കൃഷ്ണ: ഭാഗം 36

krishna

എഴുത്തുകാരി: Crazy Girl

"പ്രവിയും അച്ചുവെല്ലും എവിടെ അമ്മേ "ദ്രുവ് "അവർ താഴെ ഹാളിൽ നടന്നിട്ട് വരാം എന്ന് പറഞ്ഞു താഴെ പോയിട്ടുണ്ട്... എന്താടാ ആകെ മൊത്തം ടെൻഷൻ പോലെ " രാധികയുടെ സംസാരതിൽ അവർക്ക് മനസ്സിലായി അവർ ഒന്നും അറിഞ്ഞില്ല എന്ന്... "അത് അമ്മേ " "ഒന്നുല്ല... അവര്കുള്ള ഡ്രസ്സ്‌ അടിച്ചു കിട്ടിയിട്ടുണ്ട് അത് കൊടുക്കാനാ... എന്ന ഞങ്ങൾ പോയി നോക്കിയിട്ട് വരാം " ദ്രുവ് പറയാൻ നിന്നതും ഋഷി മാറ്റി പറഞ്ഞു വേഗം നടന്നു അവന് തത്കാലം ആരെയും അറിയിക്കണ്ടാ എന്ന് കരുതി... മനസ്സ് കിടന്ന് പിടയുന്നുന്ടെലും ദൈര്യം കയ്യ് വിട്ടില്ല... മൂന്നാളും ഹാളിലേക്ക് എത്തി അവിടെ ആരുമില്ലായിരുന്നു പ്രവിയെ വിളിച്ചു... അപ്പോൾ ഒരു മൊബൈൽ റിങ്ടോൺ കേട്ട് അതെവിടുന്നാണെന്ന് ചുറ്റും നോക്കി... "ട്ടൊ "പ്രവി ആയിരുന്നു... അച്ചുവും പ്രവിയും അവരുടെ മുന്നിൽ വന്നു നിന്നു... അവരുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു... എന്നാലും ആ മുഖത്ത് സങ്കടം നിഴച്ചിരിക്കുന്നത് ശ്രേദ്ധിച്ചു... "എവിടെ കിച്ചു എവിടെ "ഋഷി വെപ്രാളപ്പെട്ട്... "ഏട്ടാ അതു പിന്നെ "പ്രവി നിന്നു വിയർത്തു.. "ടെൻഷൻ ആകാതെ ആരേലും ഒന്ന് പറയുന്നുണ്ടോ... കിച്ചു എവിടെ... "ദ്രുവ് വീണ്ടും രണ്ടും കണ്ണോടു കണ്ണോടു നോക്കി "അച്ചു നീയെങ്കിലും പറ കിച്ചു എവിടെ അവൾക്കെന്താ പറ്റിയത് "ഋഷി "കിച്ചു.... "

അച്ചു നീട്ടി പറഞ്ഞു "ആ കിച്ചു എവിടെ എന്ന ചോദിച്ചേ "അജു അപ്പോഴേക്കും ഋഷിക്ക് നേരെ കിച്ചു വന്നു നിന്നിരുന്നു... അവൻ അവളുടെ മുഖത്ത് ശരീരത്തും ഞെട്ടലോടെ തൊട്ടു.. "നിനക്കെന്താ പറ്റിയെ "ഋഷി അവളുടെ ശരീരത്തിൽ കയ്യ് പായിച്ചു.. "എനിക്കൊന്നുല്ല ഋഷിയെട്ടാ "കിച്ചു "പിന്നെ "ദ്രുവ്... പിന്നീട് കിച്ചു പറയുന്നത് കേട്ടത്... രക്തം തിളച്ചു കയറി... എന്റെ കയ്യ് അവള്ടെ കരണത് പാഞ്ഞടിച്ചു.....അതെ സമയം മൂന്ന് കുരുപ്പുകളും ഒരുപോലെ കവിളിൽ കയ്യ് വെച്ചു...കാരണം കിച്ചു പറയുന്നത് കേട്ടതും എന്നേ പോലെ മറ്റാവന്മാരും അവർക്കിട്ടു പൊട്ടിച്ചു... കണ്ണും നിറച്ചു മൂന്നും ഒരു ഭാഗത്തു ചെന്നിരുന്നു....അത് വരെ ഉണ്ടായ നെഞ്ചിൽ കല്ല് കയറ്റി വെച്ച ഭാരം അലിഞ്ഞു തീരുന്നത് വരെ... ഞങ്ങൾ അവിടെ ഇരുന്നു... മനുഷ്യൻ തീ തിന്നു എന്ന് പറഞ്ഞാൽ മതിയെല്ലോ... ഒരുപാട് നേരം ഇരുന്നതിന് ശേഷം.. അവർ നേരത്തെ പറഞ്ഞത് ഓർത്തപ്പോൾ ചിരി വന്നു.. വെറുതെ അവർ ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി.. മൂന്നും മൂക്കൊലിപ്പിച്ചു ഇരിക്കുകയാണ്... അല്ലേലും ഒരടിയുടെ കുറവുണ്ട് അതോണ്ട് കുറ്റബോധം ഒന്നും തോന്നിയില്ല...മെല്ലെ എണീറ്റു അവരുടെ അടുത്ത് ചെന്ന്... ചെന്നപ്പോൾ മൂന്നിനും അയല്പക്കത്ത് കണ്ട പരിജയം പോലും ഇല്ലാ... എങ്ങനാ ഉണ്ടാവാനാ അമ്മാതിരി അടിയല്ലേ കിട്ടിയേ... "കിച്ചൂ... "

no റെസ്പോണ്ട്... ഒന്നുടെ വിളിക്കാം "കിച്ചുവെയ്യ് "കവിളിൽ തൊട്ടു വിളിച്ചു.. "എന്നോട് മിണ്ടണ്ടാ... " "സോറി ടി " "സോറി പറഞ്ഞ അടിച്ചതിന്റെ വേദന മാറുവോ " "അടിച്ചതിനു ഞാൻ ഖേദിക്കുന്നില്ല... കാരണം മനുഷ്യൻ എത്ര തീ തിന്നു എന്ന് അറിയുവോ... ഇങ്ങനെ പറഞ്ഞാണോ വിളിക്കേണ്ടത് "ഋഷി "നേരെ പറഞ്ഞ നിങ്ങള് വരുവോ ഇല്ലല്ലോ അതോണ്ട് ഇങ്ങനെ പറയേണ്ടി വന്നു " "ഹും പോട്ടെ... എന്നാലും ഈ ഫുദ്ധി ആരുടേതാണ് "ഋഷി "പ്രവിടേത് " "അപ്പോഴേ തോന്നി... "ഋഷി പറയുമ്പോൾ അത് പോലെ പറഞ്ഞു അജുവും ദ്രുവും വന്നിരുന്നു... "എന്നാൽ വാ നിങ്ങള്ടെ ആഗ്രഹമല്ലേ എനി ഞങ്ങൾ ആയിട്ട് എതിര് നിൽക്കുന്നില്ല " ആദ്യം കിച്ചു മടിച്ചെങ്കിലും അവള് ചെയ്തത് തെറ്റാണെന്ന് അവൾക് ബോധമുള്ളത് കൊണ്ട്.. അവള് എണീറ്റു... എന്നിട്ട് അവിടെ ഇരിക്കുന്ന അച്ചുവിനേം പ്രവിയെയും നോക്കി... "ഞങ്ങളെ നോക്കണ്ടാ ഞങ്ങൾ വരില്ല "പ്രവി കലിപ്പിൽ പറഞ്ഞു... "സാരില്ലാടി നമ്മള് തന്നെ അല്ലെ തെറ്റ് ചെയ്തെ.. നീ അത് മറക് "കിച്ചു "ശെരി കിച്ചുവിനെ തല്ലിയത് ഋഷിയെട്ടൻ... അതിനു തല്ലാൻ അധികാരം ഉണ്ട്..കാരണം കിച്ചുനെ കെട്ടാൻ പോകുന്നത് ആണല്ലോ... പക്ഷെ ഞങ്ങളെ ഇവർ എന്തിനു തല്ലി അതാണ്‌ ഞങ്ങൾക്ക് അറിയേണ്ടത് "പ്രവി പറഞ്ഞത് ശെരിവെച്ചു അച്ചുവും അജുവിനെ നോക്കി കണ്ണുരുട്ടി... ഞാനും ഋഷിയെട്ടനും അവരുടെ മറുപടിക്കായി അവരെ നോക്കി... ദ്രുവും അജുവും ആദ്യം മുഖത്തോടു മുഖം നോക്കി.. പിന്നെ രണ്ടും കണ്ണു കൊണ്ട് കോപ്രായം കാണിക്കാൻ തുടങ്ങി... അവസാനം ദ്രുവ് തന്നെ തുടങ്ങി... "എനിക്കറിയായിരുന്നു അത് ഇവള്ടെ ഐഡിയ ആയിരിക്കും എന്ന്...

