കൂടും തേടി....❣️: ഭാഗം 8

Koodum thedi

എഴുത്തുകാരി: ദക്ഷ

""ഇചേച്ചീ....ആരാ വന്നെന്നു നോക്കിയേ..." വയ്യാതെ എഴുന്നേറ്റ് ചെന്നതും ഉമ്മറത്തു നിക്കുന്ന ആളെ കണ്ടപ്പോൾ മിഴികൾ പിടച്ചു "ഉണ്ണ്യേട്ടൻ...." അത്യന്തം ഗൗരവത്തിൽ നിൽക്കുന്ന അവനെയും കടന്നു നോട്ടമപ്പോൾ അപ്പുറത്തെ വരാന്തയിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന റോയ്ച്ചനിൽ പതിഞ്ഞിരുന്നു.... ഒരു നിമിഷം നോട്ടം അവനിൽ തങ്ങി നിന്നു "അച്ചനില്ലേ നിധിമോളെ ഇവിടെ...." ഉണ്ണിയൽ ചോദിക്കുന്നത് കേട്ടതും ആരതി പെട്ടെന്ന് റോയ്ചനിൽ നിന്നും മിഴികൾ പറിച്ചു അവനെ നോക്കി "അച്ഛന് പുലർച്ചെ കോയമ്പത്തൂർക്ക് പോയി...അവിടെ എത്തിയിട്ട വിളിച്ചു പറഞ്ഞെ...." നിധി പറയുന്നത് കേട്ട് ആരതി അനങ്ങാതെ നിന്നു "ആരു....." ഉണ്ണിയുടെ വിളി വന്നതും അവളൊരു സ്വപ്‍നത്തിൽ എന്ന പോലെ പ്രതിവചിച്ചു "ഹ്മ്...." "നിനക്കെന്താ വയ്യേ....മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു...." "ഒന്നുല്ല ഉണ്ണ്യേട്ട.... ചെറിയൊരു തലവേദന...പോലെ ....ഉണ്ണ്യേട്ടൻ കയറിയിരിക്ക്"

"കയറുന്നില്ല....നീ വരുന്ന സമയം ആയിട്ടും കാണാത്തത് കൊണ്ട് വന്നതാ ഞാൻ നീയെന്താ ഇന്ന് പോണില്ലേ...." "വയ്യ ഉണ്ണ്യേട്ടാ....ഞാൻ ലീവിന് വിളിച്ചു പറഞ്ഞു ..." ആരതി അവനരികിലേക് ഇറങ്ങിച്ചെന്ന് കൊണ്ടു പറഞ്ഞു "എന്തോന്നാടി.....ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാൻ എന്നു പറഞ്ഞ പോലെ ആയല്ലോ നിന്റെ അവസ്ഥ...." ആരതി വെറുതെ ഒന്ന് മന്ദഹസിച്ചു "ഉണ്ണ്യേട്ടായീ ദേ ചായ...."അപ്പഴേക്കും നിധി ഒരു ഗ്ലാസ് ചായയും ആയി വന്നിരുന്നു "ഇങ്ങോട്ട് കയറിയിരിക്ക്...." "ഇരിക്കുന്നില്ല പെണ്ണേ....സമയമില്ല.... നീയെന്തായാലും ചായ കൊണ്ടു വന്നതല്ലേ.... ഇങ്ങു തന്നേരേ...." ഉണ്ണി കൈ നീട്ടിയപ്പോൾ നിധി നിറഞ്ഞ ചിരിയോടെ ചായ അവനു കൊടുത്തു...ആ ചിരിയോടെ ആരതിയെ നോക്കി ഒന്ന് തലയാട്ടിയിട്ട് അവളകത്തെക്ക് ഓടിപ്പോയി... "ആരു താനിങ് വന്നെ ...." ചായ ഗ്ലാസ് ഒന്നു മൊത്തിയിട്ട് ഉണ്ണി മതിൽ കെട്ടിനടുത്തേക്ക് നടന്നു "ഇന്നലെ ഇരുട്ടി താഴെ ഏതൊക്കെയോ വണ്ടി വന്നത് കണ്ടല്ലോ ആരായിരുന്നു ആ സമയത്ത് വന്നത്...." ഉണ്ണിയുടെ ചോദ്യം കേട്ടതും ആരതിയുടെ നെഞ്ചിടിചു

