കൃഷ്ണ: ഭാഗം 43

krishna

എഴുത്തുകാരി: Crazy Girl

"ഞാൻ പോകുവാ " "ഇന്ന് ഇവിടെ നിൽക്കാം ഈ അവസ്ഥയിൽ " "വേണ്ടാ എനിക്ക് കുഴപ്പമില്ല... ...നാളെ കമ്പനിയിൽ കാണാം...എന്ന ശെരിട്ടൊ " നീര് വെച്ച മുഖവുമായി അച്ചു ഇറങ്ങി പോകുന്നത് എല്ലാരും നോക്കി നിന്നു... അജുവിന്റെ അടുക്കൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം ആരും വിചാരിച്ചില്ല... ഉറുമ്പിനെ പോലും നോവിക്കാത്താ അജു അച്ചുവിനെ അടിച്ചത് എല്ലാവരിലും ഞെട്ടലുണ്ടാക്കി.... ************ (പിറ്റേന്ന് കമ്പനിയിൽ ) അജുവിന്റെ ക്യാബിനിൽ കയറിയ അച്ചു കാണുന്നത് കാലിയായ സീറ്റ്‌ ആയിരുന്നു... അവന് വന്നില്ലെന്ന് അവൾക്ക് മനസ്സിലായി... ഇന്നലെ പറഞ്ഞത് കൂടി പോയി... അവന് അത് വല്ലാതെ ഫീൽ ആയിട്ടുണ്ടാകും എന്നോർത് അച്ചുവിന്റെ മനസ്സ് വിങ്ങി....അവള് ക്യാബിനിൽ ടേബിളിലെ ഫയൽ ഒതുക്കി വെച്ചു അവനു വേണ്ട വെള്ളം ഗ്ലാസിൽ ഒഴിച്ച് വെച്ചു കൊണ്ട് അവിടെയുള്ള ചെയറിൽ ഫയൽ കറക്ഷൻ വരുത്താൻ നോക്കി.... പെട്ടെന്നാണ് ക്യാബിനിലേക്ക് അജു വന്നത്... അവള് ഒരു ഞെട്ടലോടെ എഴുനേറ്റ് നിന്നു... അജു അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ തന്റെ സീറ്റിൽ ചെന്നിരുന്നു ലാപ്ടോപ്പിൽ ഓരോന്നു നോക്കാൻ തുടങ്ങി... അച്ചു അവനെ തന്നെ നോക്കികൊണ്ട് സീറ്റിൽ ഇരുന്നു അവന്റെ മുഖഭാവം കണ്ടു അവൾക് അവനോട് ഒന്നും പറയാൻ ദൈര്യം ഇല്ലായിരുന്നു... "അശ്വതി യൂ ക്യാൻ ഗോ to യുവർ സീറ്റ്‌ "ലാപ്ടോപ്പിൽ നോക്കി തന്നെ അവന് പറഞ്ഞു നിർത്തി.. "അജു...അത്... "അവള് എന്തോ പറയാൻ വന്നതും അവന്റെ നോട്ടം കണ്ട് അച്ചു തല കുനിച്ചു "സോറി സർ "അവള് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാൻ തിരിഞ്ഞു... ഒരു പ്രതീക്ഷയോടെ അജു തന്നെ വിളിക്കു എന്ന് കാതോർത്തു.. "അശ്വതി.. "അച്ചു പ്രതീക്ഷിച്ച പോലെ അവന്റെ വിളി വന്നതും... സന്തോഷത്തോടെ മുഖം തിരിച്ചു അജുവിനെ നോക്കി.. "ടേക്ക് ദിസ്‌ ഫയൽ ടൂ "ലാപ്ടോപ്പിൽ നോക്കി കൊണ്ട് തന്നെ അവന് പറഞ്ഞതും അവളിൽ നിരാശതോന്നി...

