കൃഷ്ണ: ഭാഗം 31

krishna

എഴുത്തുകാരി: Crazy Girl

"അപ്പോഴേ ഞാൻ പറഞ്ഞതാ.. ഇന്ന് ലീവ് എടുക്കാ ലീവ് എടുക്കാ എന്ന്... ഇതിപ്പോ തൂങ്ങുന്നത് കണ്ടില്ലേ "കമ്പനിയിലേക്ക് കേറുമ്പോൾ കണ്ണടഞ്ഞു പോകുന്നത് കണ്ടപ്പോ തൂങ്ങിക്കൊണ്ട് നടക്കുന്ന അച്ചുവായിരുന്നു.. എങ്ങനെ തൂങ്ങാണ്ടിരിക്കും ലവളുടെ lkg പ്രതികാര കഥ കേട്ട് കിടന്നത് രാവിലെ 3 മണിക്കായിരുന്നു... കിടന്നോണ്ടിരിക്കുമ്പോളും കേട്ടു അവള്ടെ ബാർബിടെ ഡബ്ബറും സ്പൈഡർമാന്റെ പെൻസിലും കട്ട് കൊണ്ട് പോയാ കഥ... ഞാൻ നേരെ ദ്രുവിന്റെ ക്യാബിനും അവള് അർജുന്റെ ക്യാബിനിലേക്കും ചെന്ന്... *********** (അർജുൻ ) "ആഹ് വന്നോ "അജു "എന്തേയ് വരണ്ടേ "അച്ചു "ഓഹ് വന്നിട്ട് ഇപ്പൊ എന്തിനാന്ന് "അജു അതിനു അച്ചു ഒന്ന് പുച്ഛിച്ചു... എനിക്ക് ഉറക്ക് വന്ന് പോയി അല്ലേൽ ഇതിനു മറുപടി ഞാൻ തന്നേനെ (ആത്മ) എന്ന അജുവിനും ഉറക്കം തൂങ്ങുവായിരുന്നു... ബട്ട് ഡ്യൂട്ടി is ഡ്യൂട്ടി എന്നല്ലേ... അവന് ഫയൽ എടുത്തു ഓരോന്ന് നോക്കാൻ തുടങ്ങി... "ഇന്നാ ഇതൊന്നു കറക്റ്റ് ചെയ്യ് " ഈശ്വര പെട്ട്... എനിക്ക് ഉറങ്ങണം... എങ്ങനേലും ഇതിൽ രക്ഷപ്പെട്ടാൽ.. കുറച്ചു ഉറങായിരുന്നു... തല പൊട്ടുന്ന വേദനയാണ്... എന്താ ഇപ്പൊ ചെയ്യാ... "നീ എന്താ നോക്കി നികുന്നെ ചെയ്യടി " "ഞാൻ ചെയ്യണോ " "വേണ്ട നിന്റെ തന്തയെ വിളിക്കാം" "ടാ പട്ടി എന്റെ ഡാഡിയെ പറഞ്ഞാൽ ഉണ്ടല്ലോ...

