കൃഷ്ണ: ഭാഗം 53

krishna

എഴുത്തുകാരി: Crazy Girl

"റാം നീയോ... നീയാണോ ഇവളെ "കിച്ചു "അതേലോ ഞാൻ ആണ് ഈ സുന്ദരി കൊച്ചിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ നന്ദന " റാം നന്ദുവിനെ നോക്കി പറഞ്ഞതും അവൾ കിച്ചുവിനെ മറഞ്ഞു നിന്നു അവളെ മുറുകി പിടിച്ചു... നന്ദുവിന്റെ ഭയം കണ്ടു കിച്ചു ഒരു കയ്യ് കൊണ്ട് അവളെ പിടിച്ചു... "ഹാ പേടിക്കേണ്ട മോളേ ഈ ചേട്ടൻ നിന്നെ ഒന്നും ചെയ്യില്ല... ചേട്ടനു ദേ ഈ നിൽക്കുന്ന നിന്റെ മാമിയെ മതി " റാം പ്രതേക താളത്തിൽ കിച്ചുവിനെ നോക്കി പറഞ്ഞതും നന്ദു ഒന്നുമറിയാതെ ഭയന്നു നിന്നു... "ച്ചി നിർത്തെടാ... നന്ദു പറഞ്ഞപ്പോൾ ആ വൃത്തികെട്ട ഞരമ്പ് രോകി നീയാണെന്ന് ഞാൻ അറിഞ്ഞില്ല... എന്നാലും എങ്ങനാ തോന്നുന്നു നിനക്ക് നിന്റെ അനിയത്തീടെ പ്രായം ഉള്ള ഒരു കൊച്ചിനെ. . ചെ "ദേഷ്യം നിറഞ്ഞു കിച്ചു പറഞ്ഞു "അനിയത്തിയെ പോലെ അല്ലെ... അല്ലാതെ അനിയത്തി അല്ലല്ലോ.." റാം പ്രതേക താളത്തിൽ പറഞ്ഞു "ഒന്നോർത്തോ റാം ഇവള് ഋഷിടെ മോളേ പോലെയാണ്... ഇവൾക്കും എനിക്കും എന്തേലും സംഭവിച്ചാൽ പിന്ന നീ ജീവനോടെ പോകില്ലാ " കൈ ചൂണ്ടി കൊണ്ട് കിച്ചു പറയുന്നത് റാമിന്റെ മുഖം വലിഞ്ഞു മുറുകി... അവന് കൃഷ്ണയെ പിടിച്ചു വലിച്ചു.... നന്ദു കിച്ചുവിന്റെ പുറകെ നീങ്ങിയെങ്കിലും ശ്രാവൺ നന്ദുവിനെ പുറകിലൂടെ വട്ടം പിടിച്ചു... കിച്ചു റാമിന്റെ കൈക്കുള്ളിൽ ഇരുന്നു മുറുകി...

കൂടെ നന്ദുവിന്റെ കരച്ചിലും... "റാം വിട് എന്നേ... ശ്രാവൺ നന്ദുവിനെ വിടാൻ.. വിടാനാ പറഞ്ഞെ... അവള്ക്ക് എന്തേലും പറ്റിയാൽ... ഋഷിയെട്ടൻ കൊല്ലും നിങ്ങളെ... "റാമിന്റെ പിടിയിൽ പെട്ടിട്ടും അവള് ദേഷ്യത്തോടെ പറഞ്ഞു... "ഋഷി ഋഷി ഋഷി... അവന് ആരാടി... അവനെക്കാൾ മുന്നേ ഞാനാ നിന്നെ സ്നേഹിച്ചേ... നീ എന്റെ പെണ്ണായിരുന്നു... അല്ലാതെ ഋഷിയുടെ അല്ലാ... "അവളിൽ പിടി മുറുക്കി റാം പൊട്ടിത്തെറിച്ചു... "ത്ഫൂ... സ്നേഹമോ... ഏതോ ഒരുത്തനോടുള്ള പകയ്ക്കു വേണ്ടി എന്നേ കരുവാക്കി... അല്ലാതെ നിനക്ക് സ്നേഹം എന്നാ വാക്കിന്റെ അർത്ഥം അറിയുമോ... അന്ന് നീയും അവളും കൂടി എന്നേ ചവിട്ടിയോളം താഴ്ത്തിയത് ഓർമ ഉണ്ടോ... "കിച്ചു അവന്റെ കണ്ണുകളിൽ തറച്ചു നോക്കി കൊണ്ട് പറഞ്ഞു "അറിയാം എല്ലാം എന്റെ തെറ്റായിരുന്നു... എന്നേ അവള് ഇട്ടിട്ടു പോയി... എനി എനിക്ക് ആരും ഇല്ലാ... പക്ഷെ എനിക്ക് നിന്നോടാണ് ഇപ്പൊ പ്രണയം... നീയില്ലാതെ ഞാനില്ല കൃഷ്ണ നിന്നെ വേണം എനിക്ക് "തന്റെ കൈകളിലെ പിടി വിട്ടു മുഖം കൈകളിലാക്കി റാം പറഞ്ഞു... അവനെ ആഞ്ഞു തള്ളി ഞാൻ പുറകോട്ടു നീങ്ങി "ച്ചി നിർത്ത് റാം...

