കൃഷ്ണ: ഭാഗം 51

krishna

എഴുത്തുകാരി: Crazy Girl

മുറിയിലേക്ക് കയറിപ്പോയി പെട്ടെന്ന് നന്ദു മൊബൈൽ മാറ്റിവെക്കുന്നത് ആണ് കണ്ടത്... അവളുടെ അടുത്ത് പോയപ്പോൾ വല്ലാതെ വെപ്രാളത്തോടെ പുതപ്പൊക്കെ വലിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു... അവള് എന്തോ ഒളിപ്പിക്കുന്നുണ്ട് എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു... എന്നാൽ അതൊന്നും കാര്യമാക്കാതെ ഞാൻ അവള്ടെ അടുത്ത് ചെന്നു കിടന്നു... നന്ദു തന്നെ ചുറ്റിപിടിച്ചു കിടന്നു... ഞാൻ അവളുടെ മുടിയിൽ തഴുകി... പ്രണയമാണോ ഇവൾക്ക് അതാണോ പഠിപ്പിൽ പുറകോട്ട്... നേരത്തെ എന്നേ കണ്ടപ്പോൾ എന്തിനാ മൊബൈൽ ഒളിപ്പിച്ചു വെച്ചത്... നന്ദു എന്തോ ഒളിക്കുന്നുണ്ട്... കണ്ടു പിടിക്കണം.. ************* ശ്ശെ..എന്തിന്റെ കേടായിരുന്നു എനിക്ക്... ചെ ആരെങ്കിലും അറിഞ്ഞാൽ എന്താ വിചാരിക്ക... അജുവേട്ടനേം അച്ചുവെച്ചിയെയും വിശ്വസിക്കാൻ പാടാ.. എപ്പോഴാ നാട് മൊത്തം പാട്ട് ആകുന്നത് എന്നറിയാൻ പാടാ... എനി ആ കടുവ എന്താ കരുതി കാണുവാ... അങ്ങേരുടെ മൊബൈൽ കട്ട് പിടിക്കാൻ ബാത്‌റൂമിൽ വരെ കേറി ചെന്നു... എന്നാലും എന്റെ ശിവനെ എന്ത് ദൈര്യത്തിലാ ഞാൻ ബാത്‌റൂമിൽ കയറിയത് പ്രവി ബാത്‌റൂമിൽ നടന്ന ഓരോ സീനും മനസ്സിൽ തെളിഞ്ഞു... കടുവ ആണേലും നല്ലവനാ... അല്ലെങ്കിൽ എന്നേ പോലെ ഒരു പെണ്ണിനെ ബാത്‌റൂമിൽ കിട്ടിയിട്ട് ക്ലോസേറ്റിൽ മുക്കി കൊന്നില്ലല്ലോ... അവന്റെ character വെച്ച് നോക്കുമ്പോൾ എല്ലു മാത്രം ബാക്കി വെക്കേണ്ടത് ആണ്... ആകെ ടെൻഷൻ ആണല്ലോ ഈശ്വരാ...

ഒരു ഭാഗത്തു എടുത്ത വീഡിയോ ഡിലീറ്റ് ആകാൻ പെടാപാട് പെടുമ്പോൾ ഇത് വരെ പഠിക്ക പോലും ചെയ്യാത്ത എന്തോ ഒന്ന് വീഡിയോ ആക്കി കൊടുക്കേം വേണം.. എന്റെ സമയം തീരെ ശെരിയല്ല.... ഏതായാലും പണി കിട്ടി എനി കാലു പിടിക്കാം... ഷഹനാസ് കുട്ടാ നീ ഉറങ്ങല്ലേ ചേച്ചി ദാ വരുന്നു... പ്രവി ഇൻസ്റ്റയിൽ കേറി കമ്പ്യൂട്ടർ വർക്കിൽ സഹായിക്കാൻ ഷഹനാസിന് മെസ്സേജ് വിട്ടു... അപ്പൊ ദേ അവനു പ്രൊജക്റ്റ്‌ ചെയ്യാൻ കിട്ടാഞ്ഞതിൽ അവളെ ഇട്ടു വഴക്ക് പറയുന്നു... ഒരു മനുഷ്യൻ ബുദ്ധി കൂടിയാൽ ഇങ്ങനേം വട്ടാകുമോ.. ഞാൻ എങ്ങനേലും തലേൽ നിന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ആണ് അവന് അത് തലേൽ കേറ്റത്തതിൽ ഉള്ള സങ്കടം... ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ.... അവസാനം അവനും എന്നേ ഒറ്റക്കിട്ടു പോയി... തെണ്ടി... നിന്റെ പിശാശ്... അല്ലാ അവർക്ക് ആരായിരുന്നു.. ആ ഇബ്‌ലീസ് പിടിക്കുമെടാ ഹംകേ..... ആ മിഥുൻ തെണ്ടിയെ വിളിച്ചു രണ്ട് തെറി പറയാതെ എനി ഉറക്ക് വരില്ലാ..എല്ലാത്തിനും കരണം അവന് ആണ്... പട്ടി ************ "ഡാ നീ എന്താ ഇന്ന് ലേറ്റ് ആയെ.. ആ പ്രവീണ നേരത്തെ വന്നല്ലോ " "അത് ബ്രോ അവൾക്കൊരു പണി കിട്ടി... കമ്പ്യൂട്ടർ ബുജ്ജി ചെയ്യേണ്ടത്.. ഒരു വീഡിയോ വർക്ക്‌ അവള്ടെ തലയിൽ ആയി പോയി... ഹഹഹ... പാവം അത് ചെയ്യും എന്ന് ആ കിളവനോട് വെല്ലുവിളിച്ചു ഇറങ്ങി വന്നതാ "അത് ഓർത്തു ചിരിച്ചു കൊണ്ട് മിഥുൻ പറഞ്ഞു "അല്ലേലും അവൾക് ഇത്തിരി എടുത്തു ചാട്ടം കൂടുതലാ... മണ്ടി "എന്തോ ഓർത്തു ദ്രുവും പറഞ്ഞു..

