കൂടും തേടി....❣️: ഭാഗം 39

Koodum thedi

എഴുത്തുകാരി: ദക്ഷ

......അവനെനിക്കിട്ടു പണിതപ്പഴേ അവനിട്ടൊരു അഡാർ പണി ഞാൻ ഓങ്ങി വച്ചതാ...നാളെ എന്റെയും നിന്റെയും കെട്ടു നടക്കുന്ന അതേ മുഹൂർത്തത്തിൽ അവന്റെ ചത്തു മലച്ച ശരീരം നിന്റെ മുന്നിലെത്തും...."കൊല വിളിയോടെ പൊട്ടിച്ചിരിക്കുന്നവന്റെ മുന്നിൽ കേട്ട വാക്കുകളുടെ ആഘാതത്തിൽ ആരതി ബോധമറ്റു വീണു ദൂരെയപ്പോൾ ഇതൊന്നും അറിയാതെ അവളുടെ പ്രാണൻ കുർളാ എക്സ്പ്രസിന്റ സ്ളീപ്പർ കോച്ചിൽ പാതി മയക്കത്തിൽ ആയിരുന്നു..... തൊട്ടു പിന്നിൽ മരണം പതിയിരിക്കുന്നതറിയാതെ..... ബോധമറ്റു കിടക്കുന്നവളെ ഒരു പൂച്ചക്കുഞ്ഞിനെ എടുക്കും പോലെ എടുത്തു പൊക്കി മൃദുൽ ചുമലിലിട്ടു സ്റ്റെപ്പുകൾ കയറുന്നതിനിടെ തറഞ്ഞു നിൽക്കുന്ന ചെറിയച്ചനെ അവൻ തിരിഞ്ഞു നോക്കി "അല്ലാ.... ചെറിയച്ചൻ വരുന്നില്ലേ...."പരിഹാസത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് എന്തേ വേണ്ടു എന്നറിയാതെ അയാൾ ഉഴറി "ഹാ വാ ചെറിയച്ചാ.... വെറുതെ ഒരു ബിരിയാണി മിസ്സ് ആക്കണ്ട....നാളെ ഞങ്ങളുടെ കല്യാണവും കൂടി ഞഗങ്ങളെ ആശീർവദിച്ചിട്ട് ചെറിയച്ചനു പോവാ....."

അവനു പിറകെ ഒരു കുറ്റവാളിയെപ്പോലെ പടികൾ കയറുമ്പോൾ നാളെ ആ പാവം പെണ്ണിന്റെ അവസ്ഥ ഓർത്തു അയാളുടെ ഹൃദയം നീറുന്നുണ്ടായിരുന്നു പുറത്തെ കസേരയിൽ കാലു നീട്ടിയിരുന്നു കൊണ്ട് വാസു മൂവരെയും നോക്കി ഇളം തിണ്ണയിൽ വാടിയ താമര തണ്ടുപോലെയുള്ള ആരതിയുടെ ദേഹം കിടത്തിയതും വാസുവിൽ നഷ്ടബോധം വന്നു നിറഞ്ഞു ഒന്ന് തൊടാൻ പോലുമായില്ല ല്ലോ....അവളിലെ പെണ്ണിന്റെ വളർച്ചയെ അറിയാൻ തുടങ്ങിയ നാളു മുതലുള്ള മോഹമാണ് അവളെയൊന്ന് അനുഭവിക്കണമെന്ന്....കഴിഞ്ഞില്ല ല്ലോ... നിരാശയോടെയയാൾ കൈ ചുരുട്ടി പ്പിടിച്ചു മൃദുൽ തന്നെ വെള്ളം എടുത്തുകൊണ്ടു വന്നവളുടെ മുഖത്തു കുടഞ്ഞു മുന്നിൽ ചെകുത്താനെ കണ്ടെന്നപോലെയവൾ അലറിക്കരഞ്ഞു മനസിലെ കലിപ്പ് മുഴുവൻ കൈകളിൽ ആവാഹിച്ചു എഴുന്നേറ്റു വന്നു ഒറ്റയടിയായിരുന്നു വാസു മൃദുൽ പോലുമൊന്നു ഞെട്ടിപ്പൊയി അവന്റെ താണ്ഡവം താങ്ങാനുള്ള കരുത്തു ആ ചെറിയ ശരീരത്തിനില്ലായിരുന്നു "എടുത്തു കൊണ്ട് പോയി ആ മുറിയിൽ തള്ളേട ...." പ്രജ്‌ഞ നഷ്ടപ്പെട്ടു കിടക്കുന്ന പെണ്ണിനെ നോക്കി അയാൾ മൃദുലിനോട് ആക്രോശിച്ചു 🕊️ "ഇഛായാ....."ആരതിയുടെ നിലവിളി കാതിൽ കേട്ടപോലെ റോയ് ഞെട്ടി കണ്ണു തുറന്നു

