കൃഷ്ണ: ഭാഗം 48

krishna

എഴുത്തുകാരി: Crazy Girl

പെട്ടെന്ന് തന്റെ കയ്യില് ആരോ വന്ന് പിടിച്ചതും... ഞാൻ അയാളെ തട്ടി നിന്നതും ഒരുമിച്ചായിരുന്നു...കുതറി കൊണ്ട് അയാളെ തള്ളി മാറ്റി... ദേഷ്യത്തിൽ ആ മുഖത്ത് നോക്കിയതും... ഞെട്ടിക്കൊണ്ട് സ്തംഭിച്ചു നിന്നു പോയി ... "ഹരി " ഞാൻ പോലും അറിയാതെ അവന്റെ പേര് ഉച്ചരിച്ചു പോയി.... അത് കേട്ടതും അവനൊന്ന് മന്ദഹസിച്ചു... "ഞാൻ വിചാരിച്ചു മറന്നു പോയി കാണും എന്ന് "കയ്യ് പിണച്ചു കെട്ടി കൊണ്ട് ഹരി പറഞ്ഞു എന്നാൽ അവനെ കണ്ട ഞെട്ടലിൽ ഞാൻ ഇത് വരെ പുറത്ത് വന്നില്ല... വീണ്ടും തന്നെ തട്ടിയപ്പോൾ ആണ്... അവനെ ഞാൻ നോക്കിയത്... "താൻ ഇപ്പൊൾ ബിസി ആണൊ..." ഞാൻ എന്തേലും പറയുന്നതിന് മുൻപേ ഹരി പറഞ്ഞിരുന്നു.. യാതൃശ്ചികമായി ഞാൻ തലയാട്ടി.... സ്നേഹക്ക് വാങ്ങി വെച്ച വെള്ളം അവളുടെ കയ്യില് ഏല്പിച്ചു.. ഡ്രൈവറെട്ടനോട്‌ വീട്ടിലേക്ക് പൊയ്ക്കോളൂ എന്നും പറഞ്ഞു ഹരിയുടെ പുറകിലായിട്ട് നടന്നു... കോഫീ ഷോപ്പിൽ കയറി അവന് ഓർഡർ കൊടുക്കുമ്പോൾ അവിടെയുള്ള സീറ്റിൽ ഇരുന്നു ഹരിയെ നോക്കി നിന്നുപോയി... അവസാനമായി അവനെ കാണുന്നത് വല്ല്യച്ചന്റെ വീട്ടിൽ രാത്രിയിൽ എന്നേ ഇറക്കി കൊണ്ട് വരാൻ വന്നപ്പോൾ ആണ്... അന്ന് ഋഷിയും സത്യേച്ചിയുടെയും വിവാഹം ഞാൻ കരണം മുടങ്ങണ്ടാ എന്ന് കരുതി ഞാൻ പോയില്ലാ... അത് മനസ്സിലായത് കൊണ്ടാണ് ഞാൻ വീണ്ടും വരും നിന്നെ എന്റെ പെണ്ണായി കൊണ്ട് പോകാൻ എന്ന് പറഞ്ഞു പോയത് ഇന്നലെ നടന്നത് പോലെ മനസ്സിൽ തെളിഞ്ഞു ... "ഹലോ... ഭയങ്കരം ചിന്തയിൽ ആണല്ലോ "മുന്നിൽ നിന്നു കയ്യ് കൊട്ടി പറഞ്ഞപ്പോൾ ആണ് ടേബിളിൽ എന്റെ നേരെ ഇരിക്കുന്ന ഹരിയെ ഞാൻ കണ്ടത്... അപ്പോഴാണ് അവനെ ശെരിക്കും കാണുന്നത്...

