കൂടും തേടി....❣️: ഭാഗം 5

Koodum thedi

എഴുത്തുകാരി: ദക്ഷ

അകത്തു നിന്നും ആരുടെയോ സംസാരം കേൾക്കാം ആരാവും എന്ന ചിന്തയോടെ വരാന്തയിലേക്ക് കടന്നതും കണ്ണൻ ഓടി വന്നു കൈ പിടിച്ചു "ദേ തീച്ചറെ....കദു വാ...."പെട്ടെന്ന് അബദ്ധം പറ്റിയ പോലെ അവൻ കുഞ്ഞിക്കൈ കൊണ്ട് വാ പൊത്തി "അല്ല.... പോളീഷ് മാമൻ" നിന്നിടത്തു നിന്നും വേരിറങ്ങിയ പോലെ ആരതി സ്തംഭിച്ചു നിന്നു "ബാ....തീച്ചറെ..."അപ്പഴേക്കും മാളു വന്നു കൈയിൽ തൂങ്ങിയിരുന്നു മടിച്ചു മടിച്ചു അകത്തു കയറിയതും കണ്ടു കുഞ്ഞുങ്ങൾക്കിടയിൽ മുട്ടു കുത്തി നിൽക്കുന്ന കടുവയെ പല തരം കളിക്കോപ്പുകളും മിട്ടായികളും ബലൂണുകളും ചുറ്റും നിരന്നു കിടക്കുന്നു അപ്പൂസിനോട് എന്തോ പറഞ്ഞു ചിരിയോടെ അവനെ പൊക്കിയെടുത്തു കൊണ്ട് എഴുന്നേറ്റതും നോട്ടം വീണത് ആരതിയിൽ ആണ് ഒരു നിമിഷം ആ മുഖത്തെ ചിരി മാഞ്ഞു പെട്ടെന്ന് തന്നെ ഭാവം മാറ്റി ഇങ്ങനെയൊരാൾ ഇവിടുണ്ടെന്ന് ഭാവവും കാട്ടാതെ അപ്പൂസിനെ ഇക്കിളിയിട്ട് പിന്നെയും ചിരിച്ചു "ന്റെ പൊന്നോ ഇങ്ങേർക്ക് ഇങ്ങനെയൊക്കെ ചിരിക്കാൻ കഴിയോ..."

കണ്ണിമയ്ക്കാതെ ആ ചിരിയിലേക്ക് നോക്കി നിൽക്കുമ്പോൾ ആരതിക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി ചിരിക്കുമ്പോൾ വികസിക്കുന്ന താടി ചുഴിയിലും കുഞ്ഞിക്കണ്ണിൽ തെളിയുന്ന കുസൃതിയിലേക്കും ആരതിയുടെ മിഴികൾ പിടച്ചിലോടെ പതിച്ചു "ദേ ഞങ്ങടെ തീച്ചറാ പൊലീഷേ...."മാളു വന്നു കൈ പിടിച്ചു വലിച്ചതും അറിയാതെ അയാൾക്കരികിലേക്ക് രണ്ടടി വച്ചു പോയി "പോലീസ് മാമന് അറിയാടോ...." അപ്പൂസിനെ നിലത്തിറക്കി അയാൾ മാളുവിന്റെ താടിയ്ക് പിടിച്ചു കൊഞ്ചിച്ചു ഒരു നോട്ടം പോലും പക്ഷേ ആരതിക്ക് നേരെ നീണ്ടില്ല "എന്നാ ഞാനിറങ്ങുവാ ചേച്ചി....ഇപ്പഴേ ലേറ്റ് ആയി.."വാതിലിനരികിൽ നിൽക്കുന്ന സുശീലേച്ചിയോട് പറഞ്ഞിട്ട് അങ്ങേര് പുറത്തേക്കിറങ്ങി കുഞ്ഞുങ്ങളെല്ലാം പുറകെ പോയപ്പോ ആരതിയുടെ പാദങ്ങളും അയാൾക്കു പിറകെ അറിയാതെ ചലിച്ചു "നല്ല പോലീഷാ... നാനും വലുതായ പോലീഷ് ആവും...."ആരോ അഭിപ്രായം പറയുന്നത് കേട്ട് ആരതിയുടെ ചുണ്ടിൽ അറിയാതെ ചിരിയൂറി സെക്കന്റുകൾ കൊണ്ട് തന്നെ അയാൾ കുട്ടികൾക്ക് ഹീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു വണ്ടിയിൽ കയറി ഇരുന്നു

