കൂടും തേടി....❣️: ഭാഗം 37

Koodum thedi

എഴുത്തുകാരി: ദക്ഷ

"എന്നതാ.... ഇഛായാ...." അവനും അറിയില്ലായിരുന്നു എന്താണെന്ന്....എന്തോ ഒരു വിങ്ങൽ ഉള്ളിൽ നിറയും പോലെ....എന്തിനെന്നറിയാതൊരു പരവേശം.... ശ്വാസം തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കും പോലെ...... "ഇച്ഛായൻ പോയെച്ചു വെക്കന്നു വരാ....ഇചായന്റെ കൊച്ചു സുരക്ഷിതമായി ഇരിക്കണം...."നിറുകിൽ ചുണ്ടമർത്തി യാത്രപോലും പറയാതെ പോകുന്നവനെ ആരതി വിങ്ങലോടെ നോക്കിനിന്നു.... യാത്രയിലുട നീളം റോയ് യുടെ മുഖം മ്ലാനമായിരുന്നു പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടാൻ പോകുന്ന പോലെ ഒരു വേള തിരികെ പോയാലോ എന്നുവരെ അവനു തോന്നിപ്പോയി എവിടേക്കാണ് പോവുന്നതെന്ന് ഉണ്ണിയോട് പറഞ്ഞിട്ടില്ലായിരുന്നു ഒരു സർപ്രൈസ് ആണെന്ന് മാത്രം പറഞ്ഞു അമ്മച്ചിയോടും ഇച്ഛായമാരോടും ഒരു ഒഫീഷ്യൽ ട്രിപ്പ് പോവുകയാണെന്നും ട്രെയിനുകൾ മാറി മാറി കയറി ബസിലും ദീര്ഘ ദൂര യാത്ര ചെയ്‌തു രണ്ടാമത്തെ ദിവസം പുലർച്ചയോടെയാണ് ആശ്രമത്തിൽ എത്തിയത് അടുത്തുള്ള ലോഡ്ജിൽ കയറി കുളിയും പ്രഭാത കൃത്യങ്ങളും നിർവഹിച്ച ശേഷം കുന്നിന്മുകളിലേക്കുള്ള ആശ്രമത്തിലേക്ക് കാൽ നടയായി നടന്നു കയറി

വിശാലമായ കോമ്പൗണ്ടിനുള്ളിൽ രണ്ടു ഭാഗ്യങ്ങളായിയി തിരിച്ച കെട്ടിടങ്ങൾ നിറയെ മരങ്ങളും പൂക്കളും വല്ലാത്തൊരു ശാന്തതയായിരുന്നു ചുറ്റും കാവി വസ്ത്രം ധരിച്ചു തല മുണ്ഡനം ചെയ്ത പുരുഷന്മാരും കുഞ്ഞു കുട്ടികളും ഒരുഭാഗത്ത് വെള്ള വസ്ത്രം ധരിച്ച സ്ത്രീകളും പെണ്കുട്ടികളും എല്ലാ മുഖങ്ങളിലും ഓളം തല്ലുന്ന സൗമ്യതയിലേക്കും ശാന്തതയിലേക്കും ഉണ്ണിയും റോയ് യും മിഴികൾ ഊന്നി പ്രധാന കവാടത്തിലെത്തിയതും സെക്യൂരിറ്റി തടഞ്ഞു മുന്നേ അപ്പോയിമെന്റ് എടുത്തത് കൊണ്ടു കാര്യം പറഞ്ഞപ്പോൾ അയാൾ കടത്തി വിട്ടു ഇരു വശത്തായി പിടിപ്പിച്ച പല കളറിലുള്ള പനിനീര് ചെടികൾക്ക് നടുവിലൂടെയുള്ള പാത അവസാനിച്ചത് ഒരു ചെറിയ കെട്ടിടത്തിന് മുന്നിൽ ആയിരുന്നു "എന്ത് വേണമെന്ന് ഒരാൾ വന്നു കന്നടയിൽ ചോദിച്ചപ്പോ സ്വാമിജിയെ കാണണമെന്ന് മറുപടി കൊടുത്തു അൽപ സമയം കഴിഞ്ഞപ്പോൾ അകത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ച ചാരിയിട്ട ഗ്ലാസ് വാതിൽ തുറന്നു അകത്തേക്ക് പ്രവേശിച്ചു മുന്നിലെ മേശയ്ക് അരികിലെ കുഷ്യനിലിരുന്നു എന്തോ എഴുതി കൊണ്ടിരുന്ന തൂവെള്ള വസ്ത്രം ധരിച്ചു കഴുത്തിലും കൈയിലും രുദ്രാക്ഷം അണിഞ്ഞ മനുഷ്യൻ അവരെ കണ്ടതും മുഖമുയർത്തി നോക്കി മന്ദഹസിച്ചു "ഇരിക്കൂ.... "

