കൃഷ്ണ: ഭാഗം 27

krishna

എഴുത്തുകാരി: Crazy Girl

"എല്ലാത്തിനും കാരണം ഇവനാ... ഇവനെ വീട്ടിൽ കയറ്റാൻ തന്നെ പാടില്ലായിരുന്നു... അല്ലാ താൻ വന്നത് ഞങ്ങളേം കൂടി വയ്യാവേലിക്ക് ചാടിക്കാൻ ആണൊ " സദീശന്റെ വീട്ടിൽ നിന്ന് അയാൾ റാമിനോട്‌ ദേഷ്യപ്പെട്ടു....അവിടെ തന്നെ ഉണ്ടായിരുന്നു ശ്രാവണും സതീശന്റെ ഭാര്യയും രജിയും... "ഡോ കിളവാ . ഞാൻ അങ്ങനെ ചെയ്തത് എനിക്ക് വേണ്ടി മാത്രം അല്ലാ... ആ കൃഷ്ണ അവന്റെ അനിയത്തിയായി ആ വീട്ടിൽ ചെന്നാൽ... അവള് പറയും താൻ അവളെ വേലാകാരി ആക്കിയത് മൊക്കെ... അപ്പൊ തനിക്ക് തന്നെയാ കേട്... " "ഓഹ്ഹ്... എന്നിട്ട് ഇപ്പൊ എന്തായി അവള് തന്നെ കേറി ചെന്നില്ലേ... ഇനിയിപ്പോ എന്തൊക്കെ പുകിൽ ആണൊ ഉണ്ടാവാൻ പോകുന്നെ.. ആ ദ്രുവ് എന്ന ചെറുക്കൻ... നിസ്സാരക്കാരൻ അല്ലാ... ആ ഋഷിയും " "ഇവളാണ് എല്ലാം തുലച്ചത് ഇവൾക്ക് അവന്റെ നീക്കങ്ങൾ ശ്രെദ്ധിക്കാൻ പ്രതേകം പറഞ്ഞതാ... നിന്റെ മുടി എങ്ങനാ അവന്റെ കയ്യില് വന്നു.. അതുകൊണ്ടാണ് DNA നോക്കിയത് "റാം രജിക്ക് നേരെ കോപത്തോടെ തിരിഞ്ഞു... "എനിക്കറിയുമോ അവന്റെ സ്നേഹം കപടമാണെന്....അവരുടെ മകളാണെന്ന് പറഞ്ഞപ്പോ എന്നെ തലേൽ കേറ്റി ആയിരുന്നു നടന്നത്...അതുകൊണ്ട് തന്നെ അവന്റെ നീക്കങ്ങൾ ഒന്നും എനിക്ക് മനസ്സിലായില്ല "

"എനി പറഞ്ഞിട്ടെന്താ കാര്യം... നീ ആ വീട്ടിൽ കേറിയാൽ ഋഷി കൃഷ്ണയെ ഉപേക്ഷിച്ചാൽ അവള് ഇങ്ങോട്ട് തിരിച്ചു വരും... അവളെ സ്വന്തമാക്കാൻ എനിക്കും ഋഷിയെ നിനക്കും സ്വന്തമാക്കാൻ ആയിരുന്നു.. പ്ലാൻ... കൂടാതെ ആ വീട്ടിലെ പൈസ ഓരോ മാസം ഈ കിളവനും നിന്നിൽ നിന്ന് കിട്ടും എന്നൊക്കെ ആയിരുന്നു പ്ലാൻ എല്ലാം ഒറ്റയടിക്ക് തകർന്നു "റാം ചുമരിനു അടിച്ചു പറഞ്ഞു... "ok അവള് ആ വീട്ടിൽ കേറിക്കോട്ടേ.. പക്ഷെ ഋഷി അവനെ എനിക്ക് വേണം... നീയാണ് റാം എനിക്ക് ആശ തന്നത് അവനെ എനിക്ക് തരും എന്ന് പറഞ.. എനിക്ക് കിട്ടണം അവനെ.. അല്ലേൽ ചത്തു കളയും ഞാൻ ഓർത്തോ "എന്നും പറഞ്ഞു രജി മുറിയിലേക്ക് കളി തുള്ളി പോയി "ഇവളെ ഞാൻ ഇന്ന് "എന്നും പറഞ്ഞു റാം അവൾക് പുറകെ നടക്കാന് തുനിഞ്ഞപ്പോൾ ശ്രാവൺ അവനെ കൊണ്ട് പുറത്തേക്ക് നടന്നു... "എന്താ നീ കാണിക്കാൻ പോകുന്നെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ... നമ്മക്ക് കൃഷ്ണയെ ആണ് വേണ്ടത് അതിനു എന്തേലും മർഖം ആലോചിക്ക്" ശ്രാവൺ പറയുന്നതിലാ കാര്യം എന്നവൻ തോന്നി...

