളും എത്ര തവണ പാ വിരിച്ചു തന്നു സാറിന്....."കീഴ്ചുണ്ട് കടിച്ചു പിടിച്ചു അയാൾ വല്ലാത്ത നോട്ടത്തോടെ പറഞ്ഞതും റോയ് യുടെ വലം കാൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ചായിരുന്നു.... "ഹാ...."ഇടം നെഞ്ചിനേറ്റ ചവിട്ടേട്ട് വാസു മലർന്നു വീണു "എന്റെ മോനെ കൊന്നേ....." അലറി വിളിച്ചു കൊണ്ട് അച്ചമ്മ മുറ്റത്തേക്ക് പാഞ്ഞിറങ്ങി "ഇനിയെന്റെ പെണ്ണിന് നേരെ നിന്റെ പിഴച്ച നാവ് പൊന്തിയ ആ നാവിങ്ങേടുക്കും റോയ്....അറിയാലോ റോയ് നിന്നെ പോലെ വെറും വാക്കു പറയാറില്ലന്ന്...."കാലുയർത്തി പിന്നെയും ചവിട്ടാൻ ആഞ്ഞതും നിധി വന്നവന്റെ കാൽക്കൽ വീണു.... "വേ...വേണ്ട സാറേ...." അവളുടെ നിറഞ്ഞ കഞ്ഞുകളിലേക് നോക്കി റോയ് പിന്തിരിഞ്ഞു "ഇവളെന്റെ പെണ്ണാ....റോയ് യുടെ പ്രാണൻ....എന്റെ ഈ ശരീരത്തിൽ പ്രണനുള്ളിടത്തോളം കാലം ഇനിയൊന്നിനും നോവിക്കാൻ എന്റെ പെണ്ണിനെ വിട്ടു തരില്ല ഞാൻ....." റോയ് നിറഞ്ഞു തൂവിയ മിഴികളുമായി നിൽക്കുന്ന പെണ്ണിനെ ചേർത്തു പിടിച്ചു ചെറിയച്ചന്റെ കൈ പിടിച്ചു വാസു ബദ്ധപ്പെട്ട് എണീറ്റു ദേഹത്തെ മണ്ണ് തട്ടി.... ബഹളം കേട്ട് അവിടവിടായി ആരൊക്കെയോ എത്തി നോക്കുന്നുണ്ടായിരുന്നു

"വാ പോവാം....."വാസുവിനെ ഒന്നു കൂടി തുറിച്ചു നോക്കി ആരതിയുടെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചവൻ മുന്നോട്ട് നടക്കാൻ ആഞ്ഞു "ഒന്ന് നിന്നെ....." വാസു കൈയടിച്ചവരെ വിളിച്ചു റോയ് യും ആരതിയും ഒരു പോലെ തിരിഞ്ഞു നോക്കി "പോവുമ്പോ ദേ......"വാസു കൈയെത്തിച്ചു ഇളം തിണ്ണയിൽ നിന്ന ലക്ഷമിയെ വലിച്ചു താഴെയിട്ടു പെട്ടെന്നുള്ള അയാളുടെ പ്രവർത്തിയിൽ വീഴാൻ പോയ അമ്മയെ നിധി താങ്ങി... "ദേ ...ഇതിനെകൂടെ കൊണ്ടു പൊക്കോ.....നിനക്ക് വേണ്ടി വാങ്ങിയതാ ഞാനിതിനെ ഇനിയീ വിഴുപ്പിന്റെ ആവശ്യം എനിക്കില്ല...." അവരുടെ മുടി പിടിച്ചു കറക്കിയിട്ട് ഊക്കിൽ തള്ളിയതും ലക്ഷ്മിയമ്മ റോയ്ക്ക് മുന്നിൽ മുട്ടുകുത്തി വീണു... "അമ്മേ....." റോയ് അവരെ താങ്ങി നിർത്തി അപമാന ഭാരം കാരണം അവരുടെ ഉടൽ നേർങ്ങനെ വിറയ്ക്കുന്നുണ്ടായിരുന്നു കുനിഞ്ഞ മുഖത്തു ന്നിന്നും നീർ മണികളിൽ പൂഴി മണലിൽ വീണു ചിന്നിച്ചിതറി "പൊയ്ക്കോ....അമ്മേം മോളും എങ്ങോട്ടാണെന്ന് വച്ചാ...ഇനി ഞങ്ങളുമായി യാതൊരു ബന്ധവുമില്ല രണ്ടിനും.....വാസുവിനെ തോൽപിച്ചു ആരും ഇവിടെ ജയിക്കാമെന്ന് കരുതണ്ട....." അയാൾ ഉന്മാദിയെ പോലെ പുലമ്പി "അമ്മേ...."ഏങ്ങിക്കൊണ്ട് വന്ന നിധിക്ക് നേരെ അയാളുടെ കൈകളുയർന്നത് പെട്ടെന്നായിരുന്നു...

