കൂടും തേടി....❣️: ഭാഗം 34

Koodum thedi

എഴുത്തുകാരി: ദക്ഷ

"അവിടെ ആരാ അമ്മച്ചി....." വണ്ടി സ്റ്റാർട്ട് ആക്കികൊണ്ടവൻ റീത്താമ്മച്ചിയെ നോക്കി "അതൊക്കെ ണ്ട് ...നീ വണ്ടി എട്....."ജിതിൻ റോഡിലേക്ക് വണ്ടിയിറക്കി ശ്രീ നിലയം ലക്ഷ്യമാക്കി വിട്ടു.... "കയറിയേച് വെക്കം വാ ഞാനിവിടെ വെയിറ്റ് ചെയ്യാ...." തോടിനരികിൽ വണ്ടി നിർത്തികൊണ്ടവൻ പറഞ്ഞു "ശ്രീ മോളേ......" ഹോസ്പിറ്റലിൽ പോവാൻ റെഡിയായികൊണ്ടിരുന്ന ശ്രീ റീത്താമ്മച്ചിയുടെ സ്വരം കേട്ടതും ഉമ്മറത്തേക്ക് വന്നു അപ്പോഴേക്കും സിന്ധുവാന്റിയും ഇറങ്ങി വന്നിരുന്നു "ഇതെന്ന രാവിലെ തന്നെ എങ്ങോട്ടേലും പോവാൻ ഇറങ്ങിയതാന്നോ...." സിന്ധുവാന്റിയുടെ ചോദ്യം കേട്ട് റീത്താമ്മച്ചി മുഖം ചിരിച്ചു ശ്രീയെ നോക്കി ഒറ്റ രാത്രി കൊണ്ട് അവളാകെ വാടി തളർന്നത് പോലെ തോന്നി "ആ ഞാൻ തിരിച്ചു പോവാ...രണ്ടാമത്തെയാള് കൂട്ടാൻ വന്നിട്ടുണ്ട്..... ഇനി...ഇനിയിങ്ങോട്ടേക്ക് ഇല്ല..... ഒന്ന് പറഞ്ഞെച്ചു പോവാം ന്ന് കരുതി...." റീത്താമ്മച്ചി പറഞ്ഞു തീർത്തതും അമ്പരപ്പോടെ ശ്രീ വന്നവരുടെ കൈയിൽ പിടിച്ചു "എന്താ....ഇപ്പോ ഇങ്ങനെയൊക്കെ.... ഒറ്റയ്ക് ആന്നോ പോവുന്നത്.....അവൻ വരുന്നില്ലേ....റോയ്...."

സിന്ധുവാന്റി സംശയം തീരാതെ പിന്നെയും ചോദിച്ചു "ഞാനൊറ്റയ്ക്ക പോവുന്നെ....അവനിപ്പോൾ കൂട്ടിന് ആളായല്ലോ....ഇനിയിപ്പോ ഞാനെന്നാത്തിനാ......" പറഞ്ഞു കൊണ്ടവർ തിരിഞ്ഞു ശ്രീയുടെ കൈ പിടിച്ചു...."പോവുന്നതിന് മുന്നേ അമ്മചീടെ പൊന്നു മോള് അമ്മച്ചിക്കൊരു വാക്ക് തരണം....എന്നാലേ തിരിച്ചു പോയ അമ്മച്ചിക്കൊരു സമാധാനം ഉണ്ടാവുകയുള്ളൂ....." "അമ്മച്ചി പറയ് ഞാൻ കേൾക്കാം.... ആദ്യം ദേ ഇങ്ങോട്ടേക്ക് കയറിയിരിക്ക്...." അമ്മച്ചി പറയുന്നതിന്റെയൊന്നും പൊരുൾ മനസിലാവാതെ നിക്കുന്ന സിന്ധുവാന്റിയെ ഇടം കണ്ണിട്ട് നോക്കി ശ്രീ കസേര വലിച്ചിട്ട് കൊടുത്തു "ഏയ് വേണ്ട കൊച്ചേ ഇരിക്കുന്നില്ല....അവനു പോയിട്ട് എമ്പാടും പണിയുള്ളതാ...."റീത്താമ്മച്ചി പറഞ്ഞു കൊണ്ടവളുടെ മുടിയിൽ തഴുകി. അപ്പോഴേക്കും ഉണ്ണിയും ഇറങ്ങി വന്നു "എന്റെ മോള് അവനെ മറക്കണം ...മോൾടെ ഇഷ്ടവൊന്നും അവനറിഞ്ഞിട്ടില്ല....അവനും ആരതികൊച്ചും ഇഷ്ടത്തിലയിരുന്നുവെന്ന് ഇന്നലെ കെട്ട് നടന്ന ശേഷവാ അമ്മച്ചി അറിയുന്നെ......അമ്മച്ചിക്ക് അറിയാവായിരുന്നെങ്കിൽ അമ്മച്ചി മോളേ ആദ്യവേ വിലക്കിയേനെ...."

