കൃഷ്ണ: ഭാഗം 52

krishna

എഴുത്തുകാരി: Crazy Girl

"പ്രവി ഇന്നും നീ ക്ലാസ്സിൽ വരുന്നില്ലേ.. നീ ഇല്ലത്തെ ഒരു രസമില്ലെടി... മുത്തേ " "ദേ പൊട്ടാ... നീ കരണം ആണ് ഞാൻ ഇങ്ങനെ തേരാപാരാ നടക്കുന്നെ... എന്നിട്ട് അവന്റെ ഒരു രസം... എന്നാ പിന്ന രസം അക്കണ്ടാ സാമ്പാർ ആക്കി താരാടാ " "ഓഹ് ഇങ്ങനെ ചൂടാവല്ല നീ... നീ ഇപ്പൊ എവിടെ ഉള്ളെ " "ഞാൻ പുറത്ത് ഉള്ളെ.. അല്ലാ നീ എന്താ ക്ലാസ്സിൽ ഫോൺ യൂസ് ആകുന്നെ ആ കിളവൻ ഇല്ലേ " "ഓഹ് അങ്ങേര് എന്തോ ആവിശ്യത്തിന് പോയ തക്കത്തിൽ വിളിച്ചതാ.... എടി ഞാനും വരട്ടെ നിന്റെ കൂടെ... നീ എവിടെ ഉള്ളത് പറ " "ഞാൻ ഒരു കാട്ടിലാണ് മോനെ... നിനക്ക് അത്ര പെട്ടെന്ന് ഇവിടെ എത്താൻ കഴിയില്ലാ... പിന്നെ നീ ക്ലാസ്സ്‌ കട്ടാക്കി അവസാനം നിന്നേം കൂടി വഷളാക്കി എന്നറിഞ്ഞ എന്നേ ജീവനോടെ കത്തിക്കും നിന്റെ പുന്നാര ബ്രോ അതോണ്ട് മോന് ക്ലാസ്സിൽ ഇരിക്ക് ട്ടാ... " അതും പറഞ്ഞു പ്രവി മൊബൈൽ കട്ടാക്കി "ശ്ശെ ഇവളോടൊന്നു അടുക്കാൻ പറ്റുന്നില്ലല്ലോ ഗോഡ്.. ഒന്ന് അടുത്ത് കിട്ടിയ ആ കാന്താരിയെ ഉഫ് മാസ്സ് പീസ് ആണവൾ "മിഥുൻ ഓർത്തു ശ്ശെ എന്നാലും ഇങ്ങേരുടെ വീട് ഈ കാട്ടിൻമൂലയിൽ കൊണ്ട് തന്നെ ഇടണോ... ഈ റോഡിൽ ഒറ്റ മനുഷ്യൻ ഇല്ലല്ലോ ദേവിയെ...

പ്രൊജക്റ്റ്‌ വീഡിയോ ചെയ്യാൻ ഏറ്റവും അറിയപ്പെടുന്ന എന്നാൽ അധികം ആരും അറിയാത്ത ഒരു കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റിനെ നോക്കി ഇറങ്ങിയതായിരുന്നു... ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മൂപരുടെ വീട് അഡ്രസ്സും വാങ്ങി അതും ഗൂഗിൾ മാപ്പിൽ നോക്കി നടക്കാൻ തുടങ്ങീട്ട് ഒരു മണിക്കൂർ ആയി... അത്യാവശ്യം വണ്ടി പോകുന്ന റോഡ് ആണേലും രണ്ട് സൈഡും കാട് ആണ്.. "ങേ... അത് ഓട്ടോയിൽ കൃഷ്ണേച്ചി അല്ലെ... "കൃഷ്ണേച്ചി എവിടെയാ ഇങ്ങോട്ട്.... തന്നെ മറികടന്നു പോയ ഓട്ടോന്റെ ഉള്ളിലെ കൃഷ്ണയെ കണ്ടു പ്രവി ഒന്ന് ഞെട്ടി.. ************** "അമ്മാ.... ദാഹിക്കുന്നു... കുറച്ചു വെള്ളം വേണം ദ്രുവും ഉണ്ട് " പ്രധാനപെട്ട മീറ്റിംഗ് കഴിഞ്ഞു ഋഷിയും ദ്രുവും ഋഷിടെ വീട്ടിലേക്ക് വന്നതാണ്... അജു അതുവഴി അച്ചുവിനേം കൂട്ടി കറങ്ങാൻ പോയി... "ആഹ് നിങ്ങള് വന്നോ... എന്താ നേരത്തെ "അമ്മ "മീറ്റിംഗ് ആയിരുന്നു... ആകെ tired ആയി "ഋഷി തല തടവി പറഞ്ഞു "ഹ്മ്മ് എന്ത് മൊശടൻ ആണല്ലേ... എത്ര പറഞ്ഞിട്ടും അങ്ങേർക്ക് മതിയാവാത്തത് പോലെ... എനിക്ക് ആകെ ചൊറിഞ്ഞു വന്നതാ... പിന്നെ അളിയൻ ഒന്നും വേണ്ടാ പറഞ്ഞോണ്ട് ആണ് "ദ്രുവ് "മൊശടൻ ആണേലും അങ്ങേരെ വെറുപ്പിച്ച നമ്മക്ക് ഏറ്റവും വലിയ ഡീൽ ആണ് പോകുന്നെ...

