കൃഷ്ണ: ഭാഗം 49

krishna

എഴുത്തുകാരി: Crazy Girl

ഋഷിയുടെ മുഖം കണ്ടു കിച്ചു പതിയെ കയ്യ് വിട്ടു... അവള് ചുറ്റും നോക്കി... അജുവും ദ്രുവും പ്രവിയും അമ്മയും എല്ലാരും ഉണ്ട്... "അല്ലാ കിച്ചു ഇതേതാ പുതിയ മുഖം "ഋഷിയുടെ മുഖം കണ്ടു അജു തന്നെ ചോദിച്ചു... "അജു... ഋഷിയെട്ടാ ഞാൻ പറഞ്ഞില്ലേ ഹരി... എന്റെ കോളേജിലെ സീനിയർ... അവന് ആണ് ഇത് "കിച്ചു ഹരിയെ പരിചയപ്പെടുത്തി.... ഋഷിയെ നോക്കിയപ്പോൾ അവന് ഹരിയെ തന്നെ നോക്കി നിൽക്കുക ആയിരുന്നു... ഹരി എല്ലാവർക്കും കയ്യ് കൊടുത്തു ഋഷിയുടെ അടുത്ത് വന്നതും കിച്ചു പേടിയോടെ ഋഷിയെ നോക്കി അവന്റെ മുഖത്തെ ദേഷ്യം അവളിൽ ഭയം നിറച്ചു എല്ലാരും റിഷിയിലേക്ക് തന്നെ ഉറ്റുനോക്കി... എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അവന് നിറ പുഞ്ചിരിയോടെ ഹരിക്ക് കയ്യ് കൊടുത്തു... കിച്ചു അത് വരെ പിടിച്ചു വെച്ച ദീർഘശ്വാസം പതിയെ വിട്ടു... "ആം ഋഷികേശ് കൃഷ്ണയുടെ"ഋഷി "അറിയാം കൃഷ്ണ എല്ലാം പറഞ്ഞു..." "വാ അവിടെ ഇരിക്കാം..."ഋഷി ഹരിയേയും കൊണ്ട് സോഫയിൽ ഇരുന്നു... കൂടെ അജുവും ദ്രുവും... ഋഷി തന്റെ അരികിൽ കിച്ചുവിനെയും വിളിച്ചിരുത്തി അവളുടെ കയ്കൾ കോർത്തു പിടിച്ചു... ആരും അത് ശ്രേധിച്ചില്ലെങ്കിലും ഹരി അത് പെട്ടെന്ന് കണ്ടായിരുന്നു... "ഋഷി ബാംഗ്ലൂർ ആണ് ഉള്ളത് എന്ന് കൃഷ്ണ പറഞ്ഞല്ലോ... "ഹരി കിച്ചുവിനോട് ആയി ചോദിച്ചു... അത് കേട്ടതും കിച്ചു ഋഷിയെ നോക്കി... അവന് അവൾക്കു കണ്ണു ചിമ്മി കാണിച്ചു... "ഇവൾക്ക് സർപ്രൈസ്‌ ആയി വന്നതാ...അതുകൊണ്ട് ഇവള് അറിയില്ല ഞാൻ ഇന്ന് വരുന്നത് " "ഓഹ്... " അപ്പോഴാണ് വെള്ളവും കൊണ്ട് സ്നേഹ വന്നത്... അവള് ഋഷിയുടെ അടുത്ത് കിച്ചുവെ കണ്ടതും അവളുടെ മുഖം മാറി...

ഹരിക്ക് വെള്ളം കൊടുത്തു നടക്കാൻ ഒരുങ്ങി പെട്ടെന്ന് കൃഷ്ണയുടെ അടുത്ത് ചെന്നു നിന്നു "കൃഷ്ണ താൻ ഇയാളുടെ കൂടെ എവിടെ പോയതായിരുന്നു സർ വല്ലാതെ ടെൻഷൻ അടിച്ചു "സ്നേഹ അത് പറഞ്ഞു കിച്ചുവിനെ നോക്കി "നിനക്ക് കിച്ചണിൽ പണിയൊന്നുമില്ലേ "ഋഷി കടുപ്പിച്ചു പറഞ്ഞതും സ്നേഹ കിച്ചണിലേക്ക് പോയി... കുറച്ഛ് നേരത്തെ സംസാരത്തിനു ശേഷം ഹരി ഇറങ്ങി... അവന് പോയതും കിച്ചുവിനോട് മുറിയിലേക്ക് വരാൻ പറഞ്ഞു അവന് നടന്നു... അവന്റെ നടത്തവും നോക്കി കിച്ചു നിന്നു "കിചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ടാ... എന്തേലും ദേഷ്യത്തോടെ പറഞ്ഞാൽ ഒന്നും നോക്കണ്ടാ കൊടുത്തോ ഒരു കിസ്സ് പിന്നെ ഒന്നും പറയാൻ കഴിയില്ലാ "തന്റെ അടുത്ത് വന്ന് പ്രവി ആണ് അവളെ തുറുക്കനെ നോക്കി "ചേച്ചി എന്തിനാ നോക്കി പേടിപ്പിക്കുന്നെ... ഞാൻ നിന്നെ ഹെല്പ് ആകാൻ പറഞ്ഞതല്ലേ... പിന്നെ ഒരു ഉമ്മയൊക്കെ കിചേച്ചിക്ക് പറ്റും ഞാൻ കണ്ടതല്ലേ "പ്രവി പറഞ്ഞതും കിച്ചു അവളെ അടിമുടി നോക്കി അപ്പോഴാണ് പ്രവി പറഞ്ഞത് എന്താണെന്ന് ഓർത്തത്.. അവള് നാക്ക് കടിച്ചു കിച്ചുവെ നോക്കി... കിച്ചു അടിക്കും പോലെ കയ്യ് ആക്കിയതും പ്രവി ഓടി പുറകിൽ നിന്നു കിച്ചുവും സ്റ്റെപ് കയറി മുറിയിലേക്ക് നടന്നു.. കിച്ചു പോയത് കണ്ടു പ്രവി ശ്വാസം നേരെ ആക്കി... മുന്നിൽ പിടിച്ചിരിക്കുന്ന ആളെ നോക്കി താങ്ക്സ് പറയാൻ നിന്നതും ദ്രുവിനെ കണ്ടു....അവള് മുഖത്ത് ഭാവം വിതറാൻ തുടങ്ങി.... അവന് എന്തേലും പറയുന്നതിന് മുന്നേ ബാഗും എടുത്ത് വീട്ടിലേക്ക് ഓടിയിരുന്നു... അജുവും ദ്രുവും കിച്ചുവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇറങ്ങി... ഋഷിയുടെ സ്വഭാവം രണ്ട് പേർക്കും നല്ലോണം അറിയാം... എന്നാൽ ഹരിയോട് അവന്റെ പെരുമാറ്റം ഇത്ര നല്ല രീതിയിൽ ആവുമെന്ന് അജു തീരെ പ്രദീക്ഷിച്ചില്ല... പോകുന്ന വഴിക്ക് കിച്ചു പറഞ്ഞ കഥ ദ്രുവിനെയും കേൾപ്പിച്ചു... അവനും ഇതേ സംശയം തോന്നി...

************ മുറിയിൽ കയറിയപ്പോൾ തന്നെ ഋഷിയെട്ടൻ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ പോകുന്നത് ആയിരുന്നു കണ്ടത്... പതിയെ ബെഡിൽ ചെന്നിരുന്നു... അപ്പോഴാണ് ടേബിളിൽ വെച്ചിരിക്കുന്ന തന്റെ മൊബൈൽ കണ്ടത്... അത് വേഗം എടുത്ത് തുറന്ന് നോക്കിയതും കിച്ചുവിന് ആകെ പേടിയായിരുന്നു ഋഷിയുടെ 35 കാൾ ആണ് അതിൽ.... "ഇത്രയും തവണ വിളിച്ചോ... ശ്ശെ എങ്ങനാ ഞാൻ മൊബൈൽ എടുക്കാൻ മറന്നേ... എനി അതായിരിക്കുമോ ദേഷ്യം...എന്നാലും ഹരിയുടെ മുന്നിൽ നല്ലെര്ക് നില്കും എന്ന് കരുതീല... എന്തോ എന്റെ ഭാഗ്യം... ഋഷിയെട്ടനോട് പറയണം എന്ന് കരുതിയതല്ലേ ... പക്ഷെ മൊബൈൽ ഇല്ലാത്തത് കൊണ്ടല്ലേ... ഋഷിയെട്ടൻ വരുന്നത് പറഞ്ഞിരുന്നുവെങ്കിലും ഇങ്ങനെ ഉണ്ടാവുമായായിരുന്നോ ... ഒന്ന് പറഞ്ഞിട്ട് വന്നാൽ എന്താ... അല്ലാ ചെലപ്പോ സർപ്രൈസ് ആകാൻ വന്നതായിരിക്കും... ഞാൻ ആണ് പൊട്ടി... " സ്വയം പിറുപിറുക്കുമ്പോൾ ആണ് ഋഷി ബാത്‌റൂമിൽ നിന്നു ഇറങ്ങിയത്... അത് കണ്ടു കിച്ചുവും ഡ്രസ്സ്‌ എടുത്ത് വേഗം ബാത്‌റൂമിൽ കയറി.... ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഋഷി ഇല്ലാ... കിച്ചു താഴെ ചെന്നു നോക്കിയപ്പോൾ ഋഷി ടീവി കാണുന്നു കൂടെ അമ്മയും ഉണ്ട്... ഞാനും അവിടെ ചെന്നിരുന്നു എന്നാൽ ഋഷി ടീവിയുടെ മുന്നിൽ തന്നെ ആയിരുന്നു... അച്ഛന് വിളിച്ചപ്പോൾ അമ്മ എഴുനേറ്റു പോയി... ഋഷിയെട്ടനെ തന്നെ കൊറേ നോക്കി നിന്നെങ്കിലും തൊരപ്പൻ കണ്ട മൈൻഡ് പോലും ചെയ്തില്ലാ... അപ്പോഴേക്കും സ്നേഹ ഫുഡും കൊണ്ട് വന്നിരുന്നു... ഒരുമിച്ചു ഫുഡ്‌ കഴിച്ചു... പത്രമൊക്കെ എടുത്തു വെച്ച് മുറിയിലേക്ക് ചെന്നു....ബെഡിൽ കിടക്കുന്ന ഋഷിയെട്ടനെ ആണ് കണ്ടത്...

