കൂടും തേടി....❣️: ഭാഗം 9

Koodum thedi

എഴുത്തുകാരി: ദക്ഷ

......ഇനിയുമെനിക്ക് പിടിച്ചു നിൽക്കാൻ വയ്യടി ഒരു കുഞ്ഞു താലി വാങ്ങി ഞാനീ കഴുത്തിൽ അണിയിച്ചോട്ടെ.......ഈ കണ്ണിനി നിറയാതെ എന്റെ നെഞ്ചോട്‌ ചേർത്തു പിടിച്ചോളാ ഞാൻ......" പറഞ്ഞു കഴിഞ്ഞതും നേർത്തൊരു കിതപ്പോടെയവൻ അവളെ നോക്കി..... ഉണ്ണിയിൽ നിന്നും ഉതിർന്ന വാക്കുകൾ നൽകിയ അന്താളിപ്പിലായിരുന്നു ആരതി ഒന്നും ചലിക്കുക പോലും ചെയ്യാതെ നിക്കുന്ന പെണ്ണിന്റെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു "പെണ്ണേ...."ഉണ്ണി ആർദ്രമായി വിളിച്ചതും അവളൊന്നു ഞെട്ടി ഉണർന്നു "പറ.... കൊണ്ട് പൊന്നോട്ടെ ഞാൻ ശ്രീ നിലയത്തിലെ രാജകുമാരിയാക്കാൻ...." "ഉണ്ണ്യേട്ടാ..."ആരതി കൈയുയർത്തി അവന്റെ വാ മൂടി "എന്നോട് ഇങ്ങനെയൊന്നും പറയല്ലേ ഉണ്ണ്യേട്ടാ....നിക്ക് സഹിക്കാൻ വയ്യാ....ഞാന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതാ ഉണ്ണ്യേട്ടൻ പറയണേ....നിക്കിതൊന്നും ഉൾക്കൊള്ളാൻ വയ്യാ...ഇങ്ങനെയൊരു മോഹം ഉള്ളിൽ കൊണ്ടു നടക്കുമ്പോൾ ന്നോട് ഒന്നു സൂചിപ്പിക്കായിരുന്നില്ലേ.....ആദ്യമേ തടയില്ലായിരുന്നോ ഞാൻ...." പൊട്ടികരഞ്ഞു കൊണ്ടവൾ ചുമര് ചാരി നിലത്തേക്ക് ഊർന്നു "ആരതി....."

ഉണ്ണി വേദനയോടെ അവൾകരികിൽ ഇരുന്നു "വേണ്ട ഉണ്ണ്യേട്ടാ.....ന്നെ പോലൊരു പാപ ജാതകത്തിനെ ഉണ്ണ്യേട്ടൻ സ്വീകരിക്കണ്ട....അങ്ങനെ യൊന്നും ചിന്തിക്കാൻ കൂടി പാടില്ലായിരുന്നു...നിങ്ങളൊക്കെ ന്നെ ഒരു ലാഭവും പ്രതീക്ഷിക്കാതെ സ്നേഹിച്ചിട്ടെ ഉള്ളു....ആ സ്നേഹം കൊണ്ടാ ഉണ്ണ്യേട്ടൻ ഇങ്ങനെയൊക്കെ പറയുന്നേ ന്നും നിക്ക് അറിയാ...ന്നേക്കാൾ കൂടുതൽ ഇഷ്ടം ണ്ട് നിക്ക് നിങ്ങളോടും....പക്ഷേ ആ ഇഷ്ടവും വച്ചു വില പേശാൻ നിക്ക് കഴിയില്ല ഉണ്ണ്യേട്ട.....ന്റെ ശ്രീയെയും സിന്ധുവാന്റിയേയും ഒരിക്കലും നിക്ക് ചതിക്കാൻ ആവില്ല...." പെണ്ണ് ശക്തിയിൽ ഒന്ന് ഏങ്ങി "ആരു....അങ്ങനെയാണോ നീ ഞങ്ങളെ കുറിച്ചു മനസിലാക്കിയെക്കുന്നേ.... നിന്നെ ഞാൻ സ്വീകരിച്ച എറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശ്രീയും അമ്മയും ആവില്ലേ പെണ്ണേ....പിന്നെയെന്തിന ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടണേ...." "മറിച്ചാണെങ്കിലോ ഉണ്ണ്യേട്ട... ന്നെ ആയൊരു രീതിയിൽ ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലോ....പിന്നെ നിക്ക് പഴയ ആരതി ആവാൻ കഴിയോ....

