കൂടും തേടി....❣️: ഭാഗം 42

Koodum thedi

എഴുത്തുകാരി: ദക്ഷ

"കൊണ്ടൊയ്ക്കോ....എന്റെ കുഞ്ഞിനെ കൊല്ലുന്നതിന് മുന്നേ കൊണ്ടോ ക്കോ...." "....അമ്മേ..."കരഞ്ഞു കൊണ്ട് മൂന്നു പെന്മക്കളും അവരെ വന്നു കെട്ടിപ്പിടിച്ചപ്പോഴും അവരത് തന്നെ പറഞ്ഞു കൊണ്ടിരുന്നു.... "കൊണ്ടോ യ്ക്കോ..." "നിന്റെ ആരെലും ചത്തോടി ഇവിടെ ഇങ്ങനെ കിടന്നു തൊള്ള കീറാൻ...."വേച്ചു വേച്ചു വന്ന വാസുവിന്റെ ശബ്ദം എല്ലാവരെയും ഒന്നു ഞെട്ടിച്ചു ഇരുത്തിയിൽ വച്ച ബിരിയാണി കവറിലേക്ക് അയാളുടെ നോട്ടം പാറി "എന്നതാടി ഇത്....." അയാൾ നിധിയെ നോക്കി അലറി "ബി...ബിരിയാണി.... ചേട്ടായി വാങ്ങിക്കൊണ്ടു വന്നതാ..."നിധി വിക്കി "അവളുടെയൊരു ബിരിയാണി.... എന്നെ തോല്പിച്ചിട്ട് ആരുമങ്ങനെ ആഘോഷിക്കണ്ട....."മുരണ്ടു കൊണ്ടു അയാൾ അത് തട്ടിക്കളയാൻ അടുത്തതും പീലിച്ചായൻ മുന്നോട്ട് വന്നു "വാസു...." അയാളുടെ ശബ്ദത്തിലെ താക്കീത് വാസുവിനെ ഒന്നുലച്ചു "തൊട്ടുപോകരുത് അതിൽ... "അയാളുടെ കണ്ണിലെ കത്തുന്ന തീയിലേക്ക് വാസു ഒരു നിമിഷം നോക്കി നിന്നു "ഇതെന്റെ വീടാ...ഇവിടെ വന്നു എന്നെ വിലക്കാന് നീ ആരാടാ കോപ്പേ....നീ പണ്ട് എച്ചിലാക്കിയതിന്റെ ഉച്ചിഷ്ടം ഇവിടെയുണ്ട്.... അതിനെ കൊണ്ടൊവാന വന്നതെങ്കിൽ കൊണ്ടു പൊക്കോ ആ നശൂലത്തിനെ ....അല്ലാതെ എന്നെ ഭരിക്കാൻ നിക്കണ്ട...."

ഒന്ന് പതറിയെങ്കിലും അടുത്ത നിമിഷം അയാൾ തിരിച്ചടിച്ചു പറഞ്ഞു കഴിയുന്നതിനിടയ്ക്ക് ഭക്ഷണപ്പൊതി അയാൾ തട്ടിത്തെറിപ്പിച്ചു മണ്ണിൽ വീഴുന്നതിന് മുന്നേ റോയ്ച്ചനത് പിടിച്ചെടുത്തു "വാസു...."അലറിക്കൊണ്ടു പീലിച്ചായൻ ഉമ്മറത്തേക്ക് കയറിയതും അയാളെ ചുമരോട് ചേർത്തമർത്തിയതും ഒരുമിച്ചായിരുന്നു "ഒരു നേരത്തെ അന്നത്തിന്റെ വിലയെന്തെന്നു അറിയുമോടാ നായേ നിനക്ക്....." വാസു ബലമായി അയാളുടെ കൈകൾ പിടിച്ചു പറിക്കാൻ ഒരു വിഫല ശ്രമം നടത്തി ശരീരത്തിൽ ഏറ്റ പ്രഹരം കാരണം അയാൾ നന്നേ അവശനായിരുന്നു " ആ പിഴച്ചു പെറ്റവളുടെ കൊലച്ചോറ് എന്റെ മക്കളെക്കൊണ്ടു തീറ്റിക്കേണ്ട...."വായിൽ നിറഞ്ഞ രക്തം കലർന്ന ഉമിനീർ ബദ്ധപ്പെട്ടു ഇറക്കി കൊണ്ടു അയാൾ പീലിച്ചായനെ നോക്കി "എന്റെ മോള് എങ്ങനെയാട നായെ പിഴച്ചവൾ ആയത്....പിഴപ്പിച്ചതല്ല ഞാനെന്റെ പെണ്ണിനെ...പൂർണ്ണ മനസോടെ ഒന്നായവരാ ഞങ്ങള്.... ഞങ്ങടെ സ്വർഗത്തിൽ ഒരു ചെന്നായയെ പോലെ തക്കം നോക്കി വന്നിട്ട് എന്നെയും എന്റെ പെണ്ണിനേയും തമ്മിൽ അകറ്റിയത് നീയല്ലേടാ ദ്രോഹി....