നീ വിചാരിക്കും പോലെ നിന്റെ പാഴ് വാക്കുകളിൽ വീഴുന്ന പഴേ കൃഷ്ണ അല്ല ഞാൻ... ഇന്നെനിക് എന്നേ സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഭർത്താവ് ഉണ്ട്... ഞാൻ ഇന്നൊരു ഭാര്യ ആണ് ആ എന്നേ നീ മോഹിക്കുന്നതെ തെറ്റ്.. " "ഹ്മ്മ്.. ആ താലി ഉള്ളത് കൊണ്ട് മാത്രമാണ് കിച്ചു നീ ഋഷിയുടെ പെണ്ണ് ആകുന്നത്.. എനിക്കറിയാം ഇപ്പോഴും അവന് നിന്റെ ഈ ശരീരത്തിൽ തൊട്ടിട്ടില്ല എന്ന്... കല്യാണം കഴിഞ്ഞിട്ടും നിങ്ങള് തമ്മിൽ ശാരീരിക ബന്ധം നടന്നില്ല എന്നത് എനിക്കറിയാം കിച്ചു. അത് എന്ത് കൊണ്ടാണെന്നു അറിയുമോ നിനക്ക് കരണം നീയും നിന്റെ ശരീരവും എനിക്ക് സ്വന്തമായത് കൊണ്ടാണ്... അത് കൊണ്ട് മാത്രമാണ് ഇപ്പോഴും നിങ്ങള് ഇങ്ങനെ കഴിയുന്നെ " റാമിന്റെ കണ്ണുകളിലെ തിളക്കവും അവന് പറയുന്നതും കേട്ട് കിച്ചു അമ്പരന്നു അവന് എങ്ങനാ അറിയാം ഞാനും ഋഷിയെട്ടനും തമ്മിൽ ഒന്നും... "കിച്ചു എന്റെ കൂടെ വന്നാൽ മാത്രം മതി... നിന്നെ ഞാൻ " "നിർത്തി റാം... നീ കാണിക്കുന്നതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടല്ല.. നീ കഷ്ടപ്പെട്ട് കീഴ്പെടുത്തിയാലും എന്റെ ഈ ശരീരം മാത്രമേ നിനക്ക് സ്വന്തമാകൂ എന്റെ മനസ്സ് അതെന്നും റിഷിയേട്ടന് മാത്രമായിരിക്കും " കിച്ചു പറയുന്നത് കേട്ടതും റാം അവളിൽ പാഞ്ഞടുത്തു കവിളിൽ ആഞ്ഞു തല്ലി...

