കൂടും തേടി....❣️: ഭാഗം 32

Koodum thedi

എഴുത്തുകാരി: ദക്ഷ

"നല്ലതാടാ മോനെ....അപ്പചന് പറ്റിയ തെറ്റിന്റെ പേരിൽ ഇനിയാരും ആകൊച്ചിനെ വേദനിപ്പിക്കരുത്....." ഒരിളം കാറ്റ് തന്നെ തഴുതി കടന്നു പോയത് റോയ് അറിഞ്ഞു. റോയ്ക്ക് ആ സമയം തന്റെ പെണ്ണിനെ കാണണമെന്ന് തോന്നി ഇരുളിന്റെ മറപറ്റി നടക്കുമ്പോൾ അവൻ കർക്കശക്കാരനായ പോലീസ് ഓഫീസറിൽ നിന്നും മാറി പച്ചയായ മനുഷ്യൻ മാത്രമായി മാറിയിരുന്നു അവനിലും പച്ചയായ ഒരു ഹൃദയമുണ്ടായിരുന്നു തന്റെ പ്രാണന് സന്തോഷം വരുമ്പോൾ പ്രകാശിക്കുകയും നോവുമ്പോൾ ഉരുകുകയും ചെയ്യുന്ന ഒരു കുഞ്ഞു ഹൃദയം..... തുറന്നിട്ട ജാലക വാതിൽ പതിയെ വിടർത്തി റോയ് അകത്തേക്ക് നോക്കി ബെഡ്‌ലാംപിന്റെ അരണ്ട വെളിച്ചത്തിൽ തളർന്നു മയങ്ങുന്ന തന്റെ പെണ്ണിനെ നോക്കി നിൽക്കെ ഹൃദയം പ്രണയം കൊണ്ടു വീർപ്പുമുട്ടുന്നത് റോയ് അറിഞ്ഞു വേഷം പോലും അഴിച്ചു മാറ്റാതെ വാടിയ താമരത്തണ്ടു പോലെ കിടക്കുന്ന പെണ്ണിനെ കോരിയെടുത്തു മാറോട് അണച്ചു പിടിക്കാൻ അവന്റെ ഉള്ളം തപിച്ചു.... ആ കഴുത്തിൽ ചേർന്നു കിടക്കുന്ന താലി മാലയിൽ ഒന്നമർത്തി ചുംബിക്കുവാൻ....

ചേർത്തു പിടിച്ചാ തിരുനെറ്റിയിൽ ചുണ്ടുകൾ പതിപ്പിക്കാൻ കൊതി തോന്നി റോയ്ചന് "ദേശ്യമാണോ ഇച്ഛായന്റെ കൊച്ചിന്.... എല്ലാം അറിഞ്ഞിട്ടും ആ നരഭോജിക്ക് മുന്നിൽ പിന്നെയും ഇട്ടു കൊടുത്തത് കൊണ്ട്...നിന്റെ കഴുത്തിൽ മിന്നു കെട്ടണം എന്ന ആഗ്രഹത്തെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മറ്റൊരു ആഗ്രഹമുണ്ട് ഇച്ഛായന്.....നീ നെഞ്ചിലിട്ട് നീറ്റുന്ന നോവിനെ ഊതിക്കെടുത്താൻ....അപ്പനല്ലന്ന് മുഖത്തു നോക്കി പറഞ്ഞവന്റെ.... പിഴചവളെന്നും തന്തയില്ലാത്തവൾ എന്നും വിളിച്ചു കൂവി നടന്ന നികൃഷ്ട ജന്മത്തിന്റെ മുന്നിൽ കൂടി നിന്റെ അപ്പച്ചന്റെ കൈ പിടിച്ചു ഈ പടിയിറങ്ങാൻ.....അപ്പചാ എന്നു വിളിച്ചു ഭയമേതും കൂടാതെ ആ നെഞ്ചിൽ നീ ചേർന്നിരിക്കുന്നത് കണ്കുളിർക്കെ കാണാൻ....അറിയാതെ എന്റപ്പൻ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ..... ....വാസു എന്ന മനുഷ്യ മൃഗത്തിന്റെ പത്തി എന്നെന്നെക്കുമായി അടിച്ചു താഴ്ത്താൻ ഇച്ഛായൻ കൊണ്ട് വരും നിന്റെ അപ്പച്ചനെ........വാസു...അയാൾ എല്ലാത്തിൽ നിന്നും ഓടിയൊളിച്ചു ഒരു കള്ളനെ പോലെയിവിടെ ജീവിക്കുന്നത് അപമാനം ഭാരം കൊണ്ടു മാത്രമല്ല ...അതിലും മേലേ അയാൾ ചെയ്തു കൂട്ടിയ നികൃഷ്ടമായ പ്രവർത്തികൾ എല്ലാം അറിയുന്ന ഒരേ ഒരു വ്യക്തി.....