ചതിയിലൂടെ എല്ലാം നേടിയെടുത്തിട്ട് ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെ ഇക്കാലമത്രയും ഉപദ്രവിചിട്ട് പിന്നെയും നീ ന്യായം ഇളക്കുന്നോ...."പീലിച്ചായൻ അടിമുടി നിന്ന് കത്തുകയായിരുന്നു അപ്രിയ സത്യങ്ങളുടെ ചുരുളുകൾ അഴിയാൻ തുടങ്ങിയതും വാസു ഉലച്ചിലോടെ ലക്ഷ്മിയമ്മയെയും മക്കളേയും നോക്കി റീത്താമ്മച്ചിയും റോയ് യും ചെറിയച്ചനും ഒഴികെ ബാക്കി എല്ലാവരും അമ്പരന്ന് നിൽക്കുകയായിരുന്നു റീത്താമ്മച്ചിയെ റോയ് ആരതിയെ രക്ഷിക്കുവാൻ വേണ്ടി എല്ലാം വിളിച്ചു പറഞ്ഞിരുന്നു വാസുവച്ചൻ....ചതിച്ചതാണെന്നോ... "എന്താടാ നിന്റെ നാവ് ഇറങ്ങിപ്പോയോ...." പീലി നിശബ്ദം നിൽക്കുന്ന വാസുവിനെ നോക്കി ചുണ്ടു കോട്ടി "എന്നെ....എന്റെ പ്രണയത്തെ... ഞങ്ങളുടെ മോഹങ്ങളെ...ഞങ്ങൾ സ്വപ്‌നം കണ്ട സ്വർഗ്ഗ തുല്യമായ ജീവിതത്തെ....എല്ലാം എല്ലാം ഇല്ലാതാക്കിയത് നീയല്ലേ...നിന്നിലെ സ്വാർഥതയല്ലേ...." പീലിച്ചായൻ വാസുവിന്റെ ഇരു ചുമലിലും പിടിച്ചു കുലുക്കി അറവു മാടിന്റെ തൊണ്ടയിൽ നിന്നെന്ന പോലെയൊരേങ്ങൽ ലക്ഷ്മിയമ്മയുടെ തൊണ്ടയിൽ നിന്നുയർന്നതും വാസു ശക്തി മുഴുവന് ആവാഹിച്ചു പീലിച്ചായനെ തള്ളി മാറ്റി ലക്ഷ്മിയമ്മയ്ക് അരികിലേക്ക് പാഞ്ഞു

"ലക്ഷ്മി ...കള്ളവാ....അവൻ പറയുന്നതൊന്നും വിഷ്വസിക്കരുത്..."കൈയെത്തിച്ചവരെ തൊടാൻ ആഞ്ഞതും ലക്ഷ്മിയമ്മ ഒരടി പിന്നോക്കം മാറി "തൊടരുത്..."അവരുടെ ശബ്ദം വിറച്ചു...."എനിക്കറിയുന്ന ഫിലിപ്പോചായൻ ന്നോട് കള്ളം പറയാറില്ല...." "ലക്ഷ്മീ...."വാസുവിന്റെ സ്വരത്തിൽ ആദ്യമായി നിസ്സഹായത നിറഞ്ഞു ഒന്നു കൂടി അടുക്കാൻ ശ്രമിച്ചതും ലക്ഷ്മിയമ്മ കൈയുയർത്തി തടഞ്ഞു "എന്റെ അടുത്ത് വരരുത്... എന്തിനായിരുന്നു.... ആർക്ക് വേണ്ടിയായിരുന്നു....ഇരുപത്തി രണ്ടു കൊല്ലമായി എന്നെയിങ്ങനെ തീ തീറ്റിക്കാൻ മാത്രം എന്തു തെറ്റായിരുന്നു ഞാൻ നിങ്ങളോട് ചെയ്തത്....."അവരുടെ സ്വരം ഉടഞ്ഞ തമ്പുരുവിൽ നിന്നെന്ന പോലെ ചിതറി വീണു "പറഞ്ഞു കൊടുക്ക് വാസു..... നീയെന്തിനാവളോട് ഈ ദ്രോഹം ചെയ്തതെന്ന്...ഒരിറ്റു ജീവന് വേണ്ടി കാലു പിടിച്ച എന്നെ ഒരു ദയയും കാണിക്കാതെ മരണത്തിന്റെ....മറവിയുടെ ...നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടതെന്തിനെന്ന്...എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ ചതിയിലൂടെ അവളെ സ്വന്തമാക്കിയതെന്തിനെന്ന്.... എന്റെ കുഞ്ഞിൻറെ പിതൃത്വം നിഷേധിചിട്ടും അവളെ ഈ വിധം ദ്രോഹിച്ചതെന്തിനെന്ന്... പറഞ്ഞു കൊടുക്ക് വാസു....." പീലിച്ചായൻ പറഞ്ഞു നിർത്തിയതും വാസു എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി തന്റെ മക്കളുടേത് അടക്കം എല്ലാവരിലും നിറയുന്ന അവജ്ഞ അയാളെ ഭ്രാന്തു പിടിപ്പിച്ചു

