കൂടും തേടി....❣️: ഭാഗം 33

Koodum thedi

എഴുത്തുകാരി: ദക്ഷ

"മരണത്തിനെന്നല്ല.... ആർക്കും ഒന്നിനും വിട്ടുകൊടുക്കില്ല ഇചായന്റെ കൊച്ചിനെ....കുരുവികുഞ്ഞിനെ പോലെയീ നെഞ്ചോട്‌ പറ്റിചേർന്ന്‌ കിടക്കണം എന്റെ പെണ്ണ് ഈ ലോകാവസാനം വരെയും......" വരിഞ്ഞു മുറുക്കി കൊണ്ടവൻ പറഞ്ഞതും പെണ്ണ് ശക്തമായൊന്നു ഏങ്ങി "അത്രയ്ക്.... അത്രയ്ക് ഇഷ്ടവാ....."ആ മിഴികളിലേക്ക് ആഴ്ന്നിറങ്ങി ആരതി "മ്....പ്രാണനോളം..."നെഞ്ചിൽ കൊരുക്കുന്ന നോട്ടത്തെ തടുക്കാൻ ആവാതെ റോയ് പതിയെ മന്ത്രിച്ചു മിഴികളിൽ മിഴികൾ കൊരുത്ത് മൗനം കൊണ്ട് പ്രണയിച്ച് ആ നിലാവിൽ അലിഞ്ഞവരേറെ നേരം ഇരുന്നു അകലെ ഏതോ രാപക്ഷി സാന്ദ്രമായി പാടുന്നുണ്ടായിരുന്നു നേർത്ത കാറ്റ് ഇരുവരെയും തഴുകി കടന്നു പോയി ഈ രാവ് ഒരിക്കലും പുലരാതിരുന്നെങ്കിലെന്നവരൊരു പോലെ ആശിച്ചു ദൂരെ എവിടെയോ കോഴി കൂവും വരെയും ഇരുവരും ആ ഇരിപ്പിരുന്നു വിരലുകൾ കൊരുത്തു മിഴികൾ കൊരുത്തു അത്രമേൽ മൗനമായി..... ഹൃദ്യങ്ങൾ മാത്രം ഇടതടവില്ലാതെ മിടിച്ചു കൊണ്ടിരുന്നു..... ദൂരെ ആഞ്ഞിലി കൊമ്പിൽ ഇരുന്നു കൊണ്ടൊരു ആണ് മൈന പെണ് മൈനയെ നോക്കി....

"ഇങ്ങനെയും പ്രണയിക്കാം....കൊക്കുകൾ ഉരുമ്മാതെ ചിറകിനടിയിൽ ചേർക്കാതെ...കാമത്തിന്റെ ലാഞ്ചന ഏതുമില്ലാതെ...ഹൃദയം കൊണ്ട്.... മൗനം കൊണ്ട്....അത്രമേൽ സാന്ദ്രമായി....." തിരിയെ വീടിന് നേരെ നടക്കുമ്പോൾ ആരതിയിൽ തെല്ലും ഭയമില്ലായിരുന്നു...അവന്റെ വിരലോട് കൊരുത്ത വിരലുകൾ മുറുകകയോ അവനോട് ചേർന്ന് നടന്ന ഉടൽ വിറ കൊള്ളുകയോ ചെയ്‌തില്ല ഇടയ്ക് റോയ് ആ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി "മ്...."പുരികം ഉയർത്തി പെണ്ണവനെ നോക്കിയതും ഇടുപ്പിലൂടെ കൈയിട്ടവളെ പെട്ടെന്ന് അണച്ചു പിടിച്ചു "ഇ...ഇച്ഛായാ...."പെണ്ണവന്റെ കൈയിൽ കിടന്നൊന്നു പിടഞ്ഞു "ഇങ്ങനെ പൊക്കിയെടുത്തു കൊണ്ടു പോവട്ടെ ഞാൻ..." ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയത്തിരമാലയിൽ റോയ് മുങ്ങി നിവർന്ന്‌ കൊണ്ടു ചോദിച്ചു..... "ഉ ഹും.... ഇപ്പോ വേണ്ട.... കുറച്ചു ദിവസം കൂടി നിക്ക് ഇങ്ങനെ പ്രണയിക്കണം... ന്റേത് മാത്രമാണെന്ന ഉറപ്പോടെ...." അവന്റെ നെഞ്ചിൽ നഖങ്ങൾ ആഴ്ത്തി ആരതി ആ കണ്ണുകളിലേക്ക് നോക്കി "പേടിയില്ല ഇപ്പോ...." "ഇല്ല.....നിക്കിപ്പോ നല്ല ധൈര്യം തോന്നണ് ണ്ട്...."