അദേഹം പറഞ്ഞതും മുന്നിലെ ചെയറിലേക്ക് അവരിരുവരും ഇരുന്നു "കേരളത്തിൽ നിന്നു വരികയാണല്ലേ... " നെഞ്ചോളം നീട്ടി വളർത്തിയിരുന്ന നരച്ച താടി തടവി അദ്ദേഹം മെല്ലെ ചോദിച്ചു. "അതേ...സ്വാമി....ഞാൻ കുറച്ചു ദിവസം മുന്നേ വിളിച്ചിരുന്നു...." റോയ് പറഞ്ഞത് കേട്ട് അദ്ദേഹം മന്ദഹസിച്ചു "ആഹ് മനസിലായി.....നിങ്ങള് പറയുന്ന ആള് ഇവിടുത്തെ അന്ധേവാസി ആയിട്ട് ഇരുപത് വർഷത്തോളമായി എവിടുന്നോ ഓർയില്ലാതെ അലഞ്ഞ അയാളെ ആരൊക്കെയോ ഇവിടെ കൊണ്ടു വന്നതാണ്....ഇവിടെ എത്തിയതിന് ശേഷം ആരോ അദ്ദേഹത്തിന് രാമൻ എന്ന് വിളിപ്പേരിട്ടു ......അന്ന് മുതൽ അദ്ദേഹം ഇവിടുള്ളവരുടെയെല്ലാം പ്രിയപ്പെട്ട രാമേട്ടനായി....അദ്ദേഹം വരുന്നതിനു മുൻപും പിൻപും ഒത്തിരി പേരീ ആശ്രമത്തിൽ അന്ധേവാസികൾ ആയി വന്നിട്ടുണ്ടെങ്കിലും ഇത്ര നീണ്ട കാലയളവിൽ അരുമിവിടെ നിന്നിട്ടില്ല.....അപ്പോൾ പിന്നെ ഞങ്ങൾക് അദ്ദേഹം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയേണ്ടതില്ല ല്ലോ.....നിങ്ങൾക് മുന്നേ കുറച്ചു വർഷങ്ങൾക്കിപ്പുറം ഇത് പോലെ രണ്ട് പേർ അദ്ദേഹത്തെ തിരഞ്ഞു വന്നിരുന്നു....

