കൂടും തേടി....❣️: ഭാഗം 41

Koodum thedi

എഴുത്തുകാരി: ദക്ഷ

...കെട്ട് കഴിഞ്ഞു മൃദുലിനേയും ഗ്യാങിനേയും വഹിച്ചുള്ള പോലീസ് വാഹനം പോയതും റോയ്ക്കും ആരതിക്കും ഒരു നല്ല വിവാഹ ജീവിതം വിഷ് ചെയ്തു ഓരോരുത്തരും ഓരോ വഴി നീങ്ങി..... വാസുവിന്റെ ചതഞ്ഞ ശരീരം ഒരു പെട്ടി ഓട്ടോയിൽ തള്ളി കയറ്റി കൊച്ചച്ചനും അച്ചമ്മയും കാവ്യയും വീട്ടിലേക്ക് തിരിച്ചു "ഇനിയെന്താ പ്ലാൻ....."ഉണ്ണി റോയ്‌യെ നോക്കി "ഇനിയെന്ത് പ്ലാൻ നേരെ കൊമ്പനക്കാട്ടേക്ക് പോവുന്നു....അവിടുന്ന് പീലിയുടെ തറവാട്ടിലേക്കും...ഇനിയെന്റെ കൊച് അവിടെയല്ലേ താമസിക്കേണ്ടത്...." പീലിച്ചായനോട് സംസാരിച്ചു കൊണ്ടിരുന്ന റീത്താമ്മച്ചി ഉണ്ണിയുടെ ചോദ്യത്തിന് മറുപടി നൽകി "എല്ലാടെയും പോവാം അതിനു മുൻപ് മകളുടെ ദുരവസ്ഥയിൽ നീറി നീറി പാതി ചത്തു ജീവിക്കുന്ന ഒരമ്മയുണ്ട് അവര്ക് അരികിലേക്കല്ലേ ആദ്യം പോവേണ്ടത്...." നിറഞ്ഞ മിഴികളോടെ നിൽക്കുന്ന ആരതിയെ ചേർത്തു പിടിച്ചു റോയ് പറഞ്ഞതും എല്ലാവരും ശരി വച്ചു തല കുലുക്കി "എന്നാൽ ഇറങ്ങാ....."

എല്ലാവരോടും യാത്ര പറഞ്ഞു ആറു പേരും റീത്താമ്മച്ചി വന്ന വണ്ടിക്കരികിലേക്ക് നീങ്ങി വയലിന് കരയിലൂടെ വണ്ടി ഓടുമ്പോൾ പീലിച്ചായന്റെ മനസ്സ് പിന്നോട്ടോടുകയായിരുന്നു പട്ടു പാവാടയും ബ്ലൗസുമിട്ടു കിലു കിലെ ചിരിച്ചു ഒരു തമ്പുരാട്ടി ക്കുട്ടി ഓർമകളിൽ ഓടി വന്നു അവളില്ലാതെ ഒരു നിമിഷം പോലും ജീവിതം സാധ്യമല്ലെന്ന് ചിന്തിചിരുന്ന ആ കൗമാര കാരനിൽ നിന്നും അവളുടെ ഓർമകൾ പോലും കൂട്ടിനില്ലാതെ നീണ്ട 23 വർഷങ്ങൾ..... എങ്ങിനെ സാധിച്ചു തനിക്ക്....അവളെ മറന്നു കളയാൻ..... അവൾക്കൊരു ജീവനെ കൊടുത്തു നിഷ്‌കരുണം തള്ളിക്കളയാൻ.... പീലിച്ചായന്റെ മിഴികളിൽ നീര് പൊടിയുന്നത് റോയ് കാണുന്നുണ്ടായിരുന്നു ."..പാവം....ആരുടെയൊക്കെയോ സ്വാർഥതയ്ക് ബലിയാടായി ജീവിതം ഹോമിക്കപ്പെട്ട മനുഷ്യൻ...."അവൻ നെടുവീർപ്പിട്ടു ചെമ്മണ് പാതയ്ക് അരികെ വണ്ടി നിർത്തി ഏവരും ഇറങ്ങി "അമ്മച്ചീ ആദ്യം നമ്മടെ വീട്ടിലേക്ക് പോവ...തുടക്കം തന്നെ ശകുനം ആവണ്ട....അവിടെപ്പോയാൽ വാസു എങ്ങിനെ പ്രതികരിക്കും എന്നറിയില്ല ല്ലോ...." "അത് ഇവൻ പറഞ്ഞത് ശരിയാ ....നേരെ വീട്ടിൽ പോയി ഒന്ന് റിലാക്സ് ആയിട്ട് പോവാം ലക്ഷ്മിയമ്മയ്ക് അരികെ...