പിന്നെ എന്റെ ചേച്ചിയെ കാണാതായി എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കുമോ" ദ്രുവ് പറഞ്ഞു നിർത്തി "കാണാതായി എന്നോ... ആരു പറഞ്ഞു കാണാതായി എന്ന് "പ്രവി "ഋഷി.. അതല്ലേ ഞങ്ങൾ പേടിച്ചു പെട്ടെന്ന് വന്നത്... കൂടാതെ ആ ലെറ്ററും "അജു "അതിനു ആ ലെറ്റർ നിങ്ങള്ടെ കയ്യില് കിട്ടിയപ്പോ നിങ്ങള് ഇങ്ങോട്ട് വരും എന്നാണ് കരുതിയത് എന്നിട്ടും വരാതെ കണ്ടപ്പോൾ കിച്ചുവിനെ ... എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു അപ്പോഴേക്കും ഋഷിയെട്ടൻ മൊബൈൽ കട്ടാക്കി പാഞ്ഞു വരും എന്ന് കരുതിയോ " അപ്പൊ ഋഷി കാണാതായി എന്നുള്ളത് ഊഹിച്ചതാണ്... അതിനു ദ്രുവും അജുവും അവനെ നോക്കി കണ്ണുരുറ്റി.. ഋഷി ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു... "ok അപ്പൊ ദ്രുവ് അടിച്ചത് അത് കൊണ്ട്....അപ്പൊ ഈ മഹാൻ എന്നേ അടിച്ചത് എന്തിനാണ് പറ "അച്ചു കവിളിൽ കയ്യ് വെച്ച അജുവിനെ നോക്കി പറഞ്ഞു.. "ഇത്രയൊക്കെ കള്ളത്തരം കാട്ടിയിട്ടും... നീ ഞങ്ങളോട് സത്യം പറയാത്തതിനു... ഒരു നിമിഷം ഇവന് ഹാർട്ട്‌ അറ്റാക്ക് വന്നിനെങ്കിൽ എന്താവുമായിരുന്നു അവസ്ഥ... അതുകൊണ്ടാണ് അടിച്ചത് "അജുവും അവന്റെ ഭാഗം ക്ലിയർ ആക്കി... അവസാനം ഒരു ഒത്തുതീർപ്പ് വരുത്തി... ഇങ്ങനെ ഒരു നാടകം കാണിച്ചു വരുത്തിയത് വെറുതെ ആകണ്ടാ എന്നു കരുതി അവരുടെ ആഗ്രഹം പോലെ അവർ തുടങ്ങി...