സമയം രണ്ടു മണി കഴിഞ്ഞിരുന്നു ദേഹമാകെ വെട്ടി വിയർത്ത പോലെ മുഖവും കഴുത്തു അമർത്തി തുടച്ചു റോയ് എഴുന്നേറ്റിരുന്നു തൊട്ടപ്പുറത്ത് തന്നെ തന്നെ ഉറ്റു നോക്കി കിടക്കുന്ന ഉണ്ണിയെ നോക്കി അവൻ പുരികം ചലിപ്പിച്ചു "എന്നാടാ ഉറക്കവൊന്നും ഇല്ലേ..."അതിനു മറുപടിയെന്ന വണ്ണം അവൻ വെറുതെ മന്ദഹസിച്ചു റോയ് ഒന്നു മൂരി നിവർന്നു പതിയെ താഴെയിറങ്ങി "എങ്ങോട്ടാ...."ഉണ്ണി അവനെ നോക്കി "ഒന്ന് കാറ്റ് കൊള്ളാൻ...." തൊട്ടപുറത്തെ ബർത്തിൽ ശാന്തമായി ഇറങ്ങുന്ന പീലിചായനെ ഒന്ന് നോക്കി മന്ദഹസിച്ചു അവൻ മുന്നോട്ട് നടന്നു ആ കമ്പാർട്ടു മെന്റിൽ എല്ലാവരും നല്ല ഉറക്കത്തിലാണ് റോയ് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി എൻട്രൻസിന് അരികിലായി പോയി നിന്നു വീശിയടിക്കുന്ന തണുത്ത കാറ്റിന് അഭിമുഖമായി അവൻ ഇരു കരങ്ങളും വിരിച്ചു നിന്നു "ഇച്ഛായന്റെ പെണ്ണ് കാത്തിരുന്നു മുശിഞ്ഞോ.....ഈ ഒരു രാവും കൂടി....നാളെ നമ്മുടെ ദിവസമാണ്..... എല്ലാ അർത്ഥത്തിലും എന്റെ കൊച്ചു എന്റെ സ്വന്തമാവുന്ന ദിവസം....ലവ്യു പെണ്ണേ....ലവ്യു.... സോ മച്....."അവന്റെ പ്രണയാർദ്രമായ ശബ്ദം കാറ്റു കൊണ്ടു പോയിരുന്നു "ചാടാനുള്ള പുറപ്പാടിലാണോ...."പിന്നിൽ ഉണ്ണിയുടെ ശബ്ദം കേട്ടതും റോയ് പുഞ്ചിരിയോടെ തിരിഞ്ഞു