അയാൾ കുഞ്ഞുങ്ങൾക് നേരേ കൈ വീശി അപ്പോഴും ഒരു നോട്ടം ആരതി വെറുതെ പ്രതീക്ഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം മീശയൊന്നു പിരിചു അവൻ വണ്ടിയെടുത്തു പോവുന്നത് ആരതി തെല്ലു കുശുമ്പോടെ നോക്കി നിന്നു കുഞ്ഞുങ്ങൾ പോലീഷ് മാമനെ വർണിച്ചു കൊണ്ട് കളിപ്പാട്ടങ്ങൾകിടയിലേക്ക് പോയതും ആരതി ആ നിൽപ്പ് തുടർന്നു "എന്നാലും ഇങ്ങേർക്ക് എന്താണാവോ എന്നോ ഇത്ര വൈരാഗ്യം ....ഇനിയിപ്പോ എല്ലാ പെണ്ണുങ്ങളോടും ഇങ്ങനെ ആവുമോ...." ആരോ വന്നു സാരി തുമ്പിൽ പിടിച്ചു വലിച്ചപ്പോൾ ആരതി സ്വയം തലയ്ക്ക് കിഴുക്കി അകത്തേക്ക് നടന്നു എന്തിനാണ് താനിപ്പോൾ അയാളെ കുറിച്ചു ചിന്തിക്കുന്നത് അയാള് തികച്ചും ഒരപരിചിതൻ മാത്രമാണ് തനിക്ക് അർഹതയില്ലാത്ത സ്നേഹവും പരിഗണനയും ആരിൽ നിന്നും ആഗ്രഹിക്കരുത് അവരിൽ നിന്നുണ്ടാവുന്ന അവഗണന നൽകുന്ന നിരാശയും വേദനയും അസഹനീയമാവും പലപ്പോഴും..... തന്നെ സ്നേഹിക്കാൻ അമ്മയും നിധിയും പിന്നെ ശ്രീയും അമ്മയും ഉണ്ണ്യേട്ടനും ഉണ്ടല്ലോ അത് മതി ആരതിക്ക് അമ്മ വീട്ടുകാരോ അച്ചൻ വീട്ടുകാരോ എവിടെ ആണെന്ന് അറിയില്ല എന്തിന് സ്വന്തം അച്ചൻ ആരാണെന്ന് പോലും....

