കൃഷ്ണ: ഭാഗം 42

krishna

എഴുത്തുകാരി: Crazy Girl

ബ്രേക്ക്‌ ടൈം എല്ലാരും ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു... അജുവും അച്ചുവും വന്ന് ഇരുന്നു എല്ലാവരിൽ മൗനം തളംകെട്ടി നിന്നു.... "എന്താണ് എല്ലാരും ഫയങ്കരം സീരിയസ് ആണല്ലോ... വൈ സൊ സീരിയസ് "അജുവെന്നേ തുടക്കം ഇട്ടു... "എന്ത് സീരിയസ്... ഇന്ന് ഫുഡ്‌ കഴിക്കാതെ വന്നത് കൊണ്ടാണെന്നു തോന്നുന്നു നല്ല വിശപ്പ് "ദ്രുവ് "ആഹ് ഞങ്ങളും കഴിച്ചില്ല "ഋഷി "എന്ന കഴിച്ചോ... ഞാൻ ഡിസ്റ്റർബ് ആകുന്നില്ല.." അജു ഫുഡിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു... എന്നാൽ അച്ചു ഒന്നും മിണ്ടാതെ തലയും കുനിച്ചു ഇരിപ്പായിരുന്നു... ഇടക്കെപ്പോഴോ അജുവിന്റെ അച്ചുവിലേക്കുള്ള നോട്ടം ഋഷിയെട്ടൻ കണ്ണു കൊണ്ട് കാണിച്ചു തന്നു... എന്തോ അവന്റെ ഉള്ളിലുള്ള സങ്കടം ഞങ്ങൾക്ക് വ്യക്തമാണ്... പക്ഷെ അജു അവന് സമർത്ഥമായി ഞങ്ങളുടെ മൂഡ് മാറ്റുകയാണ്... "അച്ചു നിൽക്ക് "ക്യാബിനിലേക്ക് കേറാൻ പോയാ അച്ചുവിനെ തടഞ്ഞു നിർത്തി "എന്താ കിച്ചു " യാതൊരു ഭാവവ്യത്യാസം ഇല്ലാതെ അവളുടെ സംസാരം കേട്ട് തുറിച്ചു നോക്കി നിന്നു "എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്... ഇപ്പോ ഈ സമയം വാ " അതും പറഞ്ഞു ഞാൻ വീണ്ടും ക്യാന്റീനിലെ ടേബിളിൽ ചെന്നിരുന്നു ഡ്യൂട്ടി സമയം ആയത് കൊണ്ട് തന്നെ എല്ലാരും അവരുടെ പണിയിൽ ആണ്... ഞാനും അവളും കൂടാതെ കാന്റീൻ ചേട്ടൻ മാത്രമേ അവിടെയുള്ളു... ചേട്ടൻ ചേട്ടന്റേതായ പണിയിൽ മുഴുകിയിരിക്കുന്നു... "ഹ്മ്മ് പറ എന്താ നിനക്ക് പറയാനുള്ളത് "ചുണ്ടിൽ ചിരി വരുത്തി അവള് ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... അവളുടെ മുഖത്ത് യാതൊരു ഭാവം വ്യത്യാസവും ഇല്ലായിരുന്നു അതെന്നെ അത്ഭുദപ്പെടുത്തി... "നീ എന്താ അഭിനയിക്കുകയാണോ അച്ചു....