അത് മോന്റെ അപ്പച്ചൻ ആണെന്ന്ന് മോൻ പറഞ്ഞ അറിവേ ഞങ്ങള്ക്ക് ഉള്ളു.... അന്ന് അദ്ദേഹവും ഒരു പാട് നിർബന്ധിച്ചിരുന്നു ഒരു മടങ്ങിപ്പൊക്കിന്....പക്ഷേ രാമേട്ടൻ കൂട്ടാക്കിയില്ല.... പഴയതൊന്നും ഓർയിലാത്ത അദ്ദേഹത്തിന് ഇവിടമാണ് കുടുമ്പം.... ഞങ്ങളാണ് സ്വന്തക്കാർ....." സ്വാമിജി ഒന്ന് നിർത്തി "ഞാനിത്രയൊക്കെ പറഞ്ഞത് എന്തിനാണെന്ന് നിങ്ങൾക്ക് മനസിലായികാണുമല്ലോ... നിങ്ങളുടെ ആഗമനോദേശം എന്താണെന്നറിയുന്നത് കൊണ്ടാണ്....രമേട്ടനെ കൊണ്ടു പോകുന്നതിൽ ഞങ്ങൾ എതിരല്ല...പക്ഷേ... അദ്ദേഹത്തിന്റെ സ്വമനസ്സാലെ പൂര്ണ്ണ സമ്മതത്തോടെ മാത്രമേ അത് പാടുള്ളൂ....ബലം പ്രയോഗിചോ ഭീഷണി പെടുത്തിയോ കൊണ്ടു പോവരുത്....അദ്ദേഹത്തിന്റെ ബന്ധുക്കളെ കാണാൻ അദ്ദേഹത്തിനും അവർക്കും അവകാശമുണ്ട്...അത് ഞാൻ നിഷേധിക്കുന്നില്ല....അദ്ദേഹം പുറത്തു കുഞ്ഞുങ്ങൾകൊപ്പം ഉണ്ടാവും പോയി കണ്ട് കൊള്ളു...." ഫയൽ മടക്കി വച്ചു സ്വാമി എഴുന്നേറ്റതും റോയ്‌യും ഉണ്ണിയും കൈ കൂപ്പികൊണ്ടു എഴുന്നേറ്റു മൂവരും വാതിൽ തുറന്നു പുറത്തിറങ്ങി

"പോവുന്നതിന് മുൻപ് എന്നെ വന്നൊന്നു കാണണം.....പിന്നയൊരു കാര്യം അധവാ അദ്ദേഹം കൂടെ വരാൻ തയ്യാറാവുകയാണെങ്കിൽ തന്നെ അവിടെ ചെന്നിട്ട് എന്തെങ്കിലും പ്രയാസം ഉണ്ടാവുകയാണെങ്കിൽ തിരികെ ഇവിടേക്ക് തന്നെ കൊണ്ടു വന്നു തരണം...ഞങ്ങളുടെ പ്രിയപ്പെട്ട രമേട്ടനെ വിട്ടു തരാൻ ഇവിടുത്തെ മണൽ തരിക്ക് പോലും സങ്കടമാണ്....." രാമേട്ടനെ കാണിച്ചു കൊടുക്കാൻ സ്‌ക്യൂരിറ്റിയോട് പറഞ്ഞേൽപ്പിച്ചു തിരിയുന്നതിനിടയിൽ സ്വാമിജി ഇരുവരെയും നോക്കി ....ആ കണ്ണുകൾ നിറഞ്ഞിരുന്നു സെക്യൂരിറ്റി പറഞ്ഞിടത്തേക്ക് ഉണ്ണിയുടെ കൈ പിടിച്ചു നടക്കുമ്പോൾ റോയ്ച്ചന്റെ ഹൃദയം അതി ദ്രുതം മിടിക്കുന്നുണ്ടായിരുന്നു "രാമേട്ടാ....." വെള്ള വസ്ത്രൻ ധരിച്ച കുഞ്ഞു മാലാഖമാർക്കിടയിൽ നിന്നിരുന്ന ആൾ റോയ്ച്ചന്റെ കൂടെ സ്‌ക്യൂരിറ്റി പറഞ്ഞു വിട്ടയാളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു ഒരു നിമിഷം റോയ്ക്ക് ശ്വാസം നിലച്ചു ആ മുഖത്തെ ശാന്തതയിലേക്ക് അവന്റെ മിഴികൾ ഒഴുകി നടന്നു അവർക്ക് നേരേ അദ്ദേഹം പുഞ്ചിരി തൂക്കിയപ്പോൾ റോയ്ച്ചന്റെ കൈകൾ അറിയാതെ ഉണ്ണിയുടെ കൈകളിൽ മുറുകി "ആരാടാ...."അവന്റെ വെപ്രാളം കണ്ടു ഉണ്ണി സംശയത്തോടെ അവനെ നോക്കി

