കൂടും തേടി....❣️: ഭാഗം 36

Koodum thedi

എഴുത്തുകാരി: ദക്ഷ

അവളുടെ ചുട്ടുപൊള്ളുന്ന ഉടലിലേക് റോയ്ച്ചന്റെ ബലിഷ്ടമായ കരങ്ങൾ തഴുകി ഇറങ്ങിയതും ആരതി പൂർണമായും തളർന്നു പോയിരുന്നു "ഇ....ഇഛായാ...വേ.. ണ്ടാ...."ഇടറി വീഴുന്ന വാക്കുകളെ മുഴുവിക്കാൻ വിടാതെ ആവേശത്തോടെ അവന്റെ അധരങ്ങൾ അവയെ ഒപ്പിയെടുത്തപ്പോൾ ആരതി ഇരു കൈയാലെ അവനെ അള്ളിപ്പിടിച്ചു "ഇചേച്ചീ...."പുറത്തു നിന്നും നിധിയുടെ ശബ്ദം കേട്ടതും റോയ് കിതപ്പോടെയവളെ അടർത്തി മാറ്റി "കുഞ്ഞി......"പകപ്പോടെ പറയുന്ന പെണ്ണിന്റെ കണ്ണിലപ്പോഴും അവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. "ശ്....."മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചവൻ മുഖമമർത്തി തുടച്ചു അടുക്കള വാതിൽ തുറന്നു "എന്നതാ നിധിമോളെ....."ഒന്നും സംഭവിക്കാത്തത് പോലെയവളെ നോക്കി "ഇചേചി ....ഇച്ചേച്ചിയിങ്ങു വന്നിരുന്നോ...." "അവള് അമ്മച്ചിയെ കാണാൻ വന്നേച്ചു പോയല്ലോ...." "പോയോ.....ഒരുമിച്ചു പോവാന്ന് പറഞ്ഞിട്ട്...." "അവള് ഇപ്പൊ ദേ അങ്ങോട്ട് ഇറങ്ങിയിട്ടെ ള്ളു....വെക്കം പോയാ കാണാ....." "മ്ഹ്..."തലയാട്ടികൊണ്ടു പോകുന്നവളെ നോക്കി ചിരി കടിച്ചു പിടിച്ചു റോയ് വാതിൽ ചാരി "എന്നാത്തിന ഇച്ഛായാ കൊച്ചിനോട് കള്ളം പറഞ്ഞെ...."

ചുണ്ടുമലർത്തി ചോദിക്കുന്നവൾക് അരികിലേക്ക് റോയ് കള്ളച്ചിരിയോടെ ചെന്നു "അങ്ങനെയിപ്പോ എന്നെ ഒറ്റയ്ക്കാക്കിയിട്ട് എന്റെ കൊച്ചു പോവണ്ട....." "അയ്യട ....അങ്ങട് മാറിക്കെ...ഞാൻ പോവ ...ഇനിയും നിന്ന ലേറ്റ് ആവും...." അവനെ പിടിച്ചു മാറ്റി ചാരിയ വാതിൽ തുറക്കാൻ ആഞ്ഞതും റോയ് പിന്നിൽ നിന്നും പൂണ്ടടക്കം പിടിച്ചതും ഒരുമിച്ചായിരുന്നു "ഇച്ചായാ...."അവന്റെ ബലിഷ്ടമായ കരവലയത്തിൽ കുരുങ്ങിക്കിടന്നു പെണ്ണ് കുതറി "എന്നെ ഇവിടെ തനിച്ചാക്കിയിട്ട് എങ്ങോട്ടാ എന്റെ കൊച് ഓടുന്നെ...." ഈറൻ മാറാത്ത മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തി റോയ് ഒന്നു കൂടെയവളെ ദേഹത്തേക്ക് അമർത്തി ആ നെഞ്ചിൽ ഒട്ടി നിൽക്കുമ്പോൾ തന്റെ എതിർപ്പുകൾ ദുർബലമാവുന്നത് ആരതി അറിയുന്നുണ്ടായിരുന്നു അവളിലെ ചലനങ്ങൾ നിലച്ചതും റോയ് തോളിൽ നിന്നും പതിയെ മുഖമുയർത്തി "എന്തേ...പോണില്ലേ...."കുറുമ്പോടെ ചെവിത്തട്ടിലേക്ക് മുഖം ചേർത്തവൻ ചോദിച്ചു അവന്റെ ചൂടുള്ള നിശ്വാസം ചെവിയിൽ അടിച്ചതും പെണ്ണൊന്ന് കുളിർന്നു വിറച്ചു റോയ് കുസൃതിയോടെ വയറിൽ മുറുകിയ കൈകൾ അയച്ചു സാരിവിടവിലൂടെ നഗ്‌നമായ അണിവയറിലേക്ക് കൈവിരലുകൾ ഓടിച്ചു കയറ്റിയതും പെണ്ണൊന്ന് എഴുന്നു നിന്നവന്റെ കൈയിൽ അമർത്തി പിടിച്ചു

