കോവിലകം: ഭാഗം 47

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ഇവനെ എനിക്ക് പരിചയമുണ്ട്... ഞങ്ങൾ അത്രക്കും വലിയ സ്നേഹിതന്മാരായിരുന്നു... എന്റെ കമ്പനി പോലും വിൽക്കാൻ സഹായിച്ചത് ഇവനാണ്... അത്രയേറെ ഇവനെ ഞാൻ വിശ്വസിച്ചിരുന്നു... " "ഇവൻ ആളെങ്ങനെയാണ്... അതായത് ഇവന്റെ സ്വഭാവവിശേഷങ്ങൾ... " രാജേന്ദ്രൻ അവനെപ്പറ്റിയുള്ള എല്ലാ കാര്യവും പറഞ്ഞു... എന്നാൽ അതിൽ തനിക്കുള്ള പങ്കുമാത്രം പറഞ്ഞില്ല... കൊള്ളാം... ഇങ്ങനെയുള്ളവന്റെ കയ്യിലാണല്ലേ പണം കൊടുത്തത്... അപ്പോൾ അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടിയതാണ്... അന്നേരം പണം നഷ്ടപ്പെട്ടത് അത്യാവശ്യ കാര്യമാണ്... ഏതായാലും ഞാനൊന്ന് അന്വേഷിക്കട്ടെ... വലിയ പ്രതീക്ഷയൊന്നും വേണ്ട... നിങ്ങൾ രണ്ടുപേരും സ്റ്റേഷനിലൊന്ന് വരേണ്ടിവരും... ഇപ്പോൾ നടന്നത് സത്യസന്ധമായി രേഖാമൂലം എഴുതിത്തരണം.. " "സാർ എനിക്ക് എക്സാമാണ്... ഇപ്പോൾ സ്റ്റേഷനിൽ വന്നാൽ എക്സാം എഴുതാൻ പറ്റില്ല... " "അതു പറഞ്ഞാൽ എങ്ങനെയാണ്... നിങ്ങൾ തമ്മിൽ നടന്ന പ്രശ്നത്തിനിടയിലാണ് ഈ ആക്സിഡന്റ് നടന്നത്... ആ ലോറിക്കാരനെ കയ്യിൽകിട്ടുന്നതുവരെ പ്രശ്നമാണ്... എന്തായാലും നിങ്ങളുടെ നാട്ടിലെ അഡ്രസ്സൊന്ന് തരണം... എന്റെ സ്വന്തം റിസ്കിൽ നിങ്ങളെ വിടാൻ പറ്റുമോ എന്ന് നോക്കട്ടെ അതിനുമുമ്പ് നിങ്ങൾ തരുന്ന അഡ്രസ് സത്യമാണോ എന്നുകൂടി അറിയണം... " രാജേന്ദ്രൻ തന്റെ അഡ്രസ്സ് പറഞ്ഞുകൊടുത്തു...

അഡ്രസ്സ് കേട്ടതും അവരെ രണ്ടുപേരെയും തറപ്പിച്ചൊന്ന് നോക്കി... പിന്നെ തന്റെ ഫോണെടുത്ത് കുറച്ച് മാറിനിന്ന് ആരേയോ വിളിച്ചു... അതിനുശേഷം അയാൾ തിരിച്ചുവന്നു... "നിങ്ങളുടെ നാട്ടിലെ സ്റ്റേഷനിലേക്കാണ് വിളിച്ചത്... എന്നാൽ നിങ്ങൾ നാട്ടിലേക്ക് പൊയ്ക്കൊളൂ... എന്താവിശ്യമുണ്ടായാലും വിളിക്കും... അന്നേരം ഇവിടെ സ്റ്റേഷനിൽ എത്തിയിരിക്കണം... " ശരി സാർ ഞാൻ എത്തിക്കോളാം... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം നീലകണ്ഠൻ ആകെ അസ്വസ്ഥതനായി നടക്കുകയായിരുന്നു... അയാൾ നേരെ രഘുത്തമന്റെ അടുത്തേക്ക് ചെന്നു... "രഘൂ... " തന്റെ മുറിയിൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്ന രഘുത്തമൻ തിരിഞ്ഞു നോക്കി... " "എടാ ഞാൻ പിന്നെ വിളിക്കാം... നീ വരുമ്പോൾ പറഞ്ഞാൽ മതി ഞാൻ വഴിയിൽ കാത്തു നിൽക്കാം... " അതു പറഞ്ഞവൻ കോൾ കട്ടുചെയ്തു... "ആരാണ് ഫോണിൽ... " "എന്റെ കൂട്ടുകാരനാണ് നിഖിൽ... " ഉം... എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്... നമുക്ക് ഒരിടം വരെ പോകണം... " "എവിടേക്കാക്കാണ് അച്ഛാ... " "ഇവിടുത്തെ സ്റ്റേഷനിൽ... " "മ് " എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ.. " "ഉണ്ട്... അത്.. ആ മഹേഷ് മരിച്ചു... " "എപ്പോൾ... " ഇപ്പോൾ... ഒരു മണിക്കൂമയറായിട്ടുണ്ടാകും... പക്ഷേ അതല്ല പ്രശ്നം...

