കൂടും തേടി....❣️: ഭാഗം 7

Koodum thedi

എഴുത്തുകാരി: ദക്ഷ

കുഴഞ്ഞു നിക്കുന്ന വാസുവിനെ ആരതി അൽപ സമയം നോക്കി നിന്നു മുന്നോട്ട് അടിവച്ചപ്പോൾ വാസു വലിച്ചെറിഞ്ഞ കത്തി അവളുടെ കാലിൽ തടഞ്ഞു കുനിഞ്ഞതെടുക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു വാസുവിന്റെ കണ്ണുകളിൽ അലയടിച്ചുയരുന്ന ഭയത്തിലേക്ക് അവളൊരുന്മാദിയെപ്പോലെ നോക്കി "മോളേ...."പെട്ടെന്നയാൾ ഇരു കൈയും കൂപ്പി.. "വാസുവച്ചന് ഒരബദ്ധം പറ്റിയതാടി... അച്ചൻറെ പൊന്ന് മോള് ക്ഷ്മിക്ക്..." സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്ന് ഒഴുകിയ കൊഴുത്ത രക്തം താടിയെല്ലുകൾകിടയിൽ കൂടി ഇറ്റു വീഴുന്നുണ്ടായിരുന്നു "മിണ്ടരുത്...." ആരതി കത്തിയെടുത്ത് ചുണ്ടിൽ തട്ടിച്ചു "നിങ്ങളെ ന്റെ അച്ചനല്ലെന്ന് അറിഞ്ഞ നാൾ മുതൽ കുറച്ചു മുന്നേ വരെയും എന്റെ മനസിൽ വ്യർത്ഥമായ ഒരു പ്രതീക്ഷയുണ്ടായിരുന്നു.. ..ഒന്നല്ലേലും....ന്നെ ന്റെ അമ്മ പെറ്റിട്ടത് നിങ്ങടെ കൈയിലേക്കല്ലേ... .നിങ്ങളെ ആദ്യമായിട്ട് അച്ചാന്ന് വിളിച്ചത് ഈ ഞാനല്ലേ.. ..എന്റെ ശൈശവവും ബാല്യവും കടന്നു പോയത് നിങ്ങടെ മടിയിൽ കിടന്നല്ലേ ....

നിങ്ങള് പറഞ്ഞ പോലെ എന്റെ കവിളിൽ ഒരച്ചന്റെ സ്വാതന്ത്ര്യത്തോടെ ചുംബിച്ചത് നിങ്ങളല്ലേ ...നിങ്ങടെ വിരൽതുമ്പ് പിടിച്ചായിരിക്കില്ലേ ഞാൻ പിച്ചവച്ചത്. ....ഒരിക്കലെങ്കിലും നിങടെ നെഞ്ചിൽ കിടത്തി താരാട്ട് പാട്ടു പാടി എന്നെ ഉറക്കിയിട്ടുണ്ടാവില്ലേ.....അപ്പൊ...അപ്പൊ മറ്റൊരു രീതിയിൽ എന്റെ അരികിൽ വരുമ്പോൾ നിങ്ങൾക് ദേഹം വിറയ്ക്കുമെന്നും.. ...മനസ്സ് വേദനിക്കുമെന്നും....ഞാൻ ....ഞാൻ വെറുതെ കൊതിച്ചിരുന്നു....ഒന്നൂല്ലേലും ഞങ്ങള് മൂന്ന് പെണ്കുട്ടികള് നിങ്ങടെ കണ്മുന്നിൽ കിടന്നല്ലേ വളർന്നത്... ..ന്നിട്ടും മുലയും തലയും വളർന്ന് കഴിഞ്ഞപ്പോൾ പെണ്ണ് വെറും ഭോഗത്തിനുള്ള മാംസ പിണ്ഡം മാത്രമായി...." തന്റെ മാനത്തിന് പോറൽ ഏറ്റപ്പോൾ ഒരു പാവം പെണ്ണിലുണ്ടായ പരിവർത്തനം അത്ഭുതതോടെ നോക്കിക്കാണുകയായിരുന്നു റോയ് അപ്പോൾ "മോളേ....ഞാൻ..." വാസു പിന്നെയും ചുണ്ടനക്കി "എന്തു തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്.....ഞാനെന്ന പിഴച്ച സന്തതി എന്റെ അമ്മയുടെ ഉദരത്തിൽ വളരുന്നുണ്ടെന്നറിഞ്ഞിട്ട് തന്നെയല്ലേ നിങ്ങൾ എന്റമ്മയെ വിലയ്ക്കെടുത്തത്.....