"നിക്ക്..നിക്ക് അറിയില്ല ഉണ്ണ്യേട്ട ഞാനിന്നലെ .....നേരത്തെ കിടന്നു...." "കള്ളം പറയരുത് ...." ഉണ്ണിയുടെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു "നിന്റെ മുറിയിലെ വെളിച്ചം പുലരും വരെ കത്തിക്കൊണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..ആരോ വരുന്നതും പോവുന്നതുമൊക്കെ എനിക്ക് അവിടെ നിന്നാൽ വ്യക്തമായി കാണാമായിരുന്നു.... പലവട്ടം ആലോചിച്ചത ഇവിടെ വരെ വന്നാലോ ന്ന്. ......നിൻറെ അച്ചനെയും ആ മറ്റവനെയും എനിക്ക് തീരെ വിശ്വാസമില്ല..... രണ്ടും കല്പിച്ചു അവനെ വിളിച്ചു നോക്കിയപ്പോൾ അവൻ കുറച്ചു ദൂരെയാ ഡ്രൈവില ഉള്ളെന്ന് പറഞ്ഞു അപ്പോഴാ കുറച്ചെങ്കിലും സമാധാനം കിട്ടിയത് ....നിനക്ക് അറിയോ ഇന്നലെ രാത്രി ഒരുപോള കണ്ണട ക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല....നിന്നെ ഓർത്താ എന്റെ പേടി മുഴുവൻ..... നിന്റെ നല്ലതിന് വേണ്ടിയ കൂടെ നിക്കണേ...എന്നാൽ നിനക്ക് ഞാൻ എപ്പോഴും വെറും അന്യൻ മാത്രവാ....

അതാ ഇപ്പോഴും ഒന്നും തുറന്നു പറയാൻ മടി കാണിക്കുന്നത് ....." അവസാന വരികൾ പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു ആരതി കുനിഞ്ഞിരുന്ന മുഖമുയർത്തി പിടച്ചിലോടെ അവനെ നോക്കി അവന്റെ കണ്ണുകളിലെ നീർത്തിളക്കം ഉള്ളിലെവിടെയോ കൊത്തിവലിക്കും തോന്നി അവൾക്ക് " ഇന്നലെ നിനക്കെന്തോ സംഭവിചിട്ടുണ്ട്....അത നീയിന്ന് ലീവെടുത്തത്...നിന്റെ മുഖഭാവം അത് വിളിച്ചു പറയുന്നുമുണ്ട്.... എന്താ ഉണ്ടായത് പെണ്ണേ ....ഒന്ന് തുറന്നു പറ ....എനിക്ക് ശ്വാസം മുട്ടുന്നു..." ഉണ്ണി തെല്ലു കൂടെ അവനിലേക്ക് അടുത്തതും ആരതി ഒന്ന് വിതുമ്പി പ്പോയി "ആരൂ..."ഉണ്ണിയുടെ സ്വരത്തിൽ വിറവൽ പടർന്നിരുന്നു "എന്താടി...." അവൻ തോളിൽ കൈവച്ചു കൊണ്ടാ മുഖത്തേക്ക് വിങ്ങലോടെ നോക്കി കാവ്യ കോളജിലേക്ക് പോവാൻ ഇറങ്ങി വരുന്നത് കണ്ടതും പെട്ടെന്നവൻ അകന്നു മാറി രണ്ടു പേരെയും ഒന്ന് നോക്കി ഉണ്ണിക്ക് പിശുക്കി ഒരു പുഞ്ചിരി കൈ മാറി അവൾ സ്റ്റെപ്പിറങ്ങി പോയി ആരതി പെട്ടെന്ന് മുഖം അമർത്തി തുടച്ചു "ഉണ്ണ്യേട്ട ഞാനെല്ലാം പറയാം...