"ച്ചി.... കേറിപോടി അകത്തേക്ക്.... അമ്മയോ....ആരുടെ അമ്മ....നിങ്ങൾക്കിനി അങ്ങനെയൊരു അമ്മയില്ല...." അടി കൊണ്ട കവിളിൽ കരതലം വച്ചു നിധി ഒരുനിമിഷം അയാളെ പകച്ചു നോക്കി അവൾക് തല ചുറ്റുന്നത് പോലെ തോന്നി ആ വലിയ മനുഷ്യന്റെ കൈക്കരുത്ത് താങ്ങാനും മാത്രമുള്ള ശേഷി ആ കുഞ്ഞു ശരീരത്തിനില്ലായിരുന്നു "ഇചേച്ചീ....."പതിഞ്ഞ സ്വരത്തിൽ വിളിച്ചു കൊണ്ടു നിലത്തേക്ക് വീണ നിധിക്ക് അരികെ എല്ലാവരും പാഞ്ഞടുത്തു "അടുക്കരുത്...." നിധിയുടെ കുഞ്ഞു ശരീരം നെഞ്ചോട്‌ അടുക്കിപിടിച്ചു തന്നെ വാസു മൂവരെയും നോക്കി "എന്റെ മോള്......"നിലവിളിയോടെ ലക്ഷ്മിയമ്മ വാസു തടഞ്ഞിട്ടും നിധിയെ വരിപ്പുണർന്നു.... "നിന്റെ മോളോ...ഇതെന്റെ മോളാ....നിനക്ക് നിന്റെ പിഴച്ച സന്തതിയെ അല്ലെ വേണ്ടു.... പോ....അവളുടെ കൂടെ എങ്ങോട്ടെക്ക് ആണെന്ന് വച്ചാ പൊക്കോ......ഞാനും എന്റെ മക്കളും എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം......" വാസു അവസാന അടവെടുത്തു "അങ്ങനെ പറയല്ലേ വാസേട്ടാ....എനിക്ക് ന്റെ മൂന്നു മക്കളും ഒരു പോലാ....ഞാൻ എന്റെ വയറ്റിൽ ചുമന്നതല്ലെ ഇവരെ നൊന്തു പ്രസവിച്ചതല്ലേ....."

കരച്ചിലോടെ ലക്ഷ്മിയമ്മ നിലത്തേക്ക് അലച്ചു വീണു "ആന്നോ...എന്നിട്ട് ആ വിചാരം ആ പിഴചവൾക്ക് ഉണ്ടോ....അവള് കാരണമാണ് നീയീ അനുഭവിച്ചു കൂട്ടുന്നതെന്ന് ഭോധം അവൾക്കുണ്ടോ....ഉണ്ടെങ്കിൽ സ്വന്തം കാര്യം നോക്കി വല്ലവന്റേയും കൈപിടിച്ചവളീ വീട്ടിൽ കയറി വരുമോ...വാസൂന് ഒരു വാക്കെ ഉള്ളു ...അവളീ പടിയിറങ്ങുന്നെങ്കിൽ കൂടെ നീയും ഇറങ്ങണം..നീ കാരണം എല്ലാവരുടെയും മുന്നിൽ തല കുനിച്ഛ് നാണക്കേട് കാരണം നാട് വിടേണ്ടി വന്നവനാ ഞാൻ....ഇനിയും നിന്റെ മോള് കാരണം പിന്നെയും ഞാൻ നാണം കെടാൻ പോവാ...നിനക്കും പോവാം അവളുടെ കൂടെ..പിന്നെ എന്നെയും എന്റെ മക്കളെയും നീ അന്വേഷിക്കരുത്..... ചരിത്രം ആവർത്തിച്ചെന്നു സമാധാനിച്ചു എവിടെയെങ്കിലും ഞാൻ ഇതുങ്ങളെ കൊണ്ട് പൊക്കോലാം .....അതല്ല...നിനക്ക് ഇവിടെ ഞങ്ങളുടെ കൂടെ തന്നേ നിൽകണമെങ്കിൽ അവളും ഇവിടെ കാണണം....ഇപ്പോ വന്ന പുതിയ ബന്ധം പൊട്ടിച്ചെറിഞ്ഞു പഴയ പോലെ തന്നെ.....അങ്ങനെ ആണേൽ അവളെയും വിളിച്ചു നിനക്ക് അകത്തു കയറാം....ഇല്ലെങ്കിൽ.... ഇല്ലെങ്കിൽ പടിയിറങ്ങാം ....എന്നെന്നേക്കുമായി....." "അമ്മേ..പോവല്ലേ മ്മേ...അമ്മയില്ലാതെ ഞങ്ങളെങ്ങനെ.."എല്ലാം കേട്ടു കഴിഞ്ഞതും കാവ്യയും അമ്മയ്ക് അരികിലേക്ക് ഇരുന്നു കരഞ്ഞു കൊണ്ടവരെ ഇറുകെ പുണർന്നു...