രാജേന്ദ്രനും അവനും തമ്മിൽ എന്തോ പ്രശ്നം നടക്കുന്നിടയിലാണ് അപകടം... ഏതോ ലോറി വന്ന് ഇടിച്ചതാണ്... അത് വെറുമൊരു ആക്സിഡന്റല്ലെന്നാണ് അവിടുത്തെ പോലീസ് പറയുന്നത്... വളരെ ആസൂത്രിതമായ കൊലപാതകമാണ്..." "എവിടെ വച്ചാണ് നടന്നത്... " "ബാംഗ്ലൂരിൽ വച്ച്... " "ബാഗ്ലൂരിൽവച്ചോ... ഏട്ടനെങ്ങനെ അവിടെയെത്തി... " "അവൻ നമ്മുടെ കമ്പനി വിറ്റു... അതിൽ കിട്ടിയ പണം ഏതോ ബിസിനസ്സിന്റെ പേരുപറഞ്ഞ് മഹേഷ് തട്ടിയെടുത്ത് അവൻ നാടുവിട്ടു... അവനെ അന്വേഷിച്ച് ചെന്നതാണ് അവിടേക്ക്... " നീലകണ്ഠൻ അവിടെ നടന്ന കാര്യം രഘുത്തമനോട് പറഞ്ഞു... " അപ്പോൾ മഹേഷായിരുന്നോ അവളെ അന്ന് ശല്യം ചെയ്തിരുന്നത്... ഈശ്വരാ... അപ്പോൾ ഏട്ടനെ അവിടുത്തെ പോലീസുകാർ അറസ്റ്റുചെയ്തോ... " ഇല്ല... എല്ലാ കാര്യവും നേരിൽ കണ്ട ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്... "അച്ഛനോട് ആരാണിത് പറഞ്ഞത്... " "എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് അവിടുത്തെ എസ്ഐയുടെ ജേഷ്ടൻ... അയാളാണ് എന്നെ വിളിച്ചു പറഞ്ഞത്... " "അച്ഛാ ഞാനിപ്പോൾ റെഡിയായി വരാം... പിന്നെ ഈ വിവരം അരവിന്ദൻമാമയോട് പറയേണ്ടേ... " "പറയണം.. നീ ഹരിയെ വിളിച്ചു പറഞ്ഞാൽ മതി... അവൻ അവരോട് പറഞ്ഞോളും... " രഘുത്തമൻ ഹരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... " അടുത്തദിവസം വൈകീട്ടോടെയാണ് മഹേഷിന്റെ ബോഡി നാട്ടിലെത്തിച്ചത്...

