കൃഷ്ണ: ഭാഗം 37

krishna

എഴുത്തുകാരി: Crazy Girl

ഒരുവട്ടം മണ്ഡപത്തിൽ ഇരുന്നത് കൊണ്ട് തന്നെ എല്ലാം മനഃപാഠമായിരുന്നു.. എന്നാലും അന്ന് പ്രതിമ കണക്കെ ഓരോന്ന് ചെയ്ത് കൂട്ടി... ഇന്ന് മനസ്സറിഞ്ഞു പൂജാരി പറയുന്നത് ചെയ്യുന്നു... ഋഷിയെട്ടന്റെ കൈകൾ എന്റെ കഴുത്തിലേക്ക് പതിയുമ്പോൾ കണ്ണടച്ച് കൈകൂപ്പി ദൈവത്തോടു നന്ദി പറഞ്ഞു... മുടിയൊതുക്കി സഹായിക്കാൻ ഋഷിയെട്ടന്റെ ചേച്ചി രാധികയും... ചേച്ചിക്ക് വെല്ല്യ അടുപ്പമൊന്നും ഇല്ലാ... നിങ്ങൾക്കറിയാലോ ചേച്ചിക്ക് വെല്ല്യ താല്പര്യം ഉണ്ടായിരുന്നില്ല അന്ന്.. എന്നാൽ ഇപ്പൊ ദേഷ്യവുമില്ല സ്നേഹവുമില്ല എന്ന മട്ടാണ്.. നെറ്റിയിൽ കുങ്കുമം ചാർത്തുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു... അത് ഋഷിയെട്ടനിൽ നിന്ന് ഒളിപ്പിക്കാൻ കണ്ണുകൾ താഴ്ത്തി...ഇത് വരെ ഇല്ലാത്താ അനുഭൂതിയാണ്... മനസ്സറിഞ്ഞു ദൈവത്തെ ഒന്നുടെ വിളിച്ചു... കയ്യ് പിടിച്ചു തരാൻ അച്ഛന് വന്നു... "എന്റെ മോളേ പൊന്ന് പോലെ നോക്കണേടാ ഞങ്ങൾക്ക് സ്നേഹിക്കാൻ പറ്റിയില്ല... അതിന്റെ കുറവ് നീ മാറ്റണം... "എന്ന് അച്ഛന് പറയുമ്പോൾ ഋഷിയെട്ടൻ ഒരു പുഞ്ചിരി തൂകി... *********** "അച്ചുവേ കണ്ട് പഠിച്ചോ നാളെ നമ്മക്കും ഇത് പോലെ വേണ്ടതാ" "എന്താ ഞങ്ങൾക്കോ " "പിന്നല്ലാതെ എനിക്കും ആരേലും കേട്ടണ്ടേ... അപ്പൊ ഞാൻ എന്നോടും കൂടി പറഞ്ഞതാ... എന്റെ പൊന്നെ... " അച്ചു അജു കാണാതെ ചിരി മറച്ചു പിടിച്ചു... "മൊഞ്ചത്തി ആയിട്ടുണ്ട് "അവന് ഒന്ന് അച്ചുവിനെ നോക്കി പറഞ്ഞു "ഏഹ് കേട്ടില്ല " "അല്ല കിച്ചുവിനെ കാണാൻ മൊഞ്ചത്തി ആയിട്ടുണ്ട്...

