കൂടും തേടി....❣️: ഭാഗം 40

Koodum thedi

എഴുത്തുകാരി: ദക്ഷ

"മുഹൂർത്തം ആവാറായി....കെട്ടിമേളം....." തന്ത്രി വിളിച്ചു പറഞ്ഞതും നാദസ്വരം ഉയർന്നു "കെട്ടിക്കോളൂ......" താലിയെടുത്തു കൈയിൽ കൊടുക്കുന്നതും മൃദുലിന്റെ കരങ്ങൾ തന്റെ കഴുത്തിന് നേരെ ഉയരുന്നതും ആരതി സ്വപ്‍നത്തിലെന്ന വണ്ണം നോക്കി നിന്നു ...."സ്റ്റോപ്പ് ഇറ്റ്....." പെട്ടെന്നാണ് ഒരു ശബ്ദം ഉയർന്നു കേട്ടത് മെയിൻ എന്ററിയിലൂടെ രണ്ടു മൂന്നു പൊലീസുകാർ അകത്തു കയറി വന്നതും ഏവരും ഒന്നു പകച്ചു എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു നിന്നു "ആരും അനങ്ങരുത്..."റിവോൾവർ ചൂണ്ടി പറയുന്നവരെ നോക്കി ഓഡിറ്റോറിയത്തിൽ ഇരുന്നവരെല്ലാം പകച്ചു നിന്നു ഒരു നിമിഷം ഒന്നു പകച്ചെങ്കിലും സംഗതി കൈവിട്ടു പോവുമെന്ന് തോന്നിയതും വാസു മൃദുലിനെ നോക്കി "എന്നാ നോക്കി നില്കുവാടാ അങ്ങു കെട്ട്....."അയാളുടെ ആക്രോശം കേട്ട് മൃദുൽ ആരതിക്ക് നേരെ തിരിഞ്ഞതും മുന്നേ നടന്നു വന്ന പോലീസുകാരന്റെ റിവോൾവർ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു വലിയ ശബ്ദത്തോടെ അലങ്കാര വിളക്കുകളിൽ ഒന്ന് ഒത്ത നടുക്ക് വീണു ചിന്നിച്ചിതറി ഓഡിറ്റോറിയത്തിൽ കൂട്ട നിലവിളി ഉയർന്നു

"ഡോണ്ട് മൂവ് ....ഐ വിൽ ഷൂട്ട് യു...." എഴുന്നേൽക്കാൻ ശ്രമിച്ച മൃദുലിന് നേരെ അയാൾ റിവോൾവർ നീട്ടിപ്പിടിച്ചു അപ്പോഴേക്കും ഒരു പറ്റം ചെറുപ്പക്കാരൻ വന്നു വാതിലുകളെല്ലാം അടഞ്ഞു നിന്നു പെട്ടെന്നാണ് പോലീസുകാരെ വകഞ്ഞു മാറ്റി ഒരു സ്ത്രീ മുന്നോട്ട് വന്നത് "റീത്താമ്മച്ചി...."കാവ്യ അറിയാതെ പറഞ്ഞു അവർക്ക് പിറകിലായി ശ്രീയും ഉണ്ടായിരുന്നു നേരെ മണ്ഡപത്തിലേക്ക് കയറിയ അവർ മൃദുലിനെ വകഞ്ഞുമാറ്റി തളർന്നിരുക്കുന്ന ആരതിയെ പിടിച്ചെഴുന്നേല്പിച്ചു "മോളേ....."വിങ്ങലോടെ വിളിചതും പൊട്ടി ക്കരഞ്ഞു കൊണ്ടാ മാറിലേക്ക് ആരതി അലച്ചു വീണു "എന്റെ പൊന്ന് മോള് പേടിച്ചു പോയോ...."ചേർത്തു പിടിച്ചു കൊണ്ടവർ അവളുടെ നിറുകിൽ തഴുകി "നീയെന്റെ റോയ് മോന്റെ പെണ്ണാ...... അവന്റെ പ്രാണനാ.....നീയില്ലാതെ അവന് ജീവിക്കാൻ കഴിയുമോടി കൊച്ചേ...." "റീത്താമ്മച്ചി.... ന്റെ ഇച്ഛായൻ....."എങലടിയോടെ പറയുന്ന പെണ്ണിന്റെ മുഖം കൈക്കുമ്പിളിലെടുത്തവർ കവിളിൽ മുത്തി "അവനിങ് വരുമെടി കൊച്ചേ.... അവന്റെ പ്രാണൻ ഇവിടെയല്ലിയോ ഉള്ളത് ...." അപ്പോഴേക്കും ശ്രീ വന്നവളെ ചേർത്തു പിടിച്ചു "ആരു...."അവളുടെ നീര് വച്ചു ചീർത്ത കവിളിൽ കൈവച്ചു വിളിച്ചതും സങ്കടക്കടലായി അവളുടെ മേലേക്ക് ആരതി പെയ്തു വീണു