"എന്റെ പ്രാണനെ ഇവിടെ വിട്ടേച്ചു എനിക്കങ്ങനെ പോവാൻ കഴിയുമോടാ..." "ഓഹ്.....ഇതൊരു മാതിരി കോളജ് പിള്ളേർസിന്റെ ഡയലോഗ് ആയിപ്പോയല്ലോ..." കുറച്ചു കൂടി മുന്നോട്ട് നിന്നവനൊരു സിഗരറ്റിന് തിരി കൊളുത്തി "നീ സ്മോക്ക് ചെയ്യോ...."റോയ് അത്ഭുതത്തോടെ അവനെ നോക്കി "ആഹ്...വല്ലപ്പോഴും... നല്ല ടെൻഷൻ വന്നാൽ...."കാറ്റിന്റെ ദിശയിലേക്കവൻ പുകയൂതി വിട്ടു.... "ആഹാ അത് കൊള്ളാമല്ലോ...നിനക്കെന്താ ഇപ്പൊ ഇത്രയ്ക്ക് ടെൻഷൻ" "ഞാനൊരാളെ കൊല്ലാൻ പോവാ...."അവന്റെ ശബ്ദത്തിലെ ഭവമാറ്റത്തിൽ റോയ് ഒന്നമ്പരന്നു "ആരെ....."ചോദ്യം മുഴുവനാക്കും മുന്നേ ഒരഭ്യാസിയെ പോലെവൻ വട്ടം കറങ്ങി റോയ്ച്ചനെ ബോഗിയിലേക്ക് ചേർത്തു നിർത്തിയതും ഒരുമിച്ചായിരുന്നു കഴുത്തോട് ചേർത്തു വച്ചസ്റ്റീൽ കത്തി ഇത്തിരി വെട്ടത്തിൽ വജ്രം പോലെ തിളങ്ങി "നിന്നെ...."വായിലെ സിഗരറ്റ് തുപ്പിക്കളഞ്ഞു അവൻ വന്യമായി ചിരിച്ചു അപ്പോഴേക്കും ഇരു സൈഡിൽ നിന്നും ഈരണ്ടു പേര് കൂടെ വന്നു രണ്ടു ബോഗിയുടെയും വാതിൽ അടഞ്ഞു നിന്നിരുന്നു "നീ എന്തു കരുതി.... എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറത്തി എല്ലാവരുടെയും മുന്നിൽ എന്നെ കൊണ്ട് വിഡ്ഡി വേഷം കെട്ടിച്ചു നിനക്കും അവൾക്കും സുഖമായി ജീവിക്കാമെന്നോ......

ഈ കാലമത്രയും അവളെ മാത്രം നെഞ്ചിൽ കൊണ്ടു നടന്ന എന്നെ നിശ്കരുണം തള്ളി ക്കളഞ്ഞു നിന്നെ സ്വന്തമാക്കിയവളെ സമാധാനത്തിൽ ജീവിക്കാൻ സമ്മതിക്കുമെന്നോ......എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട ....നാളെ അവളുടെയും മൃദുലിൻറെയും വിവാഹമാണ്.... ഇനിയുള്ള കാലം അവന്റെ വെപ്പാട്ടിയായി നീറി നീറിയവൾ ജീവിക്കട്ടെ...എന്നെ തള്ളിപ്പറഞ്ഞവൾക്ക് എന്റെ സ്നേഹം മനസിലാക്കാത്തവർക്ക് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണത്......" റോയ് യെ അണുവിട ചലിക്കാൻ വിടാതെ കത്തി കഴുത്തോട് ചേർത്തു വച്ചു ഉണ്ണി കിതച്ചു ഏതോ സ്റ്റേഷൻ എത്താനായതിന്റെ മുന്നോടിയായി ട്രയിൻ ചൂളം വിളിച്ചു തുടങ്ങിയിരുന്നു "സാബ് വേഗം...."ഗുണ്ട കളിൽ ഒരുത്തൻ തിരക്ക് കൂട്ടിയതും കത്തി ഉയർന്നു താണതും ഒരുമിച്ചായിരുന്നു റോയ്‌യുടെ വയറിനു താഴെയായി ചോര ചിന്തിച്ചു കൊണ്ടു കത്തി തുളഞ്ഞു കയറി നിലവിളിക്കാൻ ആഞ്ഞ അവന്റെ വാ ഉണ്ണി വലം കൈയാൽ അടച്ചു പിടിച്ചു അപ്പോഴേക്കും ട്രെയിനിന്റെ സ്പീഡ് കുറഞ്ഞിരുന്നു "ഇവന്റെ കാര്യം ഞാൻ നോക്കിക്കൊളം ആ കിളവനെയും വലിച്ചു പുറത്തിട്ടു നിങ്ങള് ഇതിൽ തന്നെ മുങ്ങിക്കോ ഞാൻ ഫിനിഷ് ചെയ്തു അടുത്ത വണ്ടിക്ക് കയറിക്കോളാ..."

