കൃഷ്ണ: ഭാഗം 33

krishna

എഴുത്തുകാരി: Crazy Girl

"ചേട്ടനെന്നെ മനസ്സിലായോ? " "പ്രവിണയല്ലേ " "അപ്പൊ അറിയാലേ " "പിന്നെ അറിയാതെ.. താനെന്താ ഇവിടെ " "ബിരിയാണി വെക്കാൻ വന്നതാ " "ഏഹ് " "ഹിഹി എന്റെ ചേട്ടാ ഇവിടെ ഷർട്ട്‌ എടുക്കാൻ അല്ലാതെ എന്തിനാ വരുന്നേ " "ഹഹ.. വിചാരിച്ച പോലെ അല്ല... ആള് കോമഡി ആണല്ലേ " "യഹ് യഹ് പറ്റിപ്പോയി.. ജന്മനാ ഇങ്ങനെയാ.. എന്ത് ചെയ്യാനാ " "😂😂... അല്ലാ ഒറ്റക്കാണോ വന്നത് " "അയ്യോ അല്ല.. അതാ അവിടെ നിക്കുന്നവരുടെ ഒപ്പരം വന്നതാ " പ്രവി ഋഷിയെയും കൂട്ടതെയും ചൂണ്ടി പറഞ്ഞു.. അതിനു ശേഷം അവരെ കയ്യ് കൊണ്ട് വരാൻ പറഞ്ഞു... "ഇതെന്റെ ചേട്ടൻ... ചേട്ടന്റെ കല്യാണമാ... ഇതാണ് പെണ്ണ്... അപ്പൊ ഡ്രസ്സ്‌ എടുക്കാൻ വന്നതാ ഇതൊക്കെ ചേട്ടന്റെ ഫ്രണ്ട്സ് ഈ നിൽക്കുന്ന മുരടൻ ചേച്ചിടെ അനിയൻ "പ്രവി അറിയാതെ പറഞ്ഞ് പോയതാണേലും ആർക്കും അത് മനസ്സിലായില്ല... എല്ലാരും ആ പയ്യനെ നോക്കുന്ന തിരക്കിൽ ആയിരുന്നു... നല്ല നീളം വെളുത്ത മുഖം... ചെമ്പൻ നിറമുള്ള മുടികൾ... പല്ലിനു ഇടക്ക് ഇടക്ക് കത്തുന്ന തിളക്കം ... പല്ലിനു ക്ലിപ്പ് ഇട്ടിട്ടുണ്ടെ 😛... കൊള്ളാല്ലോ പയ്യൻ "അച്ചു ആത്മകതിച്ചു... അത് പോലെ തന്നെ ആയിരുന്നു കിച്ചുവും ഒരു നിമിഷം രണ്ടും അവനെ നോക്കി നിന്നു... എന്നാൽ ആൺപടകൾ അവന്റെ കുറവ് നോക്കുന്ന തിരക്കിൽ ആയിരുന്നു...

അസൂയ വെറും അസൂയ " "ഹൈ ആം ഋഷി " "ഹൈ ആം ശ്രീനിഷ്... ശ്രീനി വിളിക്കും " "ആര് വിളിക്കും "അജു ദ്രുവിന്റെ ചെവിയിൽ.. "ആരേലും ആയിരിക്കും "ദ്രുവ് "ok എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകട്ടെ... യൂ continue "എന്നും പറഞ്ഞു ഋഷിയും എല്ലാവരും അവന് ഒരു നോട്ടം കൊടുത്ത് തിരിച്ചു നടന്നു... ഋഷിപ്രവിടെ കയ്യില് പിടിച്ചു ... അല്ലേൽ അവള് വരില്ല എന്നറിയാം... അങ്ങനെ നടക്കാൻ ഒരുങ്ങുമ്പോൾ ആണ് പ്രവി ഒന്ന് നിന്നു... എന്നിട്ട് പുറകിലേക്ക് തിരിഞ്ഞു... ശ്രീനിയും അവളെ നോക്കി... "പറ്റിയാചാൽ ഒരു ഡ്യൂറ്റ് അടി മുത്തുമണിയെ 😜" എന്നും പറഞ്ഞു ഫ്ലയിങ് കിസ്സും കൊടുത്തു... അവന് അത് ചിരിയോടെ നോക്കി നിൽക്കായിരുന്നു.... "നീ ഇങ് വന്നേ... അവളുടെ ഒരു ഡ്യൂറ്റും മുത്തുമണിയും... നിന്നെ ആ അർജുൻ റോസ്റ്റിനു കൊടുക്കാൻ സമയം ആയി "ഋഷി അവളേം വലിച്ചു നടന്നു... പുറകിൽ എല്ലാരും ചിരിച്ചു കൊണ്ടും എന്ന ദ്രുവിന്റെ മുഖത്ത് ഒരു കുത്തിയാൽ ചോര തെറിക്കും അവസ്ഥ ആയിരുന്നു... ആരോട് പറയാൻ ആര് കേൾക്കാൻ 😂..