. ഇപ്പോഴല്ല.... ഇവിടിപ്പോ അമ്മയും നിധിയും ണ്ട്....അവര്ക് ഒന്നും അറിയില്ല...." "അപ്പൊ കാര്യമായിട്ട് എന്തോ ഉണ്ടല്ലേ....നീയെന്തിനാ നിന്റെ അമ്മയോട് എല്ലാം മറച്ചു വയ്ക്കുന്നത്....അവര് കാരണമല്ലേ എല്ലാം ഉണ്ടായത്...." "ഉണ്ണ്യേട്ട പ്ലീസ് ശബ്ദം എടുക്കല്ലേ ...." ആരതി പെട്ടെന്നവന്റെ വാ പൊത്തി ഉണ്ണി ആ കൈ പിടിച്ചെടുത്തു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി "നിക്ക് അറിയണം എന്താ ഉണ്ടായതെന്ന് ....എന്നിട്ട് തീരുമാനിക്കാം ന്താ വേണ്ടേ ന്ന്...." "ഞാൻ പറയാം.... ഇപ്പോഴല്ല...." "എന്ന വൈകിട്ട് വീട്ടിലേക്ക് വാ നീ ....ഇപ്പൊ എനിക്ക് സൈറ്റിൽ പോവണം...." "ഹമ്....." ആരതി പതിയെ തലയാട്ടി അവനു പിന്നെയും എന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നും തോന്നി അവളുടെ വിരലുകളുടെ ഇളം ചൂട് തന്റെ ദേഹത്തേക്കും വ്യാപിക്കുന്നത് പോലെ തോന്നി ഉണ്ണിക്ക് അരികിൽ ബൂട്ടിന്റെ ശബ്ദം കേട്ടതും ആരതി പെട്ടെന്ന് കൈ വലിച്ചെടുത്തു യുണിഫോമിൽ ആയിരുന്നു റോയ് ഇരുവരെയും ഒന്ന് നോക്കി അവനൊന്നു മന്ദഹസിക്കാൻ ശ്രമിച്ചു "സാറോ...സാറെന്താ ഇവിടെ...."

ഉണ്ണി അത്ഭുതത്തോടെ റോയ് യെ നോക്കി ദേ ഞാനവിടെയ താമസം...." റോയ് പുഞ്ചിരിയോടെ പറഞ്ഞു "ഇവിടെയോ....ഇത് സർപ്രൈസ് ആയിരിക്കുന്നല്ലോ..." "എന്ന ഞാൻ പോട്ടെ ടി...."അവൻ തിരിഞ്ഞു ആരതിയെ നോക്കി ആരതിയുടെ മിഴികൾ തന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ നടന്നു പോകുന്ന റോയ് യിൽ ആയിരുന്നു "നിങ്ങൾ റിലേറ്റിവ്സ് ആന്നോ...."ഉണ്ണി അടുത്തു ചെന്നതും റോയ് അവനെ നോക്കി "ഹേയ് അല്ല....ആരതി എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതാ...ആ കുട്ടി ഞങ്ങടെ വീടുമായി നല്ല അടുപ്പത്തിലാ ......ഞാനീ വഴി പോവുമ്പോൾ ജസ്റ്റ് ഒന്ന് കയറിയെന്നെ ഉള്ളു...." "ഹമ്.....ആ കുട്ടിയിന്ന് ജോലിക്ക് പോണില്ലേ അല്ലാ എപ്പഴും ഈ സമയത്ത് പോകുന്ന കാണാ...."ഒന്നും അറിയാത്ത മട്ടിൽ അവൻ ചോദിച്ചു "അവൾക്കെന്തോ വയ്യെന്ന്...." "മ്...." ഇരുവരും യാത്ര പറഞ്ഞു രണ്ടു വഴി പിരിയുന്നത് മുകളിൽ നിന്നും ആരതി നോക്കി നില്പുണ്ടായിരുന്നു തിരികെ വരുമ്പോൾ അമ്മ ഉമ്മറത്തെ ചാരു ബെഞ്ചിൽ താടിയ്ക് കൈ കൊടുത്തിരിക്കുന്നത് കണ്ടു ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നതും പിന്നിൽ നിന്നും ഒരു വിളി കേട്ടു "മോളേ...."

തല മാത്രം ചരിച്ചൊന്നു നോക്കി അവര് മെല്ലെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു ആരതിക്ക് അരികിൽ ചെന്നു ആ മുഖത്തു കൈകൾ ചേർത്തു "അമ്മയെ അറിയിക്കാതെ ഒത്തിരി സങ്കടം നെഞ്ചിൽ പേറി നടക്കുന്നുണ്ടല്ലേ ന്റെ കുട്ടി ..." നിറഞ്ഞ മിഴികളിൽ നോട്ടം കൊരുത്തതും ആരതിക് നെഞ്ചു പൊട്ടുന്നത് പോലെ തോന്നി.... എങ്കിലും നിഷേധാർത്ഥം തല ചലിപ്പിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു "ഒരു നല്ല കാലം വരും ന്റെ കുട്ടിക്ക്... എല്ലാം അറിയുന്നൊരാൾ കൈ പിടിക്കും.....അന്നെന്റെ കുഞ്ഞിന്റെ കണ്ണീര് തോരും...." ചേർത്തു പിടിച്ചവർ നെറുകയിൽ മുത്തി ഇനിയും നിന്നാൽ കരഞ്ഞു പോവുമെന്ന് തോന്നിയതും അവൾ പതിയെ പിന്തിരിഞ്ഞു "ഇചേച്ചി എന്നാ രാത്രി കക്കാൻ പോയിരുന്നോ പകലിങ്ങനെ കിടന്നുറങ്ങ്ണേ.."മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു യൂണിഫോം നേരെ പിടിച്ചിടുന്നതിനിടയിൽ നിധി ആരതിയെ തട്ടി വിളിച്ചു അവളെ വെറുതെ ഒന്ന് നോക്കിയിട്ട് ആരതി തിരിഞ്ഞു കിടന്നു

