കൂടും തേടി....❣️: ഭാഗം 38

Koodum thedi

എഴുത്തുകാരി: ദക്ഷ

വാസൂ....മതി...."മൂന്നാമത്തെ അടിവീഴും മുൻപേ ചെറിയച്ചൻ വന്നു തടഞ്ഞിരുന്നു കരഞ്ഞു കൊണ്ടിരിക്കുന്ന ലക്ഷ്മിയമ്മയെയും മറ്റുള്ളവരെയും തള്ളി മാറ്റി തളർന്നു പോയ പെണ്ണിന്റെ ശരീരം താങ്ങിപ്പിടിചയാൾ അകത്തേക്ക് കൊണ്ട് പോയി "വെറുതേ അടി കൊണ്ടു ചാവാൻ നിക്കേണ്ട കൊച്ചേ വാസു പറയുന്നത് എന്തണെന്ന് വച്ചാ അനുസരിചേക്ക്....."അവളുടെ വിറയാർന്ന ദേഹത്തെ മുറിയിൽ കൊണ്ടു പോയി തള്ളി വാതിൽ ചാരുന്നതിനിടെ അയാൾ പറയുന്നുണ്ടായിരുന്നു "ഇല്ല ..."അടഞ്ഞ വാതിലിന് നേരെ നോക്കി ആരതി പുലമ്പി "അവന്റെ ഒരാഗ്രഹവും നടക്കില്ല ....ഞാനെന്റെ ഇച്ഛായന്റെ പെണ്ണാ... ഇച്ഛായന്റെ മാത്രം പെണ്ണ്..." 🕊️ "റോയ്....."ആശ്രമത്തിലെ ഇളം തണുപ്പ് നിറഞ്ഞ മുറിയിൽ ജനലിഴകളിൽ പിടിച്ചു അകലേക്ക് നോക്കി നിൽക്കുന്ന റോയ് ക്ക് പിറകിലായി ഉണ്ണി വന്നു നിന്നു "എന്നാ ടാ..." അവൻ നിരാശയോടെ ഉണ്ണിയെ നോക്കി "എടാ ഈ സമയം വരെ നമ്മളത്രയൊക്കെ പറഞ്ഞിട്ടും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല ല്ലോ.....നമ്മളിവിടെയിങ്ങനെ നിന്നാലൊന്നും ആ മനസ്സ് മാറുമെന്ന് എനിക്ക് തോന്നുന്നില്ല...."

"എത്ര കഷ്ടപ്പെട്ടിട്ടായാലും അദ്ദേഹത്തെ കൊണ്ടേ ഞാൻ തിരിച്ചു പോവു....അതെന്റെ പെണ്ണിന് കൊടുത്ത വാക്കാ....എന്റെ അപ്പച്ചനും....." "എടാ നമ്മളിവിടെ നിൽക്കും തോറും ആരതിയുടെ നില അപകടത്തിലാണ്...അവളിന്ന് ജോലിക്കും പോകുന്ന കണ്ടില്ലെന്നു ശ്രീ പറഞ്ഞു....." "അതാണെന്റെ ചങ്കിൽ കിടന്നു തിക്കുന്നതും....."പറയുമ്പോ റോയ് യുടെ മിഴികൾ നിറഞ്ഞിരുന്നു... "എന്റെ അവസാന ശ്രമവാ ഞാനൊന്നു കൂടി അദ്ദേഹത്തെ കണ്ടെച്ചു വരാ നീ കിടന്നോ...."സ്വെറ്റർ എടുത്തിട്ടു കൊണ്ടു റോയ് എഴുന്നേറ്റു "ഈ രാത്രിയിലോ.... സമയം എത്രയായെന്ന..." "സാരവില്ല.....എനിക്കുറക്കം വരില്ല...നീ കിടന്നോ....നമ്മള് പറഞ്ഞത് കുറച്ചെങ്കിലും മനസിൽ തട്ടിയിട്ടുണ്ടെങ്കിൽ അദ്ദേഹവും ഇന്നുറങ്ങില്ല.... നോക്കട്ടെ ...." വാതിൽ ചാരി കൊണ്ട് റോയ് പുറത്തിറങ്ങി മഞ്ഞു വീണ നടുമുറ്റം കടന്നപ്പഴേ കണ്ടു ഗാര്ഡനിലെ കുഞ്ഞു കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന താമരപൂക്കളെ നോക്കി സിമന്റ് ബഞ്ചിൽ ഇരിക്കുന്നയാളെ ഇരിപ്പ് കണ്ടാൽ അറിയാം മനസ്സ് ഇവിടെയൊന്നുമല്ലെന്ന് ആ കുഞ്ഞു കുളവും താമര പൂക്കളും കണ്ടപ്പോൾ റോയ്ചനവൻറെ കൊച്ചിനെ ഓർമ വന്നു ഹൃദയം നൊന്താലെന്ന വണ്ണം മിഴികൾ നീറി അവന്റെ സാമീപ്യം അറിഞ്ഞതും ആ മനുഷ്യൻ അസ്വസ്ഥനയിരുന്നു ബഞ്ചിന്റെ ഓരത്തായി പോയി ഇരുന്നു "ഞാൻ... ഞാൻ രാവിലെ തിരിക്കും....

."വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു അയാളിൽ പ്രത്യേകിച്ച് ഭാവ മാറ്റമൊന്നും കണ്ടില്ല "വരുന്നില്ലന്ന് ഉറപ്പിച്ചു അല്ലെ...." "ആഹ്....." "ഇത്ര നാളും ഞാൻ തനിച്ചായിരുന്നു. ഒത്തിരി കൊതിച്ചിരുന്നു ഒത്തിരി തേടിയിരുന്നു സ്വന്തമെന്ന് പറയാൻ ഒരു രൂപം ഒരു മുഖം... ...തേടി വരാനോ ചേർത്തു പിടിക്കാനോ അന്നാരും തയ്യാറായില്ല.... ഈ അവസാന നിമിഷങ്ങളിൽ എനിക്കിനി ഒരു ബന്ധങ്ങളുടെയും ആവശ്യമില്ല...." "എനിക്ക് മനസിലാവും നിങ്ങടെ മനോവികാരം.... പക്ഷേ നിങ്ങളെ പോലെ തന്നെ ചെയ്യാത്ത തെറ്റിന് നീറി നീറി കഴിയുന്ന ഒരു ജീവൻ ഉണ്ടവിടെ...നിങ്ങളുടെ മകൾ....ആർക്ക് വേണ്ടെങ്കിലും അവൾക് നിങ്ങളെ വേണമായിയുന്നു.... രണ്ടാനച്ചന്റെ ക്രൂരത സഹിച്ചു നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന അവളെങ്ങനെ നിങ്ങളെ തേടി കണ്ടുപിടിക്കാൻ ആണ്.....ആ മകളെ ഓർത്തെങ്കിലും ....നിങ്ങൾക്ക് വന്നു കൂടെ...ഒരു തവണ ഒരൊറ്റ തവണ അവൾക് മുന്നിൽ പോയി നിന്നു കൂടെ...മോൾടെ അപ്പച്ചനാ എന്നു പറഞ്ഞു ഒന്നതിനെ ചേർത്തു പിടിച്ചു കൂടെ...." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും റോയ് വിതുമ്പി പോയിരുന്നു അയാളൊന്നു മുഖമുയർത്തി റോയ് യെ നോക്കി ആ കണ്ണിൽ നീര് തിളങ്ങുന്നത് റോയ് പ്രത്യാശയോടെ കണ്ടു അവൻ അവർക്ക് അരികിലായി മുട്ടുകുത്തിയിരുന്നു ..