പക്ഷെ ആ അഭിനയം എന്റെ മുന്നിൽ വേണ്ടാ... കൂട്ടുക്കാരിക്കുപരി നീ എനിക്ക് സഹോദരിയെ പോലെ.. ഒരുപോലെ നടന്നിട്ടുണ്ട് ഒരുമിച്ച് കിടന്നിട്ടുണ്ട്.. എല്ലാം ഒരു സഹോദരിയെ പോലെ കണ്ടത് കൊണ്ടാണ്... ആ എനിക്ക് നിന്റെ മനസ്സ് അറിയാം... എന്നിൽ നിന്ന് നീ ഒന്നും ഒളിപ്പിക്കണ്ടാ അച്ചു... "ദേഷ്യവും സങ്കടവും നിറഞ്ഞ രീതിയിൽ അവളോട് പറഞ്ഞു "എന്ത് ഒളിപ്പിക്കാൻ.... നീ എന്താ കിച്ചു പറയണേ എനിക്കും നീ സഹോദരിയെ പോലെ ആണ്....നീയുള്ള ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഈ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നത്....പിന്നെ എന്തിനാ കിച്ചു ഇങ്ങനെയൊക്കെ പറയുന്നേ " "നീയെന്തിനാ അജുവിനോട് ഇന്നലെ അങ്ങനെ പറഞ്ഞത് " "കിച്ചു പ്ലീസ് എനിക്ക് അതിനെ കുറിച് സംസാരിക്കാൻ വയ്യ.. അജു അതിന്റെ ഒരു ഡിസ്കഷൻ ഞങ്ങളിൽ വേണ്ടാ " "വേണം.. നിന്നെ പോലെ അവനും എന്റെ അനിയനാ... അവന്റെ സങ്കടവും എനിക്ക് കാണാൻ പറ്റുന്നുണ്ട്....എനിക്കറിയണം എന്ത് കൊണ്ടാ നീ അവനെ accept ആകാത്തത് " "എനിക്കവനെ ഇഷ്ടമല്ല...അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല..."കിച്ചുവിനെ നോക്കാതെ അച്ചു പറഞ്ഞു ചെയറിൽ നിന്നു എണീറ്റു നടക്കാൻ ഒരുങ്ങിയതും കിച്ചു അവള്ടെ കയ്യില് പിടിച്ചു.... "കള്ളം നീ പറയുന്നത് കള്ളമാണെന്ന് ആരെക്കാളും കൂടുതൽ എനിക്കറിയാം... നിന്റെ മനസ്സ് എനിക്ക് നിന്നെക്കാൾ കൂടുതൽ അറിയാം അച്ചു...നിനക്ക് അവനെ ഒരുപാട് ഇഷ്ടമാണ്... അവന്റെ കുടുംബത്തെയും നിനക്ക് ഇഷ്ടമാണ്...അവന്റെ തമാശ അവന്റെ സാനിദ്യം എല്ലാം നിനക്ക് ഇഷ്ടമാണ് അവനോടു നിനക്ക് പ്രണയമുണ്ട് അത് നിന്റെ ഈ കണ്ണുകൾ പറയുന്നുണ്ട്... പക്ഷെ എന്ത് കൊണ്ട് നീ അത് മറച്ചു വെക്കുന്നു..

എന്ത് കൊണ്ട് നീ ഇങ്ങനെയൊക്കെ ചെയ്യുന്നേ...നിന്റെ അച്ഛനെ പേടിച്ചിട്ടാണോ... അച്ഛനോട് ഞങ്ങൾ പറയാം... സമ്മതിപ്പിക്കാം... അതോ അമ്മയെ ആണൊ അമ്മയെ ആണൊ അമ്മയോട് കാലു പിടിച്ചിട്ടാണേലും... " "നിർത്തുന്നുണ്ടോ കൃഷ്ണ ... എനി നീ ഒന്നും പറയരുത് പ്ലീസ്‌... എനിക്ക് അജുവിനെ സ്വീകരിക്കാൻ കഴിയില്ലാ....അവനെ ഒരിക്കലും ഞാൻ സ്നേഹിച്ചിട്ടില്ലാ... പ്ലീസ് എന്നേ വെറുതെ വിടണം.."കിച്ചുവിന്റെ കൈകൾ തട്ടിയെറിഞ്ഞു അച്ചു നടന്നു കിച്ചു തറഞ്ഞു നിന്നു പോയി അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇതേ സമയം എല്ലാം കണ്ടു കൊണ്ട് നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു അവന് നടന്നു... അച്ചുവിന്റെ പെരുമാറ്റം കിച്ചുവിനെ ആകെ തളർത്തി.. അതിലുപരി അവള് കൃഷ്ണ എന്ന് വിളിച്ചപ്പോൾ അവൾക് സങ്കടം നിറഞ്ഞു വന്നു.. ഋഷിയോടും ദ്രുവിനോട് half ലീവ് പറഞ്ഞു കണ്ണീരോടെ ഇറങ്ങി പോയി.. ഋഷിയും ദ്രുവും ഒന്നും അറിയാതെ ഓഫീസിൽ കാര്യപ്പെട്ട ജോലിയിൽ മുഴുകിയിരുന്നു..