കൃഷ്ണ: ഭാഗം 40

krishna

എഴുത്തുകാരി: Crazy Girl

"എന്താ എല്ലാരും എന്നേ വട്ടം ചുറ്റി നില്കുന്നെ " "നീ ശ്രീനി അല്ലെ "ഋഷി മിഥുനോട് ചോദിച്ചപ്പോൾ അവന് ഒന്നും മിണ്ടാതെ ഞങ്ങളെ തന്നെ നോക്കി നിന്നു "അതെ നീ ശ്രീനിയാണ്... എന്റെ കൂടെ ഡ്യൂറ്റ് അടിച്ച ശ്രീനിഷ്... അന്ന് മാളിൽ വെച്ച് കണ്ടപ്പോഴും ഇതേ ലുക്ക്‌ ആയിരുന്നു "പ്രവി "നീ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ... ഞങ്ങൾ എല്ലാവരും നിന്നേ മാളിൽ വെച് കണ്ടതാ... അതുകൊണ്ട് പറ നീ തന്നെയല്ലേ ശ്രീനിഷ് "അജു "അതെ ഞാൻ ആണ് ശ്രീനിഷ് " "അപ്പൊ മിഥുൻ"അവനെ ഉറ്റുനോക്കി ഋഷി "അതും ഞാൻ ആണ് " "നീ എന്താ പറയണേ ശെരിക്കും നീ ആരാണ് നിന്റെ ഒറിജിനൽ name എന്താണ് "കിച്ചു അവന് ഒന്ന് മന്ദഹസിച്ചു കൊണ്ട് പ്രവിയുടെ മുന്നിൽ ചെന്ന് നിന്നു...പ്രവി മിഥുനെ ഉറ്റുനോക്കി... "നിനക്ക് എനിയും എന്നേ മനസ്സിലായില്ലേ..... കൊള്ളിമീട്ടായി" മിഥുൻ പറഞ്ഞതും പ്രവിയുടെ മുഖത്ത് ഞെട്ടലും എല്ലാം കൊണ്ട് ഭാവങ്ങൾ മാറി വന്നു.... ഒരു നിമിഷം അവള് സ്റ്റക്ക് ആയി... എല്ലാവരും അവളിലേക്ക് നോക്കുന്നത് ഒന്നും അവള് അറിഞ്ഞില്ലാ... "നീയോ.... മിഥു "പ്രവി വിക്കി വിക്കി പറഞ്ഞു "അതെ ഞാൻ തന്നെ "കയ്യ് കെട്ടി അവൻ പറഞ്ഞു നിർത്തി... പ്രവി അത്ഭുദത്തോടു കൂടെ പുറകിലേക്ക് നീങ്ങി അവനെ ഉഴിഞ്ഞു നോക്കി... ശരവേഗം എടാ തെണ്ടി എന്നും പറഞ്ഞു അവനെ കെട്ടിപിടിച്ചു... അത് കണ്ടതും ഞങ്ങളുടെ കണ്ണു തള്ളി അവളെ നോക്കി... പിന്നീട് പ്രവി അവനെ തൊട്ടും മുട്ടിയും നോക്കുന്നത്... ഞാൻ അത്ഭുദത്തോടെ നോക്കി നിന്നു "കിച്ചു ഇതാണ് ഞാൻ പറഞ്ഞെ മിഥുൻ.. ഓർമ ഇല്ലേ... ആ മറ്റേ കുരുവിള വശത്താക്കിയാ " "ഓഹ് നിന്റെ lkg ഫ്രണ്ട് "അച്ചു.. "ഹ്മ്മ് അതെ "പ്രവി നാണം കൊണ്ട് തല താഴ്ത്തി...