ഏതു സമയത്തും സ്വാതന്ത്ര്യത്തോടെ ഇവിടെ കയറിയിറങ്ങാൻ കഴിയോ..അവർക്കും ഉണ്ടാവില്ലേ സ്വപ്‍നങ്ങൾ..... .....എത്രയോ വട്ടം ശ്രീയും ആന്റിയും ഉണ്ണ്യേട്ടന്റെ കല്യാണക്കാര്യം പറയണേ ഞാനും കേട്ടതാ...അന്നൊക്കെ ശ്രീ പറഞ്ഞിട്ടുമുണ്ട് നമ്മക് നാത്തൂൻസായി ഒരു വിലസ് വിലസാ അന്നെന്ന്.......നിക്ക് ന്റെ അമ്മയും നിധിയും കഴിഞ്ഞ സ്വന്തമെന്ന് പറയാൻ നിങ്ങളൊക്കെയെ ഉള്ളു ഉണ്ണ്യേട്ട... .......നിങ്ങടെ സന്തോഷവും സമാധാനവും കളഞ്ഞു നിക്കൊന്നും നേടണ്ട.... ഉണ്ണ്യേട്ടൻ ഇനിയിങ്ങനെയൊന്നും ചിന്തിക്കരുത്.... ന്നെ ഇവിടെനിന്ന് അകറ്റരുത്...." ഇരു കൈയും കൂപ്പി തന്റെ മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിനെ ഉണ്ണി നിസ്സഹായതയോടെ നോക്കി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു മുഖം അമർത്തി തുടച്ചു അവൾ പുറത്തേക്ക് ഇറങ്ങി "ന്നെ....ന്നെ വെറുക്കരുത്.... ഉണ്ണ്യേട്ടാ...നിക്കെന്നും നിങ്ങ്ടെ ആരു ആയ മതി....വല്യ സ്ഥാനത്തിനൊന്നും ഞാൻ അർഹയല്ല...." ഒന്ന് പിന്തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു നീങ്ങുന്ന പെണ്ണിനെ ഉണ്ണി വിങ്ങലോടെ നോക്കി "നിന്നെ വെറുക്കാൻ ഉണ്ണിക്ക് കഴിയോടി പെണ്ണേ....

നിനക്ക് അറിയില്ല നീയെത്രത്തോളം ആഴത്തിൽ ഈ മനസിൽ വേരൂന്നിയിട്ടുണ്ടെന്ന്.... പെട്ടെന്ന് കേട്ടപ്പോൾ ഉള്ള ടെൻഷനാ നിന്നെകൊണ്ടിങ്ങനെയൊക്കെ പറയിപ്പിച്ചതെന്ന് എനിക്കറിയാ....നിന്റെ മനസ്സ് മാറും....മാറ്റിക്കും.....കാത്തിരുന്നോളാ എത്ര നാൾ വേണമെങ്കിലും.... ഉണ്ണി ജീവിതത്തിലേക്ക് ഒരു പെണ്ണിനെ ക്ഷണിക്കുന്നെങ്കിൽ അത് നിന്നെ മാത്രമായിരിക്കും...." ഒന്ന് ദീര്ഘമായി നിശ്വാസിച്ചു അവൻ അകത്തേക്ക് നടന്നു വയൽ വരമ്പിലൂടെ നടക്കുമ്പോൾ ആരതിക്ക് കാലുകൾ ഇടറുന്നുണ്ടായിരുന്നു ""എന്നാലും ഉണ്ണ്യേട്ടൻ..... തനിക്ക് വേണ്ടി ജോലി വരെ കളഞ്ഞ്.".. ആരതിക്ക് ചിന്തിക്കും തോറും കണ്ണീർ അണ പൊട്ടി ഒഴുകി "ഒന്ന് സൂചിപ്പിച്ചൂടായിരുന്നോ ഉണ്ണ്യേട്ടാ....ഇത്രയേറെ മനസിൽ കൊണ്ടു നടക്കുമ്പോൾ ഒന്ന് പറഞ്ഞുടാർന്നോ.... മുളയിലേ നുള്ളി കളഞ്ഞേനെയല്ലോ ഞാൻ...." പതം പറഞ്ഞു കൊണ്ട് പെണ്ണ് വിങ്ങിക്കരഞ്ഞു വീട്ടിലെക്കുള്ള സ്റ്റെപ്പുകൾ കയറിയപ്പോൾ കാലുകൾ അറിയാതെ റീത്തമ്മച്ചിക്ക് അരികിലേക്ക് ചലിച്ചു അവരുടെ സാമീപ്യതിന് മാത്രമേ തനിക്കിത്തിരിയെങ്കിലും ആശ്വാസം പകരാൻ കഴിയൂ എന്നവൾക്ക് തോന്നി

