കൃഷ്ണ: ഭാഗം 34

krishna

എഴുത്തുകാരി: Crazy Girl

അവിടെയെത്തിയപ്പോൾ തന്നെ നന്ദു ഓടി വന്നു വാരി പുണർന്നു... അവളെ കണ്ടിട്ട് കൊറേ ആയി...കല്യാണം കഴിഞ്ഞാൽ അവള് ഇവിടുന്ന് പോകും കൂടെ ഏട്ടനും ഏട്ടത്തിയും... അവർ സ്കൂളിനു അടുത്ത് തന്നെ വീട് വാങ്ങിച്ചു... അവിടെ തന്നെ ഏട്ടനും ജോലി... ഋഷിയെട്ടന്റെ അമ്മയെയും അച്ഛന്റെയും കാലിൽ തൊട്ടു വന്ദിച്ചു... അച്ഛൻ എന്നും പോലെ എന്റെ തലയിൽ തൊട്ടു.. അച്ഛന്റെ മുഖത്തിപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുവാന്... "നീ ആണ് എന്റെ മകന് ചേർന്നത്... അതുകൊണ്ടല്ലേ എവിടെയോ ഉള്ള നിന്നെ തന്നെ ഞങ്ങൾക്ക് കിട്ടിയത്... എന്റെ മകന്റെയും ഞങ്ങളുടെയും ഭാഗ്യമാണ് നീ... ഇനിയെന്തൊക്കെ സംഭവിച്ചാലും നിന്നെ ഞങ്ങൾ വിട്ട് കളയില്ല കിച്ചു... " അതു പറഞ്ഞു അച്ഛന് ചേർത്ത് പിടിക്കുമ്പോൾ നിറ കണ്ണോടെ നോക്കി നിൽക്കുന്ന എന്റെ അച്ഛനേം അമ്മയെയും ഞാൻ നോക്കി പുഞ്ചിരിച്ചു.. ഇവിടെ വന്നിട്ട് ഒരുപാട് നേരവുമായി റിഷിയേട്ടനെയും കൂട്ടത്തെയും കണ്ടില്ല... ആകെ ബോറടി ആണ്... അച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞ്‌ അവള്ടെ പപ്പാ നാട്ടിൽ വരുന്നുണ്ട്... അതുകൊണ്ട് പപ്പയെ കൂട്ടാാനും എന്തെക്കെയോ ചെയ്ത് തീർക്കാനുമുണ്ടെന്ന് പറഞ്ഞിരുന്നു...എനിക്കാണേൽ ഒന്ന് നിന്ന് തിരിയാൻ പറ്റുന്നില്ല.. കുടുംബക്കാരൊക്കെ വന്നു പലതും ചോദിച്ചും പറഞ്ഞും പോയി... "

കിച്ചു ഇന്നാ ഇതിട്ടൊണ്ട് വാ പരിപാടി തുടങ്ങാൻ ആയി... പെട്ടെന്ന് ഒരുങ്ങു " ഋഷിയെട്ടന്റെ അമ്മ പറഞ്ഞപ്പോൾ ഋഷിയെട്ടന്റെ മുറിയിലേക്ക് നടക്കാൻ ആണ് തുടങ്ങിയത് പക്ഷെ അമ്മ പറഞ്ഞു കല്യാണം കഴിയുന്നത് വരെ എനി അവിടെ കയറേണ്ട എന്ന്... "അമ്മേ പ്രവിയൊക്കെ എവിടെ ആരെയും കാണുന്നില്ലല്ലോ... " "അവർ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു... എന്തോ ആവിശ്യത്തിന് വീട്ടിൽ പോയേക്കുവാ... ഇപ്പൊ വരും... മോളു പോയി ഡ്രസ്സ് മാറ്റിയിട്ടു വാ " ഡ്രസ്സ്‌ ഒക്കെ മാറ്റാൻ പോകുമ്പോൾ ആണ് സ്റ്റെയർ ഇറങ്ങി വരുന്ന ഋഷിയെട്ടനെ കണ്ടത്... ഋഷിയെട്ടൻ എന്റെ അടുത്തേക്ക് നടന്നു വരാൻ നിന്നതും സ്നേഹ വന്നു കൃഷ്ണ ഞാൻ സഹായിക്കാം എന്നും പറഞ്ഞു ഒരു മുറിയിലേക്ക് കയറി... അവള് വാ തോരാതെ ഓരോന്നു പറയുന്നുണ്ട്... അമ്മയില്ലാത്തതിന്റെയും പഠിക്കാൻ പണമില്ലാത്തതിന്റെയും എല്ലാ കഥ പറഞ്ഞപ്പോൾ ഒരു നിമിഷം വേലക്കാരി ആയിരുന്നപ്പോൾ പോലും ഞാൻ ഭാഗ്യവതി ആണെന്ന് തോന്നി..... "നീ പേടിക്കണ്ടാ നിനക്ക് എന്ത് ആവിശ്യം ഉണ്ടേലും ഇവിടുത്തെ അമ്മയോടോ അച്ഛനോടോ ചോദിച്ചാൽ മതി... പാവങ്ങളാ... ഋഷിയെട്ടനും പാവം ആണ് ട്ടൊ... പക്ഷെ നടക്കാൻ പാടില്ലാത്തത് നടന്നതിന്റെ ദേഷ്യം ആണ്... സാരില്ല എല്ലാം മാറിക്കോളും "

അവളോട് സംസാരിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി മുടിയൊന്ന് ഒതുക്കി... കൊള്ളാം.. മനസ്സിൽ പറഞ്ഞു.. വെള്ളയും മഞ്ഞയും മിക്സഡ് ആയ ഒരു ദാവണി ആയിരുന്നു...കൂടെ അതിന് മാച്ച് ആയ പേപ്പർ കമ്മലും മാലയും കൂടെ വെല്ല്യ നെറ്റിക്കുറിയും..... പുറത്തേക്കിറങ്ങിയപ്പോൾ കണ്ട് ചുമരിൽ ചാരി ഡോർ തുറക്കാൻ കാത്ത് നിൽക്കുന്ന ഋഷിയെട്ടനെ.. പാവം കൊറേ കാത്ത് നിന്നു തോന്നുന്നു... ആ മുഖത്ത് ദേഷ്യം നിറഞ്ഞിട്ടുണ്ട്... പക്ഷെ ശര വേഗത്തിൽ എന്നേ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ആ ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് അറിഞ്ഞു അപ്പോഴാ കുറച്ചു സമാധാനമായേ... കണ്ണു കൊണ്ട് മേലേക്ക് വാ എന്ന് പറഞ്ഞു പടി കയറാൻ നിന്നു... ഞാൻ വരില്ല എന്നും കാണിച്ചപ്പോൾ കയ്യ് ചൂണ്ടി കയറി വാടി എന്ന് പറഞ്ഞു എന്നല്ല അതൊരു ഭീഷണി ആയിരുന്നു... തൊരപ്പൻ... എല്ലായിടത്തും ഒന്ന് കണ്ണ് പായിച്ചു പാവാടയും പൊക്കി നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഒരലറൽ കേട്ടത് നോക്കിയപ്പോൾ സ്നേഹ...അവള് കാലു പിടിച്ചു കരയുകയാണ്... അവിടെ ആണേൽ ഞാനും റിഷിയേട്ടനും അവളും മാത്രമേ ഉള്ളൂ ബാക്കി ഉള്ളവർ ഹാളിൽ ചടങ്ങിന്റെ പണിയിൽ ആണ്... "എന്താ എന്തുപറ്റി..? "ഞാൻ അവളെ പിടിച്ചു ചോദിച്ചു.. "എന്റെ കാലു ഉളുക്കി കൃഷ്ണ വേദനികുന്നു...

