കൂടും തേടി....❣️: ഭാഗം 6

Koodum thedi

എഴുത്തുകാരി: ദക്ഷ

സ്വപ്ന ത്തിനും യാഥാർഥ്യത്തിനും ഇടയിൽ പകച്ചു നിക്കുമ്പോഴാണ് വാതിലിൽ തുടരെ തുടരെ മുട്ടു കേട്ടത് "ആ...രാ..."അടഞ്ഞ ശബ്ദത്തിൽ ചോദിച്ചിട്ടും മറുപടിയൊന്നും വന്നില്ല മെല്ലെ എഴുന്നേറ്റു വാതിൽ പാളി പതിയെ തുറന്നതും ആരോ ശക്തിയിൽ വാതിൽ തള്ളിത്തുറന്നു അകത്തു കയറിയതും ഒരുമിച്ചായിരുന്നു എന്താണ് സംഭവിക്കുന്നതെന്ന് ബോധം വരാൻ ആരതിക്ക് അൽപ നിമിഷം വേണ്ടി വന്നു അപ്പോഴേക്കും കയറിവന്നയാൾ വാതിൽ ചേർത്തു കുറ്റിയിട്ടിരുന്നു പിടഞ്ഞു മാറി സ്‌വിച് ബോർഡിനടുത്തെത്തി കൈയെത്തിച്ചു ലൈറ്റ് ഇട്ടതും പ്രതീക്ഷിച്ചതാണെങ്കിൽ കൂടി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആരതി ശക്തിയിൽ ഒന്ന് നടുങ്ങി "വാസുവച്ചന്റെ പുന്നാര മോള് പേടിച്ചു പോയോ...." വഷളൻ ചിരിയോടെ അയാൾ അരികിലേക്ക് വന്നതും പെണ്ണ് ഞെട്ടി രണ്ടടി പിന്നോക്കം വച്ചു ഏത് നിമിഷവും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചു തന്നെയാണവിടെ ജീവിക്കുന്നതെങ്കിലും ആ നിമിഷം ആരതിക്ക് ശരീരം തളരുന്നത് പോലെ തോന്നി മനസിൽ പഠിച്ചു വച്ചിരുന്ന പ്രതിരോധ തന്ത്രങ്ങളെല്ലാം മറന്നു പോവും പോലെ ഒരാശ്രയത്തിനായവൾ ചുമരിൽ അള്ളിപിടിച്ചു "മോളേന്തിനാ പേടിക്കണേ വാസുവച്ചൻ മോളേ ഉപദ്രവിക്കാൻ വന്നതല്ല ല്ലോ സ്നേഹിക്കാൻ വന്നതല്ലേ...."