ആരതി ചെല്ലുമ്പോൾ റീത്താമ്മച്ചി അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്ക് തടമിടുകയായിരുന്നു ദേഹാസ്വാസ്ഥ്യം നല്ല പോലെ ഉണ്ടെങ്കിലും റീത്തമ്മച്ചി അടങ്ങി ഇരിക്കത്തെയില്ല "വന്നോ അമ്മച്ചീടെ കുഞ്ഞ...."അവളെ കണ്ടതും റീത്തമ്മച്ചി മണ് വെട്ടി മാറ്റിവച്ചു അടുത്തേക്ക് വന്നു "മ്ഹ്....കഴിഞ്ഞോ ജോലി..." വെണ്ടതൈയിൽ നിന്നും ഒരു പിഞ്ചു വെണ്ടക്ക പൊട്ടിച്ചെടുത്തു ആരതി അടുക്കള ഭാഗത്തെ സ്റ്റെപ്പിൽ വന്നിരുന്നു "ആ.."കഴിഞ്ഞു പൈപ്പിൻ ചുവട്ടിൽ നിന്നും കൈ കഴുകി അവർ അവക്കരികിൽ വന്നിരുന്നു "ഇന്നെന്തിയെ കൂട്ടുകാരി കൊച്ചു വന്നില്ലയോ..." "ഇല്ല അവള് തറവാട്ടിലേക്ക് പോയി..." "ഡോക്‌ടറാ അല്ലിയോ...നിക്ക് കടുക് വറക്കും പോലെ പൊട്ടിത്തെറിക്കണ കുട്ടികളെ ഭയങ്കര ഇഷ്ടവാ...." എന്തോ റീത്തമ്മച്ചി അത് പറഞപ്പോൾ തെല്ല് കുശുമ്പ് തോന്നിയോ ആരതി അവരെ നോക്കി ചുണ്ടു കൂർപ്പിച്ചു അകത്തേക്ക് നടന്നു തോട്ടിന് ഇപ്പറേ റോഡ് സൈഡിൽ വളർന്ന കള പറിച്ചു കളയുമ്പോഴാണ് റോയ് യുടെ വണ്ടി ഉണ്ണിയെ കടന്നു പോയത് "സാറെ.... സാറേ...."