ഋഷിയെട്ടൻ മിണ്ടാതെ നില്കുന്നത് വല്ലാതെ വീർപ്പുമുട്ടിച്ചു..... ഇങ്ങനെ മിണ്ടാതിരിക്കാൻ ഞാൻ എന്താ ചെയ്തെ എന്ന് ഓർത്തു... പതിയെ ബെഡിൽ പോയി ഇരുന്നു കിടന്നു... ലൈറ്റ് ഓഫ്‌ ചെയ്തതും ഋഷിയെട്ടനെ പറ്റി കിടന്നു... പ്രതേകിച്ചു അനക്കം ഒന്നും കാണാഞ്ഞപ്പോൾ നെഞ്ചിൽ തല വെച്ച് നോക്കി... പതിയെ ആ കൈകൾ എന്നേ മുറുകുന്നത് അറിഞ്ഞു... അപ്പോഴാണ് ചെറിയ ആശ്വാസം ആയത്.. ഞാനും ഋഷിയെട്ടനെ പുണർന്നു കൊണ്ട് കിടന്നു... "ഹരി എന്ത് പറയുന്നു "ഋഷി "ഇപ്പോഴാണോ ചോദിക്കാൻ തോന്നിയത് "തല പൊക്കി ഋഷിയെട്ടന്റെ മുഖത്തേക്ക് നോക്കി... ആകെ ഇരുട്ടാണേലും നിലാവെളിച്ചത്ത് ആ കണ്ണുകൾ തിളങ്ങി നിന്നു... നെഞ്ചിൽ താടി കുത്തി ആ മുഖത്തേക്ക് നോക്കി... "പറാ.... ഇത്രയും നേരം എന്താ മിണ്ടാഞ്ഞെ "ചോദിച്ചപ്പോൾ ഋഷിയെട്ടനും തലതാഴ്ത്തി നോക്കി... "മിണ്ടില്ല എന്ന് കരുതിയതാ... പക്ഷെ നിന്നോട് മിണ്ടാതെ ഇരിക്കാൻ എന്നേ കൊണ്ട് പറ്റില്ലാ...എന്റെ ഹൃദയം നുറുങ്ങുന്ന വേദനയാ മിണ്ടാതെ നിൽകുമ്പോൾ " ഋഷിയെട്ടൻ അങ്ങനെ പറഞ്ഞതും എന്റെ മനസ്സ് നിറഞ്ഞു...ഏന്തി വലിഞ്ഞു കവിളിൽ മുത്തി... വീണ്ടും നെഞ്ചിൽ പറ്റി കിടന്നു... "പിന്നെന്താ മിണ്ടാഞ്ഞെ " "നിനക്കറിയില്ല കിച്ചു നിന്നെ കാണാതെ നിൽക്കുന്ന ഓരോ സമയവും എനിക്ക് ആധിയാണ്.... അതുകൊണ്ടാ ബാംഗ്ലൂരിൽ നിന്നു കഷ്ടപ്പെട്ട് ഞാൻ പ്രശ്നങ്ങൾ ഒതുക്കി അച്ഛനെ ഏൽപ്പിച്ച് നാട്ടിലേക്ക് വന്നത്... പക്ഷെ വന്നപ്പോൾ നിന്നെ കണ്ടില്ലാ... ഓഫീസിലും പോയില്ലാ അറിഞ്ഞപ്പോൾ ഞാൻ എത്ര വേവലാതി പെട്ടു എന്നറിയോ... ആ സ്നേഹ ആണ് പറഞ്ഞത് ഏതോ ഒരുത്തന്റെ കൂടെ പോയി എന്ന്... അത് കേട്ടപ്പോൾ ആരാണെന്ന് അറിയാതെ ഞാൻ ആകെ വല്ലാതായി....