അപ്പോഴാണ് ഞങ്ങൾക്ക് അവനെ മനസ്സിലായത്... "ഇവന് കാരണം അല്ലെ നീയും ആ പെണ്ണും അടിയായതും... അത് നീണ്ടു നീണ്ടു കോളേജ് വരെ എത്തിയതും ഒന്നുമറിയാത്ത എന്റെ അളിയനെ അതിൽ കൊണ്ടിട്ടതും എല്ലാം " അവള് അതെ എന്ന് തലയാട്ടുമ്പോൾ ഒന്നും തിരിയാതെ പ്രവിയെ നോക്കുന്ന മിഥുനെ എല്ലാം പറഞ്ഞു തരാം എന്ന് കണ്ണുകൊണ്ട് പറയുന്നുണ്ടായിരുന്നു... ഇതെല്ലാം കണ്ട് ദ്രുവിന് ദേഷ്യം വരിഞ്ഞു മുറുകുന്നത് ആരും കണ്ടില്ല... "പിന്നെ നീ എന്തിനാ ശ്രീനിഷ് എന്ന് പേര് പറഞ്ഞത് "അജു "അത്... അത് ഇവൾക്ക് വേണ്ടിയാ "പ്രവിയെ ചൂണ്ടി അവന് പറഞ്ഞു "എനിക്ക് വേണ്ടിയോ "പ്രവി "ആഹ്മ് നിനക്ക് വേണ്ടി " "എന്തിനു "കിച്ചു "ഇവള് പറഞ്ഞ പോലെ ഞങ്ങൾ നല്ല ബെസ്റ്റി ആയിരുന്നു... എല്ലാം ഷെയർ ചെയ്യുന്ന സുഹൃത്തുക്കൾ... lkg പഠിക്കുന്ന സമയം ഇവളെ പോലെ ഫ്രണ്ട് തന്നെ aആയിരുന്നു ഊർമിളയും... പക്ഷെ ഇവർ രണ്ടും എന്റെ പേരിൽ ശത്രു ആയതും.. അത് കാരണം ഏതോ നിമിഷം ഞാൻ ഊർമിള പക്ഷം ചേർന്ന്....അതിൽ പിന്നെ ഇവള് എന്നോട് മിണ്ടീട്ടു പോലും ഇല്ലാ... കണ്ടാൽ ഉഴിഞ്ഞു മാറി നടക്കും... എന്തിനു പണ്ടേ കുശുമ്പി ആണ് ഇവള്... അങ്ങനെയിരിക്കെ 6 ക്ലാസ്സിൽ എത്തിയപ്പോൾ ആണ് ഞാൻ അമേരിക്കയിൽ settle ആവുന്നത്... അവിടെ പഠിച്ചു... അവിടെ തന്നെയായിരുന്നു... ഡിഗ്രി വെക്കേഷന് നാട്ടിൽ വന്നപ്പോൾ ആണ് ഞങ്ങൾടെ സ്കൂൾ ഫോട്ടോ കണ്ടത്... അതിൽ ഇവളെയാണ് എനിക്ക് ഓർമ....

ഇവളോട് പിണങ്ങിയതും ഒന്ന് മിണ്ടി കിട്ടാൻ പുറകേ നടന്നതും ഒരു തമാശ പോലെ ഓർമയിൽ വന്ന്... അന്ന് ചെറുത് ആയിരുന്നത് കൊണ്ട് ഇവളെ ഫാമിലി ഒന്നും എനിക്ക് അറിയില്ലായിരുന്നു... അങ്ങനെ നാട്ടിൽ വെറുതെ ഇരിക്കുന്ന ടൈം ആണ് ടിക്‌റ്റോക് എന്ന ആപ്പ് കയറ്റിയത്... ടൈം പാസ്സ് കണ്ട് പോകുമ്പോ... പ്രവീണ.. എന്ന പേരിൽ ഉണ്ടായ ഒരു വീഡിയോ കണ്ടു...അതിൽ എന്തോ അവളിൽ ആകർഷിക്കാൻ ഉണ്ടായിരുന്നു... പഴേ കൂട്ടുകാരിയുടെ ഒരു ചായക്കച്ചാൽ... അങ്ങനെ അവള്ടെ അക്കൗണ്ട് കേറി ഫുൾ വീഡിയോ കണ്ടു... അതിൽ എവിടെയോ അവള് അവളെ കുറിച് പറയുന്നത് ഉണ്ടായിരുന്നു അതോടെ ഉറപ്പിച്ചു അത് ഈ കൊല്ലിമിട്ടായി ആണെന്ന്.....