കൈയടിച്ചു ശബ്ദമുണ്ടാക്കി വിളിച്ചതും അവൻ വണ്ടി സ്ലോ ആക്കി തോട്ടിൽ ഇറങ്ങി കൈയും കാലും കഴുകി തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു ദേഹം തുടച്ചു കൊണ്ട് ഉണ്ണി അവനരികിലേക്ക് ഓടി വന്നു "എന്താടോ..."റോയ് പുഞ്ചിരിയോടെ അവനെ നോക്കി "ഞാൻ...ഞാനൊരു tnx പറയാൻ വന്നതാ സാറേ...." ഉണ്ണി അവനരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു "ആദ്യം തന്റെ ഈ സാറേ വിളി നിർത്തഡോ ഉണ്ണികൃഷ്ണാ..... നമ്മളിപ്പോൾ സ്റ്റേഷനിൽ ഒന്നുമല്ലല്ലോ പോലീസ് കളിക്കാൻ.....ഇതൊക്കെ പേഴ്‌സണൽ മാറ്റേഴ് സല്ലേ....എനിക്കിവിടെ നല്ല സൗഹൃദങ്ങൾ ഒന്നും തന്നെയില്ല....ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല കൂട്ടാണ്....വിരോധമില്ലേ നമ്മക്കങ് കൂടാന്നെ...." വണ്ടിയിൽ നിന്നിറങ്ങി റോയ് ഹസ്തദാനത്തിനായി കൈ നീട്ടിയതും ഉണ്ണി സന്തോഷത്തോടെ സ്വീകരിച്ചു "ഇനി പറ താനെന്താ പറഞ്ഞു വന്നത്...." റോയ് അവന്റെ തോളിലൂടെ കൈയിട്ട് ചേർത്തു പിടിച്ചു "ഞാൻ പറഞ്ഞത് ആരതിയുടെ കാര്യവാ....അതൊരു പാവം പെണ്ണാ .....ഇന്നലെ സംഭവിച്ചതെല്ലാം അവളെന്നോട് പറഞ്ഞു....ഒത്തിരി നന്ദിയുണ്ട്.....

ഇന്നലെ ആ സമയത്ത് താ നവിടെ എത്തിയിലായിരുന്നെങ്കിൽ ഒരു പക്ഷേ....." ഉണ്ണി ആർദ്ധോക്തിയിൽ നിർത്തിയതും റോയ് യുടെ മുഖം വലിഞ്ഞു മുറുകി "അവനെപ്പോലെയുള്ള തേർഡ് റേറ്റ്‌ ബാസ്റ്റഡ്സിനെയൊക്കെ ഒറ്റ ഷൂട്ടിന് കൊല്ലുകയാ വേണ്ടത്.... ..അങ്ങനെ ചെയ്താൽ മീഡിയയും ജനങ്ങളും അവരെ വെറുതെ ശല്യപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ടാ ഞാൻ ഒഴിവാക്കിയത്.. ...പക്ഷേ ഇനിയയാൾ ആ കണ്ണു കൊണ്ടവളെ നോക്കില്ല....അതുറപ്പാ...." "ഹമ്.....എന്തായാലും നിന്നെപ്പോലൊരാൾ അവൾക് താങ്ങായി ഉണ്ടന്നറിഞ്ഞ അയാളൊ ന്നറ ക്കും......"ഉണ്ണി പറഞ്ഞപോൾ എന്തോ ഒരു സുഖമുള്ള കുളിര് തന്നിൽ നിറയുന്നത് റോയ് അറിഞ്ഞു.... "അങ്ങേര് ലക്ഷ്മിയമ്മയെ വിവാഹം കഴിക്കുമ്പോൾ അവളെ പ്രഗ്നൻറ് ആയിരുന്നു..... എല്ലാം അറിഞ്ഞിട്ട അങ്ങേര് കെട്ടിയത്....കൂട്ടത്തിൽ കുറെ പൊന്നും പണവും റൗഡിയായി വാങ്ങി....ആ ക്യാഷ് കൊണ്ട് കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ അങ്ങേര് നാടുവിട്ടു.....എല്ലാം അറിഞ്ഞോണ്ട് സ്വീകരിച്ചതാ അവരെ...അവരോട് അയാൾക്ക് ഒരു ദേഷ്യവും ഇല്ല...വെറുപ്പ് മുഴുവനും ആ പെണ്ണിനോടാ...