അതെ കൃഷ്ണ അവളെ ആണ് എനിക്ക് വേണ്ടത്... അവളെ കയ്ക്കൽ ആക്കിയാൽ ഭീഷണി പെടുത്തിയിട്ട് ആണേലും ഋഷിയെ കൊണ്ട് രജിയെ കെട്ടിക്കാം... റാമിന്റെ ചുണ്ടിൽ ഗൂഢമായ മന്ദഹാസം വിരിഞ്ഞു.. ************ രാവിലെ തന്നെ ഋഷി മാറ്റിയൊരുങ്ങി കൃഷ്ണയുടെ അടുത്തേക്ക് ചെന്നു.... കാർ ഓടിക്കുമ്പോൾ അവനു അവള്ടെ അടുത്ത് എത്താൻ ഒരുപാട് ദൂരം ഉള്ളത് പോലെ തോന്നി... ഇന്നലെ അവള് ഇല്ലാതെ.. അവളെ നഷ്ടപ്പെടുമോ എന്ന് ഓർത്തു ഒരുപിടി കണ്ണടച്ചില്ല.... അമ്മക്കും അച്ഛനും അവളെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു.. എന്തിന്.. രണ്ട് ദിവസം മാത്രം കണ്ട നന്ദു വരെ കൃഷ്ണ ഇല്ലാത്തോണ്ട് മുറിയിലേക്ക് വന്നില്ല... ഇത്രപെട്ടെന്ന് അവള് എല്ലാവർക്കും പ്രിയപ്പെട്ടവളായി ഈ എനിക്കും... കാർ ഓടിക്കുമ്പോൾ അവന്റെ മനസ്സിലുള്ളത് കൃഷ്ണയോട് പറയാൻ ഉള്ള തയ്യാറെടുപ്പ് ആയിരുന്നു... "ആ അളിയാ രാവിലെ തന്നെ എത്തിയല്ലോ...എന്താണ് മോനെ " കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ പുറത്ത് നിക്കുന്ന ദ്രുവിന്റെ കമെന്റ് ആണ് കേട്ടത്... അവനു ഒരു വളിച്ച ചിരിയും പാസ്സ് ആക്കി.. സംസാരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി... "ആ അങ്കിൾ ഗുഡ് മോർണിംഗ് " "ഗുഡ് മോർണിംഗ് ഋഷി...രാവിലെ തന്നെ വന്നല്ലോ...

എന്താടാ എന്റെ മോൾ ഇല്ലാണ്ട് നിനക്ക് നിൽക്കാൻ പറ്റില്ലേ "എന്ന് അമ്മായിയപ്പൻ പറഞ്ഞപ്പോ മ്മളൊന്ന് ഇളിച്ചു കൊടുത്ത്... ദ്രുവിന്റെ ചുമയും കുരയും എന്നെ കാണുമ്പോൾ കൂടി കൊണ്ടേ ഇരുന്നു.. അളിയൻ ആയി പോയി.. അല്ലെൽ കാണായിരുന്നു 😁എന്ന് അവന്റെ ചെവിയിൽ പറഞ്ഞപ്പോ ലവൻ സ്കൂട്ട് ആയി.. "ഋഷി ചായ എടുക്കട്ടെ മോനെ.. " "വേണ്ട ആന്റി കുടിച്ചിട്ട ഇറങ്ങിയത്.. " എന്നും പറഞ്ഞു അവിടെ സോഫയിൽ ഇരുന്നു...ആാാ വീട്ടിലെ പാറ്റയെയും പൂച്ചയേയും എന്തിനു ഈച്ചയെ വരെ കണ്ടു എന്റെ പൊണ്ടാട്ടിയെ മാത്രം കണ്ടില്ലാ... എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ദ്രുവ് പറഞ്ഞു കൃഷ്ണ മേലേ ഉണ്ട്.. രാവിലെ തന്നെ അച്ചു ഇവിടെ സറണ്ടർ ആയി എന്ന്...... ഞാനും അവരോട് പറഞ്ഞു മുകളിലേക്ക് ചെന്ന്... അവളുടെ മുറിക്ക് പുറത്ത് എത്തിയപ്പോൾ തന്നെ കേട്ടു അവളും അച്ചുവും കൂടിയുള്ള സംസാരം... ഉള്ളിലേക്ക് കയറാൻ വെച്ച കാല് അവരും വർത്താനം കേട്ട് പുറകോട്ട് വെച്ച ഒരു നിമിഷം അവിടെ തറച്ചു നിന്നു.. "അല്ല കിച്ചു... നിനക്കിപ്പോ എല്ലാരേയും കിട്ടിയില്ലേ എനി എങ്ങനാ... ഒരു ജീവിതം ഒക്കെ തൊടങ്ങണ്ടേ നമ്മൾക്ക് " "അതിനു ഞാൻ ഒറ്റക്ക് എന്ത് ജീവിതം തുടങ്ങാൻ ആണ് അച്ചു നീ പറയുന്നേ... ഞാൻ മാത്രം വിചാരിച്ച പോരല്ലോ " "ഓഹ് ഋഷിയെട്ടൻ വരും നോക്കിക്കോ... നീയിപ്പോൾ വേലക്കാരി ഒന്നുമല്ല.. ശേഖർ പണിക്കരുടെ മോള് ആണ് " കിച്ചു നേരെ ഇരുന്നു അച്ചുവിലേക്ക് തിരിഞ്ഞു...

