കൃഷ്ണ: ഭാഗം 41

krishna

എഴുത്തുകാരി: Crazy Girl

"എല്ലാം എന്റെ തെറ്റാ... ഞാൻ അവളോട് ഒന്ന് ചോദിക്കണമായിരുന്നു... എന്തോ എനിക്ക് തോന്നിപോയി അവൾക്കും എന്നേ ഇഷ്ടമാണെന്ന്.. പക്ഷെ 😣.... അച്ഛാ അമ്മാ സോറി... നിങ്ങളേം കൂടി ഞാൻ... " "ഇല്ലെടാ... നീ ഒന്നും ചെയ്തിട്ടില്ല... നിനക്ക് ഒരു പെണ്ണിനെ ഇഷ്ടമായി നീ അത് ഞങ്ങളോട് പറഞ്ഞു...അവൾക്ക് ഇഷ്ടമില്ലായിരുന്നു അത് അവള് പറഞ്ഞു അത്രയേ ഉള്ളൂ.. എന്റെ മോന് സങ്കടപെടണ്ടാ... " "അയ്യോ എന്റമ്മേ എനി ഇങ്ങനെ പറഞ്ഞു എന്നേ കരയിക്കാൻ നോക്കുവാണേൽ... നടക്കില്ലാ മോളേ... പണ്ട് എന്നേ നുള്ളി കരയിച്ചതൊന്നും ഞാൻ മറക്കില്ല...എന്നിട്ട് വീണ്ടും കരയിച്ച ഇറങ്ങിയേക്കുവാ... ഞാൻ പോണു... ഏതായാലും പരിപാടി വെടിക്കെട്ടോടെ അവസാനിച്ചില്ലേ.."അജു പുറത്തേക്ക് നടക്കാൻ ഒരുങ്ങി "ഫുഡ്‌ കഴിച്ചിട്ട് പോകാം അജു വാ"രാധിക "വേണ്ട ആന്റി എപ്പോഴും ഇവിടുന്ന് കഴിക്കാറില്ലേ... ഇന്ന് കഴിക്കാതെ തന്നെ വയർ നിറഞ്ഞു... നോക്കിയേ ഇപ്പൊ വയർ കുബേരനെ പോലെ ഉന്തിയിട്ട് (വയറും തള്ളി പിടിച്ചു അവന് നിന്നു)ന്ന ഞാൻ ഇറങ്ങുവാ "എന്നും പറഞ്ഞു നടന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ അവന് നിന്നു "എന്റെ ലിസ്റ്റിൽ അച്ചു മാത്രമേ ഇഷ്ടല്ലാ പറഞ്ഞിട്ടുള്ളു മഞ്ജുവും ചിഞ്ചുവും അഞ്ജുവും മിന്നുവും ആയി ഒരുപാട് എനിയും ഉണ്ട്.. അച്ഛാ അമ്മ അടുത്ത ആളോട് ചോയ്ക്കാൻ be പ്രീപെയ്ഡ് ആഹ് "എന്നും പറഞ്ഞു അവന് ഇളിക്കുമ്പോ അവിടെയുള്ളവരുടെ മുഖത്തും അത് പോലെ ചിരി തൂക്കിയിരുന്നു... അത് കണ്ടപ്പോൾ ചുണ്ടിൽ മന്ദഹസിച്ചു അവന് പുറത്തേക്കിറങ്ങി.. തിരികെ വിളിക്കാൻ പോയ ഋഷിയെട്ടനെ ഞാൻ കണ്ണുകൊണ്ട് തടഞ്ഞു... കുറച്ചു നേരം അവന് ഒറ്റക്കിരിക്കട്ടെ...