"ഒരു കാര്യം ചെയ്യ് എന്റെ ഗ്രൂമിനുള്ള ഡ്രസ്സ്‌ തെ ആ സെക്ഷൻ ആണ് ഞാനും ഋഷിയും അത് സെലക്ട്‌ ആക്കാം "ദ്രുവ് "അപ്പൊ നിനക്ക് ഡ്രസ്സ്‌ എടുക്കണ്ടേ... തത്കാലം നീ ഇവിടുന്ന് സെലക്ട്‌ ആക്ക്... ഞാൻ അങ്ങോട്ട് പോകാം " "ഒറ്റക്കോ.. "അജു "അല്ല തെ ഇവളേം കൊണ്ട് "എന്നും പറഞ്ഞു കിച്ചുവിന്റെ കയ്യില് പിടിച്ചു ഋഷി നടന്നു... അപ്പോഴേക്കും അവിടെ ചുമ തുടങ്ങിയിരുന്നു... "ദേ മനുഷ്യ നിങ്ങള്ടെ ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട്.. എന്നേ നാറ്റിചെ അടങ്ങൂ അല്ലെ "കിച്ചു ഋഷിയെ നോക്കി പല്ലുരുമ്മി "എന്തുവാടി മൂഡ് കളയല്ലേ... നീ സെലക്ട്‌ ആകുന്ന ഡ്രസ്സ് ഇടാൻ വേണ്ടിയല്ലേ.. ഞാൻ ഇങ്ങനെയൊക്കെ.. എന്നിട്ട്.. നിനക്ക് അങ്ങനെ വല്ല വല്ല ചിന്തയും ഉണ്ടോ നോക്കിയേ... നിന്റെ പുറകെ നടക്കുന്നെ എന്നേ പറഞ്ഞാൽ മതി... നീ അവരുടെ കൂടെ പൊക്കോ.. ഞാൻ ഒറ്റക്ക് നോക്കിക്കോളാം.. "മുഖത്ത് സെന്റി ഒക്കെ ഫിറ്റ്‌ ആക്കി പറയുമ്പോ കിച്ചുവിന് അവനോട് വാത്സല്യവും അത് പോലെ അവന്റെ expression കണ്ട് ചിരിയും വന്നു.... "അഹ്‌ണോടാ ചക്കരെ... എന്റെ മുത്തിനു ഞാൻ സെലക്ട്‌ ആകാം പോരെ "എന്ന് അവള് അവന്റെ താടിയിൽ പിടിച്ചു പറഞ്ഞപ്പോ ആക്ടിങ് ഏറ്റു എന്ന രീതിയിൽ തല ഉയർത്തി നിക്കുവായിരുന്നു ഋഷി... *********** "അച്ചു മോളേ എന്തെടുക്കുവാ "അജു "ഡിസ്കോ കളിക്കുവാ എന്തേയ് " "അവള്ടെ ഒരു ക്യോമാടി... ഒരൊറ്റ അടി " എന്ന് പറഞ്ഞു കയ്യ് പൊക്കി അച്ചുവിന്റെ മുഖത്ത് തട്ടാൻ നിന്നപ്പോ അവള്ടെ expression കണ്ട് വെച്ച കയ്യ് പിന്നോട്ട് വെച്ചു..