അങ്ങെയുള്ളവൾക്ക് ശ്രീയും കുടുംബവും നൽകുന്ന സ്നേഹം അതൊരു കടലോളം വലുതാണ് ആ ആഴിയിൽ എത്ര മുങ്ങി നിവർന്നാലും മതിയാവാത്തത് പോലെ.... "ഇനിയീ വേദനകൾ ഒറ്റയ്ക് അനുഭവിക്കേണ്ട പെണ്ണേ....കുറച്ചു ഞങ്ങൾക്കും തന്നെക്ക്...." ഉണ്ണ്യേട്ടന്റെ വാക്കുകൾ മരുഭൂവിൽ പെയ്ത മഴപോലെയാണ് തന്നിൽ പെയ്തിറങ്ങിയത് പലപ്പോഴും തോന്നിയിട്ടുണ്ട് ഉണ്ണ്യേട്ടനേ പോലെയൊരാണ് തുണ ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ അനാഥരേ പോലെ ഈ നാട്ടിൽ കഴിയേണ്ടി വരില്ലായിരുന്നു ന്ന് തങ്ങൾക്കും ഉണ്ടാവുമായിരുന്നു അമ്മ വീടും അച്ഛൻ വീടും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം.... ഒരു നോക്ക് എല്ലാവരെയും കാണാൻ മനസ്സ് അത്രമേൽ കൊതിച്ചിട്ടുണ്ട് പലപ്പോഴും.... ഇങ്ങനൊരു മകൾ ഉള്ളത് അച്ചൻ അറിഞ്ഞു കാണുമോ എന്നെങ്കിലും.... തന്നെ അന്വേഷിചു കാണുമോ എവിടെയെങ്കിലും.... കുഞ്ഞുങ്ങൾ തല്ലു കൂടി ബഹളം വച്ചു തുടങ്ങിയപ്പോൾ ആരതി ഓർമകളുടെ താഴ് വരയിൽ നിന്നും ഞെട്ടി ഉണർന്നു.... മിഴിയമർത്തി തുടച്ചവൾ അവർക്ക് ഇടയിലേക്ക് ചെന്നു വൈകിട്ട് ശ്രീ നിലയത്തിന് മുന്നിൽ ശ്രീ കാത്തു നില്പുണ്ടായിരുന്നു ടൈറ്റ് ജീൻസും ടോപ്പും ഇട്ട് മുടി ഷാംപൂവിൽ വിടർത്തിയിട്ടിരുന്നു

ഇളം റോസ് ലിപ്സ്റ്റിക്കിട്ട ചുണ്ടുകളും ലൈറ്റ് ആയി ഷെയ്ഡ് ചെയ്ത മിഴികളും അവൾക്ക് പ്രത്യേക ഭംഗി നൽകിയിരുന്നു "ഐശ്....ഇപ്പൊ കണ്ടാ ഒരു കുട്ടി ഡോക്ടറുടെ ലുക്ക് ഒക്കെ ഉണ്ട് കെട്ടാ..." ആരതി അവളുടെ ഇരു കവിളുകളും പിടിച്ചു വലിച്ചു "ആ അമ്മച്ചി വിളക്കെടുക്കുവോടി..." ഒരു കണ്ണിറുക്കി ശ്രീ ചോദിച്ചതും ആരതി വാ പൊളിച്ചു നിന്നു "നീയത് വിട്ടില്ലേ കോപ്പേ..." "ടി....ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ കേട്ടിട്ടില്ലേ.... അങ്ങേര് ആ പോലീസ് വണ്ടി ഓടിച്ചു കയറ്റിയത് എന്റെ ഹൃദയത്തിലേക്കാടി..." "ആ ബെസ്റ്റ്... അധികം വൈകാതെ അവിടെ ഒരാംബുലന്സിന്റെ സൈറണ് കേൾക്കാം..." "പിന്നേ അങ്ങേരെ ഞാൻ വളച്ചൊടിക്കും മോളേ...." "ആ ഉവ്വ് ....നിന്റെ എല്ലൊടിയാതെ നോക്കിക്കോ..." ചിരിയോടെ പറഞ്ഞു രണ്ടു പേരും വരമ്പിലേക്ക് ഇറങ്ങി വയൽ കാറ്റ് ഇരുവരെയും തഴുകി കടന്നു പോയി വീട്ടിലെത്തിയതും നിധിയും കാവ്യയും ശ്രീയെ പൊതിഞ്ഞു അവളുടെ മേക് ഓവറിൽ രണ്ടു പേരും അന്തം വിട്ടു എന്നതാണ് സത്യം "ടി ഞാനൊന്നു കുളിച്ചു മാറിയിട്ട് വരാ ..." ശ്രീയെ നോക്കി പറഞ്ഞിട്ട് ആരതി കുളിമുറിയിലേക്ക് നടന്നു കുളി കഴിഞ്ഞു ഈറൻ മുടി വിതിർത്തിട്ടു കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ പിറകിൽ നിന്നും ശ്രീ അവളെ വട്ടം പിടിച്ചു