അയാൾക്ക് മുന്നിൽ വാസുവിന്റെ എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞു വീഴും... അവന്റെ തല കുനിഞ്ഞിരിക്കുമ്പോ തലയുയർത്തിപ്പിടിച്ചു എന്റെ പെണ്ണിൻറെ കൈ പിടിച്ചു പടിയിറങ്ങണം ഇച്ഛായന്...." ആ കിടപ്പ് നോക്കി അവൻ മെല്ലെ മന്ത്രിച്ചു തന്റെ പ്രിയന്റെ സാമീപ്യം അറിഞ്ഞത് പോലെ പെണ്ണൊന്ന് ഞരങ്ങി ചരിഞ്ഞു കിടന്നു ആദ്യമായി അവളെ കണ്ടനാൾ അവനോർമ്മ വന്നു പ്ലീച്ചിൽ പിങ്ക് ഷെയ്ഡ് വർക്കുള്ള ചുരിദാറും ധരിച്ചു നീണ്ട മുടി നിവർത്തിട്ടു അറ്റം കെട്ടിവച്ച് പിങ്ക് കളർ ഷാൾ ദേഹത്തു കൂടി അലസം വിരിച്ചിട്ടു തന്നെ വിടർന്ന കണ്ണാലെ മിഴിച്ചു നോക്കി നിന്ന പെണ്കുട്ടി ദേഹത്തു വന്നിടിച്ചപ്പോൾ അവളിൽ നിന്നും വമിച്ചത് കസ്തൂരിയുടെ ഗന്ധമായിരുന്നു അപ്പോഴുമെന്തോ ആ കണ്ണുകളിൽ തങ്ങി നിൽക്കുന്ന വിഷാദത്തിലേക്കാണ് നോട്ടം തങ്ങി നിന്നത് പിന്നീട് കാണുമ്പോഴും കാരണമില്ലാതെ വഴക്കിടുമ്പോഴുമെങ്കിലും ആ കണ്ണുകളിലെ വിഷാദഭാവം തന്നെ കൊളുത്തി വലിക്കുന്നത് പോലെ.... പിന്നീട് ആ ദിവസം....തന്റെ നെഞ്ചിലേക്ക് അലച്ചു വീണു രക്ഷയ്ക്കായി കേണ ദിവസം.....