അയാൾ കുറച്ചു കൂടെ അരികിലേക്ക് വന്നു "അടുത്തു വരരുത് ഞാൻ ഒച്ച വയ്ക്കും...." ജലാംശം വറ്റിയ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വരാൻ നന്നേ ബുദ്ധിമുട്ടി "ഒച്ച വയ്‌ക്കെടി..."വാസുവിന്റെ ശബ്ദം മാറിയത് പെട്ടെന്നായിരുന്നു "നന്നായി ഒച്ച വയ്ക്ക്....നിന്നെ രക്ഷിക്കാൻ ആര് വരുമെന്ന് ഞാൻ കാണട്ടെ...."കട്ടിലിൽ ഇരുന്ന് കാലിന്മേൽ കാൽ വച്ചു വിറപ്പിച് കൊണ്ടയാൾ അവളെ നോക്കി "മര്യാദയ്ക് എന്റെ മുറിയിൽ നിന്നും ഇറങ്ങിപ്പോവാനാ നിങ്ങളോട് പറഞ്ഞത്...."ആരതി വിറച്ചു കൊണ്ട് പുറത്തേക്ക് വിരൽ ചൂണ്ടി "അങ്ങനെ പോവാനല്ലല്ലോ പൊന്നു മോളേ ഞാനിത്ര കഷ്ടപ്പെട്ടത് മോളിങ് വാ അച്ചൻ പറയട്ടെ...വന്നിവിടെയിരിക്ക്..."തന്റെ തുടയിൽ അടിച്ചു കൊണ്ടവൻ പറഞ്ഞതും ആരതി വെറുപ്പിൽ മുഖം വെട്ടിച്ചു "ഇറങ്ങിപ്പോടാ നായേ... "പല്ലിറുമ്മി കൊണ്ടവൾ അയാളെ നോക്കി "എന്റെ വീട്ടിൽ നിന്ന് എന്നോട് ഇറങ്ങിപ്പോവാൻ പറയാൻ നീയാരാടി പിഴച്ചവളെ...." ചാടിയെഴുന്നേറ്റതും അവളുടെ കവിളടക്കം അയാളുടെ ബലിഷ്ടമായ കരങ്ങൾ പതിഞ്ഞതും ഒരുമിച്ചായിരുന്നു ഒരു നിമിഷം ഭൂമി സ്തംഭിച്ചത് പോലെ തോന്നി ആരതിക്ക് തലയ്ക്ക് ഉള്ളിൽ നിന്നും എന്തൊക്കെയോ പറന്നു പോയത് പോലെ കണ്ണിൽ ഇരുട്ടു കയറിയതും വീഴാതിരിക്കാൻ ടേബിളിൽന്മേൽ അവൾ അള്ളിപിടിചു

"നീയായിട്ട് ഇങ്ങോട്ട് വരുമെന്ന് കരുതിയ ഇത്ര നാൾ ഞാൻ കാത്തു നിന്നത് നിനക്ക് പക്ഷെ അന്നന്ന് അഹങ്കാരം കൂടുന്നതല്ലാതെ വേറെ മാറ്റമൊന്നുമില്ല എന്ത് കണ്ടിട്ടാടി നിന്റെ അഹങ്കാരം തന്തയേതെന്ന് തള്ളയ്ക് പോലും നിശ്‌ചയമില്ലാത്ത പിഴചുണ്ടായവളെ...." അവന്റെ വായിൽ നിന്നുതിർന്ന വൃത്തികെട്ട വാക്കുകൾക്ക് മുന്നിൽ ആരതി അറിയാതെ ഒന്നു തേങ്ങി... വാസു നടന്ന് അവൾകരികിലായി വന്നു നിന്നു അവളുടെ ചുണ്ടിൽ നിന്നും ഒലിച്ചിറിങ്ങിയ ചുടു രക്തം അയാൾ ചൂണ്ടു വിരലാൽ തട്ടിത്തെറിപ്പിച്ചു... "നോക്ക്...വാസുവച്ചന് മോളേ വേദനിപ്പിക്കണത് ഒട്ടും ഇഷ്ടമല്ല.......നമ്മക്ക് സ്നേഹിക്കാന്നെ....അനുസരിക്കാൻ അല്ല ഭാവമെങ്കിൽ മോള് അച്ചന്റെ മറ്റൊരു മുഖം കാണും....ഇവിടിപ്പോ കരഞ്ഞു നിലവിളിച്ചാലൊന്നും ആരും വരില്ല.... നേരത്തെ കൊണ്ടു വന്ന പെപ്സിയിൽ ഞാൻ മരുന്ന് ഉറക്ക ഗുളിക ആക്കിയിട്ടുണ്ട്....എല്ലാവരും ഭോധം കെട്ടുറങ്ങുവാ....ബാ നമുക്ക് സ്നേഹിക്കാ....ഇനിയും സമയമില്ല വാസചന്റെ മുന്നിൽ...മൃദുൽ തിരക്ക് കൂട്ടുന്നുണ്ട്...എന്റെ കണ്മുന്നിൽ നിന്ന് ഇത്രയും വളർന്നു വലുതായിട്ട് നിന്നെയൊന്നു അനുഭവിക്കാതെ എങ്ങനെയാടി അച്ചൻ നിന്നെയവന് വിട്ടു കൊടുക്കുക....." അയാളവളുടെ ഇരു ചുമലിലും പതിയെ കൈ വച്ചു ഒരു മിന്നൽ പിണർ ദേഹത്തു കൂടി പാഞ്ഞു പോകുന്നതവൾ അറിഞ്ഞു