ഇരുവരുടെയും കരച്ചിൽ കണ്ടു നിന്ന ഏവരുടെയും മിഴികൾ നനച്ചു ആരതിയെ ശ്രീയെ ഏല്പിച്ചു തിരിഞ്ഞ റീത്താമ്മച്ചി തങ്ങളെ ദഹിപ്പിക്കും മട്ടിൽ നോക്കി നിൽക്കുന്ന വാസുവിന് മുന്നിലേക്ക് ചെന്നു കരം നിവർത്തൊരു അടി കവിളിൽ കൊണ്ടതും അയാളൊന്നു വേച്ചു പല്ലു കടിച്ചു അവർക്ക് നേരെ തിരിഞ്ഞതും റിവോൾവർ നീട്ടിപ്പിടിച്ച പോലീസ് കാരൻ ഒന്നു കൂടി മുന്നോട്ടാഞ്ഞു "നീയൊക്കെ ഒരാണോടാ ചെറ്റേ..... ഒരു തെറ്റും ചെയ്യാത്തൊരു പെണ്ണിന്റെ ....അതും നിന്നെ അച്ഛാ ന്ന് ആദ്യം വിളിച്ച കൊച്ചിനെ ഇത്രത്തോളം വേദനിപ്പിക്കാൻ ആരാടാ നിനക്ക് അധികാരം തന്നത്......പറയെടാ..." റീത്താമ്മച്ചി കോളറിൽ പിടിച്ചുലച്ചതും ഒരു വെട്ടു പോത്തിനെ കണക്ക് അയാൾ റീത്താമ്മയെ തുറിച്ചു നോക്കി "ആ പാവം കൊച് ഇത് വരെയും ആരെയും ഒന്നും അറിയിക്കാതെ കൊണ്ടു നടന്നത് കൊണ്ടാ നീയിപ്പോഴും ജീവനോടെ ഇരിക്കുന്നത്.... അറിഞ്ഞിരുന്നേൽ നിന്നെ തീർക്കാൻ ഈ റീത്താമ്മ തന്നെ ധാരാളമായിരുന്നു.... വെട്ടി അരിഞ്ഞേനെ നിന്നെ ഞാൻ....." അവരൊന്നു കിതച്ചു പിന്നെ ആരതിയെ ചേർത്തു പിടിച്ചു താഴെ ഹാളിൽ അക്ഷമരായി നിൽക്കുന്ന ജനങ്ങളെ നോക്കി