ആ കിടപ്പ് കിടന്നെഴുന്നേറ്റത് ഉച്ച കഴിഞ്ഞപ്പോഴാണ് ഇടയ്ക് അമ്മ വന്നു വിളിച്ചെങ്കിലും എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല എഴുന്നേറ്റിരുന്നിട്ടും തലയ്ക്കകത്തെ കനം പോവുന്നില്ലന്ന് തോന്നിയപ്പോൾ നേരെ തോർത്തുമെടുത്തു കുളിമുറിയിലേക് നടന്നു തല വഴി തണുത്ത വെള്ളം വീണപ്പോൾ ഒട്ടൊരു ആശ്വാസം തോന്നി കുളി കഴിഞ്ഞു ഒരു ചുരിദാർ എടുത്തിട്ടു അമ്മ ചോറ് വിളമ്പി വച്ചത് ഒന്ന് കിള്ളി നോക്കിയിട്ട് മുടി ചീവി പുറത്തേക്ക് വന്നു അമ്മ പുറകിലെ പച്ചക്കറി തോട്ടത്തിൽ ആയിരുന്നു "ഞാൻ ശ്രീടെ അടുത്തു പോവാ...."വിളിച്ചു പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി ഒരു നിമിഷം നോട്ടം അപ്പുറത്തേക്ക് പാഞ്ഞു റീത്താമ്മച്ചിയെ ഇന്ന് കണ്ടിട്ടേയില്ല അങ്ങേക്ക് പോവാൻ എന്തോ മടി പോലെ അമ്മച്ചി വല്ലോം അറിഞ്ഞിട്ടുണ്ടാവുമോ.... എന്തോ....സാറിനെയും അമ്മച്ചിയെയും അഭിമുഖീകരിക്കാൻ ഒരു മടി പോലെ ഒതുക്കുകൾ ഇറങ്ങി വരമ്പിലൂടെ പതിയെ നടന്നു ശ്രീ നിലയത്തിൽ ഉമ്മറ വാതിൽ അടഞ്ഞു കിടന്നിരുന്നു കാളിംഗ് ബെൽ അമർത്തിയപ്പോൾ കാത്തു നിന്നത് പോലെ വാതിൽ തുറക്കപ്പെട്ടു ഉണ്ണ്യേട്ടനെ കണ്ടതും പതിയെ പുഞ്ചിരിച്ചു

"കയറി വാ പെണ്ണേ...." വാതിൽ പടിയിൽ നിന്നും മാറി നിന്നു കൊണ്ടവൻ പറഞ്ഞു ഒരു ലുങ്കി മാത്രമാണവന്റെ വേഷം ആ രൂപത്തിൽ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോ എന്തോ വിമ്മിട്ടം തോന്നി ആരതിക്ക് "ശ്രീയും സിന്ധുവാൻറിം എവിടെ...."ചെരുപ്പഴിച്ചകത്തെക്ക് കടക്കുന്നതിനിടയിൽ അവനെ സംശയതോടെ നോക്കി "അവരെ ഞാൻ പറഞ്ഞുവിട്ടു..." "ങേഹ്...."നിന്നിടത്തു തന്നെ തറഞ്ഞു നിന്നതും ഉണ്ണിയവളെ കുറുമ്പോടെ നോക്കി "എന്നടി.... നീ അവരില്ലാതെ ഇവിടെ വന്നിട്ടില്ലേ ഇപ്പോഴെന്താ ഒരു വൈക്ലഭ്യം...." "ഏയ് ഒന്നുല്ല..."ചമ്മലോടെ അവനെ നോക്കിയപ്പോൾ അവൻ കുസൃതിയോടെ ചിരിച്ചു "ഞാൻ പറഞ്ഞു വിട്ടതൊന്നും അല്ല പെണ്ണേ .....ശ്രീക്ക് തിങ്കളാഴ്ച മുതൽ ക്ലിനിക്കിൽ പോയി തുടങ്ങണം.... അതിന്റിടയിൽ ഒന്ന് അമ്മമ്മയെ കണ്ടിട്ടു വരാമെന്നും പറഞ്ഞു തറവാട്ടിലേക്ക് പോയതാ രണ്ടും ഞാനെതുമ്പഴേക്കും പോയിരുന്നു....