പെട്ടെന്നുള്ള അവന്റെ അടിയിൽ കിച്ചു തെറിച്ചു നിലംപതിച്ചു.... "നിന്റെ ഋഷി അവന് എനി നിന്നെ കൊണ്ട് പോകില്ല ഈ എനിക്കുള്ള നീ... ഓർത്തോ... ശ്രാവൺ... നീയും ഇവരും ഇതിനു പുറത്ത് നിക്കണം..ഒരുത്തനും ഇതിൽ കടക്കാനോ ഒരുത്തിയും ഇവിടുന്ന് ഇറങ്ങാനോ വിടരുത് " കണ്ണിൽ തീ പാറുന്ന നോട്ടവുമായി റാം പുറത്തേക്കിറങ്ങി.. ശ്രാവണും കൂട്ടാളികളും ഞങ്ങളെ ഒരു ഇടുങ്ങിയ മുറിയിൽ തള്ളിയിട്ടു ഡോർ അടച്ച്... പേടിച്ചരണ്ട നന്ദു എന്റെ അടുത്ത് വന്നിരുന്നു ഇറുക്കി പിടിച്ചു... പൊടിയും പായലും നിറഞ്ഞ ആ കെട്ടിടം അത്രമേൽ ഭയാനകമായിരുന്നു... ************ "ദാ അവിടെ ഒരു ഓട്ടോ "കാറിൽ നിന്നു മുന്നിലേക്ക് ചൂണ്ടി ദ്രുവ് പറഞ്ഞു അപ്പോഴാണ് ഋഷിയും അത് കണ്ടത്.. ഇത്രയും നേരം ഇവിടെയൊന്നും ഒരു മനുഷ്യകുഞ്ഞിനെ പോലും കണ്ടില്ലാ... പെട്ടെന്ന് ഋഷി കാറിൽ നിന്നു ചാടി ഇറങ്ങി അങ്ങോട്ടേക്ക് ഓടി... പിന്നാലെ ദ്രുവും... ഓട്ടോയിനുള്ളിൽ ബോധമില്ലാതെ കിടക്കുന്ന ഡ്രൈവറെ കണ്ടതും ഋഷി അയാളെ തട്ടി ഉണർത്താൻ നോക്കി... ചെറിയ ഞെരക്കം മാത്രം അയാളിൽ കണ്ടു കാറിൽ നിന്നും വെള്ളമെടുത്തു അയാളുടെ മുഖത്തേക്ക് കുടഞ്ഞു അപ്പോഴേക്കും ദ്രുവ് aid ബോക്സുംആയി വന്നിരുന്നു... അയാളിൽ പതിയെ ബോധം വന്നു...

തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ടതും പ്രയാസപ്പെട്ട് അയാൾ ഇരുന്നു... "ചേട്ടാ എന്താ സംഭവിച്ചേ... ആര ചേട്ടനെ "ഋഷി വെപ്രാളത്തോടു കൂഡി ചോദിച്ചു... "അറിയില്ലാ... ആരൊക്കെയോ ഓട്ടോ തടഞ്ഞു നിർത്തിയതും... വണ്ടിയിലുണ്ടായ.. രണ്ട് പെൺകുട്ടികളെയും വലിച്ചിറക്കിയതായിരുന്നു... ചോദിക്കാൻ ചെന്നപ്പോൾ എന്തോ ഒന്ന് തലക്കടിച്ചു... ആഹ് "അയാൾ വേദന കൊണ്ട് പറഞ്ഞു നിർത്തി... അതും കൂടെ കേട്ടപ്പോൾ ഋഷി ആകെ വയലെന്റ് ആയി... അവന് മുഷ്ടി ചുരുട്ടി ഓട്ടോയിൽ ആഞ്ഞടിച്ചു... അത് കണ്ടു ദ്രുവ് അവന്റെ തോളിൽ അമർത്തി പിടിച്ചു... കാര്യം അറിഞ്ഞു അജുവും അച്ചുവിനെ വീട്ടിലാക്കി പോലീസ് നേം കൊണ്ട് സ്ഥലത്തെത്തി.. സമയം 7 മണി... കാട് മൊത്തം അരിച്ചു പൊറുക്കാൻ തുടങ്ങിയിട്ടും ആർക്കും ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലാ... നന്ദുവും കിച്ചുവും പ്രവിയും മിസ്സ്‌ ആണെന്ന് വീടുകാരും അറിഞ്ഞു... അച്ഛനെയും അങ്കിളിനെയും ഏട്ടനേയും സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയച്ചു... ഋഷി ഭ്രാന്തനെ പോലെ അവിടമാകെ നോക്കി നടന്നു ദ്രുവും അജുവും... പക്ഷെ നിരാശയായിരുന്നു ഫലം ഒരു തുമ്പ് പോലും അവർ കണ്ടെത്താൻ ആയില്ലാ... നേരമാകെ ഇരുട്ടി... അപ്പോഴാണ് അങ്ങ് ദൂരെ വെളിച്ചം കണ്ടത്... ഋഷി ആ വെളിച്ചവും നോക്കി മുന്നോട്ടേക്ക് നടന്നു...