ഫയൽ എടുത്തു ക്യാബിനിൽ നിന്ന് ഇറങ്ങി. .. അജുവിന്റെ പെരുമാറ്റം അവളിൽ വല്ലാതെ വീർപ്പുമുട്ടിച്ചു... തന്റെ സീറ്റിൽ പോയി ഇരുന്നു ടേബിളിൽ തല വെച്ചു കുറച്ചു നേരം കിടന്നു.... ************* "excuse me sir may I " "yes come in.... ഓഹ് നീയോ... എന്തിനാ ഇത്ര ബിൽഡപ്പ് കേറി വാ പൊണ്ടാട്ടി " "അയ്യോ പൊണ്ടാട്ടി ഒകെ അങ്ങ് വീട്ടിൽ അല്ലെ സർ.. ഇവിടെ ബോസും പിഎ യും അല്ലെ " "ഓഹ് അതെലെ ഞാൻ മറന്ന് പോയി "ഋഷി താടിക്ക് കയ്യ് വെച്ചു ആക്കിയത് പോലെ പറഞ്ഞു... കിച്ചു അത് കണ്ട് ചുണ്ട് കോട്ടി....ഋഷി ചിരി കടിച്ചു പിടിച്ചു ഫയളുകൾ മറിച് നോക്കി... കിച്ചു അവിടെയുള്ള ചെയറിൽ ഇരുന്നു... അവളുടെ ദൃഷ്ടി എങ്ങോട്ടോ ആയിരുന്നു... ഋഷി നോക്കുമ്പോൾ അവള് ഏതോ ലോകത്ത് എന്ന പോലെ ഇരുക്കുകയായിരുന്നു.... അവന് ചെറുപുഞ്ചിരിയോടെ ഫയളുകളിലേക്ക് നോക്കി ഓരോന്നും ഉറപ്പ് വരുത്തി... "ദ്രുവ് എവിടെ " പെട്ടെന്നുള്ള ഋഷിയുടെ ചോദ്യം കിച്ചുവിനെ ആലോചനയിൽ നിന്നു ഉണർത്തി... "ഏഹ് എന്താ "അവള് ഞെട്ടിക്കൊണ്ട് ചോദിച്ചു... "ദ്രുവ് എവിടെന്നു "ഋഷി ടേബിളിൽ കയ്യ് വെച്ചു മുന്നോട്ട് ആഞ്ഞിരുന്നു ചോദിച്ചു.... "അവന് ഷാമിൽ ഗ്രൂപ്പിന്റെ ഡിസ്കഷനു പുറത്ത് പോയി... " "ഓഹ്.. നീ എന്താ ആലോചിക്കുന്നേ " "ഏയ് ഒന്നില്ല... വാ ബ്രേക്ക്‌ ടൈം ആയി ഭക്ഷണം കഴിക്കാം "കിച്ചു ചെയറിൽ നിന്നു എണീറ്റുകൊണ്ട് പറഞ്ഞു.. "ഞാനില്ല കുറച്ചൂടെ കംപ്ലീറ്റ് ആകാൻ ഉണ്ട് അത് കഴിഞ്ഞു വരാം "ഋഷി അടുത്ത ഫയൽ എടുത്തുകൊണ്ടു പറഞ്ഞു നിർത്തി... "അതൊന്നും പറ്റില്ല... നേരത്തെ തുടങ്ങിയതല്ലേ... കുറച്ചു റസ്റ്റ്‌ എടുക്ക്... വാ എണീക്ക് " ഋഷിയുടെ അടുത്ത് ചെന്ന് അവന്റെ കയ്യില് പിടിച്ചു വലിക്കാൻ തുടങ്ങി...

നല്ല ഭാരം ഉള്ളത് കൊണ്ട് തന്നെ അവൾക്കത് പറ്റില്ല എന്ന് മനസ്സിലായി ഋഷി ആണേൽ കിട്ടിയ സമയം കൊണ്ട് അവളെ കളിപ്പിക്കാൻ നോക്കുവാ... അവസാനം കിച്ചു ചുണ്ട് കൂർപ്പിച്ചു കയ്യ് കെട്ടി നിന്നപ്പോൾ ഋഷിക്ക് ചിരി പൊട്ടി... അവന് ചെയറിൽ നിന്നു എണീറ്റു അവളുടെ അരയിലൂടെ കയ്യിട്ട് കഴുത്തിനു ചുണ്ടുകൾ ചേർത്തു.. ഒരു പിടച്ചിലൂടെ അവള് കുതറി മാറി അവനെ നോക്കി പേടിപ്പിച്ചു നടക്കാൻ തുടങ്ങിയതും അവളുടെ കൈകളിൽ പിടിത്തമിട്ടു നെഞ്ചോട് ചേർത്ത് നിർത്തി... നെറ്റിയിൽ ആർദ്ധമായി ചുംബിച്ചു... കിച്ചുവിന്റെ ശരീരത്തിലൂടെ മിന്നൽ വേഗത്തിൽ ഒരു തരിപ്പ് പടർന്നു... ഋഷി