കൂടും തേടി....❣️: ഭാഗം 43

Koodum thedi

എഴുത്തുകാരി: ദക്ഷ

....ബുക്കും ബാഗുമൊക്കെ എടുത്തോ നമ്മള് പോവാ ഇനിയങ്ങോട്ട് വരില്ല.....കഴിച്ചു കഴിഞ്ഞു ലക്ഷ്മിയമ്മ പറഞ്ഞതും അമ്മയും മക്കളും അകത്തേക്ക് കയറി "....ഇല്ല..."തെല്ലു നേരം അന്തിച്ചിരുന്ന വാസു പിറുപിറുത്തു കൊണ്ടെഴുന്നേറ്റു "എന്നെ തനിച്ചാക്കി പോവാൻ നിന്നെ ഞാൻ അനുവദിക്കില്ല...."മനസിൽ പറഞ്ഞു കൊണ്ടു ചുവരിൽ പിടിച്ചു വേച്ചു വെച്ചയാൾ അകത്തേക്ക് നടന്നു "ലക്ഷ്മീ ..."വിളിച്ചു കൊണ്ടയാൾ അകത്തേക്ക് കയറിയതും ചെറിയച്ചൻ പിറകെ കയറി റോയ്‌യും ഉണ്ണിയും തെല്ലുദ്വേഗത്തോടെ ആ പോക്ക് നോക്കി നിന്നു ഓരോന്ന് പിറുപിറുത്തും മിഴി തുടച്ചും ഏതാണ്ടൊക്കെ വാരി വലിച്ചിടുന്ന ലക്ഷ്മിയമ്മയെ നോക്കി ആരതി കട്ടിളപടിയിൽ ചാരി നിന്നു വാസു വേച്ചു നടന്നു വരുന്നത് കണ്ടതും അവൾ തെല്ലു മാറി നിന്നു ഒരു കുടിയനെ പോലെ ആടിയാടി മുറിയിൽ കയറി അയാൾ അവർക്ക് മുന്നിൽ പോയി നിന്നു "ലക്ഷ്മി....മക്കളെ...അച്ചനോട് പൊറുക്കെടാ.... മാപ്പ്...നിങ്ങളില്ലാതെ അച്ചനില്ല...അച്ചന് തെറ്റു പറ്റിപ്പോയി ക്ഷമിക്കേടാ....".

കാവ്യയുടെയും ലക്ഷ്മിയമ്മയുടെയു നേരെ ഇരു കൈകളും കൂപ്പി മാറി മാറി തൊഴുന്ന വാസുവിനെ ആരതി തെല്ലു പകപ്പോടെ നോക്കി നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു കാവ്യയും ലക്ഷ്മിയമ്മയും യാതൊരു പരിഗണനയും കാണിക്കാതെ അവരവരുടെ ജോലികളിൽ മുഴുകി ആരതി അച്ചനേയും മക്കളെയും അവരുടെ പാട്ടിന് വിട്ട് തന്റെ മുറിയിലേക്ക് നടന്നു എന്തു കൊണ്ടോ അവളുടെ മിഴികൾ നീറുന്നുണ്ടായിരുന്നു തെറ്റാണ് ആ മനുഷ്യൻ ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റ്....തന്നോടും അമ്മയോടും അപ്പച്ചനോടുമെല്ലാം... പക്ഷേ ഒരു ഒറ്റയാന്റെ തലയെടുപ്പോടെ നടന്ന ആ മനുഷ്യന്റെ ഇപ്പോഴത്തെ ഭാവം ആരതിയെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു... അപ്പുറത്തെ മുറിയിൽ നിന്നും അയാളുടെ യാചന ഇപ്പോഴും കേൾക്കാം... ചെവി രണ്ടും ഇരു കൈകളാൽ അമർത്തിപ്പിടിച്ചു മുറിയിലെ കട്ടിലിൽ മുഖം കുനിച്ചിരിക്കുമ്പോൾ വാതിൽ പടിയിൽ ആരുടെയോ നിഴലനക്കം കണ്ടു ആരതി തലയുയർത്തി നോക്കി കട്ടിലപടിയിൽ തന്നെ തന്നെ നോക്കി നിൽപ്പുണ്ട് ഇച്ഛായൻ എന്തെന്ന് പുരികം ഉയർത്തി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു

പരാജയപ്പെട്ടപ്പോൾ പിന്നെയും മുഖം കുനിച്ചു റോയ് പതിയെ അവൾക് അരികിൽ വന്നിരുന്നു "എന്തു പറ്റി ഇച്ഛായന്റെ കൊച്ചിന്..മ്"ചോദ്യത്തോടൊപ്പം ചുമലിൽ കൈവച്ചതും ഒരാശ്രയത്തിനെന്ന വണ്ണം അവളാ തോളിലേക്ക് ചാഞ്ഞു റോയ് ചുമലിലൂടെ കൈയിട്ടവളെ വലം കൈ കൊണ്ട് ചേർത്തു പിടിച്ചു ഇടത് കരം അവളുടെ കരങ്ങളോട് മുറുകി "ഇച്ചായാ....."തെല്ലിട കഴിഞ്ഞു ആരതി പയ്യെ വിളിച്ചു "മ്....."അവനൊന്നു മൂളി "അത്....വാസച്ചനോട് ക്ഷമിക്കാൻ പറഞ്ഞുടെ...അമ്മയോട്..." "കൊച്ചേ...." റോയ് ശാസനയോടെ അവളെ വിളിച്ചു ആരതിയുടെ വിരലുകൾ അവന്റെ വിരലുകളോട് ഒന്നു കൂടി കൊരുത്തു "ന്നോടല്ലേ ദേഷ്യള്ളു.....ന്നോടല്ലേ വെറുപ്പുള്ളു....നിധിയെയും കാവ്യയെയും വാസച്ചന് ജീവനാ....അവർക്കും അങ്ങനെയാ....ഇപ്പോഴുള്ള ഈ ദേഷ്യം അടങ്ങിയ അവർക്ക് ഒരുപാട് മിസ്സ് ചെയ്യും വാസച്ചനെ..... ന്നെ പോലെ അവരും അച്ചന്റെ തണലറിയാതെ ആവും..... അമ്മയോടും ഒത്തിരി ഇഷ്ടവാ വാസച്ചന്.... ഞാനാ തെറ്റുകാരി....ന്നോടാ വെറുപ്പ്.....ഞാൻ പോയിക്കഴിഞ്ഞ ഇവിടം സ്വർഗവായിരിക്കും ....അവരുടെ മാത്രം സ്വർഗ്ഗം...പിന്നെ ന്തിനാ അമ്മയും കുട്ടികളും വാസച്ചനെ ഇട്ട് പൊണെ...."