"ഹേ... നൂറു ആയുസ്സ് ആാാ അവൾക്ക് ദേ മെസ്സേജ് വന്ന് "ബെഡിൽ നിന്നു ചാടി എണീറ്റ് മിഥുൻ പറഞ്ഞപ്പോൾ ദ്രുവും ചാടിയെഴുന്നേറ്റു... "എന്താ എന്താ അവള് അയച്ചേ "ദ്രുവ് ആകാംഷയോടെ ദ്രുവിനോട് ചോദിക്കുന്നത് കണ്ടു മിഥുൻ അവനെ അടിമുടി നോക്കി "എന്താണ് ബ്രോ "മിഥുൻ ഒരു വഴുക്കൻ മട്ടിൽ പറഞ്ഞു "എന്ത് ആാാ കോപ്പ് വല്ലാ ഉഡായിപ്പും കൊണ്ട് വന്നതാണോ എന്ന് അറിയാൻ... അല്ലാതെ അവള് നിനക്ക് എന്ത് അയച്ചാലും എനിക്കെന്താ "ദ്രുവ് അതും പറഞ്ഞു ബെഡിലേക്ക് കിടന്നു "എന്റെ ഹെഡ്സെറ്റ് എവിടെ "മിഥുൻ അവിടെ മൊത്തം പരതി. . എന്നാൽ ദ്രുവ് അവന്റെ തലയണയുടെ അടിയിൽ നിന്നു അതെടുത്തു മേശയുടെ അടിയിൽ മിഥുൻ കാണാതെ കയ്യ് കൊണ്ട് എറിഞ്ഞു... . എന്നാലും എന്ത് പെണ്ണാണ് അവള് സമയം 11 ആയി... അസ്സമയത്ത് ആണ്പിള്ളേര്ക്ക് മെസ്സേജ് അയക്കാ.... അല്ലേലും എല്ലാ പെമ്പിള്ളേരും കണക്കാ... ദ്രുവ് മനസ്സിൽ ഓർത്തു... .അപ്പോഴാണ് മിഥുൻ ഹെഡ്സെറ്റ് കാണാത്ത നിരാശയിൽ ബെഡിൽ വന്ന് കിടന്നത്... ദ്രുവ് അവന്റെ ഓഡിയോ മെസ്സേജിൽ കാതോർത്തു... "ഡാ പന്ന പട്ടി &#%@%%#&#%# നാറി... @&@%@&%@%#%#&#&നിന്നോട് ഒക്കെ ദൈവം ചോദിക്കുമെടാ @&&@%#&#&എന്റെ പ്രൊജക്റ്റ്‌ തീരാതെ എനി എന്റെ മുന്നിൽ കണ്ടാൽ നിന്നെ ഞാൻ &@###...കേട്ടോടാ... &@&%@%@%" ഓഡിയോ തീർന്നതും ശ്വാസം വിടാൻ പറ്റാതെ ഞാൻ മിഥുനെ നോക്കി... അവന് കണ്ണും തള്ളി ഇരുന്ന ഇരുപ്പാണ്...