"ബലം പിടിക്കല്ലേ കൊച്ചേ....."ചെവിതുമ്പിൽ മൃദുവായി കടിച്ചു കൊണ്ട് പറഞ്ഞതും അറിയാതെ പെണ്ണിന്റെ കൈ അയഞ്ഞു റോയ്‌യുടെ വിരലുകൾ ആവേശപൂർവ്വം പതുപതുത്ത അണിവയറിൽ ഓടി നടന്നു തേടി നടന്നതെന്തോ കിട്ടിയത് പോലെയവന്റെ പൊള്ളുന്ന വിരലുകൾ നാഭിചുഴിയിൽ സ്ഥാനം പിടിച്ചതും ആരതി ഒന്നേങ്ങി വലിച്ചു "എന്നാ സോഫ്റ്റാ പെണ്ണേ....." ആവേശത്തോടെ പറഞ്ഞു കൊണ്ടവൻ വിരലുകൾ അമർത്തിയതും ആരതി ശ്വാസം വിടാൻ പോലും മറന്നു നിന്നു റോയ് പതിയെ ഇടത് കരം ഉയർത്തിയവളുടെ നീളൻ മുടി കോതി മുന്നിലേക്കിട്ടു നനുത്ത സ്വർണരോമം പതിഞ്ഞ പുറം കഴുത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും പെണ്ണ് പൊള്ളിപ്പിടഞ്ഞു രോമങ്ങൾ ഒന്നായി എഴുന്നു നിന്നു പിന്കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന വലിയ കാക്കപ്പുള്ളിയിൽ റോയ് യുടെ അധരങ്ങൾ അമർന്നതും "ഇ....ച്ഛായാ "എന്നു പുലമ്പി കൊണ്ടു പെണ്ണ് അവനഭിമുഖമായി നിന്നു ആ സ്വരത്തിലെ വേലിയേറ്റം റോയ്ച്ചനെ ഹരം കൊള്ളിച്ചു തന്റെ നേർക്ക് തിരിഞ്ഞു നിന്നിട്ടും മുഖമുയർത്താതെ നില്കുന്നവളെ റോയ് പ്രണയപൂർവം നോക്കി ചൂണ്ടുവിരലാൽ കുനിഞ്ഞ മുഖം പതിയെ ഉയർത്തി തന്റെ നോട്ടമേറ്റപ്പോൾ നാണത്താൽ കൂമ്പിയടഞ്ഞ മിഴികളിൽ റോയ് പതിയെ ഉമ്മ വച്ചു പാതി വിടർന്ന അധരങ്ങളെ ചൂണ്ടുവിരലാൽ മെല്ലെ തഴുകി സാരിക്കുള്ളിലായിട്ട മഞ്ഞ ചരട് എടുത്തു പുറത്തേക്കിട്ടു കുനിഞ്ഞാ ആലിലതാലിയിൽ ചുണ്ടുകൾ ചേർത്തു