അയ്യോ... എന്നേ ഒന്ന് പിടിക്കുമോ...എനിക്ക് സഹിക്കാൻ പറ്റണില്ല... അമ്മേ "അവള് വേദന കൊണ്ട് കരയാൻ തുടങ്ങി.. ഞാൻ അവളെ താങ്ങി പിടിച്ചു നടക്കാൻ നോക്കി പക്ഷെ അവളെ താങ്ങാൻ പറ്റണില്ല... അവൽക്കണേൽ വേദന കാരണാണ് ഒരിഞ്ചു നടക്കാൻ വയ്യാത്ത അവസ്ഥ ആണെന്ന് തോന്നി... "എന്താ ഋഷിയെട്ടാ നോക്കി നിക്കാതെ ഇവളെ പിടിക്ക്... ഒരാള് വേദന കൊണ്ട് കരയുന്നത് കാണുന്നില്ലേ... " ഋഷിയെട്ടനെ നോക്കി ഞാൻ പറയുമ്പോളും ആ മുഖത്ത് അവളെ കത്തിക്കാൻ ഉള്ള പക ആയിരുന്നു.... എന്തിനാ ഈ പാവത്തിനോട്‌ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ... ഇവർക്കു എനിയും ഇവളെ വിശ്വാസം വന്നില്ലേ... "ഋഷിയെട്ടാ പ്ലീസ്... ഒന്ന് സഹായിക്ക്...എനിക്ക് താങ്ങാൻ പറ്റാത്തത് കൊണ്ടാ അല്ലെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു... ഇങ്ങനെ ദേഷ്യം കാണിക്കേണ്ട സമയം അല്ലാ ഇത്.... എന്തിനാ ഇങ്ങനെ വെറുപ്പ് സമ്പാദിക്കുന്നെ... ഇത്രക്ക് മനുഷ്യപ്പറ്റ് ഇല്ലാതെ ആയി പോയോ " ഋഷിയെട്ടനോട് ദേഷ്യപ്പെട്ടു സംസാരിച്ചപ്പോൾ എന്നേ ഒന്ന് കടുപ്പിച്ചു നോക്കി ... എന്റെ അടുത്ത് വന്നു അവളെ കോരിയെടുത്തു...അവള് താങ്ങായി ഋഷിയെട്ടന്റെ കഴുത്തിൽ ചുറ്റി പിടിച്ചു.. ഋഷിയെട്ടൻ അവിടെയുള്ള മുറിയിൽ അവളെ കിടത്തി... തിരിഞ്ഞു നടന്നു.. പുറകിലേക്ക് ചെന്ന് ഋഷിയെട്ടാ എന്ന് വിളിച്ചെങ്കിലും എന്നേ ഒന്ന് നോക്കി പേടിപ്പിച്ചെന്നല്ലാതെ ഒന്നും പറഞ്ഞില്ല.. എന്നിട്ട് മേലേക്ക് തന്നെ കയറി പോയി ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു... മനുഷ്യൻ ആയാൽ ഇത്ര ദേഷ്യം പാടില്ല.

*********** "ദാമുവേ നീ എവ്ടെയാടാ... ഋഷി ആണേൽ നേരത്തെ മുറിയിൽ കുത്തി പിടിച്ചിരിക്കുവാ...എനിക്കാണേൽ ബോറടിച്ചിട്ട് വയ്യ ഒന്ന് പെട്ടെന്ന് വാടാ ഉവ്വേ " ഫോണിലൂടെ ദാമുവിനെ വിളിക്കുകയായിരുന്നു ദ്രുവ്... "ഓഹ് ഞാൻ വന്നിട്ടെന്തിനാണ്.. എനിക്ക് ഒരു മൂഡില്ല... പിന്നെ അച്ഛനും അമ്മേടേയും കൂടെ വരാന്ന് കരുതി... "അർജു "ഏഹ് അതെന്തെന്താ മൂഡില്ലാതെ.. നീയേ ബാക്കിയുള്ളു വാരാൻ ബാക്കി എല്ലാരും എത്തി " "ഏഹ് അച്ചുവും വന്നോ.. അവള് വരില്ലാ എന്നാണല്ലോ പറഞ്ഞെ " "അച്ചുവും കൊച്ചുവും ഒന്നുല്ല... ഞാൻ ബാക്കിയുള്ളവരുടെ കാര്യമാ പറഞ്ഞത്... " "ഓഹ് ആ വയസ്സമ്മാരെ കണ്ടിട്ട് ഞാൻ എന്ത് തേങ്ങയാക്കാൻ ആണ്... ഞാൻ വരാം നീ ഒന്ന് വെച്ചേടെയ് " എന്നും പറഞ്ഞു അജു ഫോൺ കട്ടാക്കി... ഹ്മ്മ് കള്ള ഹിമാറെ നിൻറെ പൊക്ക് എങ്ങോട്ടാണെന്ന് തിരിയുന്നുണ്ട്.. കാണിച്ചു താരാട്ടാ കള്ള കോഴി... ദ്രുവ് മനസ്സിൽ ചിരിച്ചു.. അപ്പോഴാണ് വീടിനു ഗേറ്റിൽ നിന്നു അടികൂടി വരുന്ന പ്രവിയെയും അവള്ടെ അനിയനെയും ദ്രുവ് കണ്ടത്.... ഓഹ് ഈ സാദനം ഇവിടേം സമാധാനം തരില്ലേ... എവിടെ നോക്കിയാലും കാണും പ്രവി... ഈ നാറി കാരണം എന്റെ കോളേജ് ലൈഫ്... ഹും ഓർക്കാൻ കൂടി വയ്യാ....നീ തന്ന ഓരോ പണിയും ഞാൻ നിനക്ക് പത്തിരട്ടിയായി തിരിച്ചു തരുമടി.....