അവളുടെ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു നിർത്തി... "എനി പോകാം " ഋഷി പറയുമ്പോൾ അവന് കാണാതെ അവള് പുഞ്ചിരി മറച്ചു പിടിച്ചിരുന്നു... രണ്ട് പേരും ക്യാന്റീനിലേക്ക് നടന്നു... അറ്റത്തെ ടേബിളിൽ അജു സ്ഥാനം പിടിച്ചിരിക്കുന്നത് കണ്ടു രണ്ട് പേരും അങ്ങോട്ട്‌ ചെന്നിരുന്നു... അവന് ഞങ്ങൾ വന്നതും ഇരുന്നതും ഒന്നും അറിഞ്ഞിട്ടില്ല... പ്ലേറ്റിലെക്ക് നോക്കിയിരിപ്പാണ്.. "ട്ടൊ " ഋഷി പെട്ടെന്ന് ടാബിൽ അടിച്ചു ട്ടൊ ശബ്ദം ഉണ്ടായതും അജുവിന്റെ തരിപ്പിൽ ഫുഡ്‌ കയറി... അവന് ചുമക്കാൻ തുടങ്ങി... ചുമച്ചു കൊണ്ടിരുന്നപ്പോൾ ഋഷിയെ നോക്കി കണ്ണുരുട്ടി....ഋഷി അവന്റെ ചുമ കണ്ട് ചിരിക്കുന്ന തിരക്കിൽ ആയിരുന്നു... അപ്പോഴാണ് അവന്റെ തലയിൽ തട്ടി വെള്ളം കൊണ്ട് അച്ചു വന്നത്... ആ വെള്ളം അജു വാങ്ങാൻ കയ്യ് നീട്ടിയതും അതു കൊണ്ടുവന്ന അച്ചുവിനെ കണ്ട് അവന് വെള്ളം വാങ്ങാതെ അവിടുന്ന് എഴുനേറ്റു പോയി... ഋഷിയുടെ ചിരി നിന്നു അച്ചുവിന്റെ കണ്ണു നിറഞ്ഞത് കണ്ടു കിച്ചു അവളുടെ അടുത്ത് പോയി കയ്യ് പിടിച്ചു....

ഒരു പൊട്ടികരചിലോടെ കിച്ചുവിനെ കെട്ടിപിടിച്ചു... ഋഷിയുടെയും കിച്ചുവിന്റെയും മുഖം ഒരുപോലെ മങ്ങി...അജു അവന് എന്തിനാ ഇവളെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ എന്ന് ആർക്കും മനസ്സിലായില്ല... കിച്ചുവും ഋഷിയും അന്ന് മുഴുവൻ അജുവിന്റെ അച്ചുവിനോടുള്ള പെരുമാറ്റം നോക്കി നിന്നു... . അവന് അവളെ പാടെ അവഗണിച്ചു...അത് അച്ചുവിന്റെ സങ്കടം കൂട്ടി... എന്നാൽ അതൊന്നും അജുവിനെ ബാധിചില്ല.... ************* "ok ലെറ്റ്‌ ഡിസ്‌കസ് ദിസ്‌ ഒൺ നെക്സ്റ്റ് കോൺഫറൻസ് " "ok താങ്ക് യൂ സർ " മാളിൽ വെച്ചു നടന്ന കോൺഫറൻസ് മീറ്റിംഗ് കഴിഞ്ഞു തിരിച്ചു വരുവായിരുന്നു ദ്രുവ്.... താഴെ ചെന്നു കാറിൽ കയറാൻ നേരം ആണ് മാളിൽ നിന്നു ഇറങ്ങി വരുന്ന പ്രവിയെ അവന് കണ്ടത്... കണ്ണിലെ കൂളിംഗ് ഗ്ലാസ്‌ അവന് താഴ്ത്തി... അവളെന്താ ഇവിടെ... ഇന്ന് ക്ലാസ്സില്ലേ... ഓരോന്നു ഓർത്തപ്പോൾ ആണ് അവളുടെ പുറകിൽ വരുന്ന മിഥുനെ കണ്ടത്... പ്രവിയുടെ അടുത്ത് എത്തിയതും അവളുടെ കഴുത്തിലൂടെ കയ്യിട്ടു നടന്നു വരുന്ന മിഥുനെ കണ്ടപ്പോൾ ദ്രുവിന്റെ കൈകൾ മുറുകി... എന്നാൽ ഇതൊന്നും ബാധിക്കാതെ കയ്യിലെ ഐസ് ക്രീം നുണയുന്ന പ്രവിയെ കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിച്ചു... മുന്നോട്ടു നടക്കുന്ന സമയം ആണ് കാറിന്റെ അടുത്ത് നിൽക്കുന്ന ദ്രുവിനെ പ്രവി കാണുന്നത്... അവള് സഡൻ ബ്രേക്ക്‌ ഇട്ടത് പോലെ നിന്നു... കാര്യം അറിയാൻ മിഥുൻ അവളോട് ചോദിക്കുന്നത് കണ്ടതും ദ്രുവ് അവൾക്കൊരു നോട്ടം കൊടുത്തു കാറിൽ കേറി..