"അമ്മച്ചീ....ഞാൻ...." എല്ലാം കേട്ട് തിരിച്ചു നിൽക്കുന്ന സിന്ധുവാന്റിയുടെ മുന്നിൽ വച്ചു അവരോട് എന്തു പറയണം എന്നറിയാതെ ശ്രീ കുഴങ്ങി ഉണ്ണിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.... "എന്റെ സെലിൻ കൊച്ചിന്റെ അവസ്ഥ ആവരുത് മോൾക്കും.... പ്രായത്തിന്റെ ചാപല്യമെന്നോർത്തു മറക്കാൻ ശ്രമിക്കണം....ഇതൊക്കെ മനസിൽ കൊണ്ടു നീറ്റിയ പിന്നെ ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല....ഒരെണ്ണം കണ്മുന്നിലങ്ങനെ നീറി ജീവിക്കുന്നത് അമ്മച്ചീ കാണുന്നുണ്ട്....അത്‌ പോലെ യാവരുത് അമ്മച്ചീടെ പൊന്നു മോളും..." ചേർത്തു നിർത്തി നിറുകിൽ ചുണ്ടമർത്തിയപ്പോൾ ശ്രീ നിർവികാരം നിന്നു തങ്ങളെ തന്നെ തുറിച്ചു നോക്കുന്ന സിന്ധുവാന്റിയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവനും... "പോവാ ട്ടോ ഉണ്ണി.... ഇടയ്ക് അമ്മച്ചിക്ക് കാണാൻ തോന്നുമ്പോ മോളേയും കൂട്ടിയങ്ങു വന്നെക്കണേ...."ഉണ്ണിയുടെ തോളിൽ തട്ടി പറഞ്ഞതും അവൻ വെറുതെ തലയാട്ടി സിന്ധുവാന്റിക്ക് അരികിൽ എത്തിയതും അവരാ കൈയിൽ പിടിച്ചു "എനിക്കൊന്നു വയ്യാതെ ആയപ്പോൾ കൂടപ്പിറപ്പിനെ പോലെയാ എന്നെ സ്നേഹിച്ചത്.....

ശ്രീ മോളുടെ മനസറിഞ്ഞു അവളെ എന്റെ റോയ് മോന് തന്നേക്കാവോ ന്ന് ചോദിക്കാൻ ഇരിക്കായിരുന്നു ഞാൻ......ഇന്നലെയവൻ ആരതികൊച്ചിന്റെ കഴുത്തിൽ മിന്നു കെട്ടിയപഴയ അവര് തമ്മിൽ ഇഷ്ടവാ....." ബാക്കി പറയാൻ സമ്മതിക്കാതെ സിന്ധുവാന്റി പെട്ടെന്ന് ഉണ്ണിയുടെയും ശ്രീയുടെയും നേർക്ക് തിരിഞ്ഞു "എന്താ ...എന്താ ഇവര് പറഞ്ഞേ...." അവരുടെ സ്വരം വിറച്ചിരുന്നു ഉണ്ണി നിസ്സഹായതയോടെ ശ്രീയെ നോക്കി തലകുനിച്ചു "പറയെടാ...ആരതിയുടെ കല്യാണം കഴിഞ്ഞോ....റോയ് ആണോ അവളെ കെട്ടിയത്....." സിന്ധുവാന്റി ഉണ്ണിയുടെ ഷർട്ടിൽ പിടിച്ചുലയ്ക്കുന്നത് റീത്താമ്മച്ചി അമ്പരപ്പോടെ നോക്കി "അപ്പൊ അമ്മയോട് മക്കളൊന്നും പറഞ്ഞില്ലേ...." റീത്താമ്മച്ചി ശ്രീയോട് ചോദിച്ചതും സിന്ധുവാന്റി വെട്ടിത്തിരിഞ്ഞു "ഇന്നലെ അമ്പലത്തിൽ നിന്നു വന്നത് മുതൽ രണ്ടു പേരും ഒരു വസ്തു കഴിച്ചിട്ടുമില്ല ഒരക്ഷരം മിണ്ടിയിട്ടുമില്ല....ക്ഷീണവാണെന്ന് പറഞ്ഞു കയറി ക്കിടന്നു....ഇവര് കഴിക്കാത്തത് കൊണ്ട് ഞാനും കിടന്നു....കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ ശ്രീയുടെ മുറിയിൽ നിന്നും രണ്ടുപേരുടെയും സംസാരം കേട്ടു...പിന്നെ നോക്കുമ്പോ ഇവൻ പുറത്തിരിപ്പുണ്ട്....