ഉള്ളിലെ വിങ്ങൽ ഗദ്ഗദമായി തീർന്നപ്പോൾ റോയ് അവളെ അണച്ചു പിടിച്ചു "വാസച്ചനെ ഇവിടെ ഒറ്റയ്ക്കിട്ട് പോയാ നിക്ക് സങ്കടാവും ഇഛായാ....പൊണ്ടാ പറ അമ്മയോട്...."കൊച്ചു കുഞ്ഞിനെ പോലെ തന്നോട് കെഞ്ചുന്ന പെണ്ണിനെ റോയ് വാത്സല്യത്തോടെ നോക്കി നിന്റെയീ മനസ്സ് കാണാൻ ആ ദുഷ്ടന് കഴിഞ്ഞില്ല ല്ലോ പെണ്ണേ....ചേർത്തു പിടിച്ചാ നിറുകിൽ ചുംബിക്കുമ്പോൾ അവന്റെ മിഴികളും നിറഞ്ഞിരുന്നു "അമ്മാ....."റോയ് യുടെ ശബ്ദം വാതിൽ പടിയിൽ കേട്ടതും കിട്ടിയതൊക്കെ ബാഗിൽ കുത്തി നിറയ്ക്കുകയായിരുന്ന ലക്ഷ്മിയമ്മ തിരിഞ്ഞു നോക്കി "എന്ന...മോനെ...." "അമ്മാ....അത് ഇവൾക്കെന്തോ പറയാൻ ഉണ്ടെന്ന്..."ആരതിയെ ചേർത്തു പിടിച്ചു റോയ് വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്നു പിറുപിറുക്കുന്ന വാസുവിനെ നോക്കി പറഞ്ഞു "എന്താ മോളേ....." ലക്ഷ്മിയമ്മയും കാവ്യയും നിധിയും അവളെ നോക്കി "വാസച്ചനെ ഒറ്റയ്ക്ക് ഇട്ട് പോണ്ടാമ്മാ.....പാവല്ലേ വാസച്ചന്....അമ്മയ്ക് ക്ഷമിച്ചൂടെ അച്ചനോട്....."

നിറമിഴി ഉയർത്താതെ തന്റെ മുന്നിൽ മുഖം കുനിച്ചു നിക്കുന്നവളെ മൂവരും പകപ്പോടെ നോക്കി കേട്ട വാക്കുകൾ വിഷ്വസിക്കാൻ ആവാതെ വാസുവും അവളെ തുറിച്ചു നോക്കി "എന്നോട് ചെയ്ത് പോയതെല്ലാം ഞാൻ ക്ഷമിച്ചമ്മാ....എനിക്ക് വേണ്ടി അമ്മയ്ക്കും ക്ഷമിച്ചൂടെ വസച്ചനോട്....ഇന്നേവരെ അമ്മേടെ മോള് അമ്മയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല ല്ലോ.....ഈ ആഗ്രഹം സാധിപ്പിച്ചു തന്നൂടെ ..... നമ്മടെ വാസച്ചനല്ലേ....പാവല്ലേ മ്മാ....നമ്മളൂടി പോയാ ആരാ ഉള്ളെ......." കൈയിലെ ഡ്രസ് നിലത്തേക്ക് ഇട്ട് തന്റെ നേർക്ക് നോക്കി കെഞ്ചുന്ന പെണ്ണിനെ ലക്ഷ്മിയമ്മ കരച്ചിലോടെ വാരിപ്പുണർന്നു പകപ്പോടെ വാസു നിലത്തു നിന്നും പിടഞ്ഞെണീറ്റു "ഇത്രയേറെ എന്റെ പൊന്നു മോളേ വേദനിപ്പിച്ചിട്ടും എങ്ങനെയാടി നിനക്ക് അയാളോട് ക്ഷമിക്കാൻ കഴിയുന്നത്...."ലക്ഷ്മിയമ്മ മകളുടെ മുഖം കൈക്കുമ്പിളിൽ എടുത്താ മിഴികളിലേക്ക് നോക്കി "ന്റെയും അച്ചനല്ലേ അമ്മേ....." നിറഞ്ഞു തൂവിയ മിഴികളോടെ അവളത് പറഞ്ഞതും കാവ്യയും നിധിയും വന്നവളെ പുൽകി "ഇചേച്ചീ....." ആരതി ഇരു കൈയാലും അവരെ ചേർത്തു പിടിച്ചു "അച്ചനേയും അമ്മയേയും ആരെയും നഷ്ടപ്പെടുത്തരുത് ട്ടോ ഇചേച്ചീയുടെ മക്കള് ....