"എന്റെ ....പ്രാണൻ....."പതിയെ അവൻ മന്ത്രിച്ചതും ആരതി അവന്റെ മുഖം മാറോട് അമർത്തി പ്പിടിച്ചു തെല്ല് നേരമവളുടെ ഹൃദയമിടിപ്പ് ആസ്വദിച്ചു പയ്യെ മുഖം ഉരസി നീങ്ങിയവൻ കഴുത്തടിയിൽ ചുണ്ടുകൾ ചേർത്തതും ആരതി ഇരു കരങ്ങളാലെ അവനെ വരിഞ്ഞു മുറുക്കി അധരങ്ങൾ വിടർത്തി ശംഖു പോലെയുള്ള കഴുത്തിൽ എഴുന്നു നിൽക്കുന്ന നീല ഞരമ്പിൽ അവൻ ദന്തങ്ങൾ അമർത്തി "സ്സ്......."ആരതി എരിവ് വലിച്ചവനെ ഒന്ന് കൂടെ തന്നിലേക്കമർത്തി നിവർന്നു നിന്നവൻ ഇരുകരങ്ങളാലെ അവളെ കോരിയെടുത്തതും അവന്റെ നഗ്‌നമായ നെഞ്ചിൽ ആരതി മുഖം പൂഴ്ത്തി വിരിമാറിലെ രോമക്കാടുകളിൽ ഒളിഞ്ഞു കിടക്കുന്ന സ്വർണകൊന്തയിൽ ആരതി രണ്ടു വിരലുകളാൽ തെരുപ്പിടിച്ചു മുറിയിലെത്തി ബെഡിലേക്ക് അവളെ ചായ്ച്ചു കിടത്തിയപ്പോഴും ആരതി കൊന്തയിലെ പിടി വിട്ടിരുന്നില്ല അവൾക് അരികിലായി ചരിഞ്ഞു കിടന്ന് തലയിണയിൽ കൈ മുട്ടുകൾ ഊന്നി റോയ് അവളെ സാകൂതം നോക്കി ആ നോട്ടത്തിലെ പ്രണയത്തെ നേരിടാൻ ആവാതെ ആരതി വിവശതയോടെ മുഖം തിരിച്ചു താൻ അണിയിച്ച മിന്നും കഴുതിലിട്ടു തന്റെ അരികിൽ കിടക്കുന്ന തന്റെ പെണ്ണിന്റെ സൗന്ദര്യം അവനെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു മുഖം ഒരു വശത്തോട്ട് ചരിച്ചു വച്ചു മിഴികൾ ഇറുക്കിയടച്ചാണ് കിടപ്പെങ്കിലും ആ മിഴികളിൽ ഗോലിമണികൾ പിടയ്ക്കുന്നത് റോയ് അറിയുന്നുണ്ടായിരുന്ന ഇരു കൈകളാൽ സാരിതലപ്പിൽ മുറുക്കിപ്പിടിച്ചു