"ആരുമില്ലാത്തപ്പോൾ എന്നെ സ്നേഹിക്കാന് തോന്നിയില്ലാ... ഇപ്പൊ എല്ലാരും വന്നപ്പോൾ എന്നെ ഏറ്റെടുക്കാൻ വന്നാൽ അതൊരിക്കലും സ്നേഹം ആയിരിക്കില്ല.. ആ സ്നേഹം ഒരിക്കലും നീണ്ടു പോവ്വതും ഇല്ലാ... എന്റെ അച്ഛനും അമ്മയും എനിക്ക് വന്നു ചേർന്നില്ലെങ്കിൽ അയാൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് എത്ര സന്തോഷം ഉണ്ടായേനെ എന്ന് അറിയുമോ... നിനക്കറിയോ ഋഷിയെട്ടൻ പറഞ്ഞ കാലാവധി കഴിഞ്ഞു .... എനി ഒരു ഡിവോഴ്സ് ആണ് നടക്കാൻ പോകുന്നെ... ഋഷിയെട്ടൻ ഡിവോഴ്സ് അയക്കുന്നതിനു മുൻപേ എനിക്ക് എന്റെ അച്ഛനോടും അമ്മയോടും.. ദ്രുവിനോടും എല്ലം പറയണം " അവളുടെ ഓരോ വാക്കും ഋഷിയുടെ ഹൃദയത്തെ കുത്തി നോവിച്ചു... അപ്പൊ അവള് എല്ലാം പറയാൻ പോവുകയാ... ഞാൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അവള് കരുതുന്നത് അവള് പണക്കാരി ആയത് കൊണ്ട് ഏറ്റെടുക്കുന്നു എന്നല്ലേ...അവന്റെ കണ്ണു ചുവക്കാൻ തൊടങ്ങി... മുറിയിലേക്ക് കയറാതെ... എല്ലാരോടും അര്ജന്റ് കാൾ എന്ന് പറഞ്ഞു അവന് അവിടുന്ന് ഇറങ്ങി ഒരുപാട് നേരം ബീച്ചിൽ പോയി ഇരുന്നു അവളുമായുള്ള ഓരോ നിമിഷവും അവനിൽ പുഞ്ചിരിയും സങ്കടവും തോന്നി വീട്ടിലെത്തിയിട്ടും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

കൃഷ്ണയെ നഷ്ടപ്പെടുന്നത് ഓർക്കുമ്പോൾ അവന്റെ ജീവൻ പോകുന്നത് പോലെ അവനു തോന്നി....ഒരു നിമിഷം അവളെ കുടുംബത്തെ അവൾക്ക് കാണിക്കണ്ടായിരുന്നു എന്ന് വരെ ഋഷിക്ക് തോന്നി.... അവന് അച്ഛനേം അമ്മയെയും കണ്ട് കൃഷ്ണയുടെ കാര്യം പറയാൻ അവരുടെ മുറിയിലേക്ക് ചെന്ന്... "ദേവേട്ടാ.. ഏതായാലും കിച്ചുവിന് അവള്ടെ അച്ഛനേം അമ്മയെയും കിട്ടി ഋഷി അവളെ ഒഴിവാക്കിയാൽ ആ പാവം എവിടെ പോകും എന്നായിരുന്നു എനിക്ക് ടെൻഷൻ.. എനി ഏതായാലും ഋഷിയുടെ ജീവിതത്തിൽ കടിച് തൂങ്ങി നില്കണ്ടല്ലോ " അവന്റെ അമ്മയുടെ ശബ്ദം അവന്റെ കാതിൽ ഒരു ഭൂകമ്പം പോലെ തുളച്ചു കയറി.. "അവന് മാറുമെന്ന ശ്രീ ഞാൻ കരുതിയത്... അവന് അവളെ സ്നേഹിക്കുമെന്ന് എനിക്ക് തോന്നി... എന്നാൽ അവനൊരിക്കലും അവളെ ഏറ്റെടുക്കാൻ കഴിയില്ല എന്ന് എനിക്ക് അന്ന് മനസ്സിലായി..." ദേവൻ അന്ന് മകന് മധ്യ കുടിച്ചുകൊണ്ട് കൃഷ്ണയോട് പറഞ്ഞതും കൃഷ്ണ അവന്റെ മുഖത്ത് അടിച്ചതും എല്ലാം ഡോർ അരികിൽ നിന്ന് കണ്ടത് ഓർത്തെടുത്തു എന്നാൽ അതൊന്നും അയാൾ ആരോടും പറഞ്ഞില്ല... "എനി ഏതായാലും കൃഷ്ണയുടെ തീരുമാനം ആണ് അവള് എന്ത് പറഞ്ഞാലും അംഗീകരിക്കാം...

എന്തായാലും അവള് എനിക്ക് മകളെ പോലെ ആണ്.. " ഋഷിക്ക് ആകെ തലപെരുക്കും പോലെ തോന്നി... അവന് മുറിയിലേക്ക് ചെന്നപ്പോൾ ആണ് അർജുന്റെ മെസ്സേജ് വന്നത്... "കിച്ചുവിന്റെ കല്യാണം ഒന്നുടെ നടത്താൻ തീരുമാനിച്ചു എന്ന് ദ്രുവ് പറഞ്ഞു " മെസ്സേജ് കണ്ട ഋഷിക്ക് ബൂമി പിളർന്നു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു എല്ലാം കൈവിട്ട് പോയി എന്ന് അവനു മനസ്സിലായി... മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കി .. ഇട്ട ഡ്രെസ്സോടു കൂടി അവന് കാർ എടുത്തു ക്ലബ്ബിലേക്ക് വിട്ടു... ഓരോ ഗ്ലാസ്‌ മദ്യം അവന് വായിലേക്ക് കമിഴ്ത്തുമ്പോളും മനസ്സിൽ കൃഷ്ണയുടെയും അച്ഛന്റെയും അമ്മയുടെയും വാക്കുകൾ ചെവിയിലൂടെ ഉരുവിട്ട് കൊണ്ടെ ഇരുന്നു... ബോധമില്ലാതേ അവന് പലതും പിച്ചും പെയ്യും പറഞ്ഞു കൊണ്ട് അവിടുന്ന് ഇറങ്ങി.. തലപിളർക്കും പോലെ വേദന അറിഞ്ഞാണ് ബോധം വന്നത്...ആയസപെട്ട് കണ്ണുകൾ തുറന്നു... തലയൊന്ന് കുടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു.. "ഏഹ്... ഞാൻ.. ഞാൻ എവടെയാ.. ഇതെവിടെയ.. " ഋഷി കണ്ണു അമർത്തി തുടച്ചു ചുറ്റുമൊന്ന് വീക്ഷിച്ചു....ടേൽസ് ഇട്ട ഒരു കുഞ്ഞു മുറി.. ഷവര് ഒക്കെ ഉണ്ടല്ലോ... ഏഹ് ഇത് ബാത്രൂം അല്ലെ... ഞാൻ എപ്പോഴാ ബാത്‌റൂമിൽ കേറിയേ.. ഇതെവിടെയാ ഞാൻ..പെട്ടെന്നാണ് ബാത്റൂമിലെ ഡോർ തുറന്നത്...

