കൃഷ്ണ: ഭാഗം 28

krishna

എഴുത്തുകാരി: Crazy Girl

"എന്റെ പൊന്ന് അച്ചു മതിയാക്ക്.. ഇതിന്റെ ഒന്നും ആവിശ്യം ഇല്ലാ.. ഒരു വട്ടം എന്റെ കല്യാണം കഴിഞ്ഞതാ... ഇത് വെറും അച്ഛന് അമ്മക്ക് വേണ്ടിയാ " "എനിക്ക് അറിയാം മോളേ... ആ കല്യാണം ഒരു നാടകം പോലെ ആയിരുന്നില്ലേ... ഇതാണ് നിന്റെ ഒറിജിനൽ കല്യാണം... അപ്പൊ ആ കല്യാണത്തിന് വേണ്ട തയ്യാറെടുപ്പും ഒറിജിനൽ ആവണ്ടേ.. " "അല്ലാ പോത്തേ നീ എന്താ ഉദ്ദേശിക്കണേ... ഇങ്ങനെ പുട്ടി ഇണ്ട് വെളുപ്പിക്കുന്നതിലും ഭേദം.. എന്നെ നീ പെയിന്റിൽ ഒന്ന് മുക്കിയെടുക്ക്... " "ചുപ് രഹോ... എനി ആ വാ തുറന്നാ ഈ ഫൌണ്ടേഷൻ എടുത്ത് നിന്റെ വായിലേക്ക് കമിഴ്ത്തും... മിണ്ടാതെ ഇരുന്നോളണം... " എന്നും പറഞ്ഞു അച്ചു എന്റെ മുഖത്ത് കുത്തുബ്മിനാർ പണിതു എന്ന് തോന്നുന്നു... കണ്ണാടിയുടെ മുന്നിൽ നിന്നപ്പോ ഓവറല്ലാത്ത രീതിയിൽ അവള് ഒരുക്കിയിട്ടുണ്ട്... "ഒരുക്കങ്ങൾ കഴിഞ്ഞോ "മുറിയിലേക്ക് കയറി കൊണ്ട് അമ്മയാണ്... "ഓഹോ അപ്പൊ അമ്മയും അറിഞ്ഞു കൊണ്ടാണോ... എന്തിനാ അമ്മേ ഇങ്ങനെ... jolsyan വരുന്നതിനു ഞാൻ ഒരുങ്ങിയിട്ട് എന്തോ ആക്കാനാ.. " "പിന്ന എന്റെ മോൾടെ കല്യാണ തീയതി നോക്കുന്നതിനു നീ ഒരുങ്ങണ്ടെ... ഒന്നുല്ലേലും എന്റെ ഒരേ ഒരു മോളല്ലേ... " എന്നും പറഞ്ഞ് അമ്മ കണ്ണും നിറച്ചു തലയിൽ തലോടി ....

അറിയാതെ ആണെങ്കിലും അമ്മയുടെ പ്രവർത്തി കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു... ദേവിയെ ഒരുപാട് നന്നിയുണ്ട്... ഒരിക്കലും തിരിച്ചുകിട്ടുമെന്നോ .. കാണുമെന്നോ... ഒന്നും കരുതിയതല്ലാ... ഇത്രയും സ്നേഹമുള്ള കുടുംബത്തെ കിട്ടാൻ എന്ത്‌ പുണ്യമാ ഈശ്വരാ ഞാൻ ചെയ്തത്... ഞാൻ കാരണം എനി ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെ... എന്നെങ്കിലും ഞാൻ ഒരു ശാപം ആണെന്ന് തോന്നിയാ അന്ന് ഞാൻ ഈ പടിയിറങ്ങും... ഞാൻ കാരണം എന്നെ സ്നേഹിക്കുന്നവർക്ക് ഒന്നും സംഭവിക്കരുതേ... "എന്താ കിച്ചു ഇങ്ങനെ നോക്കണേ" "എനിക്കെന്റെമ്മയെ നോക്കിക്കൂടെ "എന്നും പറഞ്ഞു കെട്ടിപിടിച്ചു അമ്മ എന്നെയും... അപ്പോഴാ ഇതെല്ലാം കണ്ട് കണ്ണും നിറച്ച്‌ നിൽക്കുന്ന അച്ചുവിനെ അമ്മ കണ്ടത് അമ്മ അവളെയും ഒരു കയ്യ് നീട്ടി വിളിച്ചു... അപ്പോഴേക്കും അവളും അമ്മയെ കെട്ടിപിടിച്ചിരുന്നു ... ഞങ്ങൾ താഴേക്ക് ചെന്നപ്പോൾ അവിടെ മൊത്തം ലൈറ്റ്‌സ് എല്ലാം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്...ഇന്ന് ജ്യോൽസ്യൻ വരുന്നതാണോ അതോ എന്റെ കല്യാണമാണോ എന്ന് പോലും ഡൌട്ട് അടിച്ചു പോയി... "എന്താ കിച്ചു ഇങ്ങനെ നോക്കണേ ആ വാ അടച്ചു വെക്കഡോ " "കിച്ചു ന്നാ ചേച്ചിന്നു വിളിയെടാ " "അയ്യേ ചേച്ചിയാ.... പിന്നെ ഞാനൊന്നും വിളികൂല ഈ നീർക്കോലിനെ ചേച്ചിന്നു "