എന്തായാലും ചെറിയച്ചൻ നടന്നതെല്ലാം പറഞ്ഞിട്ടുണ്ടാവും..." ഉണ്ണിയും റോയ് യെ ശരി വച്ചതോടെ എല്ലാവരും റോയ് യുടെ വീട്ടിലേക്ക് നടന്നു റോയ്ച്ചൻറെ കൂടെ നടക്കുന്നതിനിടെ ഇടക്കിടെ ആരതി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ഇന്നലെ മുതൽ തന്നരികിൽ ഒരു പോള കണ്ണടക്കാതെ പാതി മരിച്ച അവസ്‌ഥയിൽ ഇരുന്ന ലക്ഷ്മിയമ്മ അവളുടെയുള്ളിൽ ഒരു നോവായി നിറഞ്ഞു "സങ്കടപ്പെടേണ്ട കൊച്ചേ...ദേ വീർപ്പു മുട്ടലൊന്നു മാറ്റിയിട്ട് സമാധാനത്തിൽ പോവ അവിടേക്ക് ...."ചേർത്തു പിടിച്ചു റോയ് കാതിൽ പറഞ്ഞതും ആരതി മിഴികൾ തുടച്ചു കൊണ്ടവനെ നോക്കി റീത്താമ്മച്ചി മുന്നേ പോയി ഉമ്മറവാതിൽ തുറന്നിട്ട് ഇരുവരെയും അകത്തേക്ക് ആനയിച്ചു ടെൻഷനാലും വിശപ്പാലും ദാഹമാലും റീത്തമ്മച്ചിയും ശ്രീയുമൊഴികെ ബാക്കിയെല്ലാവരും വലഞ്ഞിരുന്നു ക്ഷീണത്തോടെ ഓരോരുത്തരും സെറ്റിയിലും മറ്റിടങ്ങളിലുമായി വീണു ശ്രീ വെക്കന്നു പോയി ഫ്രിഡ്ജിൽ നിന്നും നാരങ്ങ എടുത്തു ജ്യൂസ്‌അടിച്ചു എല്ലാവർക്കും കൊണ്ടു കൊടുത്തു റീത്താമ്മച്ചി കിച്ചണിൽ പോവാൻ തുടങ്ങിയപ്പോ റോയ് തടഞ്ഞു "ഫുഡിന് ഞാൻ ഓർഡർ ചെയ്തിട്ടുണ്ടമ്മച്ചി ദേ ഇപ്പൊ ഇങ്ങെത്തും അപ്പോഴേക്കും ഞാനൊന്നു കുളിക്കട്ടെ .

.നിങ്ങളുമൊന്നു ഫ്രഷ് ആയിക്കോ...."ഉണ്ണിയോടും പീലിച്ചയനോടുമായി പറഞ്ഞിട്ട് റോയ് മുറിയിലേക്ക് കയറി ആരതി ഇനിയെന്തു വേണമെന്ന് അറിയാതെ വിഷണ്ണയായി നിന്നു "മോൾക്ക് ഇതെല്ലാം അഴിച്ചു വച്ചു തലവഴി ഒന്നു വെള്ളമൊഴിച്ചു കൂടായിരുന്നോ...എന്ന...."റീത്താമ്മച്ചി പറഞ്ഞതും ആരതി അവരെ ഒന്നു നോക്കി "എന്റെ ഡ്രെസ്സൊന്നും ഇവിടെയില്ല ല്ലോ അമ്മച്ചീ...." "ഓഹ്...അത് ശരിയാണല്ലോ ...അമ്മചി ഓർത്തില്ല...."റീത്താമ്മച്ചി പറഞ്ഞു തീരുമ്പോഴേക്കും അകത്തു നിന്നും റോയ് യുടെ വിളി വന്നു "കൊച്ചേ....." അവന്റെ വിളി കേട്ടതും ആരതി ജാള്യതയോടെ റീത്താമ്മച്ചിയേയും ശ്രീയെയും നോക്കി "ചെല്ലെടീ പെണ്ണേ...നിന്റെ കണവൻ ദേണ്ടേ വിളിക്കുന്നു...."ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന റീത്താമ്മച്ചിക്ക് അരികിൽ നിന്നും ആരതിയെ ശ്രീ ഉന്തി തള്ളി റൂമിന് അരികിൽ എത്തിച്ചു വാതിൽ തുറന്നു അകത്തു കയറിയതും കൊണ്ടു പോയ ട്രാവൽ ബാഗിൽ എന്തോ പരതുന്ന റോയ് യെ ആണ് കണ്ടത് "ആ വാതിൽ ചാരിയേരേ...."മുഖത്തു നോക്കാതെ പറയുന്നവനെ നോക്കി സങ്കോചത്തോടെ വാതിൽ ചാരി ഇനിയെന്തേ വേണ്ടു എന്നറിയാതെ നിന്നു ഇതു വരെയില്ലാത്തത് പോലെയൊരു വിറവൽ ദേഹം പൊതിയുന്നു