ഒരുപാട് സങ്കടം അവന്റെ ഉള്ളിലുണ്ട് അതെല്ലാവർക്കും അറിയാം എന്നാലും അവന് കാരണം ആരും സങ്കടപെടുന്നത് അജുവിന്‌ ഇഷ്ടമല്ല അതുകൊണ്ടല്ലേ അവന്റെ ഉള്ളിലെ വേദന മറച്ചു വെച്ചത്... എല്ലാരും വീണ്ടു പഴേത് പോലെ ആയി... ഫുഡ്‌ കഴിച്ചു പ്രവിയും മിഥുനും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ബാക്കി വെച്ചു പ്രവിയെം ഫാമിലിയേം കൊണ്ട് ഞങ്ങൾ ഇറങ്ങി.. അവർ വേറെ കാറിലും ഞാനും ഋഷിയെട്ടനും അച്ഛനും അമ്മയും വേറെ കാറിലുമായി വീട്ടിലേക്ക് വിട്ടു  "എന്നാലും അച്ചുവേന്തിനാ അങ്ങനെ പറഞ്ഞത്... അവൾക്ക് ഇഷ്ടമല്ലെങ്കിൽ അത് നേരെ പറഞ്ഞാൽ പോരായിരുന്നോ... അജുവിനെ തരംതാഴ്ത്തണ്ടയിരുന്നു... " വീട്ടിലേക്ക് പോകുമ്പോൾ കാറിൽ നിന്നു ഋഷിയെട്ടൻ ആയിരുന്നു... "എടാ പെട്ടെന്ന് കേട്ടപ്പോൾ അവള് പൊട്ടിത്തെറിച്ചതാവും... കിച്ചൂവെ പോലെ അവളും നല്ല കുട്ടി ആണ്... പക്ഷെ പെട്ടെന്ന് ഒരു കല്യാണം ആ കുട്ടിക്ക് സങ്കൽപ്പിക്കാൻ പറ്റിയുട്ടുണ്ടാവില്ല... "അമ്മ "ഹ്മ്മ് പോട്ടെ നടക്കാൻ ഉള്ളത് നടന്നു എനി പറഞ്ഞിട്ട് കാര്യമില്ല...."അച്ഛന് പിന്നീട് ആരും ഒന്നും മിണ്ടിയില്ല... എന്തോ അച്ചുവിന്റെ എന്റെ അടുത്ത കൂട്ടുകാരിയാണ്... കൂട്ടുക്കാരിക്കപ്പുറം അവള് എനിക്ക് നല്ല സഹോദരി ആണ്... അജുവിനെ പോലെ അവളും എല്ലാവരേം ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുന്നവൾ .. എന്നാൽ ആദ്യമായി അവള് ദേഷ്യപെടുന്നത് കാണുന്നത്... അജുവിനോടുള്ള പെരുമാറ്റം വെറും കള്ള ദേഷ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്നാൽ കുറച്ചു മുന്നേ നടന്നത് ഒരിക്കലും തമാശയായിട്ട് അല്ല... അത് അവളുടെ കണ്ണുകളിൽ കണ്ടതാ... വീടെത്തിയിട്ടും മനസ്സാകെ അസ്സ്വസ്ഥമായിരുന്നു..

മുറിയിലേക്ക് പോകാൻ പടികൾ കയറുമ്പോ സ്നേഹ വന്ന് പറഞ്ഞത് കാലു ശെരിയാവാതെ എന്തിനാ മേലേ പോകുന്നെ താഴെ കിടന്നോളു എന്ന്... എന്തോ കാലിനു വേദന കുറഞ്ഞു . അത് കൊണ്ട് തന്നെ ഋഷിയെട്ടന്റെ മുറിയിലേക്ക് കയറി... ഋഷിയെട്ടൻ ബാത്‌റൂമിൽ ആയിരുന്നു... കുറച്ചു നേരം അവിടെ ഇരുന്നു..... തുറന്നിട്ട ജനലിലൂടെ ഉള്ളിലേക്ക് കടന്നു വരുന്ന നിലാവെളിച്ചം മനസ്സിനെ കുളിരണിയിച്ചു.... ജനലിന്റെ കമ്പികളിൽ പിടിച്ചു ആകാശത്തേക്ക് നോക്കി നിൽക്കെ....തന്നെ പുറകിലൂടെ വരിഞ്ഞു മുറുകുന്ന കൈകൾ ഒന്നുടെ ആ നെഞ്ചോടു ചേർത്തി ഷോൾഡറിൽ തല വെച്ചു എന്നോടൊപ്പം നിലവിനെ നോക്കി.... "എന്ത് പറ്റി തനിക്ക്....നേരെത്തെ ഉണ്ടല്ലോ മിണ്ടാതെ മൗനത്തെ കൂട്ടു പിടിച്ചു...എന്താടോ " "അജുവിനെയും അച്ചുവിനെയും ഓർക്കുവായിരുന്നു... ഒന്നുല്ലേലും എന്റെ കൂടെ എല്ലാത്തിനും കൂടെ ഉണ്ടായവർ ആണ് അജുവും അച്ചുവും... " "ഹ്മ്മ്മ് അത് ആലോചിച്ചു എന്റെ പെണ്ണ് ടെൻഷൻ അടിക്കണ്ടാ... വാ പോയി കിടക്കാം " "കുറച്ചൂടെ ഇങ്ങനെ നിൽക്കാം ഋഷിയെട്ടാ " അതിനു മറുപടിയായി... എന്നേ ഒന്നുടെ ചേർത്ത് നിർത്തി... രണ്ടുപേരുടെ കണ്ണുകളും നിലവിനെ പ്രണയാർഥമായി നോക്കി നിന്നു ... പതിയെ... തലച്ചേരിച്ചു പുറത്തേക്ക് നോക്കുന്ന ഋഷിയെട്ടനെ നോക്കിയപ്പോൾ ആ നിലാവുള്ള രാത്രിയിൽ ഋഷിയെട്ടന്റെ മുഖം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ തോന്നി... ആ കവിളിൽ അമർത്തി ചുംബിച്ചു... ഋഷിയെട്ടന്റെ കണ്ണുകൾ എനിക്ക് നേരെ നീണ്ടു... കുറച്ചു നേരം കണ്ണുകൾ കൊണ്ട് പ്രണയം കൈമാറുന്ന സുന്ദരമായ ഒരു നിമിഷങ്ങൾ ആയിരുന്നു...