എനി ബോധം പോയോ... വെറുതെ ഒന്ന് തള്ളി നോക്കി... "എന്റെ ബ്രോ ഇതിനായിരിക്കും അല്ലെ എന്റെ ബാല്യം വരെ പകച്ചു പോയി എന്ന് പറയുന്നത്... ഇവള് ഇതൊക്കെ എവിടുന്ന് പഠിച്ചോ എന്തോ " കിട്ടിയ തെറിയൊക്കെ കേട്ട് അമേരിക്കൻ ചെറുക്കൻ ആകെ തളർന്നു കൊണ്ട് കിടക്കുന്നത് കണ്ടു ചിരി പൊട്ടി...വയറിൽ കയ്യ് വെച്ച് ചിരിച്ചു മറിയുമ്പോൾ അവൻ മൊബൈൽ വരെ സ്വിച്ച്ഓഫ് ആക്കി പുതപ്പ് തലയിൽ കൂടി ഇട്ടു... ************* "എടിയേ " "എന്തേയ് " "ഓ അവിടെ ഇണ്ടോ നീ എന്താ മിണ്ടാത്തെ പിന്നെ " "ഞാൻ മിണ്ടീട്ടു എന്തേലും ചൊല്ലി കളിയാക്കാൻ അല്ലെ ഞാൻ ഇല്ലാ " "പിണങ്ങല്ലേ നീ... " "മ്മ്ഹ്ഹ " "എന്താ നിന്റെ പ്രശ്നം " "എനിക്കപ്പോ മൊബൈൽ തരും " ദേ വീണ്ടും ഇവള് ഇതെന്ത് ഭാവിച്ചാ ഈശ്വരാ... "അതൊക്കെ തരാം... " "യെപ്പോ " "തരാന്ന് പറഞ്ഞില്ലേ.. എനി ചോദിച്ചോണ്ട് നിന്ന ഞാൻ തരൂലാ 😬" "ഹോ 😏" "പിന്നെ എന്റെ അമ്മായിയച്ഛൻ എവിടെ... തൂങ്കിയോ " "എന്താ തൂങ്ങാനോ 😲" "എടി പൊട്ടി.. തൂങ്ങാൻ അല്ലാ.. തൂങ്കിയോ... ഉറങ്ങിയോ എന്ന് 🙆‍♂️" "ഹോ അങ്ങനെ... ആ ഇപ്പൊ തൂങ്കി " "പിന്നെ... നീ ഇപ്പൊ എന്തെടുക്കുവാ 😉" "തലേം കുത്തി നിക്കുവാ കൂടുന്നോ 😬" "മൂഡ് പോയി മൂഡ് പോയി.. നിന്നോട് ഒക്കെ മിണ്ടാൻ വരുന്ന എന്നേ പറഞ്ഞാൽ മതിയല്ലോ 😠" "പിന്നെ ഈ നട്ടപാതിരാക്ക് വിളിച്ചു എന്തെടുക്കുവാ എന്നാണോ ചോദിക്കണ്ടേ.. ഞാൻ കിടക്കുവാ എന്ന് നിനക്ക് അറീലെ പൊട്ടാ 😌" "പൊട്ടൻ നിന്റെ ഓൻ 😬" "ആ അതെനെയാ പറഞ്ഞെ😂" "നീ പോടീ മത്തങ്ങാത്തലച്ചി "