അപ്പോഴേക്കും കേട്ടറിഞ്ഞ് ഒരുപാട് പേര് അകത്തും പുറത്തുമായി തടിച്ചു കൂടിയിരുന്നു "എന്നെ മനസിലായോ....." റീത്താമ്മച്ചി ചോദിച്ചതും കൂടി നിന്നവരിൽ ചിലരൊക്കെ തല കുലുക്കി "ഞാനേ.... ഇവിടുത്തെ si റോയ് സാറിന്റെ അമ്മച്ചിയാ...." അവരത് പറഞ്ഞപോൾ പല മുഖങ്ങളും തെളിഞ്ഞു റോയ് അവർക്കൊക്കെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു "ഈ കൊച്ചിനെ അറിയില്ലേ....ആരതി...." "അറിയാം...."എല്ലാവരും കോറസായി പറഞ്ഞു "ഇവളേ.... എന്റെ മോൻ റോയ് താലി കെട്ടിയ പെണ്ണാ.....അവന്റെ മണവാട്ടി ..." റീത്താമ്മച്ചി അത് പറഞ്ഞതും എല്ലാ മുഖങ്ങളിലും അമ്പരപ്പ് പ്രകടമായിരുന്നു "എല്ലാം അറിഞ്ഞു കൊണ്ട് ഞാനും എന്റെ മോനും സ്‌ഥലത്തില്ലാത്ത തക്കം നോക്കി....ഇവളുടെ തന്തയെന്ന് പറയുന്ന ഈ നരാധമൻ എന്റെ കൊച്ചിനെ കൊല്ലാകൊലചെയ്തു ദേ ഈ വൃത്തികെട്ടവന്റെ മുന്നിൽ കൊണ്ടിട്ടു കൊടുത്തതാ....." റീത്താമ്മച്ചി കൈ ചൂണ്ടിയവരിലേക്ക് എല്ലാവരുടെയും നോട്ടം പാഞ്ഞു പലയിടങ്ങളിൽ നിന്നും മുറുമുറുപ്പ് ഉയർന്നു "ഇവനുണ്ടല്ലോ....."റീത്താമ്മച്ചി വാസുവിനെ ബലമായി പിടിച്ചു മുന്നോട്ട് നിർത്തി "ഈ മനുഷ്യ മൃഗം ഈ കൊച്ചിനോട് ചെയ്തു കൊണ്ടിരുന്ന ക്രൂരത എന്തെന്ന് അറിയണോ നിങ്ങൾക്.....ഈ കൊച്ചിനെ വയറ്റിൽ ഉള്ള സമയത്ത് ഇവളുടെ അപ്പനെ ചതിയിലൂടെ കൊല്ലാൻ ശ്രമിച്ചു

ഇവളുടെ അമ്മയെ സ്വന്തമാക്കി.....ഇവളെ പെറ്റിട്ടപ്പോൾ മുതൽ തന്തയില്ലാത്തവളെന്നും പിഴച്ചു പെറ്റവളെന്നും പറഞ്ഞു ക്രൂരമായി അതിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു....എന്നിട്ടും ഒന്നുമറിയാത്ത ആ കൊച്ചിവനേ അച്ഛാ എന്നു തന്നെ വിളിച്ചു.....അവളിലെ ശൈശവം കഴിഞ്ഞു കൗമാരത്തിലെത്തിയപ്പോൾ ഇവന്റെ ഉപദ്രവത്തിന്റെ രീതി മാറി....നിങ്ങൾക് അറിയോ ഒരു രാത്രി പോലും എന്റെ കൊച്ചിയാളെ പേടിച്ചു സമാധാനത്തിൽ ഉറങ്ങിയിട്ടില്ല.... ഒരു പാതിരായ്ക്ക് കടന്നു പിടിക്കാൻ ചെന്ന ഇയാളെ പേടിച്ചു ഇറങ്ങി ഓടിയ ഈ കൊച്ചു അഭയം തേടിയെത്തിയത് എന്റെ മോന്റെ അടുത്തായിരുന്നു..... അന്ന് മുതലിവനിൽ നിന്നും കൊച്ചിനെ എന്റെ മോൻ സംരക്ഷിച്ചു......കഴിഞ്ഞ ഉത്സവതിന്റെയന്ന് രാത്രി ദേ ഈ മൃദുൽ എന്നു പറയുന്ന ഈ തെണ്ടി ആരുമറിയാതെ ഇരുട്ടിൽ ഗ്രീൻ റൂമിൽ വച്ചു ഈ പെണ്ണിനെ താലി കെട്ടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ്‌ ആ താലി എന്റെ കൊച്ചിന്റെ കഴുത്തിൽ അണിഞ്ഞു എന്റെ ചെറുക്കൻ അവളെ സ്വന്തമാക്കി....എന്നിട്ടും ഒരുമിച്ചു ജീവിക്കാൻ ഈ വാസു അവരെ സമ്മതിച്ചില്ല.....രണ്ടു ദിവസമായി അവനൊന്ന് മാറി നിന്നപ്പോഴേക്കും കെട്ടിയ തലിമാലയും വലിച്ചു പൊട്ടിച്ചു ഈ ചെന്നായയ്ക് തിന്നാൻ ഇട്ടു കൊടുക്കാനിരിക്കുകയായിരുന്നു .....