വെറുപ്പ് കൊണ്ട് ആരതിയുടെ ദേഹത്തെ രോമങ്ങൾ എഴുന്നു നിന്നു "അച്ചൻ ഒന്നുമ്മ വയ്ക്കട്ടെ ടി നിന്നെ...കുഞ്ഞു നാളിൽ എത്ര ഉമ്മ വച്ചതാണെന്നറിയുവോ ഈ കവിളത്ത്...." പതിയെ അയാളുടെ മുഖം തന്നിലേക്ക് അടുക്കുന്നത് ആരതി അറിഞ്ഞു അയാളുടെ വൃത്തികെട്ട ഗന്ധം മുഖത്തടിച്ചതും ആരതിക് മനം പുരട്ടി ഇരു കൈയാലെ അയാളെ ശക്തിയായി തള്ളി പെട്ടെന്നുള്ള അവളുടെ ചെയ്‌തിയിൽ ബാലൻസ് കിട്ടാതെ അയാൾ വേച്ചതും ആരതി ബെഡിനടിയിൽ നിന്നും കത്തി വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു "തൊട്ടു പോകരുതെന്നെ....നീയെന്റെ അച്ചനല്ലന്ന് അറിഞ്ഞ നാൾ മുതൽ കൊണ്ടു നടക്കുന്നതാ ഞാനിത്....ധൈര്യമുണ്ടേൽ വാടാ..."ചീറിക്കൊണ്ടവൾ കത്തി ആഞ്ഞു വീശി വാസു പെട്ടെന്ന് പൊട്ടിച്ചിരിച്ചു "ഈ ദേഹം മുഴുവൻ വെട്ടുകളും കുത്തുകളും കൊണ്ട പാടാ പെണ്ണേ....ആ എന്നെ പേനാക്കത്തി കാണിച്ചു പേടിപ്പിക്കാൻ നോക്കുന്നോ ...."അയാൾ മീശയൊന്നു പിരിച്ചു അവൾകരികിലേക്ക് ഒന്നു കൂടി അടുത്തു "നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല...."ആരതിയുടെ വാക്കുകൾ ചിലമ്പിച്ചു

"എന്റെ ദേഹത്തു നിങ്ങൾ കൈ വച്ചാൽ നിങ്ങള് തൊട്ടശുദ്ധമാക്കിയ എന്റെ ഈ ദേഹം ഞാൻ വേണ്ടെന്ന് വയ്ക്കും....ചാവാൻ ഒരു മടിയുമില്ലെനിക്ക്..." കൈയിലെ കത്തി കഴുത്തിലേക്ക് ചേർത്തു വച്ചു ആരതി അയാളെ ഉന്മാദിയെപ്പോലെ നോക്കി ഒരു നിമിഷം അയാളൊന്നു പതറി "ദേ വേണ്ടാതീനം കാണിക്കരുത് മോളേ ....അച്ചനാ പറയുന്നെ...." "അച്ചനോ....ആരതിയുടെ മിഴികൾ ചുവന്നു.... "ആ വാക്കുച്ചരിക്കാനുള്ള അർഹത ഉണ്ടോ നിങ്ങൾക്....അതിന്റെ പവിത്രത എന്തെന്ന് അറിയുവോ നിങ്ങൾക്....ഒരു സ്ത്രീയുടെ ഗര്ഭപാത്രത്തിൽ തന്റെ ബീജം നിക്ഷേപിച്ചത് കൊണ്ടു മാത്രം ഒരാൾ അച്ചനാവില്ല....കർമ്മം കൊണ്ടാണ് ഒരാൾ പൂർണ്ണമായും അച്ചനാവുന്നത്....നിങ്ങൾ പറഞ്ഞല്ലോ ഞാൻ പിഴച്ചുണ്ടായതാണെന്ന്...എന്റെയമ്മയ്ക്ക് എന്റെ അച്ചനിൽ നിന്നും പൂർണ്ണ തൃപ്തിയോടെ ഉണ്ടായ മകള ഞാൻ....അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലാതെ ബലാൽക്കാരമായി നിങ്ങളിൽ ഉണ്ടായ മക്കളാ പിഴച്ചവർ....." ആരതി വികാരത്തള്ളലിൽ ശക്തമായി കിതച്ചു കത്തിയുടെ മുനമ്പ് കഴുത്തിൽ കൊണ്ടു രക്തം പൊടിഞ്ഞു