എന്നും പറഞ്ഞ്‌ ദ്രുവ് ചിരിക്കാൻ തുടങ്ങി...ഞാന് ദേഷ്യം കാണിച് അവനെ അടിക്കാൻ ആയി നടന്നാൽ അവന് ഓടി... കൂടെ പുറകെ ഞാനും... എല്ലാം കണ്ട് ചിരിക്കുന്ന അച്ഛനേം അമ്മയെയും അച്ചുനേം നോക്കി ഇളിച്ചു അവന്റെ പുറകെ വീട് മൊത്തം ഓടിച്ചു...അവസാനം സോഫയിൽ കിടന്ന പിൽലോ എടുത്ത് അവനെ എറിഞ്ഞപ്പോ അവന്റെ പുറകേ ഉള്ള നോട്ടം നേരെ എനിക്ക് പുറകെ ആയി...വീണ്ടും വീട് മൊത്തം ഓടി.. അവസാനം ആരെയോ തട്ടി വീണു... ഓടിയതിന്റെ കിതപ്പിനേക്കാൾ കൂടുതൽ എന്റെ നെഞ്ചും പടപടമിഡികുന്നുണ്ടായിരുന്നു.....പതിയെ കണ്ണു തുറന്ന് നോക്കിയപ്പോ എന്റെ മുന്നിൽ വടി പോലെ നിക്കുന്നു എന്നെ കെട്ടാൻ പോന്ന കെട്ടിയോൻ... തൊരപ്പന്റെ കയ്യും കെട്ടിയുള്ള നിർത്തം കണ്ടപ്പോൾ ഞൻ കണ്ണു കൂർപ്പിചോന്നു നോക്കി.. ചക്ക വീഴുന്ന പോലെ വീഴ്ത്തീട്ട് ഒന്ന് എണീപ്പിക്ക പോലും ചെയ്യാതെ നിക്കുന്ന കണ്ടില്ലേ കൊരങ്ങൻ.. എന്നും മനസ്സിൽ പറഞ്ഞു ഞൻ തൊരപ്പന്റെ പുറകിലുള്ളവരെ നോക്കിയപ്പോ കാണാത്ത കൊറേ മുഖങ്ങൾ... ആകെ ചമ്മി നാറിയ ഇളിയും പാസ്സ് ആക്കി ഞാൻ എണീറ്റു... എന്നെ ഓടിച്ച മഹാനെ നോക്കിയപ്പോ എന്തോ കളഞ്ഞു പോയ പോലെ നിലത്തു നോക്കുന്നുണ്ട്.. തെണ്ടി.. "ഞാൻ ഇപ്പൊ വരാട്ടൊ നിങ്ങള് കേറി ഇരിക്ക് "