രഘുത്തമനും ഹരിയുംകൂടിയാണ് ബാംഗ്ലൂരിൽ ചെന്ന് മഹേഷിന്റെ ബോഡി എല്ലാ ഫോർമാലിറ്റിക്കും ശേഷം ഏറ്റു വാങ്ങിയത്... അധികനേരം വക്കാതെത്തന്നെ ബോഡി മറവുചെയ്തു...രാജേന്ദ്രൻ മാത്രം ആ ഭാഗത്തേക്ക് വന്നിരുന്നില്ല... എല്ലാ ചടങ്ങുകളും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു... അരവിന്ദനും നളിനിയും നന്ദനയും വീട്ടിലേക്ക് തിരിച്ചു പോകുവാൻ ഒരുങ്ങുമ്പോൾ ഗോവിന്ദൻ അവരുടെയടുത്തേക്ക് വന്നു... അരവിന്ദാ ഞാനും വരുന്നു നിങ്ങളുടെ കൂടെ... ഇനി എന്തിനാണ് ഞാൻ ഇവിടെ നിൽക്കുന്നത്... ആകെ എന്റേത് എന്നുപറയാൻ ഇവൻ മാത്രമേയുണ്ടായിരുന്നു അവൻ പോയി പിന്നെ എന്തിന് ഞാനിവിടെ നിൽക്കണം... " "അത് ഏട്ടാ അങ്ങനെയല്ലല്ലോ... പതിനാറ് കഴിയാതെ ഏട്ടൻ ഇവിടെനിന്നും ഇറങ്ങിപ്പോകുന്നത് ശരിയാണോ... ആളുകൾ എന്തു പറയും... " "പറയുന്നവർ പറയട്ടെ അവരല്ലല്ലോ എന്റെ കാര്യം നോക്കുന്നത്... ഞാൻ നിനക്കൊപ്പം വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം.. " "എനിക്കെന്ത് ബുദ്ധിമുട്ട്... ഏട്ടന് ഇവിടെ നിൽക്കാൻ താൽപര്യമില്ലെങ്ങിൽ ഞങ്ങളുടെ കൂടെ പോന്നോളൂ... " കൂടുതലൊന്നും പറയാതെ ഗോവിന്ദൻ അരവിന്ദന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോന്നു. നാലഞ്ചു ദിവസത്തിനുശേഷം ഒരുനാൾ... രഘുത്തമൻ തന്റെ കൂട്ടുകാരൻ നിഖിലും ഭാര്യയും വീട്ടിലേക്ക് വരുന്നുണ്ടെന്നു അറിച്ചതനുസരിച്ച് അവനെയും കാത്ത് കവലയിൽ നിൽക്കുകയായിരുന്നു... അന്നേരമാണ് അവൻ ആ കാഴ്ചകണ്ടത്...

കാല് നിലത്തുറക്കാതെ ആടിയാടി വരുന്ന രാജേന്ദ്രൻ... അതുകണ്ട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി അവന്... ഇത്രയൊക്കെയായിട്ടും ഇയാൾ പഠിക്കുന്നില്ലല്ലോ... രഘുത്തമൻ രാജേന്ദ്രന്റെയടുത്തേക്ക് നടന്നു... അവൻ അടുത്തേക്ക് വരുന്നത് രാജേന്ദ്രൻ കണ്ടു... അയാൾ അടുത്തുള്ള മതിലിൽ പിടിച്ച് തലയും താഴ്ത്തി നിന്നു... " "ഹായ് എന്തൊരു കോലം... അസ്സലായിട്ടുണ്ട്... ഇല്ലിക്കൽ നീലകണ്ഠനെ പറയിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്... അങ്ങനെത്തന്നെ ജീവിക്കണം... ഇത്രയായിട്ടും പഠിച്ചില്ലല്ലോ... ആരോടുള്ള വാശിതീർക്കലാണ് ഇത്... എന്നോടോ... അതോ നമ്മുടെ അച്ഛനോട്... അതുമല്ലെങ്കിൽ ഏടത്തിയോടോ നീലിമയോടോ... എനിക്ക് മനസ്സിലാകുന്നില്ല നിങ്ങളുടെ ഉദ്ദേശം... " "ഞാൻ എന്നോടുതന്നേയാണ് വാശിതീർക്കുന്നത്... അത്തരം പ്രവർത്തിയാണല്ലോ ഞാൻചെയ്തത്... അച്ഛന്റെ സ്വപ്നമായിരുന്നു നമ്മുടെ കമ്പനി...