"ശരിയാ....തെറ്റു ചെയ്തത് ഞാനാ....എല്ലാം ചെയ്‍തത് ഞാനാ....അത്...അതിവളോടുള്ള ഒടുങ്ങാത്ത പ്രണയം കൊണ്ടാ...എന്നേക്കാൾ ഇവളെ ആരും സ്നേഹിക്കാതിരിക്കാനാ...ഇവള് ആരെയും സ്നേഹിക്കാതിരിക്കാനാ....ഞാൻ മാത്രം സ്നേഹിച്ച മതി..എന്നെ മാത്രം സ്നേഹിച്ച മതി..എന്നിൽ കൂടുതൽ ഇവളെ ആരു സ്‌നേഹിക്കുന്നോ എന്നേക്കാൾ കൂടുതൽ ഇവള് ആരെയൊക്കെ സ്നേഹിക്കുന്നോ അവരോടൊക്കെ എനിക്ക് വെറുപ്പാ.... ..ഈ നാശം പിടിച്ചവളെ ഇവള് പ്രാണൻ കൊടുത്തു സ്നേഹിച്ചത് കൊണ്ടാ അവളെയും ഞാൻ വെറുത്തത്.....എന്റെ മക്കളെ പോലും അവളെ കൂടുതൽ സ്നേഹിക്കാൻ ഞാൻ അനുവദിചിട്ടില്ല.....നീ എൻറെയല്ലേ ലക്ഷ്മി....നിന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ ഞാൻ..."വാസു ലക്ഷ്മി യമ്മയ്ക് അരികിൽ ചെന്നതും കൈ നീർത്തയാളുടെ കരണം അവർ പുകച്ചിരുന്നു "ലക്ഷ്മീ....."അടിയേറ്റ കവിളിൽ കരതലം വച്ചവർ അവളെ പകച്ചു നോക്കി "വിളിക്കരുതെന്നെ അങ്ങനെയിനി..... എന്റെ ജീവിതം വച്ചു കളിചിട്ട്.... എല്ലാവരേയും എന്നിൽ നിന്നകറ്റിയിട്ട്.....എന്റെ ഉദരത്തിൽ കിളിർത്ത എന്റെ പ്രണയത്തെ ജന്മം കൊണ്ട അന്നുമുതൽ ഉപദ്രവിച്ചിട്ട്.... സന്തോഷമെന്തെന്നത് അവളുടെയും എന്റെയും ജീവിതത്തിൽ നിന്നും എടുത്തു കളഞ്ഞിട്ട്. എന്റെ പൊന്നു മോളുടെ മാനത്തിന് പോലും വിലയിട്ടിട്ട്....

.......ആദ്യമായി അച്ഛാ എന്നു വിളിച്ച എന്റെ കുഞ്ഞിനോട് മൃഗങ്ങളെക്കാൾ അധ പതിച്ച രീതിയിൽ പെരുമാറിയിട്ട്..നിങ്ങൾക് എന്നോട് സ്നേഹമാണെന്നോ.....ഇത്രയും നാൾ പിഴച്ചു പോയവളെന്നു അപ കീർത്തി പെട്ടവളെ ഒരു താലിച്ചരടിനാൽ അവളെയും അവളുടെ കുടുമ്പത്തേയും അപമാനത്തിൽ നിന്നും രക്ഷിച്ചവൾ എന്നൊരു പരിഗണന നിങ്ങൾക് ഉണ്ടായിരുന്നു.....പക്ഷെ ആ താലി പോലും ചതിയിലൂടെയ നേടിയതെന്ന് അറിയുമ്പോ അറപ്പ് തോന്നാ ....വെറുപ്പ് തോന്നാ നിങ്ങളോടെനിക്ക്....." കിതപ്പോടെ ലക്ഷ്മിയമ്മ പറഞ്ഞു തീർത്തതും വാസു ഓടി വന്നവരുടെ കരം പിടിച്ചു "ലക്ഷ്‌മീ ...വെറുപ്പാണെന്നു പറയരുത്.... അത് മാത്രം വാസു താങ്ങില്ല....." "എന്നെ തൊടരുതെന്നു പറഞ്ഞില്ലേ...."ലക്ഷ്മിയമ്മ വെറുപ്പോടെ ആ കൈകൾ തട്ടി മാറ്റി "പോവാ ഞാൻ....എന്റെ കുടുംപങ്ങളുടെ അടുത്തേക്....എന്റെ മക്കളെയും കൊണ്ട്.. ...ഇത്രയും വലിയൊരു ചതിയിൽ നിന്നും രക്ഷ നേടാനാ നിങ്ങളുടെ വനവാസം എന്നു ഞാൻ അറിഞ്ഞിരുന്നില്ല....ഇനിയൊരു നിമിഷം നിങ്ങളുടെ കൂടെ നിൽക്കില്ല ഞാൻ...."