"മതി മതി... ഇങ്ങനെ നോക്കിയാൽ ചിലപ്പോ എന്നിലെ പുരുഷനെ എനിക്ക് പിടിച്ചു വെക്കാൻ കഴിഞ്ഞു എന്ന് വരില്ലാ " ഒരു കുസൃതി ചിരിയോടെ പറഞ്ഞപ്പോ അതിനു ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി... കണ്ണുചിമ്മി കൊണ്ട് കോരിയെടുത്തു ബെഡിലേക്ക് നടന്നു ...ഇരുകൈകളും ഋഷിയെട്ടന്റെ കഴുത്തിനെ ചുറ്റിപിടിച്ചു... പതിയെ കട്ടിലിൽ കിടത്തി... റിഷിയേട്ടനും എന്നിൽ പറ്റിച്ചേർന്നു കിടന്നു... ലൈറ്റ് ഓഫ്‌ ചെയ്തു... ഒരു കയ്യ് തന്റെ തലക്ക് താഴെക്കൂടെ വെച്ചു ചേർത്തു പിടിച്ചു... ആ മാറിൽ മുഖവും പൂഴ്ത്തി മായാത്ത പുഞ്ചിരിയുമായി കിടക്കുമ്പോൾ അറിഞ്ഞു തന്റെ മുടിയിൽ മൃദുവായി ഉമ്മകൾ കൊണ്ട് നിറക്കുന്നത്... അതിനോടപ്പം എന്റെ കൈകൾ ഋഷിയെട്ടന്റെ ഇറുകെ കെട്ടിപ്പിടിച്ചു കണ്ണുകൾ അടച്ചു... *********** കരയിലേക്ക് പാഞ്ഞു വരുന്ന തിരമാലകളെ നോക്കി അജുവിരുന്നു... കിച്ചുവിന്റെ വീട്ടിൽ നിന്നു നേരെ വന്നത് ബീച്ചിലായിരുന്നു... നേരം ഇരുട്ടായിട്ടും അവന് അവിടെയിരുന്നു... ദൂരെ നിന്നു നടന്നു വരുന്ന പ്രണയദമ്പതികളെ കണ്ട് അവന് ഒന്ന് നോക്കി നിന്നു...ചുണ്ടിൽ വേദന നിറഞ്ഞ ചിരി വരുത്തി അവന് കടലിലേക്ക് നോക്കി... "ഇത് വരെ ആശിച്ചതെല്ലാം കിട്ടിയിട്ടുണ്ട്... അതുകൊണ്ട് തന്നെ വേദനയെന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല... ചിരിച്ചും കളിച്ചും നടക്കാൻ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളു.. എന്നാൽ നിന്നെ കണ്ട അന്ന് എനിക്ക് എന്താ തോന്നിയത് എന്നറിയില്ല അച്ചു... പക്ഷെ പിന്നീട് നിന്നെ കാണുമ്പോൾ എല്ലാം എന്റെ ഹൃദയം തുളുമ്പുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.... നിന്നോട് വഴക്കിടുന്ന ഓരോ നിമിഷം നിന്റെ തക്കാളി പോലെ ചുവക്കുന്ന കവിളിൽ ഒന്ന് കടിക്കാൻ ഒരു പാട് കൊതിച്ചിട്ടുണ്ട്...