എന്നാൽ കിച്ചു നടന്നകലുന്നത് അച്ചു കണ്ണീരോടെ നോക്കി നിന്നു.... ************ വീട്ടിലെത്തിയിട്ടും മനസ്സാകെ അസ്വസ്ഥമായിരുന്നു.... ഒരുപാട് നേരം അവള് ഒറ്റക്ക് ഇരുന്നു അമ്മ വന്നു പലതും പറഞ്ഞെങ്കിലും അവള് ഒരു ചിരി വരുത്തി എല്ലാം കേട്ടു... ബാൽക്കണിയിൽ ചെന്ന് കുറച്ചു നേരം കാറ്റു കൊണ്ട് നിൽക്കുകയായിരുന്നു കിച്ചു... "കൃഷ്ണ താനെന്താ പെട്ടെന്ന് വന്നേ "സ്നേഹ "ഒന്നുല്ല എന്തോ വയ്യ വരാൻ തോന്നി വന്ന് "കിച്ചു ദൂരേക്ക് നോക്കി പറഞ്ഞു "ഹോസ്പിറ്റലിൽ പൊണോ വാ കാണിക്കാം" സ്നേഹ ഉത്സാഹത്തോടെ പറഞ്ഞത് ആണേലും കിച്ചുവിനെ തന്നോടുള്ള കരുതൽ ആണെന്ന് തോന്നി... "വേണ്ടടോ കുറച്ചു വെറുതെ ഇരുന്നാൽ മതി "

കിച്ചു കണ്ണടച്ച് നിന്നു വീശിവരുന്ന കാറ്റു അവളുടെ മുടികളെ തലോടി കൊണ്ടിരുന്നു....പറന്നുയരുന്ന മുടികളെയും കിച്ചുവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖവും..അവളുടെ കഴുത്തിൽ കിടക്കുന്ന ഋഷിയുടെ താലിമാലയും അസൂയയോടെ സ്നേഹ നോക്കി... അവള് ദേഷ്യം നുരഞ്ഞു പൊന്തി... എങ്ങനെയെങ്കിലും കിച്ചുവിനെയും കൊണ്ട് പുറത്ത് കടക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.... "കൃഷ്ണക്ക് തീരാ വയ്യ എന്ന് തോന്നുന്നു... വാ താൻ ഇങ്ങനെ നിൽക്കുന്ന കാണുമ്പോൾ മുഖത്തിന്‌ നല്ല വാട്ടം ഉണ്ട്... ഒന്ന് ഡോക്ടറെ കാണിക്കാമായിരുന്നു "സ്നേഹ പറഞ്ഞു കൊണ്ടിരുന്നു... കിച്ചു കണ്ണുകൾ തുറന്ന് സ്നേഹയെ നോക്കി... അവളെ നോക്കിയതും കിച്ചു ഒന്ന് ഞെട്ടി.. വീണ്ടും സ്നേഹയിലേക്ക് ഉറ്റുനോക്കി... കിച്ചുവിന്റെ നോട്ടം കണ്ട സ്നേഹ ആകെ വെപ്രാളപ്പെട്ട്... "തന്റെ.. തന്റെ മുടിയെന്താ രണ്ട് കളർ... "കഴുത്തിനു മുട്ടുന്ന കുഞ്ഞു ബ്രൗണിഷ് കളർ മുടിയും അതിനു പുറത്തു വലിയ നീളമുള്ള കറുപ്പ് മുടിയും... കിച്ചു അത് തൊട്ടു നോക്കാൻ കയ്കൾ അവളുടെ മുടിക്ക് നേരെ കൊണ്ടുവന്നതും സ്നേഹ പുറകോട്ട് നീങ്ങി.. "അത്.. അത് "അവള് നീളമുള്ള മുടിയെടുത്ത മുന്നിലിട്ട് അത് പെട്ടെന്ന് മറച്ചു പിടിച്ചു.... "അത് കണ്ടില്ലേ സൂര്യ പ്രകാശം കാരണം തനിക് തോന്നിയതാ...ടെ തന്റെ മുടി നോക്കി പെട്ടെന്ന് കാണുമ്പോൾ ബ്രൗൺ പോലെയുണ്ട് "സ്നേഹ കൃഷ്ണയുടെ മുടിയിൽ തൊട്ടു പറഞ്ഞു... "അല്ലാ തന്റെ കഴുത്തിനു മുട്ടി നിൽക്കുന്ന ഒരു കുഞ്ഞു മുടി ഞാൻ കണ്ടതാ " കിച്ചു പറയുന്നത് കേട്ട് സ്നേഹക്ക് കാറ്റത്തു വന്ന് നിൽക്കാൻ തോന്നിയതിനെ ശപിച്ചു കൊണ്ടിരുന്നു.... "ഓഹ് അതോ... അതൊരിക്കലും മുടിയിൽ ജട പിടിച്ചപ്പോ ഞാൻ മുറിച്ചതാ...