അയാൾ ഒരു മൻഷ്യമൃഗമാണെന്നറിഞ്ഞ ദിവസം.... തന്നോട് ഒട്ടി നിന്ന പെണ്ണിനോട് സഹതാപത്തെക്കാൾ ഏറെ മറ്റെന്തോവികാരം ഉടലെടുക്കുന്നത് അറിയുകയായിരുന്നു.... പക്ഷേ അപ്പോഴും ആ വികാരത്തെ കടിഞ്ഞാണിട്ടു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ മനസ്സ് ഒരു കൊല്ലത്തിനപ്പുറം അപ്പന്റെ മരണക്കിടക്കയിലേക്ക് പായുകയായിരുന്നു അപ്പൻ മരിക്കുന്നതിന് തൊട്ടു മുമ്പൊരു പാതിരാത്രി..... ഉറക്കു വരാതെ അപ്പന്റെ കട്ടിലിനരികിൽ പോയി ഇരുന്നപ്പോൾ അപ്പൻ പറഞ്ഞറിഞ്ഞ ചതിയുടെ കഥ ആ കഥയിൽ വേരറ്റു പോയ ഒരു പിടി ജീവിതങ്ങൾക്കിടയിൽ ഏറ്റവും നോവനുഭവിച്ചു കൊണ്ടിരിക്കുന്നത് തന്റെ നെഞ്ചിൽ ചേർന്നു കരഞ്ഞ പെണ്കുട്ടിയാണെന്നുള്ള സത്യത്തെ ഉൾക്കൊള്ളുന്നത്ര എളുപ്പമായിരുന്നില്ല ആരതിയെ കുറിച്ചുള്ള സത്യം അറിഞ്ഞു രണ്ടു ദിവസത്തെ ഒഫീഷ്യൽ ട്രിപ്പ് എന്നു പറഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടത് സത്യത്തെ ചികഞ്ഞെടുക്കാൻ ആയിരുന്നു ലക്ഷ്മി എന്ന തമ്പുരാട്ടി കുട്ടിയെ പറ്റി അന്വേഷിക്കുന്നതിലും നല്ലത് വാസു എന്ന അടിയാളനെ കുറിച്ചറിയുന്നതാനെന്നു തോന്നി ആ അന്വേഷണം ചെന്നു നിന്നത് വാസുവിന്റെ അനിയൻ ശങ്കരന്റെ മുന്നിൽ അയാളൊരു സാധുവായ മനുഷ്യനായിരുന്നു അമ്മ എന്ന രണ്ടക്ഷരത്തിന് അപ്പുറം യാതൊരു വികാരവും ഇല്ലാത്ത മനുഷ്യൻ അയാളെകൊണ്ടു പഴയതെല്ലാം ചിക്കിയെടുപ്പിക്കാൻ അധിക സമയം വേണ്ടി വന്നില്ല വാസു......

ലക്ഷ്മിയെന്ന തമ്പുരാട്ടി കുട്ടിയെ മോഹിച്ച അടിയാളൻ ചെക്കൻ ഊണിലും ഉറക്കിലും അവനിൽ നിറഞ്ഞു നിന്നത് ലക്ഷ്മി എന്ന നാമം മാത്രം തെറ്റാണെന്നും പാടില്ലെന്നും പലരും വിലക്കിയിട്ടും പിന്മാറാൻ കൂട്ടാക്കാത്ത ഭ്രാന്തമായ പ്രണയം ആ സമയത്താണ് ലക്ഷ്മിക്ക് കോളജിൽ തന്റെ സീനിയറായ ഫിലിപ്പോസിനോട് പ്രണയം തോന്നിയത് കോളജിലെ കല്ലും മണ്ണും വരെ അറിഞ്ഞ അസ്ഥിക്ക് പിടിച്ച പ്രണയം ആ സമയം തന്നെ ഫിലിപ്പോസിനെ മറ്റൊരാളും പ്രണയിച്ചിരുന്നു കൊമ്പനക്കാട്ടിൽ തറവാട്ടിലെ ഒരേയൊരു പെണ് സന്തതി നാല് ഇച്ഛായൻമാരുടെ ഒരേയൊരു അനിയത്തി കുട്ടി സെലിൻ. .... സെലിന്റെ മൂക പ്രണയം തറവാട്ടിൽ ആകെ അറിയുന്നത് വർഗീസ് മിന്നു കെട്ടിക്കൊണ്ടു വന്ന പെണ്ണ് റീത്തയ്ക് മാത്രമായിരുന്നു ആ സമയത്താണ് സെലിന് ഒരാലോജന വന്നത് കുടുംപത്തിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ബന്ധം മനസമ്മതത്തിനോട് അടുപ്പിച്ചൊരു ദിവസം എനിക്കീ കല്യാണം വേണ്ടെന്ന് പറഞ്ഞു റീത്താമ്മയുടെ നെഞ്ചിൽ കിടന്നു കരയുന്ന സെലിനെയാണ് വർഗീസ് കാണുന്നത് കാരണം ചോദിച്ചപ്പോൾ മനസില്ലാ മനസ്സോടെ ഫിലിപ്പോസിനെ കുറിച്ചു റീത്താമ്മ വർഗീസിനോട് പറഞ്ഞു