"ആരതിയുടെ....എന്റെ പെണ്ണിന്റെ.... അപ്പച്ചനാടാ അത്..."പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ഉണ്ണി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി... 🕊️ "എന്ത് പറ്റി പോലീസേമാൻ നാട് വിട്ടു പോയോ..രണ്ടു ദിവസമായി അനക്കവൊന്നും ഇല്ലല്ലോ...." അപ്പുറത്തെ വീട്ടിൽ വെട്ടവൊന്നും കാണാഞ്ഞു രാത്രി അത്താഴം കഴിഞ്ഞു ഉമ്മറത്തെ കസേരയിൽ പല്ലിൽ കുത്തിയിരിക്കുന്നതിനിടെ വാസു ഉച്ചത്തിൽ ചോദിക്കുന്നത് അകത്തിരുന്നു കൊണ്ട് ആരതി കേൾക്കുന്നുണ്ടായിരുന്നു "ആ..... മോൻ പെണ്ണ് കെട്ടിയ പിറ്റേന്ന് തന്നെ പെണ്ണുംപിള്ള കൂടും കുടുക്കയും എടുത്തു പോകുന്ന കണ്ടിരുന്നു... ആ ചെറുക്കനെ രണ്ടു ദിവസമായി കണ്ടേയില്ല....കൈയിലിരിപ്പ് വച്ചു നോക്കിയ ആരേലും ഇരുട്ടടി അടിക്കാനാ സാധ്യത...." അച്ചമ്മ ഇരുത്തിയിൽ കാലു നീട്ടി ഇരുന്ന് കൊണ്ട് പറയുന്നത് കേട്ട് ആരതി ഇരച്ചു വന്ന കോപം കടിച്ചമർത്തി അവിടേക്ക് നോക്കും തോറും ഹൃദയം വിങ്ങുന്നു എങ്ങോട്ടാവും ഇച്ഛായൻ പോയത് തിരിച്ചു വരുമ്പോൾ എനിക്ക് തരാൻ ഏറ്റവും പ്രിയപ്പെട്ടതോന്നു കൈയിൽ ഉണ്ടാവും എന്നാണ് പറഞ്ഞത് ഇച്ഛായനേക്കാൾ പ്രിയപ്പെട്ടത് എന്താണ് ആരതിക്കുള്ളത് ഒന്ന് വേഗം വാ ഇഛായാ....ഈ വിരഹം അതിചായന്റെ കൊച്ചിന് താങ്ങാൻ പറ്റുന്നില്ല... ജനല്കമ്പിയിൽ മുഖമമർത്തി ആരതി മൂകം തേങ്ങി

"ലക്ഷ്മീ... നാളെയവളോട് പുറത്തെങ്ങും പോവണ്ടെന്ന് പറഞ്ഞേക്ക്...."പെട്ടെന്ന് വാസു വിളിച്ചു പറയുന്നത് കേട്ടതും ആരതിയുടെ ചങ്കൊന്നു ഇടിഞ്ഞു കിടന്നിടത്തു നിന്നും അവൾ പിടഞ്ഞെഴുന്നേറ്റു "എന്നതാടാ കാര്യം...." അച്ചമ്മ ചോദിക്കുന്നത് കേൾക്കാം "നാളെ അവര് പെണ്ണ് കാണാൻ വരുന്നുണ്ട്...മൃദുലും വീട്ടുകാരും.... ആ വയസ്സൻ തന്ത ചാവുന്നതിന് മുന്നേ കല്യാണം വേണമത്രെ...." വാസു പറഞ്ഞത് കേട്ടതും ആരതി ഓരോട്ടത്തിന് ഉമ്മറത്തെത്തി "എന്താ പറഞ്ഞേ...." ചീറി കൊണ്ടു ചോദിക്കുന്ന പെണ്ണിന്റെ ഭാവത്തിന് മുന്നിൽ ഏവരും ഒന്നമ്പരന്നു "മലയാളത്തിൽ പറഞ്ഞതു ടീച്ചർക്ക് മനസിലായില്ലെന്നുണ്ടോ... ഇംഗ്ലിശില് പറഞ്ഞു തരാൻ മാത്രം വിവരമൊന്നും ഈ പവപ്പെട്ടവനില്ലേ.... നാളെ നിന്നെ പെണ്ണ് കാണാൻ അവര് വരുന്നുണ്ടെന്ന് ....അടങ്ങി ഒരുങ്ങി നിന്നോണം ഇവിടെ...വിളച്ചിലെടുക്കാനാണ് ഭാവമെങ്കിൽ പച്ചയ്ക് കത്തിക്കും ഞാൻ...."കാലിന്മേൽ കാലു കയറ്റി വിറപ്പിച്ചു കൊണ്ടയാൾ പുച്ചത്തോടെ പറഞ്ഞു "നടക്കില്ല..... എന്റെ വിവാഹം ഒരുവട്ടം കഴിഞ്ഞതാ...."കഴുത്തിലെ താലിച്ചരട് ഉയർത്തി കാണിച്ചു ഉന്മാദിയെ പോലവൾ പുലമ്പി "എന്റെ ഇച്ഛായന്റെ പെണ്ണാ ഞാൻ.......വേറൊരാൾ ഇനിയെന്റെ ദേഹത്തു തൊടുന്നുവെങ്കിൽ എന്റെ ശവത്തിന്റെ മേലായിരിക്കും അത് ഓർത്തു വച്ചോ....."