അങ്ങനെ ഒരു ഫേക്ക് അക്കൗണ്ട് ആക്കി ഇവളെ മാത്രം ഡ്യൂറ്റ് അടിച്ചു ഇവളുടെ ടിക്‌ടോകില് ഒരു സൗഹൃദം സ്ഥാപിച്ചു... അപ്പോഴും എന്റെ പേര് ഞാൻ പറഞ്ഞില്ല... പറഞ്ഞാൽ ഇവള് പഴേ ദേഷ്യം കാരണം മിണ്ടുമോ എന്ന് പേടിയുണ്ടായിരുന്നു... അത്കൊണ്ട്... മാളിൽ വെച്ചു കണ്ടപ്പോളും എന്തോ പേര് പറയാൻ തോന്നിയില്ലാ... പക്ഷെ എന്റെ അച്ഛനും അമ്മയും കൃഷ്ണയുടെ ഫാമിലി ഫ്രണ്ട് ആണെന്ന് ഞാൻ അറിഞ്ഞത് അന്ന് ഇവിടെ റിസപ്ഷന് വന്നപ്പോൾ ആണുട്ടോ ....അപ്പൊ ശെരിക്കും ഞെട്ടി... പക്ഷെ എന്തായാലും ഈ കളി അവസാനിപ്പിക്കണമല്ലോ... അതിനു നിങ്ങള് ആയിട്ട് തന്നേ വരുമെന്ന് അറിയാമായിരുന്നു... ഇതാ ഇപ്പൊ വന്നു... എല്ലാം അറിഞ്ഞില്ലേ " അവന് ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തുമ്പോൾ പ്രവിടെ മുഖത്ത് അവനെ കണ്ടതിലും കഥ കേട്ടതിലും ഉള്ള ത്രില്ലിംഗ് ആയിരുന്നു....എന്നാൽ ഞങ്ങളൊക്കെ ഇതിന്റെ ഒക്കെ വല്ല ആവശ്യമുണ്ടോ എന്ന ചിന്തയിൽ ആയിരുന്നു..

അവരുടെ കഥ കേട്ട് ഞങ്ങൾ എണീറ്റു... പ്രവി തന്റെ പഴേ ബെസ്റ്റിയെ കിട്ടിയ സന്തോഷത്തിൽ അവനോടു തൊള്ളകീറി സംസാരിക്കുകയാ... അവർക്ക് കൊർച് പ്രൈവസി കൊടുക്കാം കരുതി ഞങ്ങൾ മാറി... ************ കിച്ചണിലേക്ക് പോകാൻ നടക്കുമ്പോൾ ആയിരുന്നു... എവിടുന്നോ സാരിയിൽ പിടിച്ചു വലിച്ചത്... ഒരു കുതിപ്പോടെ ഞാൻ ആരെയോ തട്ടി നിന്നു... തന്നേ പിടിച്ചു വളിച്ച ആളെ തുറിച്ചു നോക്കിയപ്പോ മൂപ്പർ കണ്ണുചിമ്മി നിന്നു... "ഹ്മ്മ് എന്തുവാ ഋഷിയെട്ടാ.. പിള്ളേരെ പോലെ... വലിക്കുന്നേ... ഹോ ഞാൻ ഇപ്പൊ പേടിച്ചു പോയേനെ " "നിന്നേ ഒന്ന് അടുത്ത് കിട്ടണേൽ ഇപ്പൊ ഇങ്ങനെ സാരിയിൽ തൂങ്ങി നിൽക്കണം... ഹോ എത്രയായി ഇത് പോലെ ഒന്ന് ചേർന്ന് നിന്നിട്ട് " "അതിനൊക്കെ എനിയും സമയമില്ലേ... ഇപ്പോ എന്നേ വിടെന്നെ.. താഴെ പോട്ടെ " വിടാൻ പറയുന്നോരും എന്നിലെ പിടി മുറുകാൻ തുടങ്ങി... ഹൃദയങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ അതുവരെ ഉണ്ടായ ദൈര്യമെല്ലാം ചോർന്നു പോകുന്നത് ഞാൻ അറിഞ്ഞു.....അതിനു പകരം എന്തോ വികാരം കൊണ്ട് നിറഞ്ഞു... ഋഷിയെട്ടന്റെ കണ്ണുകൾ എന്നിലേക്ക് തറച്ചു നിന്നു...അറിയാതെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു കണ്ണുകൾ താഴ്ത്തി... ഋഷിയുടെ കുറ്റി താടി കഴുത്തിലൂടെ ഇക്കിളിയായി ഉരസി.. പതിയെ കഴുത്തിൽ പതിഞ്ഞ ചൂട് ചുംബനം ശരീരം വിറ കൊള്ളിച്ചു... കണ്ണുകൾ ഇറുക്കി യടച്ചു.. ഉമ്മകൾ കൊണ്ട് കഴുത്തിനെ മൂടുമ്പോൾ... ഋഷിയെട്ടന്റെ ഷിർട്ടിൽ ഇരിക്കെ പിടിച്ചു....പുറത്തൂടെ ഇഴഞ്ഞു പോകുന്ന ഋഷിയെട്ടന്റെ കൈകൾ ഒന്നുടെ ഞങ്ങളെ ചേർത്തു നിർത്തി... *********** "ഹും അവന്റെ ഒരു കൊള്ളിമുട്ടായി... അവള്ടെ വീഡിയോ കണ്ടപ്പോ അവനു ചായക്കച്ചാൽ പോലും... എല്ലും ഉടായിപ്പ് ആണ്... അവള് അതിലും വലിയ ഉടായിപ്പ്... ഫ്രണ്ടിനെ കിട്ടിയപ്പോ കണ്ടില്ലേ അവന്റെ പുറകെ തൂങ്ങി പിടിച്ചു കൊണ്ട്... അവനാണേൽ മുട്ടാനും തട്ടാനുമുള്ള അവസരം വരെ പാഴാകുന്നില്ല... ഒരു പെണ്ണാണോ അവള്.. ഒരു പുരുഷൻ ദേഹത്തു തൊടുമ്പോൾ അവൾക്കത് തടഞ്ഞാൽ എന്താ....

കാണിച്ചു കൊടുക്കുന്നുണ്ട്... അവൾക്കുള്ള പണി.. പൊട്ടിക്കാൻ സമയമായി... നീ ഇങ് വാടി നിന്നെ ഒതുക്കാൻ ഈൗ ദ്രുവിന് അറിയാം... നിന്നെ ഒതുക്കാനുള്ള പണി ഈ എന്റെ അടുക്കൽ ഉണ്ട്... " പ്രവിയുടെ തോളത്തു കയ്യിട്ട് സംസാരിക്കുന്ന മിഥുനെയും... അവനുമായി ഒട്ടിയിരിക്കുന്ന പ്രവിയെയും ദൂരെ നിന്നു നോക്കി ദ്രുവ് പല്ലുരുമ്മി... *********** "ഡീ ഇങ് വന്നേ "അജു "എന്തിനു "അച്ചു "നീ ഇങ് വാ " "ഇല്ലാ... " "എന്താടാ അജു... അടുക്കളയിൽ നിനക്ക് കാര്യം.. "രാധിക "അത് ആന്റി പിന്നേ... ആ അച്ചുവിനോട് ഓഫീസിലെ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... "അജു വിക്കി വിക്കി പറഞ്ഞു "മോള് ചെല്ല്... ബാക്കി ഞങ്ങൾ ചെയ്തോളാം "രാധിക കിച്ചണിൽ പണി എടുക്കുമ്പോൾ ആണ് അജുവിന്റെ വിളി... വരില്ല എന്ന് പറയുമ്പോളേക്കും.. ആന്റി കണ്ടു അവന്റെ അടുത്തേക്ക് അയച്ചു... തെണ്ടി... എവിടെയാണോ അവിടെ ഉണ്ടാകും മനുഷ്യന് സൗര്യം കെടുത്താൻ... പിറുപിറുത്തു അച്ചു അജുവിന്റെ അടുത്തേക്ക് നടന്നു.. "എന്താ "അവള് കനപ്പിച്ചു ചോദിച്ചതും അജു അവളുടെ കയ്യും പിടിച്ചു തൂണിനു മറഞ്ഞു നിന്നു... അവള് പിടഞ്ഞു പോകാൻ നിന്നതും രണ്ടു കയ്യ് കൊണ്ടും തൊന്നിനു പിടിച്ചു അവളെ ലോക്കിട്ടു... "oww