പണ്ടത്തെ പോലെ അല്ലാ കുറച്ചു തടിയൊക്കെ വെച്ചിട്ടുണ്ട്... കണ്ണിൽ വെച്ചിരിക്കുന്ന സ്പെക്സ്... ട്രിം ചെയ്തിരിക്കുന്ന താടിയും മീശയും... ഇൻസൈട് ചെയ്തിരിക്കുന്ന ഷർട്ട്‌... കണ്ടാൽ ഒരു ഡോക്ടർ ലുക്ക്‌... എന്നാൽ പഠിച്ചത് വെച്ച് നോക്കുമ്പോൾ ഡോക്ടർ ആവാൻ സാദ്യതയില്ല... "എന്താടോ എന്നേ കണ്ടിട്ട് എനിയും തനിക് വിശ്വാസം വന്നില്ലേ... ഞാൻ തന്നെയാ ഹരി.. തന്റെ പഴേ "ബാക്കി അവന് പറഞ്ഞില്ല അതിനു അവനൊന്നു ചിരിച്ചു... "അല്ലാ ഹരിക്ക് വന്ന മാറ്റം ഞാൻ നോക്കുവായിരുന്നു പണ്ടത്തെ പോലെ അല്ലാ.. ഒരുപാട് മാറ്റം വന്നിട്ടുണ്ട്... പെട്ടെന്ന് കണ്ടാൽ ആ ഹരിയാണെന്ന് പറയില്ല "ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു "ശെരിയാ ഒരുപാട് മാറി എന്ന് പലരും പറഞ്ഞു... എന്തിനു വാലു പോലെ കൂടെ ഉണ്ടായവർക്ക് വരെ എന്നേ കണ്ടു മനസ്സിലായില്ല... എന്നിട്ടും തനിക് മനസ്സിലായില്ലേ... അത് എന്ത് കൊണ്ടാ... ഇപ്പോഴും തന്റെ മനസ്സിൽ ഞാൻ ഉള്ളത് കൊണ്ടായിരിക്കില്ലേ " ഹരി പറഞ്ഞതും എനിക്ക് അതിനു ഉത്തരമില്ലായിരുന്നു.... അവന്റെ നോട്ടം തന്നിലേക്ക് തറച്ചു നില്കുന്നത് അസ്വസ്ഥത തോന്നി... "ഹരി എന്ത് ചെയ്യുവാ... "ഞാൻ തന്നെ വിഷയം മാറ്റി. "അമേരിക്കയിൽ ആയിരുന്നു കുറച്ചു കാലം അച്ഛന് അമ്മ കൂടെ... ഇപ്പൊ ഇവിടെ വന്നിട്ട് 4 മാസം ആകാറായി... ഇവിടെ അച്ഛന്റെ ബാങ്കിൽ തന്നെ മാനേജർ ആയിട്ട് ജോയിൻ ചെയ്തു... ഇന്ന് അത്യാവശ്യം ഷോപ്പിംഗ് വന്നതാ ഞാൻ അപ്പോഴാ പ്രദീക്ഷിക്കാതെ കണ്ടത്... താൻ പെട്ടെന്ന് പോകുന്നത് കണ്ടത് ഓടി വന്ന് പിടിച്ചതാ " അവന് പറഞ്ഞു തീർന്നതും ഓർഡർ ചെയ്യാതെ കോഫീ മുന്നിൽ എത്തിയിരുന്നു... "പിന്നെ പറ എന്തൊക്കെയാ തന്റെ വിശേഷം " അവന് തന്നിലേക്ക് നോക്കി പറഞ്ഞതും ഒരുപാട് പറയാൻ ഉണ്ടെങ്കിലും ഒന്നും പുറത്ത് വന്നില്ല എന്നതാണ് സത്യം... കരണം അവന്റെ നോട്ടം തനിക് അരോജകമായി തോന്നുന്നു...

അത് കൊണ്ട് തന്നെ സാരിയുടെ ഉള്ളിലേക്ക് മറച്ചു വെച്ച താലിയും സിന്ധുരം കാണിക്കും വിധം മുടി ഒതുക്കിയും വെച്ചു... ഓഫീസിൽ പോകുമ്പോൾ ഇതൊക്കെ മറച്ചു കൊണ്ട് പോണം എന്നത് റിഷിയേട്ടന് നിർബന്ധമാണ്... "നല്ലെന്നെയാടോ.. ദൈവതിന്റെ കൃപ കൊണ്ട് ഇപ്പൊ നന്നായി പോണു "അവനു മറുപടി കൊടുത്തു കോഫീ ഒരിറക്ക് കുടിച്ചു... അപ്പോഴും അവന്റെ നോട്ടം തന്റെ താലിയും സിന്ദൂരതിലും ആണെന്ന് അവനെ നോക്കാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു... "തന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു " "ബിസിനസ്‌ ആണ്... " "ആഹ് അറിയാം കേട്ടിട്ടുണ്ട് എല്ലാം... അല്ലാ... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് " ഹരിയുടെ ചോദ്യം എന്താണെന്ന് തനിക് അറിയാമെങ്കിലും അവന്റെ ചോദ്യത്തിന് കാതോർത്തു നിന്നു... "അന്ന് തന്നെ വീട്ടിൽ വന്നു ഇറക്കി കൊണ്ട് വരാഞ്ഞത് തന്റെ ചേച്ചിയുടെ കല്യാണം ഓർത്താണ്... അന്ന് രാത്രി തന്നെയാണ് ഞങ്ങൾ അമേരിക്കയിലേക്ക് പോയതും...പക്ഷെ അമേരിക്കയിൽ നിന്നു ഞാൻ അറിഞ്ഞു സത്യക്കു പകരം താൻ ആണെന്ന് മണ്ഡപത്തിൽ ഇരുന്നത് എന്ന്... അതും അവരുടെ അഭിമാനം കാക്കാൻ... എന്തിനാണ് കൃഷ്ണ താൻ അങ്ങനെ ചെയ്തത് ഇന്നേവരെ ദ്രോഹിക്കുക മാത്രം ചെയ്ത അവർക്ക് വേണ്ടി താനെന്തിനാ തന്റെ ജീവിതം ബലി കൊടുത്തത്... അവന് പറഞ്ഞതിന് മറുപടി ഇല്ലായിരുന്നു എന്നാലും ഹരിയെ നോക്കി നിന്നു... ഋഷികേശ് ദേവ്...ഇന്റർനാഷണൽ ബിസിനസ്‌ മാനിൽ ഒരുത്തൻ... അയാളുടെ കല്യാണ ആലോചന തന്റെ ചേച്ചിക്ക് വന്നതോർത്ത് തന്നെ എനിക്ക് വലിയ ഷോക്ക് ആയിരുന്നു കരണം അവന് ഒരുപാട് സമ്പത്തും പണവുമുള്ള കുടുംബത്തിൽ നിന്നു കിട്ടും... എന്നിട്ടും ആ കുടുംബത്തിൽ നിന്നു ഇങ്ങനെയൊരു ആലോചന... പക്ഷെ സാഹചര്യം കരണം നടന്നത് ആ വീട്ടിലെ അനാഥയായ വേലക്കാരി പെണ്ണിനെ...