കൂടെ നിർത്തിയെ പറ്റൂ അളിയാ "ഋഷിയും അവനെ നോക്കി പറഞു "അല്ലമ്മേ കിച്ചു എവിടെ... കണ്ടില്ലല്ലോ "ഋഷി ചുറ്റും കണ്ണ് പായിച്ചു കൊണ്ട് ചോദിച്ചു "ആ കിച്ചുവും നന്ദുവും എന്തോ ബുക്ക്‌ വാങ്ങണം എന്ന് പറഞ്ഞു പുറത്ത് പോയേക്കുവാ "അമ്മ "ഏഹ് എന്നിട്ടെന്താ കാർ പുറത്ത് തന്നെ ഉണ്ടല്ലോ... അവർ എങ്ങനാ പോയെ "ഋഷി "അപ്പൊ അവർ കാറിൽ അല്ലെ പോയത്... എന്നോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്.. ഞാൻ വിചാരിച്ചു കാറിൽ ആയിരിക്കും എന്ന്... ആ പെട്ടെന്ന് വരുമായിരിക്കും " അമ്മ അതും പറഞ്ഞു നടന്നു.. "എന്നാലും അവളെന്താ കാറിൽ പോകഞ്ഞേ... ടൌൺ പോകണേൽ കാറിൽ പോയിക്കൂടായിരുന്നോ... കിച്ചു.... നീ ഇങ്ങനെ ശ്രെദ്ധ ഇല്ലാണ്ട് നടന്നോ... ആവോളം ടെൻഷൻ അടിക്കാൻ ഞാൻ ഉണ്ടല്ലോ "ഋഷി ആത്മകതിച്ചു..... ഋഷി മൊബൈൽ എടുത്ത് കിച്ചുവിനെ വിളിക്കാൻ ഒരുങ്ങിയതും അവന്റെ മൊബൈൽ ചാർജ് തീർന്നു ഓഫ്‌ ആയി... ശ്ശെ എന്നും പറഞ്ഞു മുറിയിലേക്ക് നടന്നു ദ്രുവ് ടിപോയിലെ വേൾഡ് ബുക്ക്‌ എടുത്ത് പേജുകൾ മറിച്ചു നോക്കി... പെട്ടെന്നാണ് ദ്രുവിന്റെ മൊബൈലിൽ കാൾ വന്നത്... അവന് മൊബൈൽ എടുത്ത് നോക്കി "കാന്താരി മണ്ടു "എന്നാ പേര് തെളിഞ്ഞതും അവന്റെ കണ്ണ് തിളങ്ങി... കുറച്ചു ബിൽഡപ്പ് ഒക്കെ ഇട്ടു മൊബൈൽ എടുത്ത്... "ഹ്മ്മ് എന്താ "ദ്രുവ് ഗൗരവത്തിൽ ചോദിച്ചു മറുതലക്കൽ പ്രവിയുടെ കരച്ചിൽ കേട്ട് അവന് സോഫയിൽ നിന്നു ചാടി എഴുനേറ്റു...