അല്ലേലും കല്യാണ പെണ്ണിന്റെ ലുക്കിൽ ഏതൊരു പെണ്ണും മാലാഖയെ പോലെയാ അല്ലെ അച്ചു " "അഹ്‌ണോ സേട്ടാ ഞാൻ അറിഞ്ഞില്ല " "എന്താ ചേട്ടാന്നോ... ശ്ശോ എനിക്ക് വയ്യ... നീ ഇപ്പഴേ വിളിക്കണ്ടന്നെ... വിളിക്കാനോക്കെ എനിയും എത്ര സമയം കിടക്കുന്നു " "സത്യം പറഞ്ഞ നിന്നെ കാണുമ്പോ മുത്തശ്ശാ വിളിക്കണം എന്നുണ്ട്... പിന്നെ പ്രായം കൊണ്ട് വിളിക്കാത്തതാ " "ഇതൊരു നടയ്ക്ക് പോകില്ലാ "അജു പിറുപിറുത്തു. "എന്താ എന്തേലും പറഞ്ഞോ " "ഒന്നുല്ലേ ഞാൻ അവിടെ ഇരുന്നോളാം എന്ന് പറഞ്ഞതാ... അല്ലേലും ഇത്രേം പെമ്പിള്ളേർ ഉണ്ടായിട്ടും ഇതിന്റെ അടുത്ത് വരാൻ തോന്നിയ എന്നേ പറഞ്ഞാൽ മതിയല്ലോ... "അജു എന്തെക്കൊയോ പറഞ്ഞു അവിടുന്ന് പോയി... അച്ചുവിന് ചിരി പൊട്ടി.. ************ എന്റെ പൊന്ന് ഋഷിയെട്ടാ മണ്ഡപത്തിൽ കേറുമ്പോൾ ഞാൻ പറഞ്ഞതൊക്കെ മറന്നോ... ഇവിടെ ടിക്‌റ്റോക്കും പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി... താലികെട്ട് കഴിഞ്ഞു സിന്ദൂരവും കഴിഞ്ഞു... വലയം വെക്കലും ആയി എനി ഞാൻ പറഞ്ഞത് എപ്പോ ചെയ്യാനാ... "ഷൂ ഷൂ "ഋഷിയെ നോക്കി പ്രവി "എന്തെടി "ഋഷി.. കണ്ണ് കൊണ്ട് ചെയ്യ് എന്ന് അവള് ആക്ഷൻ ഇട്ടു... അവന് പറ്റില്ലാ എന്നും.. "എന്റെ പൊന്നെട്ടാ എന്റെ ഒരാഗ്രഹം അല്ലെ "അവള് കണ്ണു കൊണ്ട് പറഞ്ഞു "അയ്യേ എന്നേ പറ്റി എന്ത് വിചാരിക്കും "ഋഷിടെ ആക്ഷൻ "അയിന് അപ്പുറത്തെ വീട്ടിലെ സുഭില ചേച്ചിയെ അല്ലല്ലോ പറഞ്ഞെ സ്വന്തം ഓളോടല്ലേ.. "(ആത്മ ) അവസാനം അവള് കയ്കൊണ്ടും കാലു കൊണ്ട് കൈകൂപ്പി... മണ്ഡപത്തിനു നേരെ വീണ്ടും ഇരുന്നതിന് ശേഷം ഋഷി കിച്ചുവിന്റെ അടുത്ത് നീങ്ങി ഇരിക്കുന്നത് കണ്ടതും പ്രവി ക്യാമറ ഒൺ ആക്കി...

കിച്ചുവിനെ വിളിച്ചു എന്തോ പറയാൻ അവള്ടെ ചെവിയുടെ അടുത്ത് ചെന്നതും അവന് ഒരു ഉമ്മ കൊടുത്തു... കിച്ചു എല്ലാരേം നോക്കി ഒരു ചിരി കൊടുത്തു അവസാനം ഋഷിയെ നോക്കി കണ്ണുരുട്ടി... അവന് ഞാനല്ല പ്രവിയാണ് എല്ലാത്തിനും കാരണം എന്ന് expression ഇട്ടത് പ്രവി കണ്ടപ്പോ മെല്ലെ മുങ്ങാൻ തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ അവളുടെ ലിപ്സ്റ്റിക് പതിഞ്ഞു... അവള് ലിപ്സ്റ്റിക് പതിഞ്ഞ സ്ഥലം ഒന്നുടെ നോക്കിയപ്പോൾ അവിടെ ആരോ കടിച്ച പാട്... മെല്ലെ തലയുയർത്തി നോക്കി... ഇങ്ങേർ എന്റെ പൊക കണ്ടേ അടങ്ങു എന്ന് വല്ല നേർച്ചയും ഉണ്ടോ... ഞാൻ എവിടെയാണോ അവിടെയൊക്കെ ഉണ്ടാകും എനിക്ക് പണി ആക്കാൻ... കണ്ട ഭാവം നടിക്കാതെ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും അവന് എന്റെ കയ്യില് കേറി പിടിച്ചു... ചുറ്റും ആൾക്കാർ ആണ്... എല്ലാരും ചെക്കനിലും പിന്നിലും കണ്ണും നട്ടിരിക്കുമ്പോൾ ഇവന് എന്നേ പീഡിപ്പിച്ചാൽ പോലും അറിയാൻ പോണില്ല... ബ്ലഡി ഗ്രാമവാസിസ്... "കയ്യ് വിടടാ "ഒച്ചയെടുക്കാതെ അവന് കേൾക്കാൻ പാകമായി പറഞ്ഞു... "തുടച്ചിട്ട് പോയാ മതി " "യെന്തോന്ന് " "നിന്റെ ഈ ലിപ്സ്റ്റിക്ക്"...നെഞ്ചും കാണിച് പറഞ്ഞു "ഷർട്ടും തുറന്നിട്ട്‌ കഴുത്തും കാണിച് പെമ്പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുമ്പോൾ ആലോചിക്കണം മിഷ്ടർ... " "എന്നേ കേറി ഉമ്മ വെച്ചിട്ട് നിന്നു വാജകമടിക്കുന്നോ...തുടക്കെടി പുല്ലേ " "പിന്നെ ഉമ്മ വെക്കാൻ പറ്റിയ മൊതല്.. എന്റെ രണ്ട് ഉമ്മയാ... പോത്തിന് കൊടുത്ത് വേസ്റ്റ് ആയത്... ഞാൻ അത് ആരോട് പറഞ്ഞു കരയും... പറയെടാ..." "ആര് പറഞ്ഞു ഉമ്മ വന്നു തരാൻ" "തനിക് വേണ്ടെങ്കിൽ തിരിച്ചു തന്നേക്ക്... താടാ.. എന്തെ തരുന്നില്ലേ... "പ്രവി അവനോട് അടുപ്പിച്ചു ചോദിച്ചതും ദ്രുവ് അവളിലെ കയ്യ് വിട്ടു... ഓഹോ അപ്പൊ മോന് ഈ കാണുന്ന ചാട്ടമേ ഉള്ളൂ...