ഇരു പുറത്തു നിന്നും മുറുമുറുപ്പ് ഉയർന്നിരുന്നു.... ആരതി നിസ്സഹായതയോടെ റോയ് യെ നോക്കി അവനൊന്നു കൂടെയവളെ ചേർത്തു പിടിച്ചു അപ്പോഴേക്കും കാവ്യ അകത്തുപോയി വെള്ളം കൊണ്ട് വന്നിരുന്നു തണുത്ത വെള്ളം മുഖത്തു വീണതും ഒരു നിമിഷം നിധി കണ്ണു ചിമ്മി തുറന്നു ആദ്യം എല്ലാവരെയുമവൾ പകച്ചു നോക്കി പതിയെ യാഥാർത്ഥത്തിലേക്ക് വന്നതും ആ മുഖത്തു വേദന തിങ്ങി. "കുഞ്ഞീ....."കവിളിൽ കരതലം ചേർത്തു ലക്ഷ്മിയമ്മ വിളിച്ചതും അവളൊരേങ്ങലോടെയവരെ ഇറുകെ പുണർന്നു "ഞങ്ങളെ ഇട്ടേച്ചു പോവല്ലേമ്മേ.....അമ്മയില്ലാതെ ജീവിക്കാൻ ഞങ്ങൾക് പേടിയാ......പോവല്ലേ മ്മേ....."അലറിക്കരഞ്ഞു കൊണ്ടു വട്ടം പിടിച്ചവളെ ലക്ഷ്മിയമ്മ നൂറു മുത്തങ്ങൾ കൊണ്ടു മൂടി "പോവില്ല ടാ....അമ്മേടെ മക്കളെ വിട്ട് അമ്മ എങ്ങും പോവില്ല....." അവർ ഒന്നു കൂടി അവളെ ചേർത്തു പിടിച്ചു "ഇചേച്ചീ... വാ...എങ്ങോട്ടും പോണ്ടിചേച്ചി....."രണ്ടു കൈയും വിടർത്തി നിധി ആരതിക്ക് നേരെ നീട്ടി ആ രംഗം കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു ഒരു തുള്ളി കണ്ണീർ കൈത്തണ്ടയിൽ വീണതും റോയ് പിടച്ചിലോടെ ആരതിയെ നോക്കി ഇരു കണ്ണകളും നിറഞ്ഞു കവിഞ്ഞു മുഖമിപ്പോൾ പൊട്ടുമെന്ന നിലയിൽ ആയിരുന്നു

അറിയാതെ റോയ് യുടെ പിടി അയഞ്ഞു ആരതി പിടച്ചിലോടെ അവനെ നോക്കി "പൊക്കോ....."അവൻ മിഴികളിൽ ചിരിനിറച്ചു തലയനക്കി "ഇച്ചാ...യാ...."അവളുടെ സ്വരം വിറച്ചു "പൊക്കോ ടി പെണ്ണേ....ആരെയും വേദനിപ്പിച്ചു നമുക്കൊന്നും നേടണ്ട.....ഇയാളെ പേടിച്ചിട്ടൊന്നും അല്ല....നിനക്ക് വേണ്ടി സ്വന്തം ജീവിതം ഈ കാട്ടാളനു മുന്നിൽ ഹോമിച്ച ആ സ്ത്രീ ഇനിയും വേദനിക്കാതിരിക്കാൻ മാത്രം.....എന്റെ കൂടെ ജീവിക്കാൻ സമ്മതിച്ചില്ലേലും നീയിച്ചായന്റെ പെണ്ണ് തന്നെയാ......അതിനി തിരുത്താൻ ഏത് കൊടികുത്തിയ മോൻ വിചാരിച്ചാലും കഴിയില്ല.....മറ്റൊരു കണ്ണിൽ നിന്നെയിനി ആരും കാണുകയുമില്ല....ധൈര്യമായിട്ടു പൊക്കോ......"