പ്യാവം പേടിച്ചിട്ട 😂😂 "സൊ ഹാൻഡ്‌സം "അച്ചു "ഞാനല്ലേ... ശോ എനിക്കറിയ...അല്ലേലും ലൂക്കിന് എന്നേ തൊപ്പിക്കാൻ ആർക്കും കഴിയില്ല... "അജു കോളർ ഒക്കെ പിടിച്ചു പറഞ്ഞു... "ഐ ഒരു ലൂക്കൻ വന്നേക്കുന്നു... ബ്ലാ... ഞാൻ പറഞ്ഞത് ദേ ആ കാണുന്ന ചെക്കനെ ആണ്.. കൊള്ളല്ലേ "ഫാൻസി കടയിൽ നിൽക്കുന്ന സെയിൽസ് മാനേ നോക്കി അവള് പറയുമ്പോൾ അജ്ജുന്റെ കണ്ണു ചെന്നത് അവിടെ എന്തോ വാങ്ങാൻ നിൽക്കുന്ന പെണ്ണിനെ ആണ്... "ഓഹ് മാൻ what എ ഷേപ്പ്.... ഉഫ് എന്നും പറഞ്ഞു കണ്ണിൽ ഇട്ടു വെച്ചാ കൂളിംഗ് ഗ്ലാസ്‌ താഴ്ത്തി " "oww എന്റമ്മേ "എന്താടി പിശാശി...നുള്ളിയെ കയ്യിൽ തടവി കൊണ്ട് അജു അവളെ നോക്കി.. "മേലാൽ പെമ്പിള്ളേറേ ഇങ്ങനെ നോക്കിയാ.. ആാാ കണ്ണു കുത്തിയെടുത്തു...അത് പിഴിഞ്ഞെടുത്ത് ... കാക്കക്ക് ഇട്ടു കൊടുക്കും കേട്ടോടാ.. കാട്ടുകോഴിയെ "എന്നും പറഞ്ഞു അവള് അവിടെയുള്ള ചെയറിൽ ഇരുന്നു... "അയ്യോടി... ഞാൻ എനി പെമ്പിള്ളേരെ നോക്കവേ ഇല്ലാ..വാ നമ്മക്ക് ഡ്രസ്സ്‌ എടുക്കാം.. ലേറ്റ് ആകണ്ടാ " അവന് പറഞ്ഞത് ശെരിയാണ് എന്ന് ഓർത്തു അച്ചു അവന്റെ കൂടെ ബോയ്സ് ഷിർട്ടിന് നോക്കാൻ തുടങ്ങി... ദ്രുവും ഓരോ ഷർട്ട്‌ നോക്കുവായിരുന്നു... എന്ന പ്രവി അവിടെയുള്ള സെയിൽസ് മാൻ ആയ ചെക്കനോട്... എന്തെക്കെയോ ചോദിച്ചും...