തളരുന്ന പോലെ തോന്നി അറ്റ്ലീസ്റ്റ് നിനക്കൊന്നു പറയാമായിരുന്നു "ഋഷി പറഞ്ഞു തീർന്നതും അവള് അവനെ ഒന്നുടെ മുറുകി... "സോറി ഋഷിയെട്ടാ കാറിൽ മൊബൈൽ ആയത് കൊണ്ടാ ഞാൻ... " "ഹ്മ്മ് പോട്ടെ "ഋഷി അവളുടെ മുടിയിടയിൽ തലോടി.. "പിന്നില്ലേ "കിച്ചു "പിന്നെന്താ "ഋഷി " റിഷിയേട്ടന് ദേശ്യമില്ലേ... ഹരിയുടെ കൂടെ ഞാൻ പോയതിനു " അത് പറഞ്ഞു കഴിഞ്ഞു ഋഷിയെ നോക്കി... അവന് അവളെ നെഞ്ചിൽ നിന്നു അടർത്തി മാറ്റി ചെരിഞ്ഞു കൊണ്ട് അവളുടെ മാറിൽ മുഖം വെച്ച് കിടന്നു... "ഋഷിയെട്ടാ "കിച്ചു അവന്റെ മുടിയിൽ തലോടി ആർദ്രമായി വിളിച്ചു "ഹ്മ്മ് " "ഋഷിയെട്ടൻ കൂടെ ഉള്ളടത്തോളം എനിക്ക് ഒന്നിനേം പേടിയില്ല... "കിച്ചു അവന്റെ മുടിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... ഋഷി അവളെ ഒന്നുടെ മുറുക്കിപിടിച്ചു കൊണ്ട് മാറിൽ മുഖം പൂഴ്ത്തി കിടന്നു... ************ "പ്രവി " "ഹ്മ്മ് " "നിനക്കിപ്പോ ക്ലാസ്സിൽ ഒക്കെ ഭയങ്കരം ശ്രദ്ധ ആണല്ലോ... എന്നോട് മിണ്ടീട്ടു തന്നെ കൊറേ ആയി " "ഒന്നുല്ല മിഥുൻ ഞാൻ നന്നാവാന്ന് വിചാരിച്ചു...എത്രകാലം ഇങ്ങനെ നടക്കാൻ പറ്റും " "ഹഹഹഹ " "ടാ പട്ടി എന്തിനാ നീ കിണിക്കുന്നേ ഞാൻ കാര്യം പറഞ്ഞതാ " "ഹഹഹഹ " "എടാ പൊട്ടാ ഇങ്ങനെ ചിരിക്കല്ല... ആ പരട്ട കിളവൻ ഇപ്പൊ പുറത്താകും.. എന്റെ ശിവനെ ഇവന് ന്റെ പൊക കണ്ടേ അടങ്ങു " "പ്രവിണ and മിഥുൻ.. എന്താ രണ്ടും ചെയ്യുന്നേ " പിടിച്ചു തെണ്ടി പിടിച്ചു ... എനി ഇന്നും ക്ലാസിനു പുറത്ത്... പ്രവി മിഥുനെ നോക്കി കണ്ണുരുട്ടി... "ഓഹ് രണ്ടിനും എനി എഴുനേൽക്കാൻ കഴിയില്ലായിരിക്കും....സ്റ്റാൻഡ് അപ്പ്‌ " "സോറി സർ "പ്രവി താഴ്മയോടെ പറഞ്ഞു "ഹ്മ്മ് പറ എന്തായിരുന്നു അവിടെ ചിരി " ഇങ്ങേരെ കൊണ്ട് എനി ഞാൻ എന്ത് പറയും... പ്രവി മിഥുനെ നോക്കി...

"ഹ്മ്മ് tell മി ഇവിടെ ക്ലാസ്സ്‌ എടുക്കുമ്പോൾ നിങ്ങൾക് എന്തായിരുന്നു അവിടെ പരിവാടി " സർ വീണ്ടും ചോദിച്ചു.... ഇങ്ങേർ വിടാൻ ലക്ഷണമില്ലാന്നു മനസ്സിലായ പ്രവി മിഥുനെ വീണ്ടും കണ്ണുരുട്ടി... "അത് സർ പ്രവി പറയാർന്നു... ബിസിനസ്‌ പ്രൊജക്റ്റ്‌ ഇവൾക്ക് ചെയ്‌താൽ കൊള്ളാം എന്നുണ്ട് എന്ന് " ടാ പന്ന കിളവാ.. നീ എന്നേ കൊലക്ക് കൊടുക്കോ... പ്രവി വീണ്ടും അവന് നോക്കി കണ്ണുരുട്ടി... മിഥുൻ അവളെ നോക്കി എങ്ങനാ ഉണ്ട് എന്ന് പറഞ്ഞു... പ്രവിയുടെ മുഖം കണ്ടു അവനു പണി പാളി എന്ന് മനസ്സിലായി... "ഓഹോ ക്ലാസ്സ്‌ പോലും നേരെ കേൾക്കാത്ത പ്രവീണക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമോ..എനി ടിക്‌റ്റോക് പോയതിന്റെ ഷോക്ക് ആണൊ ഇതും "സർ പറഞ്ഞു കഴിഞ്ഞതും ക്ലാസ്സ്‌ മുഴുവൻ ചിരിക്കാൻ തുടങ്ങി... "ഹലോ സർ... അധികം പുച്ഛിക്കല്ലേ.... ടിക്‌റ്റോക് പോയെന്ന് വിചാരിച്ചു പ്രവീണ പ്രവീണ അല്ലാതെ ആവുന്നില്ല... ഇത്രയൊക്കെ സർ പറഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ ആ പ്രൊജക്റ്റ്‌ ചെയ്ത് സബ്മിറ്റ് ചെയ്യും " അത് പറഞ്ഞതും ക്ലാസ്സ്‌ മുഴുവൻ കയ്യടി... അല്ലേലും മാഷുമ്മാരെ ഏറ്റുവിളിക്കാൻ പണ്ടേ ഞമ്മൾ ഉഷാർ ആണ്... അതിനു പ്രോത്സാഹിപ്പിക്കാൻ ഇതുപോലത്തെ കുരുപ്പുകൾ ഉണ്ടേൽ പിന്നെ പറയണ്ടാ "ഓഹോ... എന്നാൽ തന്റെ പ്രൊജക്റ്റ്‌ കിട്ടിയാൽ...താൻ ഇത് വരെ ക്ലാസ്സിൽ കേറാത്തതിനും പ്രൊജക്റ്റ്‌ ചെയ്യാത്തതിനും ഇട്ട 0 മാർക്ക്‌ ഞാൻ ഈ പ്രൊജക്റ്റിലൂടെ ഫുൾ മാർക്ക്‌ പോയിന്റ് ഇടുന്നതാണ്.. " ആഹാ കൊള്ളാല്ലോ കളി... ഇത് ഇങ്ങേർ എനിക്കിട്ട് തന്നെ പണിഞ്ഞതാണു... മാഷ് ആയി പോയി അല്ലേൽ എണ്ണയിൽ ഇട്ടു പൊരിചെടുതേനേ... "റെഡി അല്ലെ പ്രവീണ " "എന്നാൽ സർ... ഞാൻ എനി പ്രൊജക്റ്റ്‌ ചെയ്തിട്ടേ... സർ ന്റെ മുന്നിൽ വരൂ...

" അതും പറഞ്ഞു പ്രവി ബാഗും എടുത്ത് ഇറങ്ങി... ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആണ്.. അവൾക് ബോധം വന്നത്... എന്റെ ഗുരുവായൂരപ്പാ... ഞാൻ എന്താ പറഞ്ഞെ കമ്പ്യൂട്ടർ ബുജ്ജി ആയ ഷഹനാസ് ചെയ്യണ്ടത് അല്ലെ ഞാൻ വെല്ല്യ ആളെ പോലെ ഏറ്റെടുത്തത്... എല്ലാത്തിനും കാരണം ആ കോപ്പാണ്... മിഥുൻ തെണ്ടി... നിന്നേ ഞാൻ കൊല്ലുമെടാ.. അല്ലേലും ആ പരട്ട കിളവന് എന്നേ കാണുമ്പോ ഒരു ചൊറിച്ചിൽ ആണ്... എങ്ങനാ തോന്നാതിരിക്കും അങ്ങേരുടെ അങ്ങേരുടെ ക്ലാസ്സിൽ ബോധം പോയ പോലെ കിടന്നുറങ്ങുന്ന എന്നേ ഇങ്ങനെയുള്ള താരാട്ട് അല്ലാതെ വേറൊന്നും കേൾക്കാൻ പോണില്ല... പെട്ടെന്നാണ് മുന്നിൽ ഒരു കാർ വന്ന് നിന്നത്... അതാരാപ്പാ എന്ന് കരുതി നോക്കിയതും ദേ കാറിൽ ഒരു കിച്ചേച്ചി... ഓടി ചെന്നു കാറിൽ കയറി...അപ്പൊ കാറിൽ കിച്ചേച്ചി മാത്രമല്ല അച്ചുവെച്ചിയും അജുവേട്ടനും ഉണ്ടായിരുന്നു... "അല്ല നിങ്ങള്കിന്നു ഓഫീസിൽ ഇല്ലേ "പ്രവി "ആഹ് ഉണ്ടായിരുന്നു... ഉച്ച ആയപ്പോൾ ഞങ്ങൾ ഇറങ്ങി.. അമ്മ വിളിച്ചിരുന്നു... ഇന്ന് എന്തോ സ്പെഷ്യൽ ആകുന്നുണ്ട്... അതുകൊണ്ട് വീട്ടിൽ ഒന്ന് പോണം " "അപ്പൊ ഋഷിയെട്ടനെ കൂട്ടുന്നില്ലേ" "ഋഷിഏട്ടൻ നേരെ അങ്ങോട്ട്‌ വരും... " അപ്പൊ ദ്രുവ് വീട്ടിൽ ഉണ്ട്... അവിടെ ചെന്ന് അവന് കാണാതെ തന്ത്രത്തിൽ മൊബൈൽ എടുത്ത് ഡിലീറ്റ് ആക്കാം... പ്രവിയുടെ ബൾബ് കത്തി "കിച്ചേച്ചി എന്നേം കൂട്ട്വോ "പ്രവി "അതെന്തിനാ ചോയ്ക്കുന്നെ വീട്ടിൽ ചെന്നിട് പെട്ടെന്ന് ഫ്രഷ് ആയി വാ ഒരുമിച്ചു പോകാം "കിച്ചു "set set " "അല്ലേടി നിനക്കിന്ന് ക്ലാസ്സ്‌ ഉച്ചവരെ ഉള്ളൂ.....നിന്റെ വാല് മിഥുൻ എവിടെ "അച്ചു "അതൊക്കെ വെല്ല്യ കഥയാ "പ്രവി "വല്ല ഉഡായിപ്പും ഒപ്പിച്ചിട്ടുണ്ടാകും "അജു "അതേയോടി"കിച്ചു പ്രവി നടന്നതൊക്കെ പറഞ്ഞു കഴിഞ്ഞതും അവര് മൊത്തം ചിരിച്ചു മറിഞ്ഞു...