"പ്രവി... പ്രവി... എന്താ എന്താ നിനക്ക് പറ്റിയെ... എടി "ദ്രുവ് വെപ്രാളം കൊണ്ട് "ഋഷിയെട്ടന്റെ മൊബൈൽ എന്താ എടുക്കാതെ.....എവിടെ എല്ലാരും... എനിക്ക് നിക്ക് പേടിയാവുന്നു... ദ്രുവ്.. കിചേച്ചിക്ക് " അവള് കരഞ്ഞു കൊണ്ട് പറയുന്നത് കേട്ട് ദ്രുവിന് ഭയം വന്ന് "കിച്ചുവോ... കിച്ചുവിന് എന്ത് പറ്റി... അവള് എവിടെ..." "അറീലാ...... എനിക്ക് പേടിയാ... ഇവിടെ ആകെ... എന്തോ... പ്ലീസ് പെട്ടെന്ന് വാ "അവള് കരഞ്ഞു കൊണ്ട് പറയുന്നത് കേട്ട് ദ്രുവിന്റെ നെഞ്ഞോന്നു വിങ്ങി "നീ... നീ എവി.. ടെ... ഉള്ള.. ത് "അവന്റെ വാക്കുകൾ മുറിഞ്ഞു "അറിയില്ല ഇവിടം മൊത്തം കാടാ... പെട്ടെന്ന് വാ " വീണ്ടും ദ്രുവ് എന്തോ പറയാൻ നിന്നതും കാൾ കട്ടായി... അവളെ വീണ്ടും dial ചെയ്‌തെങ്കിലും സ്വിച്ച്ഓഫ് ആണെന്ന് അറിഞ്ഞു "ഋഷി.... ഋഷി.... " ദ്രുവിന്റെ അലറൽ കേട്ടാണ് ഋഷി താഴേക്ക് വന്നത്... കൂടെ സ്നേഹയും അമ്മയും അടുക്കളയിൽ നിന്നെത്തി... "എന്താടാ... എന്തിനാ നീ അലറുന്നെ "ഋഷി പടികൾ ഇറങ്ങി കൊണ്ട് പറഞ്ഞു സ്‌നേഹയെയും അമ്മയെയും കണ്ടു ദ്രുവ് ഒന്നും മിണ്ടാതെ നിന്നു... ഋഷി അവന്റെ മുഖം കണ്ടു എന്താണെന്ന് വീണ്ടും ചോദിച്ചു ഉത്തരത്തിനായി അമ്മയും സ്നേഹയായും നില്കുന്നത് കണ്ടു.. "അത് ഇന്ന് വന്ന മീറ്റിംഗ് ക്യാൻസൽ ആയെന്ന്...

"ദ്രുവ് കള്ളം പറഞ്ഞു "അതിന് "ഋഷി എന്തോ പറയാൻ നിന്നതും ദ്രുവ് അവന്റെ കയ്യില് പിടിച്ചു ഇപ്പൊ വരാം എന്നും പറഞ്ഞു ഇറങ്ങി... ************* കിച്ചു പോയ ഓട്ടോ നിർത്താൻ... പ്രവിയും ഓട്ടോ പുറകെ ഓടിയതാണ്... ഓട്ടോ മുന്നിൽ നിന്നു മായും വരെ അവള് പുറകെ ഓടി... ഓട്ടോ പോയതും അവള് കിതച്ചു കൊണ്ട് നിന്നു... ചുറ്റും നോക്കിയപ്പോൾ അവള്ക്ക് തിരിഞ്ഞു താൻ എവിടെയോ എത്തിയെന്നു... "അയ്യോ ഇതെവിടെയ... ആകെ പെട്ടല്ലോ... "അവള് ഓർത്തു... പെട്ടെന്ന് ബാഗിൽ നിന്നു മൊബൈൽ എടുത്തു കിച്ചുവിനെ വിളിച്ചു.. കാൾ പോകുന്നുണ്ടെലും അത് എടുക്കുന്നില്ല... അവള് നിരാശയോടെ മൊബൈൽ ബാഗിൽ വെച്ചു... അവിടെ ഒരൊറ്റ മനുഷ്യ കുഞ്ഞിനെ പോലും ഇല്ലാത്തത് കണ്ടു പ്രവിയുടെ നെഞ്ചോന്ന് കാളി... അവസാനം ഓട്ടോ പോയ വഴിയേ അവള് നടന്നു... എവിടുന്ന് അറിയാതെ... അരമണിക്കൂർ നടന്നപ്പോൾ ആണ് ആ പോയ ഓട്ടോ മുന്നിൽ നിർത്തിയത് കണ്ടത്... പ്രവി വേഗം അങ്ങോട്ട് ഓടി... ഓട്ടോയിൽ നോക്കി.. അപ്പോഴാണ് തലയിൽ ചോര ഒലിച്ചു കൊണ്ട് പാതി ബോധത്തിൽ ഉള്ള ഓട്ടോ ഡ്രൈവറെ കണ്ടതും പ്രവി ഞെട്ടി പുറകോട്ടു വേച്ചു... "ചേട്ടാ ചേട്ടാ.... എഴുന്നേൽക്ക് "അവള് അയാളെ തട്ടി വിളിച്ചു...