എന്നതാടാ കിടക്കുന്നില്ലേന്ന് ചോദിച്ചിട്ട് അമ്മ കിടന്നോ ഞാൻ പോവാ ന്ന് പറഞ്ഞു.... പക്ഷേ ആയിരിപ്പ് രാവിലെ വരെ ഇവനിവിടെ ഇരിപ്പുണ്ടാർന്ന്.....ഞാൻ അടുക്കള വാതില് തുറക്കുന്ന സൗണ്ട് കേട്ടപ്പഴ ഇവൻ പോയി കിടന്നത്...."കിതപ്പോടെ പറഞ്ഞു കൊണ്ടവർ പിന്നെയും ഉണ്ണിക്ക് നേരെ തിരിഞ്ഞു "എന്റെ മോന്റെ ചങ്ക് പൊട്ടിയുള്ള ഇരിപ്പായിരുന്നു ന്ന് അമ്മ അറിഞ്ഞില്ലല്ലോടാ മോനെ....ഇത്രയും കാലം നീയവളെ ഈ ചങ്കിൽ ഒളിപ്പിച്ചു കൊണ്ടു നടന്നത് മറ്റൊരാൾക് വിട്ടു കൊടുക്കാൻ ആയിരുന്നോടാ...." പൊട്ടിക്കരഞ്ഞു കൊണ്ടവർ ഉണ്ണിയുടെ മാറിൽ വീണതും ഉണ്ണിയവരെ ഇറുകെ പുണർന്നു "അമ്മാ എന്നതാമ്മ ഇത് കൊച്ചു കുട്ടികളെ പോലെ ആരേലും കാണും..."അവനവരെ ആശ്വാസിപ്പിക്കാൻ വ്യഥാ ശ്രമിച്ചു റീത്താമ്മച്ചിക്കത് പുതിയ അറിവായിരുന്നു....ഉണ്ണിയും ആരതിയും തമ്മിൽ... "ഇവര് തമ്മിൽ ഇഷ്ടത്തിലായിരുന്നോ....".അവർ സംശയത്തോടെ എല്ലാവരെയും നോക്കി "ഹേയ്....അങ്ങനെയൊന്നുമില്ല അമ്മച്ചീ...." ഉണ്ണി പെട്ടെന്നവരെ തിരുത്താൻ ശ്രമിച്ചു "എനിക്കൊരിഷ്ടം ഉണ്ടായിരുന്നു....അവളോട് പറഞ്ഞപ്പോ അവൾക്ക് എന്നെ അങ്ങനെ കാണാൻ കഴിയില്ല ന്ന് പറഞ്ഞു.....അതോടെ ഞാനാ ഇഷ്ടം ഉപേക്ഷിച്ചത...ഈ അമ്മ വെറുതെ ഓരോന്ന്....."അവൻ ചിരിക്കാൻ ശ്രമിച്ചു "കള്ളം പറയുന്നോടാ...."