"എന്റെ പെണ്ണേ അര മണിക്കൂർ കണ്ണാടി ടെ മുന്നിൽ നിന്നിട്ട ഞാനീ കോലത്തിൽ എത്തിയെ. ...ഒരു പൊട്ടു പോലും വയ്ക്കാതെ എന്ത് ചന്തവാടി നിന്നെ കാണാൻ...ഈ ഒരൊറ്റ കാര്യത്തിലാ എനിക്ക് നിന്നോട് അസൂയ തോന്നുന്നത്...ഞാനൊക്കെ എത്ര പുട്ടിയിട്ടാലും നിന്റെ ഏഴയലത്തു എത്തില്ല ടി...." ആരതിയുടെ കവിളിൽ ശ്രീ അമർത്തി ചുംബിച്ചു "മതി മതി പതപ്പിച്ചത്....പോയേ..."കൃതിമ ഗൗരവത്തിൽ അവളെ നോക്കി പറഞ്ഞപ്പോൾ പെണ്ണ് ഇളിച്ചു കാട്ടി "വാ നമുക്ക് എന്റെ ഭാവി അമ്മായി അമ്മയെ കാണാൻ പോവ..." "ന്റെ പൊന്നോ...ഞാനൊന്നും ഇല്ല നീ തനിച്ചങ് പോയേച്ച മതി...." ആരതി കൈയൊഴിഞ്ഞു "മര്യാദയ്ക് വന്നോ പെണ്ണേ...." ശ്രീ അവളെ കൈ പിടിച്ചുവലിച്ചു കൊണ്ട് പുറത്തിറങ്ങി റീത്താമ്മച്ചിക്ക് അരികിലേക്ക് നടക്കുമ്പോൾ കടുവ അവിടെ ഉണ്ടാവല്ലെന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചിരുന്നു ആരതി റീത്താമ്മച്ചി ഉച്ചമയക്കത്തിൽ ആയിരുന്നു വിളിച്ചു കൊണ്ട് കയറിച്ചെന്നതും അവർ ഉറക്കച്ചവടോടെ എഴുന്നേറ്റു വന്നു "ഹായ് അമ്മച്ചീ ഞാനെത്തീ.."ഓടി വന്നു തന്നെ വട്ടം പിടിച്ചു കറങ്ങുന്ന ശ്രീയെ റീത്താമ്മച്ചി അന്തം വിട്ട കുന്തം പോലെ നോക്കി നിന്നു "ഇവളിത്...." തലയിൽ കൈവച്ചു പറഞ്ഞു കൊണ്ട് ആരതി ശ്രീയെ പിടിചു മാറ്റി "ആരാ കൊച്ചേ ഇത് ..

