കൃഷ്ണ: ഭാഗം 55

krishna

എഴുത്തുകാരി: Crazy Girl

"ശീ ഈസ്‌ ആൾറൈറ്... തലയടിച്ചു വീണത് കൊണ്ട് ബോധം പോയതാ... നോതിംഗ് സീരിയസ്... എനി ഏതായാലും മോർണിംഗ് ഡിസ്ചാർജ് വാങ്ങി പോകാം " "താങ്ക് യൂ.. " ഋഷി ഡോക്ടറിനോട് സംസാരിച്ചു നേരെ നന്ദുവിന്റെ മുറിയിലേക്ക് ചെന്നു... ഡോറിനടുത് എത്തിയതും കണ്ണും കണ്ണും നോക്കി നിൽക്കുന്ന അജുവിനെയും അച്ചുവിനെയും കണ്ടു ഋഷി ഒന്ന് ചുമച്ചു... പെട്ടെന്ന് ഞെട്ടിക്കൊണ്ടു അച്ചു എണീറ്റു ബാത്റൂമിലേക്ക് കയറി അജു അവിടെ ചെയറിൽ നിന്നു പരുങ്ങി... ശേഷം ഋഷിയെ നോക്കി ഇളിച്ചു.. "ഹ്മ്മ്മ്.. ഞാൻ ഒന്നും കണ്ടില്ലാ..പിന്നെ ഞാൻ അടുത്ത മുറിയിൽ ഉണ്ടാകും " പ്രതേക താളത്തിൽ ഋഷി അതും പറഞ്ഞു കിച്ചുവിനേ കിടത്തിയ മുറിയിലേക്ക് ചെന്നു... ശേഷം മൊബൈൽ എടുത്ത് ദ്രുവിനെ വിളിച്ചു.. കുറച്ചു സമയത്തിന് ശേഷം അവന് കാൾ എടുത്തു... അവളെ കണ്ടു കിട്ടി എന്നറിഞ്ഞു സമാധാനത്തോടെ ഫോൺ വെച്ചു..

കയ്യില് ട്രിപ്പ്‌ ഇട്ടു കണ്ണടച്ച് കിടക്കുന്ന കിച്ചുവിനെ കണ്ടതും അവന്റെ മനസ്സ് ഒന്ന് വിങ്ങി... വേദന കുറയാൻ ഇൻജെക്ഷൻ വെച്ചത് കാരണം അവള് മയക്കത്തിലാണ്... ഋഷി കിച്ചുവിന്റെ അടുത്ത് ചെന്നിരുന്നു... ട്രിപ്പിട്ട കൈ അവന്റെ കയ്യ് മേലേ വെച്ച്... നെറ്റിയിൽ ആർദ്രമായി ചുംബിച്ചു കൊണ്ട് ബെഡിൽ തല വെച്ചു അവളെ നോക്കി നിന്നു... പതിയെ ചെയറിൽ നിന്നു എഴുനേറ്റു കിച്ചുവിന്റെ അടുത്തായി ചെരിഞ്ഞു കിടന്നു വയറിലൂടെ കയ്യിട്ട് ചേർന്ന് കിടന്നു... കണ്ണടച്ച് കിടക്കുന്ന കിച്ചുവിന്റെ മുടികൾ ഒതുക്കി അവളെയും നോക്കി അവന് ഉറക്കത്തിലേക്ക് വഴുതി... *********** "ഡീ ഇങ് പോരെ... അവന് പോയി " ബാത്‌റൂമിൽ കേറിയ അച്ചുവിനെ തട്ടി അജു വിളിച്ചു...