എന്ന ശെരി സർ വരാൻ സമയമായി പോയി ചായ വെക്കട്ടെ "സ്നേഹ അതും പറഞ്ഞു മെല്ലെ നടന്നു... എനിയും കാറ്റത്തു നിന്നാൽ അവളുടെ വെപ്പ് മുടി പറന്നു പോകും എന്ന് തോന്നി.... കിച്ചു പിന്നെ അതിനെ കുറിച്ച് ആലോചിച്ചില്ല... ഗേറ്റിൽ നിന്നു ഋഷിയെട്ടന്റെ കാർ വരുന്നത് കിച്ചു നോക്കി... നേരത്തെ ആണല്ലോ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് താഴേക്ക് നടന്നു... ഋഷിയും അർജുവും ഉണ്ടായിരുന്നു നടന്നു വരുന്നുണ്ടായിരുന്നധ് .. അവരുടെ കയ്യില് ഓരോ ഫയലും ഉണ്ട്.. പുറകെ ദ്രുവിനെയും കണ്ടു മൂവർക്കും ചിരി കൊടുത്തു പടിയിറങ്ങുമ്പോൾ ആണ് ഏറ്റവും അവസാനമായി വരുന്ന അച്ചുവിനെ കണ്ടത്.. അവളെ കണ്ടതും ചുണ്ടിലെ ചിരി മാഞ്ഞു... അത് അച്ചുവിനെ മനസ്സിലായി അവളുടെ മുഖം മങ്ങി "എന്താ എല്ലാരും കൂടെ ഇവിടെ "അമ്മ "അമ്മേ അച്ഛന് എവിടെ... "ഋഷി "അച്ഛന് പുറത്ത് പോയേക്കുവാ... ഇപ്പോൾ വരും.. എന്താ എന്തേലും പ്രശ്നം ഉണ്ടോ "അമ്മ "ഏയ് അല്ല അമ്മേ ഈ രണ്ടുമൂന്നു ഫയലിൽ അച്ഛന്റെ സൈൻ വേണം പിന്നെ ചില കൺഫ്യൂഷൻ ഉണ്ട് അതൊക്കെ ഒന്ന് തീർക്കണം "ഋഷി ഫയൽ ടേബിളിൽ വെച്ചു കൊണ്ട് പറഞ്ഞു.. "നിന്റെ തലവേദന എങ്ങനെയുണ്ട് "ഋഷി കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു.. "കൊഴപ്പമില്ല... "പുഞ്ചിരി വരുത്തി അവള് പറഞ്ഞു... "ആ അച്ചു നിന്നെ കാണണം എന്ന് പറഞ്ഞത് കൊണ്ട് അവളേം കൂട്ടിയിട്ടാണ് വന്നത്.. നിങ്ങള് സംസാരിക്ക് ഞങ്ങൾ ഗസ്റ്റ് റൂമിൽ ഉണ്ടാകും "ഋഷി ഫയലും എടുത്ത് ഗസ്റ്റ് റൂമിലേക്ക് നടന്നു കൂടെ അജുവും ദ്രുവും... ഞാൻ അച്ചുവിനെ ഒന്ന് നോക്കി മുറിയിലേക്ക് പടികൾ കയറി "മോളിരിക് വെള്ളം എടുക്കാം "അമ്മ "വേണ്ടമ്മേ...

ഞാൻ കിച്ചുവിന്റെ അടുത്ത് ചെല്ലട്ടെ "അച്ചു അമ്മയോട് പറഞ്ഞു മുറിയിലേക്ക് നടന്നു... ************* "നമ്മക്ക് മൂവി ക്ക് പോയാലോ പ്രവി "മിഥുൻ "വേണ്ടടാ.. ഇന്നൊരു മൂടില്ലാ പിന്നെ പോകാം " "പിന്നെയെങ്കിൽ പിന്നെ..."മിഥുൻ അവളോട് ചേർന്നിരുന്നു പറഞ്ഞു "നിന്റെ വീട്ടിലേക്ക് വരട്ടെ ഞാൻ " "ആഹ് വന്നോ... നമ്മക്ക് ഋഷിയെട്ടന്റെ വീട്ടിൽ പോയി അടിച്ചു പൊളിക്കാം " "ഞാൻ നിന്റെ കൂടെ കുറച്ചു ടൈം സ്പെന്റ്‌ ചെയ്യാം എന്നാണ് ഉദ്ദേശിച്ചത് "മിഥുൻ പരിഭവത്തോടെ പറഞ്ഞു "oww എന്റെ ചെർക്ക അതിനു ഇനിയും ടൈം ഉണ്ടല്ലോ.... വാ നമ്മക്ക് ഒരു ടിക്‌റ്റോക് എടുക്കാം " അവന് പ്രവിയുടെ അടുത്ത് ബസ്സിൽ മുട്ടിയുരുന്നു... അവള് അതൊന്നും അറിയാതെ ബസ്സിൽ നിന്ന് ടിക്ക്ടോക് എടുക്കാൻ പറ്റിയ പാട്ട് നോക്കി ചെയ്യാൻ തുടങ്ങി ************ അച്ചു മുറിയിൽ കയറുമ്പോൾ കിച്ചു മൊബൈൽ നോക്കുകയായിരുന്നു അച്ചു മുറിയിൽ വന്ന് നിന്നു കിച്ചു അച്ചുവിനെ ഒന്ന് നോക്കി വീണ്ടും മൊബൈലിലേക്ക് നോക്കിയിരുന്നു അച്ചുവിനു കണ്ണു നിറഞ്ഞു....