"എന്നാലും പെണ്ണെ പറ്റുന്ന പണിക്ക് പോയാ പോരെ "കിച്ചു "അത് പിന്നെ കൗതുകം ലേശം കൂടുതലാ... "പ്രവി ഇളിച്ചു കൊണ്ട് പറഞ്ഞു.... "എന്നാൽ all തെ ബെസ്റ്റ്..."അച്ചു എന്നാത്തിനു... എന്നാ രീതിയിൽ പ്രവി ഇരുന്നു.... വീട്ടിലെത്തി അമ്മയുടെ വായിൽ നിന്നു കേൾക്കുന്നതിന് മുന്നേ കുളിച്ചു മാറി ഡ്രസ്സ് ഒകെ ഇട്ടു അവള് കിച്ചുവിന്റെ അടുത്തേക്ക് വിട്ടു... അവരെല്ലാം കൂടി ദ്രുവിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി... ദ്രുവിന്റെ വീട്ടിൽ എത്തിയതും പ്രവി എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു... ദ്രുവിനെ എവിടെയും കണ്ടില്ലാ... കിച്ചുവിന്റെയും അച്ചുവിന്റെയും കൂടെ കിച്ചണിൽ പോയി... അവള് ആഗ്രഹിച്ച പോലെ കിച്ചു അമ്മയോട് ദ്രുവിനെ കുറിച്ച് ചോദിച്ചു.. "അവന് മേലേ ബാൽക്കണിയിൽ നിന്നു എക്സെർസൈസ് ചെയ്യുവാ... ഇത് വരെ കഴിഞ്ഞില്ല എന്ന് തോന്നുന്നു "ആന്റി പറഞ്ഞത് കേട്ടതും പ്രവിക്ക് എന്തോ ഉറപ്പിച്ച പോലെ ചിരി തെളിഞ്ഞു... ഋഷി വന്നതറിഞ്ഞു കിച്ചുവും അച്ചുവും ഹാളിൽ ചെന്നു സോഫയിൽ ഇരുന്നു... അച്ചു നേരെ അജുവിന്റെ അടുത്ത് ഇരുന്നു... എന്നാൽ അജുവിന്‌ അറിയാം അവള്ടെ ഇരുപ്പിന്റെ അർത്ഥം... അവന് മൊബൈൽ എടുത്തു സോഫയുടെ സൈഡിൽ ഇറുക്കി വെച്ചു... അച്ചു അതൊന്നും അറിയാതെ അവനെ നോക്കി വശ്യമായി ചിരിച്ചു... നീ പഠിപ്പിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററാടി ഞാൻ എന്നാ മട്ടിൽ അജുവും ഇരുന്നു... കിച്ചുവും ഋഷിയും പരസ്പരം മിൻടീം പറഞ്ഞും ഇരുകുന്നത് കണ്ടു അവർ അവരുടേതായ ലോകത്ത് ആണെന്ന് അറിഞ്ഞു പ്രവി മെല്ലെ മേലേക്ക് നോക്കി... പതിയെ അവരിൽ നിന്നു മാറി ദ്രുവിന്റെ മുറി ലക്ഷ്യമായി നടന്നു.... ഡോർ തുറന്നത് കണ്ടു അവള് ഉള്ളിലേക്ക് കയറി... മുറിയിൽ ചേർന്ന് നിൽക്കുന്ന ബാൽക്കണിയിലേക്ക് എത്തി നോക്കി...ഷോർട്ട്സും ദേഹത്തു പറ്റി നിൽക്കുന്ന ബെന്യനും മാത്രം ഇട്ടു പുഷ്അപ്പ്‌ എടുക്കുന്ന ദ്രുവിന്റെ ബോഡി കണ്ടപ്പോ പ്രവി ഉമിനീരിറക്കി അവനിൽ ലയിച്ചു നോക്കി...