ഒരു പെണ്ണ് വന്നു അടുത്ത് നിന്ന് ഉമ്മ ചോതിച്ചാൽ പാന്റിൽ മുള്ളുന്ന ടൈപ്പ് ആണെന്ന് ഇപ്പല്ലേടാ ചക്കരെ ഞാൻ അറിഞ്ഞേ... എനി ഇതിൽ കേറി തൂങ്ങാം...(ആത്മ ) ദ്രുവിനൊരു നോട്ടം കൊടുത്തു അവള് മൊബൈലും പിടിച്ചു പാവാടയും പൊക്കി നടന്നു... പാവാട മുണ്ട് മടക്കുന്ന പോലെ മടക്കി സ്ലോമോഷൻ ആണ് ഉദേശിച്ചേ... പക്ഷെ സാഹചര്യം സമ്മർദ്ദം കാരണം പാവാട പൊക്കി thats all "ഇവള് പെണ്ണ് തന്നെ ആണൊ... ദിവസം കൂടുന്നോറും യാതൊരു പേടിയുമില്ലാതെ ആണല്ലോ ശിവനെ.. പക്ഷെ നീ ഓർത്തോടി.. നിനക്കുള്ള പണി ഒൺ തെ way ആണ്... ഒരു സമയം കിട്ടിയാൽ ഞാൻ അത് പൊട്ടിക്കും... "ദ്രുവ് മനസ്സിൽ ചിലതൊക്കെ കണക്കു കൂട്ടി ************ ചെക്കനും പെണ്ണും ഫുഡ്‌ കഴിക്കാൻ ഇരുന്നു വിളമ്പാൻ ദ്രുവ് ഉണ്ട് അജു ഉണ്ട് അച്ചു ഉണ്ട് അച്ഛന് അമ്മ എല്ലാരും ഉണ്ട്... നാട്ടുകാർ തെണ്ടികൾ ആണേൽ എത്ര ഉരുള ചെക്കനും പെണ്ണും കഴിക്കുന്നുണ്ട് എന്ന് അറിയാൻ ആണ് തോന്നുന്നു ഒടുക്കത്തെ നോട്ടം uff സഹിക്കാൻ പറ്റണില്ല... ക്യാമറ മാൻ ചെക്കനും പെണ്ണിലും ഫോക്കസ് ചെയ്യുന്നത് കൊണ്ട് പാവങ്ങൾക്ക് കഴിക്കാൻ പറ്റണില്ല... അവസാനം ഋഷിയെട്ടൻ എക്സ്ട്രാ പൈസ തരാം കുറച്ചു നേരം ക്യാമറയും കൊണ്ട് എവിടേലും ഇരുന്ന് റസ്റ്റ്‌ എടുക്കെടാ തെണ്ടി എന്ന് പറഞ്ഞപ്പോ മൂപര് ക്യാമറയും കൊണ്ട് പോയി... "ചേട്ടാ പപ്പടം കിട്ടീല " എവിടുന്നാണ് ആ കിളിനാദം നല്ല കേട്ട് പരിജയം.. അജുവും അച്ചുവും ദ്രുവും ഒരുപോലെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.. "ഇവളെയാരെ ഇവിടെ പിടിച്ചു ഇരുത്തിയത് "ദ്രുവ് "എടി മഹാപാപി കഴിക്കുമ്പോൾ എങ്കിലും ഒന്ന് വിളിക്കായിരുന്നു "അച്ചു പറക്കും തളികയിലെ വസന്തി ഫുഡ്‌ വായിൽ നിറച്ചു ഫുഡ്‌ കുത്തി കയറ്റി ഒരു ഇളി ഇല്ലേ.. അന്ത ഇളി അവള് ഇളിച്ചു... പെറ്റ തള്ള സഹിക്കൂലാ... "ആരേലും ഒന്ന് പപ്പടം തരുവോ "