കിച്ചുവിന്റെ പെരുമാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു... കിച്ചുവിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് പ്രവി ഓടി വന്നു അച്ചുവിന്റെ പുറകിലൂടെ തൂങ്ങിയത്... അവള് ഒന്ന് ചിരിച്ചു കൊണ്ട് പ്രവിയെ പിടിച്ചു മുന്നിൽ കൊണ്ട് വന്ന്... "ആ കിച്ചേച്ചി... അച്ചുവേച്ചി എല്ലാരും ഉണ്ടല്ലോ....എന്താ സ്പെഷ്യൽ.. മിഥുനും ഉണ്ട് താഴെ " "എന്തെ എനിക്ക് വന്നുകൂടെ "അച്ചു "ഓഹ് വരാവേ ഞമ്മള് വെറുതെ ചോദിച്ചതാ.. "പ്രവി അവളെ തൊഴുതു നിന്നു കൊണ്ട് പറഞ്ഞു.. "എന്താ കിചേച്ചിയുടെ മുഖത്ത് ഒരു സന്തോഷമില്ലാത്ത... ഋഷിയെട്ടൻ തേച്ചോ "പ്രവി അവളുടെ മുഖത്ത് നോക്കി പറഞ്ഞു അതിനു കിച്ചു കണ്ണുരുട്ടി നോക്കി "അല്ല ഈ വീർപ്പിച്ച മോന്ത കണ്ടു ചോദിച്ചതാ... " കിച്ചു ഒന്നും മിണ്ടാതെ തന്നെ ഇരുന്നു അച്ചുവിന്റെ മുഖത്ത് സങ്കടം നിഴലിച്ചത് കണ്ടപ്പോ പ്രവിക്ക് എന്തോ പന്തിയല്ലെന്ന് മനസ്സിലായി...

അവള് അച്ചുവിനോട് എന്തെന്ന് കണ്ണുകൊണ്ട് ചോദിച്ചപ്പോൾ അച്ചു മുഖം താഴ്ത്തി... "എന്താ രണ്ടാൾക്കും പറ്റിയത്... എന്തിനാ രണ്ടാളും മിണ്ടാതെ നില്കുന്നെ "പ്രവി രണ്ടാളുമായിട്ടും ചോദിച്ചു... "പറ കിച്ചേച്ചി... എന്താ അച്ചുവിനോട് മൈൻഡ് ആകാതെ... അച്ചു ചേച്ചിടെ മുഖം നോക്ക് ആകെ വേഷമിച്ചിരിക്കുവാ"പ്രവി കിച്ചുവിന്റെ മുഖം പിടിച്ചു പറഞ്ഞു... "അതെ അവൾക്ക് മാത്രമല്ലെ വിഷമം ഉള്ളൂ....ഞങ്ങൾക്കൊന്നും വിഷമം ഇല്ലല്ലോ....അവൾക് ഞങ്ങളുടെ ഫീലിംഗ്സ് ഒന്നുമല്ലെങ്കിലും എനിക്കും അവള്ടെ ഫീലിംഗ്സ് ഒന്നുമല്ല " കണ്ണ് നിറച്ചു അച്ചുവിനെ തറപ്പിച്ചു നോക്കി കിച്ചു ബെഡിൽ നിന്ന് എണീറ്റു...അവരെ നോക്കാതെ മുന്നോട്ട് നടന്നു... കയ്യ് കെട്ടി നിന്നു.. പ്രവി കിച്ചു പറഞ്ഞതിൽ എന്താണെന്ന രീതിയിൽ നോക്കിയപ്പോ അച്ചു കരഞ്ഞു കൊണ്ട് കിച്ചുവിന്റെ പിടിച്ചു കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു....കിച്ചുവിന് സങ്കടം കൊണ്ട് അവളെ മുറുക്കി പുണർന്നു കാര്യം അറിയില്ലെങ്കിലും പ്രവിയുടെ കണ്ണും നിറഞ്ഞു.. അച്ചുവിനെ ബെഡിൽ ഇരുത്തി കിച്ചു അവളുടെ മുഖം കൈകുമ്പിളിലാക്കി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... "പറ എന്താണ് നിന്റെ പ്രശ്നം... നിന്നെ എന്താണ് അലട്ടികൊണ്ടിരിക്കുന്നത്... എല്ലാം തുറന്ന് പറ " അച്ചു കണ്ണുകൾ അടച്ച് ദീർഘശ്വാസം എടുത്ത് ....റീലാക്സിഡ് ആയി... "എപ്പോഴും അച്ഛനെ പൊക്കി പറയുമ്പോൾ അജു എന്നേ കളിയാക്കിയത് ഓർക്കുന്നുണ്ടോ കിച്ചു... അവള് കിച്ചുവിനോടായി ചോദിച്ചപ്പോൾ കിച്ചു അതെ എന്ന് തലയാട്ടി ഹ്മ്മ് എന്നിട്ടും ഞാൻ എന്റെ അച്ഛനെ എത്രമാത്രം പൊക്കിപ്പറയുന്നുണ്ട് എന്ന് നിങ്ങള് ചിന്തിച്ചിട്ടുണ്ടോ...