ഈ........... മോൻ......" വാക്കുകൾ അവസാനിപ്പിക്കുമ്പോൾ സംഘര്ഷം കൊണ്ടു റീത്താമ്മച്ചിയുടെ ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു "ഇനി നിങ്ങള് തന്നെ പറ ഇവരെ എന്തു ചെയ്യണമെന്ന്......ഈ പാവം പിടിച്ച കൊച്ചിനെ ഇവർക്ക് തട്ടിക്കളിക്കാൻ വിട്ടു കൊടുക്കണോ...." "വേണ്ട....." "അവള് ഞങ്ങടെ റോയ് സാറിന്റെ പെണ്ണാ...." "അതിനെ ഇനിയും വേദനിപ്പിക്കണ്ട...." "അവരെ ഇങ്ങോട്ട് ഇറക്കി വിടമ്മച്ചീ അവിന്റെ കഴപ്പ് ഞങ്ങള് തീർത്തു കൊള്ളാം ....." പലയിടങ്ങളിൽ നിന്നും ശബ്ദമുയർന്നു "വലിച്ചു താഴെയിടെടാ ആ പുന്നാര മോനെ....." ആരൊക്കെയോ മണ്ഡപത്തിലേക്ക് ചാടിക്കയറിയതും വാസുവിനെയും മൃദുലിനെയും വലിച്ചു താഴെയിട്ടതും ഒരുമിച്ചായിരുന്നു.... "അമ്മച്ചീ സംഗതി കൈവിട്ടു പോവുമോ....."പോലീസുകാരിൽ ഒരാൾ ചോദിച്ചതും അമ്മച്ചി കണ്ണടച്ചു കാണിച്ചു "അവനൊക്കെ ചാവട്ടെ.... ജീവിക്കാൻ ഒരർഹതയുമില്ല അവന്മാർക്ക്...." ആ നിമിഷം ഒരു പോലീസ് വണ്ടി പുറത്തു വന്നു നിന്നു "ദേ റോയ് സാറ്...." ആരോ വിളിച്ചു പറഞ്ഞതും ഓഡിറ്റോറിയം നിശ്ശബ്ദമായി ഏവരുടെയും ശ്രദ്ധ പുറത്തേക്ക് നീണ്ടു ഷർട്ടിൽ രക്തം പുരണ്ട പാടുമായി അല്പം ബദ്ധപ്പെട്ട് നടന്നു വരുന്ന റോയ് യെ കണ്ടതും എല്ലാവരും വട്ടം കൂടി അവനു നടക്കാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു "എന്നാ പറ്റി സാറേ...."ഉദ്വേഗത്തോടെ ചോദിക്കുന്നവർക്ക് നേരെ റോയ് പുഞ്ചിരിയോടെ കൈ ചലിപ്പിച്ചു പറയാം എന്നാഗ്യം കാണിച്ചു

"സാറേ സാറിന്റെ പെണ്ണിനെ വേദനിപ്പിചവരെ ഞങ്ങള് പഞ്ഞിക്കിട്ടിട്ടുണ്ട് കേട്ടോ ....ഇനിയൊരുത്തനും സാറിനെയും സാറിന്റെ പെണ്ണിനേയും തൊടാൻ ഞങ്ങള് സമ്മതിക്കേ ലാ....." വാസുവിന്റെ കീറിയ ഷർട്ടിൽ പിടിച്ചയാളുടെ കുഴഞ്ഞ ശരീരം എടുത്തുയർത്തി ഒരാൾ ആക്രോശിച്ചു റോയ് ക്ക് പിന്നിലായി ഉണ്ണിയും പീലിച്ചായനും നടന്നു വന്നു അവർക്ക് പുറകിലായി നാലു പേരെ കൈയാമം വച്ച രീതിയിൽ പൊലീസുകാർ പിടിച്ചു വലിച്ചു കൊണ്ടുവന്നു ആളുകൾ ഇരു പുറങ്ങളിലായി വകഞ്ഞു നിന്നു അവർക്ക് പോവാൻ വഴിയൊരുക്കി കൊടുത്തു ആരതി കാണുകയായിരുന്നു പുഞ്ചിരിയോടെ വരുന്ന തന്റെ പ്രാണനെ..... സർവ വേദനയും മറന്നു അവൾ ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു "ഇഛായാ....."ഉള്ളിൽ നിന്നും ഉയർന്ന നിലവിളി തൊണ്ടയിൽ തടഞ്ഞു നിന്നു തന്നരികിലേക്ക് അലച്ചു വരുന്ന പെണ്ണിനെ റോയ് ഇരു കരങ്ങളാൽ വരിഞ്ഞു മുറുക്കി വിരലിലെണ്ണാ വുന്ന ദിവസം കൊണ്ട് അവളിലുണ്ടായ മാറ്റം അവന്റെ ചങ്ക് കലക്കി "ന്നെ ഒറ്റയ്ക്കാക്കി ഇനിയെങ്ങും പോവല്ലേ ഇഛായാ..നമ്മളെ ഇവര് കൊല്ലും..നിക്ക്....നിക്ക് പേടിയാ...." അലമുറയിട്ടു കരയുന്ന പെണ്ണിന്റെ മുഖം ഇരു കരങ്ങളിലും കോരിയെടുത്തവൻ ചുമ്പനങ്ങൾ കൊണ്ടു മൂടി....