ഋഷി പോകുന്നത് കണ്ടു കൂടെ ദ്രുവും അജുവും പുറകെ ചെന്നു... ************ "ആ മമ്മി അവളെ എനിക്ക് കിട്ടി മമ്മി.. അവളേം കൊണ്ട് ഞാൻ വരും... വിളക്കും കൊണ്ട് കാത്ത് നിന്നോ " ..................... "അതിനെ കുറിച് പേടിക്കണ്ടാ മമ്മി...ഋഷിയെയും രജിയും ഒന്നിപ്പിച്ചിട്ടേ ഞാനും കിച്ചുവും അങ്ങോട്ട്‌ വരൂ... " ................... "മമ്മി കിച്ചു എന്റട്ത് ഉള്ളടത്തോളം ഞാൻ എന്ത് പറഞ്ഞാലും ഋഷി അനുസരിക്കും... മമ്മി പേടിക്കണ്ടാ... രജി അവള് ഋഷിയുടെ ഭാര്യ ആയിരിക്കും അത് കാണാൻ മമ്മി നാട്ടിലേക്ക് വരണം.... അതിനുള്ള ഏർപ്പാട് ഞാൻ ചെയ്യുന്നുണ്ട് " അതും പറഞ്ഞു റാം കാൾ കട്ടാക്കി... ഡോർ തുറക്കുന്നത് പോലെ കേട്ടാണ് കിച്ചുവും നന്ദുവും ഞെട്ടിയത്... അവർ ഒന്നുടെ ചുമരിൽ തട്ടിയിരുന്നു... നേരത്തെ തങ്ങളെ പിടിച്ചു കൊണ്ടുവന്ന ഒരുത്തൻ ആയിരുന്നു അത്... അയാളുടെ നോട്ടം കണ്ടു മുഖം തിരിച്ചു പെട്ടെന്ന് ഞങ്ങളിലേക്ക് ഫുഡ്‌ എറിഞ്ഞു കൊണ്ട് അയാള് പോയി... പ്രവി നന്ദുവേ മുടിയിൽ തഴുകി.. "കിച്ചേച്ചി ഞാൻ കരണം.. അല്ലെ... അമ്മ അന്നോഷിക്കുന്നുണ്ടാവും അമ്മ അറിഞ്ഞ വഴക്ക് പറയും... ഞാൻ കരണം കിചേച്ചിയും "അവള് വിതുമ്പി..

"നീയല്ല മോളേ നീ കരണം അല്ലാ.. ഞാൻ കരണം നീയാണ്...."എവിടെയോ നോക്കി കിച്ചു പറഞ്ഞു... ഒന്നും മനസ്സിലാകാതെ നന്ദു അവളെ ഉറ്റുനോക്കി... പെട്ടെന്നാണ് ഡോറുകൾ തുറന്ന് ശ്രാവൺ വന്നത്... നിലത്ത് കൊണ്ട്‌ വെച്ചത് പോലെ ഉള്ള ഭക്ഷണം നോക്കി അവന് ഒന്ന് മന്ദഹസിച്ചു... പതിയെ അതിൽ ഒന്നെടുത്തു ഞങ്ങളിലേക്ക് നടന്നു.. കിച്ചുവും നന്ദുവും ഞെട്ടലോടെ എഴുനേറ്റ് മൂലയിൽ തട്ടി നിന്നു... അവന്റെ സാന്നിധ്യം അവളിൽ അറപ്പ് ഉണ്ടാക്കി... "എന്നാലും ആ റാം എന്തടിയാ അടിച്ചേ..കവിളാകെ ചുവന്നു തുടുത്തല്ലോ... റോസാപൂ പോലത്തെ ചുണ്ടും മുറിഞ്ഞു.. വേദനിക്കുന്നുണ്ടോ തമ്പ്രാട്ടി "അതും പറഞ്ഞു അവന്റെ കൈകൾ ചുണ്ടിൽ തൊടാൻ നിന്നതും കിച്ചു അവന്റെ കൈകൾ തട്ടി മാറ്റി... തുറിച്ചു നോക്കി... "എന്നിട്ടും നിനക്ക് അഹങ്കാരമൊടി "എന്നും പറഞ്ഞു കിച്ചുവിന്റെ കവിളിൽ പിടിച്ചുഞെരിച്ചു.. നന്ദു അവനെ കൈകൾ മാറ്റാൻ നിന്നെങ്കിലും ശ്രാവൺ അവളെ പിടിച്ചു തള്ളി... കിച്ചുവിലേക്ക് ചേർന്ന് നിൽക്കാൻ തുനിഞ്ഞതും അവന്റെ മൊബൈൽ അടിഞ്ഞതും ഒരുമിച്ചായിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story