ആളൊഴിഞ്ഞ സ്റ്റേഷനിലേ ഇരുട്ടിലേക്ക് റോയ് യേയും ചേർത്തു പിടിച്ചു ചാടുന്നതിനിടെ ഉണ്ണി പറഞ്ഞത് കേട്ട് അവന്മാർ തല കുലുക്കി പ്ലാറ്റ്‌ഫോമിലെ കോണ്ക്രീറ്റ് നിലത്തു റോയ്‌യെയും കൊണ്ട് ചാടി നിലതെറ്റി വീണ് ഇരുവരും കുറച്ചു മുന്നോട്ട് ഉരുണ്ടു അപ്പോഴേക്കും അവന്മാരിൽ ഒരാൾ പീലിച്ചായനേ വലിച്ചു പുറത്തേക്ക് തള്ളിയിരുന്നു പകച്ചു നിൽക്കുന്ന പീലിച്ചായനു മുന്നിൽ ട്രെയിൻ പിന്നെയും ചലിച്ചു തുടങ്ങി... അന്തം വിട്ടു ചുറ്റും നോക്കിയ പീലിച്ചായൻ മുന്നിലെ കാഴ്ച കണ്ടു നടുങ്ങി വയറും പൊത്തി നിൽക്കുന്ന റോയ്ക്ക് മുന്നിൽ ചോരയിറ്റു വീഴുന്ന കത്തിയുമായി ഉണ്ണി പീലിച്ചായന് കണ്ണിൽ ഇരുട്ടു കയറി കണ്ണുകൾ ഒന്നു കൂടി അമർത്തി തിരുമ്മി അയാൾ ചുറ്റും നോക്കി അതേ സ്റ്റേഷൻ...അതേ സമയം....അതേ രംഗം....റോയ്ക്ക് പകരം താൻ..താനല്ലേ അവിടെ നിൽക്കുന്നത്.....ഊരിപിടിച്ച കത്തിയുമായി നിൽക്കുന്നത് ഉണ്ണിയല്ല ല്ലോ....അത് വാസു വല്ലേ തല വെട്ടിപ്പുളയുന്നത് പോലെ.....ഓർമ്മകൾ കാതങ്ങൾക് അപ്പുറത്തേക്ക് സൂപ്പർ ഫാസ്റ്റിന്റെ വേഗതയിൽ പാഞ്ഞു.... ഇരു കരങ്ങളും തലയിൽ അമർത്തി പിടിച്ചയാൾ അലറി ക്കരഞ്ഞു ചരിത്രം ആവർത്തിക്കപ്പെടുകയാണോ... 🕊️ നേരം പുലർന്നു തുടങ്ങിയപ്പോഴേ മൃദുൽ ഏർപ്പാടാക്കിയ ബ്യൂട്ടിഷൻ വന്നു കഴിഞ്ഞിരുന്നു മുറിയിലെ മൂലയിൽ ഒരു ഭ്രാന്തിയെ പോലെ ഇരിക്കുന്ന പെണ്ണിനരികിലേക്ക് അവളെ വാസു ആനയിച്ചു