വീട് പൂട്ടിയത് കണ്ട് വിളിച്ചു നോക്കിയപ്പഴാ അറിഞ്ഞത് അവരങ്ങേത്തിന്ന്...." "എന്ന ...ഞാൻ ....പൊക്കോട്ടെ...." "എങ്ങിട്ട്.... നീയതിന് ശ്രീയെ കാണാൻ ആണോ ഇപ്പൊ വന്നെ..." ആണെന്നോ അല്ലന്നോ പറയാതെ ഷാളിൻ തുമ്പിൽ വെറുതെ കൈ കൊരുത്ത് നിന്നു ആരതി "നീയൊരു ചായ ഇട്ടെ പെണ്ണേ... സൈറ്റിൽ നിന്നും വന്നപ്പോ മുതൽ വല്ലാത്ത തലവേദന ...." നെറ്റി തിരുമ്മിക്കൊണ്ടവൻ പറഞ്ഞതും ആരതി അടുക്കളയിലേക്ക് നടന്നു ചായയിട്ട് തിരികെ വരുമ്പോൾ അവൻ ഹാളിലെ ടേബിളിനരികിൽ കസേര വലിച്ചിട്ടിരിപ്പുണ്ട് ഒരു ടീഷർട്ട് എടുത്തു ധരിച്ചിട്ടുണ്ട് "ഒന്നേ ഇട്ടെള്ളോ...."ചായകോപ്പ അവന്റെ നേർക്ക് നീട്ടുന്നതിനിടയിൽ അവൻ ചോദിച്ചു "ഞാൻ കുടിച്ചിട്ട വന്നേ...." "അതിവിടന്നല്ലേ...."ചിരിയോടെ പറഞ്ഞു കൊണ്ടവൻ ടേബിളിൽന്മേൽ കഴുകി കമഴ്ത്തി വച്ച ഗ്ലാസ്സിൽ പകുതി ചായ ഒഴിച്ചവൾക്ക് നേരെ നീട്ടി "ഇരിക്ക്...."മുന്നിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ടവൻ പറഞ്ഞു ഓരോ ഇറക്ക് ചായ മൊത്തിക്കുടിക്കുമ്പോഴും അറിയാതെ ആരതിയുടെ കണ്ണുകൾ ഉണ്ണിക്ക് നേരെ നീളുന്നുണ്ടായിരുന്നു അവളിൽ നിന്നും നോട്ടം പറിക്കാതെയാണവൻ ചായ കുടിക്കുന്നത് ആ മിഴികളിൽ ഇത് വരെ കാണാത്ത തിളക്കം എന്തോ ഒളിപ്പിക്കുന്ന ഭാവം ആരതിയെ അത് അസ്വസ്‌ഥമാക്കുന്നുണ്ടായിരുന്നു

കുടിച്ചു കഴിയും വരെ ഇരുവരും ഒന്നും സംസാരിച്ചില്ല രണ്ടു ഗ്ലാസുകളും കഴുകി കിച്ചൻ സിങ്കിന്റെ മേൽ കമഴ്ത്തി വച്ചപ്പോൾ അവൻ പിറകെ വന്നു "ഇനി പറ...." "ന്ത്....."കൈ കെട്ടി തന്റെ അരികിൽ നിക്കുന്നവനെ അവളൊന്നു കൂർപ്പിച്ചു നോക്കി പെട്ടെന്നാണ് ഉണ്ണി അവൾകരികിലേക്ക് കൂടുതൽ അടുത്തു വന്നത് അറിയാതെ ആരതി ഒരടി പിന്നോക്കം നീങ്ങി "നിന്റെ ചുണ്ടെന്താ കല്ലിച്ചിരിക്കണേ...." ഉണ്ണി മുഖം ഒന്നു കൂടി അവളിലേക്ക് അടുപ്പിച്ചു "നിന്നെ ആരെങ്കിലും തല്ലിയോ...."കീഴ്ചുണ്ടിനടിയിലായി ചോര കല്ലിച്ച പാടിൽ ഉണ്ണി വിരൽ നീട്ടി തൊട്ടതും ആരതി ഞെട്ടി മുഖം വെട്ടിച്ചു ഉണ്ണിയുടെ നോട്ടം പെട്ടെന്നാണ് അവകുടെ പിൻകഴുത്തിലെ മുറിവിൽ തങ്ങിയത് "ഇതെന്നാടി...."ചോദിക്കുമ്പോൾ ആ സ്വരത്തിൽ വല്ലാത്ത ഉത്ക്കണ്ഠ നിറഞ്ഞിരുന്നു "ആരതി നിന്നോടാ ചോദിക്കണേ....നിന്റെ ദേഹത്തു ഈ മുറിവ് എങ്ങനെ ഉണ്ടായെന്ന്..."