എല്ലാവർക്കും എന്നിലെ നിന്നോടുള്ള പെരുമാറ്റം മനസ്സിലായി എന്നറിഞ്ഞിട്ടും ഞാൻ നിന്നിലൂടെ അടുക്കാനാണ് ആഗ്രഹിച്ചത്... എന്നാൽ എന്നോട് നീ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിനെ പാടെ തകർത്തു അച്ചു...എന്റെ തമാശകൾ നീ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് കരുതിയത് എന്നാൽ ഒരു ബോസ്സിന്റെ പ്രവർത്തികൾ നീ കഷ്ടപ്പെട്ട് സഹിക്കുകയാണെന്ന് പറയാതെ പറഞ്ഞു...എത്രയൊക്കെ നീ പറഞ്ഞാലും നിന്നെ വെറുക്കാൻ എനിക്കാവില്ല... പക്ഷെ എനി ഒരു ബുദ്ധിമുട്ടായി ഞാൻ നിന്റെ മുന്നിൽ വരില്ലാ... ഇത് അർജുന്റെ വാക്കാണ്... " ഒന്നുടെ തിരമാലകളെ നോക്കി അവന് പതിയെ എണീറ്റു നടന്നു.... ************ "നീ ശെരിക്കും എങ്ങനെ സഹിക്കുന്നെ ആ സാദനത്തിനാ... അവള്ടെ പുറകെ കണ്ട ഫേക്ക് അക്കൗണ്ടും ആക്കി നടക്കുന്നതിലും ഭേദം വല്ല അമേരിക്ക കാരിയെയും വളച്ചോണ്ട് വരുന്നതായിരുന്നു " ദ്രുവിന്റെ വീട്ടിൽ ആയിരുന്നു മിഥുൻ എനി കുറച്ചു ദിവസം നില്കുന്നത്... ...അവന്റെ ഡാഡ്‌ഡിയും മമ്മിയും ദ്രുവിനെ കണ്ട് പഠിക്കാൻ നിർബന്ധിച്ചു നിർത്തിയതാണ് എന്നതാണ് സത്യം... എന്നാൽ മിഥുന് അത് നല്ല പരിപാടിയും ദ്രുവിന് കണ്ടകശ്ശനിയുമായിട്ടാണ് തോന്നിയത്... "അതെന്താ ബ്രോ ... അങ്ങനെ തോന്നിയെ അവള് ആള് കിടു അല്ലെ...ആക്ച്വലി she ലൂക്സ് ബ്യൂട്ടിഫുൾ... ബട്ട് കുറച്ചു കുശുമ്പി ആണ്... യൂ know what പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കളിക്കിടയിൽ എന്നേ ഊർമിളയുടെ ടീമിൽ ചേർത്തപ്പോൾ ആ വാശിക്ക് അവള് ക്രിക്കറ്റ്‌ ബാറ്റ് അവളുടെ തല അടിച്ചു പൊട്ടിച്ചിട്ടുണ്ട്.... അങ്ങനെ എത്രയത്ര naughty തിങ്സ് she ഹാഡ് ടണ് ഇൻ സ്കൂൾ ഡേയ്‌സ് " അവള് വിജാരിച്ചത് പോലെ അല്ലാ...