അതിനൊന്നു സങ്കടം പറഞ്ഞു കരയാൻ പോലും ആരുമില്ലാതെയാക്കി.....അതിനെയൊന്നു മനസു നിറഞ്ഞു ചിരിച്ചു കണ്ടിട്ടില്ല ഞാൻ....എന്നും ആ മിഴികളിൽ വിഷാദ ഭാവമായിരിക്കും....പക്ഷേ ഇത്രയും വേദന അവളുള്ളിലിട്ട് സഹിക്കുകയായിരുന്നെന്നു ഇപ്പഴാ ഞാൻ അറിഞ്ഞത്....." പറഞ്ഞു കഴിയുമ്പോൾ ഉണ്ണിയുടെ മിഴികൾ നിറഞ്ഞിരുന്നു....എന്തു കൊണ്ടോ റോയ്‌യുടെ ഉള്ളവും പിടച്ചു "എന്ന ശെരിയെടാ പോയിട്ട് കുറച്ചു ധൃതിയുണ്ട്...." മുഖഭാവം മാറിയത് അവൻ കാണാതെ റോയ് അവന്റെ തോളിൽ തട്ടി "അതാണെന്റെ വീട് വിരോധമില്ലെങ്കിൽ ഒന്നു കൂടിയിട്ടു പോവാം ഫോറിനൊരെണ്ണം ഇരിപ്പുണ്ട്...." ഉണ്ണി അവനെ കുസൃതിൽ നോക്കി "ഈ യുണിഫോമിൽ തന്നെ വേണോ...." റോയ് പൊട്ടിച്ചിരിയോടെ അവനെ നോക്കി "അതിനിനിയും സമയമുണ്ടല്ലോ നമുക്ക് കൂടാന്നെ...." അവനെ നോക്കി കണ്ണിറുക്കി റോയ് വണ്ടി മുന്നോട്ടെടുത്തു വയൽക്കാറ്റേറ്റു പതിയെ നീങ്ങുമ്പോൾ റോയ് യുടെ മനസിൽ തലേന്നത്തെ ചിത്രങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു ഓടി വന്നു ദേഹത്തു വീണത്‌ രക്ഷിക്കണമെന്ന് കേണത് അധികാരത്തോടെ ചേർത്തു നിർത്തിയത് ഭദ്രകാളിയായി അയാൾക്കു മുന്നിൽ ഉറഞ്ഞു തുള്ളിയത്

ഒടുവിൽ വാടിയ ചേമ്പിൻ തണ്ടുപോലെയാ ഉമ്മറതിണ്ണയിൽ തളർന്നിരുന്നത് ഒരുവേള അവളെ അകറ്റി നിർത്തിയതും വഴക്ക് പറഞ്ഞതും റോയ് ക്ക് ഓർമ വന്നു ഒരാശ്രയത്തിനാവില്ലേ അവൾ അമ്മച്ചിക്ക് അരികിലേക്ക് വരുന്നത്.... അവിടെയും താൻ... ശേ .....റോയ്ക്ക് സ്വയം നിന്ദ തോന്നി മമ്മദ്ക്കാടെ പോർച്ചിൽ വണ്ടി നിർത്തി പിന്നാമ്പുറത്തെ നടവഴിയിലൂടെ വീട്ടിലേക്ക് നടന്നുത്തപ്പോൾ തന്നെ അമ്മച്ചി കാര്യവായിട്ട് ആരോടോ സംസാരിക്കുന്നത് കേട്ടു ഉള്ളിലൊരു കുഞ്ഞു മഴവില്ല് വിരിയുന്നത് റോയ് അറിഞ്ഞു അവളായിരിക്കുമോ... ബൂട്ട് അഴിച്ചു വച്ചു പതിയെ അകത്തു കയറി ഹാളിലെ ദിവാൻ കോട്ടിൽ റീത്താമ്മച്ചിയുടെ മടിയിൽ കിടന്നു കഥ പറയുകയാണ് പെണ്ണ് റീത്താമ്മച്ചി നീളൻ മുടിയിൽ കിള്ളി വലിക്കുന്നുണ്ട് ഒന്ന് തൊണ്ടയനക്കി ശബ്ദമുണ്ടാക്കി അകത്തു കയറിയതും ഇരുവരും ഞെട്ടിപിടച്ചു എഴുന്നേറ്റു ഇരുവരെയും കാണാത്ത പോലെ ഹാളിലെ ജഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി "അമ്മാ ഒരു സ്‌ട്രോങ് ടീ എട് ഞാനൊന്നു ഫ്രഷ് ആയിട്ട് വരുന്നു....ഒന്ന് കണ്ണൂര് വരെ പോവണം.." "ഹേ ഈ സമയത്ത് പോയാ നീയെപ്പഴാ തിരിച്ചു വരുന്നേ...." "ഒരു കേസന്വേഷണത്തിന് പോകുന്നതാ നാളെയെ തിരിച്ചു വരു അവളോടിന്ന് ഇവിടെ നിക്കാൻ പറ..."