എന്റെ പെണ്ണെ എന്നേ ഇങ്ങനെ നോക്കല്ലേ " "ദേ നീ എന്റെ കയ്യില് നിന്നു വാങ്ങും എന്താ കാര്യം വെച്ചാൽ പറയുന്നുണ്ടോ" "നിനക്ക് സുഗമല്ലെടി " "അല്ലെങ്കിൽ " "അല്ലെങ്കിൽ... ഞാൻ... "അവന് അതും പറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങിയതും വയറ്റിനിട്ടു കിട്ടി.. നല്ല ഇടി.. "എന്റമ്മേ എന്റെ വയർ നീ അടിമറിച്ചീടുവോ "അജു വയറും തടവി പറഞ്ഞു.. "നിന്റെ പൊക്ക് ഇങ്ങനെ ആണേൽ എന്തായാലും ഇടും "കൈകൾ മാറിൽ പിണച്ചു കെട്ടി അച്ചു പറഞ്ഞു അത് കണ്ട് അവന് ഇളിച്ചു കൊടുത്തു... അവള് നടക്കാൻ ഒരുങ്ങിയതും അജു അവളുടെ കൈ പിടിച്ചു ഒന്നുടെ തൂണിൽ തട്ടി നിർത്തി...

"ഹ്മ്മ് ഇനിയെന്താ "അവള് അവനോട് കൂർപ്പിച്ചു ചോദിച്ചു... "ഇവിടെ ഇപ്പൊ ഒരു കാര്യം നടക്കും അതിനു നിനക്ക് സമ്മതമാണോ " "ഇവിടെ എന്ത്‌ നടന്നാലും എന്നോട് എന്തിനാ ചോദിക്കുന്നെ "അച്ചു ആശ്ചര്യത്തോടു കൂടി ചോദിച്ചു "അത് നിന്നേം കൂടി ബാധിക്കുന്ന കാര്യം ആയോണ്ട് " അജു "എന്നെയോ എന്ത്‌ കാര്യം "അച്ചു "അത് പിന്നെ " "അജു.... ദ്രുവ്.... ഋഷി എല്ലാരും ഇങ് വന്നേ "രാധിക അവൻ എന്തോ പറയാൻ നിറമായിരുന്നു കിച്ചുവിന്റെ അമ്മ വിളിച്ചത്... അജുവിന്റെ മുഖത്ത് ആ വിളിയുടെ അർത്ഥം മനസ്സിലായി... അവന് അച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു അങ്ങോട്ടേക്ക് നടന്നു... അജു പറയാൻ വന്നത് എന്താണെന്ന് അറിയാതെ അച്ചു നിന്നു... അവളും അവനു പുറകെ വിട്ടു.. *********** "ഋഷിയെട്ടാ മതി... ദേ അമ്മ വിളിക്കുന്നു... " അമ്മയുടെ വിളി കേട്ടു ഞെട്ടിയ കിച്ചു തന്നോട് ചേർന്ന് നിൽക്കുന്ന റിഷിയിൽ നിന്നു കുതറി മാറി പറഞ്ഞു... "ആ പോകാം... പക്ഷെ ഒരുമ്മ ദേ ഇവിടെ " കവിളും നീട്ടി നിൽക്കുന്ന ഋഷിയെ കണ്ട് ചിരിയും... അമ്മയുടെ വിളി കേട്ട് വെപ്രാളവും ഒരുപോലെ വന്ന് അവസാനം അവന് വിടാൻ ഉദ്ദേശമില്ല എന്ന് കിച്ചുവിന് മനസ്സിലായി... "ആ തരാം പക്ഷെ എന്നേ പിടി വിട് " "അതെന്തിനാ "ഋഷി പുരികം പൊക്കി ചോദിച്ചു "ചിലപ്പോ ഓര്മ്മയില് നിർത്തിയില്ലെങ്കിലോ " "അയ്യോടി നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടോ" "ദേ ഋഷിയെട്ടാ കളിക്കല്ലേ വിട് എന്നേ " "ആ ok.. വിടാം ഒരുമ്മ താ " ഋഷി അവളെ പിടി വിട്ടു കണ്ണമടച്ചു കവിളും നീട്ടി നിന്നു... ചുറ്റും കണ്ണോടിച്ചു കിച്ചു അവനൊരു ഉമ്മയും കൊടുത്ത് മുറിയിൽ നിന്നിറങ്ങി.. ഓടി...  