ഇതിൽ നിന്നു ഊഹിക്കാം തന്റെ ജീവിതം ഇപ്പോഴും ഒരു നൂലിൽ മേലേ ആണെന്ന് " ഹരി വേദനയോടെ പറഞ്ഞു നിർത്തിയത് പോലെ തോന്നി എന്നാൽ എന്റെ മുഖത്തെ മന്ദഹാസം അവന്റെ തെല്ലൊന്ന് ഞെട്ടിച്ചു... "ഹരി താൻ പറഞ്ഞതൊക്കെ ശെരിയാണ്... പക്ഷെ താൻ ഇപ്പൊ എന്നേ ഒന്ന് നോക്കിക്കേ... എന്തേലും സങ്കടം ഈ മുഖത്ത് നിനക്ക് തോന്നുന്നുണ്ടോ... ആ പഴേ കൃഷ്ണയെ ആണൊ നീ എന്നിൽ കാണുന്നത് എന്ന് നോക്കിയേ " കിച്ചു പറഞ്ഞപ്പോൾ ഹരി അവളെ തന്നെ നോക്കി നിന്നു... ശെരിയാ വിഷാദം തളംകെട്ടിയ കണ്ണുകളും... സങ്കടം നിഴലിച്ചു കൊണ്ട് കോളേജിൽ വരുന്ന ആ പഴേ കൃഷ്ണയിൽ നിന്നു ഒരുപാട് മാറ്റം ഉണ്ട് ഇപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്ന കൃഷ്ണ ഋഷികേശിനു... "പിന്നെ ഹരി പറഞ്ഞല്ലോ ആ പഴേ അനാഥയായ വേലക്കാരി പെണ്ണ്... അവള് അല്ല ഇപ്പൊൾ തന്റെ മുന്നിൽ ഇരിക്കുന്നത്... ഇന്നവൾക്ക് സ്വന്തമെന്നു പറയാൻ അച്ഛന് ഉണ്ട് അമ്മയുണ്ട്... അനിയൻ ഉണ്ട്... താൻ വിചാരിക്കുന്ന പോലെ ഭർത്താവിന്റെ കുടുംബം അല്ല പറയുന്നേ... അവരും എന്റെ അച്ഛന് അമ്മ ആണ്... എന്നാൽ എന്നേ ജനിപ്പിച്ച എന്റെ രക്തം... അവരെ എനിക്ക് തിരിച്ചു കിട്ടി... ഇപ്പോൾ കൃഷ്ണ അനാഥയല്ലാ...എല്ലാം തികഞ്ഞവൾ ആണ്... അവളെ പൊന്ന് പോലെ സ്നേഹിക്കാൻ അച്ഛന് അമ്മമാർ ഉണ്ട് അനിയൻ അനിയത്തിമാർ... കൂടെ പിറപ്പ് പോലെ കൂടെ നിൽക്കാൻ കൂട്ടുകാരിയുണ്ട്... ജീവന് തുല്യം സ്നേഹിക്കാൻ എന്റെ ജീവന്റെ പാതിയായ ഭർത്താവ് ഉണ്ട് " അവളിലെ പുഞ്ചിരി നിറഞ്ഞ സംസാരം ഹരിയിൽ നോവുണർത്തി... "അപ്പൊ ഞാനോ കൃഷ്ണ.. പെട്ടെന്ന് ഹരി പറഞ്ഞതും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു... കിച്ചുവൊന്നു ഞെട്ടി... അത് പുറത്ത് കാണിക്കാതെ അവള് ഇരുന്നു... "ഞാനും തന്നെ സ്നേഹിച്ചിരുന്നില്ലേ... തനിക് ആരുമില്ല എന്നറിഞ്ഞിട്ടും... "ഹരി പറയുന്നത് അവളിൽ വേദന തോന്നി എന്ത് പറയണം എന്നറിയാതെ തല കുനിച്ചു...