സ്കൂളിൽ പഠിക്കുമ്പോ ആയാലും പോത്ത് പോലെ വളർന്നിട്ടായാലും അവള് കണക്കു തന്നെയാ... ചിലപ്പോ ബാറ്റ് കൊണ്ട് അടുത്തത് എന്റെ തല ആയിരിക്കും... "ആർ യൂ തിങ്കിങ് എബൌട്ട്‌ ഹേർ" "പിന്നെ എനിക്ക് വേറെ ഒന്നും ആലോചിക്കാൻ ഇല്ലാഞ്ഞിട്ടാണോ... " "എന്നോട് കൊള്ളിമീറ്റായി പറഞ്ഞിട്ടുണ്ട് നിങ്ങള് തമ്മിൽ ഉള്ള റിലേഷൻ... ഹഹ ബ്രോ ക്ക് മനസ്സിലായി ഹൌ ഫണ്ണി ആൻഡ് ഇന്റലിജന്റ she ഈസ്‌... അല്ലെങ്കിൽ ആ ഹോട്ടലിൽ വെച്ചു ഊര്മിളയെ കെട്ടേണ്ടി വന്നേനെ " "ഹും അവള് വന്നില്ലെങ്കിലും ഞാൻ അവളെ കെട്ടില്ലാ... പിന്നെ പ്രവീണ... അവള് വന്നത് കൊണ്ട് ആ ഊര്മിളക്ക് ജീവനോടെ പോകാൻ പറ്റി അല്ലേൽ അവള്ടെ ഡെഡ് ബോഡിയും കൊണ്ട് പോലീസ് വന്നേനെ " "ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്.... " "നീ മൂളൊന്നും വേണ്ടാ... നീ ആ പ്രവിടെ age അല്ലെ ഉള്ളൂ പോരാത്തതിന് അവള്ടെ ഒപ്പരം ഉള്ള നടത്തവും.. നിന്റെ ബുദ്ധി കൂടി മരവിച്ചു പോണ്ടാ " അതും പറഞ്ഞു ദ്രുവ് ചാടി എണീറ്റു... "കൊള്ളിമുട്ടായിയുടെ കൂടെ നടന്നു എന്റെ ബുദ്ധി മരവിച്ചാലും ഐ ഡോണ്ട് care.... ബികോസ് she ഈസ്‌ ബ്യൂട്ടിഫുൾ... ഐ നീഡ് ഹേർ വിത്ത്‌ മി .... ഒന്നുല്ലെലും ഈ അമേരിക്കയിലെ പെമ്പിള്ളേർക്ക് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ structure ഒന്നും ഇല്ലാന്നേ " മിഥുൻ കണ്ണുറുക്കി അതും പറഞ്ഞു ബെഡിൽ കിടന്നു അവന് ഉദ്ദേശിച്ചത് ദ്രുവിന് മനസ്സിലായില്ലെങ്കിലും പ്രവിയെ അവന് വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്നുറപ്പായി... അവന്റെ ഒരു കൊള്ളിമിട്ടായി... രണ്ടിനേം പീസ് ആക്കി എടുത്ത് പൊട്ടകിണറ്റിൽ കൊണ്ട് പോയി ഇടണം... ശ്ശെ ഞാൻ എന്തിനാ ആ ജന്തുവിനെ കുറിച് ഓർകുന്നേ... അവള് ആരോട് മിണ്ടിയാലും എനിക്കെന്താ...

കോളേജിൽ വെച്ച എന്നേ torture ചെയ്തത് വെച്ചു നോക്കുമ്പോ അവളെ കാണുക പോയിട്ട് ഓർക്കാൻ പോലും പാടില്ലാ... അത്രക്ക് irritation ആണ്... എത്ര വളർന്നിട്ടും അവള് എനിക്കിട്ടു പണിയുന്നതും കുറവില്ല.... പക്ഷെ നീ ഓർത്തോ മോളേ നിനക്കുള്ള പണി ഒൺ തെ way ആണ്... "കയ്യിലെ മൊബൈൽ കറക്കികൊണ്ട് ദ്രുവ് ബെഡിലേക്ക് ചാടി... ************* "എന്തായി... കൃഷ്ണ എവിടെ ആണ് ഉള്ളത്... താഴെ ആണൊ " "അല്ലാ അവളുടെ കാലു ശെരിയായി അവള് ഋഷിയുടെ മുറിയിൽ ആണ് " "നിനക്ക് താഴെ കിടത്തിക്കൂടായിരുന്നു " " ഞാൻ എന്ത് ചെയ്യാനാ... എനിക്കെങ്ങനെ അവളെ താഴെ കിടത്താൻ പറ്റുന്നെ... റാം നീ എന്താ വെറുതെ ഇരിക്കുന്ന... ഐ cant do anything.. എനിക്ക് ഇവിടെ നിന്ന് ഒന്നും ചെയ്യാൻ പറ്റണില്ല... എനിയും നീ അവരെ പിരിക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ... ഐ will kill ഹേർ " "noo... രജി... നീ വേണ്ടാത്തതൊന്നും ചെയ്യരുത്...എനിക്ക് ഒന്നും ചെയ്യാൻ പറ്റാഞ്ഞിട്ടല്ല... കൃഷ്ണയെയും ഋഷിയെയും ഒരുമിച്ചല്ലാതെ കിട്ടുന്നില്ലാ... നീ പറ്റുമെങ്കിൽ കൃഷ്ണയെ തനിച് പുറത്ത് കൊണ്ട് വാ... ബാക്കി ഞാൻ നോക്കികൊളാം " "ഞാൻ എങ്ങനെ... അവളെ " "അതൊന്നും എനിക്കറിയണ്ടാ.. നിനക്ക് ഋഷിയെ വേണമെങ്കിൽ എനിക്ക് കൃഷ്ണയെ വേണം... സൊ രണ്ട് പേരും ഒരുപോലെ നിൽക്കണം... " "ഹ്മ്മ്മ് okk ഞാൻ നോക്കാം...ആരേലും സൗണ്ട് കേട്ട് വരുന്നതിനു മുൻപ് വെക്കുവാ ഗുട്ന്യ്റ്റ് " "ഗുട്ന്യ്റ്റ് " ************ "അച്ഛാ അമ്മാ ഞങ്ങൾ ഇറങ്ങുവാണെ "

"ഫുഡ്‌ പോലും കഴിക്കാതെ ആണൊ ഋഷി പോകുന്നെ " കിച്ചണിൽ നിന്നും അമ്മ പറഞ്ഞോണ്ട് വന്ന് അപ്പോഴാണ് കമ്പനിയിൽ പോകാൻ ഒരുങ്ങിയാ കിച്ചുവിനെ കണ്ടത് "നീയും പോകുവാണോ കിച്ചു....നിന്റെ കാലു ശെരിയായോ മോളേ... കുറച്ചു ദിവസം കൂടി റസ്റ്റ്‌ എടുത്തിട്ട് പോയാ പോരെ " "ഇല്ലമ്മേ.. ഇപ്പൊ തന്നെ കൊറേ ലീവ് എടുത്തു... എനിയും എടുത്താ.. കമ്പനി മൊയലാളി സാലറി തരാൻ പിശുക്ക് കാണിച്ചാലോ "ഋഷിയെ നോക്കി പറഞ്ഞപ്പോൾ ഋഷി അവൾക്ക് നാക്ക് പുറത്തിട്ടു കൊഞ്ഞനം കുത്തി... "എന്ന ഫുഡ്‌ കഴിച്ചിട്ട് ഇറങ്‌ " "വേണ്ടമ്മേ.. ഞങ്ങൾ കമ്പനിയിൽ നിന്ന് കഴിച്ചോളാം ഇപ്പൊ തന്നെ ലേറ്റ് ആയി... വാ കിച്ചു "ഋഷി "ശെരിയമ്മേ ഇറങ്ങുവാണെ അച്ഛനോട് പറഞ്ഞേക്ക് "കിച്ചു "ആഹ്" "നിന്റെ ഈ വർഷത്തെ സാലറി ഞാൻ കട്ട്‌ ആകുവാ കിച്ചുമോളെ.." കാറിൽ കയറി ഡോർ അടക്കുമ്പോൾ ആണ് ഋഷി പറഞ്ഞത് "ഏഹ് എന്തിനു ഞാൻ എന്ത് ചെയ്തു... "ഋഷിയെ ഉറ്റുനോക്കി കിച്ചു പറഞ്ഞു "നീ എന്താ ചെയ്യാതെ " " ദേ ഋഷിയെട്ടാ വെറുതെ ഓരോന്ന് പറയല്ലേ..."ചുണ്ട് കോട്ടി അവള് പറഞ്ഞു നേരെ ഇരുന്നു... "ഞാൻ പറഞ്ഞത് കാര്യമാ നിന്റെ സാലറി നിനക്ക് ഞാൻ തരില്ലാ... ഒരു പിഎ എന്ന് പറഞ്ഞ ബോസ്സിന്റെ കാര്യങ്ങളൊക്കെ കൃത്യമായി ബോസിന് വേണ്ട പോലെ ചെയ്യണം എന്നാണ് " "ഞാൻ ചെയ്യുന്നുണ്ടല്ലോ " "ഇല്ലാ നീ ചെയ്യുന്നില്ല.. " "കള്ളം പറയണ്ടാ എന്റെ ഡ്യൂട്ടി ഞാൻ ചെയ്യുന്നുണ്ട്... "