ചെലപ്പോ ദൈവം എനിക്കു ചാൻസ് തന്നതായിരിക്കും നിന്നെ ന്റെ മുന്നിൽ എത്തിച്ചത്... അത് ദ്രുവ് വെറുതെ പാഴാക്കില്ല...എണ്ണി എണ്ണി ചോദിക്കും ഞാൻ... മനസ്സിൽ പറഞ്ഞ് കയ്യ് ചുരുട്ടിയപ്പോളേക്കും അവള് അകത്തേക്ക് കയറിയിരുന്നു.... അങ്ങനെ അജുവും എല്ലാരും വന്നു... പ്രവിയുടെ പാട്ടും ഡാൻസും പിന്നെ അവള്കായി വേറെ ടിക്‌റ്റോക് വീഡിയോയും ഉണ്ടായിരുന്നു... നന്ദുവും അവളും ആണ് അവിടെ പാട്ടും ഡാൻസും കൊണ്ട് നിറച്ചത്... ആകെ മൊത്തം കോളർ ആയിരുന്നു... പക്ഷെ ഋഷിയെട്ടൻ താഴെ വന്നു ദ്രുവിനോടും അജുവിനോടും സംസാരിക്കുന്നു എന്നല്ലാതെ എന്നോടുള്ള ദേഷ്യം ഒരിറ്റു മാറിയില്ല... മുഖത്ത് മഞ്ഞൾ പുരട്ടാൻ ഓരോ ആൾക്കാരും വന്നു... അതൊക്കെ ക്യാമെറയിൽ ഒപ്പിയെടുത്തു... കുറച്ചു കഴിഞ്ഞു സ്നേഹയും വന്നു അവള്ടെ കാലിനു വേദന മാറി... അതുകൊണ്ട് അവളും ഞങ്ങൾടെ കൂടെ കൂടി... പ്രവിക്ക് അവളെ അറിയത്തില്ല... അതുകൊണ്ട് തന്നെ അവളും സ്നേഹയും നല്ല കൂട്ടായിരുന്നു..... പരിപാടിയെല്ലാം കഴിഞ്ഞു അച്ഛന് അമ്മമാരെല്ലാം അവരുടേതായ പണിയിൽ മുഴുകി...ഞാൻ റിഷിയേട്ടനെയും നോക്കി മേലേക്ക് ചെന്ന്... മുറിയിൽ കയറാൻ കാലു കുത്താൻ നിന്നപ്പോൾ ആണ് അമ്മ പറഞ്ഞത് ഓർമ വന്നത്...എടുത്തു വെക്കാൻ തുനിഞ്ഞ കാല് പുറകോട്ടെക്കെടുത്തു... റൂമിലേക്ക് എത്തി നോക്കി ഋഷിയെട്ടാാ വിളിച്ചെങ്കിലും ശബ്ദമൊന്നും കേട്ടില്ല... ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോൾ എവിടെയോ നോക്കി സ്വപ്നം കാണുന്ന തൊരപ്പനെ ആണ് കണ്ടത് ഞാൻ വന്നതൊന്നും മൂപ്പർ അറിഞ്ഞിട്ടില്ല... അതിനു മാത്രം എന്താണാവോ ചിന്തിക്കുന്നേ... പുറകെ ചെന്ന് ഒന്ന് തോണ്ടി നോക്കി...

ഒന്ന് ഞെട്ടി കൊണ്ട് എന്നേ കണ്ടതും വീണ്ടും കലിപ് മൂഡ് ഒൺ... ഇങ്ങേരെ ഞാൻ ഇന്ന്.. "എന്തുവാ എന്റെ ചക്കരെ പറ്റിയത്... ഇത്രേം നല്ല ദിവസം ആയിട്ട് ഇങ്ങനെ മൂഡും വീർപ്പിച്ചു നിക്കാൻ നിങ്ങള്ടെ ഓള് ഒളിച്ചോടിയാപ്പ.. " "ദേ കിച്ചു മിണ്ടാതെ പോകുന്നതാ നിനക്ക് നല്ലത്... അല്ലേൽ നല്ല കിട്ടും നിനക്ക്... ഇപ്പൊ നിനക്ക് തീരാ വിലയില്ല എന്നോട്... എനിക്ക് ആ പഴേ റിഷിയിലേക്ക് പോകാൻ അറിയാഞ്ഞിട്ടല്ല... നിന്നോടുള്ള സ്നേഹം കാരണം മാറിയതാ ഞാൻ... എന്നിട്ടും നീ അത് മുതലെടുക്കുവാ " "അതിനു മാത്രം ഞാൻ എന്ത് ചെയ്തൂന്ന പറയുന്നേ... ആ സ്നേഹയുടെ അവസ്ഥ കണ്ടതല്ലേ... ഒന്നുല്ലേലും അതൊരു മനുഷ്യ സ്ത്രീ അല്ലെ... അതെങ്ങനാ പാവപ്പെട്ടവരുടെ അവസ്ഥ മനസ്സിലാകണമെങ്കിൽ നമുക്കു താഴെ ഉള്ളവരെ കുറിച് ആലോചിക്കണം " "എനിക്ക് തോന്നുന്നില്ല... അവള് പാവം ആണെന്ന്... നിന്നെ അവള് പറ്റിക്കുകയാ... നിനക്ക് അറിയാഞ്ഞിട്ട ആരെയും... എല്ലാരേം കണ്ണടച്ച് വിശ്വസിക്കരുത്.....എനിക്കിപ്പോഴും ഡൌട്ട് ഉണ്ട് ആ റാം ഇറക്കിയതാണോ അവളെ എന്ന്... അറിയില്ല ഇപ്പൊ സ്വപ്നത്തിൽ മൊത്തം അരുതാത്തത് സംഭവിക്കുന്ന പോലെ ആണ്... പിന്നെ ആ സ്നേഹ അവള് വന്നിട്ട് ഒരാഴ്ചയായി അവളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പക്ഷെ രാവെന്നോ പകലെന്നോ നോക്കാതെ കാരണങ്ങൾ ഉണ്ടാക്കി എന്റെ മുറിയിൽ കയറുവാ... നിനക്ക് ഇതൊന്നും അറിയണ്ടല്ലോ.. "

ഋഷിയെട്ടന്റെ മുഖത്ത് ദേഷ്യവും അത് പോലെ ഭയവും നിറഞ്ഞിരിക്കുന്നത് ഞാൻ അറിഞ്ഞു പക്ഷെ അത് വെറും തോന്നൽ ആണ്...സ്നേഹ അവള്ടെ പെരുമാറ്റം അവളെ വെറുക്കാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല... "ഋഷിയെട്ടാ ഒന്ന് നിർത്തുന്നുണ്ടോ... മുൻപ് ഇത് പോലെ ആയിരുന്നു എന്നെയും പറഞ്ഞതു... ഇത് പോലെ അല്ലാ ഇതിനേക്കാൾ കൂടുതൽ... എന്നിട്ടോ സാഹചര്യം ആണ് എന്നേ നിങ്ങള്ടെ ഭാര്യ ആക്കിയത്... അതിനു നിങ്ങള് എന്നേ പറയാത്തതായി ഒന്നുമില്ല... അതുപോലെ ആണ് സ്നേഹക്ക് അവളെ സാഹചര്യം ആണ് ആ വീട്ടിൽ എത്തിച്ചത് അതിനു അവള് കേതിക്കുന്നുമുണ്ട്... എനിയും അവളെ പഴി ചാരരുത് പ്ലീസ് " അത് പറയുമ്പോൾ എന്റ കണ്ണു നിറയാതിരിക്കാൻ പാട് പെട്ടു ഞാനും ആകാശത്തേക്ക് നോക്കി ഒരു സൈഡിൽ നിന്നു.. അവിടെയുള്ള ചുമരിൽ കയ്യ് കൊണ്ട് ആഞ്ഞടിച്ചു കൊണ്ട് ഋഷി ദേഷ്യം കടിച്ചു പിടിച്ചു... കിച്ചുവിനെ നോക്കിയപ്പോൾ അവനു ഇത്രയും പറയണ്ടായിരുന്നു എന്ന് തോന്നി... ചെലപ്പോൾ അവള് പറഞ്ഞത് പോലെ എന്റെ തെറ്റുധാരണ ആവാം... അവന് ചുണ്ടിൽ പുഞ്ചിരി നിറച്ചു കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി...അവളെ തിരിച്ചു നിർത്തി... നിറഞ്ഞ കണ്ണുകൾ അവന് തുടച്ചു കൊടുത്തു അവള്ടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... അത് വരെ ഉണ്ടായ സങ്കടമെല്ലാം അലിഞ്ഞു പോയി... "എന്റെ പെണ്ണിന് ഞാൻ മഞ്ഞൾ പുരട്ടിയില്ലല്ലോ " "ഓഹ് നേരത്തെ എന്ത് ജാട ആയിരുന്നു...