."ഒരുവിധം ബാലൻസ് പിടിച്ചു നിന്നു റീത്താമ്മച്ചി ഇരുവരെയും മാറി മാറി നോക്കി "അമ്മച്ചീ ഞാനീ ആരതി കൊച്ചിന്റെ കൂട്ടുകാരിയാ...."നിറഞ്ഞ ചിരിയോടെ ശ്രീ പറഞ്ഞപോൾ റീത്താമ്മച്ചിയും പുഞ്ചിരിചു ആരതി അപ്പോഴും ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽപ്പാണ് ഇന്നലത്തെ പ്രശ്‌നം കാരണം അമ്മച്ചിയെ ഫേസ് ചെയ്യാനും ഒരു ബുദ്ധിമുട്ട് അമ്മച്ചി ശ്രീയുടെ മുന്നിൽ നിന്ന് വല്ലോം ചോദിക്കുവോ എന്ന പേടി അതിലുപരി കടുവ ഇപ്പോഴെങ്ങാൻ വരുവോ ന്നുള്ള ടെൻഷൻ ആകെ കൂടി നിക്കണോ ഓടണോ എന്നുള്ള അവസ്ഥയിൽ ആയിരുന്നു പെണ്ണ് എന്നാൽ റീത്താമ്മച്ചി അവളെ ഞെട്ടിച്ചു കളഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ പഴയതിലും സ്നേഹത്തോടെ അവർ അവളെ ചേർത്തു പിടിച്ചു "എന്നതാ എന്റെ കൊച്ചിനൊരു വാട്ടം...."ചിരിയോടെ അവർ ചോദിച്ചതും ആരതി പിടച്ചിലോടെ മിഴികൾ താഴ്ത്തി "എന്നതാ അമ്മച്ചീ കാര്യവായിട്ട് എന്തോ അടുപ്പത്ത് ണ്ടല്ലോ നല്ല സ്മെൽ അടിച്ചു കയറുന്നു മൂക്കിലേക്ക്...." ശ്രീ മൂക്കു വിടർത്തി ചോദിച്ചതും റീത്താമ്മച്ചി ചിരിച്ചു "അത് കുമ്പിളപ്പവാ പെണ്ണേ അവനെന്തോ ഫയല് എടുക്കാൻ മറന്നു പോയി അതെടുക്കാൻ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു.....ചായയ്ക്ക് കാണുവല്ലോ ന്ന് കരുതി ഞാൻ അടുപ്പത്ത് വച്ചതാ....അവന് ഭയങ്കര ഇഷ്ടവാ അത്...."

"ഐസ് കൊള്ളാലോ....എന്ന ഇന്നത്തെ ചായ ഇവിടുന്നാവാം അല്ലെ അമ്മച്ചീ...."പറഞ്ഞു കഴയുമ്പോഴേക്കും ശ്രീ കിച്ചണിൽ എത്തിയിരുന്നു "വെന്തോ അമ്മച്ചി...."ആവിച്ചെമ്പിന്റെ മൂടി അഴിക്കാൻ നോക്കി കൊണ്ട് അവൾ വിളിച്ചു ചോദിച്ചു "കൈ പൊള്ളിക്കണ്ട പെണ്ണേ...."റീത്താമ്മച്ചി തുണി കൂട്ടി പാത്രം അടുപ്പിൽ നിന്നിറക്കി വയ്ക്കുന്നതിനിടയിൽ പറഞ്ഞു "വാ പെണ്ണേ ഇവിടിരിക്ക്..."അറച്ചു നിൽക്കുന്ന ആരതിയെ വലിച്ചു അരികിൽ ഇരുത്തുമ്പോഴേക്കും റീത്താമ്മച്ചി കുമ്പിളപ്പം പ്ളേറ്റിലേക്ക് മറിച്ചിട്ടിരുന്നു "നിക്ക് വേണ്ട ശ്രീ വാ നമ്മക്ക് പോവാ...."റോയ് വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ നിയന്ത്രണം വിട്ട് മിടിക്കുന്ന ഹൃദയമിടിപ്പിനെ അടക്കാൻ പാട് പെട്ട് ആരതി ശ്രീയെ നോക്കി "അടങ്ങി നില്ല് പെണ്ണേ ...."ശ്രീ ആരതിയെ നോക്കി കണ്ണുരുട്ടി അപ്പോഴേക്കും റീത്താമ്മ സ്റ്റവിൽ ചായയ്ക്ക് വെള്ളം വച്ചിരുന്നു വണ്ടി കയറാനുള്ള വഴിയില്ലാത്തത് കൊണ്ട് മമ്മദ്ക്കയുടെ പോർച്ചിലോ റോഡ് സൈഡിലോ വണ്ടി വച്ചാവും കടുവ വരിക അല്ലെങ്കിൽ വണ്ടിയുടെ സൗണ്ട് കേൾക്കുമ്പോൾ അടുക്കള വാതിൽ വഴി ഇറങ്ങി ഓടാമായിരുന്നു ഇലയടർത്തി കുമ്പിളപ്പം സ്വാദോടെ കഴിക്കുന്ന ശ്രീയെ ആരതി ദയനീയമായി നോക്കി "നീ കഴിക്കുന്നില്ലേ പെണ്ണേ...."