ആ സ്നേഹം നഷ്ടപ്പെട്ടാലെ അതിൻറെ വില നമുക്ക് മനസിലാവു....മറ്റാരെക്കാളും ഇച്ചേച്ചിയത് മനസിലാക്കിയതാ...." രണ്ടു പേരുടെയും നിറുകിൽ മുത്തി ആരതി ലക്ഷ്മിയമ്മയെ നോക്കി അവര്ക് അരികെപോയവരെ ചേർത്തു പിടിച്ചു "ന്നോടല്ലേ വാസച്ചന് വെറുപ്പുള്ളു അമ്മാ...... ഞാനെന്റെ ഇച്ഛായന്റെയും അപ്പച്ചൻറെയും കൂടെ പോവല്ലേ...വാസച്ചനെ തനിച്ചാക്കി പോയ നിക്ക് സമാധാനം ണ്ടാവില്ലാ മ്മാ.....ഞാൻ പോയ വാസച്ചൻ നിങ്ങളെയൊക്കെ പൊന്ന് പോലെ നോക്കും.....ന്റെ അമ്മക്കുട്ടി ക്ഷമിക്ക്....."ലക്ഷ്‌മിയമ്മയെ ചേർത്തു പിടിച്ച കവിളിൽ ചുണ്ടു ചേർത്തതും അവർ ശക്തമായി ഒന്നേങ്ങി "പോവാ...."തികട്ടി വന്ന ഗദ്ഗദം ഇരു ചുണ്ടുകൾക്കിടയിൽ വച്ചമർത്തി ആരതി തിരിഞ്ഞു റോയ് യെ നോക്കി "വാ....."ആരതിയെ ചേർത്തു പിടിച്ചവൻ അവളെ തന്നെ നോക്കി നിൽക്കുന്ന വാസുവിനെ അവജ്ഞയോടെ നോക്കി "കുപ്പയിലിട്ട മാണിക്യത്തെ തിരിച്ചറിയാനുള്ള യോഗമില്ലാതെ ആയിപ്പോയല്ലോ വാസു നിനക്ക്...."

ആരതിയും റോയ്‌യും റൂമിൽ നിന്നും ഇറങ്ങിയതും മക്കളും ലക്ഷ്മിയമ്മയും പിറകെ ഇറങ്ങി തനിച്ചായതും വാസു നിലാവിൽ അഴിച്ചു വിട്ട കോഴിയെ പോലെ അങ്ങിങ് നോക്കി അയാൾക്ക്‌ മുന്നിൽ അമ്മയെന്നു ആണയിട്ടു പഠിപ്പിച്ചിട്ടും അച്ഛാ ചാ എന്നു വിളിച്ചു നൊണ്ണു കാണിച്ചു ചിരിക്കുന്ന ഒരു കുഞ്ഞു മുഖം ഓടി വന്നു അവള് മുട്ടിലിഴഞ്ഞു കൊണ്ടവന്റെ പിറകെ ഓടി വന്നു വിരൽ തുമ്പ് പിടിച്ചു പിച്ചവച്ചു അവനോട് കൊഞ്ചി കുഞ്ഞുടുപ്പിട്ടു അവനെക്കാൾ മുന്നേ ഓടി നടന്നു അവനെ കൈ കാണിച്ചു വിളിച്ചു "അച്ഛേ....ഛേ...." മോളേ ന്ന് വിളിക്കുമ്പോൾ മുഖം വീർപ്പിചിരുന്നവൾ "മോളല്ലചേ...മണിത്തുട്ടി....അങ്ങനെ ബിലി....." "മണിത്തുട്ടീ ന്ന് ബിലിക്കച്ചേ...."വളപ്പൊട്ട് കുലുങ്ങും പോലെ കൊഞ്ചുന്ന സ്വരം കാതിൽ തുളഞ്ഞു കയറിയതും വാസു കണ്ണുകൾ ഇറുക്കിയടച്ചു "ഞാനും പോവ...."എല്ലാം കണ്ടു കൊണ്ടു പുറത്തു നിന്ന ശങ്കരൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞതും അയാളവനെ ഞെട്ടി തുറിച്ചു നോക്കി "അവളുടെ മുന്നിൽ ഒരു കൃമിയുടെ വലിപ്പം പോലുമില്ലാതെ നീയിങ്ങനെ നിൽക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമുണ്ടെനിക്ക്...."