"കൃഷ്ണ... നീ എവിടാ "ഡോർ തുറന്ന് കയ്യും കെട്ടി അവള് നിന്നു.. "എന്റെ വീട്ടിൽ വന്നിട്ട് ഞാൻ എവിടെ എന്നോ " "നിന്റെ വീടോ ഞാൻ എപ്പോഴാ ഇവിടെ വന്നേ... " അതിനു അവള് കൂർപ്പിച്ച്‌ കൊണ്ട് ഒരു നോട്ടം ആയിരുന്നു ... ആ നോട്ടത്തിൽ മ്മള് ചൂളി പോയി... "ഇന്നാ ഇതും പെട്ടെന്ന് കുളിച്ചിട്ട് ഇതും ഇട്ടു ഇറങ്ങ്..."എന്നും പറഞ്ഞു ഒരു ജോഡി ഡ്രെസ്സും തന്നിട്ട് പോയി... അപ്പോഴാണ് ഞാൻ എന്നെ തന്നെ നോക്കിയത്.. ഇട്ട മുണ്ട് കൊണ്ട് എന്നെ പുതപ്പിച്ചു ബാത്‌റൂമിൽ ഇരിത്തിയേക്കുവാ... ഇന്നലെ എന്താ സംഭവിച്ചേ എന്ന് ഒരു എത്തും പിടിയും കിട്ടണില്ലല്ലോ ശിവനേ.. ഫ്രഷ് ആയി ബാത്റൂമിലെ ഡോർ പതിയെ ഒന്ന് തുറന്ന് തല മാത്രം പുറത്തേക്കിട്ട് ഒന്ന് നോക്കി... ദേ ഇരിക്കുന്നു... മ്മള പൊണ്ടാട്ടി... മ്മള് നൈസ് ആയി ഒന്ന് ഇളിച്ചു കൊണ്ട് അവള്ടെ അടുത്ത് ഇരുന്നു... അവള്ടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ലാ... എന്താ ഇവള് ഇങ്ങനെ എന്നെ നോക്കണേ.. എനി എന്തേലും കൊഴപ്പം.. ഞാൻ ഒന്നുടെ എന്നെ നോക്കി ഇല്ലെന്ന് ഉറപ്പ് വരുത്തി അവളിലേക്ക് നോക്കി.. എന്താണെന്ന് പുരികം പൊക്കി ചോദിച്ചു... "നിങ്ങള് അന്ന് എന്നെ പറഞ്ഞത് ഓർക്കുന്നുണ്ടോ... എന്തായിരുന്നു.. തേർഡ് ക്ലാസ്സ്‌ ചീപ്പ്‌ പെണ്ണുങ്ങളെ പോലെ എന്ന് അല്ലെ... ഇന്നലെ എനിക്ക് മനസ്സിലായി ആരാണ്...

തേർഡ് ക്ലാസ്സ്‌ ചീപ്പ്‌ എന്ന്... ചിലപ്പോ അവരെക്കൾ തരംതാണ പ്രകടനം ആണല്ലോ ഇവിടെ കണ്ടത് " "നീ എന്താ പറയുന്നേ.. ഞാൻ എന്ത് കാട്ടിയെന്നാ നീ പറയുന്നേ " "ഒന്നും ഓർമ ഉണ്ടാവില്ല.. അതെങ്ങനാ മൂക്കറ്റം കുടിച് വന്നിട്ട്... ഉള്ള ബുദ്ധിയും മരവിച്ചില്ലേ... പിന്നെങ്ങനെ ഓർമ ഉണ്ടാവുന്നെ... " "കൃഷ്ണ കളിക്കാതെ കാര്യം പറ.. "മ്മള് കൊറച്ചു ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവള് മ്മളെ തുറിച്ചു നോക്കി കൊണ്ട് പറയാൻ തുടങ്ങി.. "ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ പോകുവായിരുന്നു എല്ലാരും.. അപ്പോഴാ ആരോ ഡോർ തച്ചു പൊട്ടിക്കുന്ന പോലെ മുട്ടാൻ തുടങ്ങിയത്... ശബ്ദം കേട്ട് എല്ലാരും ഹാളിൽ തന്നെ നിന്നു.. ദ്രുവ് ഞങ്ങളെ ഒന്ന് നോക്കി ഡോർ തുറന്നു... "അളിയാ... സുഖല്ലേടാ "എന്നും പറഞ്ഞു ഋഷിയെട്ടൻ അവന്റെ മെത്തേക്ക് ചാടി.. എല്ലാരും ഞെട്ടി നില്കുവായിരുന്നു... "ആ അങ്കിൾ ആന്റി എല്ലാരും ഉണ്ടല്ലോ... എന്താണ് ഇങ്ങൾക്കൊന്നും ഉറങ്ങണ്ടേ...ആഹ്ഹ ഇതല്ലേ മ്മളെ പൊണ്ടാട്ടി.. എന്നും പറഞ്ഞു എന്റെ നേർക്ക് വന്നു... ഇങ്ങള്ടെ ശ്വാസം എന്റെ മുഖത്തേക്ക് തട്ടുമ്പോൾ തന്നെ മനസ്സിലായി നല്ല ഫിറ്റ്‌ ആണെന്ന്... അച്ഛനും അമ്മയും ദ്രുവും തന്റെ കോപ്രായം കണ്ട് ഞെട്ടി നില്കുവായിരുന്നു... നിനക്ക് ലേശം ഉളുപ്പുണ്ടോടി.. എന്നെ ഒറ്റക്കിട്ട് ഇങ്ങോട്ട് വരാൻ.." എന്നും പറഞ്ഞു എനിക്ക് നേരെ കയ്യ് ചൂണ്ടി... എന്നിട്ട് നേരെ അച്ഛന്റെയും അമ്മേടേയും ദ്രുവിന്റെയും അടുത്ത് ചെന്ന് അത് വരെ എന്തെക്കൊയോ പറഞ്ഞ ഋഷിയെട്ടൻ... കരയാൻ തുടങ്ങി..

"ഞാൻ കാരണോ അല്ലെ അങ്കിൾ നിങ്ങൾക്ക് നിങ്ങളെ മകളെ കിട്ടിയത്... (അച്ഛന്റെ മുഖത്ത് നോക്കി ) ഞാൻ കാരണോ അല്ലേടാ നിനക്ക് നിന്റെ ചേച്ചിയെ കിട്ടിയത് (ദ്രുവിനെ നോക്കി ) ഞാൻ കാരണോ അല്ലെ ആന്റി നിങ്ങൾക്ക് നിങ്ങളെ ഈ മോളേ കിട്ടിയത് (അമ്മയെ നോക്കി ) ഞാൻ കാരണോ അല്ലേടി നിനയ്ക് ഇവരെയൊക്കെ കിട്ടിയത് (ഈ എന്നെ നോക്കി ) എന്നിട്ട്.. എന്നിട്ട് എല്ലാരേം കിട്ടിയപ്പോ നീ എന്നെ മറന്നു അല്ലെ.. എന്നും പറഞ്ഞു പട്ടി മോങ്ങുന്ന പോലെ മോങ്ങാൻ തുടങ്ങി... അച്ഛനും അമ്മയും ദ്രുവും ഞെട്ടിക്കൊണ്ട് എന്നെ നോക്കിയപ്പോ ഇങ്ങളെ കൊല്ലാനുള്ള കലിപ്പ് ആയിരുന്നു എനിക്ക്... അതൊക്കെ പോട്ടെ .. എന്നിട്ട് അവസാനം ഞാൻ ആർക്കും ശല്യം ആവില്ല...ഞാൻ പോക്കായി എന്നും പറഞ്ഞു നാലു കാലിൽ നടക്കുമ്പോൾ നിങ്ങള്ടെ മുണ്ട് അഴിഞ്ഞു.. ഭാഗ്യത്തിനു അടിയിൽ ഷോർട് ഉണ്ടായിരുന്നു അല്ലേൽ ഞാൻ നാറിയേനെ.. 😬 പിന്നെ ആ മുണ്ട് കൊണ്ടായിരുന്നു പരാക്രമം... മുണ്ട് എടുക്കുന്നു ചുറ്റുന്നു പക്ഷെ അത് നികുന്നില്ല... മുണ്ട് ചുറ്റുമ്പോ ഇങ്ങളും ചുറ്റുന്നു... അവസാനം... മുണ്ട് നിലത്തു വിരിച് അതിൽ കൂടി കിടന്ന് മറിഞ്ഞു കൊണ്ട് ചുറ്റുന്നു.. വീണ്ടും അത് അഴിഞ്ഞപ്പോ പുല്ല് എന്നും പറഞ്ഞു അത് എടുത്ത് നിലത്തിട്ട് അതിനെ കൊറേ ചവിട്ടി.