എന്നാൽ മുഴുവൻ കേൾക്കാൻ തയ്യാറാവാതെ അയാളുമായി സെലിൻ പ്രണയത്തിൽ ആണെന്നു തെറ്റിദ്ധരിച്ചു വർഗീസ് അയാളെ ആരുമറിയാതെ ഉപദ്രവിക്കാൻ ആളെ ഏർപ്പാടാക്കി ഫിലിപ്പോസ് ഹയർ സ്റ്റഡീസിനായി ഡൽഹിക്ക് തിരിക്കുന്ന അന്നായിരുന്നു അയാൾക്കു വർഗീസ് കൊട്ടേഷൻ ഏല്പിച്ചത് ട്രയിൻ യാത്രയ്ക് ഇടെ അവർ ഫിലിപ്പോസിനെ ആക്രമിച്ചു ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയപ്പോ അവിടെയവന്റെ പാതി ചത്ത ശരീരം ഉപേക്ഷിച്ചു അക്രമികൾ കടന്നു കളഞ്ഞു എന്നാൽ ഇതേ ലക്ഷ്യത്തോടെ ആ ട്രെയിനിൽ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു വാസുവും ശങ്കരനും..... ആ പാതിരാത്രി അരുമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ആക്രമികൾ ഉപേക്ഷിച്ചു പോയ ഫിലിപ്പോസിനരികെ വാസു ചെന്നു നിന്നു പാതി ഭോദത്തിൽ അയാൾ തന്റെ പ്രാണനു വേണ്ടി അവരോട് കേണു എന്നാൽ ലക്ഷ്മി എന്ന ഭ്രാന്ത് സിരകളിൽ ലഹരിയായി പടർന്നു കഴിഞ്ഞിരുന്നു വാസുവിന്... ഇനിയൊരികളും അവനൊരു തടസമായി വരാതെ ഇരിക്കാൻ ശങ്കരൻ എതിർത്തിട്ടും വാസു അയാളെ തെല്ലപ്പുറെ നിറഞ്ഞൊഴുകുന്ന കായലിലേക്ക് റെയിൽ പാളത്തിൽ നിന്നും തള്ളിയിട്ടു..... ആരു വന്നാലും ലക്ഷമിയെ ആർക്കും വിട്ടു കൊടുക്കില്ലന്ന് ഉറപ്പിച്ചു നടക്കുമ്പോഴാണ് ലക്ഷ്മി ഗർഭിണി ആണെന്നും ഇല്ലത്ത് അതിനെ ചൊല്ലി നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും വാസു അമ്മയിൽ നിന്നും അറിയുന്നത്...