"ഇവിടെ വന്നിരിക്ക്...."ബാഗിൽ നിന്നൊരു കവർ വലിച്ചു ബെഡിലേക്ക് വച്ചു സിബ്ബ് അടച്ചു ബാഗ് ടേബിളിലേക്കിട്ടു ആരതി തെല്ലു മടിയോടെ അവനരികിലേക്ക് ചെന്നു ചുമലിൽ പിടിച്ചവളെയവൻ കട്ടിലിലേക്ക് ഇരുത്തി അവന്റെ മിഴികളിലും ഒരു പിടിച്ചിൽ ഒളിഞ്ഞിരുന്നിരുന്നു എന്തിനെന്നറിയാതെയൊരു വിമ്മിഷ്ടം അവനു മുന്നിൽ ഇരുന്ന് ആരതി പതിയെ അവനെ മുഖമുയർത്തി നോക്കി എന്തെന്ന ഭാവത്തിൽ "ഇതൊക്കെ അഴിച്ചു വച്ചേക്ക്..അവന്റെ സമ്മാനമൊന്നും നിന്റെ ദേഹത്തു വേണ്ട....."പറഞ്ഞു കൊണ്ട് അവൾകരികിലായി ഇരുന്നു ആഭരണങ്ങൾ ഓരോന്നായി അവനഴിച്ചെടുത്തു അവസാനം മൂക്കിൻ തുമ്പിലെ ആ വെള്ളക്കൽ മൂക്കുത്തിയും കഴുത്തിലാ മഞ്ഞ ചരടും മാത്രം ബാക്കിയായി "ഈ ചരടും വെക്കന്നു മാറ്റാട്ടോ...."മുടിയിലെ മുല്ലപ്പൂവിൽ നിന്നും സേഫ്റ്റി പിൻ ഓരോന്നായി അഴിച്ചെടുക്കുന്നതിനിടെ റോയ്ച്ചൻ പറഞ്ഞത് കേട്ട് പെണ്ണ് പയ്യെ മൂളി ബൊക്കയും പൂവും അഴിച്ചു മുടിയവൻ വിതിർത്തിട്ടു ശേഷം എഴുന്നേൽപ്പിച്ചു തനിക്കഭിമുഖമായി നിർത്തി അവനെ മുഖമുയർത്തി നോക്കാൻ ആരതിക്ക് മടി തോന്നി