"ഫ എരണം കെട്ടവളെ...."വാസു ചാടിയെഴുന്നേറ്റതും അരതിയുടെ കവിളടിച്ചു പൊടിച്ചതും ഒരുമിച്ചായിരുന്നു....പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അറിയാതെ ലക്ഷ്മിയമ്മയും നിധിയും നിലവിളിച്ചു " എനിക്കെതിരേ ശബ്ദമുയർത്തുന്നോ ഞാഞ്ഞൂലെ നീ....ഇത് വാസുവിന്റെ വീടാ....ഇവിടെ വാസു തീരുമാനിക്കുന്നത് നടക്കും....അനുസരിചില്ലേൽ ഇരു ചെവി അറിയാതെ കൊന്നു കുഴിച്ചു മൂടും ഞാൻ...." അടി കൊണ്ടിട്ടും കൂസലില്ലാതെ നില്കുന്നവളെ നോക്കി വാസു അലറി "അടിച്ചോ...കൊന്നോ....എന്നാലും നിന്റെയും അവന്റെയും മനസിലിരിപ്പ് നടക്കില്ല....ആരതി റോയ്ച്ചന്റെ പെണ്ണാ റോയ്ച്ചന്റെ മാത്രം പെണ്ണ്....." ".........മോളേ....വീറോടെ പറയുന്നവൾക്ക് നേരെ കലിപൂണ്ടവൻ പാഞ്ഞടുത്തു കവിളിൽ കുത്തിപ്പിടിച്ചവളെ ചുവരോട് ചെർത്തു തടയാൻ ചെന്ന ലക്ഷ്മി യമ്മയെ ചവിട്ടി താഴെ യിട്ടു "ഈ ഒരു ചരട് കഴുത്തിൽ ഉള്ളത് കൊണ്ടല്ലേ നിന്റെയീ അഹങ്കാരം..." ഒരു കൈ കൊണ്ട് താലിമാലയിൽ പിടുത്തമിട്ടതും ഇരു കൈകളും കൊണ്ട് ആരതി അതിന്മേൽ മുറുകെ പിടിച്ചു വാസുവിന്റെ വലം കൈയുടെ പിടുത്തം മുറുകി തൊണ്ടയിൽ ചോര ചുവച്ചിട്ടും ശ്വാസം മുട്ടി കണ്ണു മിഴിച്ചിട്ടും ആരതി താലിയിൽ നിന്നും പിടിവിട്ടില്ല "വിടെടാ അത് ചത്തുപോവും...."