അത് പോട്ടേ എപ്പോഴെങ്കിലും ഞാൻ എന്റെ അമ്മയെ കുറിച് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ അമ്മയുടെ പേരെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ വീണ്ടും കിച്ചുവിലേക്ക് ചോദിച്ചപ്പോൾ അവള് ഇല്ലെന്ന് തലയാട്ടി... അങ്ങനെ പറയാൻ എനിക്ക് ആരുമില്ലാത്തത് കൊണ്ടാ... എനിക്ക് അമ്മയില്ലാ... അവള് വിതുമ്പി കൊണ്ട് പറഞ്ഞു ഒരുനിമിഷം പ്രവിയും കിച്ചുവും ഒരുപോലെ ഞെട്ടി അവളെ നോക്കി... "അമ്മയില്ലാത്തത് ആണൊ നിന്റെ പ്രശ്നം നീ എന്നേ കുറിച് ആലോചിച് നോക്ക് നിനക്ക് അച്ഛനെങ്കിലും ഉണ്ടായിരുന്നു എന്നാൽ എനിക്കോ ആരും ഇല്ലായിരുന്നു എന്നിട്ടും എന്റെ ജീവിതത്തിൽ ഋഷിയെട്ടൻ വന്നപ്പോൾ എല്ലാം കിട്ടിയില്ലേ.. നീയും അജുവും ഒരുമിച്ചാൽ അവന്റെ അമ്മയുടെ സ്നേഹം നിനക്ക് ആവോളവും ആസ്വദിച്ചൂടെ അച്ചു " "ഇല്ലാ കിച്ചു എനിക്കൊരിക്കലും ആ വീട്ടിൽ അവന്റെ പെണ്ണായി പടി കയറാൻ പോലും അർഹദ ഇല്ലാ... നീ ഒരിക്കൽ പറഞ്ഞത് ഓർകുന്നുണ്ട് അജുവിന്റെ അച്ഛനും അമ്മയും നല്ലവരാണ് പണത്തിനേക്കാൾ കൂടുതൽ സ്വഭാവശുദ്ധിയാണ് അവർക്ക് വേണ്ടത് എന്ന്... എന്നാൽ എന്റെ അമ്മ എന്റെയും അച്ഛന്റേയും മനസ്സിൽ ആണ് മരിച്ചിട്ടുള്ളത്...മറ്റുള്ളവരുടെ കണ്മുൻപിൽ ഇപ്പോഴും ആ സ്ത്രീ ഉണ്ട്... അങ്ങനെയുള്ള എന്നേ അവർ ഏറ്റെടുക്കുമോ " "എന്താ നീ പറയുന്നത് നിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്നോ എവിടെ... എന്തിനാ നിന്നേ തനിച്ചാക്കി പോയത് "കിച്ചു ഞെട്ടിക്കൊണ്ട് അവളോട് ചോദിച്ചു.. "ആ സ്ത്രീ എന്റെ അച്ഛന് പറ്റിയ ഒരബദ്ധം ആയിരുന്നു....അച്ഛന് ആ സ്ത്രീയുടെ വലയിൽ വീണതാ...അവർക്ക് പണം മാത്രമായിരുന്നു ആവിശ്യം അച്ഛന്റെ സ്വത്ത്‌ കണ്ടായിരുന്നു അച്ഛനിൽ കൂടിയത്...