കിടക്കുന്ന പെണ്ണിൻറെ വിറവൽ കണ്ട് റോയ്‌യുടെ ചുണ്ടിൽ ചിരി പൊട്ടി "കൊച്ചേ....."തെല്ലു കൂടെ അരികിലേക്ക് കിടന്നു ആലില പോലെ നേർത്ത വയറിൽ കൈ വച്ചു മെല്ലെ വിളിച്ചു "മ്ഹ്....."കണ്ണു തുറക്കാതെ പെണ്ണ് പതിയെ മൂളി "ഇങ്ങോട്ട് നോക്കിക്കേ ഇച്ഛായന്റെ കൊച്...." ചെവിയോട് ചുണ്ടുകൾചേർത്തു മെല്ലെ പറഞ്ഞതും ഒന്നു കൂടെയവൾ മിഴികൾ ഇറുക്കിയടച്ചു "മുഖത്തു നോക്കേടി പെമ്പ്രന്നോളെ....."പുളകം കൊളളിച്ചു കൊണ്ടവന്റെ കൊഞ്ചൽ കാതോരം കേട്ടതും പെണ്ണ് കണ്ണു തുറക്കാതെ തന്നെ നിഷേധത്തിൽ തല വെട്ടിച്ചു... "പേടിയാണോ ഇച്ഛായനെ....." "മ്ഹും...മ്ഹും...."മൂലികൊണ്ടു പിന്നെയും തല ചലിപ്പിച്ചു "പിന്നെ...... നാണമാണോ...." കുസൃതിച്ചിരിയോടെ ചോദിച്ചതും ആ മുഖത്തേക്ക് രക്തം ഇരച്ചു കയറുന്നത് കണ്ടു "ഇങ്ങോട്ട് നോക്കെടി പെണ്ണേ..."അൽപ്പം ബലമായി തന്നെ മുഖം തന്നിലേക്ക് ചരിച്ചു വച്ചു കൊണ്ടവൻ കുറുമ്പോടെ പറഞ്ഞു നാണത്താൽ കൂമ്പിയ മിഴികൾ വലിച്ചു തുറന്നവനെയൊന്നു നോക്കി അടുത്ത നിമിഷം തിരിഞ്ഞു കിടന്നവനെ ഇറുകെ പുണർന്നു ആ നെഞ്ചിൽ മുഖം പൂഴ്ത്തി ആരതി പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അവനൊന്നു പകച്ചു നഗ്നമായ നെഞ്ചിൽ അവളുടെ നനവാർന്ന അധരങ്ങൾ പതിഞ്ഞപ്പോൾ ഒരു കൊള്ളിയാനവന്റെ ഉടലിനെ പുകച്ചു കടന്നു പോയി

തിരിഞ്ഞു കിടന്നപ്പോൾ അനാവൃതമായ ഇടുപ്പിൽ റോയ് യുടെ വിരലുകൾ മുറുകി ഇരു കാൽ വിരലുകളും അറിയാതെ കൊരുത്തു ആരതിയെ നെഞ്ചിൽ നിന്നവൻ വലിച്ചുയർത്തി കൈത്തണ്ടമേലേക്ക് ഇട്ടു "മനുഷ്യന്റെ കണ്ട്രോള് പോകുന്നല്ലോ കൊച്ചേ നിന്റെ ഈ നാണം കാണുമ്പോ...." നെറ്റിയിലേക്ക് ഊർന്നു വീണ മുടിയിഴകൾ മാടിയൊതുക്കിയവൻ തൂ നെറ്റിയിൽ ചുണ്ടുകൾ അമർത്തി നിർവൃതിയോടെ മിഴികൾ അടച്ചവളാ ചുമ്പനം ഏറ്റുവാങ്ങി അവന്റെ പൊള്ളുന്ന അധരങ്ങൾ മിഴികളിലൂടെ തെന്നി നീങ്ങി നാസികതുമ്പിനെ മൃദുവായി നനച്ചു മേൽചുണ്ടിൽ തങ്ങി നിന്നു ആരതി കണ്ണുകൾ ഇറുകെ പൂട്ടി ആദ്യം മേൽചുണ്ടും പിന്നെ കീഴ്ചുണ്ടും അവൻ പതിയെ നുണഞെടുത്തു പൂവിനെ നോവിക്കാതെ തേൻ നുകരുന്ന വണ്ടിനെ പോലെ അത്രയും ആർദ്രമായി...... ആരതിയുടെ വലം കൈ അവന്റെ മുടിയിഴകളിലൂടെ മെല്ലെ ചലിച്ചു ഇടയ്ക്കെപ്പോഴൊ അധരത്തിൽ നിന്നുമുള്ള രുചി നാവിലെ ചവർപ്പിലേക്ക് പടർന്നപ്പോൾ ആരതിയുടെ കൈവിരൽ അവന്റെ മുടിയിൽ മുറുകി ചുംബന തീവ്രതയിൽ പരവേശത്തിൽ മുടിയിൽ പിടിച്ചവനെയവൾ ഒന്നുകൂടെയടുപ്പിച്ചു