ബഹളം കേട്ട് അകത്തു നിന്നും ഇറങ്ങിവന്ന ചെറിയച്ചൻ ബലമായി വാസുവിന്റെ കൈ പിടിച്ചുമാറ്റി വാസു കൈ എടുത്തതും കുത്തി ചുമച്ചു കൊണ്ട് ആരതി നിലത്തേക്ക് ഇരുന്നു ഉമിനീരിൽ രക്തം കലർന്നു കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീര് ഒലിച്ചു താന്നു "മോളേ...."ഹൃദയം തകർന്നു വിളിക്കുന്ന ലക്ഷ്മിയമ്മയെ തുറിച്ചു നോക്കി ചുവരു പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ഉടലും ഉയിരും ഒരുപോലെ പ്രിയപ്പെട്ടവനെ വിളിച്ചു അലമുറയിടുന്നുണ്ടായിരുന്നു തളർന്നുറങ്ങിയ ആ രാത്രി പതിവില്ലാതെ പേടി സ്വപ്നങ്ങൾ കൂട്ടു വന്നിരുന്നു രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു വാശിയോടെ കുളിച്ചൊരുങ്ങി ഇറങ്ങിയതും ഉമ്മറത്തയാൾ ഇരിപ്പുണ്ടായിരുന്നു "ധിക്കരിക്കാൻ ആണ് ഭാവമല്ലേ...." വല്ലാത്തൊരു നോട്ടത്തോടെ അയാൾ ചോദിച്ചതും ആരതി അയാളെ നോക്കി മുഖമൊന്നു കോട്ടി "എന്റെ സമ്മതമില്ലാതെ എന്നെയാരും പെണ്ണ് കാണില്ല...അത്രയ്ക് നിര്ബന്ധമാണെങ്കിൽ ഇയാക്കുള്ള മക്കളേ കാണിച്ചോ...."വാശിയോടെ പറയുമ്പോഴും ശരീരം നോവുമോ എന്നുള്ള പേടിയാൽ അതി ദ്രുതം മിടിക്കുന്ന ഹൃദയത്തെ തടുത്തു നിർത്താൻ പാടുപെട്ടു പുറത്തോട്ടിറങ്ങാൻ ശ്രമിച്ചതും നടുപ്പുറം മിന്നിച്ചു എന്തോ ഒന്ന് കടന്നു പോയിരുന്നു

ഞെട്ടി തിരിഞ്ഞു നോക്കവേ കൈയിലിരുന്ന ബെൽറ്റ് പാമ്പ് പോലെ അവൾക് മുന്നിൽ പുളഞ്ഞു ആദ്യത്തെ മരവിപ്പിന് ശേഷം ദേഹം മുഴുവൻ അതി കഠിനമായ വേദന പടരുന്നത് ആരതി അറിഞ്ഞു ശബ്ദം കേട്ട് ബാക്കിയുള്ളവർ ഓടിയെത്തുമ്പോഴേക്കും അടുത്ത അടി വീണിരുന്നു.... അണി വയറിൽ ചുറ്റിപ്പുളഞ ബെൽറ്റ് ഒരു നിമിഷം ആരതിയുടെ ശ്വാസം നിലപ്പിച്ചു റോയ്ച്ചൻ പ്രേമ പൂർവം തലോടിയിടത്തു കട്ടിയുള്ള ബെൽറ്റ് ഉരഞ്ഞു പൊട്ടി വേദന കൊണ്ട് ആരതി കുഞ്ഞിച്ചു പോയതും അയാളൊന്നു കൂടി കൈയുയർത്തി "വാസൂ....മതി...."മൂന്നാമത്തെ അടിവീഴും മുൻപേ ചെറിയച്ചൻ വന്നു തടഞ്ഞിരുന്നു കരഞ്ഞു കൊണ്ടിരിക്കുന്ന ലക്ഷ്മിയമ്മയെയും മറ്റുള്ളവരെയും തള്ളി മാറ്റി തളർന്നു പോയ പെണ്ണിന്റെ ശരീരം താങ്ങിപ്പിടിചയാൾ അകത്തേക്ക് കൊണ്ട് പോയി "വെറുതേ അടി കൊണ്ടു ചാവാൻ നിക്കേണ്ട കൊച്ചേ വാസു പറയുന്നത് എന്തണെന്ന് വച്ചാ അനുസരിചേക്ക്....."അവളുടെ വിറയാർന്ന ദേഹത്തെ മുറിയിൽ കൊണ്ടു പോയി തള്ളി വാതിൽ ചാരുന്നതിനിടെ അയാൾ പറയുന്നുണ്ടായിരുന്നു.................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story