"ദേ രക്തം വരുന്നു.... കത്തി മാറ്റ് മോളേ...." അയാൾ അടുത്തേക്ക് വന്നതും ആരതി കത്തി ഒന്നു കൂടി കഴുത്തിലേക്ക് ചേർത്തു ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് അയാൾ പിന്തിരിഞ്ഞു വാതിൽ പാളിക്ക് അടുത്തു ചെന്നു ഒന്നു കൂടി തിരിഞ്ഞു നോക്കി ആരതി അപ്പോഴും ആ നിൽപ്പിലായിരുന്നു വാതിൽ തുറന്നയാൾ പുറത്തിറങ്ങിയതും ആരതി ദീർഘമായൊന്നു നിഷ്‌വസിച്ചു കത്തി താഴ്ത്തിയതും മറഞ്ഞു നിന്നിരുന്നയാൾ കയറി വന്നതും കത്തി പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞവളെ കട്ടിലിലേക്കിട്ടതും ഒരുമിച്ചായിരുന്നു അവൾക്ക് മേലേക്ക് വീണവളെയയാൾ പൂണ്ടടക്കം അമർത്തി പ്പിടിച്ചു അയാളുടെ തടിച്ച ദേഹംശരീരത്തിൽ അമർന്നതും ആരതിക്ക് ശ്വാസം വിലങ്ങി "ഈയൊരു രാത്രി കൂടെയെ എനിക്ക് ബാക്കിയുള്ളൂ... അങ്ങനെ തോറ്റ് പോവാൻ വാസുവിന് മനസില്ലടീ...." അവളുടെ മുഖം പിടിച്ചു ബലമായി തന്റെ നേരെ തിരിക്കുന്നതിനിടയിൽ അയാൾ അമറി തന്റെ അവസാന നിമിഷങ്ങൾ എണ്ണപ്പെട്ടുവെന്ന് ആരതിക്ക് തോന്നി രക്ഷപ്പെടുവാനുള്ള വ്യഗ്രതയ്ക്കിടെ അവൾ കാൽ മുട്ടുയർത്തി പകുതി ദേഹം കട്ടിലിനു താഴെ ആയിരുന്ന വാസുവിന്റെ നാഭിയിൽ ആരതിയുടെ മുട്ടുകാൽ ശക്തിയിൽ ഇടിച്ചു കയറി ഒരു നിമിഷം വാസുവൊന്നു പിടഞ്ഞുയുർന്നു