താഴെ എത്തിയപ്പോൾ എല്ലാരും ഉണ്ടായിരുന്നു... അജുവും അച്ചുവും പ്രവിയും ദ്രുവും മിഥുനും പുറകെ ഋഷിയെട്ടനും എത്തി എന്റെ അടുത്ത് നിന്നു...

"എന്താ മമ്മ "ദ്രുവ് "അത് മോനെ അർജുന്റെ കാര്യം പറയാൻ ആണ് "ധര്മേന്ദ്രൻ അങ്കിൾ ആയിരുന്നു( അർജുന്റെ അച്ഛന് ) അങ്കിൾ പറഞ്ഞു നിർത്തിയതും ഞങ്ങൾ അവനിലേക്ക് നോക്കിയപ്പോൾ അവന് അതറിയാം എന്ന രീതിയിൽ നില്കുന്നു.. "ഋഷിയും അർജുനും ഒരേ age ആണ്...രണ്ട് പേരെയും ഒരുപോലെ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം എന്നാൽ സാഹചര്യം കാരണം ഋഷിയുടെ കഴിഞ്ഞില്ലേ... എനി അജു നു ഒരു പെണ്ണിന് നോക്കണം " അങ്കിൾ പറഞ്ഞു നിർത്തിയതും അത് ഷെറിവെച്ചു ella അച്ഛനമ്മമാരും തലയാട്ടി... അർജുനെ നോക്കിയപ്പോ അവന്റെ മുഖത്ത് ചിരി വിടര്ന്നുണ്ടായിരുന്നു... കൊച്ചു ഗള്ളൻ നേരത്തെ മുട്ടി നില്കുവായിരുന്നു... വീണ്ടു അവർ പറയുന്നത് ഞങ്ങൾ കാതോർത്തു... "ഞങ്ങൾ അവനു പെണ്ണിനെ അന്നോഷിക്കുമ്പോൾ അവന് ആണ് പറഞ്ഞത് അത് വേണ്ടന്ന്...അജു ആദ്യമായിട്ടാണ് അവനു വേണ്ടി ഒരു കാര്യം കണ്ടു പിടിച്ചത് ഞങ്ങളും അത് എതിർക്കാൻ നിന്നില്ല.... ഈ നിൽക്കുന്ന അശ്വതിയെ അവനു ഇഷ്ടമാണ്... അവന്റെ അമ്മ പറഞ്ഞു നിർത്തിയതും എല്ലാരും അച്ചുവിലേക്ക് ദൃഷ്ടി പതിച്ചു.... അവള് കണ്ണും തള്ളി നിൽകുവാ അത് കണ്ടപ്പോൾ ചിരി പൊട്ടി എന്നാൽ അവിടെ നിന്നവരുടെയൊക്കെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... എനിക്ക് അജുവിന്റെ അവളോടുള്ള പെരുമാറ്റം കണ്ടപ്പോഴേ തോന്നിയതാണ്... അച്ചുവിനും അവനോട് ചൂട് പിടിക്കുമെങ്കിലും അവനോട് ഇഷ്ടമുണ്ട് എന്ന് തോന്നിയിട്ടുണ്ട്... ഞാൻ പതിയെ അവളുടെ ചെന്ന് ഒന്ന് തട്ടി അപ്പോഴാണ് അവള് ബോധത്തിൽ വന്നത്... അജുവിന്റെ അമ്മ അവളെ വന്ന് ചേർത്ത് പിടിച്ചു... "ഞങ്ങൾക്കും മോളേ ഇഷ്ടമാണ്... മോൾടെ അച്ഛനോടും അമ്മയോടും ഈ കാര്യം പറയുന്നതിന് മുൻപേ നീ അറിയണം എന്ന് കരുതി അതാ പറഞ്ഞത്...