അവന്റെ അവന്ടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ പേര് വരെ ചോദിക്കുന്ന തിരക്കിൽ ആണ്... ദ്രുവ് ഒരു ഷർട്ട്‌ എടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ദേഹത്തു വെച്ചു നോക്കി.. "കൊരങ്ങൻ "പ്രാവിടെ ശബ്ദം കേട്ട് അവന് അവളെ തുറിച്ചു നോക്കി.. പക്ഷെ അവള് വേറെവിടെയോ തിരിഞ്ഞു.. " ദേ ആ ഫോട്ടോയിൽ കൊരങ്ങനെ കാണാൻ നല്ല ഉണ്ടല്ലേ "എന്ന് സെയിൽസ് മനോട് പറയുനുണ്ടായിരുന്നു... ദ്രുവ് വേറെ ഷർട്ട്‌ എടുത്ത് ദേഹത്തു വെച്ച വീണ്ടും കണ്ണാടിക്ക് മുന്നിൽ നിന്നു... "പാടത്തെ കോലം "പ്രവി ദ്രുവ് വീണ്ടും അവളെ രൂക്ഷമായി നോക്കി "എന്റെ വീട്ടിൽ പണ്ട് 3 കോലം ഉണ്ടായിരുന്നു "എന്ന് അവള് അവനോട് പറയുന്നുണ്ടായിരുന്നു... സെയിൽസ് മാൻ ആണേൽ കിളി പോയ അവസ്ഥയിലും... ദ്രുവ് ഒരു നേവി ബ്ലൂ മിക്സഡ് വിത്ത്‌ വൈറ്റ് കോളർ ഷർവാണി മോഡൽ എടുത്ത് ദേഹത്തു വെച്ചു.. "ഹാൻഡ്‌സോം "അവള്ടെ വായിൽ നിന്നു അറിയാതെ വീണു പോയി... അവന് വീണ്ടും അവളെ നോക്കിയപ്പോൾ അവിടെയുള്ള ഫ്ളക്സിൽ ഉള്ള പയ്യനെ ചൂണ്ടി പറഞ്ഞു ഹി ഈസ്‌ so.ഹാൻഡ്സോം അല്ലെ... "ഇതാ ഇതു രണ്ടും പാക്ക് ചെയ്തോ "ആ ഷർവാണി ഒഴികേ നേരത്തെ വെച്ച നോക്കിയത് രണ്ട് പാക്ക് ചെയ്യാൻ പറഞ്ഞു പ്രവിയെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി... "നിന്നെ ഞാൻ മൂക്ക് കൊണ്ട് ഇച്ഛ ഞ്ഞാ...ട്ടാാ.. വരപ്പിച്ചില്ലേൽ... എന്റെ പേര് പൂച്ചകിട്ടോടാ കടുവേ... "എന്നും പറഞ്ഞ്‌ തുള്ളി കൊണ്ട് അവളും ഇറങ്ങി... ***********

"ഇനിയെന്താ പരിപാടി "അജു "ഒരൈസ്ക്രീ കഴിച്ചാലോ "പ്രവി "ok വാ "ഋഷി "ഞാൻ ഒന്നും ഇല്ലാ.. നിങ്ങള് വേണേൽ കഴിച്ചോ "ദ്രുവ് "അതെന്താ വേണ്ടാതെ "കിച്ചു "ഐസ് ക്രീം നിന്നെ പിടിച്ചു കടിച്ചാ "പ്രവി.. "ഇതാ ഞാൻ എല്ലാരോടും ആയിട്ട് പറയുവാ... ഈ ജന്ധുവിനോട് കുറച്ചു മിണ്ടാതിരിക്കാൻ പറഞ്ഞോ... എല്ലാർക്കും എന്നേ അറിയാലോ... ദേഷ്യം വന്ന വലിച്ചു കീറും ഞാൻ... നേരത്തെ തുടങ്ങിയതാ .. ഇവള്... ഋഷി നിന്റെ പെങ്ങൾ ആയത് കൊണ്ട് മാത്രമാ ഞാൻ ഇത്രേം കടിച് പിടിച്ചു നികുന്നെ " ദ്രുവിന്റെ പൊട്ടിത്തെറിച്ച സംസാരം കേട്ട് എല്ലും സ്റ്റിക്ക് ആയി നിന്നു പ്രവിയെ നോക്കി... ശെരിയാ നേരത്തെ ഇവള് ഇവന്റെ കയ്യില് നിന്ന് വാങ്ങാൻ ഉള്ള കളിയാ കളിക്കുന്നെ.. ആരുടെ കൂടെ നിക്കണം എന്നുള്ളത് ഏറ്റവും വല്ല്യ കൺഫ്യൂഷനും... "കെട്ടി പുടി കെട്ടി പുടിടാ.. കണ്ണാലെ കെട്ടി പുടി കെട്ടി ടാ.... " യാതൊരു ഭാവം മാറ്റമില്ലാതെ... അവള് കോൺ ഐസ്ക്രീം വാങ്ങാൻ ഋഷിടെ പഴ്സും എടുത്ത് കൊണ്ട് പോയി... അത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ നമ്മോ ദ്രുവിനെ നോക്കിയപ്പോ അവന് ഇപ്പൊ പൊട്ടിത്തെറിച്ചു ഈ ബിൽഡിങ് ചിന്നി ചിതറും എന്ന അവസ്ഥയിൽ ആണ്... "സർ "പെട്ടെന്നാണ് ഒരു പിൻവിളി വന്നത് എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു.. "നീയോ "ദ്രുവ് മുഖം ദേഷ്യത്താൽ ജ്വലിച്ചു... അത് കണ്ടപ്പോൾ അവളൊന്നും ഭയന്ന്...എല്ലാരുടെയും മുഖത്ത് ദേഷ്യമായിരുന്നു...