തന്റെ ഉദരത്തിൽ ജനിച്ച ജീവനെ ഒരു തരത്തിലും കളയാൻ ലക്ഷ്മി തമ്പുരാട്ടി തയ്യാറല്ലായിരുന്നു.... ആ കുഞ്ഞിനെ കളയാൻ അവരാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും ലക്ഷ്മി പാറ പോലെ ഉറച്ചു നിന്നു.... ഒടുവിൽ എത്രയും പെട്ടെന്ന് ലക്ഷമിയെ വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനമായി... എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അവരെ സ്വീകരിക്കാൻ വന്നവരെ വാസു ആരുമറിയാതെ മുടക്കി ഒടുവിൽ തന്ത്രപൂർവ്വം അയാൾ തമ്പുരാട്ടിയെ തന്റേതാക്കി അവൾക്ക് കിട്ടിയ പണവും സ്വർണവുമായി ആരുമറിയാതെ തന്റെ പ്രേമഭാജനത്തെയും കൊണ്ടയാൾ രായ്ക്ക് രാമാനം നാട് വിട്ടു അതിനിടയിൽ സെലിന്റെ ജീവിതം തകർന്നു....അയാൾക്കു പരസ്ത്രീ ബന്ധമുണ്ടെന്നറിഞ്ഞതും സെലിൻഎല്ലാം ഉപേക്ഷിച്ചു വീട്ടിൽ വന്നു നിന്നു മറ്റൊരു ബന്ധത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല ഇടയിലെപ്പോഴോ ഫിലിപ്പോസിനെ കുറിച്ചു സംസാരം വന്നു അവൻ പ്രണയിച്ച പെണ്ണ് വേറെ ആരോ ആണെന്നും ആ പെണ്ണ് ഗർഭിണി ആയിരുന്നുവെന്നും അന്നാണ് വർഗീസ് അറിഞത് അവൻ ഡൽഹിക്ക് പോയതിന് ശേഷം തിരിയെ വന്നില്ലെന്നും ആ പെണ്ണിനെ വീട്ടുകാരൊക്കെ ചേർന്നു ആർക്കോ കെട്ടിച്ചു കൊടുത്തുവെന്നും നിറ കണ്ണുകളോടെ സെലിൻ പറയുന്നത് വർഗീസ് താളം തെറ്റിയ ഹൃദയമിടിപ്പോടെ കേട്ടിരുന്നു

അന്ന് രാത്രി വർഗീസ് ഫിലിപ്പോസിനെ ഉപദ്രവിക്കാൻ ഗുണ്ടകളെ അയച്ചത് റീത്താമ്മയോട് പറഞ്ഞു ഒരു തെറ്റും ചെയ്യാത്ത അവനെ കൊല്ലാൻ ശ്രമിച്ചെന്നറിഞ്ഞതും അന്നാദ്യമായി റീത്താമ്മ വർഗീസിനോട് ശബ്ദമെടുത്തു സംസാരിച്ചു ബഹളം കേട്ട് വന്ന സെലിൻ സത്യാവസ്ഥ മനസിലാക്കി അവരാ വീട്ടിൽ നിന്നും അന്നു പടിയിറങ്ങി ഒറ്റയ്ക് ഒരു വീടെടുത്തു താമസിച്ചു പോന്ന സെലിൻ പിന്നീട് വർഗീസ് വയ്യാതെ കിടപ്പിലായി അവസാന ഘട്ടത്തിലാണ് കാണാൻ വന്നത് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിപ്പിച്ചതിലുള്ള വാശിയിലാണ് സെലിൻ മാറി കഴിയുന്നത് എന്നാണ് അന്ന് വരെ റോയ്ച്ചൻ കരുതിയിരുന്നത് അന്ന് അവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് എന്തൊക്കെയോ പുകയുന്നതായി അവനു മനസിലായിരുന്നു അന്ന് എല്ലാവരും ഉറങ്ങിയപ്പോ അപ്പച്ചന്റെ അരികിൽ പോയിരുന്നു റോയ് എല്ലാ സത്യങ്ങളും അറിഞ്ഞു.... അപ്പച്ചൻ കാരണം നഷ്ടമായ രണ്ടാത്മാക്കളുടെ പ്രണയത്തെ ....അവരുടെ സ്വപ്നങ്ങളെ... സത്യങ്ങളെല്ലാം അറിഞ്ഞതും അപ്പച്ചൻ അയാളെ അന്വേഷിച്ചിറങ്ങി....