"ശ്ശെ ലേശം ഉളുപ്പുണ്ടോടി... ഓന്റെ ബോഡിയും നോക്കി നിന്ന നിന്റെ ബോഡി നിലത്തു നിന്നു വാരി എടുക്കേണ്ടി വരും... വന്ന കാര്യം ചെയ്യാതെ... ബോഡി നോക്കി നില്ക്കാ മണ്ടി "സ്വയം തലക്ക് കോട്ടി ഒന്നുടെ ദ്രുവിനെ നോക്കി ഉറപ്പ് വരുത്തി... അവള് അവന്റെ മൊബൈൽ ചുറ്റും പരതി.... അപ്പോഴാണ് ബെഡിൽ മലർന്നു കിടക്കുന്ന ഐഫോൺ അവളുടെ കണ്ണിൽ പെട്ടത്.. "എന്റെ ചക്കരകുട്ടൻ ഇവിടെ കിടക്കുവാ.. ഇങ് വാടാ തങ്കകുടമേ... "പ്രവി അതും പറഞ്ഞു മൊബൈൽ എടുത്തു.... റംമ്പാ ഹോയ് ഹോയ് ഹോയ് ഹോയ് പാസ്സ് വേർഡ് ഇല്ലാ എന്ന് കണ്ട പ്രവി തുള്ളി ചാടി... പെട്ടെന്നാണ് ബാൽക്കണി ഡോർ തുറന്ന് വന്നത്... എടുത്ത മൊബൈൽ അതുക്കും സ്പീഡിൽ തിരിച്ചു വെച്ചു... എങ്ങോട്ട് ഓടും എന്നാ കൺഫ്യൂഷനിൽ ചുറ്റും കറങ്ങി നോക്കി ... ദ്രുവിന്റെ കാല് ശബ്ദം കേട്ടതും പ്രവി ഓടുന്നതിന് മുന്നേ അവളുടെ ഹൃദയം പിടച്ചു കൊണ്ട് ഓടാൻ തുടങ്ങി... അവള് രണ്ടും കല്പ്പിച്ചു ബാത്‌റൂമിൽ കയറി... ഡോർ ചാരി.. ശ്വാസം പോലും വിടാതെ നെഞ്ചിൽ കയ്യ് വെച്ച് കണ്ണടച്ച് നിന്നു... പ്രവി ചാരിയാ ഡോറിൽ കൂടി വെറുതെ ഒന്ന് ഒളിഞ്ഞു നോക്കി... അപ്പോൾ ഷെൽഫിൽ നിന്നു എന്തോ നോക്കുന്ന ദ്രുവിനെ ആണ് അവള് കണ്ടത്... ഒച്ചവെക്കാതെ ഡോർ തുറന്നു ഇറങ്ങാൻ ഉള്ള ട്രൈ നടത്തിയതും അവന് തിരിഞ്ഞു അപ്പോഴേക്കും അവള് പഴേ പോലെ നിന്നു... "എന്തിന്റെ കേടാണ് പ്രവി നിനക്ക്... എല്ലാത്തിനും എടുത്ത് ചാടാൻ ഉണ്ടായിക്കോളും... നിനക്കറിയോ സിംഹത്തിന്റെ ഗുഹയിൽ ആണ് നീ... നിന്റെ ഇല്ലെങ്കിലും അവന് ബാക്കി വെച്ചാൽ ഭാഗ്യം... അല്ലേലും ചെയ്ത് കഴിഞ്ഞാലേ തിരിയൂല അത് പൊട്ടത്തരം ആണെന്ന്... നീ ഒന്നും ഒരുക്കലും നന്നാവില്ലേടി... ദേ മനസ്സാക്ഷി ആണെന്നൊന്നും നോക്കില്ല ഒറ്റ കുത്തു വെച്ച് തീരും... ആപത്ത് സമയത്ത് കൂടെ നിക്കാതെ നാട്ടുക്കാരെ പോലെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചു മൂഡും...

കുരിപ്പേ "മനസ്സിൽ സ്വയം പറഞ്ഞു ബാത്‌റൂമിൽ ചുമരിൽ ഡോറിനു പുറകിൽ ചാരി നിൽകുമ്പോൾ ആണ് ആരോ ഡോർ വലിച്ചത്... പെട്ട് മോളേ പെട്ട്... കത്തിക്കാൻ ഉള്ള വടി റെഡി ആകാൻ പറഞ്ഞോ എന്നും പറഞ്ഞു തിരിഞ്ഞു മുഖം പൊത്തി ഷമ്മിയെ പോലെ നിന്നു... ഡോർ അടച്ച് തിരിഞ്ഞതും നീളമുള്ള മുടിയുള്ള ഒരു പെണ്ണിന്റെ പുറ ഭാഗം... "മമ്മാ "ദ്രുവ് അലറി കൊണ്ടു പുറകിലേക്ക് വേച്ചു പോയി "അയ്യോ ഒച്ചവെച്ചു നാറ്റിക്കരുത്... ഒരു അബദ്ധം... "കൈകൂപ്പികൊണ്ട് പ്രവി തിരിഞ്ഞു നിന്നു... അപ്പോഴാണ് ദ്രുവ് അവളെ കണ്ടതും നെഞ്ച് തടവി ശ്വാസം വിട്ടു... അവന്റെ പേടിച്ചരണ്ട മുഖം ചിരിക്കാൻ തോന്നിയെങ്കിലും അവന്റെ പുറകിലെ ക്ലോസെറ്റിൽ മുക്കി കൊല്ലും എന്ന് പേടിച്ചു അനങ്ങാതെ നിന്നു... "ഡീ പിശാശേ നീ എന്താ ഇവിടെ... എന്റെ ബാത്റൂമിൽ നീ എന്തോ എടുക്കുവാ " "അയ്യോ സത്യമായിട്ടും ബാത്‌റൂമിൽ നിന്നു ഞാൻ ഒന്നും എടുത്തില്ല... നീയാണേ സത്യം "എന്ന് പറഞ്ഞ്‌ കയ്യ് നീട്ടി അവന്റെ തലയിൽ വെക്കാൻ തുനിഞ്ഞു ദ്രുവിന്റെ മുഖം കണ്ടു അത് പോലെ കയ്യ് വലിച്ചു... "സത്യം പറയെടി നീ എന്താ ഇവിടെ" "കിച്ചുവെച്ചി കൂടെ വന്നതാ.. അവർ താഴെ ഉണ്ട് " "ആയ്കോട്ടെ.. പക്ഷെ നീ എന്താ ഇവിടെ "ദ്രുവ് കയ്യ് പിണച്ചു കെട്ടിക്കൊണ്ട് ചോദിച്ചു "അത് ചേട്ടനെ വിളിക്കാൻ "അവള് ഇളിച്ചു കൊണ്ട് പറഞ്ഞു പ്രവിടെ ചേട്ടൻ വിളി കേട്ട് ദ്രുവിന് ചിരി പൊട്ടിയെങ്കിലും അവന് കടിച്ചു പിടിച്ചു നിന്നു... "ഓഹോ എന്നേ നീ ബാത്‌റൂമിൽ കേറിയാണോ വിളിക്കുന്നെ "ദ്രുവ് പുരികം പൊക്കി ചോദിച്ചു പ്രവി ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു... "സത്യം പറ നീ എന്റെ മൊബൈൽ പോക്കാൻ വന്നതല്ലേ " ദ്രുവ് ഒരു കയ്യ് ചുമരിൽ കുത്തി പറഞ്ഞതും...

കള്ളം പിടിച്ച രീതിയിൽ പ്രവി അവനെ നോക്കി ഇറങ്ങി ഓടാൻ നിന്നെങ്കിലും രണ്ട് കയ്യും ദ്രുവ് ചുമരിൽ തട്ടി അവളെ നോക്കി... അപ്പോഴാണ് നേരത്തെ ഇട്ട ബെന്യൻ പോലും ഇല്ലതെ ദ്രുവിന്റെ ശരീരം പ്രവി കാണുന്നത്... അവളുടെ ശരീരം ചൂടും കൂടെ വിറക്കാനും തുറങ്ങി... അവന് തന്നെ എന്തേലും ചെയ്യുമോ എന്നതിനേക്കാൾ പേടി ഞാൻ അവനെ വല്ലതും ചെയ്യുമോ എന്നവൾ ഓർത്തു... പെട്ടെന്ന് കിട്ടിയ ദൈര്യതിൽ അവനെ തള്ളി ഡോർ ലോക്ക് തുറക്കാൻ നിന്നതും അവളെ വലിച്ചു ഷവര് ഭാഗത്തു കൊണ്ട് വന്ന് പൈപ്പ് ഓൺ ആക്കി "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... മോള് പറ എന്റെ മൊബൈൽ പൊക്കാൻ വന്നതല്ലേ നീ അല്ലാതെ നീ ഇവിടുന്ന് പോകും എന്ന് സ്വപ്നതിൽ പോലും വിജാരികണ്ടാ... " ഷവറിനു കീഴെ വെള്ളത്തിൽ നിർത്തിച്ച അവനെ നോക്കി പ്രവി കണ്ണുരുട്ടി... അതിനു ദ്രുവ് പുച്ഛിച്ചു... അപ്പോഴേക്കും അവള് ഒന്നും മിണ്ടാതെ വിറക്കാൻ തുടങ്ങി... അപ്പോഴാണ് നനഞ്ഞോട്ടിയ അവള്ടെ ചുരിദാർ ദ്രുവ് നോക്കിയത്... പെട്ടെന്ന് അവളിൽ നിന്നു അകന്നു കൊണ്ട് ഷവര് ഓഫ്‌ ആക്കി അവന്റെ ടവൽ കൊണ്ട് അവളെ പുറകിലൂടെ ചുറ്റിപുതപ്പിച്ചു... അവന്റെ പ്രവർത്തി കണ്ടു സ്തംഭിച്ചു നിന്നു... "നിന്നെ ഞാൻ പിന്നെ എടുത്തോളാം കുട്ടി പിശാശ്ശെ ഇപ്പൊ മോള് ഇറങ്ങി പോയാട്ടെ " ദ്രുവ് പറഞ്ഞതും അവള് ഇളിച്ചു കൊണ്ട് ഡോറിന്റെ ലോക്കിൽ കയ്യ് വെച്ചു... "കുട്ടാ നിന്റെ കുളി ഇന്നെങ്ങാനും തീരുമോ " പുറത്ത് നിന്നു അജുവിന്റെ ശബ്ദം കേട്ടതും ദ്രുവും പ്രവിയും ഞെട്ടി പരസ്പരം നോക്കി ..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story