കൂടും തേടി....❣️: ഭാഗം 31

Koodum thedi

എഴുത്തുകാരി: ദക്ഷ

.നീയോ നിന്റെ ശിങ്കിടിയോ വൃത്തികെട്ട നോട്ടമോ പ്രവൃത്തിയോ കൊണ്ട് എന്റെ പെണ്ണിൻറെ ഏഴയലത്ത് ചെന്നാ.....ഇപ്പൊ നിന്റെ പാതി ചത്ത ശരീരത്തിലെ ബാക്കി ജീവൻ കൂടി ഞാനങ്ങെടുക്കും........ഓർത്തു വച്ചോ....." വിരൽ ചൂണ്ടി താക്കീതോടെ പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നവനെ നോക്കി വാസു ചിറി കോട്ടി "അവളെയിനി ആർക്കും കിട്ടില്ല.....ആർക്കും....."ഗൂഢസ്മിതത്തോടെ അയാൾ തന്റെ കഷണ്ടി തല ഒന്നു കൂടെ തടവി മുന്നോട്ട് നടക്കും തോറും ആരോ തന്നെ പിന്നോട്ട് വലിക്കുന്നത് റോയ് അറിയുന്നുണ്ടായിരുന്നു ഒരു വേള തിരിഞ്ഞു നോക്കിയപ്പോൾ ജാലകവാതിലിനരികെ നിറഞ്ഞു തൂവിയ രണ്ടു മിഴികൾ കണ്ടു ഇനിയുമാ മിഴികളിലേക്ക് നോക്കിയ എല്ലാ ബന്ധനങ്ങളും തകർത്തെറിഞ്ഞു അവളിലേക്കണഞ്ഞു പോവുമെന്ന് തോന്നിയതും റോയ് മിഴികൾ ഇറുകെ പൂട്ടി മുന്നോട്ട് നടന്നു വീട്ടിന് മുന്നിലെത്തിയതെ കണ്ടു എല്ലാം കണ്ടും കേട്ടും മരപ്പാവ പോലെയിരിക്കണ അമ്മച്ചിയെ "അമ്മച്ചീ......" അരികിൽ ചെന്നു വിളിച്ചതും അവർ നിർജ്ജീവമായി നോക്കി "നാളെ ജിതിനോട് വരാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞാൻ....രാവിലെ ഞാനങ്ങു പോവും......" പറഞ്ഞു കൊണ്ടവർ ചുവരിൽ പിടിച്ചു പതിയെ എഴുന്നേറ്റു "അമ്മച്ചീ....."

അവിശ്വസനീയതയോടെ അവൻ വിളിച്ചു "ഒന്നുമറിയാതെ ഒരു കൊച് ഒരുപാട് ആശിച്ചു പോയിട്ടുണ്ട് .....അതിന്റെ കണ്ണീര് കാണാൻ വയ്യ....." "അമ്മചി എന്നതൊക്കെയ ഈ പറയുന്നേ....." അവരെ ബലമായി പിടിച്ചു തടിബഞ്ചിൽ ഇരുത്തി കൊണ്ടവൻ അവർക്ക് അരികിലിരുന്നു "ആ ശ്രീ മോൾക് ഒത്തിരി ഇഷ്ടവായിരുന്നു...അമ്മച്ചിക്കത് പണ്ടേ മനസിലായതാ......നീ അറിഞ്ഞിട്ടും അറിയാതെ നടിച്ചത് നിന്റെയുള്ളിൽ ഇങ്ങനെയൊരു മോഹം ഉള്ളത് കൊണ്ടായിരുന്നെന്നു അമ്മച്ചി അറിഞ്ഞിരുന്നില്ല......മോളായി കൊണ്ടു നടന്നിട്ടും ആ കൊച്ചൊന്നും പറഞ്ഞുമില്ല......ഹാ അല്ലേലും സ്വന്തം കാലിൽ നിൽക്കാറായ പിന്നെ എല്ലാവർക്കും സ്വന്തം ഇഷ്ടം മാത്രം അതിനിടയിൽ ബന്ധവും സ്വന്തവുമെല്ലാം ആരു നോക്കുന്നു...." അവർ ഒന്ന് ദീര്ഘമായി നിഷ്വസിച്ചു "അമ്മച്ചി....അമ്മച്ചീ കരുതും പോലല്ല കാര്യങ്ങൾ...." "വേണ്ട റോയ്....വിശദീകരണങ്ങൾ ഒന്നും എനിക്ക് കേള്കണ്ട ഇനി ......ഇത്രയും ദിവസം നിനക്ക് അതിനുള്ള സമയം ഉണ്ടായിരുന്നു... ഇനി ആവശ്യമില്ല.....എന്നെ എന്റെ വഴിക്ക് വിട്ടേക്ക്....." "അമ്മേ....ആരതി നല്ല കൊച്ചല്ലേ മ്മേ....."