"അതിങ്ങനെ എന്നോട് ഒട്ടിചേർന്നു നിക്കുന്നത് കൊണ്ടാ...." "ആവും.... ഇചായന്റെ ഓരോ വാക്കും... ഓരോ നോട്ടവും....ഈ സാമീപ്യവും.... ഈ നിശ്വാസം പോലും.... എന്നിൽ വല്ലാത്തൊരു പോസിറ്റീവ് എനർജി നിറക്കുന്നുണ്ട്....." "അപ്പോ ഞാനരികിൽ ഇല്ലെങ്കിലോ...." "ഇച്ഛായൻ എപ്പഴും ന്റെ കൂടെ ഉണ്ടല്ലോ....ദേ....."ആരതി താലി മാല ചൂണ്ടുവിരലാൽ ഉയർത്തി...."ദേ ....ന്റെ നെഞ്ചോടിങ്ങനെ പറ്റിച്ചേർന്ന്...."ആവേശത്തോടെ പറയുന്ന പെണ്ണിനെ റോയ് പ്രണയത്തോടെ നോക്കി "കുറച്ചു കൂടെ എനർജി കിട്ടാൻ ഒരൂട്ടം തരട്ടെ ഞാൻ....." ഇടുപ്പിലെ പിടിവിടാതെയവൻ ചോദിച്ചതും പെണ്ണിൻറെ കണ്ണൊന്നു മിഴിഞ്ഞു... "എ... എന്ത്...." "അതൊക്കെ ണ്ട്....എന്നും രാവിലെ ഇതൊരെണ്ണം വാങ്ങിയ പിറ്റേന്ന് രാവിലെ വരെ അതിന്റെ വൈബിങ്ങനേ ഹൃദയത്തിൽ നിറഞ്ഞു നിൽക്കും....ഒരു എനർജി ബൂസ്റ്റർ....തരട്ടെ...."പറയുന്നതിനോടൊപ്പം തന്നെ തന്റെ ദേഹത്തെ പിടി മുറുകുന്നത് ആരതി അറിഞ്ഞു അത് വരെയുള്ള ധൈര്യം ചോർന്നു പോവുന്നത് പോലെ..

കോട മഞ്ഞു പുതഞ ആ പുലർകാല വേളയിലും അവളുടെ മൂക്കിൻ തുമ്പ് വിയർക്കുന്നത് റോയ് കൗതുകത്തോടെ നോക്കി ഇടുപ്പിൽ പതിഞ്ഞ കൈയൊന്നു തെന്നിമാറി നഗ്‌നമായ അണിവയറിൽ പതിഞ്ഞതും ആരതി പെരുവിരലിലൊന്നു ഉയർന്നു പൊങ്ങി നേർത്ത ചൂടുള്ള ഉള്ളം കൈയുടെ കുളിര് അണി വയറിലൂടെ ദേഹമാകെ പടരും പോലെ മുഖത്തോട് മുഖം അടുത്തപ്പോൾ നിശ്വാസങ്ങൾ തമ്മിൽ കൂടിക്കലർന്നു റോയ്ച്ചന്റെ കണ്ണിൽ പടർന്ന ഇളം ചുവപ്പുരാശിയിലേക് ആരതി പിടച്ചിലോടെ നോക്കി ഇടം കൈ കൊണ്ട് വയറിലൂടെ വിരലോടിച്ചവളുടെ നഗ്‌നമായ ഇടുപ്പിൽ പിടിച്ചു ഒന്നു കൂടിയവനണച്ചു പിടിച്ചപ്പോൾ അവന്റെ വിരിമാറോട് ആരതിയുടെ തളർന്ന ദേഹം അമർന്നു ഹൃദയമിടിപ്പുകൾ തമ്മിൽ ഇഴുകിച്ചേർന്നു വിരലുകൾ തമ്മിൽ ഭ്രാന്തമായി കൊരുത്തു മിഴികളിൽ നിന്നും മിഴികൾ കോർക്കാതെയവനവളുടെ തൂ നെറ്റിയിൽ അമർത്തി ചുംബിച്ചു ആരതിയുടെ ഉടലൊന്നു വെട്ടിവിറച്ചു മിഴികളിൽ ഗോലി മണികൾ ഉരുണ്ടുമറിഞ്ഞു അവന്റെ മുഖം താഴേക്ക് വന്നതും ആരതിയുടെ മിഴികൾ താനേ കൂമ്പി അടഞ്ഞു ചൂടുള്ള നിശ്വാസം മുഖത്തടിച്ചതും അറിയാതെ ആരതിയുടെ അധരങ്ങൾ വിടർന്നു അവന്റെ ഇടം നെഞ്ചിൽ അവളുടെ വലം കൈ മുറുകി ദൃതിയേതും കൂടാതെ അവനാ പവിഴാധരങ്ങൾ സ്വന്തമാക്കി