എന്നും പറഞ്ഞു ദ്രുവ് പുറത്തേക്ക് ഇറങ്ങി പോയി... എല്ലാവർക്കും ഒരു ഇളി സമ്മാനിച്ച് ഞാൻ അമ്മേടെ ബാക്കിൽ പോയി നിന്നു "ചേച്ചിയെ ആണൊ ഡോൺ കല്യാണം കഴിക്കുന്നേ " എല്ലാരും ചായ കുടിക്കാൻ ഇരിക്കുമ്പോൾ ആണ് ഒരു ചോട്ടാ വന്നു ചോദിച്ചത്... അവനൊന്നു ചിരിച്ചു കൊടുത്തു ആണെന്ന് തലയാട്ടി... "കിച്ചു ഇത് എന്റെ അനിയത്തി ഷീനയുടെയും ഇതാ ഈ നിക്കുന്ന രവിയുടെയും മോന് ആണ് റിതിൻ എന്ന കുട്ടു ... ഇവർ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു.. ഇപ്പൊ നമ്മള്ടെ വീടില്ലേ അതിനു ഇപ്പറത്തെ വീട്ടിലേക്ക് താമസം മാറി "അമ്മയായിരുന്നു... ഞാൻ അവരെ ഒന്ന് നോക്കി. "ഇവന് മാത്രമല്ലട്ടോ ഞങ്ങൾക്ക് ഒരു മോളും കൂടി ഉണ്ട്... അവള് കുറച്ചു കഴിഞ്ഞ വരും.. ഒരു ഫ്രണ്ടിനെ കാണാൻ പോയതാ "ഷീനെച്ചി ആയിരുന്നു പറഞ്ഞത്.. "അമ്മേ നല്ല ചേച്ചിയല്ലേ... ആ മറ്റവളെ ഇവർക്ക് കൊടുത്ത് ഈ ചേച്ചിയെ ഞങ്ങൾക്ക് കൊണ്ട് പോകാം "അവന് പറയ്ണന്നത് കേട്ടപ്പോ അവിടെ ഉള്ളവർക്കൊക്കെ ചിരി പൊട്ടി... "ടാ " പെട്ടെന്നാണ് കാത് പൊട്ടും വിധം ആ ശബ്ദം ഹാളിൽ അലയടിച്ചത്... എല്ലാരും ഒരു ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി... ഷീനെച്ചിയും രവിയേട്ടന്റെയും മുഖത്ത് ആകെ വെപ്രാളം... ആ ചോട്ട ചേർക്കാൻ എന്റെ പുറകെ വന്നു സാരിക്ക് പിടിച്ചു ഒളിച്ചു...

"ടാ ഇങ്ങട് വാടാ പഴമ്പൊരി വിറ്റ് കിട്ടിയ അസർത്തെ.. "എന്നും പറഞ്ഞു അവള് പാഞ്ഞു വന്നു എന്റെ ആ അവനെ വലിച്ചു... "നീ പോടീ പട്ടി ചേച്ചി "എന്നും പറഞ്ഞു അവന് ഷീനെച്ചിയുടെ പുറകെ പോയി... "എന്റെ പൊന്ന് പ്രവി... ഈ വീട്ടിൽ എങ്കിലും നീ ഒന്ന് matured ആയി കളിക്ക്... ശോ ഈ പെണ്ണിനെ കൊണ്ട് "ഷീനെച്ചി തലക്ക് കയ്യ് കൊടുത്ത് പറഞ്ഞു.. അവിടെയുള്ളവരുടെ മുഖത്തെ ചിരി പടർന്നു... ഞാനും അച്ചുവും ഇതേതാ പുതിയ മുഖം എന്നോർത്തു കണ്ണോടു നോക്കി നിന്നു... "നീയാണല്ലേ എന്റെ മുറച്ചെറുക്കനെ കട്ടെടുത്ത പെണ്ണ്... കാണാൻ കൊള്ളാം... എന്റെ ചെക്കനെയാ മാറ്റം എന്തേലും ചെയ്ത ഉണ്ടല്ലോ " മുറിയിലേക്ക് കയറാൻ നില്കുമ്പോ ആണ് ആ പ്രവി വന്നു പറഞ്ഞത് അവളുടെ മുഖഭാവം കണ്ട് ഞൻ ഒന്ന് പേടിച്ചു... അച്ചുവിനെ ഒന്ന് കണ്ടിലെങ്കിൽ എന്ന് ഓർത്തു അവിടെ നോക്കി... "ആരെ നോക്കുവാ എന്റെ ചെക്കനെയോ... അവനോട് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ... "എന്നും പറഞ്ഞ് പുച്ഛത്തോടെ നടന്നു... അവളുടെ സംസാരം കേട്ട് ഞാൻ ഒന്ന് നടുങ്ങി പോയി... പെട്ടെന്നാണ് ആരോ മുറിയിലേക്ക് എന്നെ തള്ളി ഡോർ അടച്ചത്... "ഋഷിയെട്ടാ...