"അതേ നല്ല കൊച്ചാണ്.... അല്ലെന്ന് ഞാൻ പറഞ്ഞില്ല ല്ലോ...പക്ഷേ റോയ് മക്കളുടെ ഓരോ വളർച്ചാ ഘട്ടത്തിലും അമ്മമാര് കാണുന്ന ചില സ്വപ്‍നങ്ങളുണ്ട്....അതിലെറ്റവും പ്രധാനമാണ് വിവാഹം....ഓരോ മക്കൾക്കും ഇണങ്ങുന്ന മരുമക്കളെ കുറിച്ചു എല്ലാ മാതാപിതാക്കൾ ക്കും കാണും ആഗ്രഹങ്ങൾ....ആരതി ഒരിക്കലും നിനക്ക് ചേർന്ന പെണ്ണല്ല റോയ്....അവിടെ ശ്രീ മോളേ നിർത്താനാണെനിക്ക് ഇഷ്ടം......എന്നു വച്ചു മിന്നു കെട്ടിയ പെണ്ണിനെ തള്ളിക്കളയണം എന്നല്ല ഞാൻ പറയുന്നത്.....അവളെ എന്റെ മരുമകളായി സ്വീകരിക്കാൻ ആവില്ല....അങ്ങനെ കാണാൻ മനസ്സ് അനുവദിക്കുന്നില്ല...അതു കൊണ്ട് ഞാൻ രാവിലെ തിരിച്ചു കൊമ്പനക്കാട്ടേക്ക് പോണ്....ഇനിയുള്ള എന്റെ ജീവിതം മരണം വരയും അവിടെ ആവും....നിനക്ക് എപ്പോ വേണേലും അമ്മച്ചിക്ക് അരികിൽ വരാ....നിനക്ക് മാത്രം....." താക്കീതോടെ പറഞ്ഞു എഴുന്നേറ്റു പോവുന്ന അമ്മച്ചിയെ നോക്കി റോയ് തറഞ്ഞു നിന്നു അമ്മച്ചി ഒന്നു തീരുമാനിച്ചാൽ പിന്തിരിപ്പിക്കാൻ ആവില്ലെന്ന് റോയ്‌ക്ക് നന്നായി അറിയാം. ആ തീരുമാനമാണ് അമ്മച്ചിയെ ഇവിടെ എത്തിച്ചതും എന്നാലും ശ്രീ.....അവൾക്ക് സീരിയസ് ആയൊരു ഇഷ്ടമായിരുന്നോ തന്നോട്.... അതും അമ്മച്ചി വരെ അറിയാനും തരത്തിൽ....

അങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ആരതി അറിയാതെ നിൽക്കുമോ അറിഞ്ഞിരുന്നേൽ എന്തു കൊണ്ടവൾ തന്നിൽ നിന്നുമത് മറച്ചു വെച്ചു.... 🕊️ "ശ്രീ...."നിറുകിൽ തലോടൽ ഏറ്റതും ശ്രീ തലയിണയിൽ പൂഴ്ത്തിയ മുഖം മെല്ലെ ചെരിച്ചു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കിയിരിക്കുന്ന ശ്രീയെ കണ്ടതും അവൾ പിടഞ്ഞെഴുന്നേറ്റവന്റെ കഴുത്തിലൂടെ കൈയിട്ട് മുഖം ചുമലിൽ അമർത്തി "നമ്മള്...നമ്മള് പറ്റിക്കപെട്ടില്ലേ ഉണ്ണ്യേട്ടാ തോറ്റു പോയില്ലേ നമ്മള്... തോല്പിച്ചില്ലേ..." ഏങ്ങലടിയുടെ ശബ്ദം പുറത്തേക്ക് ഉയർന്നതും ഉണ്ണി അവളെ അണച്ചു പിടിച്ചു "ശ്രീ..പയ്യെ..അമ്മ കേൾക്കും മോളേ...." "പറ്റന്നില്ല ഉണ്ണ്യേട്ട....അവള്....അവളെന്തിനാ നമ്മളൊടിങ്ങനെ....എന്റെ ഇഷ്ടത്തെകുറിച്ചു ഞാനവളോട് പറഞ്ഞതല്ലേ...ഒരു വാക്ക് പറഞ്ഞിരുന്നെ ഞാനിങ്ങനെ വിഡ്ഢിയാവുമായിരുന്നോ......" "നമ്മള് സ്വയം വിഡ്ഢികളായതല്ലേ പെണ്ണേ....ആരുടെയും ഇഷ്ടം പിടിച്ചു നേടാൻ കഴിയില്ലല്ലോ....രണ്ടു പേരുടെയും മനസറിയാതെ നമ്മളല്ലേ സ്വപ്നം കണ്ടത്.....നമ്മള് തന്നെയാണ് തെറ്റുകാർ.. നമുക്ക് പറ്റിയ തെറ്റിന് അവരെ എന്തിന് പഴിക്കണം......"

""ഉണ്ണ്യേട്ടന്.... ഒട്ടും ദേഷ്യം തോന്നുന്നില്ലേ അവളോട്....." "ഇല്ല.......അവള്ക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും നല്ല സംരക്ഷണമവൻ നൽകും.... ഏറ്റവും സുരക്ഷിതമായ കൈകളിലാ അവളിന്ന്...ഇനിയെങ്കിലും സന്തോഷമെന്തെന്നറിഞ്ഞു ജീവിച്ചോട്ടെ അവള്.... നമ്മള് ഇഷ്ടപ്പെടുന്നവർ എന്നും സന്തോഷമായി കഴിയാൻ അല്ലെ നമ്മൾ ആഗ്രഹിക്കേണ്ടത്....." വാക്കുകൾ ഇടറി യതും ശ്രീ അവനെ ഇറുകെ പുണർന്നു.... "ഈ മനസ്സ് അവള് കാണാതെ പോയല്ലോ ഉണ്ണ്യേട്ടാ...." 🕊️ രാത്രി... തന്നെ പൊതിഞ്ഞു പിടിച്ചിരുക്കുന്ന നിധിയുടെ കൈകൾ മെല്ലെ എടുത്തുമാറ്റി ആരതി തുറന്നിട്ട ജാലകത്തിലൂടെ നിലാ കീറിനെ നോക്കി കിടന്നു ഒരു കൈ അപ്പോഴും താലിമാലയിൽ കൊരുത്തു പിടിച്ചിരുന്നു കഴിഞ്ഞു പോയ രംഗങ്ങൾ ഓരോന്നായി കണ്മുന്നിൽ മിന്നി മറിഞ്ഞു ഭയവും സങ്കടവും കണ്ണീരും കഴിഞ്ഞു ഹൃദയം നിർവൃതിയിൽ നിറഞ്ഞു.... താലിയെടുത്തു രണ്ടു കണ്ണിലും തൊട്ട് അവൾ ചുണ്ടോട് ചേർത്തു.... ഭഗവാനേ.....ആരുടെയൊക്കെ കണ്ണിൽ ഇത് തെറ്റാണെങ്കിലും ആരതിയുടെ ഏറ്റവും വലിയ ശരിയാണ് ഇത്.....