അച്ഛനും അവരെ ഇഷ്ടമല്ലായിരുന്നു എന്നാൽ ഭാര്യ അല്ലെ എന്നോർത്ത് പലതും സഹിച്ചു സ്നേഹിക്കാൻ തുടങ്ങി... ഞാൻ ജനിച്ചപ്പോൾ അച്ഛന് സമാധാനത്തോടെ ജീവിക്കാൻ കഴിയും എന്ന് കരുതി എന്നാൽ എന്റെ പേര് പറഞ്ഞു അവർ എന്റെ അച്ഛനെ വല്ലാതെ നോവിച്ചു... ആ സ്ത്രീയുടെ കുടുംബവും അതിനു കൂട്ടുനിന്നു... സമാധനം നഷ്ടപെട്ട അച്ഛന് തന്റെ ബിസിനസ്‌ പാളിച്ച വരാൻ തുടങ്ങി പതിയെ ആ സ്ത്രീയും എന്നേ അച്ഛന്റെ അടുത്ത് വിട്ടു ഏതൊരുത്തനുമായി നാട് വിട്ടു... എന്റെ അച്ഛന്റെ കണ്ണീർ കണ്ടാണ് ഞാൻ പിന്നീട് വളർന്നത്... പ്രായപൂർത്തിയാകുമ്പോൾ എന്റെ അച്ഛന്റെ സന്തോഷവും അതുപോലെ ആ കണ്ണിൽ ഭയവും ആധിയും എല്ലാം ഞാൻ അറിഞ്ഞു അങ്ങനെയിരിക്കെ ആണ് നാട്ടിൽ ആാാ വാർത്ത പരന്നത് നാട്ടിലെ ഹോട്ടലിൽ നിന്നു പെൺവാണിഭത്തിന് ഹോട്ടലിൽ നിന്നു പിടിച്ചു 5 6 സ്ത്രീകളെ... അതിൽ ഒരാൾ എന്റെ അമ്മയാണെന്ന സത്യം കണ്ണീരോടെയും വെറുപ്പോടെയും ഞാൻ അറിഞ്ഞു... ഒളിച്ചോടി വേശ്യാലയത്തിൽ ചേർന്ന അമ്മയുടെ മകൾ...അമ്മയുടെ സ്വഭാവശുദ്ധി കാരണം രാത്രിയും പകലും കമകണ്ണുകളുമായി സഹായിക്കാൻ എത്തിയാ പകൽമാന്യർ...സ്വന്തം അച്ഛനോട് പോലും മകളെ ഒരുദിവസം തന്നാൽ എത്ര വേണേലും തരാം എന്ന നിബന്ധന എല്ലാം കൊണ്ടും അച്ഛന് ആകെ തളർന്നു... അവസാനം സ്വന്തമെന്ന് പറയാൻ ഒരു ഭൂമി പോലും വെക്കാതെ എല്ലാം വിറ്റു പൊറുക്കി ബാംഗ്ലൂരിലേക്ക് വിട്ടു... പല ജോലിയും ചെയ്ത എന്റെ അച്ഛന് എന്നേ ഈ കോലത്തിൽ ആക്കിയത്.. സ്കൂളിൽ ചേർക്കുന്നോടൊപ്പം അച്ഛന് കരാട്ടെ കുങ്ഫു എല്ലാത്തിനും ചേർത്തു... അത് പറയുമ്പോൾ അച്ചു ഒന്ന് മന്ദഹസിച്ചു.. ഇപ്പൊ എന്റെ അച്ഛന് ഒരു ബിസിനസ്‌ മാൻ ആണ്... പക്ഷെ ഇന്നും എന്റെ അച്ഛന് തല ഉയർത്തി നടക്കാൻ പറ്റിയിട്ടില്ല...