"പ്ഫ.. നിന്നോട് ആരാടി കേറി ഇരിക്കാൻ പറഞ്ഞത്...വന്നവർക്ക് ഇരിക്കാൻ കൊടുക്കാതെ വേഗം കേറി ഇരുന്നേക്കുന്നു കൊച്ചമ്മ "ദ്രുവ് അതിനു മറുപടി ആയി അവള് അവിയലും കൂട്ടുകറിയും അച്ചാറും പച്ചടി കിച്ചടി അങ്ങനെ പപ്പടം ഒഴികെ ബാക്കി ചോറിൽ കൂട്ടിക്കുഴച്ച് കൂട്ടിയിട്ട് വായിലേക്കിട്ടു അവനെ നോക്കി... ഇതെന്ത് ജീവി എന്ന രീതിയിൽ അവനും... പരിപാടിയൊക്കെ കഴിഞ്ഞു... ഹോട്ടലിൽ നിന്നു ഋഷിയെട്ടന്റെ വീട്ടിലേക്ക് പോകണം പ്രതേകിച്ചു കരച്ചലും പിടിച്ചലും ഒന്നുമില്ല... കാരണം വീട്ടിൽ കയറുന്ന ചടങ്ങ് കഴിഞ്ഞു ഡ്രെസ്സും മാറ്റി വീണ്ടും ഹോട്ടലിലേക്ക് വരണം മാര്യേജ് ഫങ്ക്ഷന് രാത്രി വെച്ചിട്ടുണ്ട്... വീട്ടിലേക്ക് പോകുമ്പോൾ അജുവും അച്ചുവും മുന്നിലായിട്ടും ഞാനും ഋഷിയെട്ടനും ബാക്കിൽ ആയിട്ടും ഇരുന്നു... ഓരോന്ന് പറഞ്ഞു വീട്ടിൽ എത്തി... അമ്മ വിളക് കൊണ്ട് വന്നു സ്വീകരിച്ചു (NB:എനിക്ക് മുസ്ലിം കല്യാണം മാത്രമേ അറിയൂ ആരും പൊങ്കാല ഇടരുത്... ഇത്രയൊക്കെ പറഞ്ഞത് തന്നെ കണ്ട ഹിന്ദി സീരിയലിലും സിനിമയിലുമൊക്കെ കല്യാണം കഴിയുന്നത് കണ്ടിട്ടാ.. 😁) വലതു കാല് വെച്ചു വീട്ടിലേക്ക് കയറി വിലക്ക് പൂജാമുറിയിൽ ഭദ്രമായി കൊണ്ട് വെച്ചു...കണ്ണുമടച്ചു പ്രാർത്ഥിച്ചു..അടുത്തായി ഋഷിയെട്ടനും... ഋഷിയെട്ടനും ഞാനും അമ്മയുടെയും അച്ഛന്റെയും ഏട്ടന്റെയും ഏട്ടത്തിയുടെയും ചേച്ചിയുടെയും ഒരുവിധം മുതിർന്ന എല്ലാരുടെയും അനുഗ്രഹം വാങ്ങി... ഋഷിയെട്ടൻ അങ്ങോട്ട്‌ മാറി നിന്നു ആരോടെക്കൊയോ സംസാരിക്കാൻ തുടങ്ങി... ഞാനും ഒരുവിധ പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു അമ്മ വന്നു പറഞ്ഞു ഫങ്ക്ഷന് ഇടാനുള്ള ഡ്രസ്സ്‌ മുറിയിൽ ഉണ്ട് ഒന്ന് ഫ്രഷ് ആയി ഒരുങ്ങി വരാൻ...