ആരതിയുടെ കഴുത്തിലും കവിളിലും നീലിച്ചു കിടക്കുന്ന പാടുകളിലേക്ക് മിഴികൾ എത്തിയതും ആ മുഖം ചുവന്നു അധരങ്ങൾ വിറച്ചു "ഉപദ്രവിചോ....ന്റെ കൊച്ചിനെ അവൻ...." വാക്കുകൾ പല്ലുകൾക്കിടയിൽ കിടന്നു ഞരങ്ങി "...മ്...ഒത്തിരി ഒത്തിരി തല്ലി ....കവിളിലും... കൈയിലും...ന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.....തല ചുമരിലിടിപ്പിച്ചു....ബെൽറ്റ് വച്ചു തല്ലി ....."കൊച്ചു കുട്ടികളുടെ പരിഭവം പോലെ ഗദ്ഗദത്തള്ളലിൽ പറഞ്ഞു തീർക്കുന്നവളെ റോയ് വിങ്ങലോടെ വരിപ്പുണർന്നു അവളുടെ സങ്കടം മുഴുവൻ കരഞ്ഞു തീരും വരെയും അവനവളെ അണച്ചു പിടിച്ചു സങ്കടം ഒട്ടൊന്ന് അടങ്ങിയതും റോയ് പതിയെ അവളെ അടർത്തി മാറ്റി ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു "ഇനിയെന്റെ പെണ്ണ് കരയല്ലേ... ഇച്ഛായനു സഹിക്കാൻ പറ്റുന്നില്ല ടി...." ചുവന്നു വിങ്ങിയ കണ്ണുകളോടെ പറഞ്ഞതും പെണ്ണവന്റെ ചുമലിലേക്ക് ചാഞ്ഞു റോയ് അവളെയും ചേർത്തു പിടിച്ചു തിരിഞ്ഞു മുന്നിൽ നിറ കണ്ണുകളോടെ നിൽക്കുന്ന പീലിച്ചായനു നേരെ ആരതിയെ തിരിച്ചു നിർത്തി "ഇതാരാണെന്നു മനസിലായോ ഇച്ഛായന്റെ കൊച്ചിന്....."അവന്റെ ചോദ്യം കേട്ടതും പെണ്ണ് പീലിചായനെ ഒന്ന് സൂക്ഷിച്ചു നോക്കി ഏതോ വിദൂരമായ ഓർമയിൽ കുരുങ്ങി കിടക്കുന്നത് പോലെ ആരതി ചോദ്യഭാവത്തിൽ റോയ് യുടെ മുഖത്തേക് നോക്കി