"ആ കോഫീ തണുത്തു വേഗം കുടിക്ക് തന്നെ ഞാൻ വീട്ടിൽ ആകാം അതിനു മുന്നേ കുറച്ചു സംസാരിക്കാം... തനിക് കൊഴപ്പമില്ലല്ലോ..." ഹരിയുടെ കൂടെ സമയം ചിലവിടുന്നത് ഋഷിയോട് പറയണമെന്ന് തോന്നി... അപ്പോഴാണ് അവൾക് ഓർമ വന്നത് തന്റെ മൊബൈൽ കാറിൽ ആണെന്ന സത്യം... പക്ഷെ ഹരിയുടെ കൂടെ പോകാം എന്ന് പറഞ്ഞത് കൊണ്ട് അവൾക്കൊന്നും ചെയ്യാൻ സാധിച്ചില്ല... ഹരി കിച്ചുവിനെയും കൊണ്ട് ബീച്ചിലേക്ക് വിട്ടു... ഹരി അവന്റെ ജീവിതം പറയുന്നതിനേക്കാൾ കൃഷ്ണയുടെ കഥ കേൾക്കാൻ ആയിരുന്നു നിന്നത്... അവള് അച്ഛനും അമ്മയെയും കിട്ടിയത് എല്ലാം പറഞ്ഞു... ഋഷിയുമായുള്ള ആദ്യ സ്നേഹകുറവും റാമുമായുള്ള കൂടികാഴ്ച അവള് മനപ്പൂർവം ഒഴിവാക്കി.... ************ "എന്നാലും അമ്മയോട് പോലും പറയാതെ ഓഫീസിൽ അല്ലെങ്കിൽ അവള് എവിടെയാ പോയതാ " "ഇന്നലെ കിടക്കാൻ വൈകിയത് കൊണ്ട് ഞാൻ എഴുനെൽകാനും ലേറ്റ് ആയി... ഞാൻ വിചാരിച്ചു അവള് ഓഫീസിൽ പോയി എന്ന് " "ഇല്ലമ്മേ ദ്രുവിനെ ഞാൻ വിളിച്ചു അവള് ഓഫീസിലും പോയിട്ടില്ല... എവിടേലും പോകുന്നുണ്ടേൽ പറഞ്ഞിട്ട് പൊയ്ക്കൂടേ... " കിച്ചുവിന് സർപ്രൈസ്‌ ആകാൻ പറയാതെ വന്നതാണ് ഋഷി... എന്നാൽ അവിടെ അവളെ കണ്ടില്ലാ... ഒരുപാട് വിളിച്ചെങ്കിലും കാൾ എടുത്തുമില്ലാ.... ഓഫീസിൽ ചെന്നില്ല എന്ന് ദ്രുവും കൂടി പറഞ്ഞപ്പോൾ ആകെ ടെൻഷൻ ആയി... അവന് വീണ്ടും മൊബൈൽ എടുത്തു വിളിക്കാൻ തുടങ്ങി... ഇതും കൂടി കൂട്ടിയാൽ 30 തവണ ആണ് അവളെ വിളിക്കുന്നത്.... ഋഷിക്ക് ദേഷ്യം ഇരിച്ചു കയറി... അവന്റെ മുഖഭാവം കണ്ടു അമ്മ ഒന്നും മിണ്ടാതെ നിന്നു... വീണ്ടും മൊബൈൽ എടുത്തു വിളിച്ചു... അപ്പോഴാണ് അവന്റെ കാതിൽ അവളുടെ മൊബൈൽ റിങ് aആകുന്ന ശബ്ദം കേട്ടത്... കിച്ചു വന്നെന്ന് കരുതി അവന് കാൾ കട്ടാക്കി ഡോറിനടുത് നോക്കിയതും കിച്ചുവിന്റെ മൊബൈലും പിടിച്ചു വരുന്ന സ്നേഹയെ കണ്ടു...