നിനകറീല എന്റെ ഡാഡിയെ... ഞാൻ നിന്നെ കുറിച് ഒന്ന് പറഞ്ഞാൽ ഉണ്ടല്ലോ എന്റെ ഡാഡി ഫ്ലൈറ്റും പിടിച്ചു പറന്ന് വരും... "അച്ചു അവനെ നോക്കി പറഞ്ഞു കയ്യും കെട്ടി നിന്നു "നിന്റെ ഡാഡി ആര് ഹനുമാനോ ഫ്ലൈറ്റും പിടിച്ചു പറന്നു വരാൻ "എന്നവൻ പുരികം പൊക്കി പറഞ്ഞപ്പോ അവള് ടേബിളിൽ ഉണ്ടായ വെള്ളം എടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ച്... അജു ഞെട്ടി എണീറ്റ് അവളെ കൂർപ്പിച്ചു നോക്കി അതിനു അവള് ചുണ്ട് കോട്ടി മുഖം ചിരിച്ചപ്പോൾ അവന് ജഗ്ഗിലെ വെള്ളം എടുത്ത് അച്ചുവിന്റെ മുഖത്തേക്ക് നീട്ടി ഒഴിച്ച്... സബാഷ് പിന്നെ അവിടെ നടന്നത് അവന് അവളുടെ മുടിയിൽ പിടിക്കുന്നു അച്ചു അജുവിന്റെ മുടിയിൽ പിടിക്കുന്നു.... രണ്ടു മുടിപിടിച്ചോണ്ട് വട്ടം കറങ്ങുന്നു... *********** കിച്ചു ക്യാബിനിലെ ഡോർ തുറന്നപ്പോൾ കണ്ടു ടേബിളിൽ തല വെച്ച് കിടക്കുന്ന ദ്രുവിനെ... അവന്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ.. "ദ്രുവേ... മോനെ..ഈ ഫയൽ ഒന്ന് നോക്കെടാ " അവന് തല പൊക്കി കണ്ണൊക്കെ അമർത്തി തുറന്നു നോക്കി... പാവോ ഇന്നലെ ഒരുപോലെ കണ്ണടിച്ചില്ല തോന്നുന്നു.. "എന്റെ പൊന്ന് കിച്ചു ഫയൽ ഒക്കെ നാളെ.. ഞാൻ കുറച്ചു ഉറങ്ങട്ടെ... അല്ലെ താ അവിടെ ഇരുന്നു നീ തന്നെ നോക്കിക്കോ " "അയ്യെടാ അതൊന്നും പറ്റില്ലാ നീ നോക്ക് ....

ഞാൻ കുറച്ചു കിടക്കട്ടെ " "അപ്പൊ ഇന്നലെ ഉറങ്ങീല അല്ലെ " "നിന്റെ വീര ശൂരാ പരാക്രമ കഥ കേട്ടപ്പോൾ ഉറങ്ങാൻ നല്ലോണം വയ്കി പോയി"ഞമ്മള് നന്നായി ഒന്ന് ഇളിച്ചു പറഞ്ഞപ്പോ ലവൻ അവിഞ്ഞ ചിരി പാസ്സ് ആക്കി... "എന്നാലേ ഞാൻ പോകുവാ... ഇന്റെ അളിയനും ലെ കോഴി ദാമുവും കൂടി എന്നേ ഇന്നലെ ഉറങ്ങാൻ വിട്ടില്ലാ... എന്തായാലും എന്റെ മുത്തായാ ചേച്ചി കുട്ടി ഇന്ന് അളിയന്റെ ക്യാബിനിൽ ഇരുന്നോ.." "അയ്യോടാ മോനെ അങ്ങനെ നീ പോകണ്ടാ.. അവിടെ ഇരിക്കെടാ " "സോറി കിച്ചൂസ് ഞാൻ പോയി എന്നും പറഞ്ഞു അവൻ ഇറങ്ങിയോടി " പ്രതേകിച്ചു പണിയൊന്നും അവനില്ലാ.... പുതിയ അഡ്മിഷൻ അല്ലെ അതോണ്ട് ഋഷിയെട്ടനും അർജുവും തന്നെയാണ് കാര്യങ്ങൾ നോക്കുന്നത് ഞാനും അച്ചുവും പിന്നെ നോക്കു കുത്തി എന്ന് പറയുന്നത് ആയിരിക്കും ശെരി... ഏതായാലും ഇന്ന് പ്രതേകിച്ചു വർക്ക്‌ ഒന്നുല്ല... അതോണ്ട് ഞാനും ക്യാബിനിൽ നിന്ന് ഇറങ്ങി അർജുൻറേം അച്ചുടേം ക്യാബിനിലേക്ക് ചെന്ന്.... "ദേവിയെ 😲" എന്റെ അലറൽ കേട്ട് അച്ചു കുത്തിനു പിടിച്ചിരിക്കുന്ന അജുവിനെ വിട്ടു.. അവന് നടുവിൽ കയ്യ് വെച്ചു നിവർന്നു നിന്നു "നിങ്ങള് എന്താ കാണിക്കുന്നേ.. ഇതെന്താ ഗുസ്തിയോ " അതിനു അവർ രണ്ടും പരസ്പരം ചീറി കൊണ്ട് നോക്കുവായിരുന്നു...