"ഓഹോ അതെയോ എന്നാൽ മോള് ബോസിന് ഒരു ഉമ്മ തന്നാട്ടെ"മുഖവും നീട്ടി ഋഷി കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി "അയിന് എന്റെ ബോസ്സ് ഇങ്ങല്ലല്ലോ കെട്ടിയോനെ... എന്റെ ബോസ്സ് ദ്രുവ് ആണെ... അവനു വേണേൽ ഞാൻ ഉമ്മ കൊടുക്കാം" ഋഷിയുടെ മുഖം മാറ്റി കിച്ചു പറഞ്ഞു നിർത്തി... "ഓഹോ എന്നാലേ എന്റെ പിഎ ശ്രേയയോട് ഞാൻ ചോദിച്ചോളാം... അവള് നിന്നെ പോലെ ജാട തെണ്ടി അല്ലാ.... നല്ല സ്നേഹമുള്ളവളാ എത്ര വേണേലും ഉമ്മ വാരി കോരി തരും " "ദേ എന്റെ കയ്യില് നിന്ന് നല്ല കിട്ടും പറഞ്ഞില്ലാന്നു വേണ്ടാ... "പല്ലുരുമ്മി കിച്ചു പറഞ്ഞു... ഋഷി ചിരി കടിച്ചു പിടിച്ചു കാർ സ്റ്റാർട്ട്‌ ആക്കി... "ഒരു മിനുട്ടെ... നിങ്ങൾക്കെങ്ങനെ അറിയാ അവള് ഉമ്മ വരി കോരും തരും എന്ന്... നിങ്ങള് ചോദിച്ചിട്ടുണ്ടോ.. "പുരികം പൊക്കി കിച്ചു ചോദിച്ചതും അപ്പോഴാണ് അവനു നേരത്തെ പറഞ്ഞത് അബദ്ധമായി എന്ന് തോന്നിയത്... രണ്ടും കല്പിച്ചു അവൾക്കൊരു ഇളി കൊടുത്തു ഇല്ലാന്ന് തലയാട്ടി കാർ എടുത്തു വിട്ടെങ്കിലും... കിച്ചു കലപില ആക്കി അവന്റെ ചെവി തിന്നു... *********** "ആന്റി ഞാൻ ഇറങ്ങുവാണെ " "എവിടേക്കാണ് രാവിലെ തന്നെ... മിഥു... " "ആന്റി ഞാൻ ഒരു കോഴ്സിന് ചേർന്നിട്ടുണ്ട്... സോ ഇന്ന് മുതൽ ജോയിൻ ചെയ്യാണം " "നീ ഒറ്റക്ക് പോകണ്ടാ എന്നാൽ ദ്രുവ് നീ ഇവനെ കൊണ്ടുവിട്ടിട്ട്... കമ്പനിയിൽ പൊയ്ക്കോ " "വേണ്ടമ്മേ... അവന് ഒറ്റക്ക് പോകും... എനിക്ക് കമ്പനിയിൽ പോകാൻ തന്നെ ലേറ്റ് ആയി..."

"നീ പോകുന്ന വഴിക്ക് drop ചെയ്ത പോരെ ദ്രുവ് " "വേണ്ട ആന്റി... ബ്രോ ക്ക് ലേറ്റ് ആകണ്ടാ... ഞാൻ ഓട്ടോ പിടിച്ചു പോകാം... പിന്നെ പോകുന്ന വഴിക്ക് പ്രവിയെയും കൂട്ടണം" "എന്തിനു "പോകാൻ ഇറങ്ങിയ ദ്രുവ് സഡൻ ബ്രേക്ക്‌ ഇട്ട പോലെ നിന്നു മിഥുന് നേരെ തിരിഞ്ഞു... "അത് ഞാനും അവളുടെ സെയിം കോഴ്സിന് ആണ് പോകുന്നെ..." "എന്നാൽ... നീ... വാ... ഞാൻ... കൊണ്ടുവിടാം "ദ്രുവ് പറഞ്ഞൊപ്പിച്ചു.. "വേണ്ട ബ്രോ യൂ carry ഒൺ ഞാൻ ഒറ്റക്ക് പോയ്ക്കോളാം... " "നീ ഞാൻ പറഞ്ഞത് കേൾക്ക് ഞാൻ കൊണ്ടുവിടാം ഓട്ടോ ന് ഒന്നും പോകണ്ടാ " "ശെരിയാ ദ്രുവ് പറയുന്ന പോലെ അവന്റെ കൂടെ ഇറങ്ങിക്കോ... " ------"ഹായ് മിഥു... " കാറിലേക്ക് പിൻ സീറ്റിൽ കയറികൊണ്ട് പ്രവി പറഞ്ഞു... അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദ്രുവിനെ അവള് കണ്ടത്... "ഓഹ് ഈ കടുവയും ഉണ്ടായിരുന്നോ "പിറുപിറുത്തു... "എന്താ "ദ്രുവ് കണ്ണുരുട്ടി.. "ഒന്ന് പോകാവോ പറഞ്ഞതാണ് ലേറ്റ് ആയി "അവളും കടുപ്പിച്ചു പറഞ്ഞു... അവിടെയെത്തുന്നത് വരെ കിളിക്കൂട് തുറന്ന് വെച്ച മാതിരി രണ്ടും കലപില ആയിരുന്നു... ദ്രുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... അത് അവന് ബ്രേക്ക്‌ ഇട്ടും ഹോൺ അടിച്ചും തീർത്തു... എന്നാൽ പ്രവിക്ക് അത് ഹരമായി അവന് ഒന്നുടെ അവന് ദേഷ്യം കൂട്ടാൻ പാരമാവധി ഒച്ചയെടുത്തും പാട്ട് പാടിയും കോളേജിലെ വീരകഥ പറഞ്ഞും മിഥുനെ ചിരിപ്പിച്ചു... സ്ഥലമെത്തിയപ്പോൾ രണ്ടു പേരും ഇറങ്ങുന്നത് ഒരു അസ്വസ്ഥതയോടെ ദ്രുവ് നോക്കി നിന്നു...

പതിയെ കമ്പനിയിലേക്ക് വിട്ടു... *********** അച്ചു ക്യാബിനിൽ കയറിയപ്പോൾ കണ്ടു ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന അജുവിനെ... അവന്റെ ഭാഗത്തുള്ള റീക്ഷൻ എന്താണ് എന്നറിയാതെ അവള് നിന്ന് പരുങ്ങി... അച്ചുന്റെ സാനിദ്യം അറിഞ്ഞ അജു തലപൊക്കി നോക്കി... ഒരുനിമിഷം രണ്ടുപേരും തറച്ചു നിന്നു എന്തോ ഓർത്ത പോലെ അജു ഞെട്ടി തന്റെ കയ്യിലുള്ള ഫയൽ അച്ചുവിന് നീട്ടി കംപ്ലീറ്റ് ആകാൻ പറഞ്ഞു... പരസ്പരം മിണ്ടാതെ ഒരുപാട് നേരം പണിയിൽ മുഴുകിയെങ്കിലും... പതിയെ അജു ഓരോന്നു പറഞ്ഞ്‌ സംസാരിക്കാൻ തുടങ്ങി...പതിയെ അവന് അച്ചുവിലേക്ക് നോക്കി... അവള് മഞ്ഞ ചുരിദാർ ആയിരുന്നു വേഷം... അതിനു മാച്ച് ആയ കമ്മലും... അതിനൊത്ത ഒരു കുഞ്ഞു മാലയും.. കൂടെ മഞ്ഞ വാച്ച്... അവന്റെ നോട്ടം മനസ്സിലായ അച്ചു അജുവിനെ നോക്കി എന്തെന്ന് പുരികം പൊക്കി ചോദിച്ചു.. "അല്ലാ ഇന്ന് മഞ്ഞ കിളി ആയിട്ടാണല്ലോ വരവ് ആകെ മൊത്തം മഞ്ഞ മയം " "അതിന്റെ നിന്റെ കണ്ണിനു മഞ്ഞപിത്തം ആയിട്ടാണ് "അവള് കണ്ണുരുട്ടി പറഞ്ഞു... "അതിനും എന്റെ കണ്ണിനെ പറഞ്ഞോടി അല്ലാതെ നിന്റെ ഡ്രെസ്സിന്റെ കുഴപ്പമല്ല " അവള് എന്തോ പറയാൻ വന്നതും അവന് കൈകൂപ്പി... ലാപ്ടോപ്പിൽ നോക്കി... അത് കണ്ണുരുട്ടി അച്ചുവും ഫയൽ നോക്കി... പതിയെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... എന്നാൽ താൻ കാരണം അച്ചുവിന് തന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാകാതിരിക്കാൻ ഇന്നലെ നടന്ന കാര്യങ്ങൾ മനപ്പൂർവം മറന്നു കൊണ്ട് പഴേ അജുവിലേക്ക് മാറി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story