ആരതി ഒന്നുയർന്നു പൊങ്ങി വലം കൈ നെഞ്ചിലൂടെ ഇഴഞ്ഞവന്റെ പിൻ കഴുത്തിൽ മുറുകി ഒന്നു കൂടിയവനെയവൾ തന്നിലേക്ക് അടുപ്പിച്ചതും അധരങ്ങൾ വേർപെടുത്താതെ തന്നെ റോയ്‌ അവളെയെടുത്തുയർത്തി അധരങ്ങളും നാവുകളും തമ്മിൽ നാഗങ്ങളെ പോൽ കെട്ടുപിണഞ്ഞു ഇടുപ്പിലവന്റെ കൈ മുറുകി ചുവന്നു തടിച്ചപ്പോൾ അവന്റെ പിന്കഴുത്തിലവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി ഇളം റോസ് കവിൾ തടങ്ങൾ ചുവന്നു തുടുത്തു അടഞ്ഞ കണ്ണുകളിൽ നിന്നും ഓരോ തുള്ളി കണ്ണീർ ഇറ്റു വീണു ഒടുവിൽ...... കിതപ്പോടെയവളെ അടർത്തിമാറ്റിയപ്പോൾ ദേഹം തളർന്നവളാ നെഞ്ചിൽ തളർന്നു വീണു ....അവളെ ഇറുകെ അണചാ മുടിയിലേക്കവൻ മുഖം പൂഴ്ത്തി നിന്നു "ഐ....ലവ്യൂ...."മന്ത്രണം പോലെയവന്റെ ശബ്ദം ചെവിയിൽ കേട്ടതും നിർവൃതിയോടെ മിഴികൾ അടച്ചു "കൊച്ചേ....."നിമിഷങ്ങൾ കഴിഞ്ഞവൻ മെല്ലെ വിളിച്ചു "മ്ഹ്......" "ഇപ്പഴേ തളർന്നു പോയോ....ഇതാണോ വല്യ ധൈര്യം ണ്ടെന്ന് പറഞ്ഞെ...." ആ മുഖം ചൂണ്ടു വിരലാൽ ഉയർത്തിയവൻ കുറുമ്പോടെ ചോദിച്ചു "അത് പിന്നെ ....ഇങ്ങനെയൊക്കെ ചെയ്താ....." അവന്റെ നോട്ടത്തെ നേരിടാൻ ആവാതെ ആരതി ചുവപ്പ് രാശി കലർന്ന മുഖം തിരിച്ചു