"എന്റെ കൊച്ചിന് ഇച്ഛായന്റെ വിവാഹ സമ്മാനമാ.....എന്റെ പെണ്ണിന്റെ അപ്പച്ചനാ ഇത്...." റോയ് പറഞ്ഞതും പെണ്ണ് ശക്തമായി ഒന്ന് ഞെട്ടി നിറം മങ്ങിയ ഒരു ബ്ലാക്ആൻഡ് വൈറ്റ് ഫോട്ടോ അവൾക്കുള്ളിൽ ഓടി വന്നു "മോളേ....."തുളുമ്പി തൂവിയ കണ്ണുകളാലെ അയാൾ അരികിൽ വന്നവളുടെ ചുമലിൽ കൈവച്ചതും ആരതി ഒന്ന് വെട്ടി വിറച്ചു "അപ്പച്ചന്റെ പൊന്ന് മോളേ...."വിളിച്ചു കൊണ്ടവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചതും ആരതി പെട്ടെന്നാ കൈ തട്ടി മാറ്റി "ന്തിനാ ....ന്തിനാ ഇപ്പോ വന്നെ...ന്നെ കൊന്നു കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ......"അയാളുടെ ഇരു ചുമലിലും പിടിച്ചവൾ ശക്തമായി കുലുക്കി "അപ്പച്ചനറിഞ്ഞിരുന്നില്ല മോളേ.....അപ്പച്ചനിങ്ങനൊരു പൊന്നു മോള് ഉണ്ടെന്ന്.....അറിഞ്ഞിരുന്നില്ല....അറിഞ്ഞിരുന്നേൽ ഒരുത്തനും തട്ടിക്കളിക്കാൻ വേദനിപ്പിക്കാൻ ഇട്ടു കൊടുക്കത്തില്ലായിരുന്നു അപ്പച്ചൻ....."അൽപം ബലമായി തന്നെയവളെ തന്റെ നെഞ്ചോട്‌ ചേർക്കുന്നതിനിടയിൽ പീലിച്ചായൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു "എത്ര കൊതിച്ചിട്ടുണ്ടെന്നോ ഒന്ന് കാണാൻ.....ഒരു വട്ടമെങ്കിലും എന്റെ മോൾക് ഞാനില്ലേ എന്നു പറയുന്നത് കേൾക്കാൻ......ഒരുരുള ചോറ് ഈ കൈകൊണ്ട് വാരി കഴിക്കാൻ....തന്തയില്ലാത്തവളെന്നു പറയുമ്പോഴൊക്കെ ന്റെ അപ്പച്ചനാ ഇതെന്ന് പറഞ്ഞു മുന്നിൽ കൊണ്ടു നിർത്താൻ....... അയാളെ പേടിച്ചു ഉറക്കം വരാതിരിക്കുമ്പോഴൊക്കെ ഓടി വന്നു അപ്പച്ചനരികിൽ കിടക്കാൻ.....എത്ര കൊതിച്ചിട്ടുണ്ട്.... എത്ര വിളിച്ചിട്ടുണ്ട്.....

ഞാൻ...ഒരു തലോടലെങ്കിലും കൊതിച്ചു എത്ര കാത്തിരുന്നിട്ടുണ്ട് ഞാൻ....." പരിഭവം പറഞ്ഞു തീരാതെ ആരതി ആ നെഞ്ചിൽ മുഖമിട്ടുരുട്ടി "എന്റെ പൊന്നുമോള് പൊറുക്ക് അപ്പച്ചനൊന്നും അറിയില്ലായിരുന്നു...."ആ പെണ്ണിന്റെ വേദനയ്ക്ക് മുന്നിൽ അദേഹം വാക്കുകൾ കിട്ടാതെ ഉഴറി അൽപ നേരം അങ്ങനെ നിന്നു അദേഹം റോയ് യെ നോക്കി "അവനവിടെ വാസു ...." "ദേ ഇവിടെയുണ്ട്..." വാസുവിനും മൃദുലിനും അരികിലായി നിന്നവർ വിളിച്ചു പറഞ്ഞു രണ്ടു പേരും തീർത്തും അവശരായിരുന്നു കുഞ്ഞിച്ചു പോയ വാസുവിന്റെ മുഖം ആരോ അവര്ക് നേരെ ഉയർത്തിയെങ്കിലും അത് താണുപോയി ആരതിയെയും ചേർത്തു പിടിച്ചു അയാൾ വാസുവിനരികിലേക്ക് നടന്നു "വാസു......"" പീലിച്ചായൻ വിളിച്ചതും വാസു ബദ്ധപ്പെട്ടു മുഖമുയർത്തി മുന്നിൽ നിൽക്കുന്നയാളെ കണ്ടതും അയാളുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി "എന്നെ ചതിച്ചു എന്റെ പെണ്ണിനെ സ്വന്തമാക്കിയിട്ട് എന്റെ കൊച്ചിനെപോലും വെറുതെ വിട്ടില്ല അല്ലേടാ നായേ...."ചോദ്യത്തോടൊപ്പം പീലിച്ചായൻ കൈനീർത്തി അയാളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ചു ഒന്നെതിർക്കാൻ പോലും ത്രാണിയില്ലാതെ അയാൾ കുഴഞ്ഞു നിന്നു