കൂടെ ഏതൊക്കെയോ ജന്തുക്കളുടെ പേരും പറഞ്ഞു...എന്നിട്ട് മുണ്ടെടുത്ത തലയിൽ കെട്ടി നിന്ന് ആടാൻ തുടങ്ങി... ഈശ്വരാ ഇതൊക്കെ കണ്ട് എന്റെ തൊലിയുരിഞ്ഞു പോയി... അവസാനം ചക്ക വീഴുന്ന പോലെ നിലത്തു ബോധം പോയി വീണു... അച്ഛനും അമ്മയും ദ്രുവും കൂടി എന്നെ എന്തോ കാണ്ടാമൃഗം പോലെയാ നോക്കിയത്... ആകെ നാണകേടായി എന്ന് പറഞ്ഞ മതിയല്ലോ... അവസാനം ദ്രുവ് അച്ഛനും ചേർന്നാണ് തന്നെ മുറിയിൽ ആക്കിയത്... എന്റെ കലിപ്പ് തീർക്കാൻ ആണ് തന്നെ വലിച്ചു കൊണ്ട് ബാത്‌റൂമിൽ കിടത്തിയത്..... വെല്ല്യ ബിസിനസ് മാൻ ആണ് പോലും.. ഇന്നലെ തന്റെ കളി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടാ.. അങ്ങ് വൈറൽ ആയേനെ... ചന്ത പിള്ളേരെ കാലും കഷ്ടം ആയിരുന്നു... " എന്നും പറഞ്ഞു ലവൾ തലയിൽ കയ്യ് കൊടുത്തപ്പോ മ്മള് ബോധം പോവാണ്ടിരിക്കാൻ തല പിടിച്ചു കണ്ണും മിഴിച്ചു ഇരിക്കുവായിരുന്നു... എന്നാലും ഋഷി വെള്ളം കുടിച്ച വയറ്റിൽ കിടക്കണം.. അല്ലാതെ.. cche...ഞാനെങ്ങനെ അവരുടെ മുഖത്ത് നോക്കും ശിവനെ..... "അല്ല മനുഷ്യ കള്ള് കുടിക്കുവെങ്കിൽ തനിക് പാന്റും ഇട്ടു കുടിച്ചാ പോരായിരുന്നു... മേലാൽ താൻ എനി മുണ്ടും ഉടുത്ത കള്ള് കുടിച്ചാൽ... അമ്മച്ചിയാണേ.. വെള്ളത്തിൽ മുക്കി കൊല്ലും ഞാൻ... മുണ്ടിനെ തന്നെ വെറുത്തു പോയി "എന്നും പറഞ്ഞു കണ്ണുരുട്ടിയപ്പോൾ മ്മള് അങ്ങ് വളിച്ച ചിരി പാസ്സ്... ആക്കി അല്ലാണ്ട് എന്ത് ചെയ്യാനാ ഇങ്ങള് പറ...

ഇവിടെയുള്ള നീരാട്ട് കഴിഞ്ഞു താഴെ ഉള്ള നീരാട്ട് കേൾക്കാൻ റെഡി ആയി ഞാൻ അവളേം കൊണ്ട് താഴേക്ക് പോയി... ആഹാ എല്ലാരും ഉണ്ടല്ലോ അങ്കിൾ ആന്റി ദ്രുവ് അർജു അച്ചു അമ്മ അച്ഛാ... എന്റെ കാര്യത്തിന് ഒരു തീരുമാനം ആയി... ഡീസന്റ് ആയി attention ആയിട്ട് അവരുടെ മുന്നിൽ അങ്ങ് നിന്ന് കൊടുത്തു... അപ്പോഴാണ് എവിടുന്നോ ഒരു ഇളി കേട്ടത്... ഒളികണ്ണിട്ട് ചുറ്റും ഒന്ന് നോക്കിയപ്പോ എന്നെ നോക്കി ഇളിക്കുന്ന അർജുനും ദ്രുവിനേം ആണ് കണ്ടത്... പരട്ട തെണ്ടികളെ.. കാണിച് താരാട്ടാ.. എന്നും മനസ്സിൽ പറഞ്ഞു വീണ്ടും നിലത്തേക്ക് നോക്കി.. "എനിക്ക് ഋഷിയോട് കുറച്ചു സംസാരിക്കണം "അങ്കിൾ ആണ്.. എനി ഇവർ എന്നെ അടിച്ചു പൊറത്താക്കാൻ ആണൊ... ഏത് നേരത്താണോ എനിക്ക് കുടിക്കാൻ തോന്നിയത്... ആ സമയത്തെ മ്മള് പ്രാകി കൊന്നു... അങ്കിൾന്റേം പിറകെ ഞാനും കൂടെ അച്ഛനും നടന്നു അവിടെയുള്ള ഗാർഡനിൽ നിന്നു...ഞാൻ ഒന്ന് പുറത്തേക്ക് നോക്കിയപ്പോ എനിക്ക് thumbsup കാണിച് കൊണ്ട് ഇളിക്കുവായിരുന്നു ദാമു... ലവനെ വളരാൻ അനുവദിചൂടാ 😬 "എന്താണ് റിഷി... ഇന്നലെ നിന്നെ കണ്ടപ്പോൾ ശെരിക്കും ഞാൻ ഞെട്ടി ഒരിക്കലും നിന്നിൽ നിന്ന് ഇങ്ങനെ പ്രദീക്ഷിച്ചില്ല... എന്താണ് നിനക്ക് പറ്റിയത് " അതിനു ഞാൻ തലകുനിച്ചു നിന്നതേ ഉള്ളൂ...

"നല്ല കൊടുക്കാത്തതിന് ആണ് ശേഖർ ഇവന് ഇങ്ങനെ ഉള്ള ഒരു ലഹരി ഉണ്ടെന്ന് ഞാൻ ഈ അടുത്തായിരുന്നു അറിഞ്ഞത്... കുടിച്ചോട്ടെ.. സാരമില്ല.. പക്ഷെ സ്വന്തം ഭാര്യേടെ വീട്ടിൽ വന്നിട്ട് ഇങ്ങനെ കാണിക്കാൻ cche " "അച്ചാ... "മ്മള് ഹൃദയം തുറന്ന് വിളിച്ചു.. "അച്ഛനല്ല കൊച്ചൻ എന്നെ കൊണ്ട് പറീപ്പിക്കരുത്... " "എന്താണ് മോനെ നിനക്ക് പറ്റിയത്... ഇന്നലെ നീ കാണിച്ചത് ബോധത്തോടെ അല്ലെങ്കിലും നിന്റെ മനസ്സിൽ ഉള്ളതാണ് പുറത്ത് വന്നത് എന്ന് അറിയാം... എന്താണ് കാര്യം നീ പറ "എന്ന് അങ്കിൾ വന്നു പറഞ്ഞപ്പോൾ.. കല്യാണം കഴിഞ്ഞത് മുതൽ ഇന്നലെ വരെ നടന്ന കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.. കൂടെ അവൾക് കല്യാണം നോക്കുന്നു എന്ന് ദാമുവിന്റെ മെസ്സേജ് അടക്കം... എല്ലാം ഒരു ഞെട്ടലോടെ കേട്ട് കണ്ണുമിഴിച്ചു നിൽക്കുന്ന അങ്കിളിനെയും അച്ഛനെയും നോക്കി വിഷാദഭാവത്തോടെ മ്മള് നിന്നു... പെട്ടെന്ന് അവരുടെ മുഖം ദേഷ്യത്തോടെ നോക്കി... അല്ലേലും സ്വന്തം മകളെ ദ്രോഹിച്ച അച്ഛന് എന്നെ വെറുതെ വിടില്ലല്ലോ എന്ന് ഓർത്തപ്പോൾ ചെറുതായി ഒന്ന് പേടിച്ചു... മ്മള് എന്തിനു തയ്യാറായി കണ്ണും പൂട്ടി നിന്നപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കാര്യം മനസ്സിലാവാതെ ഞാനും അവർക്കൊപ്പം ചിരിക്കാൻ കൂടി..