അത് വിറ്റുതുലച്ചില്ലേ... എന്നിട്ടോ ആ പണമെല്ലാം നഷ്ടപ്പെടുത്തിയില്ലേ... എല്ലാം എന്റെ തെറ്റുതന്നെയാണ്... ആരുടേയും വാക്കുകൾ കേൾക്കാതെ എന്റെ സ്വന്തമിഷ്ടപ്രകാരം ഓരോന്നു ചെയ്തുകൂട്ടി...എന്നിട്ടെന്തുനേടി... നഷ്ടങ്ങൾ മാത്രം... എല്ലാം ചത്തുതുലഞ്ഞ മഹേഷിന്റെ വാക്കുകേട്ട്... എന്റെ ഭാര്യയെപ്പോലും അവിശ്വസിച്ചു... അതും നിന്നെ ചേർത്ത്... ജീവിതം മതിയായവനാണ് ഞാൻ... പക്ഷേ മരിക്കാൻ എനിക്ക് ഭയമാണ്... എല്ലാവരുടെ കാലു പിടിച്ച് മാപ്പപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്...

എന്നാൽ നിങ്ങളുടെ മുന്നിൽ വന്നുനിൽക്കാനുള്ള യോഗ്യത എനിക്കില്ല.. " "അതുകൊണ്ടാണോ നാലുകാലിൽനടക്കുന്നത്... ഇനിയെങ്കിലും ഒരു കുടുംബമായിട്ട് നന്നായി ജീവിച്ചുകൂടെ... " "അതിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല... ആശിക്കാനല്ലേ പറ്റൂ... എന്നെ ഇനിയൊരിക്കലും നിങ്ങൾക്കാർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല... പ്രത്യേകിച്ച് പ്രമീളക്ക്... ഒരിക്കലും പൊറുക്കാൻപറ്റാത്ത തെറ്റല്ലേ ഞാൻ ചെയ്തത്... " "ആരുപറഞ്ഞു... ഏട്ടന് ഇത്രയും കാലമായിട്ടും ഏടത്തിയെ മനസ്സിലായിട്ടില്ല... മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നുപറയുന്നതാകും നല്ലത്... ഏടത്തിയെ ഒരിക്കലും ഏട്ടനെ വെറുത്തിട്ടില്ല... ഏട്ടന്റെ സ്വഭാവമാണ് ഏടത്തി വെറുത്തത്... അല്ലെങ്കിൽ പ്രസാദിന്റെ അച്ഛനുമമ്മയും നീലിമയെ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ് ഏട്ടനോട് പറയേണ്ടേയെന്ന് ചോദിക്കുമോ... അവരുടെ മനസ്സിൽ ഇന്നും ഏട്ടൻ ഒരു ഭർത്താവിന്റെ സ്ഥാനത്തു തന്നെയാണ് നിൽക്കുന്നത്... ഏതായാലും ഏട്ടൻവാ... ഇനി ഇവിടെയിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കേണ്ട... വീട്ടിലേക്ക് പോകാം... "വേണ്ട രഘൂ... അത് ശരിയാവില്ല... എനിക്ക് ആ തറവാട്ടിൽ കയറാനുള്ള യോഗ്യതയില്ല... എന്നെ നിർബന്ധിക്കേണ്ട... " "അപ്പോൾ ഏട്ടൻ വരില്ലെന്ന് ഉറപ്പാണോ" "ഇല്ല ഞാൻ വരുന്നില്ല... "