അധരങ്ങൾ വേർപ്പെടുത്താതെ തന്നെ റോയ് അവളെ മലർത്തിക്കിടത്തി അരക്കെട്ടിലൂടെ കൈയിട്ടവളെ തന്നിലേക്കമർത്തി ..... ഇടനെഞ്ചവളുടെ പട്ടു പോലുള്ള ദേഹത്തേക്കമർത്തി അധരം പാനം ചെയ്യുമ്പോ ആരതിയുടെ നഖങ്ങൾ പുറം കഴുത്തിൽ ചിത്രപണികൾ നടത്തുന്നുണ്ടായിരുന്നു റോയ് യുടെ ദന്തങ്ങൾ ഏറ്റവളുടെ അധരങ്ങൾ മുറിഞ്ഞു നാവിലെ ചവർപ്പ് ഇരുമ്പു ചുവയിലേക്ക് മാറി നിശ്വാസങ്ങളുടെ താളം ദ്രുതഗതിയിലായി കൊരുത്തു പിടിച്ച വിരലുകൾ മുറുക്കം കൂടി നോവ് പടർന്നു പാദങ്ങൾ നാഗങ്ങളെ പ്പോൽ കെട്ടു പിണഞ്ഞു ശ്വാസം കിട്ടാതെ ആരതിയുടെ ദേഹം ഒന്നുയർന്നു പൊങ്ങി ഒടുവിൽ കീഴ്ചുണ്ടിൽ അമർത്തിക്കടിച്ചവൻ അവളിൽ നിന്നും അടർന്നു മാറി ശ്വാസമൊന്നാഞ്ഞു വിട്ടു ആരതി മിഴികൾ തുറക്കാതെ കിടന്നു തെല്ലു നേരം കഴിഞ്ഞും അവനിൽ നിന്നും അനക്കമൊന്നും കാണാഞ്ഞു ആരതി അടഞ്ഞ കണ്പീലികൾ തുറന്നു നോക്കി ആ കിടപ്പിൽ കിടന്നു കൊണ്ടു തന്റെ മുഖത്തു തന്നെ മിഴി നാട്ടി കിടപ്പാണവൻ.. തെല്ലൊന്നു മുഖം ചലിപ്പിക്കാൻ നോക്കിയതും അവൻ അരുതെന്ന് കണ്ണുകൾ കൊണ്ടു വിലക്കി വലം കൈയെടുത്തു ആരതി അവന്റെ കണ്ണുകൾ രണ്ടും മൂടി "ഇങ്ങനെ നോക്കല്ലേ ഇച്ഛായാ ....നിക്ക്...എന്തോപോലെ തോന്നാ....."

പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും നെറ്റിയിലൊന്നമർത്തി ചുംബിച്ചവൻ മലർന്ന് കിടന്നവളെ തന്റെ നഗ്‌നമായ നെഞ്ചിൽ കയറ്റി കിടത്തി അഴിഞ്ഞുലഞ്ഞ മുടിഴകൾ ഇടം കൈയാലവൻ കോതിയൊതുക്കി അവന്റെ നെഞ്ചിൽ മുഖം ചേർത്തു കിടന്നവളാ രോമ ക്കാടിൽ പതിയെ വിരലോടിച്ചു.... "കൊച്ചേ......" "മ്...ഹ്...." "നിന്നോടുള്ള പ്രണയം നിറഞ്ഞു നിടഞ്ഞു എന്റെ ഹൃദയമിപ്പോ പൊട്ടിപ്പോവും ട്ടോ പെണ്ണേ...." ചുമലിൽ അമർത്തി പിടിച്ചവൻ പതിയെ പറഞ്ഞു "അത്രയ്ക്....അത്രയ്ക് ഇഷ്ടവാന്നോ...ന്നെ..."പെണ്ണവനെ ഒന്നു കൂടി അള്ളിപ്പിടിച്ചു "അതെന്നാ ചോദ്യവാടി...അനന്തമായ ആകാശം പോലെ അറ്റമില്ല പെണ്ണേ നിന്നോടുള്ള എന്റെ പ്രണയത്തിന്...അത്....മുഴുവനായും നിനക്ക് പകരാൻ എന്റെ ഉടലും ഉയിരും ഒരുപോലെ ദാഹിക്കുന്നുണ്ട് .....പക്ഷേ.... അതിനിനിയും കുറച്ചു ദിനം കൂടി കഴിയണം...ഞാനും നീയുമിപ്പോൾ ഒന്നാണ്...പക്ഷേ..ഇപ്പോഴും പൂർണമായും ഒന്നു ചേരാൻ എന്റെയും നിന്റെയും മനസ്സ് പ്രാപ്തമല്ല.....ആ ദിവസം വരും....നമ്മളെല്ലാം ബന്ധനങ്ങളേയും തുടച്ചു നീക്കുന്ന ഒരുദിനം....