കാത്തു കൊള്ളണേ മഹാദേവാ.... തന്റെ പ്രാണനെ ഹൃദയത്തിൽ ആവാഹിച്ചു ആരതി മിഴികൾ ഇറുകെ ചിമ്മി..... 🕊️ ഒന്ന് ഫ്രഷ് ആയി റോയ് റീത്താമ്മച്ചിയുടെ മുറിയിൽ ചെന്നു നോക്കി അമ്മച്ചി ഉറക്കം പിടിച്ചിരുന്നു മുഖമപ്പോഴും പരിഭവത്താലെന്ന വണ്ണം വീർത്തിട്ടുണ്ട് അടുത്തു ചെന്നു കാൽചോട്ടിൽ ഉണ്ടായിരുന്ന പുതപ്പെടുത്തു ദേഹത്തു നിവർത്തിട്ടു നെറ്റിയിൽ പതിയെ ചുണ്ടുകൾ അമർത്തി തിരികെ ഇറങ്ങി വാതിൽ ചാരി മുറിയിൽ എത്തിയതിന് ശേഷം മേശവലിപ്പ് തുറന്നു ഒരു കുഞ്ഞു ഫോട്ടോ കൈയിലെടുത്തു "അപ്പാ....."പതിയെ വിളിച്ചപ്പോൾ കൊമ്പനക്കാട്ടിൽ വർഗീസ് മാപ്പിള മീശപിരിച്ചവന്റെ മുന്നിൽ വന്നു ചിരിച്ചു "എന്നതാ ടാ ഉവ്വേ....." "അവളെ ഞാനങ്ങു കെട്ടീട്ടോ അപ്പാ...." "അത് നല്ല കാര്യവല്ലേ ടാ ഉവ്വേ....." "റീത്തകൊച്ചു പിണക്കത്തിലാ...." "ഹാ അവളുടെ പിണക്കം കാര്യമാക്കണ്ട ടാ....അവളാരാണെന്നറിഞ്ഞ തീരുന്ന പിണക്കവേ ഉള്ളു അത്.....നീയെന്തേ അവളെയിങ് കൊണ്ടുവരാഞ്ഞത് ആ കഴുവേറി മോന്റെ കഴുത്തിന് കുത്തിപ്പിടിച്ചു നമ്മടെ കൊച്ചിനെ ഇങ്ങു കൊണ്ടുപോരാൻ മേലായിരുന്നോ........." "കൊണ്ട് പോരണം അപ്പാ...അതിന് മുന്നേ ചിലത് കൂടി ചെയ്തു തീർക്കാൻ ഉണ്ട്.... ഇനിയാരും എന്റെ കൊച്ചിനെ പിഴചവളെന്നോ തന്തയില്ലാത്തവൾ എന്നോ വിളിക്കരുത്...... അവളുടേ അപ്പച്ചന്റെ കൈ പിടിച്ചു തന്നെ ആവണം അവള് കൊമ്പനക്കാട്ടിലേക്ക് വലതു കാലു വസിഗ്‌ കയറുന്നത്...." "നല്ലതാടാ മോനെ....അപ്പചന് പറ്റിയ തെറ്റിന്റെ പേരിൽ ഇനിയാരും ആകൊച്ചിനെ വേദനിപ്പിക്കരുത്....." ഒരിളം കാറ്റ് തന്നെ തഴുതി കടന്നു പോയത് റോയ് അറിഞ്ഞു........... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story