"ടനനക്ക് ടനക്ക് ടനക്ക് മമ്മട്ടിയാ അട മമ്മട്ടിയാ (4) മലയ്യൂര് നാട്ടാമാ മനസ്സാക്കാട്ടു പൂട്ടാമാ ഉന്നെ പോലെയാരുമില്ലാ മാമാ തഞ്ചാവൂര് രാസാത്തെ താരാളമാ താന്താങ്ങേ മനസ്സുകുള്ളേ യെവനുമില്ലാ ആമാ നാൻ മിന്നലേ പിടിക്ക താനേ ഒരു വലയെ കൊണ്ടേ പൊരെൻ അടി മീൻ പുടിക്ക,മാൻ പുടിക്ക മനസ്സു ഇല്ലാ പോടീ നാൻ വേട്ടയാടാ താനേ ഒരു വേല കൊണ്ട് പൊരെൻ അടി പൂ പറിക്കേ തെൻ എടുക്കാ പോഴുതു ഇല്ലാ പോടീ തൊട്ടതെല്ലാം തോൾ പറക്കത് മമ്പട്ടിയ അട മമ്പട്ടിയാ എട്ടു ദിക്കും കൊടി പറക്കത് മമ്പട്ടിയ അട മമ്പട്ടിയാ കെട്ടവുടൻ കലാക്കലക്കത് മമ്പട്ടിയ അട മമ്പട്ടിയ പാർത്ഥ ഉടൻ പടപടക്കത് മമ്പട്ടിയാ അട മമ്പട്ടിയാ മലയ്യൂര് നാട്ടാമാ മനസ്സാക്കാട്ടു പൂട്ടാമാ ഉന്നെ പോലെയാരുമില്ലാ മാമാ തഞ്ചാവൂര് രാസാത്തെ താരാളമാ താന്താങ്ങേ മനസ്സുകുള്ളേ യെവനുമില്ലാ ആമാ" ഒരുപാട് നേരത്തെ പരിശ്രമത്തിനു ശേഷം പ്രവിയുടെ നാളത്തെ പുതുപെണ്ണും ചെക്കനും കൂട്ടാളികളും കളിക്കേണ്ട ഡാൻസ് എല്ലാരും പഠിച്ചെടുത്തു...പ്രവിടെ ടിക്കറ്റോക്കിന്റ മറ്റൊരു പ്രാന്ത് അല്ലാതെന്ത്... അങ്ങനെ അവരുടെ ഒടുക്കത്ത ആഗ്രഹം നടന്ന സന്തോഷത്തിൽ.. പൊറോട്ടിക്കയും ബീഫും കഴിച്ചു സ്ഥലം കാലിയാക്കി...

പ്രവിയെം കൂട്ടി ഋഷി വീട്ടിലേക്ക് പോകുമ്പോൾ ആണ് അച്ഛന്റെ കാൾ "ഋഷി എന്താടാ കത്തിൽ കിച്ചുവിന് " അച്ഛന് പറയുമ്പോളേക്കും ഋഷി അങ്ങോട്ട് പറഞ്ഞിരുന്നു... അത് ഇവരുടെ പണിയാണ് അവർക്കൊന്നുമില്ല എന്ന്... "എന്താ ഡോൺ " "ഒന്നുല്ലെടി നിങ്ങള്ടെ ലെറ്റർ ഞാൻ കട്ടിലിൽ വെച്ചിട്ടാ വന്നത്.. അത് അച്ഛന് കണ്ടു അത് അറിയാൻ വിളിച്ചതാ... എന്നാലും എന്റെ സദനമേ ദയവു ചെയ്തു ഇജ്ജാതി ഐഡിയ ഒന്നും ഇറക്കരുത്... കെട്ടോടി " അതിനു അവള് ഒന്ന് നന്നായി ഇളിച്ചു... എന്നാൽ ഋഷിയുടെ അച്ഛന്റെ കൈയിലെ ലെറ്റർ ആയിരുന്നു... കിച്ചുവും പ്രവിയും അയച്ചത്... ഋഷിയുടെ കയ്യിലെ ലെറ്റർ അയച്ചത് രജിയാണെന്ന കാര്യം ആർക്കും അറിയില്ല... എന്നത് മറ്റൊരു സത്യം ************ എല്ലാവരും ആഗ്രഹിച്ച പോലെ അവരുടെ സുദിന ദിവസമാണിന്ന്.... കിച്ചുവെ ഒരുപാട് നേരം കാത്ത് നിന്നു നിന്നു അവന് മുഷിഞ്ഞു... അവസാനം ചുവന്ന സാരിയിൽ അതിനു സുന്ദരിയായി ഒരുങ്ങി അവള് മന്ദം മന്ദം അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ നടന്നു വരുന്നത്... ഋഷി കണ്ടു... അവന്റെ കണ്ണിലെ തിളക്കവും പ്രണയവും കണ്ടു കിച്ചു നാണത്താൽ മുഖം കുനിച്ചു അവന്റെ അടുത്തിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story