അന്ന് നീയും ഞാനുമൊന്നിക്കും.....അതിർ വരമ്പുകളേതുമില്ലാതെ..... അത്രമേൽ ഭ്രാന്തമായി....." പതിയെ നിറുകിൽ ചുണ്ടമർത്തിയപ്പോളവളൊന്ന് കുറുകികൊണ്ട് അവന്റെ ഹൃദയമിടിപ്പിന് കാതോർത്തു ഒന്നു കൂടിയവനോട് ഇഴുകി ചേർന്നു 🕊️ രണ്ടു ദിവസത്തെ വർക്ക് കഴിഞ്ഞു റോയ് ഒരാഴ്ച്ച സിക്ക് ലീവെടുത്തു അവിടുത്തെ സിറ്റുവേഷൻ എങ്ങനെ ആണെന്ന് അറിയില്ല കേട്ടു കേൾവി പോലും ഇല്ലാത്ത സ്‌ഥലത്തു അപ്പന്റെ വാക്കിന്റെ മുകളിൽ ആണ് യാത്ര അയാളിപ്പോ അവിടെ ഉണ്ടോയെന്ന് പോലും നിശ്‌ചയമില്ല എന്ത് വന്നാലും ആരതിയുടെ അപ്പച്ചനെയും കൊണ്ടേ താൻ തിരിച്ചീ മണ്ണിൽ കാലു കുത്തുവെന്നു റോയ് ഉറപ്പിച്ചിരുന്നു... അന്നവിടെ വന്നതിൽ വാസു ലേശം സീൻ ആക്കിയതിനാൽ പിന്നെ ആരതി അവിടേക്ക് വന്നില്ല റോയ്‌യും കുറച്ചു തിരക്കിലായിരുന്നു എങ്കിലും എന്നും ഓരോ നോട്ടം കൊണ്ട് രണ്ടു പേരും പ്രണയം പങ്കുവച്ചിരുന്നു വാസുവിന്റെ ഭാഗത്തു നിന്നും വലിയ കുഴപ്പം ഇല്ലാത്തത് രണ്ടു പേർക്കും ആശ്വാസമായിരുന്നു യാത്ര തീരിക്കുന്നതിന് പുലർച്ചെ റോയ് ആരതിക്ക് അരികിൽ വന്നു പുറത്തിറങ്ങി വന്ന തന്റെ പ്രാണനെ പുണർന്നു റോയ് ഏറെ നേരം മിണ്ടാനാവാതെ നിന്നു ചുമലിൽ അവന്റെ മിഴിനീര് ഇറ്റ് വീണതും ആരതി ആന്തലോടെ അവനേ നോക്കി "എന്നതാ.... ഇഛായാ...." അവനും അറിയില്ലായിരുന്നു എന്താണെന്ന്....എന്തോ ഒരു വിങ്ങൽ ഉള്ളിൽ നിറയും പോലെ....എന്തിനെന്നറിയാതൊരു പരവേശം.... ശ്വാസം തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കും പോലെ...... "ഇച്ഛായൻ പോയെച്ചു വെക്കന്നു വരാ....ഇചായന്റെ കൊച്ചു സുരക്ഷിതമായി ഇരിക്കണം...."നിറുകിൽ ചുണ്ടമർത്തി യാത്രപോലും പറയാതെ പോകുന്നവനെ ആരതി വിങ്ങലോടെ നോക്കിനിന്നു................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story