"അജു നിനക്ക് വല്ലതും പറ്റിയോ " "കിച്ചു നീ വന്നത് കൊണ്ട് ഈ ജാക്കിടെ പെങ്ങൾടെ കയ്യിന്ന് രക്ഷപെട്ട് .... കുറച്ചൂടെ വൈകിയിരുന്നേൽ നിനക്ക് റീത്ത് വാങ്ങാൻ പോകയിരുന്നു " "ജകീടെ പെങ്ങളോ "ഞാൻ "പിന്നെ ഇവള് കരാട്ടെ കുങ്ഫു ഗുസ്തി എല്ലാം പഠിച്ചു വെച്ചത് എന്റെ നെഞ്ചത് പ്രയോകിക്കാണല്ലോ... അപ്പൊ ഇവളെ ഞാൻ എന്ത് വിളിക്കണം "എന്ന് അവന് നടു തടവി പറയുമ്പോൾ ഒരു സൈഡിൽ നിന്ന് അച്ചു തൂങ്ങുന്ന തിരക്കിൽ ആയിരുന്നു.. അവസാനം രണ്ടിനേം പിടിച്ചു രണ്ട് സൈഡിൽ ഇരുത്തി.. ഇന്നലെത്തെ ഉറക്ക് ഉള്ളത് കൊണ്ട് രണ്ടും അവിടെ കിടന്നു... ഞാൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി അവര് കിടന്നോട്ടെ എന്ന് വെച്ച ഡോറിൽ " ബ്രേക്ക്‌ "എന്ന് ഇട്ടു കൊണ്ട് അവിടെ നിന്ന് ഋഷിയെട്ടന്റെ ക്യാബിനിലേക്ക് ചെന്ന്... അവിടെ ചെന്നപ്പോ ആ ശ്രേയ ഉണ്ടായിരുന്നു.. ഇപ്പൊ അവൾക്ക് എന്നേ കാണുമ്പോൾ ചെറുതായി പേടിയൊക്കെ ഉണ്ട്... അന്ത ഭയം ഇരിക്കണം... പക്ഷെ ഋഷിയെട്ടൻ ഞാൻ വന്നത് അറിഞ്ഞിട്ടും എന്നേ ഒന്ന് മൈൻഡ് പോലും ആക്കിയില്ല... ശ്രേയയോട് ഫയൽ എക്സ്പ്ലെയിൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു... അതുകൊണ്ട് ഞാൻ നേരെ അവിടെയുള്ള ചെയറിൽ ഇരുന്നു... "ok ആഫ്റ്റർ ഫിനിഷിങ് ദിസ്‌ കീപ് ദിസ്‌ ഫയൽ വിത്ത്‌ യു " ശ്രേയ ഫയലും കൊണ്ട് ക്യാബിനിൽ നിന്നിറങ്ങി..

.എന്നേ ഒന്ന് നോക്കി ചിരിക്കുമെന്ന് പ്രധീക്ഷിച്ചു അങ്ങേരുടെ വായി നോക്കി നിക്കുന്ന ഞാൻ ശശി .. അവള് പോയ ഉടൻ തൊരപ്പൻ വേഗം ലാപ്ടോപ്പിൽ കണ്ണെടുക്കാതെ നോക്കി നിന്നു... അത് കണ്ടപ്പോ സങ്കടം വന്നു...എന്നേ നോക്കുന്നത് പോയിട്ട് ഇങ്ങനൊരു ആളുണ്ട് എന്ന ഭാവം പോലും ഇല്ലാ... എന്ന ലാപ്ടോപ് നോക്കുന്ന കണ്ട തോന്നും ഇങ്ങേരെ കെട്ടാൻ പോകുന്നത് ആ കുന്ത്രാണ്ടം ആണെന്ന്... "ഇങ്ങനെ അടുത്തൂടെ നോക്കുന്നത് എന്തിനാ അതിന്റെ ഉള്ളിൽ കേറി ഇരിക്ക് "എന്നും പറഞ്ഞു ഞാൻ ഡോർ വലിച്ചടച്ചു ദ്രുവിന്റെ ക്യാബിനിലേക്ക് ചെന്ന്... ഓന്തിന്റെ സ്വഭാവം ആണ്.. ഇങ്ങേരെ കെട്ടാൻ നിന്ന എന്നേ പറഞ്ഞ മതി.. എപ്പോഴാ മുഖം മാറുന്നെ എന്ന് അറിയില്ല