"ഒന്ന് തൊടുമ്പഴേക്കും ഇങ്ങനെ വാടിപ്പോയ ശരിയാവില്ലട്ടോ കൊച്ചേ.....ഇച്ഛായന്റെ പ്രണയം മുഴുവൻ എന്റെ കൊച്ചു താങ്ങേണ്ടതാ...."ചിരിയോടെ പറഞ്ഞതും നാണത്തോടെ അകന്നു മാറി ആരതി അവന്റെ നെഞ്ചിൽ ഊക്കോടെ ഇടിച്ചു...."പോ..." "ഉഫ്....കൊല്ലോടി നീ...." നെഞ്ചിൽ കൈ വച്ചു പറയുന്നവനെ നോക്കി ആരതി നാണത്താൽ നഖം കടിച്ചു "വാ...."ചേർത്തു പിടിച്ചവൻ മുന്നോട്ട് നടന്നു റോയ് കാണുകയായിരുന്നു താൻ അരികിൽ നിൽക്കുമ്പോൾ ചേർത്തു പിടിക്കുമ്പോൾ പ്രണയിക്കുമ്പോൾ തന്റെ പെണ്ണിൽ നിറയുന്ന മാറ്റങ്ങളെ. .. അവളുടെ നാണത്താൽ തുടുത്ത മുഖവും അരുണിമ പടർന്ന കവിളുകളും ചുവന്ന് തിണർത്ത അധരങ്ങളും അവനിലെ പ്രണയത്തെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോവുന്നുണ്ടായിരുന്നു അവളിലെ പെണ്ണിനെ തഴുകി ലാളിച്ചുണർത്തുവാൻ അവന്റെ ഉള്ളം കൊതിച്ചു "കയറിപൊക്കോ...."വീടിന് മുന്നിലെത്തിയതും റോയ് അവളിലെ പിടി അയച്ചു തിരിച്ചു കയറുന്നതിന് മുന്നവൾ അടുത്തു ചെന്നു ഉയർന്നു പൊങ്ങിയവന്റെ തൂ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ചു "പ്രണയമാണ്ണ് മനുഷ്യ നിങ്ങളോടെനിക്ക്.....വിട്ടു കളയാൻ ആവാത്ത വിധം ആത്മാവിൽ വേരൂന്നിയ ഭ്രാന്തമായ പ്രണയം....." തന്റെ കവിളിൽ തലോടി തിരിയെ പോകുന്നവളെ രിയ നിർനിമിമേഷം നോക്കി നിന്നു തിരിയെ വന്നു നിധിയെ കെട്ടിപിടിച്ചു കിടന്നതും അവൾ പെട്ടെന്ന് ചരിഞ്ഞു കിടന്നു

ആരതിയെ ഇറുകെ പുണർന്നു കഴുത്തിൽ കണ്ണീരിന്റെ നനവ് പടർന്നതും ആരതി തന്റെ കഴുത്തടിയിൽ പൂഴ്ത്തി വച്ച അവളുടെ മുഖം അടർത്തി മാറ്റി... "കുഞ്ഞീ....എന്നാടി....." "ഇചേച്ചീ എങ് ടാ പോ... യെ..."വിങ്ങികരഞ്ഞു കൊണ്ടുള്ള ചോദ്യം കേട്ടതും ആരതിയൊന്നു പകച്ചു "ഞാൻ കരുതി... ഞങ്ങളെ ഇട്ടേച്ചു...പോയീന്ന്..."ആരതിയിൽ നിന്നും മറുപടിയൊന്നും ഇല്ലാതെ ആയതും പെണ്ണ് തെങ്ങിക്കരഞ്ഞു കൊണ്ടവളെ വരിപ്പുണർന്നു "പോവല്ലേ ഇചേച്ചീ.... എനിക്കെല്ലാരും വേണം....ഞങ്ങളെ ഇട്ടേച്ചു പോവല്ലേ...." "ഇല്ലെടാ....ഇചേചിയെങ്ങും പോവില്ലാ ട്ടോ...." കരച്ചിലടക്കാൻ പാടുപെടുന്നവളെ തഴുകി ആശ്വസിപ്പിച്ചു ആരതി അവളുടെ നിറുകിൽ ചുണ്ടുകൾ അമർത്തി.... 🕊️ രാവിലെ റോയ് ഉറക്കു തെളിയാൻ പതിവിലും വൈകിയിരുന്നു കുളി കഴിഞ്ഞു വരുമ്പോൾ പുറത്തു ആരുടെയോ സംസാരം കേട്ടു ടവ്വ്ൽ എടുത്തു പുറത്തൂടെ ഇട്ടുകൊണ്ടു പുറത്തിറങ്ങി ജിതിൻ സെറ്റിയിൽ ഇരുന്നു അമ്മച്ചി കൊടുത്ത കാപ്പി കുടിക്കുന്നുണ്ടായിരുന്നു "എപ്പോ വന്നു..."ചിരിയോടെ ചോദിച്ചു കൊണ്ട് അവന്റെ മുന്നിലെ സെറ്റിയിൽ പോയിരുന്നു "ദേ... ഇപ്പോ....നീ കുളിക്കയാണെന്ന് അമ്മച്ചി പറഞ്ഞു....."അവനും ചിരിയോടെ മറുപടി കൊടുത്തു "എവിടെ ആള്.... റെഡിയായോ...."