ഏറെ നാളുകളുടെ അന്വേഷണങ്ങൾക്കൊടുവിൽ കേരളത്തിനു പുറത്തു അയാളെ ഒരാശ്രമത്തിൽ നിന്നും കണ്ടു കിട്ടി പക്ഷേ.... അയാൾക്കു പഴയതൊന്നും ഓർമയില്ലായിരുന്നു കാലങ്ങൾക്കിപ്പുറം അയാളുടെ പേര് പോലും അയാൾ മറന്നുപോയിരുന്നു പിന്നീട് അപ്പച്ചൻ അസുഖം ബാധിച്ചു കിടപ്പിലായി.... വീതം വെപ്പും അപ്പച്ചന്റെ മരണവും വീട്ടിലെ പ്രശ്നങ്ങളുമൊക്കെയായി റോയ് യും മറ്റെല്ലാം മറന്ന് പോയിരുന്നു.... അവളെ കാണും വരേയ്ക്കും....അവളാരാണെന് അറിയും വരേയ്ക്കും.... ഒന്ന് ദീര്ഘ നിശ്വാസം ഉതിർത്തു പിന്തിരിയാൻ ആഞ്ഞതും ജനല്കമ്പിയിൽ വച്ച കൈയിലൊരു പിടിവീണു... ഞെട്ടി തിരിഞ്ഞു നോക്കിയതും തന്നെ ഉറ്റു നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ടവൻ മന്ദഹസിച്ചു "പോലീസ് കക്കാൻ ഇറങ്ങിയതാന്നോ...."പതിഞ്ഞ സ്വരത്തിൽ ചോദിച് ചിരിക്കുന്ന പെണ്ണിനെയവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു "എന്താ ഇങ്ങനെ നോക്കണേ...."ചോദിക്കുമ്പോൾ ആ മുഖം ചുവന്നിരുന്നു... "വാ...."പതിഞ്ഞ സ്വരത്തിൽ റോയ്ച്ചൻ വിളിച്ചു "എങ്ങോട്ട്...."പെണ്ണ് കണ്ണു മിഴിച്ചു "ഇറങ്ങി വാ പെമ്പ്രന്നോളെ...."മീശ പിരിച്ചു പറഞ്ഞതും പെണ്ണ് ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു വാതിൽ തുറന്നു മെല്ലെ ഹാളിലേക്ക് ഇറങ്ങി ഉമ്മറ വാതിൽ തുറക്കാൻ ആഞ്ഞതും പെട്ടെന്ന് ചെറിയച്ചന്റെ മുറിയിലെ വാതിൽ തുറന്നു

അവളെ കണ്ടതും പ്രത്യേകിച്ച് അയാളിൽ ഭാവമാറ്റമൊന്നും കണ്ടില്ല അയാൾ ശബ്ദമുണ്ടാക്കുമെന്നു ഭയന്നു ആരതി ഒരു നിമിഷം തറഞ്ഞു നിന്നു എന്നാൽ അവളെ നോക്കി അവളോടൊന്നു മന്ദഹസിച്ചു അയാൾ കിച്ചണിലേക്ക് പോയി ആരതി വല്ലാതെ അമ്പരന്നു ഈ വീട്ടിൽ വന്നതിന് ശേഷം ആദ്യമായാണ് അയാളുടെ ചുണ്ടിൽ ചിരി വിരിയുന്നത് കാണുന്നത് ആ ഞെട്ടലോടെ തന്നെ വാതിൽ തുന്നു പുറത്തിറങ്ങി "എന്നതാ കൊച്ചേ....."തിരിഞ്ഞു നോക്കി വരുന്നവളെ അരികിലേക്ക് അണച്ചു പിടിച്ചു റോയ് ചോദിച്ചു "ചെറിയച്ചൻ...."ആരതി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു "കണ്ടോ..." "മ്ഹ്.....കണ്ടു...പക്ഷേ ഒന്നും പറഞ്ഞില്ല എന്നു മാത്രമല്ല...ചിരിച്ചു കാണിച്ചു....." "ചെറിയച്ചനെ ഭയക്കണ്ട...ആള് പാവാ...."കവിളിലേക്ക് ഊർന്ന് വീണ മുടിയിഴകളെ ചെവിത്തട്ടിലേക്ക് മാടി വച്ചു കൊടുത്തുകൊണ്ടവൻ പറഞ്ഞു സാരിക്ക് മേൽ പറ്റിക്കിടക്കുന്ന മഞ്ഞച്ചരട് ചൂണ്ടുവിരലാൽ ഉയർത്തി ആലില താലിയിൽ അവൻ പതിയെ ചുണ്ടുകൾ ചേർത്തു ആരതി മെല്ലെ അവന്റെ നെഞ്ചോട് ചേർന്നു "ലോകത്തിലൊരു പക്ഷേ ആദ്യത്തെ സംഭവമാവുമല്ലേ കൊച്ചേ മിന്നു കെട്ടി സ്വന്തമാക്കിയ പെണ്ണിനെ കാണാൻ ആദ്യരാത്രി പാത്തും പതുങ്ങിയും വരുന്നത്....."