"കൊച്ചേ...."ആർദ്രമായ വിളിയിൽ ഉടലാകെ കോരിത്തരിക്കുന്നതവൾ അറിഞ്ഞു "മ്ഹ്...."മുഖത്തു നോക്കാതെ മൂളിയപ്പോൾ ഇരു കരങ്ങളാലെയാ മുഖം കോരിയെടുത്തവൻ മിഴികളിലേക്ക് നോക്കി "ഒത്തിരി പേടിച്ചു പോയോ ന്റെ പെണ്ണ്...." അതിനു മറുപടി പറയാതെയവന്റെ കരങ്ങളിലവൾ മുറുകെ പിടിച്ചു നീര് നിറഞ്ഞ മിഴിയികളിൽ റോയ് അമർത്തി ചുംബിച്ചു "ഇച്ഛായനില്ലേടാ കൂടെ...." പെണ്ണൊന്ന് എങ്ങിയതും വാരിവലിച്ചു നെഞ്ചോട്‌ ചേർത്തവൻ ഇറുകെ പുണർന്നു "ഇനിയീ കണ്ണു നിറയരുത്...."നിറുകിൽ അമർത്തി ചുംബിച്ചവൻ പതിയെ പറഞ്ഞു അൽപനേരം കഴിഞ്ഞവളെ അടർത്തി മാറ്റി റോയ് ബെഡിലിരുന്ന കവറെടുത്തു ആരതിയുടെ കൈയിൽ കൊടുത്തു "വരുന്ന വഴിക്ക് വാങ്ങിയതാ.....കണ്ടപ്പോ ഒത്തിരി ഇഷ്ടയായി....നിനക്ക് ഇട്ട ഇതിന്റെ ഭംഗി ഒന്നു കൂടി കൂടും....പോയി കുളിച്ചു മാറിയിട്ടേച്ചു വാ...." അവൻ നീട്ടിയ കവറിലേക് ആരതി അത്ഭുതത്തോടെ നോക്കി അവൻറെ കൈയിൽ നിന്നത് വാങ്ങി അവളത് നിവർത്തി ബേബി പിങ്കിൽ വൈറ്റ് സ്റ്റോണ് വർക്കുള്ള നെറ്റ് ഗൗണ് "ഇത്...." "ഇതിട്ടു മുടി അഴിച്ചിട്ട സിൻഡ്രല്ലയെ പോലിരിക്കും എന്റെ കൊച്....ചെല്ല്..ഞാൻ പുറത്തു നിന്നും കുളിച്ചോളാ....എന്നിട്ട് വെക്കം വാ....

വിശക്കുന്നില്ലേ വല്ലോം കഴിച്ചെച്ചു അപ്പുറെ പോവാം... " "മ്..."ആരതി തലയാട്ടികൊണ്ടു ബാത്റൂമിലെക്ക് കയറി കുളി കഴിഞ്ഞു റോയ് പറഞ്ഞതു പോലെ മുടി നിവർത്തിട്ടു കണ്ണാടിയിൽ നോക്കുമ്പോഴേക്കും അവൻ കയറി വന്നിരുന്നു "കൊള്ളാവോ..."നിവർത്തി പിടിച്ചു ചോദിച്ചതും സൂപ്പർ എന്നവൻ ആംഗ്യം കാണിച്ചു മുടിയിലെ വെള്ളം ഒന്നുകൂടി തോർത്തികൊടുത്തു കൊണ്ടവൻ കഴുത്തിലേയും കവിളിലേയും പാടുകളിലൂടെ വിരലോടിച്ചു എന്തോ പറയാൻ ആഞ്ഞതും ആരതി ചൂണ്ടു വിരൽ ഉയർത്തി അവന്റെ ചുണ്ടോട് ചേർത്തു "നിക്ക് വിശക്കുന്നു...."ചിണുങ്ങുന്ന പെണ്ണിനെയവൻ കുസൃതി യോടെ നോക്കി "വാ...."ചേർത്തു പിടിച്ചു പുറതിറങ്ങിയപ്പോൾ അവിടെയെല്ലാവരും കാത്തു നില്പുണ്ടായിരുന്നു ആരതിയെ കണ്ടതും ഏവരുടെയും കണ്ണുകൾ വിടർന്നു "ഇതെപ്പോ വാങ്ങിച്ചതാടാ...."റീത്താമ്മച്ചി മൂക്കിൽ വിരൽ വച്ചു റോയ് യെ നോക്കി "ഇതിനായിരുന്നു ലേ എന്നെയും പീലിച്ചായനേയും സ്റ്റേഷനിൽ നിർത്തി നീ ഇടയ്ക്കൊന്നു മുങ്ങിയത്..