എന്താ കാണിക്കുന്നേ വിട് "ഡോറിൽ ചാരി നിന്ന് എന്നെ വരിഞ്ഞു മുറുകുന്ന തൊരപ്പന്റെ കയ്യില് നിന്നും കുതറി മാറാൻ നോക്കുമ്പോളും എന്നിലെ പിടി അമർന്നു കൊണ്ടിരുന്നു... "ഇന്ന് നിനക് ഒന്നുടെ ഗ്ലാമർ ആയല്ലോ പെണ്ണെ... ആ കവിളോന്ന് കടിച്ചു തിന്നാൻ തോന്നുവാ " "ഓഹോ എന്റെ സൗന്ദര്യം ഇപ്പൊ ആണൊ കണ്ടേ... അപ്പൊ പണ്ട് ഞാൻ അണ്ണാച്ചിയെ പോലെ ആണൊ " "അങ്ങനെയല്ലാടി... അന്ന് നീ സുന്ദരി ആയിരുന്നു എന്നാൽ ഇപ്പൊ നീ ദേവതയെ പോലെ ഉണ്ട്... എന്റെ പെണ്ണല്ലേ അങ്ങനെ അല്ലാണ്ട് നിക്കുവോ " എന്നും പറഞ്ഞു എന്റെ അരയിലൂടെ വിരലുകൾ ഇഴഞ്ഞു.. "ഓഹ് അതുകൊണ്ട് ആയിരിക്കും അല്ലെ ആ പ്രവിയും സുന്ദരി ആയത് " "ഏഹ് "പെട്ടെന്നുള്ള എന്റെ സംസാരം കേട്ട് ആ കയ്കൾ അയഞ്ഞു വന്നു... ആ സമയം ഞൻ കുതറി മാറി... എനിക്കെന്തോ അവള് പറഞ്ഞത് തീരെ ദഹിച്ചില്ല...അതുകൊണ്ട് ഋഷിയോട്ടനോട് ആ ദേഷ്യം തീർത്തു "നീയെന്താ പറയണേ കിച്ചു... നിന്റെ വെളിവെല്ലാം പോയോ "എന്നും പുറകിൽ നിന്ന് ഇടുപ്പിലേക്ക് കയ്യിട്ടു...ദേഷ്യത്തോടെ ആ കയ്കൾ തട്ടി മാറ്റി.. "എനിക്ക് വെളിവില്ലാണ്ടൊന്നും ഇല്ലാ... ആ പ്രവി പറഞ്ഞു അവൾക്ക് അവള്ടെ മുറച്ചെറുക്കനെ ഇഷ്ടം ആണെന്ന് "അത് പറയുമ്പോൾ വാക്കുകൾ പതറാതിരിക്കാൻ പാട് പെട്ടു ഋഷിയെട്ടനെ നോക്കിയപ്പോ ആ മുഖത്ത് യാതൊരു ഭാവം വ്യത്യാസവും ഇല്ലാ.. "അവള് പറഞ്ഞോ നിന്നോട് അങ്ങനെ " "അങ്ങനെ പറഞ്ഞില്ല.. പക്ഷെ അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി..

"കണ്ണും നിറച്ചു പറഞ്ഞപ്പോൾ ഋഷിയെട്ടൻ കിടന്നു ചിരിക്കാൻ തുടങ്ങി... "കണ്ട കണ്ട... ഞാൻ ഇത്രേം സങ്കടപെടുമ്പോൾ ചിരിക്കുന്ന നോക്ക്... എന്നോട് മിണ്ടണ്ടാ പോക്കോളണം " "ഇങ്ങനൊരു കുശുമ്പി... നീ ഇങ്‌ വന്നേ... ഞാൻ ചോദിക്കാം അവളോട്.. " എന്നും പറഞ്ഞു കയ്യ് പിടിച്ചപ്പോൾ ഞാൻ വീടുവെച്ചു.. പക്ഷെ വീണ്ടും കയ്യിലേക്ക് മുറുക്കി പിടിച്ചു ഡോർ തുറന്നു താഴേക്ക് പോയി... ഒരു ഭാഗത്തു ടോംജെറി കാണുന്ന അച്ചു അർജു പിന്ന കുട്ടുവും... അമ്മമാരും ആന്റിയും കിച്ചണിൽ പണിയിൽ ആണ്.. അച്ചന്മാരും അങ്കിളും അവിടെയുള്ള മുറിയിൽ ചെന്ന് എന്തോ വെല്ല്യ ഡിസ്കഷൻ.. ഞാൻ ആ പ്രവിയെ കാണാന് ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പൊ അവള് ഗാർഡനിൽ നിന്ന് എന്തെക്കെയോ കോപ്രായം കാണിക്കുവായിരുന്നു... ഞാൻ ഋഷിയെട്ടനെ അവളെ ചൂണ്ടി കാണിച്ചു അപ്പൊ മൂപ്പരുടെ കണ്ണു തള്ളി നികുവാ അവള്ടെ പുറകെ വശം ആണ് കാണുന്നത്.. പക്ഷെ ഒറ്റക്ക് അവളെന്തോ കാണിക്കുവാ... ഋഷിയെട്ടൻ ചുണ്ടിൽ കയ്യ് വെച്ച മിണ്ടല്ലേ എന്നും പറഞ്ഞു പതിയെ ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു ഗാർഡനിൽ ഗ്ലാസിന്റെ ഡോർ ആണ്.. അത് തുറന്നപ്പോൾ... "വൺ പ്ലസ് വണ്ൺ ടു മാമ യൂ പ്ലസ് മീയ്യ് ത്രീ മാമ..." "ശിവനെ tiktok... 😂"എന്നും പറഞ്ഞു ഋഷിയെട്ടൻ വാ പൊതി ചിരിക്കാന് തുടങ്ങി...