എന്നെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു എന്നെ ഇല്ലായ്‌മ ചെയ്യാൻ.. ..എന്റെ മുന്നിൽ വച്ചു നിങ്ങള് കാവ്യയേയും നിധിയേയും സ്നേഹിക്കുമ്പോൾ ഞാൻ അനുഭവിച്ച വേദന നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ... ..നിങ്ങളെൻറെ അച്ചനല്ലെന്നു അറിഞ്ഞ നാളിൽ നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയപ്പോൾ ഞാനാനുഭവിച്ച മാനസിക സംഘർഷം എത്രയെന്ന് നിങ്ങൾക് ഊഹിക്കാൻ കഴിയുമോ ..പിഴചുണ്ടായവളെന്നു ഓരോ തവണ നിങ്ങൾ വിളിക്കുമ്പോഴും എന്റെ ഉള്ളിൽ അലയടിക്കുന്ന വികരമെന്തെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.....എല്ലാവരിൽ നിന്നും അകറ്റി എല്ലാ തരത്തിലും ഒറ്റപ്പെട്ടു വളർന്നു വന്ന ഒരു പെണ്ണിന്റെ നെഞ്ചിലെ കനലെത്രയെന്നു നിങ്ങൾക് അളക്കാൻ കഴിയുമോ....." ആരതി ശക്തിയിൽ കിതച്ചു "എന്റെ നിറമുള്ള ബാല്യം നിങ്ങൾ തല്ലിക്കെടുത്തി....എന്നിലെ കൗമാരക്കാരിയുടെ സന്തോഷങ്ങളെ നിങ്ങൾ ഇല്ലാതെയാക്കി....എന്റെ വിദ്യാഭ്യാസം..... ഞാൻ ആഗ്രഹിച്ച ജോലി....എൻറെ സ്വപ്നങ്ങൾ....

എന്തിന് എന്നെങ്കിലും എല്ലാം അറിഞ്ഞു എന്നെയന്വേഷിച്ചു വരുമായിരുന്ന അച്ചനെ പോലും നാടും കൂടും വിട്ട് എന്നിൽ നിന്നും നിങ്ങൾ അകറ്റി...." ആരതി ഒരു ചുവടു കൂടി അയാളിലേക്കടുത്തു "എനിക്കുമൊരേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്...എന്നെ സംരക്ഷിക്കാനും ഒരാൾ വരുമെന്ന് ഞാനേറെ കൊതിച്ചിട്ടുണ്ട്...എന്തിനെന്നോ....ഇത്പോലെ നിങ്ങളുടെ മുൻപിൽ നിൽക്കാൻ....ഞാൻ അനുഭവിച്ച വേദനകൾക്ക് കണക്ക് ചോദിക്കാൻ....എന്നെയിത്രയേറെ ദുർബലയും നിസ്സഹായയും ആക്കിയതിന് പകരം വീട്ടാൻ..." പറഞ്ഞുകഴിയും മുൻപേ ഒരു മിന്നല്പിണർ അടിവറിനും താഴെ പുളഞ്ഞിറങ്ങിയത് വാസു അറിഞ്ഞു അയാളിൽ നിന്നും അറവുമാടിൽ നിന്നും പുറപ്പെടുന്നത് പോലെയൊരു ശബ്ദം ഉയർന്നു കത്തി വലിച്ചൂരി രണ്ടാമതും ആരതി കൈ ഉയർത്തിയതും മരണവെപ്രാളത്തിലെന്ന പോലെ അയാൾ കാലുയർത്തി ആരതിയുടെ അടിവയറിൽ ആഞ്ഞു ചവിട്ടി പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ ആരതി കൂനി ക്കൂടി പോയി ശ്വാസം കിട്ടാതെ ചുമച്ചുകൊണ്ടവൾ നിലത്തേക്ക് വീണതും റോയ് വാസുവിനെ വിട്ടവൾക്കരികിലേക് ചെന്നു