."ഉണ്ണിയുടെ കുറുമ്പ് നിറഞ്ഞ ചോദ്യത്തിന് റോയ് ചിരിയോടെ തല കുലുക്കി "എന്തായാലും പൊളിച്ചിട്ടുണ്ട്....സൂപ്പർ സെലക്ഷൻ..."ശ്രീ കൈ മുദ്ര കാണിച്ചു പീലിച്ചായനും റോയ്ച്ചനും നടുവിലായിരുന്നു ആരതി ഇരുന്നത് പീലിച്ചായൻ വെക്കന്നു ചോറുരുട്ടി ഒരുരുള അവൾക്ക് നേരെ നീട്ടിയതും ആരതി നിറകണ്ണുകളോടെ അയാളെ നോക്കി "വാങ്ങിക്ക് മോളേ...."ഇടർച്ചയോടെ പീലിച്ചായൻ പറഞ്ഞത് അറിയാതെ വാ തുറന്നു അവളുടെ കുഞ്ഞു വയറു നിറയും വരെ ഇടവും വലവും ഇരുന്നു രണ്ടുപേരും അവളെ മത്സരിച്ചൂട്ടി കണ്ണീരിന്റെ ഉപ്പുരസം കലർന്ന ആ ഭക്ഷണത്തിന് അമൃതിനെക്കാൾ മാധുര്യമുണ്ടെന്നു തോന്നി ആരതിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉണ്ണിയും അപുറത്തേക്ക് വാങ്ങിയ പാഴ്‌സലും എടുത്തു എല്ലാരും ഇറങ്ങി മുള വേലി കടന്നപഴേ നിധി ഓടിവന്നവളെ കെട്ടിപ്പിടിച്ചു "ഇചേച്ചീ ....."കരയുന്ന പെണ്ണിനെ അവളും നെഞ്ചോട്‌ ചേർത്തു "വാ...."സങ്കടം ഒട്ടു മാറിയപ്പോൾ എല്ലാവരെയും അവൾ അകത്തേക്ക് ക്ഷണിച്ചു "വാ...." "അമ്മയെവിടെ കുഞ്ഞീ...."

"അകത്തുണ്ട് വിളിക്കാ....അമ്മാ ...ചെറിയചാ...ദേ അവരു വന്നു....." പെണ്ണ് വിളിച്ചു കൂവി അൽപ്പം കഴിഞ്ഞു നിലവിളക്കും താലവുമായി ലക്ഷ്മിയമ്മ ഇറങ്ങി വന്നു നിറ മിഴികളോടെ ആരതി ഉഴിയുമ്പോൾ അവരുടെ ഉള്ളം നിറഞ്ഞു തൂവിയിരുന്നു തട്ടു മാറ്റി വച്ചു ആരതിയെ ഇറുകെ പുണർന്നു കരയുമ്പോൾ എന്റെ പൊന്നു മോളേ എന്നൊരു നിലവിളി അവരുടെ ഉള്ളിൽ കുരുങ്ങിയിരുന്നു "ഇനിയെന്തിനാ ലക്ഷ്മി നീ കരയുന്നെ അവളിപ്പോൾ ഒറ്റയ്ക് അല്ലല്ലോ ഞങ്ങളെല്ലാവരും ഇല്ലേ അവൾക്...പിന്നെ ദേ അവളുടെ അപ്പച്ചനും....."റീത്താമ്മച്ചി ആരതിയിൽ നിന്നും അവരെ പിടിച്ചു മാറ്റി പറഞ്ഞതും ലക്ഷ്മിയമ്മ ഒട്ടൊരു പകപ്പോടെ അവരെ നോക്കി പീലിച്ചായൻ വന്നത് മാത്രം ചെറിയചനവിടെ പറഞ്ഞിട്ടില്ലായിരുന്നു ഉണ്ണിക്ക് പിന്നിൽ നിന്ന പീലിച്ചായൻ മുന്നോട്ട് വന്നതും ലക്ഷ്മിയമ്മയുടെ മിഴികളിൽ പരൽ മീൻ വെട്ടി ജീവനോടെ യുണ്ടോ...മരിച്ചോ എന്നു പോലും അറിയാതെ....ഉള്ളിൽ നീറിപ്പുകഞ്ഞു പുണ്ണായി മാറിയ ആ സത്യം വർഷങ്ങൾക്കിപ്പുറം കണ്മുന്നിൽ ജീവനോടെ..... ഒരാശ്രയത്തിനായി ലക്ഷ്മിയമ്മ റീത്താമ്മച്ചിയുടെ ചുമലിൽ മുറുകെ പിടിച്ചു "ലക്ഷ്മിക്കുട്ടീ....."