."എന്റെ പെണ്ണാ അവള്.... എന്റെ ചങ്കിലെ ചോര.... ആ വേദന കണ്ടു നിൽക്കാൻ കഴിയുന്നില്ല എനിക്ക്...നിങ്ങൾക് പറ്റിയ ഒരു കൈയബദ്ധത്തിൻറെ പേരിൽ നഷ്ടമായത് അതിന്റെ ശൈശവവും ബാല്യവും കൗമാരവുമാണ്.... വാസു എന്ന വൃത്തികെട്ട മനുഷ്യൻ നാലു ചുവരുകൾക്കുള്ളിൽ ഒളിപ്പിച്ചത് അവളുടെ സ്വപ്നങ്ങളെ യാണ്...ഇനിയെങ്കിലും അവളൊന്നു ചിരിച്ചു കാണ ണം... സ്വതന്ത്രത്തോടെ പറന്നു കാണണം.... തന്തയില്ലാത്തവളെന്ന വിളിപ്പേരു കഴുകി കളഞ്ഞു അവളവവളുടെ അപ്പന്റെ കൈപിടിച്ചു നടന്നു കാണണം..... ഒരു ദിവസം ...ഒരു ദിവസമെങ്കിലും അവൾക്കായി മാറ്റി വയ്ക്കണം....പ്ലീസ്...." ഇരു കൈകളും കൂട്ടിപിടിച്ചു തന്റെ മുന്നിൽ ഇരിക്കുന്നവനെ അദ്ദേഹം നിർനിമേഷം നോക്കി ആ മുഖ ഭാവം അവനെത്ര മാത്രം മാനസിക സംഘർഷം അനുഭവിക്കുന്നുവെന്നു വിളിച്ചോതുന്നുണ്ടായിരുന്നു "ഞാൻ...വരാം...." ഒടുവിൽ അദ്ദേഹം തോൽവി സമ്മതിച്ചപ്പോൾ ആ കണ്ണുകൾ വൈഡൂര്യം പോലെ തിളങ്ങി രണ്ടു തുള്ളി കണ്ണീര് തുളുമ്പി തൂവിയ കവിളിൽ വീണു.. 🕊️ വെറും നിലത്തു കവിളുകൾ ചേർത്തു വച്ചു കിടക്കുകയായിരുന്നു ആരതി കണ്ണീരൊഴുകി കവിളിണയിൽ പറ്റിച്ചേർന്നു കിടന്നിരുന്നു നീളൻ മുടി പാറി പറന്നു കിടക്കുന്നു ഗദ്ഗദത്താലവളുടെ ഉടൽ ഇടക്കിടെ വിറകൊള്ളുന്നുണ്ടായിരുന്നു

തൊട്ടരികെ അവളെ തന്നെ നോക്കി ലക്ഷ്മിയമ്മ ചുവരിൽ ചാരിയിരിപ്പുണ്ട് അവരുടെ ഇരു കവിളുകളും ചുവന്നു തിണർത്തിരുന്നു ചുണ്ട് പൊട്ടി ചോര കല്ലിച്ചിരുന്നു ഉച്ചയ്ക്ക് മൃദുലും കുടുംപവും വന്നു പോയതിന് ശേഷം വാസു രണ്ടു പേരെയും മുറിയിൽ തള്ളി വാതിൽ പുറത്തു നിന്നടച്ചതാണ് അവര് വന്നപ്പോൾ ആരതി ഒരുങ്ങിയിറങ്ങിയില്ല എന്നു മാത്രമല്ല ഒരു ഭ്രാന്തിയെ പോലെ അവർക്ക് മുന്നിൽ റോയ്ച്ചന്റെ പെണ്ണാണെന്ന് പറയുകയും താലി എടുത്തു കാണിക്കുകയും ചെയ്‌തു വന്നവരു വാസുവിനോടും മൃദുലിനോടും ക്ഷോഭിച്ചിട്ടാണ് ഇറങ്ങി പോയത് അതിന്റെ ചൊരുക്ക് തീർക്കാൻ വാസു ആരതിയെ തല്ലുകയും മുടിയിൽ പിടിച്ചു ഭിത്തിയിൽ ഇടിക്കുകയും ചെയ്തു തടയാൻ ചെന്ന ലക്ഷ്മിയമ്മയ്ക്കും നിധിക്കും കിട്ടി അടി ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു അയാൾ ഒടുവിൽ മൃദുൽ വന്നു കൂട്ടി കൊണ്ടുപോയപ്പോൾ അമ്മയെയും ആരതിയേയും മുറിയിലിട്ടു വാതിൽ പുറത്തു നിന്നും വലിച്ചടച്ചു രാത്രി ഏറെ വൈകിയിരുന്നു അയാൾ തിരികെ വരുമ്പോൾ വന്നത് നാലു കാലിലും ആയിരുന്നു വന്നപാടെ അയാൾ ആരതി കിടന്ന റൂമിന്റെ വാതിൽ തുറന്നു "നാളെ...നാളെ ഒരു ദിവസം കൂടിയേ നീ ഈ വീട്ടിൽ കാണു...മറ്റന്നാൾ....മറ്റന്നാൾ നിന്റെയും അവന്റെയും കല്യാണമാ..