ചായ കപ്പിൽ ഒഴിക്കുന്നതിനിടയ്ക് റീത്താമ്മച്ചി ആരതിയെ നോക്കി "നിക്ക് വേണ്ടമ്മച്ചീ..." അവളുടെ വിളറിയ മുഖം കണ്ടതും റീത്താമ്മച്ചി ഒരു ഗ്ലാസിൽ ചായ എടുത്തു അവളെ ബലമായി പിടിപ്പിച്ചു "അമ്മച്ചീ....." പെട്ടെന്ന് റോയ് യുടെ ശബ്ദം കേട്ടതും ആരതിയുടെ കൈയിൽ നിന്ന് ഗ്ലാസ് ഞെട്ടി താഴെ വീണു ചായ മുഴുവൻ നിലത്ത് തൂവി "എന്നതാടാ ....കൊച്ചു പേടിച്ചു പോയല്ലോ...."റീത്താമ്മച്ചി മകനെ ശാസനാ പൂർവ്വം നോക്കി " ഹായ്...."വായിലെ അപ്പത്തിന്റെ കഷ്ണം ഒറ്റയടിക്ക് വിഴുങ്ങി കൈ പാന്റിൽ തൂത്തു ശ്രീ അപ്പോഴേക്കും ചാടി മുന്നിൽ വീണു "ഹെലോ...സർ...അയാം ശ്രീക്കുട്ടി...ആരതിയുടെ ഫ്രണ്ട് ആണ്....നൈസ് റ്റു മീറ്റ് യു" ശ്രീയുടെ നീട്ടിയ കൈയിലേക്ക് ഒരു നിമിഷം നോക്കിയിട്ട് റോയ് കൈ നീട്ടി ഒറ്റ ചാട്ടത്തിന് ശ്രീ അവന്റെ കൈയിൽ പിടിച്ചമർത്തി ഈ പെണ്ണിതെന്തോന്ന് എന്ന ഭാവത്തിൽ റോയ് കൈ പിൻവലിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രീ ഒന്നു കൂടെ പിടിമുറുക്കി കണ്ണുരുട്ടി അവളെ അവനൊന്ന് തറപ്പിച്ചു നോക്കിയെങ്കിലും ശ്രീ ചൂണ്ടു വിരൽ കൊണ്ട് അവന്റെ ഉള്ളം കൈയിൽ വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നു ഈ അഭ്യാസമെല്ലാം കണ്ട് അന്തം വിട്ടു നിക്കുന്ന ആരതിക് നേരെ അവന്റെ ചുവന്ന കണ്ണുകൾ പാഞ്ഞു ചെന്നതും ആരതി ശ്രീയെ അമർത്തി പിച്ചി

യാതൊരു കുലുക്കവും ഇല്ലാതെ പെണ്ണാ നിൽപ് നിന്നതും റോയ് ഈർഷ്യയോടെ കൈ വലിച്ചെടുത്തു ആരതിയെ ഒന്നു കൂടി നോക്കിയവൻ പുറത്തേക്ക് ഇറങ്ങിയതും റീത്താമ്മച്ചി വെക്കം പുറകെ ചെന്നു "മോനേ ചായ..." "എനിക്കെങ്ങും വേണ്ട...."പരുഷ സ്വരത്തിൽ പറഞ്ഞു കൊണ്ട് മുന്നോട്ടു നടക്കുന്നവന്റെ മുന്നിൽ ശ്രീ തടസ്സമായി കയറി നിന്നു "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ സാറേ....ഈ യമ്മച്ചി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ....കഴിക്കാതെ പോയ അമ്മച്ചിക്ക് വിഷമമാവത്തി ല്ല യോ....." "എനിക്ക്‌ ഇപ്പൊ കഴിക്കാൻ സമയമില്ല.... ഞാൻ പിന്നെ കഴിച്ചോലാം...."റോയ്‌ ശ്രീയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു... "അത് പറ്റത്തില്ലന്നെ.....എന്തായാലും ഇവിടെ വരെ വന്നില്ലേ....ദേ അമ്മച്ചി ചായ വരെ എടുത്തു വച്ചു....ഒന്ന് കഴിച്ചെച്ചു പോയാ മതി...."ശ്രീ സ്വാതന്ത്ര്യത്തോടെ റോയ് ടെ കയ്യിൽ പിടിച്ചു വലിച്ചെച്ചു ടേബിളിൽന്മേൽ ഇരുത്തുന്നത് ആരതി വാ പൊളിച്ചു നോക്കി നിന്നു "അമ്മച്ചി ചായയെടുക് ഞാൻ കൊടുക്കാ ഇച്ചായന് ...."