ആ നിമിഷം കൊണ്ട് അയയിലെ തോർത്തെടുത്തു അടിവയറിൽ ചുറ്റിക്കെട്ടി വണ്ടിയുടെ കീയും മൊബൈലും എടുത്തു വാസു വെച്ചു വേച് പുറത്തേക്ക് ഇറങ്ങിയിരുന്നു റോയ് ഒരു നിമിഷം അയാളെ ഒന്നു മുഖമുയർത്തി നോക്കി ആരതിയെ പിടിച്ചിരുത്തി പുറത്തു ശക്തമായി ഇടിച്ചു കൊടുത്തു ആരതി നിവർന്നു നിന്നതും റോയ് മതിലിൽ പിടിച്ചു പിടിച്ചു ഒതുക്കുകൾ ഇറങ്ങുന്ന വാസുവിനരികിൽ എത്തി "ഡോ...." പിറകിൽ നിന്നും വിളി വന്നതും വാസു തിരിഞ്ഞു ദയനീയമായി അവനെ നോക്കി "കൊല്ലരുത് സാറേ...എന്റെ ലക്ഷ്മിക്കും മക്കൾക്കും ആരൂലാതെ ആവും...." വേദന കടിച്ചമർത്തി അയാൾ അവനെ നോക്കി റോയ് സ്റ്റെപ്പ് ഇറങ്ങി അയാൾക്കു അരികിൽ ചെന്നു "താനൊക്കെ ജീവിക്കുന്നതിലും ഭേദം ചാവുന്നത് തന്നെയാടോ....നാണമില്ലേ ഡോ വെറും പത്തു നിമിഷത്തെ സുഖത്തിന് വേണ്ടി ഈ രീതിയിൽ അധഃപതിക്കാൻ....ആ അമ്മയും നിന്റെ ചോരയിൽ ഉണ്ടായ മക്കളും ഇതറിഞ്ഞ ഉണ്ടാവുന്ന അവസ്ഥയെ കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ....അവർക്ക് മുന്നിൽ നീയെത്രത്തോളം വെറുക്കപ്പെട്ടവനാവും....

നിന്റെ മുഖത്തു ആ മക്കള് കാർക്കിച്ചു തുപ്പും...." "അറിയരുത് സാറേ.... ഞാൻ കാലു പിടിക്കാ....എന്റെ ലക്ഷ്മിയും മക്കളുമാ എന്റെ ലോകം.....അവരെ എന്നിൽ നിന്നകറ്റരുത്....ഒരു തെറ്റ് പറ്റിപ്പോയതാ സാറേ ...ഇനി വാസു നന്നായിക്കോളാ..." ദൂരെ ഏതോ വണ്ടിയുടെ വെട്ടം അടുത്തു വരുന്നത് കണ്ടതും റോയ് അങ്ങേക്ക് നോക്കി "സാറ് പൊക്കോ....അവന്മാർ ഞാൻ വിളിച്ചു വരുന്നതാ...ഞാനെന്തങ്കിലും കള്ളം പറഞ്ഞോള .....ആരും ഒന്നും അറിയരുത് സാറേ...എന്റെ മക്കൾക് അച്ചനെ ചൊല്ലി നാണക്കേട് കാരണം പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആവരുത്...." അയാൾ വേച്ചു പടികൾ ഇറങ്ങിത്തുടങ്ങിയതും റോയ് പിന്തിരിഞ്ഞു റോയ് ചെല്ലുമ്പോൾ ആരതി പതിയെ ഉമ്മറത്തെ നിലത്തു വന്നിരുന്നിരുന്നു കൈയിൽ മുഖം പൂഴ്ത്തി അവൾ വിങ്ങി വിങ്ങിക്കരയുന്നത് റോയ് വേദനയോടെ നോക്കി നിന്നു ആ മനസിലെ വിങ്ങൽ എത്രത്തോളമെന്ന് അവന് ഊഹിക്കാമായിരുന്നു അരികിൽ വന്നിരുന്നു തോളിൽ കൈ വച്ചതും ആരതി ഞെട്ടിയെന്ന വണ്ണം മുഖമുയർത്തി അവനെ നോക്കി "പോയി....അല്ലേ...." "മ്..ഹ്.." "ചത്തു പോവോ..."

"ഹേയ്....അയാളല്ലേ ജന്മം ചത്താലും ഉയിർത്തു വരും ....ആരെയോ ഫോണ് വിളിച്ചു വരുത്തിയിട്ടുണ്ട് ഹോസ്പിറ്റലിലേക്കാവും..." "അതയാൾ ആവും മൃദുൽ....ഞാൻ കാരണം സാറും..." "ഹേയ്....എനിക്കതിനെന്ത് പറ്റി... സൂക്ഷിക്കേണ്ടത് താന....നോവിച്ചു വിട്ട പാമ്പാണയാൾ .....പക കൂടുകയേ ഉള്ളു ...എനിക്ക് വേണേൽ പോകും വഴി അയാളെ തടഞ്ഞു നിര്ത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാമായിരുന്നു....പക്ഷേ നമ്മുടെ നിയമ സംഹിതയോടെനിക്ക് പുച്ഛം മാത്രമേ ഉള്ളു.... നാളെ മാധ്യമങ്ങൾക്കും സോഷ്യൻ മീഡിയകൾക്കും ചർച്ച ചെയ്തു രസിക്കാനുള്ള ഒരു ഹോട്ട് ന്യൂസ്‌ ആയി മാറും നിങ്ങൾ അമ്മയും മൂന്ന് പെന്മക്കളും..." "മ്....." "താൻ വീട്ടിലേക്ക് വരുന്നോ....അമ്മച്ചീടെ അടുത്തു കിടക്കാം...." "വേണ്ട സർ....ഞാൻ കുറച്ചു നേരമിവിടെ തനിച്ചിരുന്നോട്ടെ...." "ഒറ്റയ്ക് ഇരിക്കണ്ട തന്റെ അമ്മയെ വിളിചെഴുന്നേല്പിക്കട്ടെ എന്നാ..." "വേണ്ട സാറേ.... അമ്മയും അനിയത്തിമാരുമൊന്നും അറിയണ്ട.... അവര്ക് അയാള് കൺ കണ്ട ദൈവമാ....എന്തിനാ ഞാനായിട്ട് അവരുടെ സന്തോഷങ്ങൾ തല്ലി കെടുത്തുന്നത്.....