"ആകൊച്ചിനെ കൊണ്ടടിപ്പിക്ക് സാറേ...."കലി തീരാതെ ആരോ വിളിച്ചു പറഞ്ഞതും റോയ് ആരതിയെ പിടിച്ചു ഇരുവർക്കും മുന്നിൽ നിർത്തി "കൊടുക്ക് രണ്ടു പേർക്കും...." അവന്റെ ശബ്ദം ഉയർന്നതും ആരതി ശക്തി മുഴുവൻ കൈകളിൽ ആവാഹിച്ചു രണ്ടു പേരുടെയും മുഖമടച്ചു ഓരോന്ന് കൊടുത്തു ചുറ്റിനും കരഘോഷം മുഴങ്ങി റോയ് തിരിഞ്ഞു പോലീസുകാരിൽ ഒരാളുടെ അടുക്കൽ നിന്നും വിലങ്ങു വാങ്ങിച്ചു മൃദുലിന്റെ നേർക്ക് നടന്നു "ഇതെന്തിനെന്നറിയാമോ....."കൈയിൽ വിലങ്ങു വയ്ക്കുന്നതിനിടയിൽ അവൻ ചോദിച്ചതും മൃദുൽ മുഖം താഴ്ത്തി "നിനക്കുള്ളത് ബാക്കി ഞാൻ സ്റ്റേഷനിൽ ചെന്നിട്ട് തരാം...." അവനെ പോലീസുകാർക്ക് ഏല്പിച്ചു റോയ് തിരിഞ്ഞു ജനങ്ങളെ നോക്കി "ഞാനും ഉണ്ണിയും ദേ ഇദ്ദേഹത്തെ കൊണ്ടുവരാൻ പോയ ടൈമിൽ എന്നെ കൊല്ലാൻ ഇവനേല്പിച്ച ഗുണ്ടകളാണ് ഈ നിൽക്കുന്ന നാലു പേർ അതിനിടയിൽ ഇവന് ഉണ്ണിയെയൊന്ന് ബ്രെയ്‌ൻ വാഷ് ചെയ്യാൻ ശ്രമിച്ചു നല്ല രീതിയിൽ പറഞ്ഞിട്ട് ഇവൻ സമ്മതിക്കാഞ്ഞപ്പോൾ പിന്നെ ഭീഷണിയായി ഒടുവിൽ ഇവന്റെ മനസിലിരിപ്പ് അരിയാനായി ഉണ്ണി ഇവനുമായി രമ്യതയിലായത് പോലെ അഭിനയിച്ചു

ട്രെയിനിൽ വച്ചു എന്നെ കൊല്ലാൻ ആയിരുന്നു ഉണ്ണി ഇവനോട് അവശ്യപ്പെട്ടത് അങ്ങനെ ചെയ്ത ടൗണിൽ ഫ്രീ ആയൊരു കൻസ്ട്രക്ഷൻ കമ്പനി തുറന്നുകൊടുക്കുമെന്നും പെങ്ങൾക് സിറ്റി ഹോസ്പിറ്റലിൽ ഉയർന്ന ശമ്പളത്തിൽ ഒരു ജോലിയും അവൻ വാഗ്ദാനം ചെയ്തു യാത്രയ്ക് ഇടയിൽ എല്ലാം തുറന്നു പറയാമെന്ന ഉണ്ണിയുടെ പ്രതീക്ഷ കളെ പാടേ തെറ്റിച്ചു കൊണ്ട് മൃദുൽ അയച്ച ഗുണ്ടകൾ തങ്ങൾക് പിറകെ കൂടിയത് ഉണ്ണി ശ്രദ്ധിച്ചു ഉണ്ണി എങ്ങാനും കാലുമാറിയ അവിടെ വച്ചു ഞങ്ങളെ രണ്ടുപേരേയും തീർക്കാൻ ആണ് മൃദുൽ ഗുണ്ടകളെ ഏർപ്പാടാക്കിയതെന്ന് മനസിലായതും ഉണ്ണി ഒരു ഡ്രാമ കളിച്ചു എന്നെയും കൊണ്ട് തൊട്ടടുത്ത സ്റ്റേഷനിൽ ചാടി അങ്ങനെ ചെയ്തത് കൊണ്ടു ഒരുപകാരം ഉണ്ടായി അതേ സ്‌ഥലത്തു വച്ചു വാസുവിന്റെ ചതിയിലൂടെ ഓർമ നഷ്ടപ്പെട്ട ആരതിയുടെ അപച്ചന് ഓർമ തിരിച്ചു കിട്ടി ഇവന്മാരെ അടുത്ത സ്റ്റേഷനിൽ വച്ചു കൈയോടെ പൊക്കി ഇവിടെയെത്തുമ്പോഴേക്കും സംഗതി കൈവിട്ടു പോവുമെന്ന് ഇവന്മാർ പറഞ്ഞപ്പോഴാണ് അറിയുന്നത് അപ്പോൾ അമ്മചിയെ വിളിച്ചു പറയുകയായിരുന്നു..... എന്തായാലും എല്ലാം അറിഞ്ഞപ്പോൾ കൂടെ നിന്ന എല്ലാവരോടും ഒത്തിരി നന്ദി ഉണ്ട് കേട്ടോ....ഇവിടെ വരെ വന്നതല്ലേ ഇവന്റെ നടക്കാത്ത കല്യാണത്തിന്റെ സദ്യ ഉണ്ടെച്ചു പോയ മതി കേട്ടോ എല്ലാവരും....." റോയ് പറഞ്ഞു നിർത്തിയതും എല്ലാ മുഖങ്ങളിലും ചിരി പടർന്നു "സാറേ....ഞങ്ങൾക്കൊരു ആഗ്രഹമുണ്ട് സാധിപ്പിച്ചു തരുവോ....."