ഒന്ന് വന്നു മഞ്ഞൾ ആക്കി തന്നാൽ എന്തായിരുന്നു.... ഹും എന്നിട്ട് ഇപ്പോൾ പറയുന്ന കണ്ടില്ലേ.. തൊരപ്പൻ "... "അയ്യോടി എന്റെ പെണ്ണിന് ഇത്രയും ആഗ്രഹം ഉണ്ടായിരുന്നു മഞ്ഞൾ തേച് തരാൻ... ഒരഞ്ചു മിനിറ്റ് ഞാൻ ഇപ്പോ വരാം " "എങ്ങോട്ട് പോകുവാ " "ഇപ്പൊ വരാടി... "എന്നും പറഞ്ഞു കണ്ണുറുക്കി ഋഷി താഴേക്ക് ബാൽക്കണിയിൽ നിന്നു നടന്നു... കിച്ചു തിരിഞ്ഞു നിന്നു ആകാശത്തേക്ക് നോക്കി... എനി ഒരാപത്തും നൽകല്ലേ ദേവിയെ... ഒരുപാട് സഹിച്ചു.. ഇപ്പോഴാ ഒന്ന് ജീവിച്ചു തുടങ്ങിയത്... ഇനിയും ജീവിക്കണം എന്റെ പ്രാണന്റെയൊപ്പം.... ഒരിക്കലും ഈ സ്നേഹത്തിന്റെ മുന്നിൽ നിന്നു പിരിക്കല്ലേ ദേവിയെ... അവള് കണ്ണടച്ച് പ്രാർത്ഥിച്ചു... അപ്പോഴാണ് അവളുടെ വയറിലൂടെ ഇഴയുന്നത് അറിഞ്ഞത്... അവളുടെ നെഞ്ചിടിപ്പിനോടപ്പം ശ്വാസവും വേഗത്തിൽ കുതിക്കാൻ തുടങ്ങി ഋഷിയുടെ കൈകൾ ധാവണിക്കുള്ളിൽ അവളുടെ വയറിൽ തലോടിക്കൊണ്ടിരുന്നു... കിച്ചുവിന്റെ കണ്ണുകൾ ഇറുക്കിയടഞ്ഞു... കിച്ചുവിനെ തിരിച്ചു നിർത്തി ഋഷിയുടെ നെഞ്ചോടവളെ അടുപ്പിച്ചു...കിച്ചു പതിയെ കണ്ണു തുറന്ന് തല ഉയർത്തി ഋഷിയെ നോക്കി... ആ കണ്ണുകളിൽ പ്രണയം നിറഞ്ഞു വരുന്നത് അവള് അറിഞ്ഞു... അവളുടെ മുഖത്ത് നാണത്താൽ ചാലിച്ച പുഞ്ചിരി വിരിഞ്ഞു... അപ്പോഴാണ് അവന്റെ കയ്യില് ചെറിയ പത്രത്തിൽ മഞ്ഞൾ പേസ്റ്റ് കണ്ടത്... അവന്റെ മുഖത്തു ആകാൻ അവള് അതിൽ കയ്യ് വെക്കാൻ നിന്നതും അവന് അത് പുറകോട്ട് വലിച്ചു...