അന്തം വിട്ട് നിക്കുന്ന ആരതിയെ നോക്കി കണ്ണിറുക്കി ശ്രീ ചായയും അപ്പവുമായി അവളെ കടന്നു പോയി റോയ് കഴിച്ചു കഴിയും വരെ അരികിൽ നിന്ന് പെണ്ണോരോന്നു ചോദിക്കുന്നതും റോയ് മുക്കിയും മൂളിയും മറുപടി പറയുന്നതും ആരതി അത്ഭുതത്തോടെയും റീത്താമ്മച്ചി ചിരിയോടെയും നോക്കി നിന്നു കഴിച്ചു കഴിഞ്ഞു അവൻ എഴുന്നേറ്റു പുറതോട്ടു പോയതും ശ്രീ പിറകെ പോകുന്നതും ഓക്കെ ഇച്ചായ ബൈ നാളെ കാണാ എന്ന് കൈ വീശിപ്പറയുന്നതെല്ലാം ആരതി അന്തം വിട്ട് നോക്കി കാണുകയായിരുന്നു "ഇതാണോ.... നീ പറഞ്ഞ കടുവ....ഇത് വെറും പൂച്ചക്കുട്ടി അല്ലെ...."കൈ വിടർത്തി ഞൊട്ട വിട്ടു ചിരിയോടെ അരികിൽ വരുന്ന ശ്രീയെ നോക്കി ആരതി ചിരിക്കാൻ മറന്നു നിന്നു "കണ്ടോ ഇങ്ങനെ ആവണം പെണ്കുട്ടികൾ അല്ലാതെ നിന്നെ പോലെ പച്ചപ്പാവമാവരുത് പെണ്ണേ....അവനൊന്നു കണ്ണു മിഴിച്ചാ ഇവളിവിടെ നിന്ന് കണ്ണ് നിറയ്ക്കാൻ തുടങ്ങും...."ശ്രീയെ ചേർത്തു പിടിച്ചു പറയുന്ന റീത്താമ്മച്ചി യെ നോക്കി ആരതി ചുണ്ടു മലർത്തി അൽപ നേരം കൂടി അവിടെ ചിലവഴിച്ചു നാളെയും കാണാമെന്നു പറഞ്ഞാണ് ശ്രീഇറങ്ങിയത് "അവനങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാന്നോ മോൾക്കൊരു വാട്ടം...."ശ്രീ കാണാതെ റീത്താമ്മച്ചി മുടിയിൽ തഴുകി ചോദിച്ചതും ആരതി ചിരിക്കാൻ ശ്രമിചു