കാലമാടൻ... ക്യാബിനിലെ ഗ്ലാസ്‌ പോലെയുള്ള ഭിത്തിയിൽ നിന്ന് പുറത്തേക്ക് നോക്കി കയ്യും കെട്ടി പിറുപിറുത്തോണ്ട് നിന്നു... "എന്താണ് ഫാരിയെ പിറുപിറുക്കുന്നെ... എന്നേ പ്രകുവാണോ " എന്നേ വയറിൽ ഇഴഞ്ഞു വന്ന കയ്യ്കൾ ഞാൻ തട്ടി മാറ്റി... ഞാൻ നോക്കി പേടിപ്പിച്ചു.. "ഉഫ് എന്നേ ഇങ്ങനെ നോക്കല്ലേ പെണ്ണെ... കണ്ട്രോൾ പോവുകയാ " "പൊക്കോണം തോന്നുമ്പോ മാത്രം വന്ന മതി... നേരത്തെ എന്ത് ജാട ആയിരുന്നു...എന്നേ കണ്ട ഒന്ന് മിണ്ടിയാൽ എന്താ.. അതു പോട്ടെ അറ്റ്ലീസ്റ്റ് ഒന്ന് ചിരിച്ചൂടെ... "

"അയ്യോടി നിന്റെ ഈ കുശുമ്പ് കാണാൻ വേണ്ടിയല്ലേ... ഞാൻ അങ്ങനെ നിന്നെ...." "മതി ഒന്ന് പോയാട്ടെ... എനിക്ക് കുറച്ചു സമാധാനം വേണം " "എനിക്കും വേണം " "സമദാനോ ചോയ്ക്കുമ്പോ തരാൻ ഞാൻ ഇവിടെ സമാധാനം വില്കുന്നൊന്നും ഇല്ലാ " "അയിന് എനിക്ക് ആവിശ്യത്തിന് സമാധാനം ഒക്കെ ഉണ്ട്.. എനിക്ക് അതല്ല വേണ്ടത്... " "പിന്നെ " അത് പറഞ്ഞപ്പോ തിരിഞ്ഞു നിന്ന എന്നേ നേരെ നിർത്തി .... മുഖത്തോടെ വിരലോടിച്ചു ചുണ്ടിൽ തൊട്ടു കാണിക്കുമ്പോൾ ആ ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരിയുണ്ടായിരുന്നു....അത് കണ്ടപ്പോൾ മനസ്സിൽ ഉള്ള പരിഭവം എല്ലാം അലിഞ്ഞു പോയിരുന്നു...പക്ഷെ അത്രപെട്ടെന്ന് തോറ്റു കൊടുക്കാൻ നിന്നില്ല... "ഇല്ലാ... ഞാൻ എനി മിണ്ടാനെ വരില്ല "എന്ന് പറഞ്ഞു കുതറി മാറി... ഋഷിയെട്ടൻ കാണാതെ ചിരി ഒളിപ്പിക്കുമ്പോൾ വീണ്ടും എന്റെ കയ്യില് പിടിച്ചു ആ നെഞ്ചത്തേക്ക് ഇട്ടായിരുന്നു... "വിട്... ആരേലും വരും മാർ... ഋഷിയെട്ടാ കളിക്കല്ലേ " "ഇല്ലാ ആരും വരില്ലാ... ഞാൻ പുറത്ത് ബ്രേക്ക്‌ എന്ന് ബോർഡ് വെച്ചിട്ടുണ്ട്... " എന്നും പറഞ്ഞു എന്നിലേക്ക് മുഖം അടുപ്പിക്കുമ്പോൾ ഞാൻ തല പരമാവധി മുഖം ബാകിലോട്ട് പോകുന്നുണ്ടായിരുന്നു... പക്ഷെ വീണ്ടു ആ ശ്വാസഗതി എന്നിലേക്ക് തട്ടുമ്പോൾ ചുണ്ട് ഇറുക്കി പിടിച്ചു കണ്ണടച്ചു അനക്കം ഒന്നും കാണാഞ്ഞത് കണ്ടപ്പോ മെല്ലെ കണ്ണു തുറന്ന് നോക്കി... കൺ ചിമ്മാതെ എന്നേ നോക്കി നിൽക്കുന്ന ഋഷിയെട്ടനെ ഞാൻ പ്രണയപൂർവം നോക്കി നിന്നു പോയി..