അവൻ മുഴുവിക്കും മുന്നേ സിന്ധുവാന്റി അവന്റെ ചുമലിൽ ശക്തമായടിച്ചു "നീയല്ലേ രണ്ടു ദിവസം മുന്നേ അവള് നിന്റെ ജീവനാണെന്നും വർഷങ്ങളായി നീയവളെ സ്നേഹിക്കുന്നുവെന്നും....അവളെ അല്ലാതെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കുന്നത് നിനക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ലെന്ന് പറഞ്ഞത്.....അവൾക് വേണ്ടിയല്ലേ ഉള്ള ജോലി കളഞ്ഞു നീ എല്ലാരേയും കൂട്ടി പിന്നെയും ഇങ്ട് വന്നത്.....അവളില്ലാതെ നീയില്ലന്ന് എന്റെയീ മടിയിൽ കിടന്നല്ലേടാ നീ പറഞ്ഞത്....എന്നിട്ട്...എന്നിട്ട് ഇന്നലെ കണ്ട ഒരുവന്റെ കൂടെയവളങ്ങു പോയപ്പോ എങ്ങനെ വിട്ടുകൊടുത്തു കുഞ്ഞേ നീ...." അവന്റെ നെഞ്ചിൽ തലയിട്ടുരുട്ടി കൊണ്ടവർ പതം പറയുമ്പോൾ ഉണ്ണിയുടെ മിഴികളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... "അമ്മാ...മതി.... അവള് ആരെകൂടെ ആയാലും സന്തോഷത്തോടെ ജീവിച്ചോട്ടെ .....സാരല്ല...." "അവള്.... അവള് ജീവിചോട്ടെ....നിങ്ങളെ രണ്ടിനെയും ഞാനിനി എന്തു ചെയ്യണം...പറ....."അവർ പിന്നെയും റീത്താമ്മച്ചി ക്ക് നേരെ തിരിഞ്ഞു "നിങ്ങൾക് അറിയോ ....എന്റെ പൊന്നുമോൻ ഇന്നേവരെ എന്നോടൊന്നും ചോദിച്ചിട്ടില്ല...ആദ്യവായിട്ടവനെന്നോട് ആവശ്യപ്പെട്ടത് അവളെ....എന്റെ മോന്റെ മക്കടെ സ്വപ്നങ്ങളാ നിങ്ങടെ മകൻ തല്ലിക്കെടുത്തിയത്....

എന്തിനാ നിങ്ങള് ഞങ്ങടെ സന്തോഷവും സമാധാനവും കളയാൻ ഉണ്ടായവനെയും കൊണ്ടീ നാട്ടിൽ വന്നത്....."അവർ റീത്താമ്മച്ചി യുടെ ചുമലിൽ പിടിച്ചുലച്ചു... എന്തു പറയണം എന്നറിയാതെ റീത്താമ്മച്ചി നിറകണ്ണുകളോടെ അവരെ നോക്കി അപ്പോഴേക്കും അമ്മച്ചിയെ കാണാഞ്ഞു ജിതിൻ തടിപ്പാലം കടന്ന് വന്നിരുന്നു "അമ്മച്ചീ...മതി ....പോവണ്ടേ...." അവന്റെ ചോദ്യം കേട്ട് തിരിഞ്ഞ അമ്മച്ചിയുടെ മുഖം കണ്ടവൻ വല്ലാതെ ആയി "എന്നതാ അമ്മച്ചീ...."ചോദ്യത്തോടൊപ്പം അവനെല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി "നീയൊന്ന് റോയ് യെ വിളിച്ചു തന്നേടാ...."സാരിതലപ്പ് കൊണ്ടു മുഖം അമർത്തി തുടച്ചു അവർ പറഞ്ഞതും ജിതിനവരെ നോക്കി "എന്നാത്തിനാ അമ്മച്ചീ...." "നീയൊന്നു വിളിച്ചു തന്നേ...." അവരുടെ മുഖഭാവം കണ്ടതും സംഗതി പന്തിയല്ലെന്നവന് തോന്നി പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു റോയ്ച്ചന്റെ നമ്പർ ഡയൽ ചെയ്തു അവൻ അമ്മച്ചിക്ക് നേരെ നീട്ടി രണ്ടു മൂന്നു റിംഗ് കഴിഞ്ഞപ്പോൾ ഫോണ് അറ്റൻഡ് ചെയ്യപ്പെട്ടു "ആ...എന്നതാടാ ചേട്ടാ...." "അവനല്ല...ഞാനാ...." "എന്ന അമ്മച്ചീ...."