അവളുടെ പുറകിലേക്ക് പ്രദീക്ഷയോടെ നോക്കി പക്ഷെ കിച്ചു ഇല്ലാ.. "ഡീ എവിടെയാടി കിച്ചു... നീ എന്തിനാ അവള്ടെ മൊബൈൽ എടുത്തത് " സ്നേഹയുടെ കയ്യില് നിന്നു മൊബൈൽ തട്ടി പറിച്ചു കൊണ്ട് ഋഷി ചോദിച്ചു... സ്നേഹയിൽ അത് ചെറിയ പേടിയുണ്ടാക്കി... "അത് പിന്നെ എനിക്ക് വയ്യാതെ വന്നപ്പോൾ എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നതായിരുന്നു കിച്ചു "സ്നേഹ പറഞ്ഞൊപ്പിച്ചു... "ഓഹോ തമ്പുരാട്ടിക്ക് ഒറ്റക്ക് ഹോസ്പിറ്റലിൽ പോകാൻ വയ്യായിരിക്കും... എന്നിട്ട് കിച്ചു എവിടെ... അവള്ടെ മൊബൈൽ എന്താ നിന്റെ കയ്യില് " "തിരിച്ചു വരാൻ നേരം ആണ് ഏതോ ഒരു ചേട്ടൻ അവളെ കയ്യില് പിടിച്ചത്... അവർ സംസാരിച്ചു കൊണ്ട് നിന്നു... അവസാനം കൃഷ്ണ എന്നോട് വീട്ടിലേക്ക് പൊക്കോ... പിന്നെ വന്നോളാം എന്ന് പറഞ്ഞു... അവള് ഫോൺ കാറിൽ വെച്ച് മറന്നു പോയതാ "സ്നേഹ സങ്കടത്തോടെ പറഞ്ഞു.. "ആര അവള്ടെ കയ്യില് പിടിച്ചേ... അവള്ടെ മുഖത്ത് പേടി ആയിരുന്നു... എനി റാം ആണൊ "ഋഷിക്ക് വെപ്രാളം തോന്നി "ഏയ് അല്ലാ കൃഷ്ണക്ക് അറിയുന്ന ആളാണെന്നു തോന്നുന്നു... അതുകൊണ്ടല്ലേ അവന് വിളിച്ചപ്പോൾ പോയത്... " ഋഷി അവള് പറഞ്ഞത് കേട്ട് ഒന്നും മിണ്ടിയില്ല... തനിക് അറിയാത്ത ആരാ അത്... അവൾക്കും അധികം ആരെയും അറിയില്ലാ... പിന്നെ ആരായിരിക്കും... "അവർ നല്ല ക്ലോസ് ആയിട്ടാണ് സംസാരിച്ചത് അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ലാ " സ്നേഹ വീണ്ടും പറഞ്ഞതും ഋഷി അവളെ തുറുക്കനെ നോക്കി അത് കണ്ടു അവള് മിണ്ടാതെ കിച്ചണിലേക്ക് നടന്നു എന്നാൽ സ്നേഹയുടെ മുഖത്ത് ഗൂഢമായി മന്ദഹസിച്ചു... അവള് വേഗം മൊബൈൽ എടുത്തു റാമിനെ വിളിച്ചു ആരും കാണാതെ അടുക്കള പിൻഭാഗത് ചെന്നു നിന്നു...

. "നിങ്ങള് എവിടെ ആയിരുന്നു... ഞാൻ എത്ര നേരം wait ചെയ്‌തെന്ന് അറിയുമോ... "സ്നേഹ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു "ആ ശ്രാവൺ അവനോട് പറഞ്ഞത് വാനും എടുത്തു പോകാൻ... അവന് ലേറ്റ് ആയത് കാരണം മിസ്സ്‌ ആയി... എനി പിന്നൊരു ദിവസം നീ അവളേം കൊണ്ട് പുറത്തിറങ്ങുമോ " "റാം എനി എന്നേ കൊണ്ട് പറ്റില്ലാ... ഇന്ന് തന്നെ അവളേം കൂട്ടി പോയതിനു ഋഷി എന്നേ കൊന്നില്ല എന്നേ ഉള്ളൂ... അവന് എന്തിനാ അവൾക് വേണ്ടി ഇങ്ങനെ ചൂട് ആവുന്നേ... "സ്നേഹ കയ്യ് ചുരുട്ടി പറഞ്ഞു "ശ്ശെ ഇനിയെന്താ ചെയ്യാ... ഋഷിയെ എനി എങ്ങനാ ഇവിടുന്ന് ഒഴിവാക്കാ" "നീ പേടിക്കണ്ടാ റാം ഏതായാലും നിങ്ങള് തട്ടിക്കൊണ്ടു പോകുന്ന പ്ലാൻ നടക്കാത്തത് നന്നായി..." "അതെന്താ നീ അങ്ങനെ പറഞ്ഞെ " "ഇന്ന് അവളെ കാണാൻ ഒരുത്തൻ വന്ന്... ആരാണെന്ന് അറിയില്ല... പക്ഷെ പരിചയമുള്ളവൻ ആണെന്ന് തോന്നുന്നു ... അവളെയും കൊണ്ട് പോയി... ഋഷി ആണേൽ അവൾക്ക് സർപ്രൈസ്‌ കൊടുക്കാൻ വന്നപ്പോൾ കിച്ചു ഏതോ ചെക്കന്റെ കൂടെ കറങ്ങാൻ... ഇത് പോരെ ഋഷിക്ക്... എനി ഇതിൽ പിടിച്ചു തൂങ്ങിയാൽ അവന് തന്നെ അവളെ പുറത്താക്കിക്കോളും "സ്നേഹ ക്രൂമായി ചിരിച്ചു... "നീ എന്താ പറയുന്നേ പുതിയ ഒരുത്തനോ ആരാത് "റാം ദേഷ്യത്തോടെ ചോദിച്ചു... "ഓഹ് കിച്ചുവിനെ പറഞ്ഞാൽ ഋഷിക്ക് മാത്രമല്ലല്ലോ ഇവിടേം പൊള്ളും എന്നാ കാര്യം രജി മറന്ന് പോയി സോറി റാം അവന് ആരാണെന്ന് എനിക്കറിയില്ല... ബട്ട്‌ ആം ഹാപ്പി.. ഋഷി ഇപ്പൊ ദേഷ്യത്തിൽ ആണ് അവള് വന്നാൽ അവളുടെ മുഖത്ത് തന്നെ ഋഷി ഒന്ന് കൊടുക്കും " സന്തോഷത്തോടെ സ്നേഹ കാൾ വെച്ച്... അവൾക് ഋഷിയുടെ ലൈഫിൽ നിന്നു അവളെ പുറത്താക്കണം എന്ന് മാത്രമേ ഉള്ളൂ.. ആത് എങ്ങനെ ആണേലും പക്ഷെ റാം അവനു ഇതേ സമയം അതാരാണ് കിച്ചുവിനെ കാണാൻ വന്നത് എന്നതിൽ ആയിരുന്നു... എന്നാൽ അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്നവൻ മനസ്സിൽ ഉറപ്പിച്ചു...