അവളിലെ പിടി പൂർണമായും അയച്ചവൻ അവളെ നോക്കി മന്ദഹസിച്ചു ആരതി പതിയെ മുന്നോട്ട് രണ്ടടി വച്ചു പെട്ടെന്ന് എന്തോ ഓർത്തപോലെ തിരികെ ഓടി വന്നവനെ ഇറുകെ പുണർന്നു ഒരേങ്ങൽ അവളുടെ തൊണ്ടക്കുഴിയിൽ നിന്നും ചിറകടിച്ചുയർന്നു "എന്തിനാ ഇച്ഛായന്റെ കൊച്ചു സങ്കടപ്പെടുന്നെ....." റോയ് അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി മുഖം കൈക്കുമ്പിളിൽ എടുത്തു "ദേ.... ഈ താലി ഈ കഴുത്തിലുള്ളിടത്തോളം കാലം റോയ്‌യുടെ മാത്രം പെണ്ണ നീ....ആ സ്ഥാനത്തേക്ക് അവകാശം പറഞ്ഞു ഒരു മോനും വരില്ല....സമാധാനമായിട്ട് പൊക്കോ.....ഒരു വിളിപ്പാടകലെ ഇച്ഛായൻ ഉണ്ട്......ആരെയും ഒന്നിനെയും പേടിക്കണ്ട....."

നിറുകിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറഞ്ഞു തിരികെ അമ്മയ്ക്കും നിധിക്കും അരികിലെത്തിയതും ആരതി പൊട്ടിപ്പിളർന്നു പോയിരുന്നു "ഇനിയും നാട്ടുകാർക്ക് നാടകം കാണാൻ നിന്നു കൊടുക്കാതെ കേറിപ്പൊടി അകത്ത്....." വാസു അലറിയതും മൂവരും വെച്ചു വേച്ചു അകത്തേക്ക് കയറി തന്നെ തിരിഞ്ഞു നോക്കി കയറിപ്പോവുന്ന പെണ്ണിനെ നോക്കി റോയ് ഇരു മിഴികളും ചിമ്മി കാണിച്ചു അവർ അകത്തേക്ക് പോയതും റോയ് വിജയിച്ചിരി യോടെ നിൽക്കുന്ന വാസുവിനരികിലേക്ക് ചെന്നു "ഇപ്പൊ ഞാൻ പോവാ......ജെയിച്ചെന്നു കരുതണ്ട നീ...ഈ വീടിനുള്ളിൽ മാത്രമേ റോയ്ക്ക് വിലക്കുള്ളൂ....പുറത്തുള്ള വിശാലമായ ലോകത്ത് അവളെന്റെ മാത്രം പെണ്ണാ.....നീയോ നിന്റെ ശിങ്കിടിയോ വൃത്തികെട്ട നോട്ടമോ പ്രവൃത്തിയോ കൊണ്ട് എന്റെ പെണ്ണിൻറെ ഏഴയലത്ത് ചെന്നാ.....ഇപ്പൊ നിന്റെ പാതി ചത്ത ശരീരത്തിലെ ബാക്കി ജീവൻ കൂടി ഞാനങ്ങെടുക്കും........ഓർത്തു വച്ചോ....." വിരൽ ചൂണ്ടി താക്കീതോടെ പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നവനെ നോക്കി വാസു ചിറി കോട്ടി "അവളെയിനി ആർക്കും കിട്ടില്ല.....ആർക്കും....."ഗൂഢസ്മിതത്തോടെ അയാൾ തന്റെ കഷണ്ടി തല ഒന്നു കൂടെ തടവി............ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story