"എന്നാൽ വേണ്ട... അതു പോട്ടെ ഇപ്പോൾ എവിടെയാണ് താമസം... " "ആ കമ്പനിയിൽ തന്നെ... അത് അവർ വീണ്ടും തുറക്കുന്നതു വരെ മാത്രം... " "അതുകഴിഞ്ഞാൽ... " "അതുകഴിഞ്ഞാൽ എങ്ങനെയെന്ന് ആലോചിച്ചിട്ടില്ല... വാ കീറിയ ദൈവം അന്നം തരുമല്ലോ... " രാജേന്ദ്രൻ ആടിയാടി മുന്നോട്ടുനടന്നു... അവന്റെ അവസ്ഥ കണ്ട് രഘുത്തമന്റെ നെഞ്ച് പിടഞ്ഞു.... ആസമയത്താണ് നിഖിൽ തന്റെ കാറിൽ അവിടെയെത്തിയത്... രാജേന്ദ്രൻ പോകുന്നതുകണ്ട് അയാളെയൊന്ന് നോക്കിയശേഷം രഘുത്തമന്റെയടുത്ത് തന്റെ കാർ നിർത്തി... "നീ വന്നിട്ട് ഒരുപാട് നേരമായോ... വരുന്ന വഴിയിൽ ഇവളുടെ അമ്മാവന്റെ വീട്ടിലൊന്ന് കയറി... അതാണ് കുറച്ച് നേരം വൈകിയത്... " "അത് സാരമില്ല... ഞാൻ വന്നിട്ട് അധികസമയമൊന്നും ആയിട്ടില്ല... " "ആരാണ് ആ പോകുന്നത്... നീ അയാളെ സഹതാപത്തോടെ നോക്കുന്നതു കണ്ടു... ഏതായാലും നല്ല കോലമാണല്ലോ... നേരം വെളുത്ത് ഇത്രയായിട്ടേയുള്ളൂ അപ്പോഴേക്കും ഇങ്ങനെ... വൈകുന്നേരമാകുമ്പോഴേക്കും എന്താകും സ്ഥിതി... നീ അറിയോ അയാളെ..." "അറിയും... എന്റെ ഏട്ടനാണ്... ഞാൻ പറഞ്ഞിരുന്നില്ലേ... ഇപ്പോൾ ഇതാണ് അവസ്ഥ... എല്ലാം നമുക്ക് വീട്ടിലെത്തിയിട്ട് പറയാം... നീ വാ..."

രഘുത്തമൻ തന്റെ ബൈക്കിൽ കയറി... വീട്ടിലെത്തുമ്പോൾ പടിപ്പുരയിൽതന്നെയുണ്ടായിരുന്നു നീലകണ്ഠൻ... രഘുത്തമൻ ബൈക്ക് മുറ്റത്തു നിർത്തി അതിനടുത്തായി നിഖിലിന്റെ കാറും വന്നുനിന്നു... കാറിൽ നിന്ന് നിഖിലും ഭാര്യയും ഇറങ്ങി... നീലകണ്ഠനെ കണ്ടപ്പോൾ തന്നെ നിഖിലിന് കുറച്ചു ഭയം തോന്നിയിരുന്നു... അതവന്റെ മുഖത്തു നിന്ന് നീലകണ്ഠൻ വായിച്ചെടുത്തു... അയാൾ ചെന്ന് നിഖിലിനെ ചേർത്തു പിടിച്ചു... അതുകണ്ട് നിഖിലിന് അത്ഭുതമാണുണ്ടായത്... അവൻ രഘുത്തമനെ നോക്കി... അവൻ കണ്ണടച്ചു കാണിച്ചു... "നിങ്ങൾ കയറിയിരിക്ക്... " നീലകണ്ഠൻ നിഖിലിന്റെ കൈപിടിച്ച് ഉമ്മറത്തേക്ക് കയറി... കാറിന്റെ ശബ്ദം കേട്ട് പ്രമീള പുറത്തേക്ക് വന്നു... ഏടത്തി ഇതാണ് നിഖിൽ... ഇത് ഇവന്റെ ഭാര്യ... ഇവൾ ആരാണെന്ന് മനസ്സിലായോ... " പിന്നെ മനസ്സിലാവാതെ... ഗീതു... നിങ്ങളുടെ രാജീവിന്റെ അനിയത്തി... " "അതെ അതുതന്നെ... ഇതാണ് എന്റെ ഏടത്തി... നേരത്തെകണ്ട ഏട്ടന്റെ ഭാര്യ.. ".....തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story