വേഷം കെട്ടി കിച്ചുവിന്റെ സ്ഥാനത് കയറി ചെല്ലാൻ നിന്നവളെ എല്ലാരും വെറുപ്പോടെ നോക്കി... "സർ ഞാൻ "സ്നേഹ എന്തോ പറയാൻ വന്നു.. "ഇവളോട് പോകാൻ പറ... ഇത് പബ്ലിക് പ്ലേസ് ആണെന്നൊന്നും ഞാൻ നോക്കില്ല.. "ദ്രുവ് അലറി കൊണ്ട് പറയുമ്പോൾ അവിടെയുള്ളവർ അവന്റെ ശബ്ദം കേട്ട് നോക്കുകാ ആയിരുന്നു... കിച്ചു അവന്റെ കയ്യില് പിടിച്ചു കണ്ണ് ചിമ്മി കാണിച്ചു... അവന് ഒന്ന് ധീർക്കാശ്വാസം വിട്ടു ഐസ് ക്രീം വാങ്ങാൻ പോയ പ്രവിയെ നോക്കി നിൽക്കാൻ തുടങ്ങി.. ഋഷിയും അവളോട് എന്തോ പറയാൻ നിന്നപ്പോൾ കിച്ചു അവരുടെ മുന്നിൽ നിന്നു അവളെ നോക്കി.. "എന്തിനാ ഇങ്ങനൊരു നാടകം... എനിക്ക് നീ ആരാണെന്ന് പോലും അറിയില്ല.. പിന്നെ എന്തിനാ എന്റെ അച്ഛനും അമ്മയിൽ നിന്നും അകറ്റാൻ നീയും റാമിനും മറ്റുള്ളവർക്കും കൂട്ടു നിന്നത്... " "കൃഷ്ണ...സത്യമായിട്ടും എനിക്ക് ഇതിൽ ഒരു പങ്ക്മില്ല... എല്ലാം അവർ എന്നേ കൊണ്ട് ചെയ്യിച്ചതായിരുന്നു " "നീ ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും എന്ന് കരുതുന്നുണ്ടോടി "അജു ആയിരുന്നു "പിന്നെ നിങ്ങള് പറ എനിക്ക് നിങ്ങളേം നിങ്ങൾക്ക് എന്നേം അറിയില്ല.. പിന്നെ എന്തിന് ഞാൻ ഇതിൽ ഇറങ്ങണം എന്ന് നിങ്ങള് പറ " അവള് പറയുന്നത് കേട്ട് ഒരു നിമിഷം എല്ലാരും നിശബ്ദമായി... "സത്യമായിട്ടും ഞാൻ പറയുവാ എനിക്ക് ഇതിൽ ഒരു പങ്ക് ഇല്ലാ... അച്ഛന് അമ്മ ഇല്ലാത്ത എനിക്ക് ഒരു അച്ഛനേം അമ്മയെയും തരാം എന്ന് പറഞ്ഞു വന്നത് ആയിരുന്നു റാം എന്ന ഏട്ടൻ...