എനിക്കും അവള്ടെ കളി കണ്ട് ചിരി വന്നു... പെട്ടെന്നാണ് അവള് തിരിഞ്ഞു നോക്കിയത്... നമ്മൾടെ ചിരി കണ്ടപ്പോ അവള് കണ്ണു കൂർപ്പിച്ച വന്നു ഋഷിയെട്ടനെ അടിക്കാൻ തുടങ്ങി... പതിയെ എന്റെ ചിരി മാറി... ഋഷിയെട്ടനെ ഞാൻ നോക്കിപ്പേടിപ്പിച്ചു.. മൂപ്പർ അത് കാണാൻ നിന്ന പോലെ എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊരങ്ങൻ.... "oww നിർത്ത് പ്രവി... നല്ല രസുണ്ടായിരുന്നു നിന്റെ ഡാൻസ് അല്ലാ കോപ്രായം എന്ന് പറയാനാ രസം... എന്നാലും നീ tiktok ഭ്രാന്തി ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ ഉണ്ണി "എന്നും പറഞ്ഞു ഋഷിയെട്ടൻ വീണ്ടും ചിരിച്ചു... "ഒരു കലാകാരിയെ ആണ് ഡോൺ നീ തളർത്തിയത്... ഹും എന്റെ ഫാൻസ്‌ കണ്ടാൽ നിങ്ങളെ ഒലക്ക എടുത്തു അടിക്കും " "പിന്നെ ഫാൻസ്‌ അല്ലാ... പിന്നെ നീ എന്താ ഇവളോട് പറഞ്ഞെ... "ഋഷിയെട്ടൻ അവളോട് ചോദിച്ചപ്പോൾ അവള് ഋഷിയെട്ടന്റെ കയ്യില് പിടിച്ചു... "എന്റെ മുറച്ചെറുക്കനെ ഒന്നും ചെയ്യല്ലേ എന്ന്... ഡോൺ നമ്മക്ക് കല്യാണത്തിന് അന്ന് ഒളിച്ചോടിയാലോ "അവള് വീണ്ടും ചങ്കിൽ കുത്തുന്ന വാക്ക് പറഞ്ഞപ്പോ ഒരു ഒലക്ക എടുത്ത് അടിക്കാന് തോന്നി.. പക്ഷെ അതിനൊത്ത് ഋഷിയെട്ടനും ചിരിക്കുന്ന കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു...ഞാൻ നടക്കാൻ തുനിഞ്ഞപ്പോൾ എന്റെ കയ്യില് പിടി വീണു.. തിരിഞ്ഞു നോക്കിയപ്പോൾ അവളാണ് പ്രവി...

അവളെന്നെ അടിമുടി നോക്കി... എന്നിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി... "അയ്യേ ഇത്രേ ഉള്ളൂ കിച്ചു ഏട്ടത്തി... ശ്ശെ... ഈ പൊട്ടൻ എന്നോട് പറഞ്ഞത് കിച്ചു എന്നെ വരച്ച വരയിൽ നിർത്തും എന്നാണല്ലോ... എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ... അയ്യേ... " സംശയ രൂപേണ ഞാൻ അവളേം ഋഷിയെട്ടനേം നോക്കി... "എന്റെ പൊന്നേട്ടത്തി ഈ ഡോൺ എന്റെ ഏട്ടനെ പോലെ ആണു... ഇങ്ങേർ ആണ് എന്റെ എല്ലാ ഉഡായിപ്പിനും സപ്പോർട്ട്... ഇന്നലെ വീട്ടിൽ ചെന്നപ്പോ തന്നെ കുറിച് ചോയ്ച്ചപ്പോൾ എല്ലാ കാര്യവും പറഞ്ഞു അതോണ്ട് ഒന്ന് കളിപ്പിക്കാൻ നോകിയതല്ലേ... ഞാൻ വിചാരിച്ചു എന്നെ ഒന്ന് തല്ലുമെങ്കിലും ചെയ്യും എന്ന്... പക്ഷെ ഏട്ടത്തി ഇത്രേം പാവം ആണെന്ന് അറിഞ്ഞില്ലട്ടോ... "എന്റെ തോളിൽ കയ്യിട്ട് കവിളിൽ നുള്ളി പറഞ്ഞപ്പോ അത് വരെ ശ്വാസം പിടിച്ചു നിന്ന.. ഒന്ന് മനസ്സ് തുറന്ന് ചിരിച്ചു ... "എടി കുറുമ്പി... നിന്നെ ഉണ്ടല്ലോ... കുറച്ചൂടെ കഴിഞ്ഞിനെൽ നിനക് തരേണ്ട ഫുഡിൽ ഞാൻ വിം കലക്കി തന്നേനെ " എന്റെ സംസാരം കേട്ടപ്പോൾ കേട്ടപ്പോൾ അവിടെ ചിരി പൊട്ടി.. "ശെരി നീ tiktok കളിക്ക് ഞാൻ ഒന്ന് റൂമിൽ പോയിട്ട് വരാ "എന്നും പറഞ്ഞു ഞാൻ നടന്നു... "അല്ല എവിടെ ഏട്ടത്തിടെ അനിയൻ കണ്ടില്ലല്ലോ "