ഒരു ചെറിയ ഞെരക്കം മാത്രം അവള് പേടിയോടെ ചുറ്റും നോക്കി അപ്പോഴാണ് കൃഷ്ണയുടെ മൊബൈൽ താഴെ പൊട്ടി കിടക്കുന്നത് കണ്ടത്... കൂടെ ഓട്ടോയിടെ സൈഡിൽ കിച്ചുവിന്റെ ഷാൾ പകുതി മുറിഞ്ഞ കഷ്ണവും... പ്രവി ആകെ ഭയന്നു... അവള് കരച്ചിലോളം വക്കിലെത്തി... പെട്ടെന്നാണ് ആ ഓട്ടോ കാരൻ കണ്ണു തുറക്കാൻ ശ്രേമിച്ചത്... അത് കണ്ടു അവള് അയാളെ തട്ടി വിളിച്ചു എന്നാൽ അദ്ദേഹം കാട്ടിലേക്ക് ചൂണ്ടുവായിരുന്നു... അവള് ഒന്ന് അവിടം നോക്കിയതിനു ശേഷം അങ്ങോട്ടേക്ക് നടന്നു... അവിടമാകേ ഇരുട്ട് പടരുന്നത് കണ്ടപ്പോൾ പ്രവി തളർന്നു... അവള് ഋഷിയെ വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ആണെന്ന് കണ്ടു... മിഥുനെ വിളിച്ചു എന്നാൽ അവന് എടുത്തില്ല... അജുവേ വിളിച്ചു അവന്റെ മൊബൈൽ പരിധിക്ക് പുറത്താണ് എന്ന് കണ്ടതും അവള് ദ്രുവിലേക്ക് വിളിച്ചു... ************* "വിട്... ഞങ്ങളെ... വിട്... ആരാ... നിങ്ങള്... എന്തിനാ.. ഞങ്ങളെ.... മോളേ... നന്ദു.... വിട്... പ്ലീസ്... നിങ്ങൾക് എന്താ വേണ്ടത്... " "മാമി... പേടിയാകുന്നു.....എനിക്ക് പേടിയാകുന്നു... " "നന്ദു... കരയല്ലേ മോളേ... വിട് എന്നേ... " "ശ്ശ് മിണ്ടരുത്....നിങ്ങള് എത്ര ഒച്ചവെച്ചാലും... ഒരുകാര്യമില്ല... "കിച്ചുവിന്റെ കയ്യില് മുറുക്കി പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.. അവള് കരഞ്ഞു കൊണ്ട് പരമാവധി കുതറാൻ നിന്നെങ്കിലും...