. ************ "ഇന്നലെ ഇൻസ്റ്റാഗ്രാമിൽ എനിക്ക് എന്റെ പഴേ ഒരു ഫ്രണ്ടിന്റെ മെസ്സേജ് വന്നായിരുന്നു... ലവൻ പ്രൊപോസും കൊണ്ട് വന്നതാ... യെസ് പറയാ അല്ലെ " "ഡീ തെണ്ടി... നിന്റെ കോഴി കളി നിർത്തിക്കോ മോളേ.. ഇത്രേം സുന്ദരൻ സുമുഖനും ഉണ്ടാകും എന്തിനു വഴിയേ പോകുന്നതിനെ തേടി പോകുന്നെ " "പിന്നേ... സുന്ദരൻ അല്ലാ... കണ്ടാലും മതി... " "ദേ അച്ചു ഇന്നത്തോടെ നിർത്തിക്കോ നിന്റെ ഇൻസ്റ്റാഗ്രാം " "അയ്യെടാ മനമേ... അതൊന്നും പറ്റില്ല... എനിക്ക് എത്ര ഫോള്ളോവെർസ് ഉണ്ടെന്ന് അറിയോ... ഒരാളെ കെട്ടി എന്ന് വെച്ച് അതൊക്കെ കളയണോ പറ്റില്ല മോനൂസെ " "ഓഹോ എന്നാ കളയണ്ടാ... നിന്റെ എബൌട്ട്‌ എൻഗേജ്ഡ് എന്ന് ഇട്ടേക്ക് " "ശോ എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളത് കരണം നിനക്ക് ഭയങ്കരം ടെൻഷൻ ആണല്ലോടാ... silly ബോയ്യ് "അജ്ജുന്റെ കവിളിൽ തട്ടി അച്ചു പറഞ്ഞു "പിന്നെ ടെൻഷൻ ഒന്നുമല്ല.. എൻഗേജ്ഡ് ആണെന്ന് അറിഞ്ഞാ സിംഗിൾ ബോയ്സ് ഒന്നും മെസ്സേജ് ആകില്ലല്ലോ... വെറുതെ എന്തിനാ ആ പിള്ളേരു കഷ്ടപെടുത്തുന്നെ ഞാനോ വീണു അവരെങ്കിലും നിന്റെ ഈ പരട്ട സ്വഭാവത്തിന് മുന്നിൽ നിന്നു രക്ഷപെട്ടോട്ടെ എന്ന് കരുതി... ഒന്നുല്ലെല്ലും ഞങ്ങൾ ഒരേ വർഗം അല്ലെ " "പോടാ പട്ടി "അച്ചു ദേഷ്യത്തോടെ മുഖം കോട്ടി "പിന്നെ മോള് പറഞ്ഞത് മറക്കണ്ടാ... എബൌട്ട്‌ എൻഗേജ്ഡ് എന്ന് മാറ്റിക്കോ ട്ടാ "അജു "ഓഹ് മാറ്റാം പക്ഷെ one കണ്ടിഷൻ " "എന്താണ് അന്റെ കണ്ടിഷൻ പറഞ്ഞാട്ടെ "അജു ടേബിളിൽ കയ്യ് കുത്തി ചോദിച്ചു "വേറൊന്നുവല്ലാ സിമ്പിൾ ആണ് നിനക്ക് പറ്റും നിന്നെ കൊണ്ടേ പറ്റു"അച്ചു വശ്യമായി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചൈറും വലിച്ചിരുന്നു...