"അവന് പുറത്ത് പോയേക്കുവാ.. ഇപ്പൊ വരും "നടന്നു കൊണ്ട് ഞാൻ പറഞ്ഞു "ഞാനും പോട്ടെ "ഋഷി അവളെ കണ്ണുറുക്കി കാണിച്ചപ്പോൾ... ഏട്ടത്തിയെ കൊല്ലല്ലേ കള്ളാ എന്നും പറഞ്ഞു പ്രവി ചിരിച്ചു.. "നല്ല സ്ഥലം... ഹും ഇവിടെ ക്യാമറ വെക്കാം എന്നിട്ട് മരത്തിൽ കേറാം " ഗാർഡനിൽ നിന്ന് അവിടെയുള്ള കുഞ്ഞു മരത്തിൽ കേറുന്നത് വീഡിയോ എടുത്ത് tiktokil ഇടാൻ മൊബൈൽ ഒരു സൈഡിൽ വെച്ചു മരത്തുമ്മേൽ കയറി ഇരുന്നു... *********** "അയ്യേ നാണമുണ്ടോടാ ടോം ആൻഡ് ജെറി കാണാൻ ചെ.. പോത്ത് പോലെ ആയി "പുറത്ത് പോയി വന്ന ദ്രുവ് കാണുന്നത് കാർട്ടൂൺ കാണുന്ന അർജുനെയിം അച്ചൂനേം ആണ്... "ഓഹ് പിന്നെ ഈ ജെറിയെ എനിക്ക് ഒരുപാട് ഇഷ്ടായി "എന്ന് ദാമു ടോമിനെ കാണിച് പറഞ്ഞു... "എടാ പൊട്ടാ അത് ടോം ആണ് ജെറി ആ എലി ആണ് "എന്ന് ദ്രുവ് പറഞ്ഞപ്പോൾ ദാമു അവനെ ഒന്ന് ആക്കി നോക്കി.. അപ്പോഴാ മനസ്സിലായെ അവന് പണി തന്നതാണെന്ന്... ഇതൊന്നും അറിയാതെ popcorn തിന്നുന്ന അച്ചുനെയും കുട്ടുവിനേം ട്ടൊ എന്ന് പറഞ്ഞു ഞെട്ടിപ്പിച്ചിട്ട് ദ്രുവ് ഗാർഡനിലേക് നടന്നു.... "മൊബൈൽ നോക്കി അവിടെയുള്ള ബെഞ്ചിൽ ഇരിക്കുമ്പോൾ ആണ്... എന്തോ ശബ്ദം കേട്ടത്... ദ്രുവ് ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പൊ കണ്ടു മരത്തിലെ ഇലകൾ ആടുന്നത്...