അയാളെ തള്ളി മാറ്റി ആ നിമിഷം തന്നെ ആരതി ഇറങ്ങിയോടി മുറി വിട്ടു ഉമ്മറവാതിൽ തുറന്ന്‌ പുറത്തിറങ്ങിയതും "നിക്കെടി അവിടെ...." എന്നുള്ള അയാളുടെ അലർച്ച ഉയർന്നിരുന്നു മുന്നിലെ ഇരുട്ടിലേക്ക് ഇറങ്ങി ഓടുമ്പോൾ ആരതിക്ക് ദേഹം തളരുന്നുണ്ടായിരുന്നു പിന്നാലെ ഇറങ്ങി വരുന്ന ചെന്നായുടെ പിടിയിൽ പെടാതെ ഇരിക്കാൻ സ്റ്റെപ്പിറങ്ങി ഓടിയതും ആരുടെയോ ദേഹത്തു ശക്തമായി ഇടിച്ചു രണ്ടു പേരും താഴേക്ക് വീണു രണ്ട് സ്റ്റെപ്പ് ഉരുണ്ടു വീണ് രണ്ടു പേരും പിടിഞ്ഞെഴുന്നേറ്റു നെറ്റി എവിടെയോ ശകതമായി ഇടിച്ചു ചോര ഒഴുകുന്നത് ആരതി അറിയുന്നു ണ്ടായിരുന്നു കൈയിൽ നിന്നും തെറിച്ചു പോയ മൊബൈൽ എടുക്കുമ്പോൾ ഫ്ലാഷ് വെട്ടത്തിൽ അയാളെ കണ്ടതും ആരതിക് ഉള്ളിലൊരു തണുപ്പ് അനുഭവപ്പെട്ടു "കടുവ...."അറിയാതെ അവൾ മന്ത്രിച്ചു ബുള്ളറ്റിൽ ആയിരുന്നു റോയ് വന്നത് ലേറ്റ് ആയതിനാൽ അപ്പുറത്ത് ഗേറ്റ് അടച്ചത് കൊണ്ട് വണ്ടി വാസുവിന്റെ ഷെഡിൽ കയറ്റി വച്ചു സ്റ്റെപ്പ് കയറി വരികയായിരുന്നു അവൻ ദേഹത്തെ പൊടി തട്ടി തിരിഞ്ഞു നിന്ന് അവളോടെന്തോ ചോദിക്കാൻ ആഞ്ഞപ്പോഴാണ് മുകളിൽ നിന്നുമൊരലർച്ച കേട്ടത് "ടീ...." ഇരുവരും ഞെട്ടിത്തിരിഞ്ഞതും കൈയിലെ മൊബൈൽ റോയ് അയാൾക്ക് നേരെ തിരിച്ചിരുന്നു

പോലീസ് വേഷത്തിൽ അവനേ കണ്ടതും വാസു ഒന്നമ്പരന്നു ആരതി വിറയ്ക്കുന്ന കൈകളാൽ റോയിയുടെ ഷർട്ടിൽ അള്ളിപ്പിടിചു റോയ് തിരിഞ്ഞവളെ നോക്കി "രക്ഷിക്കണം...."അവളുടെ സ്വരം അടഞ്ഞിരുന്നു അഴിഞ്ഞുലഞ്ഞ മുടിയിലും പൊട്ടിയ ചുണ്ടിലും രക്തം വർന്നൊഴുകുന്ന നെറ്റിയിലൂടെയും അവന്റെ മിഴികൾ ഒരു നിമിഷം പാഞ്ഞു ചെന്നു ഇരുവരെയും അൽപ സമയം നോക്കി വാസു പിന്തിരിയാൻ ഒരുങ്ങിയതും റോയ് യുടെ ശബ്ദം ഉയർന്നു "ഡോ....അവിടെ നിക്ക്...." കലിപ്പോടെ തിരിഞ്ഞു നോക്കിയ വാസു റോയ്‌യുടെ കൈയിൽ സർവ്വീസ് റിവോൾവർ കണ്ടതും തറഞ്ഞു നിന്നു റോയ് തിരിഞ്ഞു ആരതിയെ നോക്കി "വാ..."മുന്നോട്ട് അടിവച്ചു കൊണ്ടവൻ പറഞ്ഞു ആരതി ഇടറുന്ന കാൽപാദങ്ങൾ അവനു പിറകെ പറിച്ചു നടാൻ ഒരു ശ്രമം നടത്തി കാലുകൾ കുഴഞ്ഞു അവളൊന്നു വേച്ചതും റോയ് പെട്ടെന്നവളെ താങ്ങി കിലുകിലെ വിറയ്ക്കുന്ന പെണ്ണിൻറെ ദേഹം ഒരാശ്രയത്തിനെന്ന പോലെ അവന്റെ ദേഹത്തേക്ക് ചാഞ്ഞു റോയ് യുടെ കരങ്ങൾ അറിയാതെയവളെ ചേർത്തു പിടിച്ചു "നിന്നെയുപദ്രവിക്കാൻ വന്നതാണോ അയാള്...." പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചപ്പോൾ ആരതി അറിയാതെ ഒന്നേങ്ങി... "നിന്റെ....അച്ചനല്ലേ അയാള്...."