അവരെങ്കിലും ജീവിച്ചോട്ടെ സമാധാനമായി...സർ പൊക്കോ....ആരും ഒന്നും അറിയണ്ട.... ആരുടെയും സഹതാപവും സിമ്പതിയും നിക്ക് ആവശ്യല്ല...." അൽപ നേരം കൂടി അവിടെ നിന്ന് റോയ് പതിയെ പിന്തിരിഞ്ഞു വീടിന് അടുത്തെത്തി അവനൊന്നു കൂടെ തിരിഞ്ഞു നോക്കി ഏതോ ഒരു നൊമ്പരച്ചാൽ ഉള്ളിൽ ഉറവിടുന്നത് റോയ് അറിഞ്ഞു ഒരു ശിലപോലെ ഇരിക്കുന്ന പെണ്ണിനെ ഒന്ന് ചേർത്തു പിടിക്കാൻ അവനുള്ളം കൊതിച്ചു അവളുടെ വേദനകൾ തന്റേത് കൂടിയാക്കാൻ.... അവളുടെ സ്വപ്‌നങ്ങൾക്ക് ചിറകാവാൻ അവനുമേന്തോ കൊതി തോന്നി.... ആ ഇരുപ്പിൽ എപ്പഴോ ആരതി ഉറങ്ങിപ്പോയിരുന്നു പുലർച്ചെ കോഴി കൂവുന്നത് കേട്ടപ്പോൾ അവൾ ഞെട്ടി ഉണർന്നു സാധാരണ അമ്മ ഈ സമയം ആവുമ്പോഴേക്കും ഉണരേണ്ടതാണ് അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അകത്തേക്ക് നടന്നു അലങ്കോലമായി കിടക്കുന്നതെല്ലാം പഴയ പോലെയാക്കി ചിലയിടങ്ങളിൽ കെട്ടിക്കിടക്കുന്ന രക്തങ്ങൾ നനഞ്ഞ തുണിയാൽ ഒപ്പിയെടുത്തു തല പൊട്ടിപ്പോകുന്നത് പോലെ തോന്നിയപ്പോൾ കട്ടിലിൽ കയറി കിടന്നു

അമ്മ വന്നു വിളിച്ചപ്പോഴാണ് പിന്നെ എഴുനേറ്റത് "നേരം ഒത്തിരി വൈകി മോളേ എല്ലാരും എന്താ ഇങ്ങനെ ഉറങ്ങിപ്പോയെ...." അമ്മയുടെ മുഖത്തേ ക്ഷീണം വാക്കുകളിലും നിഴലിച്ചിരുന്നു ക്ളോക്കിലേക്ക് മിഴികൾ നീണ്ടപ്പോൾ സമയം ഒന്പതിനോട് അടുത്തിരുന്നു എഴുന്നേൽക്കാൻ തോന്നുന്നില്ല സുശീലേചിയെ വിളിച്ചു വരുന്നില്ല ന്ന് പറഞ്ഞാലോ "നിനക്കെന്താ വയ്യേ...."അമ്മ നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ പതിയെ ആ കൈ എട്ത്തു മാറ്റി "അമ്മ പൊക്കോ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ.. " അൽപസമയം കൂടി കിടന്നപ്പോഴാണ് നിധി യുടെ വിളി വന്നത് "ഇചേച്ചീ....ആരാ വന്നെന്നു നോക്കിയേ..." വയ്യാതെ എഴുന്നേറ്റ് ചെന്നതും ഉമ്മറത്തു നിക്കുന്ന ആളെ കണ്ടപ്പോൾ മിഴികൾ പിടച്ചു "ഉണ്ണ്യേട്ടൻ...." അത്യന്തം ഗൗരവത്തിൽ നിൽക്കുന്ന അവനെയും കടന്നു നോട്ടമപ്പോൾ അപ്പുറത്തെ വരാന്തയിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന റോയ്ച്ചനിൽ പതിഞ്ഞിരുന്നു............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story