"കല്യാണം നടത്തും എന്നത് ശെരിയാ.. " പെട്ടെന്ന് അങ്കിൾ പറഞ്ഞപ്പോ എന്റെ മുഖം ഒന്ന് മങ്ങി.. "പക്ഷെ അത് എന്റെ ഈ കൂട്ടുകാരന്റെ മകനുമായിട്ടാണ് "എന്ന് അച്ഛനെ ചേർത്ത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ആണ് തോന്നിയത്.... നന്ദിപ്പൂര്വ്വം അവരെ നോക്കി... കൃഷ്ണയുടെ ചെയ്ത തെറ്റിന് ആയിരമിരട്ടിയായി അവളെ സ്നേഹം കൊണ്ട് മൂടാം എന്ന് പറഞ്ഞപ്പോ അതിനു മറുപടി ആയി തലയിൽ തൊട്ടു അനുഗ്രഹം തരുവായിരുന്നു അങ്കിൾ.. ഞാൻ നേരെ ഹാളിലേക്ക് ചെന്നപ്പോൾ ദാമുവും ദ്രുവും സോഫയിൽ ഇരുന്നു ഇന്നലെ നടന്ന കാര്യം പറഞ്ഞു ചിരിക്കുവായിരുന്നു...അവരുടെ നടുക്ക് കേറി ഇരുന്നു രണ്ടിന്റെയും കഴുത്തിനു പിടിച്ചു എന്റെ സന്തോഷപ്രകടനം നടത്തി അല്ലപിന്നെ... "ഇവാനാണ് ഈ ചെറ്റയാണ് എല്ലാത്തിനും കാരണം.. ഈ തെണ്ടിയാ എനിക്കിന്നലെ കിച്ചുവിന്റെ കല്യാണം വീണ്ടും നടത്തലാണ് എന്ന് പറഞ്ഞു മെസ്സേജ് വിട്ടത്... "മ്മള് ദാമുവിനെ നോക്കി കണ്ണുരുട്ടി "ppha.. നിനക്ക് ആ മെസ്സേജ് നീലട്ടിക്ക് ആയപ്പോൾ അടുത്ത മെസ്സേജ് ഒരു ട്ടിക്കെ വന്നുള്ളൂ അപ്പൊ തന്നെ നിന്നെ വിളിച്ചപ്പോ നിന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ മോന് ആ മൊബൈൽ തുറന്ന് ബാക്കി മെസ്സേജും കൂടി വായിക്ക് നീയുമായിട്ട് ആണ് കല്യാണം എന്ന് പ്രതേകിച്ചു പറഞ്ഞിട്ടുണ്ട് ഹംകേ "

എന്ന് ലവൻ എന്റെ കഴുത്തിനു പിടിച്ചു പറഞ്ഞപ്പോൾ അവന്റെ താടിയിൽ പിടിച്ചു സോറി കുട്ടാ എന്നും പറഞ്ഞു സ്കൂട്ട് ആയി... എന്റെ രണ്ടാമത്തെ കല്യാണം നടക്കുന്ന ആദ്യ ഭാര്യയുടെ അടുത്തേക്ക് ഓടി... അവള് മുറിയിൽ ബെഡ്ഷീട്ട് മടക്കുവായിരുന്നു ഓടി ചെന്ന് പുറകിലൂടെ അവളെ വാരി പുണർന്നപ്പോൾ ഒരു ഞെട്ടലോടെ അവള് കിടന്നു പിടച്ചു.. പക്ഷെ കയ്യ് വിടാതെ മ്മള് ഒന്നുടെ മുറുകി... "അയ്യേ..... "പെട്ടെന്നാണ് ഒരലറൽ കേട്ടത്...പെട്ടെന്ന് അവളെ വിടുവെച്ചു... കിച്ചു തിരിഞ്ഞു നിന്ന് എന്നെ നോക്കിപേടിപ്പിക്കുമ്പോൾ ആ അലറിയേ കുരുപ്പിനെ നോക്കുവായിരുന്നു ഞാൻ... അച്ചുവിന്റെ അലറൽ കേട്ട്... അത് കേൾക്കാൻ നിന്ന പോലെ ദാമുവും ദ്രുവും മുറിയിലേക്ക് കയറി വന്നു... "എന്താടാ നീ എന്റെ പെങ്ങളെ ചെയ്തത്.. പറ അച്ചു അവന് അവളെ എന്താ ചെയ്തത് "ദാമു അച്ചുവിനെ കുലുക്കി ചോദിക്കാൻ തുടങ്ങി... "അത് പിന്നെ ഋഷിയെട്ടൻ " "nooo....."ഞാനും ochavechappol അതേ ഈണത്തിൽ കിച്ചുവും പറഞ്ഞു... അവളെ നോക്കി ഇളിച്ചു കൊടുത്തു ഞാൻ..... "ഓഹോ അപ്പൊ നവവധുവരന്മാർ ഇവിടെ റോമൻസിക്കുവാണല്ലേ... സമ്മതിക്കില്ല... രണ്ടു ചെറുപ്പക്കാർ വടി പോലെ സിംഗിൾ ആയി നടക്കുമ്പോൾ നിങ്ങളെ റോമൻസിക്കാൻ അനുവദിക്കുന്നതല്ല...