റോയ്‌യുടെ സ്വരത്തിൽ ഗൗരവം തിങ്ങിയിരുന്നു.... "അല്ല.... എന്റെ അമ്മയുടെ ഭർത്താവ...." "ങേഹ്....അപ്പൊ നിന്റെ അച്ചൻ...." "അറിയില്ല...." ആരതി നിലത്തേക്ക് മിഴികൾ നട്ടു "മ്...."ഒന്നമർത്തി മൂളി "അമ്മ ....എവിടെ....." "അമ്മയ്കും അനിയതിമാർക്കും അയാള് പുറത്തന്ന് ഫുഡ് കൊണ്ടു വന്നിരുന്നു ....അതിൽ അയാള് സ്ലീപ്പിങ് പിൽസ് കലർത്തി ത്രേ....."ആരതി വിക്കലിൽ പറഞൊപ്പിച്ചപ്പോൾ റോയ് യുടെ മുഖവും വിവർണ്ണമായിരുന്നു "നീ വാ...."അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു അവളെയും കൊണ്ട് വാസുവിന്റെ മുന്നിലേക്ക് ചെല്ലുമ്പോഴും ആ കൈകൾ അവളെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു റോയ് യുടെ മിഴികളിലെ തീക്ഷ്ണതയിൽ വാസുവിന്റെ നോട്ടം പതറി "അത് ...സാറേ ...ഇവൾക്ക് അൽപം മാനസിക പ്രശ്നമുണ്ട്...രാത്രി ഇടക്കൊക്കെ ഇങ്ങനെ ഇറങ്ങി പ്പോവാറുള്ളതാ ....ഇതിപ്പോ സാറ് കണ്ടത് കൊണ്ട് രക്ഷപ്പെട്ടു...."പെട്ടെന്ന് അയാൾ അങ്ങനെയൊക്കെ പറഞ്ഞതും ഞെട്ടിയത് ആരതി ആയിരുന്നു എന്നാൽ റോയ് യുടെ മുഖത്തു പ്രത്യേകിച്ച് ഭവമാറ്റമൊന്നും കണ്ടില്ല "ഓഹ്...ഐ ...സീ...എന്നിട്ട് ഇവളിറങ്ങി പോവുന്നത് വേറെ ആരും കണ്ടില്ലേ...." റോയ് മീശ പിരിച്ചു കൊണ്ടയാളെ നോക്കി "അവരൊക്കെ ഉറങ്ങി സാറേ ഞാൻ മുള്ളാൻ എഴുന്നേറ്റപ്പഴ ഇവളിറങ്ങി പോവുന്നത് കണ്ടത്....പിറകെ വന്നപ്പോഴ സാറ്...."

"കള്ളവാ....പച്ച കള്ളവാ....."ആരതി പിടച്ചിലോടെ റോയ് യെ നോക്കിയതും റോയ് ചുണ്ടുകൾക്ക് മീതെ ചൂണ്ടുവിരൽ മുട്ടിച്ചു ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു ...ഇങ്ങനെയുള്ളവരെ സൂക്ഷിക്കണ്ടെ ചേട്ടാ...രാത്രിയൊക്കെ ഇറങ്ങി നടന്ന് വല്ലോം സംഭവിച്ച എന്തു ചെയ്യും....എന്തായാലും ചേട്ടൻ ഭാര്യയെ വിളിക്ക് മോൾടെ മേലെ ഒരു കണ്ണുവേണമെന്ന് പറയട്ടെ...." അവനത് പറഞ്ഞതും അയാളുടെ മുഖം വിളറി "അത് പിന്നെ സാറേ അവരുറക്കവാന്നെ...ഇപ്പൊ വെറുതെ ബുദ്ധിമുട്ടിക്കണോ രാവിലെ പറഞ്ഞ പോരെ...." "ഹ വിളിക്കെടോ..... വിളിച്ചാൽ തെളിയാത്ത ഉറക്കമുണ്ടോ....ചത്തു കിടക്കുകയൊന്നും അല്ല ല്ലോ....ഇയാൾക് പറ്റില്ലേ ഞാൻ വിളിക്കാ..." റോയ് ആരതിയെ വിട്ട് അകത്തേക്ക് കയറിയതും വാസു പിറകെ ചെന്നു "സാറേ ലക്ഷ്മി ഗുളിക കഴിച്ച കിടക്കാറ് പെട്ടെന്നൊന്നും എഴുന്നേൽക്കില്ല...." വാസു പറഞ്ഞു തീരും മുൻപ് റോയ് യുടെ കൈകൾ വായുവിൽ ഉയർന്നു പൊങ്ങി വായിൽ ചോര ചുവച്ചപ്പോഴാണ് വാസു മരവിപ്പിൽ നിന്നും മോചിതനായത് ചോര തുപ്പിക്കളഞ്ഞു അയാളെന്തൊ പറയാൻ ആഞ്ഞതും റോയ് യുടെ കൈ വീണ്ടും ഉയർന്നു പൊങ്ങിയിരുന്നു വാസു വെച്ചു ഭിത്തിയിലേക്ക് അമർന്നു "നായിന്റെ മോനേ എന്റെ ദേഹത്ത് കൈ വയ്ക്കുന്നോ ...."

അമറിക്കൊണ്ട് വാസു അടുത്തതും റോയ് യുടെ കാൽ ഉയർന്നു പൊങ്ങി അടിവയറ് കലങ്ങി വാസു കുഞ്ഞിച്ചിരുന്നു അയാളുടെ ഷർട്ടിൽ പിടിച്ചവൻ ചുമരോട് ചേർത്തു ഒരഭ്യാസിയെ പോലെ റോയ് യുടെ കൈകാലുകൾ അവനിൽ താന്ധവം തീർത്തു "നിനക്കെന്നെ തല്ലണോടാ....."റോയ് യുടെ പല്ലുകൾക്കിടയിൽ കിടന്നു വാക്കുകൾ ഞെരിഞ്ഞു കൈ മുഷ്ഠി ചുരുട്ടി വാസുവിന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു റോയ് കൈ ശക്തിയിൽ കുടഞ്ഞു ഇരു കൈ കൊണ്ടും മുഖം അമർത്തി വാസു ചുമരിലൂടെ ഊർന്നു നിലത്തിരുന്നു ഷോള്ഡറിൽ പിടിച്ചയാളെ വലിച്ചെഴുന്നേൽപ്പിചു റോയ് വിറച്ചു നിക്കുന്ന ആരതിയെ നോക്കി "ഇവിടെ വാടി..."സ്വരം കലിപ്പിച്ചവൻ വിളിച്ചതും ആരതി അവർക്കരികിലേക്ക് ചെന്നു "ഇയാള് ഇനി നിന്റെ നേർക്ക് വൃത്തികെട്ട രീതിയിൽ നോക്കരുത്....അതിന് മുതിരുമ്പോൾ അയാളെ പിന്തിരിപ്പിക്കും മട്ടിൽ ഒരു ഓർമ ഇയാളിൽ ഉണ്ടാവണം....നിനക്കെന്തു വേണമെങ്കിലും ചെയ്യാം ഇപ്പോ...." കുഴഞ്ഞു നിക്കുന്ന വാസുവിനെ ആരതി അൽപ സമയം നോക്കി നിന്നു മുന്നോട്ട് അടിവച്ചപ്പോൾ വാസു വലിച്ചെറിഞ്ഞ കത്തി അവളുടെ കാലിൽ തടഞ്ഞു കുനിഞ്ഞതെടുക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു............ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story