അതിനു കിച്ചു അവനെ കൂർപ്പിച്ചു നോക്കി... അവളിൽ നിന്നു പിടി വിട്ട് ഒരു കയ്യ് കൊണ്ട് കയ്യില് മഞ്ഞൾ ആക്കി... കിച്ചുവിന്റെ മുഖത്ത് ആക്കാൻ കയ്യ് നീട്ടിയപ്പോൾ ഒരു കുസൃതിയോട് കിച്ചു ഓടി... "നിക്കെടി അവിടെ... " "അയ്യോടാ മോനെ.. ആ പൂതി അങ്ങ് മനസ്സിൽ വെച്ചാ മതി... നേരത്തെ വന്നു മുഖത്താക്കൻ തോന്നിയില്ലല്ലോ... അപ്പൊ ഇപ്പോഴും ആക്കണ്ടട്ടോ "ഓടി കൊണ്ട് കിച്ചു പറഞ്ഞു... അങ്ങനെ നിന്നെ വിടില്ലെടി പെണ്ണെ... ഞാൻ എന്തേലും ആഗ്രഹിച്ചാൽ അത് നടത്തിയിരിക്കും ഋഷിയും അവളുടെ പുറകെ അവളെ പിടിക്കാൻ ഓടി.. അവസാനം അവള് ചുമരിനു തട്ടി നിന്നു... വയറിൽ കയ്യ് വെച്ചു കിതച്ചു കൊണ്ട് ഋഷിയെ നോക്കി... കള്ളചിരിയാലെ ഷർട്ടിന്റെ കയ്യ് മടക്കി... കോപ്പയിൽ നിന്നു മഞ്ഞൾ കോരിയെടുത്തു കോപ്പ നിലത്തിട്ടു അവളുടെ അടുത്തേക്ക് നടന്നു.. അവന്റെ നോട്ടം പന്തിയല്ല എന്ന് മനസ്സിലായ കിച്ചു വീണ്ടും ഓടൻ നിന്നപ്പോളേക്കും ഒരു കയ്യ് കൊണ്ട് അവളെ അരയിൽ പിടിച്ചു നെഞ്ചോടു ഇറുക്കി പിടിച്ചിരുന്നു... എന്തോ കുതറി മാറാൻ കിച്ചുവും തുനിഞ്ഞില്ല... രണ്ട് കവിളും മൃദുവായി മഞ്ഞൾ പുരട്ടി... പതിയെ കയ്യ് ഇഴഞ്ഞു അവളുടെ കഴുത്തിലൂടെ താണു... അവളിൽ ഹൃദയമിടിപ്പ് കൂടുന്നോടപ്പം ശ്വാസഗതിയും വർധിക്കാൻ തുടങ്ങി... അവന്റെ നോട്ടം താങ്ങാൻ ആവാതെ കണ്ണുകൾ കൂമ്പിയടച്ചു... ഋഷിക്ക് അവളിലേ ഭാവങ്ങളും വിറയലും അവനിൽ വികാരങ്ങൾ നുരഞ്ഞു പൊന്താൻ തുടങ്ങി...

പതിയെ അവന് കുനിഞ്ഞു കൊണ്ട് അവളിലെ ദാവണി വയറിൽ നിന്നു മാറ്റി.. അവിടെ മൃദുവായി തൊട്ടു... മഞ്ഞളിന്റെ കയ്യ് കൊണ്ട് ഋഷി അവിടെയും ഇഴഞ്ഞു... അവളുടെ ഇടുപ്പിൽ പിടിച്ചു തിരിച്ചു നിർത്തി... അവന് പതിയെ എഴുനേറ്റു അവളുടെ മുടി സൈഡ് ലേക്ക് ഒതുക്കി വെച്ചു... മഞ്ഞൾ നിറഞ്ഞ കൈകൾ അവളുടെ പുറത്തേക്കുടി ഇഴഞ്ഞുകൊണ്ടിരുന്നു.... അതോടപ്പം അവന്റെ ചൂട് ശ്വാസം ഒരു ചുംബനത്തോടെ അവൾടെ കഴുത്തിൽ തട്ടികൊണ്ടിരുന്നു... അനങ്ങാൻ പറ്റാതെ വിറച്ചു നിൽക്കുകയായിരുന്നു കിച്ചു... ഇതുവരെ തോന്നാത്ത വികാരങ്ങൾ അവളിലും ഉടലെടുത്തിരുന്നു... പെടുന്നനെ അവളെ തിരിച്ചു നിർത്തി... അവന്റെ കുറ്റി രോമാങ്ങൾ അവളുടെ കവിളിൽ തട്ടി... രണ്ടുപേരുടെ ശ്വാസവും ഒരുപോലെ യുദ്ധം ചെയ്യുന്നത് പോലെ പരസ്പരം തട്ടാൻ തുടങ്ങിയപ്പോൾ അവള് ബോധം വീണ്ടെടുത്ത് ഋഷിയെ ആഞ്ഞു തള്ളി..... വേറേതോ ലോകത്തു നിന്നു തിരിച്ചു വന്ന അനുഭൂതിയായിരുന്നു ഋഷിക്ക് ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അവനിൽ ചിരി പടർന്നു... "വൃത്തികെട്ടവൻ "ഒരു കിതപ്പോടെ കിച്ചു പറഞ്ഞു അവന്റെ മറുപടി കാക്കാതെ തിരിഞ്ഞോടി... *********** "ഡീ 24 മണിക്കൂറും മൊബൈൽ തന്നെയല്ലേ ദേ ഈ മഞ്ഞൾ വെള്ളം കൊണ്ട് പോയി അമ്മായിക്ക് കൊടുക്ക്... " മൊബൈൽ നോക്കിയിരിക്കുന്ന പ്രവിയോടായിരുന്നു അവളുടെ അമ്മ.. "അല്ല അമ്മേ ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ...