അടി ദ്രുവ് "എന്നും പറഞ്ഞു രണ്ടും കൂടി ഹൈഫൈ കൊടുത്തപ്പോൾ കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ ആയിരുന്നു ഞാൻ... "എനി കല്യാണം കഴിയുന്നത് വരെ നീ ഇവളെ കാണണോ തൊടാനോ സൊള്ളാനോ.. ഈ പരിസരത്തു കണ്ടു പോകരുത് " അതും പറഞ്ഞു എന്നേം വലിച്ചു കൊണ്ട് പോകുന്ന അവരെ നോക്കി പേടിപ്പിച്ചു കിച്ചുവിനെ ദയനീയമായി നോക്കിയപ്പോ ചിരി കടിച്ചു പിടിക്കാന് പാട് പെടുവായിരുന്നു അവള്... അല്ലേലും മുൻപിൽ കിട്ടിയപ്പോൾ വേണ്ടായിരുന്നു... ഇപ്പൊ ആക്രാന്തം കാണിക്കുന്ന കാണുന്നില്ലേ... എന്ന് എന്നെ തന്നെ ഞാൻ പ്രാകി... അന്ന് എല്ലാരും അവള്ടെ വീട്ടിൽ ആയിരുന്നു... ഭക്ഷണമൊക്കെ കഴിച്ചു... കിച്ചുവിന്റെ കല്യാണം ആർഭാടത്തോടെ നടത്തണം എന്ന് അവരുടെ ആഗ്രഹം ആണ് .. ഒരുപാട് നാൾ ശേഷം മകളെ കിട്ടിയത് കൊണ്ട് അവർ അവളെ പൊതിഞ്ഞു വെക്കുവായിരുന്നു.... അവളുടെ കണ്ണ് നിറയുന്നുന്ടെലും ഇടക്ക് ഞങ്ങളുടെ കണ്ണുകൾ ഉണ്ടാക്കുമ്പോൾ അവളുടെ മുഖം തക്കാളി പോലെ ചുവക്കുന്നത് ആസ്വദിച്ചിരുന്നു... പിറ്റേന്ന് ജോല്സ്യനെ നോക്കി നല്ല ദിവസം കല്യാണം നടത്താം എന്നും പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി...

കിച്ചുവിനെ കല്യാണം കഴിയുന്നത് വരെ അവള്ടെ അച്ഛന്റേം അമ്മേടേം കൂടെ നിൽക്കട്ടെ എന്ന് എന്നോട് ചോദിക്കാതെ അവർ തീരുമാനം എടുത്ത് ദുഷ്ടന്മാർ... വീട്ടിലെത്തിയപ്പോൾ ആണ്.. ആരോ വന്നു എന്റെ മേലേക്ക് ചാടിയത്.. "പ്രവി... " "യെസ് പ്രവി.".. എന്നും പറഞ്ഞു അവള്ടെ തലയിലെ തൊപ്പി നേരെ ആക്കി... മാമാ.. അമ്മായി.. എന്നും പറഞ്ഞു അച്ഛനേം അമ്മയെയും ശ്വാസം മുട്ടിക്കാൻ ഇറുക്കി കെട്ടിപ്പിടിച്ചു... "നീ എപ്പോ വന്നു പ്രവി... എവിടെ നിന്റെ അച്ഛന് അമ്മ അനിയൻ ഒക്കെ " "ഇതാ ഇപ്പം വന്നേ ഉള്ളൂ... പിന്നെ അവരൊക്കെ ദേ ആ വീട്ടിൽ ഉണ്ട് "എന്നും പറഞ്ഞു അവള് ഞങ്ങൾക്ക് അയൽവക്കത്തെ വീട്ടിലേക്ക് ചൂണ്ടി... അവിടെ ആള്താമസം ഇല്ലായിരുന്നു... "ഏഹ് ആ വീടോ.. " "ആഹ്ന്നേ ആ വീട് ഞങ്ങൾ അങ്ങ് വാങ്ങിച്ചു എനി ഞാൻ തെ ആ വീട്ടിൽ ആണ് താമസിക്കുന്നെ... സന്തോഷായില്ലേ "എന്നും പറഞ്ഞു അവൾ നടുവിന് കയ്യും വെച്ച നിന്നപ്പോൾ ശിവനെ എന്ന് പറഞ്ഞു ഞാൻ തലയിൽ കയ്യ് വെച്ച അത് കണ്ട് എന്റെ വയറ്റിനിട്ടു ഒരു കുത്തും തന്ന് അവള് വീട്ടിലേക്ക് കയറി... അച്ഛനും അമ്മയും അവള്ടെ കളി കണ്ട് ചിരിച്ചുകൊണ്ട് കയറി......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story