ആൺബലത്തിന് മുന്നിൽ അവള് നിസ്സഹായതയോടെ നടന്നു... അവർ നടത്തം നിർത്തി അവളുടെ കൈകൾ വിട്ടു... കണ്ണിലെ കറുത്ത കെട്ട് അഴിച്ചു കൊടുത്തു... കെട്ട് അഴിച്ചതും കിച്ചു നന്ദുവിനെ അടുത്ത് ഓടി... അവളെ ചേർത്തു പിടിച്ചു... തന്റെ മുന്നിൽ നിൽക്കുന്ന മൂന്ന് തടിമാടന്മാരെ കണ്ടപ്പോൾ നന്ദു കിച്ചുവിനെ മുറുക്കി പിടിച്ചു... ഒരു ഇടിഞ്ഞ കെട്ടിടം.. അവിടേം ഇവിടേം പൊടിയും പായലും... എന്നാൽ അവിടുന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കില്ല എന്ന് അവൾക് ഉറപ്പായി... വീണ്ടും അവള് തന്നെ പിടിച്ചു കൊണ്ടുവന്നവരെ ദയനീയമായി നോക്കി... "ആര നിങ്ങള് നിങ്ങൾക്കെന്താ വേണ്ടേ... എന്തിനാ ഞങ്ങളെ.. "കിച്ചു ദയനീയമായി ചോദിച്ചു... "ആഹാ ആരിത്.. തമ്പ്രാട്ടി കൊച്ചമ്മയോ " കിച്ചു ഒരു ഞെട്ടലോടെ പുറകോട്ടേക്ക് നോക്കി... "ശ്രവണേട്ടൻ... "അവള് ഉച്ചരിച്ചു "ഓഹോ അപ്പൊ അറിയാം... ഞാൻ വിചാരിച്ചു തമ്പ്രാട്ടി നമ്മളെയൊക്കെ മറന്നു പോയെന്ന്... ഹ്മ്മ് ആകെ കൊഴുത്ത് സുന്ദരിയായല്ലോ തമ്പ്രാട്ടിയെ " തന്റെ ശരീരം ഉഴിഞ്ഞു ശ്രാവൺ പറയുന്നത് കെട്ട് അവൾക് അറപ്പ് വന്ന്... അവള് അവനെ ചുവന്ന കണ്ണോടെ നോക്കി "നോക്കി പേടിപ്പിക്കല്ലേ.. തമ്പ്രാട്ടിയെ... ഞൻ അങ്ങ് പേടിച്ചു പോകും "വീണ്ടും പരിഹാസരൂപേണ ശ്രാവൺ പറഞ്ഞു

"ശ്രാവൺ... നിനക്ക് എന്താ വേണ്ടത്... എന്തിനാ നീ ഇങ്ങനെ.....നിന്റെ ഈ തെമ്മാടിത്തരം നിർത്തിക്കോ... നിനക്ക് ഋഷിയെട്ടനെ അറിയാലോ..എനിക്കും ഇവൾക്കും എന്തേലും സംഭവിച്ചെന്ന് അറിഞ്ഞാൽ നിന്നെ ജീവനോടെ കാണില്ല "കിച്ചുവിന്റെ കണ്ണിൽ തീ പാറി "ഓ നീ ആരെയാടി പേടിപ്പിക്കുന്നെ..ശ്രവണേട്ടൻ എന്നാ വിളിച്ചു പഠിച്ച നിനക്ക് ഇപ്പൊ ശ്രാവൺ ആയല്ലേ ഞാൻ....എന്നേ ജീവനോടെ കാണുമോ ഇല്ലയോ എന്നറിയാൻ... ആദ്യം നീ ജീവനോടെ പുറത്ത് പോകുമോ എന്ന് കാണട്ടെ "അരിശം മൂത്ത് ശ്രാവൺ പറഞ്ഞു നിർത്തി അവന് കിച്ചുവിന്റെ മുന്നിൽ വന്ന് കൈകെട്ടി നിന്നു "എന്തിനാ നന്ദു ഇവന്റെ ചതിക്കുഴിയിൽ നീ വീണത് "കിച്ചു നന്ദുവേ നോക്കി പറഞ്ഞു "ഇയാളല്ലാ... ഇയാളല്ല മാമി... ഇതാരോ ആണ് "നന്ദു പേടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി നന്ദു പറഞ്ഞു കഴിഞ്ഞതും... കിച്ചു ഞെട്ടലോടെ ശ്രാവണിനെ നോക്കി അവന്റെ മുഖത്ത് നിറഞ്ഞ ഗൂഢമായ ചിരി അവളെ ഭയപ്പെടുത്തി... ശ്രാവൺ അല്ലെങ്കിൽ പിന്നെ ആര്... കിച്ചു നെഞ്ചിടിപ്പോടെ ഓർത്തു... പെട്ടെന്നാണ് അവളുടെ മനസ്സിൽ ആ മുഖം തെളിഞ്ഞത്.... "റാം " അവളുടെ വായിൽ നിന്നു ആ പേരു വന്നതും വാതിൽ തുറന്നു കൊണ്ട് ഗൂഢമായി മന്ദഹസിച്ചു കൊണ്ട് നടന്നു വരുന്ന റാമിനെ കണ്ടു കിച്ചുവിന്റെ കണ്ണുകൾ തീ ജ്വലിച്ചു...