"മോളതോന്നും മനസിൽ വയ്ക്കണ്ടാ ട്ടോ.....കൂട്ടുകാരിയെ പറഞ്ഞു വിട്ടേച്ചു റീത്തമ്മച്ചിയുടെ പൊന്ന് മോളിങ് പോര്. "എടിയെ എൻറിചായനെ ഒന്ന് ശ്രദ്ധിച്ചേക്കണേ...."തിരികെ പോകാൻ നേരം ഒതുക്കു കല്ലിറങ്ങുന്നതിനിടയിൽ ശ്രീ പറഞ്ഞതും ആരതി പിന്നീന്നൊരു തള്ളു വച്ചു കൊടുത്തു.... "നിന്റെയൊരു കൊച്ചായൻ .....ഇനിയെന്റെ പൊന്ന് മോള് തനിച്ചു പോയ മതി അങ്ങേരെ കാണാൻ.... ഞാനില്ല ആ കടുവയുടെ മുന്നിലേക്ക്....."ആരതി പറഞ്ഞതു കേട്ടു ശ്രീ പൊട്ടിച്ചിരിച്ചു തിരികെ ചെല്ലാൻ റീത്തമ്മച്ചി പറഞ്ഞുവെങ്കിലും എന്തോ പിന്നീട് അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല കുറച്ചു നേരം കയറി കിടന്നപ്പോൾ പതിയെ ഉറക്കി ലേക്കവൾ വഴുതി വീണു... രാത്രി വാസുവിന്റെ ഉച്ചത്തിലുള്ള സംസാരമാണ് ആരതിയുടെ ഉറക്കു ഞെട്ടിച്ചത് ഹാളിലെ തടിമേശയ്ക്കരികിൽ കസേര വലിച്ചിട്ട് നിധിയേയും കാവ്യയെയും പാഴ്‌സൽ വാങ്ങിച്ചു കൊണ്ടു വന്നത് കഴിപ്പിക്കുന്നുണ്ടയാൾ അരികെ ഒരു വലിയ ബോട്ടിൽ പെപ്സി ഇരിപ്പുണ്ട് അമ്മ തെല്ലു മാറി നോക്കി നില്പുണ്ട് നിർവികാരതയോടെ തിരികെ വന്നു ബെഡിലേക്ക് ഇരുന്നതും ഒരു പ്ളേറ്റിൽ പൊറോട്ടയും കറിയുമായി നിധി അകത്തേക്ക് വന്നു

"ഇചേച്ചീ..... ദേ വാ തുറന്നെ..."കൈയിലെടുത്തു പിടിച്ചു കൊണ്ടവൾ വാ പൊളിച്ചു കാട്ടി "നിക്ക് വേണ്ട മോളേ...."വെറുപ്പോടെ തട്ടി മാറ്റിയതും നിധിയുടെ മുഖം മങ്ങി "ഇചേചി കഴിക്കാതെ അമ്മയും കഴിക്കില്ല...." അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു "അമ്മയോട് കഴിച്ചോളാൻ പറ ഇചേച്ചീ റീത്താമ്മച്ചീടെ വീട്ടിന്ന് കഴിച്ചു...."അവളെ ഉന്തിതള്ളി പുറത്താക്കി വാതിൽ കൊട്ടിയടക്കുന്നത് അമ്മ വിഷമത്തോടെ നോക്കി നില്പുണ്ടായിരുന്നു ഏതോ സ്വപ്നത്തിന്റെ മൂര്ധന്യതയിൽ ആരോ അഗാധ ഗർത്തത്തിൽ തള്ളിയിടും പോലെ തോന്നിയപ്പോഴാണ് ആരതിയുടെ ഉറക്കു ഞെട്ടിയത് സ്വപ്ന ത്തിനും യാഥാർഥ്യത്തിനും ഇടയിൽ പകച്ചു നിക്കുമ്പോഴാണ് വാതിലിൽ തുടരെ തുടരെ മുട്ടു കേട്ടത് "ആ...രാ..."അടഞ്ഞ ശബ്ദത്തിൽ ചോദിച്ചിട്ടും മറുപടിയൊന്നും വന്നില്ല മെല്ലെ എഴുന്നേറ്റു വാതിൽ പാളി പതിയെ തുറന്നതും ആരോ ശക്തിയിൽ വാതിൽ തള്ളിത്തുറന്നു അകത്തു കയറിയതും ഒരുമിച്ചായിരുന്നു.......... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story