പിന്നീന്നു ആരോ വിളിച്ചു പറഞ്ഞതും എല്ലാവരും അവനെ നോക്കി "എന്നാടാ....."റോയ് വിളിച്ചു ചോദിച്ചു "അത് സാറേ...എന്നതാന്നേലും ഞങ്ങള് കല്യാണം കൂടാൻ വന്നതല്ലിയോ...നടക്കാത്ത കല്യാണത്തിന്റെ ഊണ് കഴിക്കുന്നത് മോഷമല്ലേ...ആ പെങ്കൊച്ചിനേ ആണെങ്കിൽ എല്ലാരും ഒരുക്കി കൊണ്ടു വന്നു നിർത്തുവേം ചെയ്തു....ഇനിയിപ്പോ എന്നാ നോക്കാനാ സാറു നാലാളെ മുന്നിൽ വച്ചു സാറിന്റെ കൊച്ചിനെയങ്ങു കെട്ടിക്കോന്നേ മുണ്ടും കുപ്പായവുമൊക്കെ വേണേൽ ഞങ്ങള് ദേ ഇപ്പൊ സംഘടിപ്പിച്ചു തരാ...." അവൻ പറഞ്ഞു നിർത്തിയതും എല്ലാവരും കോറസ്സായി അംഗീകരിച്ചു "ശരിയാ സാറേ...അവൻ ജയിലീ പോവുന്നതിനു മുന്നേ കണ്ണു നിറച്ചു കാണട്ടെ....." അഞ്ചു മിനിറ്റിനുള്ളിൽ റോയ്‌യെ ആരൊക്കെയോ ഡ്രെസ് ചെയ്യിഞ്ചു ചെയ്യിപ്പിച്ചു മണ്ഡപത്തിൽ കൊണ്ടു ചെന്നാക്കി റീത്താമ്മച്ചിക്കും പീലിച്ചായനും ദക്ഷിണ വച്ചു ഇരുവരും കതിർമണ്ഡപത്തിൽ ഇരുന്നു "അടിക്കെടാ കെട്ടിമേളം....."ആരോ വിളിച്ചു കൂവിയതും നാദസ്വരം ഉയർന്നു താലി എടുത്തു കൊടുത്തതും റോയ്ച്ചന്റെ കൈകൾ ആരതിയുടെ കഴുത്തിലേക്ക് അമർന്നു താലി കെട്ടുന്നതിനിടയിൽ അവന്റെ ചുണ്ടുകൾ കവിളിൽ അമർന്നതും കൂപിപിടിച്ച കൈകൾക്ക് മുകളിലേക്ക് ആരതിയുടെ കൈയിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഇറ്റു വീണു................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story