"നീയൊന്നു ശ്രീ മോളുടെ വീട് വരെ വന്നെ...." "ങേഹ്..... എന്നാതിനാ ഇപ്പൊ..." "നീ കൂടുതൽ ചോദ്യം ചെയ്യാനൊന്നും നിക്കണ്ട പറഞ്ഞത് അനുസരിച്ച മതി...".ഫോണ് കട്ട് ചെയ്ത് അവർ ജിതിനു നേരെ നീട്ടി അഞ്ചുമിനിറ്റിനുള്ളിൽ റോയ് പാഞ്ഞെത്തി...ഉടുത്ത ലുങ്കി മുണ്ട് മടക്കിക്കുത്തി ഷര്ട്ടിന്റെ കൈ തെരുത്തു കയറ്റി നടന്നുവരുന്നവനെ ശ്രീ ആരാധനയോടെ നോക്കി എന്റെ പ്രണയം....അവളുടെ ഹൃദയം തപിച്ചു "എന്നതാ അമ്മച്ചീ...." ജിതിനെ നോക്കി ചോദ്യഭാവത്തിൽ പുരികം ഉയർത്തി അവൻ അമ്മച്ചിയെ നോക്കി "എന്നതാന്നോ....നീ ഈ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് കാണുന്നുണ്ടോ....അതിനൊരു സമാധാനം പറയാൻ നിനക്ക് കഴിയുവോ...." കത്തുന്ന കണ്ണുകളോടെ റീത്താമ്മച്ചി അവനെ നോക്കി അവനൊന്നു അന്തം വിട്ടു ഉണ്ണിയുടെ നേരെ തിരിഞ്ഞു "എന്നാടാ....." ഉണ്ണി അവനു മറുപടി കൊടുക്കാതെ മുഖം കുനിച്ചു കളഞ്ഞു "അവനോടു ചോദിക്കണ്ട ഞാൻ പറയാ...."ഉണ്ണിയിൽ നിന്നും മറുപടി ലഭിക്കാതെ ആയതും സിന്ധുവാന്റി.എഴുന്നേറ്റു...... "എന്റെ മോൻ സ്നേഹിച്ച പെണ്ണാ ആരതി....വർഷങ്ങളായി കൊണ്ടു നടന്ന സ്വപ്നം....

അവൾക് വേണ്ടിയ അവൻ വേലയും കൂലിയും കളഞ്ഞു നാട്ടിൽ വന്നത്..... എന്നിട്ട് അവൾ ചെയ്തതോ..... കുറച്ചു കൂടി പണവും സൗന്ദര്യവുമുള്ള ഒരുത്തനെ കണ്ടപ്പോൾ ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നവനെ തഴഞ്ഞു നിന്റെ പിറകെ കൂടി..ലേശം തൊലി വെളുപ്പും ചന്തവും കണ്ടപ്പോ എന്റെ മോളേ നീയും വേണ്ടെന്ന് വച്ചില്ലേ....പോയത് എനിക്കും എന്റെ പിള്ളേര്ക്കും......" "മതി......"പിന്നെയും എന്തോ പറയാൻ ആഞ്ഞ സിന്ധുവാന്റിയെ റോയ് കൈയെടെത്തു വിലക്കി. ""ഇനിയൊരക്ഷരം ശബ്ദിക്കരുത് നിങ്ങൾ...."അവന്റെ മുഖം ഉലയിലിട്ട പോലെ ചുവന്നിരുന്നു ആ ഭാവം കണ്ടു ഉണ്ണിയും ശ്രീയും ഒരുപോലെ പേടിച്ചു.... "എന്തവകാശമുണ്ട് എന്നെയും എന്റെ പെണ്ണിനേയും പറ്റി വായിൽ വരുന്നത് ഇങ്ങനെ വിളിച്ചു കൂവാൻ സ്ത്രീയെ....." അവൻ കത്തുന്ന കണ്ണുകളോടെ അവരെ നോക്കി അവർക്ക് പിന്നിൽ നിന്നിരുന്ന ശ്രീയെ വലം കൈയാലെ വലിച്ചു അവനരികിലേക്ക് നിർത്തി "പറയെടി...നിന്നെ ഞാൻ പ്രണയിച്ചിട്ടുണ്ടോ...." "ഇ...ഇല്ല....." അവന്റെ കണ്ണുകളിലെ അഗ്‌നിയെ നേരിടാൻ ആവാതെ ശ്രീ തല കുനിച്ചു

"ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ മോഹിപ്പിച്ചിട്ടുണ്ടോ....."വാക്കുകൾ പല്ലിനടിയിൽ കിടന്നു ഞെരിയുന്നുണ്ടായിരുന്നു "ഇ....ഇല്ല....." "പിന്നെയെങ്ങനെയാടി ചൂലെ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചത്... "കാരിരുമ്പിന്റെ ശക്തിയുള്ള അവന്റെ കൈകൾ അവൾക്ക് നേരെ ഉയർന്നതും ശ്രീ ഇരുകൈകൾ കൊണ്ടും അറിയാതെ മുഖം പൊത്തി.... "ടാ റോയ്....വേണ്ടെടാ....."ഉണ്ണി പെട്ടെന്ന് ചാടിയിറങ്ങി അവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു "ഷിറ്റ്....."അരിശം തീരാതെ റോയ് കൈ കുടഞ്ഞു "ഞാനിവളെ ആഗ്രഹിച്ചിട്ടില്ല മോഹിച്ചിട്ടില്ല....മോഹിപ്പിച്ചിട്ടില്ല..... മനപൂർവ്വം ഒഴിവാക്കിയിട്ടും ഓരോ കാരണങ്ങൾ ഉണ്ടാക്കി എന്റെ പിറകെ ഇവൾ നടക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടെ ഉള്ളൂ.... കാരണം എനിക്കറിയാം....ഇവൾക്കെന്നോട് പ്രണയമല്ല....എന്റെ ശ്രീരത്തോടുള്ള അഡിക്ഷൻ മാത്രമായിരുന്നുവെന്നു....." സിന്ധുവാന്റിയെ നോക്കി അവനൊന്നു കിതച്ചു "പക്ഷേ അവളുണ്ടല്ലോ..എന്റെ കൊച്.....ആരതി. ...അവളാദ്യമായി എന്നരികിൽ വന്നത് എന്തിനെന്നറിയുമോ....

ഒരു പാതിരാത്രി അവളുടെ അച്ചനെന്നു പറയുന്ന നാരാധമന്റെ കൈയിൽ നിന്നും സംരക്ഷണം തേടാൻ......ആ ഒരു രാത്രിയെങ്കിലും പേടി കൂടാതെ അവൾക്കൊന്നുറങ്ങാൻ നിങ്ങൾക്കറിയോ..ഒരു രാത്രി പോലും മനസമാധാനത്തോടെ ഉറങ്ങാൻ കഴിയാതെ.....ഒരാള് പോലും സംരക്ഷിക്കാൻ ഇല്ലാത്ത...... തന്റെ സങ്കടം പറഞ്ഞൊന്നു പൊട്ടിക്കരയാൻ പോലുമൊരു തുണയില്ലാത്ത ഒരു പാവം പെണ്ണിനെ പറ്റിയ നിങ്ങളിപ്പോ വായിൽ വന്നതൊക്കെ വിളിച്ചു കൂവിയത്...... .എന്റെ ചാരെ നിൽക്കുമ്പോൾ നിങ്ങടെ മകളുടെ കണ്ണുകളില് കണ്ട കാമമല്ല ഞാനവളുടെ കണ്ണുകളില് കണ്ടത്......അവിടെ സംരക്ഷണം നൽകിയവനോടുള്ള ആരാധന മാത്രമായിരുന്നു ഉള്ളത്........ നിങ്ങളിപ്പോ പറഞ്ഞില്ലേ നിങ്ങളുടെ മകന്റെ ദിവ്യപ്രണയത്തെ പറ്റി...... എല്ലാമറിഞ്ഞിട്ടും എന്തേ നിങ്ങളുടെ മകനവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.....ഇന്നലെ എനിക്കവളുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്ന അവസ്‌ഥ എന്തെന്ന് ഇവർക് രണ്ടുപേർക്കും അറിയാം....ആ സമയത്തും നിങ്ങളുടെ മകനും അവനിലെ പ്രണയവും അവിടെ ഉണ്ടായിരുന്നില്ലേ. ....എന്തു കൊണ്ടവളെ രക്ഷിക്കാൻ ഇവന് കഴിഞ്ഞില്ല.. ...ഒരു പെണ്ണ് അവളുടെ പാതിയാവാൻ പോകുന്നവനിൽ നിന്നും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവൾക്കൊരു സംരക്ഷണം ആണ്..തുണയാണ്....