പെടുന്നനെ എന്നേ തിരിച്ചു നിർത്തി വയറിലൂടെ വരിഞ്ഞു മുറുകി ഷോൾഡറിൽ തല വെച്ചു ഋഷിയെട്ടൻ നിന്നു... പരസ്പരം ഒന്നും മിണ്ടാതെ ഒരുപാട് നേരം അങ്ങനെ നിന്നു.. "ഋഷിയെട്ടാ... എനിക്ക് ഇപ്പൊ എത്ര സന്തോഷം ഉണ്ടെന്ന് അറിയോ... എനിക്ക് പണ്ട് ഒരു ഉറപ്പും ഇല്ലായിരുന്നു സങ്കടങ്ങളിൽ നിന്നു കര കയറാൻ കഴിയും എന്ന്.. പക്ഷെ ഇപ്പൊ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നുവാ... പണ്ടേ ഒരു പൊട്ടി പെണ്ണായിരുന്നു ഞാൻ.. ആരെന്ത്‌ പറഞ്ഞാലും കരയാൻ മാത്രമേ അറിയൂ.. ചിലപ്പോഴൊക്കെ ചിരിക്കാൻ വരെ മറന്ന് പോയിട്ടുണ്ടാകും എന്നേ ഇങ്ങനെ ആക്കിയത് ഋഷിയെട്ടന്റെ അച്ഛനും പിന്നെ ഈ ചൂടനും ആണ്....ഒരുപക്ഷെ ഋഷിയെട്ടൻ എന്നേ അന്ന് അവഗണിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും എനിക്ക് ഇതാ ഇത് പോലെ നിൽക്കാൻ പറ്റില്ലായിരുന്നു.... ഋഷിയെട്ടാ... എന്നേ എനി ഒരിക്കലും കയ്യ് വിടില്ലല്ലോ "എങ്ങോട്ടോ നോക്കി നിൽക്കുന്ന ഋഷിയെട്ടനോട് പറയുമ്പോൾ ഒന്ന് മൂളുക മാത്രമായിരുന്നു എപ്പോഴോ എന്റെ കഴുത്തിൽ തട്ടുന്ന ചുംബനങ്ങൾ ഒരു ചിരിയാലെ ഞാൻ ഏറ്റുവാങ്ങി.. ************ "ഈ ചായയിൽ എന്ത് കൊണ്ടാ ബിസ്ക്കറ്റ് മൂക്കുമ്പോൾ വീഴുന്നത് എന്നറിയോ ആന്റിക്ക് " ചായ കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് പ്രവി പറഞ്ഞത് "അത് അലിഞ്ഞു പോകുന്നത് കൊണ്ടല്ലേ " "അല്ലാ " "പിന്നെ " "അത് ഈ ചായയും ബിസ്‌ക്കറ്റും തമ്മിൽ ആർക്കുമറിയാത്ത.. ഒരു കഥയുണ്ട്.. "

"എന്ത് കഥ "രാധിക സംശയത്തോടെ പ്രവിയോട് ചോദിച്ചു "ഒരു ദിവസം നമ്മടെ ഈ ചായയും ബിസ്കറ്റും ഒരു ബെറ്റ് വെച്ചു... ചായ പറഞ്ഞു രാവിലെ എണീച്ചാൽ ഈ മനുഷ്യർക്ക് ചായ ഇല്ലാതെ പറ്റില്ലാന്ന്... അപ്പോഴാണ് നമ്മടെ ബിസ്കറ്റ് ടീമ്സിന്റെ എൻട്രി... അപ്പൊ ഒരു ബിസ്കറ്റ് പറഞ്ഞു.. ഞങ്ങൾ ഉള്ളോണ്ടാണ് നിന്നെ എല്ലാരും ഇഷ്ടപ്പെടുന്നത് എന്ന്... ബിസ്കറ്റ് ഇല്ലേൽ ചായ ഇല്ലാ അത് വെറും