"ശോ... ഇതൊക്കെ നേരത്തെ ചോദിക്കാത്തത് എന്തെ പൊന്നെ "അജു അവളുടെ അടുത്ത് ചെന്നു മുഖം അടുപ്പിച്ചു ഒരു കിസ്സിനു കാത്ത് നിന്നു... "വേറൊന്നുമല്ല... നിന്റെ മൊബൈൽ തുറന്ന് താ... ഞാൻ അത് നോകീട്ടു തീരുമാനികാം എൻഗേജ്ഡ് ആക്കണോ വേണ്ടയോ എന്ന് " അച്ചു പറഞ്ഞതും അജു പെട്ടെന്ന് ബാക്കിലേക്ക് ഇരുന്നു... എന്റെ മൊബൈൽ തുറന്ന് കൊടുത്താ.. പല പല രഹസ്യങ്ങളും പുറത്ത് വന്ന് എന്നേ ഇവിടുന്ന് ഇവള് ജീവനോടെ പുറത്ത് വിടില്ല... അങ്ങനെ നിന്റെ കയ്യില് നിന്ന് മരിക്കാൻ എനിക്ക് സമ്മതമല്ലടി പിത്തക്കാളി... "എന്താ അജു ചിന്തിക്കുന്നേ... മൊബൈൽ താന്നെ "വീണ്ടും അച്ചു അത് ചോദിച്ചപ്പോൾ അജു ഞെട്ടിക്കൊണ്ട് അവളെ നോക്കി.. "യെന്തോ... ഞാനോ... ധാ വരണേ"അജു സീറ്റിൽ നിന്നു എണീറ്റു.. "ഏഹ് നിന്നെ ആര വിളിച്ചേ "അച്ചുവും സീറ്റിൽ നിന്നു എണീറ്റു ചോദിച്ചു "ദ്രുവ് വിളിച്ചു ഇപ്പൊ " "ഏഹ് ഞാൻ കേട്ടില്ലല്ലോ " "എന്നെയല്ലേ വിളിച്ചേ അപ്പൊ നീ എങ്ങനെ കേൾക്കാനാ... മോള് ഈ ഫയൽ നോക്ക് ട്ടാ ഞാൻ പോയിട്ട് വരാം"അജു അവളെ തിരിഞ്ഞു പോലും നോക്കാതെ ക്യാബിനിൽ നിന്നു ഇറങ്ങി... ഡോർ അടച്ചതും അവന് നെഞ്ചും തടവി ശ്വാസം വിട്ടു... അതും കണ്ടാണ് ദ്രുവ് ക്യാബിനിൽ നിന്നു ഇറങ്ങിയത്.. "എന്താടാ എന്തിനാ കിതക്കുന്നെ... ഓടിയോ "ദ്രുവ് അജുവിനെ തട്ടി പറഞ്ഞു... "ഓടിയതല്ല മോനെ... ഒരു കാലിടെ കയ്യില് നിന്നു രക്ഷപെട്ടതാ " "കാലിയോ അതാരാ " "ജീവൻ എടുക്കാൻ വരുന്നവൻ കാലൻ... എന്നാൽ ജീവനെടുക്കാൻ വരുന്നവൾ ആണേൽ അത് കാലി മനസ്സിലായോ " "ഓഹ് ആ കാലിടെ പേര് ആയിരിക്കും അശ്വതി "ദ്രുവ് വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു "ദേ ചെർക്ക അവളാമാറ്റോ അത് കേട്ടാൽ എന്റെ മാത്രമല്ല നിന്റെയും കാലി ആയി മാറും... അല്ല നീയെവിടെ പോകുവാ " "ഋഷി വിളിച്ചിരുന്നു... അവന് നാട്ടിൽ വന്നിട്ടുണ്ട് പോലും " "ഓഹ് അതെയോ അതായിരിക്കും അല്ലെ കിച്ചു ഇന്ന് വരാഞ്ഞത് "അജു "അല്ലടാ കിച്ചു ഇവിടെയുണ്ടോ എന്ന് ഋഷി ചോദിച്ചു... അവള് വീട്ടിലും ഇല്ലാ പോലും... എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു ...

ഏതായാലും അവിടെ വരെ പോകുവാ " "ഒറ്റക്ക് പോകണ്ടാ ഞാനും വരുന്നു " അച്ചുവിനോട് പോകാൻ പറഞ്ഞു രണ്ടു പേരും ഋഷിയുടെ വീട്ടിലേക്ക് വിട്ടു... പോകുന്ന വഴി പ്രവിയെ കളഞ്ഞു കിട്ടി അതിനെയും കാറിൽ കയറ്റി ഋഷിയുടെ വീട്ടിലേക്ക് വിട്ടു... "ടാ അജു... ഇപ്പോഴത്തെ പെമ്പിള്ളേർ ഒക്കെ ഒടുക്കത്തെ ന്യൂജൻ ആണല്ലേ... എല്ലാ ഉഡായിപ്പിനും ഇപ്പൊ ആൺപിള്ളേരെ കാൾ മുന്നിൽ ആണ് പെൺകുട്ടികൾ... എന്താ ചെയ്യാ കാലത്തിന്റെ ഓരോ പോക്കേ " ദ്രുവ് മിററിലൂടെ ബാക്കിൽ ഇരിക്കുന്ന പ്രവി ഒളിക്കണോടെ നോക്കി പറഞ്ഞു... അത് കേട്ടതും കഴിച്ചു കൊണ്ടിരിക്കുന്ന