പതിയെ ചെവിയിൽ ചോദിച്ചതും പെണ്ണ് മിഴികൾ മാത്രമുയർത്തി അവനെയൊന്നു നോക്കി "ദേഷ്യം തോന്നുന്നുണ്ടോ....ഇച്ഛായനോട്.." "എന്തിന്......" ...".എല്ലാം അറിഞ്ഞിട്ടും അയാൾക്ക് മുന്നിൽ ഇട്ടു കൊടുത്തിട്ട് പോയത് കൊണ്ട്....." "ഇല്ല.....ഇച്ഛായൻ മനപൂർവ്വം അല്ലല്ലോ ..എന്റെ ജീവിതം തന്നെ അവസാനിച്ചെന്ന് കരുതിയ രണ്ടു തവണയും ഇച്ഛായൻ ഒരു ദൈവദൂതനെ പോലെ വന്നു രക്ഷിച്ചവനാ....... ഇവിടെയെതും വരെ എന്നെ ചേർത്തു പിടിച്ച കൈകൾ അവസാന ഘട്ടത്തിൽ അയഞ്ഞത് അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടല്ലേ .......എന്റമ്മയുടെയും കൂടപ്പിറപ്പുകളുടെയും കണ്ണീര് കണ്ടത് കൊണ്ടല്ലേ.....ആ കണ്ണീരും സാക്ഷി നിർത്തി ഇച്ഛായൻ വിളിച്ചാലും ഞാൻ വരത്തില്ലായിരുന്നു......എനിക്ക് വേണ്ടി ജീവിതം ഹോമിച്ചവളാ എന്റമ്മ...പക്ഷേ.... എന്നോടെത്ര തന്നെ വിരോധം കാണിച്ചാലും അയാള് ഇതുവരെ എന്റമ്മയെയോ അനിയത്തിമാരേയോ തല്ലുന്നത് ഞാൻ കണ്ടിട്ടില്ല.....ആദ്യവായിട്ട ഇന്ന്.....അതും ഞാൻ കാരണം......ഇതെല്ലാം കണ്ടൊണ്ട് ഇറങ്ങി വരാൻ എനിക്കും പറ്റില്ല ഇഛായാ......"അവളുടെ സ്വരം ഇടറിയതും റോയ് വാത്സല്യത്തോടെവളെ പൊതിഞ്ഞു പിടിച്ചു "ഇച്ചായാ....എൻറ്റൂടെ വാ ഒരൂട്ടം കാണിച്ചു തരാ......."ആരതി പെട്ടെന്നവന്റെ കൈ പിടിച്ചു വലിച്ചു പിന്നാമ്പുറത്തേക്ക് നടന്നു "എന്നാടി കൊച്ചേ....." "ശ്.....മിണ്ടല്ലേ....."ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി അവൾ ചൂണ്ടു വിരൽ ചുണ്ടിൽ തട്ടിച്ചു പിന്നിലെ ഒതുക്കുകൾ ഇറങ്ങി ഒരല്പം മുന്നോട്ട് നടന്നതും റോയ്‌യുടെ കണ്ണുകൾ തിളങ്ങി