അവന് ഒന്നൂദേ സൂക്ഷിച്ചു നോക്കിയപ്പോൾ അതിനുള്ളിൽ നിന്നൊരനക്കം... വല്ല ഉടുമ്പോ മറ്റോ ആണൊ എന്ന് കരുതി അവന് അങ്ങോട്ട് നടന്നു... മരത്തിന്റെ അടുത്തെത്തി മേലേക്ക് നോക്കിയതേ അവനോർമയുള്ളു... എന്തോ സാദനം അവന്റെ മേലേക്ക് വീണു... പെട്ടെന്നുള്ള വീഴ്ചയിൽ അവനും വീണു... ശബ്ദം കേട്ട് ദാമു അച്ചു കുട്ടു ഋഷി കിച്ചു എല്ലാം സറണ്ടർ ആയി... അവർ ഗാർഡനിൽ എത്തിയപ്പോൾ കാണുന്നത് ദ്രുവിന്റെ മേലേ നിന്ന് എഴുനെക്കണ് പാട് പെടുന്ന പ്രവിയെ ആണ്... രണ്ടുംപേരും എങ്ങനെയൊക്കെയോ എണീറ്റ് ഡ്രെസ്സിലെ പോടീ തട്ടി... ദ്രുവും പ്രവിയും ഒരുമിച്ചു കയ്യ് ചൂണ്ടി എന്തോ പറയാൻ നിന്നതും പരസ്പരം മുഖം കണ്ടു... "നീയോ "രണ്ടുപേരും ഒരുപോലെ പറഞ്ഞു... "ഏഹ് നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം അറിയാവോ "കിച്ചു അവരടെ അടുത്തേക്ക് ചെന്ന് ചോദിച്ചു "ഏട്ടത്തി.. ഏട്ടത്തി എന്നോട് പറയരുത്...ഏട്ടത്തിക്ക് കളഞ്ഞു കിട്ടിയ അനിയൻ ആണ് ഇവന് എന്ന് " "കളഞ്ഞു കിട്ടാൻ ഇവനെന്താ മുട്ട് സൂചിയാണോ "ദാമു ഋഷിയുടെ ചെവിയിൽ പറഞ്ഞ്‌... "ഇല്ലടി എനിക്ക് മാറിയിട്ടില്ല ഇവന് തന്നെയാ എന്റെ അനിയൻ "കിച്ചു ദ്രുവിനെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു... അത് കേട്ടപ്പോൾ പ്രവി തലയിൽ കയ്യ് വെച്ചു എന്നാൽ ദ്രുവിന്റെ മുഖത്ത് കലിപ്പ് ആയിരുന്നു കലിപ്പ് ട..

"നീയെന്താടി ഇവിടെ "ദ്രുവ് അവളോട് കലിപ്പിൽ ചോദിച്ചു... "ദേ ചെർക്ക എന്നെ ടി പോടീ വിളിച്ചാൽ ഉണ്ടല്ലോ... അതൊക്കെ നിന്റെ മറ്റവളെ പോയി വിളിച്ചാൽ മതി " പ്രവി പറയുന്ന കേട്ട് ഞാനും അച്ചുവും പ്രവിയുടെ അടുത്ത് ചെന്ന് ഏത് മറ്റവൾ എന്ന് ചോദിക്കുമ്പോൾ അർജുനും ഋഷിയെട്ടനും ഏതാടാ ആ പെണ്ണ് എന്ന് അവനെ കുത്തിനു പിടിച്ചു ചോദിക്കുന്നുണ്ടായിരുന്നു... "നിങ്ങള് എല്ലാവരും ഇവിടെ എന്താ ചെയ്യുന്നേ ജ്യോൽസ്യൻ വന്നു എല്ലാരും വന്നാട്ടെ "അമ്മ വന്ന് വിളിച്ചിട്ട് പോയപ്പോൾ ഞങ്ങൾ ദ്രുവിനേം പ്രവിയെയും പിന്നെ എടുത്തോളാട്ടാാ എന്ന നോട്ടം കൊടുത്ത് അങ്ങോട്ടേക്ക് നടന്നു... ജ്യോൽസ്യൻ എന്തെക്കോയെ പറയുന്നുന്ടെലും പെമ്പിള്ളേരെ വിരോധം ഉള്ള ദ്രുവിനെ ഏത് പെണ്ണാണ്.. എന്നായിരുന്നു ചിന്ത... അതിലുപരി പ്രവിയും ദ്രുവും തമ്മിലുള്ള പരിജയം എന്താണ് എന്നും അറിയില്ല്ല... ഞാൻ ചുമ്മാ ദ്രുവിനെ നോക്കിയപ്പോൾ അവൻ എങ്ങോട്ടോ നോക്കി കണ്ണുരുട്ടുവാന്... അവന്റെ നോട്ടം എങ്ങോട്ടാണെന്ന് നോക്കിയ ഞാൻ അറിയാതെ ചിരിച്ചു... നാവ് പുറത്തിട്ടു അവനെ ഇട്ടു കളിയാക്കുന്ന പ്രവിയെ കണ്ടപ്പോൾ വീണ്ടും അറിയാതെ ചിരിച്ചു പക്ഷെ അത് ഉച്ചത്തിൽ ആണെന്ന് മനസ്സിലായത് എല്ലാരുടെയും ദൃഷ്ടി എനിക്ക് നേരെ പതിഞ്ഞപ്പോൾ ആണ്...