.ജാതകവും മുഹൂർത്തവും ഒന്നും നോക്കുന്നില്ല....അമ്മയും മോളും മര്യാദയ്ക് പറഞ്ഞത് അനുസരിച്ചെക്കണം....ഇല്ലെങ്കിൽ.എല്ലാത്തിനെയും ഒരു മുറയിലിട്ടു പൂട്ടി...ഈ വീടിന് തീ കൊടുക്കും ഞാൻ....." ഒന്നെഴുന്നേൽക്കാൻ പോലും ത്രാണി ഇല്ലാതെ തളർന്നു കിടക്കുന്ന രണ്ടു ജന്മങ്ങളെ നോക്കി കാർക്കിച്ചു തുപ്പി അയാൾ വാതിൽ വലിച്ചടച്ചു... 🕊️ പിറ്റേന്ന് പുലർച്ചെ ട്രെയിനിന് റോയ്ച്ചനും പീലിച്ചായനും ഉണ്ണിയും അവിടുന്ന് തിരിക്കുമ്പോൾ ഇവിടെ കല്യാണതിരക്ക് തുടങ്ങിയിരുന്നു അയൽക്കാരെ പോലും വാസു ഒന്നും അറിയിച്ചില്ല മുറ്റത്തു ചെറിയ ഷീറ്റ് വലിച്ചു കെട്ടി കുറച്ചു കസേരകൾ കൊണ്ടിട്ടു അയൽവക്കങ്ങളിൽ ആരൊക്കെയോ എതിനോക്കിയിട്ട് പോയെങ്കിലും വാസുവിനെ ഭയന്നു ആരും ഒന്നും ചോദിക്കാൻ നിന്നില്ല ആരതിക്ക് അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മൃദുൽ തന്നെ കൊണ്ടു കൊടുത്തു. അന്ന് പകല് മുഴുവനും രാത്രിയും അമ്മയും മകളും ആ മുറിയിൽ തന്നെ ആയിരിന്നു ഭക്ഷണം കൊണ്ടു കൊടുത്തെങ്കിലും രണ്ടു പേരും ഒരിറക്കു വെള്ളം പോലും കുടിച്ചില്ല ഒന്നും ചെയ്യാൻ ആവാതെ നിധിയും കാവ്യയും മുറിക്കു വെളിയിൽ തളർന്നിരുന്നു അച്ചമ്മ മാത്രം ചുറു ചുറുക്കോടെ ഓടിനടന്നു നിലത്തു കിടന്നു