എന്റെ അച്ഛന് 15 വർഷത്തിന് ശേഷം ഇപ്പോഴാണ് ആണ് നാട്ടിൽ വന്നത്... ഇന്ന് വരെ ഒരു പരിപാടിക്കോ ഒന്നിനും പോയിട്ടില്ല...പോകുന്നുണ്ടേൽ എന്തേലും ആവിശ്യം ഉണ്ടേൽ മാത്രം... കിച്ചുവിന്റെ കല്യാണത്തിന് പോലും വരാഞ്ഞത്.. അമ്മയെന്ന ആ സ്ത്രീയെ കുറിച്ച് ആരേലും ചോദിക്കുമോ എന്ന് പേടിച്ചിട്ടാണ്... ആ അച്ഛനെ വേദനിപ്പിച്ചൊരു ജീവിതം എനിക്ക് വേണ്ട... അല്ലെങ്കിൽ എനികിങ്ങാനൊരു അവസ്ഥയിൽ നല്ല ജീവിതം കിട്ടില്ലാ....അമ്മ ചെയ്ത പുണ്യത്തിനു മക്കൾക്ക് സൗഭാഗ്യം ഉണ്ടാകും എന്നത് പോലെ എത്ര കഴുകിയാലും മായാത്ത പേരാണ് എന്റെ തലയിൽ വരഞ്ഞിട്ടുള്ളത് വേശ്യയുടെ മകൾ... " അവള് ഒരു കരച്ചിലൂടെ പറഞ്ഞു നിർത്തി പതിയെ നിലത്തു ഊർന്നു ഇരിക്കാൻ പോയതും കിച്ചു അവളെ താങ്ങി പിടിച്ചു.. "എന്റെ പൊന്ന് മോളേ നിനക്ക് ഇത്രയും ഭാരം മനസ്സിൽ കൊണ്ട് നടക്കുന്നത് ഞാൻ അറിഞ്ഞില്ലല്ലോടി... എന്തിനായിരുന്നു എല്ലാം മനസ്സിൽ ഇട്ടു ഇങ്ങനെ ഒരു അഭിനയം... നിന്റെ ചിരിയും കളിയും മാത്രം മതി ഞങ്ങൾക്ക്... "കിച്ചു പറഞ്ഞു നിർത്തുമ്പോൾ പ്രവിയും അവരെ കെട്ടിപിടിച്ചു കരഞ്ഞിരുന്നു... പതിയെ കിച്ചു അടർന്നു മാറി അച്ചുവിനെ നേരെ നിർത്തി... അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുടച്ചു... "നീ അനുഭവിക്കുന്ന ഈ ഒറ്റപ്പെടലിൽ നിനക്ക് താങ്ങായി നിന്റെ ജീവിതത്തിൽ സന്തോഷം പകരാൻ ആണ് അജുവിനെ ദൈവം നിന്റെ അടുക്കൽ എത്തിച്ചത്... നിന്റെ സമ്മതം മാത്രം മതി അവന് നിന്നെ പൊന്ന് പോലെ നോക്കും "കിച്ചു അവളോട് പറഞ്ഞു "ശെരിയാ അവന് എന്നേ പൊന്ന് പോലെ നോക്കുമായിരുന്നു പക്ഷെ എത്രകാലം... എത്രകാലവും എന്നേ നോക്കാൻ കഴിയും...

. അവന്റെ ഫാമിലിയിൽ ഞാൻ ചെന്നാൽ അവനത് ഒരു കുറച്ചിൽ ആകും...എന്റെ അമ്മ എവിടെ എന്ന ചോദ്യം ഉയർന്നാൽ ഉത്തരം മുട്ടും... ആദ്യം അവന് സഹകരിക്കുമായിരിക്കും എന്നാൽ പിന്നീട് അവന് ഞാൻ ഒരു ശല്യമായി തോന്നും... അവന് എന്നേ വെറുത്തുപോകും... എന്നേ അവന് ഒഴിവാക്കിയാൽ ചിലപ്പോ എനിക്ക് ജീവിക്കാൻ പറ്റിയെന്നു വരില്ലാ... മരിച് പോകും ഞാൻ " അച്ചു ഒരു കരച്ചിലോടെ പറഞ്ഞതും അവളുടെ കരണം പുകയ്ക്കും വിധം അവളുടെ കവിളിൽ ആഞ്ഞടിച്ചു... അടിയുടെ ശക്തിയിൽ അവള് തെറിച്ചു വീണു... "അജു.... "ഒരു ഞെട്ടലോടെ ഞാൻ പേര് പറഞ്ഞതും പ്രവി അവന്റെ മുഖഭാവം കണ്ട് പുറകോട്ട് നീങ്ങി....അച്ചു അടിയുടെ വേദനയിൽ കണ്ണുകൾ അടഞ്ഞു കൊണ്ട് അവനെ നോക്കി.. ചുവന്ന കണ്ണുകളാൽ നോക്കി നിൽക്കുന്ന അജുവിനെ ഒരു നിമിഷം ഞാനും ഭയന്നു പോയി.... അവന് അച്ചുവിന് നേരെ കയ്യ് ചൂണ്ടി പതിയെ കയ്യ് മുറുക്കി പിടിച്ചു പുറത്തേക്ക് നീങ്ങി... ഞാനും പ്രവിയും അവളെ താങ്ങി പിടിച്ചു...ബെഡിൽ കൊണ്ടിരുത്തി "ഫയൽ എടുക്കാൻ വന്ന അജുവിനോടു എന്താ നിങ്ങള് പറഞ്ഞെ "എന്നും പറഞ്ഞു ഋഷി വന്ന് പുറകിൽ ദ്രുവും മിഥുനും....മൂന്നുപേരും അച്ചുവിനെ കണ്ട് പെട്ടെന്ന് സ്തംഭിച്ചു നിന്നു.... പതിയെ അച്ചുവിന്റെ ബോധം മറഞ്ഞു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story