മുറിയിലേക്ക് വരാൻ തുനിഞ്ഞ അച്ചുവിനേം പ്രവിയെയും ഒരുങ്ങാൻ പറഞ്ഞു വിട്ടു... കൊറേ നേരം പാവങ്ങൾ എന്റെ പുറകെ കറങ്ങുന്നു അവരും ഫ്രഷ് ആവട്ടെ... അതുകൊണ്ട് തന്നെ അച്ചു പ്രവിടെ വീട്ടിൽ പോയി.. മുറിയിലേക്ക് കയറി കണ്ണാടിക്ക് മുന്നിൽ നിന്നു... നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കണ്ടപ്പോൾ മനസ്സൊന്നു തിളങ്ങി ഇതുവരെ ഇല്ലാത്തൊരു ഫീലിംഗ്... താലി കയ്യിലെടുത്തു ഋഷിദേവ് എന്ന പേരിലേക്ക് അമർത്തി ചുംബിച്ചു.... പൊടുന്നനെ ഡോർ തുറന്ന് ഋഷിയെട്ടൻ വന്നു... ഡോർ അടച്ച് കൂട്ടിയിട്ട് എന്നിലേക്ക് നോക്കി... കയ്യിലെ താലിയും കണ്ണിലെ നനവും കണ്ട് എന്റെ അടുത്ത് വന്നു.... "എന്ത് പറ്റി... എന്തിനാ കരയുന്നെ...പെട്ടെന്നൊരു കല്യാണം നിനക്ക് ഇഷ്ടപെ" പറഞ്ഞു തീരും മുൻപ് അവളുടെ കൈകൾ എന്റെ ചുണ്ട് പൊതിഞ്ഞു... എന്നിട്ട് വേണ്ടെന്ന് തലയാട്ടി.. "ഇഷ്ടമില്ലാഞ്ഞിട്ടല്ലാ... ആഗ്രഹിച്ചതിനു മേലേ കിട്ടിയപ്പോയത് കൊണ്ടുള്ള സന്തോഷമാണ്....... എന്തോ പേടിയാകുവാ.. ഒരുപാട് സന്തോഷമുള്ള ദിവസങ്ങൾ ആണ് കടന്നു പോയത് എനി.. ഇനിയെന്തെലും ആപത്തിനു മുന്നേ ഉള്ള എന്തേലും... " അവള് പറയുന്നതിന് മുൻപേ അവളെ ചേർത്ത് പിടിച്ചിരുന്നു.... അങ്ങനെ ആപത്തിലേക്ക് അവളെ മാത്രം വിടുകയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കിച്ചുവിനെ മാറോടു ചേർത്ത് പിടിച്ചു എത്ര നേരം അറിയില്ല... "അയ്യെടാ നല്ല സുഖം ഉണ്ടല്ലേ... അമ്മ ഇപ്പൊ വരും... ഞാൻ പോയി ഒരുങ്ങട്ടെ.... ഹോ ഈ ഡ്രെസ്സും മാലയും എല്ലാം ഇട്ടു മനുഷ്യൻ ചൂടെടുത്തിട്ട് വയ്യ... " കുതറി മറി കൊണ്ട് കിച്ചു പറഞ്ഞു... കണ്ണാടിക്ക് മുന്നിൽ നിന്നു കഴുത്തിലെ സ്വർണ മല ഓരോന്ന് അഴിചെടുക്കാൻ തുടങ്ങി..... ഋഷി പതിയെ ചെന്ന് അവളുടെ കൈകൾ മാറ്റി... കള്ളച്ചിരിയോടെ കണ്ണാടിയിലൂടെ കിച്ചുവിലേക്ക് നോക്കി... അവൾക്കും അവന്റെ മുഖം കണ്ട് ചിരി വന്നു... ഓരോ മാലയും അവന് അഴിച്ചെടുത്തു... അതിനു ശേഷം കിച്ചുവെ തിരിച്ചു നിർത്തി..

ഇനിയെന്ത് എന്ന രീതിയിൽ അവനെ നോക്കിയപ്പോൾ അവളുടെ ഷോൾഡറിലൂടെ തലോടി കൈകൾ എടുത്തു വളകൾ വേദന വരാതെ അഴിച്ചെടുത്തു... ഋഷിയുടെ കണ്ണിലേക്കു നോക്കി നിൽക്കുന്ന അവൾക് ചുറ്റുമുള്ളതൊന്നും കാണുന്നില്ലായിരുന്നു... ഋഷി പതിയെ കമ്മൽ അഴിച്ചു കൊടുത്തു അവന്റെ കൈകൾ കഴുത്തിലേക്ക് തട്ടുമ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽ പ്രവാഹം പോലെ തോന്നി... നെഞ്ചിടിപ്പ് കൂടുന്നോരും ശ്വാസം പുറത്ത് വരാത്തത് പോലെ തോന്നി ... ഋഷി പതിയെ നെറ്റിയിലെ നെറ്റിക്കുറി എടുത്തു മാറ്റി... സിന്ദൂരം തൊട്ട നെറ്റിയിൽ അവനൊന്നു ചുംബിച്ചു... കണ്ണടച്ചുകൊണ്ട് അവള് അത് സ്വീകരിച്ചു... മുടിയിലെ മുല്ലപ്പൂ കയ്യ്കൊണ്ട് വകഞ്ഞു മാറ്റി... ഒരുപാട് നേരത്തെ സാഹസത്തിനു ശേഷം അവളുടെ മുടികളെ സ്വന്തത്രമാക്കി... അവന്റെ കൈകൾ ഷോൾഡറിലെ സാരിയിലെ പിന്നിൽ ചെന്നപ്പോൾ അവളൊന്നും ഞെട്ടി... തന്നിലേക്ക് നോക്കി പിന്നാഴിക്കാൻ നിൽക്കുന്ന ഋഷിയെ നോക്കി അവള് അവനെ തള്ളി മാറ്റി ബാത്റൂമിലേക്ക് ഓടി... "അമ്പോ... ഒന്ന് നിന്ന് തന്നപ്പോൾ ഞാൻ വിചാരിച്ചില്ല മോന്റെ ഉദ്ദേശം... ഹോ മല ഊരുന്നു കമ്മൽ ഊരുന്നു... ഞാൻ ബോധത്തിൽ വന്നില്ലെങ്കിൽ എന്റെമ്മോ ആലോചിക്കാൻ വയ്യ.. " "ടി... ഇത്രയൊക്കെ എനിക്ക് ചെയ്യാൻ അറിയാമെങ്കിൽ ബാക്കിയും എനിക്ക് അറിയാം നീ ഇങ് വന്നേ " "ആ പൂതി മനസ്സിൽ വെച്ച മതി... എനി മോന് പോയി താഴേക്ക് കുളിച്ചോ ഞാൻ ഇറങ്ങാൻ സമയം ആകും... പിന്നെ പോകുമ്പോ ആ ഡോർ ഒന്ന് അടച്ചെക്ക് "അതും പറഞ്ഞു ബാത്റൂമിലേക്ക് കയറി...  കുളിച്ചൊരുങ്ങി മെറൂൺ കളർ ലെഹെങ്ക എടുത്തണിഞ്ഞു.. വീണ്ടും പുട്ടി ടീംസ് വന്നു ഒരുക്കാൻ തുടങ്ങി... ഇത് ഇടുന്നതിനേക്കാൾ പണി ആണ് കഴുകി കളയാൻ.. നേരത്തെ ഇട്ടപ്പോൾ കഴുകാൻ വേണ്ടി ഒരു കിണറ്റിലെ വെള്ളം തന്നെ തീർന്നു എന്ന് തോന്നുന്നു അതുകൊണ്ട് രാത്രിയല്ലേ ഒരു മയത്തിൽ സിമ്പിൾ ആയിട്ട് ഇട്ടാ മതി എന്ന് പറഞ്ഞു ഇരുന്നു... എല്ലാം കഴിഞ്ഞു താഴെ ചെന്നപ്പോൾ എല്ലാരും റെഡി ഋഷിയെട്ടനെ നോക്കിയപ്പോ ഇങ്ങേർക്ക് ഇത്രേം ലുക്ക്‌ ഇണ്ടായിരുന്നു എന്ന് തോന്നിപ്പോയി...

റിഷിയേട്ടന് ഇങ്ങോട്ടും എനിക്ക് അങ്ങോട്ടും ഒന്ന് പോകാൻ വരെ പറ്റുന്നില്ല.. സാരില്യ കാത്ത് നിൽക്കാം... അപ്പൊഴേക്കാണ് അച്ചുവും പ്രവിയും വന്നത്... അല്ലേലും ഒരാളുടെ കല്യാണം നടക്കുന്ന സമയം..കല്യാണം പെണ്ണിനേക്കാൾ ലുക്കിൽ ആയിരിക്കും കല്യാണം പ്രായം ആയ ഇത് പോലത്തെ സാദനങ്ങൾ.. അപ്പൊ പറഞ്ഞു വന്നത് ഞമ്മൾടെ മുത്തുമണി വേറെ ലെവൽ ആണ്.. നല്ല ദാവണി ആണ് വേഷം രണ്ടാളും കുറച്ചു കളർ ചേഞ്ച്‌ ഒഴിച്ച ഒരുപോലെ എന്ന് പറയാം.. അവർ ഓടി വന്നു സെൽഫി ഒക്കെ എടുത്തു... അപ്പോഴേക്ക് അജുവും ഒരുങ്ങി എത്തി.. അവന് ആണേൽ അച്ചുവിനെ മുന്നിൽ വന്നു കൂളിംഗ് ഗ്ലാസ്‌ എടുക്കുന്നു തുടക്കുന്നു വെക്കുന്നു... ചെക്കൻ ഷൈൻ ആകുവാ ഇതൊന്നും ആരും