വാസു തൊടാൻ ആഞ്ഞതും അറപ്പോടെ അവൾ ശരീരം വെട്ടിച്ചു കാവ്യയെ വിളിച്ചപ്പോൾ അവൾ വന്നല്പം ബലമായി തന്നെ ആരതിയെ പിടിച്ചെഴുന്നേല്പിച്ചു ദേഹം തീക്കട്ട പോലെ പനിക്കുന്നുണ്ടായിരുന്നു ഇരട്ടി പണം മൃദുലിൻറെ കൈയിൽ നിന്നും കൈപ്പറ്റിയ സ്ത്രീ അവരുടെ ജോലി വെടിപ്പായി ചെയ്തു തീർത്തു വസ്ത്രം മാറുന്നതും ജീവന്റെ പാതിയെ തന്റെ കഴുത്തിൽ നിന്നും അഴിച്ചു മാറ്റി മുഷിഞ്ഞ വസ്ത്രങ്ങൾക്കിടയിലേക്ക് വലിച്ചെറിയപ്പെടുന്നതുമൊന്നും ആരതി അറിയുന്നുണ്ടായിരുന്നില്ല അവളപ്പോൾ മറ്റൊരു ലോകത്തായിരുന്നു അവിടെ ഇച്ഛായനും അവളുടെ കൊച്ചും മാത്രം... ആ ലോകത്തേക്ക് മറ്റാരെയും കയറ്റാൻ അവൾ സമ്മതിച്ചില്ല അവിടെന്നൊരു മടക്കം അവളാഗ്രഹിച്ചുമില്ല മുഹൂർത്തത്തിന് മുൻപ് വാസുവും ശിങ്കിടികളും അല്പം ബലമായി തന്നെ അവളെ വണ്ടിയിലേക്ക് കയറ്റി ഒന്ന് എതിർക്കാൻ പോലും കഴിയാത്ത വിധം ദുർബലയായിപ്പോയിരുന്നു

പെണ്ണ് അച്ചമ്മയും കാവ്യയുമല്ലാതെ മറ്റാരും കൂടെപോയില്ല ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കെട്ട് മൃദുലിൻറെ ഭാഗത്തു നിന്നും അത്യാവശ്യം ആളുകളൊക്കെ ഉണ്ടായിരുന്നു ഒരു യന്ത്രം കണക്കെ ആരതി ആരൊക്കെയോ പറയുന്നത് അനുസരിച്ചു ഉച്ചത്തിൽ നിലവിളിക്കണ മെന്നും ഇറങ്ങി ഓടണ മെന്നുമൊക്കെ ബുദ്ധി വിളിച്ചു കൂവുന്നുണ്ടെങ്കിലും ശരീരം നിലത്തുറക്കാത്ത അവസ്‌ഥ പ്രജ്‌ഞയ്ക്ക് മേൽ ആരോ കരിമ്പടം പുതച്ചിരിക്കുന്നു തനിക്ക് ജീവനുണ്ടോ.....എല്ലാം സ്വപ്നമാണോ...... ചടങ്ങുകളെല്ലാം മനപൂർവ്വം ഒഴിവാക്കി... അരൊക്കെയോ ആരതിയെ പിടിച്ചു മൃദുലിനരികിലായി ഇരുത്തി.... "മുഹൂർത്തം ആവാറായി....കെട്ടിമേളം....." തന്ത്രി വിളിച്ചു പറഞ്ഞതും നാദസ്വരം ഉയർന്നു "കെട്ടിക്കോളൂ......" താലിയെടുത്തു കൈയിൽ കൊടുക്കുന്നതും മൃദുലിന്റെ കരങ്ങൾ തന്റെ കഴുത്തിന് നേരെ ഉയരുന്നതും ആരതി സ്വപ്‍നത്തിലെന്ന വണ്ണം നോക്കി നിന്നു................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story