ഇത്രേം സമയം റസ്റ്റ്‌ എടുക്കുവായിരുന്നു.. എനി കുറച്ചു വെറുതെ ഇരിക്കാം വിചാരിക്കുമ്പോ ഓരോ പണിയും കൊണ്ട് വന്നോളും " "നിന്ന് വാജകമടിക്കാതെ ഇത് കൊണ്ട് പോയോ കൊടുക്കടി.. അല്ലെങ്കിൽ എന്റെ കയ്യില് നിന്നു വാങ്ങും നീ " പോരാളി ചൂടിലാണ്... എനി തിരിച്ചു പറഞ്ഞ ചിലപ്പോൾ പറഞ്ഞ പോലെ അങ്ങ് ചെയ്യും വിശ്വസിക്കാൻ പാടാ... പ്രവി പിറുപിറുത്തു ഒരു പത്രത്തിൽ നിറച്ചു വെച്ച മഞ്ഞൾ വെള്ളം എടുത്ത് നടക്കാൻ തുടങ്ങി... ഹാളിൽ നിന്നു കിച്ചണിലേക്ക് നടക്കുമ്പോൾ അതിൽ നിന്ന് വെള്ളം തുളുമ്പി കുറച്ചു നിലത്തേക്ക് മറിഞ്ഞതറിയാതെ നടന്നപ്പോൾ വെള്ളത്തിൽ ചവിട്ടി കയ്യിലെ പത്രം തെറിക്കുന്നോടപ്പം അവളും ഭൂമിദേവിടെ മേലേ ഇരുന്നിരുന്നു.... oww എന്റെ ബാക്ക് പോയെ... എന്നും പറഞ്ഞു നടു തിരുമ്മി എഴുന്നെറ്റു... അപ്പോഴാണ് ഒരു വെള്ള ഡ്രെസ്സിന്റെ മേലെന്ന് വെള്ളം ഉറ്റിവീഴുന്നത് അവള് കണ്ടത്... കാലിൽ നിന്ന് പതിയെ മുഖം ഉയർത്തി നോക്കി... "oww ബ്യൂട്ടിഫുൾ പീപ്പിൾ... രമണാ നീ അറിഞ്ഞോ ഞാൻ പെട്ടു... ശിവനെ ഒരു 5 മിനിറ്റ് അല്ലേൽ 10... ഇപ്പൊ ഞാൻ വരാം എനിക്കുള്ള റൂം റെഡി ആക്കിക്കോളി "പ്രവി മനസ്സിൽ ഓർത്തു.. തലയിൽ നിന്നു ഉറ്റിവീഴുന്ന മഞ്ഞൾ വെള്ളം വെള്ള ഡ്രെസ്സിൽ പറ്റിപ്പിടിച്ച മഞ്ഞൾ വെള്ളത്തോട് കൂടെ ദ്രുവിന്റെ കൈകൾ മുറുകുന്നത് കണ്ടപ്പോ പ്രവി വിളറിയ ചിരിയോടെ അവനെ നോക്കി ഓർത്തു.. എനിക്കുള്ള. മരണവിളി വന്നത്...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story