നിറയെ ആമ്പൽ പൂക്കൾ നിറഞ്ഞ ഒരു കുഞ്ഞു കുളം മേലെ പൂർണചന്ദ്രൻ താമര കൂട്ടങ്ങൾക്കിടയിൽ നിന്നും എത്തി നോക്കുന്നു തിട്ടയിൽ ഇരുന്നു കൊണ്ടു വെള്ളത്തിൽ കാലു നീട്ടിവച്ചു പെണ്ണവനെ കൈ കാണിച്ചു വിളിച്ചു "വാ....." അവൾകരികിലായി ഇരുന്നു കൊണ്ടവൻ തിളങ്ങുന്ന വിടർന്ന കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി "ഇവിടെയിങ്ങനെ ഒന്നുണ്ടായിരുന്നോ...." "മ്...."കൗതുകത്തോടെ ചോദിച്ചതും പെണ്ണ് ആഹ്ലാദത്തോടെ തല കുലുക്കി കുറുമ്പ് തെളിഞ്ഞ കണ്ണുകളിലേക്ക് അവൻ ആഴ്ന്നിറങ്ങിയതും പെണ്ണ് നാണത്തോടെ അവനിലേക്ക് ചാഞ്ഞു ഹൃദയമിടിപ്പിന്റെ താളം മുറുകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു താലിമാലയിൽ കൊരുത്ത വിരലുകൾക്ക് മേലെ അവന്റെ കരം മുറുകി "ഇഛായാ....."മന്ത്രണം പോലെ പെണ്ണ് വിളിച്ചു "മ്..ഹ്...."കാറ്റു പോലെ അവനൊന്നു മൂളി "ഈ താലിയും കഴുത്തിലിട്ടു ഈ നെഞ്ചോരം ചേർന്നു കിടക്കുമ്പോൾ ലോകത്തിലേറ്റവും ഭാഗ്യവതി ഞനാണെന്നു തോന്നാ എനിക്ക്......"ഒന്നു കൂടിയവൾ നെഞ്ചോട്‌ ഒട്ടിയതും റോയ് അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി

"ഈ നിമിഷം അങ്ങു മരിച്ചു പോയെങ്കിൽ...." അവന്റെ മുറുകിയ കരതലം നെഞ്ചോട്‌ അടുക്കിപ്പിടിച്ചു പെണ്ണ് റോയ് പെട്ടെന്നാ മുഖം കൈക്കുമ്പിളിൽ എടുത്തു "അങ്ങനെ മരിച്ചു പോവാനാണോ ഞാനിത്രയ്ക് പാട് പെടുന്നത്.... ജീവികണ്ടേ നമുക്ക്....നമ്മുടെ മാത്രം ലോകത്ത്.... എന്റെ പെമ്പർന്നോളായി.... എൻറെ കൊച്ചുങ്ങടെ അമ്മയായി......മരിക്കുവോളമിങ്ങനെ ചങ്ക് പറിച്ചു സ്‌നേഹിച്......"അവന്റെ സ്വരമിടറിയതും ആരതി പിടച്ചിലോടെ ചൂണ്ടുവിരൽ കൊണ്ടവന്റെ ചുണ്ടടച്ചു റോയ് ആ വിരൽ പിടിച്ചെടുത്തു അമർത്തി ചുംബിച്ചു "മരണത്തിനെന്നല്ല.... ആർക്കും ഒന്നിനും വിട്ടുകൊടുക്കില്ല ഇചായന്റെ കൊച്ചിനെ....കുരുവികുഞ്ഞിനെ പോലെയീ നെഞ്ചോട്‌ പറ്റിചേർന്ന്‌ കിടക്കണം എന്റെ പെണ്ണ് ഈ ലോകാവസാനം വരെയും......" വരിഞ്ഞു മുറുക്കി കൊണ്ടവൻ പറഞ്ഞതും പെണ്ണ് ശക്തമായൊന്നു ഏങ്ങി.............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story