അമ്മചീടെ അടുത്തു തല കുമ്പിട്ടു നില്ക്കുന്നവളെ ഇടം കണ്ണിട്ട് നോക്കി ഷര്ട്ടിന്റെ ബട്ടണ് ഊരിക്കൊണ്ട് പറഞ്ഞു അമ്മച്ചിയുടെ പിറകെ അവളും അടുക്കളയിലേക്ക് പോണത് നോക്കിക്കൊണ്ട് മുറിയിൽ കയറി ഷർട്ടൂരി ഹാങറിൽ ഇട്ട് ടവ്വൽ എടുത്തു ബാത്റൂമിലെക്ക് കയറി ഒന്ന് ഫ്രഷ് ആയി ഒരു ലുങ്കിയെടുത്തുടുത്തു ടവ്വൽ ദേഹത്തു കൂടെയിട്ടു പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും ആവി പറക്കുന്ന ചായ ടേബിളിൽന്മേൽ റേഡിയായിരുന്നു ചായയെടുത്തു ഊതിക്കുടിച്ചു പ്ളേറ്റിലേ കുഴലപത്തിൽ ഒന്നെടുത്തു കടിച്ചു കിച്ചണിലേക്ക് ചെന്നു പെണ്ണ് സ്ലാബിൻമേൽ നഖം കൊറിക്കൊണ്ടു നില്പുണ്ട് നിപ്പ് കണ്ടിട്ട് ഈ ലോകത്തൊന്നുമല്ലെന്നു തോന്നി റോയ്ക്ക് ഒരു കുസൃതിച്ചിരിയോടെ അടുത്തേക്ക് ചെന്നതും പെണ്ണ് ഞെട്ടി കണ്ണു മിഴിച്ചു "അമ്മച്ചിയെവിടെ...." അവൾകരികിൽ ചെന്നു നിന്ന് കൊണ്ട് ചോദിച്ചു "ബാ...ബാത്റൂമിൽ...."പുറത്തേക്ക് കൈ ചൂണ്ടി പറയുമ്പോൾ പെണ്ണ് വിക്കുന്നുണ്ടായിരുന്നു റോയ് യുടെ കുഞ്ഞി കണ്ണുകൾ അവളുടെ മുഖത്താകമാനം ഓടി നടന്നു വീതി കുറഞ്ഞ നെറ്റിത്തടവും ഉണ്ട കണ്ണുകളും നീണ്ട മൂക്കിലേ കുഞ്ഞു മൂകുത്തിയും കടന്നാ കണ്ണുകൾ പാതിവിടർന്ന ഇളം റോസ് നിറമുള്ള ചുണ്ടുകൾക്കരികിലെ കറുത്ത മറുകിൽ തങ്ങി നിന്നു...... "എ.... എന്നാ...."ഉമിനീരിറക്കി കൊണ്ട് പെണ്ണ് ചോദിച്ചതും അവൻ കുസൃതിയിൽ രണ്ടു കണ്ണുമടച്ചു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി ചുണ്ടുമലർത്തി തന്നെ നോക്കുന്ന പെണ്ണിനവൻ ആരെയും മയക്കുന്ന ചിരി പകരമായി നൽകി അവന്റെ നെഞ്ചിൽ പറ്റി ചേര്ന്ന് കിടക്കുന്ന സ്വർണകൊന്തയിലെ കുഞ്ഞു കുരിശ് അവൻ ചിരിച്ചപ്പോൾ താളത്തിൽ പതിയെ ആടി................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story