അവസാനം ഞാൻ മിണ്ടാതെ നിന്നു.... അങ്ങനെ കല്യാണം അടുത്ത മാസം 20നു നടത്താം എന്ന തീരുമാനം അറിയിച്ചു ജ്യോൽസ്യൻ മടങ്ങി... എല്ലാം കഴിഞ്ഞു എന്ന് വെച്ച തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോൾ അച്ചു കണ്ണു പൊത്തിയത് "അച്ചു എന്താ ചെയ്യുന്നേ നീ " "ഒന്നുല്ലേ മോളേ... നീ അനങ്ങാതെ നിന്നെ " "നീ എവിടെ കൊണ്ട് പോകുന്നെ " "ഞാൻ എവിടേം കൊണ്ട് പോകുന്നില്ല... നീ അനങ്ങാതെ നിക്ക്... ഒരു സർപ്രൈസ് ആണ് " എന്ന് പറഞ്ഞു അവള് കയ്യെടുത്തു... കണ്ണു തുറന്ന് നോക്കിയപ്പോൾ മൊത്തം ഇരുട്ടാണ്... "അച്ചു...എവിടേ നീ... അമ്മാ.. അച്ഛാ... ഋഷിയെട്ടാ " ഓരോ ആൾക്കാരെ വിളിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ല... പെട്ടെന്ന് ലൈറ്റ് ഒൺ ആയി... അവിടെ മൊത്തം കളർ ലൈറ്സ്‌ ഒൺ ആക്കി അച്ഛന് അമ്മ എല്ലാരും ചിരിക്കുന്നു... എല്ലാവരെയും ഒന്ന് നോക്കി എന്താ നടക്കുന്നെ എന്ന് തിരിയാതെ നിന്നപ്പോൾ ആണ്.. മുന്നിൽ ഒരു മുട്ട് കുത്തി എനിക്ക് നേരെ മോതിരം നീട്ടി നിൽക്കുന്ന ഋഷിയെട്ടനെ കണ്ടത്... ആ ദൃശ്യം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു....നിയന്ത്രമില്ലാതെ എന്റെ കവിലൂടെ ഒലിച്ചിറങ്ങി... "ഒന്ന് കയ്യ് നീട്ട് പെണ്ണെ... കിടന്ന് മോങ്ങതെ "എന്നും പറഞ്ഞപ്പോൾ ഋഷിയെട്ടന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ഞാൻ കയ്യ് നീട്ടി... എന്റെ മോതിരവിരലിൽ ഋഷിയെട്ടൻ മോതിരം അണിഞ്ഞു തന്നു...

മോതിരത്തോടപ്പം എന്റെ കയ്യില് ആ ചുണ്ടുകൾ പതിഞ്ഞു... അവിടെമാകെ റോസാപ്പൂ ഇതളുകൾ വീണു കൊണ്ട്ഇരുന്നു... അപ്പോഴാണ് മേലേ നിന്നു റോസ് താഴേക്ക് ഇടുന്ന ദ്രുവിനേം പ്രവിയെയും അർജുനേം അച്ചൂനേം കണ്ടത്... ഓരോ ഇതളുകൾ വീഴുമ്പോഴും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സന്തോഷാവധി ആയിരുന്നു ഞാൻ... ഋഷിയെട്ടന്റെ കയ്യിലേക്കും മോതിരമണിയുമ്പോൾ ആ കണ്ണുകൾ എന്നിലേക്ക് തങ്ങി നില്കുന്നത് ഞാനറിഞ്ഞു... അറിയാതെ മുഖം നാണത്താൽ കുനിഞ്ഞു.... കുറച്ചു നേരം ഫോട്ടോ എടുപ്പ് കഴിഞ്ഞു എല്ലാരും ഫുഡും കഴിച്ചു ഇറങ്ങാനായി.... "എന്റെ മോളില്ലാതെ ഒരു രസം ഇല്ലാ പെട്ടന്ന് വാട്ടോ "ഋഷിയെട്ടന്റെ അമ്മ പറഞ്ഞപ്പോ സ്നേഹപൂർവ്വം ഞാൻ തലയാട്ടി... എല്ലാരും ഇറങ്ങി പക്ഷെ പ്രവിയെ ഞാനും അച്ചുവും പിടിച്ചു വെച്ചു അവരോട് റ്റാറ്റാ പറഞ്ഞു... അതുപോലെ അർജുനും ഋഷിയെട്ടനും കയ്യ് ദ്രുവിന്റെ തോളിലിട്ട് കൊണ്ട് അവനേം കൊണ്ട് പോകുന്നത് കണ്ടപ്പോൾ ചിരി വന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story