കാലങ്ങൾക്കിപ്പുറം ആ വിളി...ആ സ്വരം ഒന്നു ചലിക്കാൻ പോലുമാവാതെ ലക്ഷ്മിയമ്മ മരവിച്ചു നിന്നു കണ്ണുകൾ മാത്രം നിലയ്ക്കാതെ ഒഴുകി "എന്താ... എന്താ ഇത്ര വൈകിയേ..... എന്റെ പൊന്നു മോളിവിടെ കാത്തിരിക്കുന്നത് അറിയില്ലേ...."അവരിൽ നിന്നും ചതഞരഞ്ഞ വാക്കുകൾ പുറത്തു വന്നു "മാപ്പ്...."പീലിച്ചായൻ അവർക്ക് നേരെ ഇരുകരങ്ങളും കൂപ്പി.... "അറിഞ്ഞിരുന്നില്ല...നീയും മോളും ഇങ്ങനെയിവിടെ.....നിന്നെ തരാതെ ക്രൂരത കാണിച്ച വിധി ഓർമ പോലുമെനിക്ക് തിരികെ തന്നില്ല....പൊറുക്കണം ....ന്നോട്..."ഗദ്ഗദത്താൽ പീലിച്ചായനു വാക്കുകൾ മുറിഞ്ഞു "മാപ്പ് ചോദിക്കേണ്ടത് ന്നോടല്ല....ന്റെ മോളോടാ...നമ്മള് ചെയ്ത തെറ്റിന് പാവം ന്റെ കുഞ്ഞല്ലേ അനുഭവിചേ...." അവർ എങ്ങോ നോക്കി മുറുമുറുത്തു "അമ്മേ....."ആരതി ചുമലിൽ തട്ടി വിളിച്ചതും അവർ സ്വപ്നത്തിലെന്ന വണ്ണം അവളെ മിഴിച്ചു നോക്കി പെട്ടെന്ന് എന്തോ ഓർമ വന്നപോലെ അവളെ പിടിച്ചയാൾക്ക് മുന്നിൽ നിർത്തി "മോളാ...."ഉള്ളിൽ നിന്നും തികട്ടി വന്ന കരച്ചിൽ പുറത്തു വരാതെയിരിക്കാൻ അവർ ചുണ്ടുകൾ കടിച്ചു പിടിച്ചു "നമ്മുടെ....നമ്മുടെ മോളാ....നമ്മുടെ പൊന്നു മോള്...."

അതും പറഞ്ഞു അവർ ആരതിയെ നോക്കി "ഞാൻ പറഞ്ഞില്ലേ...വരും ന്ന്...ഒരിക്കൽ ലക്ഷ്‌മി കുട്ടീ ന്ന് വിളിച്ചു വരും ന്ന്...അന്ന് തിരിയെ കൊടുക്കാൻ അല്ലെ കൊന്നുകളയാൻ സമ്മതിക്കാതെ കൊണ്ടു നടന്നെ....നമുക്ക് ഒരുമിച്ചു മരിക്കാമ്മേ ചോദിച്ചപ്പോഴൊക്കെ പറഞ്ഞിട്ടില്ലേ...ന്റെ പൊന്നിനെ കൊണ്ടോവാൻ വരും ന്ന്....വന്നില്ലേ.... പൊയ്ക്കോ...ന്റെ മോള് ഇനി പൊക്കോ.....കൊണ്ടൊയ്ക്കോ...."അവർ ശക്തിയിൽ ആരതിയെ പീലിച്ചായന്റെ നേർക്ക് തള്ളി...."കൊണ്ടൊയ്ക്കോ....എന്റെ കുഞ്ഞിനെ കൊല്ലുന്നതിന് മുന്നേ കൊണ്ടോ ക്കോ...." "....അമ്മേ..."കരഞ്ഞു കൊണ്ട് മൂന്നു പെന്മക്കളും അവരെ വന്നു കെട്ടിപ്പിടിച്ചപ്പോഴും അവരത് തന്നെ പറഞ്ഞു കൊണ്ടിരുന്നു.... "കൊണ്ടോ യ്ക്കോ...".................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story