ആരതിയുടെ ദേഹം മുഴുവനും മരവിച്ചു പോയിരുന്നു തണുപ്പ് കയറി ഉള്ളിൽ പനിയിറങ്ങി എഴുന്നേറ്റു നിൽക്കാൻ പോലും ആവതില്ലാതെ അവളൊരു പുഴുവിനെ പോലെ ചുരുണ്ടു കിടന്നു "എൻറിച്ചായൻ വരും....എന്റിചായൻ വരുമെന്ന് മാത്രം ഇടക്കിടെ പുലമ്പി കൊണ്ടിരുന്നു.... സങ്കടം സഹിക്ക വയ്യാതെ ലക്ഷ്മിയമ്മ ചുവരിൽ തലയിട്ടുരുട്ടി മൂകം കരഞ്ഞു പുലർച്ചെ എപ്പഴോ ഇരുവരും തളർന്നു മയങ്ങി പോയിരുന്നു വാതിൽ പാളി തുറക്കുന്ന ശബ്ദം കേട്ടതും ലക്ഷ്‌മിയമ്മ ഞെട്ടി നോക്കി കൈയിൽ ഒരു ബാഗുമായി ചെറിയച്ചൻ നില്പുണ്ടായിരുന്നു "മോളേ ഞാൻ കൊണ്ട് പൊക്കോട്ടെ ...."അയാൾ ചോദിക്കുന്നത് കേട്ട് ലക്ഷ്മിയമ്മ തറഞ്ഞിരുന്നു നിലത്തു കിടന്ന ആരതിയെ അയാൾ പിടിച്ചെഴുന്നേല്പിച്ചു വെച്ചു വീഴാൻ പോയ പെണ്ണിനെ അയാൾ താങ്ങി പിടിച്ചു "നിന്റെ ചെറുക്കൻ വരുന്നത് വരെ ഒരു പോറലും ഏല്പിക്കാതെ ചെറിയച്ചൻ നോക്കിക്കോളാ....വാ|" നിലയില്ലാ കടലിൽ കിടന്നവന് കച്ചിത്തുരുമ്പ് കിട്ടിയത് പോലെ ആയിരുന്നു ആരതിക്ക് അയാളുടെ വാക്കുകൾ ...കൂടെ നടക്കുമ്പോൾ അകലെ എവിടെയോ പ്രതീക്ഷയുടെ പൊൻവെട്ടം തെളിഞ്ഞിരുന്നു...

ശബ്ദമുണ്ടാക്കാതെ ആ കൈ പിടിച്ചു സ്റ്റെപ്പുകൾ വേച്ചു വേച്ചു ഇറങ്ങുമ്പോൾ ഹൃദയം അതി ദ്രുതം മിടിക്കുന്നുണ്ടായിരുന്നു ചെമ്മണ് പാതയിൽ എത്തിയതും പെട്ടെന്നൊരു വിസില് കേട്ട് ഇരുവരും തറഞ്ഞു നിന്നു മുന്നിലെ കലുങ്ങിൽ നിന്നൊരു ലൈറ്ററിന്റെ വെട്ടം മിന്നിമറഞ്ഞു "ചെറിയച്ചനും കൊച്ചു മോളും കൂടി ഒളിച്ചോടാൻ പോവാന്നോ...." കലുങ്കിൽ മലർന്നു കിടന്നിരുന്നവൻ കൈയിലിരുന്ന സിഗരറ്റ് കുറ്റി നിലത്തിട്ടു ചവിട്ടി ഞെരിച്ചു എഴുന്നേറ്റു "മൃദുൽ...."ആരതിയുടെ സപ്ത നാഡിയും തളർന്നു. "നീ എവിടെ വരെ ഒടുമെഡി പുന്നാര മോളേ...ആരു വരുമിനി നിന്നെ രക്ഷിക്കാൻ....നിന്റെ ഇച്ഛായൻ അവിടെ സ്കെച് ട് ആണെന്ന് നീ അറിഞ്ഞില്ലേ...അവനെനിക്കിട്ടു പണിതപ്പഴേ അവനിട്ടൊരു അഡാർ പണി ഞാൻ ഓങ്ങി വച്ചതാ...നാളെ എന്റെയും നിന്റെയും കെട്ടു നടക്കുന്ന അതേ മുഹൂർത്തത്തിൽ അവന്റെ ചത്തു മലച്ച ശരീരം നിന്റെ മുന്നിലെത്തും...."കൊല വിളിയോടെ പൊട്ടിച്ചിരിക്കുന്നവന്റെ മുന്നിൽ കേട്ട വാക്കുകളുടെ ആഘാതത്തിൽ ആരതി ബോധമറ്റു വീണു ദൂരെയപ്പോൾ ഇതൊന്നും അറിയാതെ അവളുടെ പ്രാണൻ കുർളാ എക്സ്പ്രസിന്റ സ്ളീപ്പർ കോച്ചിൽ പാതി മയക്കത്തിൽ ആയിരുന്നു..... തൊട്ടു പിന്നിൽ മരണം പതിയിരിക്കുന്നതറിയാതെ..................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story