എന്നാൽ റാമിനെ കണ്ടപ്പോൾ നന്ദുവിന്റെ പിടി കിച്ചുവിൽ മുറുകി... അവള് അത്രയും അവനെ പേടിച്ചിരുന്നു.... ************* "അആഹ്ഹ് "കാറിന്റെ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു ഋഷി... "എന്റെ പെണ്ണിനെ തൊട്ട അവനെ വെറുതെ വിടരുത്... അവള് എന്തേലും സംഭവിച്ചാൽ.. ഒരുത്തനേം വിടില്ല ഞാൻ "ദേഷ്യം കൊണ്ട് വിറപൂണ്ട് ഋഷി പുലമ്പി കൊണ്ടിരുന്നു... ദ്രുവിന്റെ മുഖവും വലിഞ്ഞു മുറുകി.. എന്നാൽ അവന് പ്രവിയെയും കിച്ചുവെയും മാറി മാറി വിളിച്ചു നോക്കി... "ഋഷി..."ഋഷിയുടെ ഭാവം കണ്ടു ദ്രുവ് വിളിച്ചു "കിട്ടിയോ അവള് എവിടെയാണ് അറിഞ്ഞോ പറ... "ഋഷി ഭ്രാന്തനെ പോലെ ചോദിക്കുന്നത് കണ്ടു ദ്രുവ് ഒന്ന് ഞെട്ടി... അവന് ഇല്ലെന്ന് തലയാട്ടിയതും ദേഷ്യം കേറി സ്റ്റിയറിങ്ങിൽ തല കൊണ്ടിടിച്ചു... "നീ ദേഷ്യം കാണിക്കല്ലേ... ഇങ്ങനെ പോയാൽ ഒരു കാര്യവും ഇല്ലാ... പോലീസ് സ്റ്റേഷനിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... " "എന്ത്‌ കാര്യം ദ്രുവ്..... " "പ്രവി ആകെ കാട് ആണ് എന്നാ പറഞ്ഞത്... ടവർ ലൊക്കേഷൻ വെച്ചു നോക്കിയപ്പോൾ അവള് മാണിയൂർ കാട്ടിലാണ്... "ദ്രുവ് "വാട്ട്‌... അവിടെയോ... കിച്ചുവെന്തിനാ അങ്ങോട്ട്... പ്രവിയും "ഋഷി "അറിയില്ലാ... നീ അങ്ങോട്ട് വിട്... എനിക്കുറപ്പുണ്ട്... കിച്ചുവിനു ഒന്നും സംഭവിക്കില്ല... "ദ്രുവിന്റെ കൈകൾ മുറുകി... *************