ശ്രെദ്ധിക്കുന്നില്ലെന്ന മൂപ്പരുടെ വിചാരം... ആ കാണിച്ചു കൊടുക്ക എന്ന രീതിയിൽ നമ്മളും.. അങ്ങനെ കാറിൽ കയറി ഓഡിറ്റോറിയത്തിലേക്ക് വിട്ടു... അവിടെയെത്തിയപ്പോൾ തന്നെ എല്ലാരും ഉണ്ടായിരുന്നു... ദ്രുവിനെ കണ്ടപ്പോൾ പ്രവി എന്റെ കയ്യില് പിടിച്ചു... എന്താ എന്ന് പറഞ്ഞപ്പോൾ അവള് അവന്റെ ഡ്രെസ്സിനെ ചൂണ്ടി കാണിച്ചു.. അജുവിനെ പോലെ അവനും ഒരു നീല വൈറ്റ് ഷർവാണി ആണ്... അതിനെന്താ എന്ന് പറഞ്ഞപ്പോ അവള് ഒന്നുല്ല എന്ന് പറഞ്ഞെങ്കിലും അതിലും എന്തേലും കഥ ഉണ്ടാവും എന്നറിയാം പക്ഷെ ചോദിക്കാൻ നിന്നില്ല... പ്രവി എല്ലാരേം ഉന്തി തല്ലി ഓഡിറ്റോറിയത്തിലേക്ക് കയറ്റി കൂടെ അജുവും അച്ചുവും സഹായിച്ചു... പ്രവി ക്യാമറ മാനേ വിളിച്ചു അങ്ങേരോട് വീഡിയോ എടുക്കേണ്ട പൊസിഷൻ പറഞ്ഞു കൊടുക്കുകയാ... "ഞങ്ങൾ വരുമ്പോ ക്യാമറ സൂം ചെയ്യണം... ആവിശ്യം വരുന്നടുത്ത് സ്ലോമോഷൻ കുത്തി നിറക്കാൻ മറക്കണ്ടാ "അവള് എന്തോ പറഞ്ഞു അങ്ങേര് എന്തോ മനസ്സിലായത് പോലെ തല ആടുന്നു... അങ്ങനെ ഉള്ളിലേക്ക് കയറി അവള്ടെ ആഗ്രഹം പോലെ ഞാനും ഋഷിയെട്ടനും ഫ്രണ്ടിൽ അതിന്റെ സൈഡിൽ പുറകിൽ ആയിട്ട് അച്ചുവും അജുവും പിന്നെ മറ്റേ സൈഡിൽ ബാക്കിൽ ആയിട്ട് ദ്രുവും പ്രവിയും....

ആക്ച്വലി ഡാൻസ് പ്രാക്റ്റീസ് ചെയ്യുമ്പോ ഇങ്ങനെ അലായിരുന്നു ദ്രുവും പ്രവിയും ഒത്തുപോകാത്തത് കൊണ്ട് അജുവും പ്രവിയും ദ്രുവും അച്ചുവുമായിരുന്നു... എന്നാ അവസാനം നിമിഷം അജു ട്രാക്ക് മാറ്റി മെല്ലെ അച്ചുവിന്റെ അടുത്ത്... വെറും കുരുട്ടു ബുദ്ധിയാണ് അവനു... അവസാന നിമിഷം ആയോണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല... ദ്രുവ് അജുവിനെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും അജുവിന്റെ നോട്ടം കോഴിക്കൂട്ടിൽ ആയിരുന്നു... lights ഒൺ ആണ് പാട്ട് തുടങ്ങി "മലയ്യൂര് നാട്ടാമാ മനസ്സാക്കാട്ടു പൂട്ടാമാ ഉന്നെ പോലെയാരുമില്ലാ മാമാ തഞ്ചാവൂര് രാസാത്തെ താരാളമാ താന്താങ്ങേ മനസ്സുകുള്ളേ യെവനുമില്ലാ ആമാ" ഒരുവിധം കളിച്ചു കഴിഞ്ഞു സ്റ്റേജിൽ എത്തി എല്ലാരുടെയും കൈകൾ കൂട്ടിയിടിച്ചു ക്ലാപ് ചെയ്യുമ്പോൾ പ്രവി ഞങ്ങളെ നോക്കി എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി... എനി ഈ കൈമുട്ടലും ഇവള്ടെ പ്ലാൻ ആണൊ എന്ന് തോന്നാതില്ല ...... കളിക്കുമ്പോൾ എന്ത് ആവേശം ആയിരുന്നു എല്ലാത്തിനും.. ഇപ്പൊ ഡ്രെസ്സും കുത്തി പിടിച്ചു ഒടുക്കത്തെ ശ്വാസം വിടുവാ... അങ്ങനെ ആ ടാസ്ക് കഴിഞ്ഞു അടുത്ത ഫോട്ടോ എടുപ്പായി... എല്ലാരും വന്നു നിന്നു ഓരോ ഫോട്ടോ ആദ്യം ഋഷിയെട്ടൻ ഫാമിലി പിന്നെ എന്റെ കിച്ചു ഫാമിലി പിന്നെ രണ്ട് ഫാമിലി ഒരുമിച്ച്... അങ്ങനെ വന്നവരും പോന്നവരും വന്നു ഫോട്ടോ എടുത്തു.... അവസാനം പ്രവിയും അച്ചുവും അജുവും ദ്രുവും കുട്ടൂസും നന്ദുവും മാത്രമായി ഒരു ഫോട്ടോ എടുത്തു... അപ്പോഴാണ് ഞങ്ങൾടെ കണ്ണിൽ ദൂരെ നിന്നു നടന്നു വരുന്നവരെ കണ്ണിൽ പെട്ടത്... ഒരുപോലെ ഞെട്ടി അവനെന്താ ഇവിടെ എന്ന് ചോദ്യം പലരുടെ മനസ്സിലും... എല്ലാരും കൂടി ഒരുപോലെ പ്രവിയെ നോക്കി... "സത്യായിട്ടും എനികറീല "എന്ന എക്സ്പ്രഷനിൽ അവളും.. "ആഹ്ഹ ഇതാര് മിഥുനോ... എവിടെ നിന്റെ പപ്പയും മമ്മയുമൊക്കെ "കിച്ചുവിന്റെ അച്ചൻ പറയുന്നത് കേട്ട് വീണ്ടും ഞങ്ങളിൽ ഞെട്ടലുണ്ടാക്കി...

"മിഥുനോ... ഇത് ശ്രീനിശേട്ടൻ അല്ലെ "പ്രവി നഖം കടിച്ചു പറഞ്ഞു... അപ്പോഴേക്കും ശ്രീനി അല്ല മിഥുനും ഫാമിലിയും കിച്ചുവിന്റെയും ഋഷിയുടെയും അടുത്തെത്തിയിരുന്നു.... *********** "റജി.... 😠" ...... "രജി പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്... നിനക്കെന്താ ഭ്രാന്താണോ... ഇവിടെ കിടന്ന് ഇതൊക്കെ എറിഞ്ഞു പൊട്ടിച്ചിട്ട് നിനക്ക് എന്ത് കിട്ടാനാ " "അതെന്നെ എനിക്ക് ഒന്നും കിട്ടില്ലാ... ഇത്രയും ദിവസം ആ വീട്ടിൽ കയറി നിറങ്ങിയിട്ടും ഒരു ചെറുവിരൽ അനക്കാൻ പറ്റിയില്ലല്ലോ... " "സാരില്ല പോട്ടെ... എനിയും ദിവസം ഉണ്ടല്ലോ... എല്ലാം നടക്കും പക്ഷെ നീ ആാാ വീട്ടിൽ നിന്ന് ഇറങ്ങരുതായിരുന്നു " "പിന്നെ എന്റെ മുന്നിൽ വെച്ച് അവൻ അവളെ കെട്ടുന്നത് ഞാൻ നോക്കി നിക്കണമായിരുന്നോ പറ..." "എനിക്ക് മനസ്സിലാകും നിന്റെ അവസ്ഥ... എനിക്കും ദേഷ്യം ഇല്ലാഞ്ഞിട്ടല്ല... എനി എടുത്ത് ചാടിയാൽ ചിലപ്പോ നമ്മള് തന്നെ വീഴും... നീ പേടിക്കണ്ടാ... കല്യാണം കഴിച്ചെന്നു കരുതി നമ്മള് പിന്മാറരുത്... കാരണം അവളെ എനിക്ക് വേണം... എനിക്ക് മാത്രം."അവന്റെ കണ്ണിൽ പക പൂണ്ടു.. റാം ഒന്ന് പറഞ്ഞു നിർത്തി "നീ ഇപ്പൊ അവിടെ പോ... അവിടെ ഇപ്പൊ നിൽക്കേണ്ടത് നമ്മക്ക് അത്യാവശ്യം ആണ്... " അവള് പകയോടെ ചുണ്ട് കോട്ടി... ഋഷിയുടെ വീടിന്റെ പുറത്ത് റാം അവളെ ഇറക്കി... വീട്ടിൽ മാറിയേട്ടത്തി മാത്രമേ ഉള്ളൂ ബാക്കി ഉള്ളവർ ഓഡിറ്റോറിവും ആയത് കൊണ്ട് തന്നെ... അവള് സമാധാനത്തോടെ വീട്ടിലേക്ക് കയറി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story