അതെന്നിൽ നിന്നും അവൾക് ലഭികുമെന്നുള്ള പൂർണ്ണ വിശ്വാസം ഉള്ളത് കൊണ്ടാണ് ഒരെതിർപ്പും കൂടാതെ അവളെനിക് മിന്നു കെട്ടാൻ കഴുത്തു നീട്ടി തന്നത്..... അതവൾക് കൊടുക്കാനെനിക്ക് കഴിയുമെന്നുറപ്പ് ള്ളത് കൊണ്ടാണ് ഒരു താലി ചരടിൽ കുരുക്കി അവളെ ഞാൻ സ്വന്തമാക്കിയത്..... അല്ലാതെ നിങ്ങൾ കരുതും പോലെ തൊലിവെളുപ്പും സൗന്ദര്യവും കണ്ടു കാമം മൂത്തിട്ടല്ല.... അങ്ങനെ ആയിരുന്നേൽ ഇന്നലെ ഞാനും അവളും പഴയത് പോലെ രണ്ടുവീട്ടിൽ കിടക്കില്ലായിരുന്നു....." കിതപ്പോടെ റോയ് പറഞ്ഞു നിർത്തിയതും ഉണ്ണി വന്നവന്റെ ചുമലിൽ പിടിച്ചു.... "ടാ ....റോയ്...പോട്ടേടാ....അമ്മ അറിയാതെ....." "എന്ത് പോട്ടേ എന്ന്.... ഇവിരിവിടെ കിടന്നു വിളിച്ചു കൂവിയത് നീയും കേട്ടതല്ലേ.....സത്യം പറഞ്ഞ ഇവിടെ തെറ്റുകാർ നിങ്ങള് രണ്ടു പേരും തന്നെയല്ലേ..... ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സറിയാതെ ഓരോന്ന് സങ്കല്പിച്ചു കൂട്ടിയിട്ട് ......ഒരു തെറ്റും ചെയ്യാത്ത ഞങ്ങള് നിങ്ങടെ ജീവിതം നശിപ്പിച്ചു എന്നൊക്കെ പറഞ്ഞാൽ അതെവിടുത്തെ ന്യായമാണ് ഉണ്ണി.....

നീ നിന്റെ ഇഷ്ടം പറയുന്നതിന് മുൻപോ ശേഷമോ അവളായൊരു രീതിയിൽ നിന്നെ കണ്ടിട്ടുണ്ടോ.. .പിന്നെ എന്തിന് നിൻറെയിഷ്ടം തുറന്നു പറഞ്ഞപോൾ അവൾക് താൽപ്പര്യമില്ലെന്നു പറഞ്ഞിട്ടും നീ സ്വപ്നം കണ്ടു.....അവളെ പിന്നെയും മോഹിപ്പിച്ചു....ഇഷ്ടം തോന്നുന്നയാളിൽ നിന്നും അവരുടെ സ്നേഹം വാശിപിടിച്ചു നേടിയെടുക്കുന്നതാണോ പ്രണയം.....അയാളത് നമുക്ക് മനസറിഞ് തരുമ്പോഴല്ലേ അത് പ്രണയമാവു..... അവള് നിങ്ങളെ എല്ലാവരെയും ഇഷ്ടപ്പെട്ടിരുന്നു.... സ്നേഹിച്ചിരുന്നു......അവൾക് ആരിൽ നിന്നും ലഭിക്കാതെ പോയത് നിങ്ങളിൽ നിന്നും വാരിക്കോരി ലഭിച്ചപ്പോൾ അവള് നിങ്ങളോടെക്കെ വല്ലാതെ അടുത്തുപോയിരുന്നു.....ആ അടുപ്പത്തിന് നിങ്ങള് കരുതും പോലെയൊരു നിറമില്ലായിരുന്നുവെന്നു മാത്രം..... നിങ്ങളുടെ മുന്നിൽ ലോകം വിശാലമാണ്....ഇനിയുമേറെ വസന്തങ്ങൾ അവിടെ വിരിയാനുമുണ്ട്..... എന്റെ പെണ്ണിന്റെ ഇത്തിരി ലോകത്ത് അവളിനിയെങ്കിലും സന്തോഷിച്ചോട്ടെ.....എന്തിന്റെ പേരിലായാലും ഇനിയാരെയും അവളെ വേദനിപ്പിക്കാൻ റോയ് അനുവദിക്കുകയില്ല......ആരെയും...."താക്കീതോടെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ടു ഉറച്ച കാലടികളോടെ പിന്തിരിഞ്ഞു നടക്കുന്നവനെ നോക്കി ഏവരും തറഞ്ഞു നിന്നു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story