ഉള്ളിലേക്ക് നോക്കി കൊണ്ട് ശബ്ദം കുറച്ചവൻ ജിതിനോട് ചോദിച്ചു "റെഡിയാവുന്നു..... ഇതെന്ന ഇപ്പൊ ഇങ്ങനെ മാനസാന്തരപ്പെടാൻ...."ജിതിൻ അവനെ അനുകരിച്ചു ചോദിച്ചു "അതൊക്കെ വഴിയേ പറഞ്ഞു തരാം....ഇപ്പൊ ചേട്ടായി കൂട്ടിക്കൊണ്ടു പൊക്കോ....കുറച്ചു ദിവസം പേരമക്കടെ അടുത്തൊക്കെ നിന്ന് ആ മനസൊന്നു തണുക്കട്ടെ....." പറഞ്ഞു തീർന്നപ്പോഴേക്കും റീത്താമ്മച്ചി ഒരുങ്ങിയിറങ്ങി വന്നു "പോവാ...."തന്നെ നോക്കാതെ ജിതിനോട് സംസാരിക്കുന്ന അമ്മച്ചിയെ നോക്കി റോയ് പൊട്ടിവന്ന ചിരി ചുണ്ടുകൾകിടയിൽ കടിച്ചു പിടിച്ചു "ആ പോയേക്കാം...." ജിതിൻഎഴുന്നേറ്റു അമ്മച്ചിയുടെ കൈയിൽ നിന്നും ഡ്രെസ്സുകൾ അടങ്ങിയ ക്യാരീ ബാഗ് വാങ്ങിച്ചു "നീയെപ്പോഴാടാ അങ്ങോട്ടേക്ക്....." അവൻ റോയ്‌യുടെ ചുമലിൽ തട്ടി ചോദിച്ചു.... "വരും...വൈകാതെ തന്നെ...ഞാൻ വരുമ്പോൾ കൂടിയൊരു സർപ്രൈസുമുണ്ടാവും...." റോയ് അത് പറഞ്ഞതും റീത്താമ്മച്ചി മുഖമുയർത്തവനെയൊന്നു തുറിച്ചു നോക്കി "ങേഹ്...അതെന്നതാടാ....സർപ്രൈസ്...."ജിതിൻ കള്ളച്ചിരിയോടെവനെ നോക്കി "അതൊക്കെ ഉണ്ടെന്നെ...."

റോയ് ചിരിയോടെ മീശത്തുമ്പു പിരിച്ചു ആരതിയോട്‌ യാത്രപോലും പറയാതെ പോവുന്ന റീത്താമ്മച്ചിയെ നോക്കി റോയ് ചെറിയൊരു നോവോടെ ഉമ്മറത്തു നിന്നു "അമ്മച്ചിയിപ്പോ പൊക്കോ....എനിക്ക് വേണേൽ സത്യം പറഞ്ഞു അമ്മച്ചിയെ ഇവിടെ പിടിച്ചു നിർത്താം..... പക്ഷേ അതുവേണ്ട.... അമ്മച്ചി നിക്കേണ്ടത് കൊമ്പനക്കാട്ടെ വീട്ടിൽ തന്നെയാ....എല്ലാം കലങ്ങി തെ ളിയുമ്പോ എന്റെ കൊച്ചിന്റെ കൈപിടിച്ചു എനിക്ക് വരേണ്ടതും അവിടേക്ക്‌ തന്നെയാ....ആ നാട്ടിലാണ് അവളുടെ ബന്ധങ്ങളുള്ളത്.....ഇതുവരെ അനാഥയെ പോലെ ജീവിച്ചവൾക് എല്ലാരേയും നേടിക്കൊടുക്കണം എനിക്ക്...." അവര് കണ്ണിൽ നിന്നും മറഞ്ഞതും അവനൊന്നു മന്ദഹസിച്ചു തിരികെ അകത്തേക്ക് കയറി "എടാ ജിത്തൂട്ടാ എനിക്ക് ദേ ആ വയലിനപുറത്തു കാണുന്ന വീട്ടിലൊന്നു കയറണം......"മമ്മദ്ക്കായുടെ വീട്ടുമുറ്റത്ത് നിന്നും വണ്ടിയിൽ കയറുന്നതിനിടെ റീത്താമ്മച്ചി അക്കരെയ്ക് വിരൽ ചൂണ്ടി "അവിടെ ആരാ അമ്മച്ചി....." വണ്ടി സ്റ്റാർട്ട് ആക്കികൊണ്ടവൻ റീത്താമ്മച്ചിയെ നോക്കി "അതൊക്കെ ണ്ട് ...നീ വണ്ടി എട്....."ജിതിൻ റോഡിലേക്ക് വണ്ടിയിറക്കി ശ്രീ നിലയം ലക്ഷ്യമാക്കി വിട്ടു.............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story