അവർ തിരിഞ്ഞു കാവ്യയെയും നിധിയേയും നോക്കി "അമ്മേടെ കൂടെ വരോ ന്റെ പൊന്നു മക്കള്...." "വരാ..."നിധിയും കാവ്യയും തലയാട്ടിയതും വാസു ഭ്രാന്തനെപ്പോലെ മക്കളെ വാരിപ്പുണർന്നു "അച്ചനെ ഇട്ടേച്ചു പോവോ അച്ചന്റെ പൊന്നു മക്കള്...." "വിട്....."കാവ്യയും നിധിയും അയാളിൽ നിന്നും കുതറി മാറി "പേടിയാ ഞങ്ങൾക് നിങ്ങളെ......അടുത്തു വരരുത് ..."നിധി പേടിയോടെ പറഞ്ഞു കൊണ്ടു കാവ്യയ്ക്ക് പിന്നിൽ ഒളിച്ചു "കുഞ്ഞീ...."വിളിച്ചു കൊണ്ട് അവളെ പിടിക്കാൻ ആഞ്ഞതും കാവ്യ ആ കൈ തട്ടിത്തെറിപ്പിച്ചു "തൊട്ടു പോകരുത്....മാറിനിൽക്ക്...കുഞ്ഞു നാള് തൊട്ടേ ഞങ്ങളും കാണുന്നത ഇച്ചേചിയോട് നിങ്ങൾ കാണിക്കുന്ന ക്രൂരത..ഒരു പരിധി വരെ ഞാനും അതാസ്വദിച്ചിട്ടുണ്ട്....പക്ഷേ എല്ലാം നിങ്ങള് അറിഞ്ഞു കൊണ്ട് ചെയ്‌തുകൂട്ടിയതാണെന്നറിഞ്ഞപ്പോൾ....ഒരച്ചനും മക്കളോട് ചെയ്യാൻ പാടില്ലാത്ത ത് വരെ നിങ്ങള് ചെയ്തു കൂട്ടിയെന്നറിഞ്ഞപ്പോൾ നിങ്ങളെ അച്ഛാ എന്നു വിളിക്കേണ്ടി വന്ന ഞങ്ങളുടെ ഗതികേടിനോട് പോലും അറപ്പ് തോന്നാ ഞങ്ങൾക്......."

കാവ്യയുടെ ഭാവമാറ്റം കണ്ടു വാസു പ്രേതത്തെ കണ്ടത് പോലെ നോക്കി നിന്നു പിന്നെ തളർന്നു നിലത്തേക്ക് ഇരുന്നു ലക്ഷ്മിയമ്മ ഉന്മദിയെപോലെ ഒരു പ്ളേറ്റിൽ ബിരിയാണി എടുത്തിട്ട് മൂന്നു മക്കൾക്കും വാരി കൊടുത്തു ഇടയ്ക് നിറ കണ്ണുകളോടെ ഒരുരുള റോയ്ക്ക് നേരെ നീട്ടിയതും അവനത് സംതൃപ്തിയോടെ സ്വീകരിച്ചു "ബുക്കും ബാഗുമൊക്കെ എടുത്തോ നമ്മള് പോവാ ഇനിയങ്ങോട്ട് വരില്ല.....കഴിച്ചു കഴിഞ്ഞു ലക്ഷ്മിയമ്മ പറഞ്ഞതും അമ്മയും മക്കളും അകത്തേക്ക് കയറി "....ഇല്ല..."തെല്ലു നേരം അന്തിച്ചിരുന്ന വാസു പിറുപിറുത്തു കൊണ്ടെഴുന്നേറ്റു "എന്നെ തനിച്ചാക്കി പോവാൻ നിന്നെ ഞാൻ അനുവദിക്കില്ല...."മനസിൽ പറഞ്ഞു കൊണ്ടു ചുവരിൽ പിടിച്ചു വേച്ചു വെച്ചയാൾ അകത്തേക്ക് നടന്നു................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story