രണ്ട് രൂപേടെ സിപ്അപ്പ്‌ തരിപ്പിൽ കയറി... "ശെരിയാടാ എല്ലും കണക്കാ.... ഇപ്പൊ എവിടെ ചെന്നാലും കാണാം ഓരോന്നിനെ... ഇതിന്റെ ഒക്കെ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ എന്നാണ് എനിക്ക് അറിയേണ്ടത് "അജുവും പറഞ്ഞു "എടാ ചിലപ്പോ വീട്ടിലുള്ളോരേ പറ്റിച്ചിട്ടില്ല ഇറങ്ങുന്നത് ആയിരിക്കും... ഇനിയിപ്പോ അങ്ങനെ കണ്ടാൽ വീട്ട് കാരെ അപ്പൊ അറിയിക്കണം.. എന്നാണ് എന്റെ ഇത്... അതാവുമ്പോ നല്ല ചൂരൽ പ്രയോകം കിട്ടി നന്നായികൊളും... " ദ്രുവിന്റെ അർത്ഥം വെച്ചുള്ള സംസാരം കേട്ട് പ്രവി സിപ് അപ്പ്‌ തീർന്നത് പോലും അറിയാതെ അത് മൂഞ്ചികൊണ്ടിരിക്കുവാ... "ശെരിയാ ഈ പമ്പിലും ബാറിലും എന്തിനു രാത്രിയൊക്കെ അലഞ്ഞു നടക്കുന്ന പെമ്പിള്ളേരെ ശെരിക്കും വീട്ട് കാർക്ക് കാണിക്കണം അല്ലെ പ്രവി "അജു "ഓഹോ അപ്പൊ നിങ്ങൾക്കൊക്കെ പോകാം... ഞങ്ങൾ ഗേൾസിനു പോകുന്നതാണ് തെറ്റ്... നിങ്ങൾ ബോയ്സ് പോകുന്നത് കൊണ്ടല്ലേ ഇതൊക്കെ കാണുന്നെ "പ്രവി ദേഷ്യത്തിൽ പറഞ്ഞു "ഓഹ് എന്റെ പ്രവി നീ എന്തിനാ ഇങ്ങനെ പറയണേ...

ഞങ്ങൾ ഇപ്പൊ അങ്ങനെ പറഞ്ഞന്നേ ഉള്ളൂ.... "അജു അവളെ നോക്കി പറഞ്ഞു.. "എന്നാ എനി ഇങ്ങനെ ഒന്നും പറയരുത് എല്ലാവർക്കും തുല്യ അവകാശം ഉണ്ട്... ഈ ലോകത്ത് "പ്രവി പാക്കറ്റ് കടിച്ചു കൊണ്ട് മൊഴിഞ്ഞു "ഹോ ഇവള്ടെ ചൂട് കണ്ട വിചാരിക്കും ഇവളെയാണ് പറയുന്നേ എന്ന് "അജു അത് പറഞ്ഞു ചിരിക്കുമ്പോൾ ദ്രുവ് മിററിലൂടെ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് ചിരിച്ചു.. പ്രവിക്ക് അവന്റെ വായിൽ പടക്കം വെച്ച് പൊട്ടിക്കാൻ തോന്നി പക്ഷെ അവന്റെ കയ്യിലുള്ള ആയുധം ഓർത്തപ്പോൾ നുരഞ്ഞു പൊന്തിയ രാക്ഷസിയെ അവള് രാരീരം പാടി ഉറക്കി കിടത്തി... ഋഷിയുടെ വീട്ടിൽ ചെന്നപ്പോൾ ആണ് സോഫയിൽ മുട്ടില് കയ്യ്കുത്തി തലയിൽ കയ്യ് വെച്ചിരിക്കുമ്മ ഋഷിയെ കണ്ടത്... അവന്റെ ഇരുത്തം കണ്ടപ്പോൾ ഇത് വരെ ഡ്രസ്സ്‌ വരെ മാറിയില്ല എന്നവർക്ക് മനസ്സിലായി... "ഋഷി "അജു വിളിച്ചതും അവന് തല ഉയർത്തി അവരെ നോക്കി അവന്റെ മുഖം കണ്ടതും പിന്നെ അവർക്കു ഒന്നും പറയാൻ തോന്നിയില്ലാ... എന്നാൽ അമ്മ പറഞ്ഞത് അറിഞ്ഞു അവരും കിച്ചു വരുന്നത് വരെ കാത്ത് നിന്നു... അപ്പോഴാണ് പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടത്... എല്ലാരും എഴുനേറ്റ് നിന്നു... അകത്തേക്ക് വരുന്ന കിച്ചുവിനെയും പുറകെ വരുന്ന പുരുഷനെയും കണ്ടു ഋഷി നോക്കി... എന്നാൽ ഋഷിയെ പെട്ടെന്ന് കണ്ട കിച്ചു ഒന്ന് ഞെട്ടി.... അവള് ഓടിച്ചെന്ന് അവന്റെ കയ്യില് പിടിച്ചു എന്നാൽ പ്രതികരണം ഒന്നുമില്ലാതെ ദേഷ്യത്തിൽ വരിഞ്ഞു മുറുകുന്ന അവന്റെ മുഖം കണ്ടതും അവള് പേടിയോടെ കയ്യ് വിട്ടു................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story