"നീ പോടാ മാങ്ങാത്തലയാ" "മങ്കാത്തലയൻ നിന്റെ അച്ഛന് " "ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ " "അച്ഛനെ പറഞ്ഞ നീ എന്തോ ചെയ്യും... ഉണ്ടക്കണ്ണി " "നിന്നെ ഞാൻ... " എനി അവർ എപ്പോ വേണേലും ഉറങ്ങിക്കോട്ടെ... നമ്മക്ക് അങ്ങോട്ട് പോകാം ************ "സത്യം പറ നന്ദു... നിന്റെ പ്രശ്നം എന്താ... ആ മൊബൈൽ ഇങ് താ... ഞാൻ നോക്കട്ടെ " "ഒന്നുല്ല.. ഒന്നുല്ല മാമി... ഞാൻ ജസ്റ്റ് question പേപ്പർ.. പേപ്പർ നോക്കുവായിരുന്നു " "അത് പറയുമ്പോൾ നീ എന്തിനാ പതറുന്നെ നന്ദു...എനിക്കറിയാം നീ കള്ളം പറയുവാണെന്ന്... " "അല്ലാ " "തലതാഴ്ത്തണ്ടാ... നീ എനി കള്ളവും പറയണ്ടാ... ഇത്രയും ദിവസം ഓഫീസിൽ പോകാതെ നിനക്ക് പഠിക്കാൻ കൂട്ടുനിന്നതാണെന്ന് നീ വിചാരിച്ചോ എന്നാ നന്ദു കേട്ടോ.. ഞാൻ നിന്നെ നോക്കുവായിരുന്നു.. നിനക്ക് ഇടക്ക് വരുന്ന ഫോൺ കാൾസ് രാത്രി ഞാൻ ഉറങ്ങിയെന്നു കരുതി പുതപ്പിനുള്ളിൽ നിന്നുള്ള ചാറ്റ്....ഇതൊന്നും ആരാണെന്ന് അറിയില്ലാ.. പക്ഷെ ഞാനും എല്ലാം കാണുന്നുണ്ട്... " "മാമി ഞാൻ.. " "മതി... നിന്റെ അമ്മ നിന്നെ എങ്ങനെ ആണൊ കാണുന്നെ അത് പോലെ ആണ് എനിക്ക് നീ. എന്റെ മോളേ പോലെ ആണ്... നിന്റെ അമ്മയെ പറ്റിച്ച പോലെ പക്ഷെ നിനക്ക് എന്നേ പറ്റിക്കാൻ കഴിയില്ലാ... പറയ്യ് എന്താ നിന്റെ ഉള്ളിൽ " "ഒന്നുല്ലാ മാമി... ഞാൻ പറയുന്നത് സത്യമാ "കിച്ചു നന്ദുവിന്റെ കണ്ണുകളിൽ തുറിച്ചു നോക്കി നന്ദുവിന്റെ കണ്ണുകൾ താഴ്ന്നു... "ശെരി നീ പറയും വേണ്ട മൊബൈലും താരണ്ടാ..

നിന്റെ അമ്മയോടും അച്ഛനോടും ഞാൻ സൂചിപ്പിച്ചോളാം... അവർ ചോദിക്കുമ്പോൾ നീ ഈ മൊബൈൽ കൊടുക്കേണ്ടി വരും " ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നന്ദു എന്റെ മുന്നിൽ തടസമായി വന്ന്... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. പെട്ടെന്നാണ് അവള് എന്റെ കാലിൽ വീണ് പൊട്ടി കരഞ്ഞത്... അതോടെ ഉറപ്പിച്ചു അതൊരു പ്രണയം ആണ് എന്ന് .. അത് കണ്ടു പിടിച്ചപ്പോൾ അവൾക്കുള്ള പേടി ആണ് ഇതെന്നു... അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു "മോളേ എനിക്കറിയാം നിൻെറ ഈ മനസ്സിൽ ആരോ ഉണ്ടെന്ന്.... അത് പ്രണയമോ സൗഹൃദമോ എന്തോ ആയിക്കോട്ടെ... പക്ഷെ പരിധി കടക്കരുത്.. നീ ഇപ്പൊ ചെറിയ കുട്ടി ഒന്നും അല്ലാ 10 ക്ലാസ്സിൽ എത്തി... ജീവിധത്തിൽ എനിയുള്ള പഠനം വേണ്ടോ വേണമോ എന്ന് തീരുമാനിക്കേണ്ടത് പ്രായം. . അത് പഠിച്ചു കൊണ്ട് തന്നെ നീ തീർക്കണം അല്ലാതെ ഈ പ്രായത്തിൽ പ്രണയം അല്ല വേണ്ടത്... നന്ദു തലകുനിച്ചു നിന്നു... അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു ഹ്മ്മ് പോട്ടെ ആരാ ആള് എങ്ങനാ പരിജയം.. ശെരിക്കും അവനോട് ഇഷ്ടമാണോ... " "അല്ലാ കിച്ചേച്ചി... എനിക്ക് അയാളെ ഇഷ്ടമല്ലാ..അയാള് ചീത്തയാ... എനിക്ക് ആരോടും പറയാൻ കഴിയില്ല എന്നേ അമ്മ വഴക്ക് പറയും...എനിക്ക് പേടിയാ പിന്നീട് നന്ദു പറയുന്നത് കേട്ട് കിച്ചുവിന്റെ സമനില തെറ്റും പോലെ തോന്നി... പെട്ടെന്ന് അവൾക്കു വന്ന കാൾ കിച്ചു കാതോട് ചേർത്ത് വെച്ചു... "നിങ്ങൾക് എന്താ വേണ്ടത് "കിച്ചു പിന്നീട് അവിടുന്ന് പറയുന്നത് കേട്ട് കിച്ചുവിന്റെ ദേഹം വിറച്ചു.. കിച്ചുവിന്റെ മുഖഭാവം കണ്ടു നന്ദുവും ഭയന്ന് അവളെയും കൂട്ടി ഓട്ടോയിൽ കയറുമ്പോൾ കിച്ചുവിന്റെ മനസ്സിൽ പലതും ആയിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story