അവന് വന്നു പറഞ്ഞപ്പോൾ ആദ്യം എനിക്ക് ബുദ്ധിമുട്ടാണേലും പിന്നെ ആരുമില്ലാത്ത എനിക്ക് ഒരു ഒരാളെയെങ്കിലും കിട്ടുമല്ലോ എന്നോർത്താണ് ഞാൻ ഇതിനു സമ്മതം നൽകിയത്... സത്യമായിട്ടും എനിക്ക് അറിയില്ല അവർക്ക് ഇങ്ങനൊരു മകൾ ഉണ്ടാകും എന്ന്... പക്ഷെ അവരുടെ കള്ളക്കളിയിൽ ഞാനും അറിയാതെ പെട്ടു പോയതാണ് " സ്നേഹ അതും പറഞ്ഞു പൊട്ടി.കരയുമ്പോൾ എനിക്കും സങ്കടം വന്നു... അവൾക്ക് അച്ഛനും അമ്മയും ഇല്ലാ എന്ന് കേട്ടപ്പോൾ എന്റെ നെഞ്ഞോന്നു വിങ്ങി... അവള് പറഞ്ഞതിൽ തെറ്റില്ലല്ലോ എന്ന് വിശ്വസിച്ചു അവളെ ചേർത്ത് പിടിക്കുമ്പോൾ റിഷിക്കും ആർക്കും അത് ഇഷ്ടപ്പെടാതെ മുഖം ചെരിച്... "കൃഷ്ണ എനിക്കൊരു സഹായം ചെയ്യാമോ "സ്നേഹ കിച്ചുവിനെ നോക്കി പറഞ്ഞു.. എന്താ എന്ന രീതിയിൽ കിച്ചു അവളേം "എനിക്കൊരു ജോലി വേണം....എന്ത് വീട് പണി ആണേലും മതി ഞാൻ ചെയ്തോളാം തരില്ല എന്ന് മാത്രം പറയരുത് " "തെ കിച്ചു ഇവള് പുതിയ അടവും കൊണ്ട് വരുവാ... നീ വന്നേ "ദ്രുവ് കിച്ചുവിനേം കൊണ്ട് നടക്കാൻ ഒരുങ്ങി അവന് പറയുന്നത് ശെരിയാണെന്ന് എല്ലാരുടെ മുഖഭാവവും പറഞ്ഞു പക്ഷെ കിച്ചുവിന് അവളുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല... "വിട് ദ്രുവ്...സ്നേഹ പറഞ്ഞത് ശെരിയാ...

അവൾ എന്ത് തെറ്റ് ചെയ്തു... എല്ലാത്തിനും ആ റാമും ശ്രാവണും എല്ലും കൂടി അല്ലെ... അതിനു ഇവളെ എന്തിനു പഴി ചൊല്ലുന്നു സ്നേഹ നിനക്ക് എന്ത് ജോലിയാ വേണ്ടത്... " "എനിക്ക് വീട് ജോലി മാത്രമേ അറിയൂ ഞാൻ പഠിച്ചിട്ടില്ല അതുകൊണ്ട് " അവൾ പറഞ്ഞു നിർത്തിയതും കിച്ചു ദ്രുവിനെ നോക്കി അവന് ആണേൽ സ്നേഹയെ ദഹിപ്പിക്കാൻ ഉള്ള നോട്ടം നോക്കികൊണ്ടിരിക്കുവാ... "ഒരുകാര്യം ചെയ്യ് ഋഷിയുടെ വീട്ടിൽ എനി ഒരു സഹായിയെ വേണം എന്ന് അമ്മ പറഞ്ഞിരുന്നു...മരിയമ്മക്ക് ഇപ്പൊ തീരെ വയ്യ... ഏതായാലും അമ്മേടെ ആഗ്രഹം പോലെ ജോലിക്ക് ഇവളെ നിർത്താം " "എന്റെ അമ്മക്ക് ഞാൻ കണ്ട് പിടിച്ചോളാം.. "ഋഷിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു അത് അവന് പ്രകടിപ്പിച്ചു... എന്ന കിച്ചുവിന്റെ മുഖം മങ്ങിയത് കണ്ടപ്പോൾ അവനു സമ്മതിക്കേണ്ടി വന്നു... സ്നേഹ സന്തോഷത്തോടെ നന്ദി പറഞ്ഞു പോയി... പക്ഷെ ദ്രുവ് അവനു അവളോട് പൊറുക്കാൻ പറ്റാത്ത തരം വെറുപ്പും ദേഷ്യവുമാണ്... അവന് ആരോടും മിണ്ടാതെ നടക്കാൻ തുടങ്ങി.. അപ്പോഴേക്കും പ്രവി വന്നു ഓരോ കോൺ ഐസ് ക്രീം ഓരോ ആൾക്ക് കൊടുത്തു നടന്നു... ദ്രുവിന് ഒന്ന് നീട്ടി അവന് അത് തട്ടിക്കളഞ്ഞു ഐസ് ക്രീം നിലത്തേക്ക് വീണു...അതൊന്നു നോക്കാതെ ദ്രുവ് ദേഷ്യത്തോടെ മുന്നോട്ട് നടന്നു...അത് കണ്ടപ്പോൾ പ്രവിടെ കണ്ണൊന്നു നിറഞ്ഞു... "സാരില്ലാടി... അവന്റെ അടുത്ത് പോണ്ടാ... ഇപ്പൊ കലിപ്പിലാ.. അല്ലാതെ നിന്നോട് ദേഷ്യം ആയിട്ടല്ല "കിച്ചു അവളെ സമാധാനിപ്പിക്കാൻ നോക്കി.. "എന്ന കിച്ചൂടെ ഐസ് ക്രീം തരുവോ "അവള് വിതുമ്പി കൊണ്ട് പറഞ്ഞു..

"ഏഹ് "കിച്ചു അവളെ നോക്കി കൂടെ എല്ലാരും.. "ആ കാലമാടന് ഐസ് ക്രീം വേണ്ടേൽ പറഞ്ഞ പോരെ... എന്റെ ഐസ് ക്രീമും കൂടി തട്ടി കളഞ്ഞു ദേ നോക്കിയേ.. രണ്ട് ഐസ്‌ക്രീമാ നിലത്തു വീണു അലിഞ്ഞു പോയത് " നിലത്തേക്ക് നോക്കി വിതുബുന്ന കണ്ടപ്പോ ദ്രുവ് അവള്ടെ കയ്യില് നിന്ന് ഐസ് ക്രീം വാങ്ങാഞ്ഞതിൽ അല്ല... അവള്ടെ ഐസ് ക്രീം കൂടി തട്ടി കളഞ്ഞതിൽ ഉള്ള സങ്കടം ആയിരുന്നു പാവത്തിന്... "അയ്യോടി എന്റെ കൊതിച്ചി.. നീ എന്റെ ഐസ് ക്രീം മാത്രമല്ല ഋഷിയെട്ടന്റെ ഐസ് ക്രീമും കഴിച്ചോ "എന്ന് പറഞു വായിൽ വെക്കാൻ പോയ ഋഷിടെ കയ്യില് നിന്നും കിച്ചു ഐസ്ക്രീം വാങ്ങി അവൾക്ക് കൊടുത്തു... രണ്ട് എണ്ണം കിട്ടിയത് കാണിക്കാൻ ദ്രുവിന്റെ അടുത്ത് ചെന്ന്.. ഐസ് ക്രീം രണ്ട് കയ്യിലും ഓരോന്ന് വെച്ചു ശബ്ദത്തോട് വലിച്ചു കുടിക്കാൻ തുടങ്ങി 😂..അങ്ങനെയെങ്കിലും അവള്ടെ പ്രതികാരം ചെയ്യട്ടെ *********** ദിവസങ്ങൾ കടന്നു പോയി ഇന്നാണ് മഞ്ഞൾ കല്യാണം.. ദ്രുവും കിച്ചുവും ഫാമിലിയും രാവിലെ തന്നെ ഋഷിടെ വീട്ടിലേക്ക് വിട്ടു അവിടെയാണ് പരിപാടി... വീട്ടിൽ കയറുമ്പോൾ തന്നെ ഉണ്ടായിരുന്നു നിറപുഞ്ചിരിയോടെ സ്നേഹ.... എന്നാൽ ആ സ്നേഹയുടെ മുഖത്താൽ ഒളിഞ്ഞിരിക്കുന്ന രജിയെ ആർക്കും മനസ്സിലായില്ല എന്നുള്ളത് ആയിരുന്നു അവള്ടെ ക്രൂരമായ ചിരി...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story