മോൾക് സമ്മതനാണേൽ മോൾടെ ഫാമിലിയോട് ഞങ്ങൾ പറഞ്ഞോളാം... "അജുവിന്റെ അമ്മ പറഞ്ഞു നിർത്തി ഞെട്ടൽ മാറാതെ അച്ചു നിന്ന നിൽപ്പായിരുന്നു... "എന്താ മിണ്ടാത്തത് "അജ്ജുന്റെ അമ്മ എല്ലാരും അവളുടെ മറുപടിക്ക് കാത്ത് നിന്നു എന്നാൽ അച്ചു ഒരക്ഷരം മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു.. അജു അവളുടെ മറുപടിക്ക് അച്ചുവിന്റെ മുഖത്തേക്ക് നോക്കി നിന്നു "ഈ മൗനം സമ്മതം ആയി എടുത്തോട്ടെ അല്ലെ ധർമേട്ടാ "അജുവിന്റെ അമ്മ ചിരിച്ചു കൊണ്ട് അങ്കിളിലേക്ക് നോക്കി എല്ലാവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു.. അജുവിന്‌ ആകാശം വെട്ടിപ്പിടിച്ച സന്തോഷമാണ് എന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു "എനിക്ക് സമ്മതമല്ല " ഒരു കൊടുങ്കാറ്റ് പോലെയാണ് അവളുടെ ശബ്ദം കാതിൽ അലയടിച്ചത്.. എല്ലാവരിൽ ചിരിയും മാഞ്ഞു..അച്ചുവിലേക്ക് നോക്കി "എന്താ അച്ചു പറയണേ "ഞാൻ അവളെ തട്ടി ചോദിച്ചു.. "ആരോട് ചോദിച്ചിട്ടു ഇങ്ങനെ ഒരു തീരുമാനം എനിക്ക് സമ്മതമല്ല... എന്നോട് ഒരു വാക്ക് അജുവിന്‌ ചോദിക്കാമായിരുന്നു... "അച്ചു അജുവിലേക്ക് നീണ്ടു "അച്ചു ഞാൻ " "മതി ഒന്നും പറയണ്ടാ... നിന്റെ കുട്ടികളിയെല്ലാം ഞാൻ സഹിച്ചത് നീ എന്റെ ബോസ്സ് ആയത് കൊണ്ടാ അല്ലാതെ എനിക്ക് നിന്നോട് ഒന്നുമില്ല "എന്നും പറഞ്ഞു അച്ചു ബാഗും എടുത്ത് പുറത്തേക്ക് പോയി.. എല്ലാവരും അവളുടെ മാറ്റം കണ്ട് നിൽക്കുകയായിരുന്നു... എന്തോ അവളുടെ സ്വഭാവം പോലും അവളെ തിരിച്ചു വിളിക്കാൻ തോന്നാതെ തറപ്പിച്ചു നിർത്തി... എന്നാൽ എല്ലാരേയും ചിരിച്ചും ചിരിപ്പിച്ചും നിന്നിരുന്ന അജുവിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് എല്ലാരുടെയും മനസ്സൊന്നു വിങ്ങി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story