"ഹോ ഒരു മൊബൈലിനു വേണ്ടി എന്തൊക്കെ കോപ്രായം ആയിരുന്നു... ഇപ്പൊ മൊബൈൽ കിട്ടിയപ്പോ സമാധനം ആയല്ലോ " "ഈ " "ഇലിക്കല്ലാ എന്റെ മൊബൈൽ ഇങ് താ " "അവിടെ നിക്ക്... മൊബൈൽ ഞാൻ സൈലന്റ് ആക്കി ബാഗിൽ ഇട്ടിട്ടുണ്ട്... കുറച്ചു കഴിഞ്ഞു തരാം... " "നീയാരാടി... എന്നേ ഭരിക്കാൻ നോക്കുന്നോ " "ഹും "അച്ചു മുഖം കോട്ടി... മാളിലുള്ള ഒരു സ്റ്റീൽ ബെഞ്ചിൽ ഇരിക്കുകയാണ് അജുവും അച്ചുവും... "wow "അജു "ആവറേജ്.... "അച്ചു "സൂപ്പർബ് "അച്ചു "ഓഹ് എന്റെ അത്ര ഇല്ലാ "അജു "എന്ത് "അച്ചു "ലുക്ക്‌ "അജു ഇളിച്ചു കൊണ്ട് പറഞ്ഞു "പിന്നെ ഒരു ഓഞ്ഞ ലൂക്കൻ വന്നേക്കുന്നു... "അച്ചു "ദേ നോക്കിയേ.. ആ ബ്ലൂ ഷർട്ട്‌ കൊള്ളാല്ലേ "അച്ചു നടന്നു വരുന്ന ഒരുത്തനെ നോക്കി പറഞ്ഞു.. "ഏയ് അവനെ കൊള്ളില്ല... പക്ഷെ അവന്റെ കൂടെ വരുന്ന പച്ചക്കിളി കൊള്ളാം നല്ല കമ്മലും ... "അജു അത് കെട്ട് അച്ചു അവനെ നോക്കി കണ്ണുരുട്ടി... പെട്ടെന്ന് അച്ചു ചെവി പൊത്തി പിടിച്ചു... "പറ ഞാനെന്ത് കമ്മലാ ഇട്ടത് "അച്ചു "നീ.... ജിമിക്കി.. അല്ലാ stead ആണൊ "അജു തപ്പിത്തടയുന്നത് കെട്ട് അച്ചു അവനെ നോക്കി കണ്ണുരുട്ടി.. "ബ ബ ബ.. അല്ല ഞാൻ ഇന്ന് കമ്മൽ ഇട്ടിട്ടില്ല " അച്ചു ദേഷ്യത്തോടെ കാതിൽ നിന്നു കയ്യെടുത്തു... അജു അവള് പറഞ്ഞത് കെട്ട് ചമ്മി... പതിയെ അവളുടെ മുടിയിടയിൽ കയ്യിട്ട് കാതിൽ തൊട്ടു... അവന്റെ സ്പര്ശനം അരിഞ്ഞതും അവള് ഒന്ന് പിടഞ്ഞു... "നീ എന്താ കമ്മൽ ഇടാഞ്ഞെ "അജു പതിയെ ചോദിച്ചു "മ്മ്ഹ്.. ഇടാൻ തോന്നിയില്ല...

"ചുണ്ടുകൾ വിറച്ചു കൊണ്ട് അച്ചു പറഞ്ഞു... അജുവിന്റെ മുഖം അവളുടെ അടുത്തേക്ക് നീങ്ങി... അച്ചു ഒന്ന് അനങ്ങാൻ പോലും പറ്റാതെ തറഞ്ഞു ഇരുന്നു... അവളുടെ സിരകളിൽ കോരിത്തരിപ്പ് തോന്നി... അവന്റെ നിശ്വാസം അവളുടെ കവിളിൽ പതിഞ്ഞു... അച്ചു കണ്ണുകൾ ഇറുക്കിയടച്ചു "ആ പച്ചക്കിളി ഇട്ട പോലത്തെ മഞ്ഞ കല്ലുള്ള കമ്മൽ വാങ്ങിച്ചു തരാട്ടോ " അജു പറഞ്ഞു നിർത്തിയതും അവള് പെടുന്നനെ കണ്ണു തുറന്നു അവനെ നോക്കി കണ്ണുരുട്ടി... പറഞ്ഞത് അബ്ദമായോ എന്നാ രീതിയിൽ അജു അവളെ നോക്കി... അച്ചു ബെഞ്ചിൽ നിന്നു എണീറ്റു അവനെ കൂട്ടാതെ ചവിട്ടി തുള്ളി നടന്നു... "എടി.. അത് വേണ്ടെങ്കിൽ വേണ്ടാ... നേരത്തെ കണ്ട... വെള്ള സാരിയും കറുത്ത ബ്ലൗസും ഇട്ട ചേച്ചീടെ കമ്മൽ പോലത്തെ വാങ്ങിച്ചു തരാം.. "അജു അച്ചുവിന്റെ പുറകെ പറഞ്ഞു നടന്നു... ************* "താടാ... അവിടെയൊരു പെണ്ണ് " "ഏതാടാ അവള്... " "അറീല കരയുവാണ് കേട്ടില്ലേ... പാവം പെട്ടു പോയതാ തോന്നുന്നു അളിയാ " "ഒന്ന് സഹായിച്ചാലോ അളിയാ... കാട്ടിൽ ഒറ്റക്ക് അവള് "സന്ത്യ നേരം കാട്ടിന്റെ മറവിൽ കള്ള് കുടിക്കാൻ വന്നവർ ആയിരുന്നു.. പ്രവിയെ കണ്ടു ഒരുത്തൻ അവളുടെ അടുത്ത് ചെന്നു അവന്റെ ചുണ്ടിൽ വശ്യമായ ചിരിയുണ്ടായിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story