ഇരു ചുമലിലും പിടിച്ചവൻ ശക്തിയായി കുലുക്കിയപ്പോൾ നീർ വന്നു മൂടിയ മിഴികൾ ഉയർത്തി അവളൊന്നവനെ ദയനീയമായി നോക്കി വിക്കിയും മൂളിയും നടന്നതെല്ലാം പറയുമ്പോൾ അവന്റെ കണ്ണുകളിൽ അഗ്നി എരിയുന്നുണ്ടായിരുന്നു "നീ വാ.....എടുക്കാനുള്ളതെല്ലാം എടുത്തോ..ഇനിയൊരു നിമിഷം പോലും നീയാ വീട്ടിൽ നിൽക്കുന്നില്ല....ചോദിച്ചു വരുന്നവരോട് ഞാൻ സമാധാനം പറഞ്ഞു കൊള്ളാം....." ആരതി പറഞ്ഞു കഴിഞ്ഞതും വർധിച്ച കോപത്തോടെ ഉണ്ണി അവളുടെ കൈക്ക് പിടിച്ചു വലിച്ചു "ഉണ്ണ്യേട്ടാ വിട് എന്താ ഈ കാണിക്കണേ...."ആരതി അവന്റെ കൈകൾ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തി "ഇനിയും അവിടെ നിന്നാ നിന്നെ എനിക്ക് നഷ്ടപ്പെടും നിന്നെയെനിക്ക് വേണം എന്റേത് മാത്രമായി വേണം....."മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പുലമ്പിയതും കേട്ടത് വിഷ്വസിക്കാൻ ആവാതെ ആരതി നിന്നിടത്തു തന്നെ തറഞ്ഞു നിന്നു.... "എന്താ.... എന്താ ഉണ്ണ്യേട്ടൻ പറഞ്ഞെ...." ശ്വാസം വിലങ്ങിയത് പോലെ അവളുടെ ശബ്ദം അടഞ്ഞു "നീയെന്റെ പ്രാണനാടി പെണ്ണേ.....

അതെനിക്ക് മനസിലായത് നിന്നെ വിട്ടു നിന്ന നാളുകളിൽ ആണെന്ന് മാത്രം......സമയമാവുമ്പോ വീട്ടിൽ വന്നു ചോദിക്കാമെന്ന കരുതിയെ....അതിനിടയിൽ ഒന്ന് സെറ്റാവാന അവിടെ കടിച്ചു പിടിച്ചു നിന്നെ.....എങ്കിലും നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.....എല്ലാരും കരുതും പോലെ കമ്പനി നാട്ടിൽ പുതിയ സൈറ്റ് ഇട്ടു തന്നത് കൊണ്ടു വന്നതല്ല ഞാൻ....എന്റെ ജോലി കളഞ്ഞു വന്നതാ..നിന്റെ വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോ ഒരു സെക്കന്റ് പോലും നിക്കാൻ തോന്നിയില്ല നിക്ക്......നമ്മുടെ ഭാഗ്യത്തിന് ഇവിടൊരു കൻസ്ട്രക്ഷൻ കമ്പനീൽ ജോലി ശരിയായി.....ഇനിയുമെനിക്ക് പിടിച്ചു നിൽക്കാൻ വയ്യടി ഒരു കുഞ്ഞു താലി വാങ്ങി ഞാനീ കഴുത്തിൽ അണിയിച്ചോട്ടെ.......ഈ കണ്ണിനി നിറയാതെ എന്റെ നെഞ്ചോട്‌ ചേർത്തു പിടിച്ചോളാ ഞാൻ......" പറഞ്ഞു കഴിഞ്ഞതും നേർത്തൊരു കിതപ്പോടെയവൻ അവളെ നോക്കി................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story