തോന്നൽ ആണ്... ഞാൻ ഒന്ന് നിന്റെ മേലേ വീണാൽ അലിഞ്ഞു ഇല്ലാതേ ആകും നിന്റെ ഈ ക്രീമൊക്കെ നമ്മടെ ചായയും വിട്ട് കൊടുത്തില്ല.. അപ്പൊ ബിസ്ക്കറ്റ് പറഞ്ഞു നമ്മക്ക് കാണാം എന്ന്... ചായയും കാണാം എന്ന് പറഞ്ഞു... അങ്ങനെ അവരുടെ അടിയാണ് ഞങ്ങൾ സഹിക്കുന്നത്.. ചില ബിസ്ക്കറ്റ് ചായയിൽ അലിഞ്ഞു പോകുമ്പോൾ ചായ ജയിക്കും... എന്ന ചില ബിസ്‌ക്കറ്റ് ചായയിൽ വീണില്ലെങ്കിൽ അത് ബിസ്കറ്റിന്റെ ജയം... ഇപ്പൊ മനസ്സിലായൊ ഈ ചായയും ബിസ്കറ്റും കഴിക്കുന്ന ഞങ്ങൾ ആണ് അവരുടെ അടിപിടിക്ക് കൂട്ട് നിക്കുന്നെ " എന്ന് പറഞ്ഞു പ്രവി രാധികയെ നോക്കി കഥ നിർത്തിയപ്പോൾ... അവള്ടെ കഥ കേട്ട് വിളറി വെളുത്ത അവസ്ഥയിൽ ആയിരുന്നു... അവസാനം അവള്ടെ തലയിൽ പൊട്ടി പെണ്ണ് എന്നും പറഞ്ഞു ഒരു കൊട്ട് കൊടുത്തു എണീച്ചു പോയി... പ്രവി പോസ്റ്റ്‌ അടിച്ചു ഇരിക്കുമ്പോ ആണ് അവൾക്ക് വീടൊക്കെ കാണാൻ പൂതി.. എല്ലാ മുറിയിലും ബാൽക്കണിയിലുമൊക്കെ നടന്നു അവസാനം ദ്രുവിന്റെ മുറിയിൽ കയറി...

"ഇതെന്താണ് ജിംനാസ്റ്റിക് ഗാലറിയോ... വെറുതെ അല്ലാ മസിൽ ഒക്കെ ഉരുട്ടി കയറ്റി നിക്കുന്നത്... ഈ സദാനമൊക്കെ വിശക്കുമ്പോൾ എടുത്ത് കഴിക്കുന്നുണ്ടാകും " "ഡീ 😠" "യാരത്... യൂ againnnn " "നിനകെന്താടി എന്റെ മുറിയിൽ കാര്യം... " "ഓഹ് പാഞ്ഞു വന്നു എന്റെ നെഞ്ചത്തേക്ക് കേറല്ല.. ഞാൻ ഈ മുറിയൊന്നു കാണാൻ കേറിയതാ... അതിനു ഇങ്ങനെ കോരക്കണ്ട " "ഋഷിടെ പെങ്ങൾ ആണെന്ന് കരുതി എന്നിൽ നിന്ന് യാതൊരു സഹതാപവും കിട്ടും എന്ന് വിചാരിക്കണ്ട " "ഓഹ് പിന്നെ ആർക്ക് വേണം സഹതാപം... അല്ലാ സഹതപിക്കാൻ ഞാൻ ഇവിടെ കയ്യും കാലും ഒന്നുല്ലാണ്ട് ഒന്നുമല്ല നികുന്നെ... പിന്നെ നിന്റെ സഹതാപം കിട്ടീട്ട് എനിക്ക് മുട്ട പഫ്സ് വരെ വാങ്ങാൻ കഴിയില്ല അല്ല പിന്നെ... " "ചെല്ലക്കാണ്ട് ഇറങ്ങി പോടീ.. പുല്ലേ" "ന്റെ നെഞ്ചാകെ നീയല്ലേ... എന്റെ ഉന്മാദം നീയല്ലേ... നിന്നെ അറിയാൻ ഉള്ളൂ നിറയെ ഒയുകി ഒയുകി ഓഓഓഓഓഓ " അവന് പറയുന്നത് കേൾക്കാതെ തൊള്ള പൊട്ടും വിധം പാട്ടും പാടി തുള്ളികൊണ്ട് അവള് മുറിയിൽ നിന്ന് ഇറങ്ങി... ഈ സാദനം കടിക്കോ എന്ന രീതിയിൽ ദ്രുവും... *********** "നീയെന്താടാ.. നേരത്തെ ഇറങ്ങിയത് "ദ്രുവിന്റെ വീട്ടിൽ കിച്ചുവിനെ കൊണ്ടാക്കാൻ വന്ന ഋഷിയായിരുന്നു... "ഓഹ് ഇന്നലെ ഒറങ്ങാൻ വിടാതെ നിന്നിട്ട്... ചോദിക്കുന്ന കണ്ടില്ലേ... അളിയൻ ആണൊന്നും നോക്കില്ല ഒറ്റ വീക്ക് തന്നാൽ ഉണ്ടല്ലോ " "പിന്നെ നിന്റെ കഥ കേൾക്കാൻ വേണ്ടിയല്ലേ...

എവിടെ കഥയിലെ നായിക... അവളേം കൊണ്ട് പോകാനാ ഞാൻ വന്നത് "ഋഷി ആയിരുന്നു.. "ഋഷിയെട്ടാ സത്യം പറഞ്ഞ അവള് പൊളിയാട്ടോ... രണ്ട് ദിവസം കൂടി ഇവിടെ നിർത്തിക്കാമായിരുന്നു..."കിച്ചു "അയ്യോ കിച്ചു.. അത് വേണ്ട അത് വേണ്ട "അലറിക്കൊണ്ട് ദ്രുവ് ആയിരുന്നു അതിൽ നിന്ന് മനസ്സിലായി രണ്ടും നല്ല അടക്കേം ചക്കരേം പോലെ ആണെന്ന് 😂 "പലവട്ടം കാത്തു നിന്നു ഞാൻ കോളേജിൽ മൈതാനത് ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ " പാട്ടും പാടി പടിയിറങ്ങി വരുന്ന പ്രവിയെയും.. ആ പാട്ട് ആരെ കൊള്ളിച്ചാണ് പാടുന്നേ എന്ന് മനസ്സിലായപ്പോ ചിരി കടിച്ചു പിടിച്ചു കൊണ്ട് രണ്ടും ദ്രുവിനെ നോക്കി... ദ്രുവ് രണ്ടിനേം കണ്ണുരുട്ടി നോക്കി പ്രവിയെ പുച്ഛിച്ചു മുറിയിലേക്ക് നടന്നു... "എന്ന പോയാലോ "പ്രവി.. " ശെരി കിച്ചു വിളിക്കാം "എന്ന് പറയുമ്പോൽ ആരോ ചത്ത പോലെ ട്യൂൺ ഇട്ടു കൊണ്ട് നിക്കുന്ന പ്രവിയെം വലിച്ചു കൊണ്ട് ഋഷി നടന്നു... *********** "നീ ഇത് എന്ത് കണ്ടിട്ടാണ് റജി... ഞാൻ നോക്കികൊളാം ഇത്... " "എന്നിട്ട് എന്ത് കിട്ടി റാം... ഇത്രേം ദിവസം നീ തന്നെയല്ലേ നോക്കിയത്... എനി ഞാൻ എന്റേതായ കളി കളിക്കും... അതിൽ റജി ആഗ്രഹിച്ചത് കിട്ടുകയും ചെയ്യും നോക്കിക്കോ നീ " എന്നും പറഞ്ഞു മനസ്സിൽ എന്തോ ഉറപ്പിച്ച പോലെ അവള് മുറിയിലേക്ക് കയറി കതകടച്ചു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story