അവിടുന്ന് വിട്ടു... എന്തിനോ അവിടെ കണ്ട കാഴ്ച അവന്റെ രക്തത്തിൽ തിളച്ചു മറിയുകയായിരുന്നു... ബുദ്ധിയില്ലാത്ത ജന്മം ആണ് പുരുഷന്മാരെ കുറച്ചു ഡിസ്റ്റൻസ് വെക്കണം എന്നറിയാത്ത മന്തബുദ്ധി.... എന്തേലും പറ്റിയാൽ കരഞ്ഞോണ്ട് വന്നോളും അന്നരം പഠിക്കട്ടെ... പുല്ലു... അല്ലാതെ അതിനെ നന്നാക്കാൻ ഒരാൾക്കും പറ്റില്ലാ.... *************

ലാലാ ലാലാ ലാലാ... ഓടിചാടി വീട്ടിലേക്ക് കയറാൻ പോകുവായിരുന്നു പ്രവി... "നിക്കെടി അവിടെ " "എന്താ അമ്മേ " അതിനു മറുപടിയായി അവളുടെ കവിളത്തു അടിച്ചു കൊണ്ട് നോക്കി പേടിപ്പിച്ചു... പ്രവി ഒരു നിമിഷം ഞെട്ടി കൊണ്ട് അമ്മയെ നോക്കി... "നീ പഠിക്കാൻ അല്ലാതെ എവിടെ പോയതാടി... " "അത്... അമ്മേ മിഥുൻ.... വിളിച്ചപ്പോ.... "അവള് വിക്കി വിക്കി പറയാൻ നിന്നു... "ഉള്ള പൈസ മുടക്കി നിന്നെ പഠിക്കാൻ അയക്കുന്നത് ക്ലാസ്സ്‌ കട്ട് ചെയ്ത് കറങ്ങാൻ അല്ലാ.... പോട്ടെ പോട്ടെ വെക്കുമ്പോ നീ തലേൽ കേറി നിരങ്ങുവാ ... " "അമ്മേ ഞാൻ " "മിണ്ടരുത് നീ.... " അപ്പോഴാണ് വീട്ടിലെക്ക് വരുന്ന കുടുംബശ്രീ പെണ്ണുങ്ങളെ കണ്ടത്... അമ്മയുടെ മുഖത്ത് ദേഷ്യം കടിച്ചു പിടിച്ചു എന്നാൽ എന്റെ കണ്ണ് നിറഞ്ഞു പ്രതീക്ഷിക്കാതെ അടി കിട്ടിയത് കൊണ്ട്... കുടുംബശ്രീ പെണ്ണുങ്ങൾക്ക് ന്റെ നിൽപ്പും അമ്മയുടെ ഭാവവും കണ്ട് മനസ്സിലായി... എന്തോ കൊഴപ്പം ഉണ്ടെന്ന്... അവർ എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ തന്നെ അമ്മ അത് വെട്ടി തുറന്ന് പറയുകയും ചെയ്തു... അതും കൂടി ആയപ്പോൾ ആകെ നാണം കേട്ടു പോയി... "അല്ലേലും ഇപ്പോഴത്തെ പെമ്പിള്ളേർ ഒക്കെ കണക്കാ... എന്റെ മോളേ അത് കൊണ്ടാ പഠിക്കാൻ വിടാഞ്ഞെ... "കിളവി നമ്പർ 1 "ഹ്മ്മ് ഒരുക്കണക്കിന് ഇവളെ പെട്ടെന്ന് കെട്ടിച്ചാൽ മതിയായിരുന്നു "എന്റെ പോരാളി "അതെങ്ങനാ ഇങ്ങനെ ഒരെണ്ണം ഉണ്ടായാൽ മതി... കുടുംബത്തിന് ചീത്ത പേരു വീഴാൻ "കിളവി നമ്പർ 2 "ഇങ്ങനെയൊക്കെ പോയാ ചെക്കൻ കിട്ടുവോ... എന്തിനു നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റുവോ "കിളവി നമ്പർ 3 എല്ലാരും കൂടി വട്ടമിട്ടു ഊറ്റാൻ തുടങ്ങിയപ്പോൾ ദേഷ്യം നുരഞ്ഞു പൊന്തി... കൂടെ അമ്മയുടെയും കൂടെ ആയപ്പോൾ എന്റെ സഹികെട്ടു...

"അല്ലാ ഷീബേചി... ചേച്ചീടെ മോള് അല്ലെ കമ്പ്യൂട്ടർ പഠിക്കാൻ മാളിലാണോ പോകുന്നെ... അല്ല ഒരു ഐസ്ക്രീം ഷോപ്പിൽ കണ്ടായിരുന്നു... ഓഹ് ചിലപ്പോ മാഷിന്റെ കൂടെ സ്വസ്ഥമായി പഠിക്കാൻ ആയിരിക്കും അല്ലെ... "ആഹ് പിന്നെ റീന ആന്റി... ആന്റിടെ മോള് പഠിക്കാൻ ഒന്നും പോണില്ലാല്ലേ... വീട്ടിലിരുന്നു ഉറങ്ങി മടുത്തോണ്ട് ആയിരുന്നു രാത്രി 2 3 മണി വരെ ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും ഒക്കെ കാണാറുണ്ട്... ആ മോളോട് പറയണേ എന്റെ ചങ്ക് രാജേഷിനു കുറച്ചു റസ്റ്റ്‌ കൊടുക്കാൻ ചെക്കൻ ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങിയത് ഇന്നലെ കൂടെ പുറത്താക്കിയതെ ഉള്ളൂ... " അതും പറഞ്ഞു എല്ലാത്തിനും ഓരോ നോട്ടം കൊടുത്തു അമ്മയെയും നോക്കി പേടിപ്പിച്ചു വീട്ടിലേക്ക് കയറി... അല്ലേലും സ്വന്തം വീട്ടിലെ കൊറോണ അല്ല പ്രശ്നം അയലത്തെ വീട്ടിലെ ജലദോശമാ... ബ്ലഡി നാട്ടുകാർ... എല്ലാത്തിനും കരണം അവനാണ്... ശത്രു നമ്പർ 2 ദ്രുവ് പണിക്കർ.... നീ ആണ് എന്റെ അമ്മയോട് പറഞ്ഞത് എന്ന് എനിക്ക് അറിയാമടാ കടുവ തെണ്ടിയെ... നിന്നെ ഒക്കെ എന്റെ കയ്യില് കിട്ടിയാൽ ഇടിച്ചു ഇടിച്ചു ചമ്മന്തിയാക്കി മിക്സിയിൽ ഇട്ടു അരച്ച് വെള്ളം പോലെ ആക്കി നിന്നേ കൊണ്ട് തന്നെ കുടിപ്പിക്കും.... തള്ളേ കലിപ്പ് തീരണില്ലല്ലാ.... 😬... അപ്പൊ കൊച്ചു ടീവി കണ്ടോണ്ടിരിക്കുന്ന അനിയനെ വരെ വലിച്ചു കീറാൻ തോന്നി പോയി.... എനിക്ക് തന്നെ പണി കിട്ടും എന്നോർത്തു.. അവന്റെ ടീവി ഓഫ്‌ ആക്കി കലി തുള്ളി മുറിയിലേക്ക് കയറി.. താഴെ ദേഷ്യത്തിൽ നുള്ളിയതിനു കാറി പുളക്കുന്ന കുട്ടുവിന്റെ കരച്ചിൽ കേട്ട് ബെഡിലേക്ക് വീണു... *********** ഋഷിയും കിച്ചുവും വീട്ടിലേക്ക് വരുമ്പോൾ കണ്ടു രാധിക ചേച്ചിയും ഭർത്താവും... അവർ പറയുന്നത് കേട്ടതും ഞാൻ അജുവിനെയും ദ്രുവിനേം വിളിച്ചു... കിച്ചു അച്ചുനെയും വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു... കുറച്ചു കഴിയുമ്പോളേക്കും വീട്ടിൽ എല്ലാരും എത്തിയിരുന്നു... അച്ചുവിന്റെ അച്ഛന് ഒഴികെ................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story