ചുണ്ടുകൾ കോട്ടി അയാളെ ഒന്ന് നോക്കിയിട്ട് ചെറിയച്ചൻ പുറത്തേക്ക് ഇറങ്ങി "ലക്ഷ്മീ....ഞാനും പോവാ...നിനക്കും മക്കൾക്കും എപ്പോ വേണമെങ്കിലും ചെമ്പഴത്തിക്കലേക്ക് വരാം....കൊട്ടാരമല്ലെങ്കിലും കെട്ടുറപുള്ളോരു വീടുണ്ട് അവിടെയും...." അയാൾ തിരിഞ്ഞു കാവ്യയെയും നിധിയേയും നോക്കി "നിങ്ങടച്ചന് നല്ല ബോധം വന്നിട്ടുണ്ടെങ്കിൽ ഇനിയും അനാഥരെ പോലെ ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടാൻ അനുവദിക്കരുത്.....അമ്മയുടെയും അച്ചന്റെയും നാട്ടിലേക്കും കുടുംപങ്ങൾക്കിടയിലേക്കും കൂട്ടി വരണം മക്കള്....."നിറ മിഴികളോടെ നില്കുന്നവരെ അയാൾ ചേർത്തു പിടിച്ചു "അപ്പൊ എങ്ങനെയാ ഇറങ്ങല്ലേ...."ഇഞ്ചി കടിച്ചപോലെ നിൽക്കുന്ന അച്ചമ്മയെ നോക്കിയതും അച്ചമ്മ അയാളെ നോക്കി പതറി നിന്നു "എന്താ....പോരുന്നില്ലേ....."ചെറിയച്ചൻ പുരികം ചുളുക്കി

"പോരുവാ....വാ...സു...." "അവനവിടെ ഉണ്ട്.....നാട്ടുകാരു പഞ്ഞിക്കിട്ടതിലും ഊക്കില് ഒരടി നെഞ്ചത്തു കിട്ടിയതിന്റെ ഹാങ് ഓവറിൽ ഇരിക്കാ. ആ കെട്ട് വിടാൻ സമയം എടുക്കും ...അമ്മ പോയി എടുക്കാനുള്ളതൊക്കെ എടുത്തേച്ചു വാ...."ഒന്നും മനസിലായില്ലെങ്കിലും തല കുലുക്കി പോവുന്നവരെ കണ്ടു എല്ലാവരിലും ചിരി പൊട്ടി "ഇന്ന് തന്നെ പോണോ ചെറിയചാ..."നിധി വിഷമത്തോടെ ചോദിച്ചതും അയാളവളുടെ ശിരസ്സിൽ തഴുകി "പോണം....ഇനിയെന്റെ മക്കള് എല്ലാരും കൂട്ടി അങ്ങോട്ടേക്ക് പോരെ..." അച്ചമ്മ വന്നതും എല്ലാവരും പരസ്പരം കെട്ടിപുണർന്നു യാത്ര പറഞ്ഞു കൂടെ വന്നവരെല്ലാം മുന്നേ ഇറങ്ങിയതും ഏറ്റവും പിന്നിലായി റോയ്ച്ചനു പിറകെ ആരതിയും ഇറങ്ങി മുന്നോട്ട് ഒരടി വച്ചതും പിന്നിൽ നിന്നും വന്ന ഒരു വിളി ആരതിയെ ഉലച്ചു മുന്നോട്ട് വച്ച കാൽ ഒന്ന് ചലിപ്പിക്കാൻ പോലും ആവാതെ തറഞ്ഞു നിന്നു "മണിക്കുട്ടീ...."........... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story