പതിയെ ഡോർ തുറന്ന് തല പുറത്തേകിട്ടു ഋഷി ഇല്ലെന്ന് ഉറപ്പ് വരുത്തി അച്ചു ഇറങ്ങി വന്ന്... "ചെ എന്ത് കരുതി കാണും "അച്ചു നഗം കടിച്ചു പറഞ്ഞു... "ഓഹ് എന്തോന്ന് കരുതാനാ... "അജു പറഞ്ഞതും അച്ചു അവനെ നോക്കി കണ്ണുരുട്ടി അത് കണ്ടു അജുവൊന്നു ഇളിച്ചു കൊണ്ട് ഡോർ അടച്ച് തിരിഞ്ഞു നിന്നപ്പോഴേക്കും അച്ചു ചെയറിൽ വന്നിരുന്നിരുന്നു അവളുടെ പുറകെ അവനും ചെന്നിരുന്നു... അവളുടെ കയ്കളിൽ പിടിച്ചു ആദ്യമൊന്നു എതിർത്തെങ്കിലും പിന്നീട് അവള് അവന്റെ കൈകൾ കോർത്തു നന്ദുവിന്റെ ബെഡിൽ തല വെച്ച് കിടന്നു ... അജുവും അവളെ പോലെ ബെഡിൽ തല വെച്ച് അച്ചുവിനെ നോക്കി കിടന്നു... രണ്ട് പേരുടെ കണ്ണുകളും പരസ്പരം പ്രണയം കയ്മാറി....

************ കാല് വഴുതി വീണത് ദ്രുവിന്റെ മേലേക്ക് ആയിരുന്നു അവനും ബാലൻസ് തെറ്റി വീണു... തന്റെ ദേഹത്തെ ഭാരം തോന്നിയിട്ടാണ് ദ്രുവ് കണ്ണുകൾ തുറന്നത്.. തന്റെ മേലേ അപ്പോഴും കണ്ണുകൾ തുറക്കാതെ കിടക്കുന്ന പ്രവിയെ കണ്ടതും അവന്റെ നെഞ്ച് പടാപടാന്ന് ഇടിക്കാൻ തുടങ്ങി...അവന്റെ ഹൃദയ താളം മനസ്സിലായത് പോലെ പ്രവി കണ്ണുകൾ തുറന്നു... കണ്മഷി എഴുതിയ ഉണ്ടക്കണ്ണുകൾ കണ്ണുകൾ തന്റെ നേരെ നോക്കുന്നത് കണ്ടു ദ്രുവ് അവളിൽ ലയിച്ചിരുന്നു...എന്നാൽ പ്രവിയുടെ കണ്ണുകളും അവന്റെ കാപ്പികണ്ണുകളിൽ ആയിരുന്നു... എത്രനേരം അങ്ങനെ നിന്നെന്നറിയില്ല... ആ നിലാവെളിച്ചത്തും അവന്റെ കണ്ണുകൾ തിളങ്ങുന്നത് പോലെ പ്രവിക്ക് തോന്നി... "മൈ ബേബി ഐ ലവ് മൈ ബേബി ഐ ലവ് യുവർ വോയിസ്‌ ഓഹ് മൈ ബേബി ഐ ലവ് ഓഹ് മൈ ലേഡി ലേഡി.. മൈ ബേബി ഐ ലവ് മൈ ബേബി ഐ ലവ് യുവർ വോയിസ്‌ ഓഹ് മൈ ബേബി ഐ ലവ് ഓഹ് മൈ ലേഡി ലേഡി..." മൊബൈൽ അടിയുന്നത് കേട്ടിട്ടും ദ്രുവിന്റെ കണ്ണുകൾ അവൾക് നീളെ ആയിരുന്നു...

കിടന്നു കൊണ്ട് തന്നെ പോക്കറ്റിൽ നിന് മൊബൈൽ എടുത്തു... "ആഹ് അവളെ കണ്ടു കണ്ടു കിട്ടിയിട്ടുണ്ട് "അവളിൽ നിന്നു കണ്ണെടുക്കാതെ ദ്രുവ് പറഞ്ഞു കാൾ വെച്ചു... "ഏഹ് കണ്ടു കിട്ടാനോ... കണ്ടു കിട്ടാൻ ഞാൻ എന്താ കോഴി കുഞ്ഞാ "കണ്ണുരുട്ടി പ്രവി ദ്രുവിനെ നോക്കി "കോഴി കുഞ്ഞല്ലേടി പിടക്കോഴി ആണ് നീ "അതും പറഞ്ഞു അവളെ പിടിച്ചു ദേഹത്ത് നിന്നു തള്ളി മാറ്റി എഴുനേറ്റു.. ദേഹത്തു പറ്റിപ്പിടിച്ച പൊടിയെല്ലാം തട്ടിമാറ്റുമ്പോളും നിലത്ത് തന്നെ ഇരുന്നു തന്നെ നോക്കി കണ്ണുരുട്ടുന്ന പ്രവിയെ അവന് കണ്ടില്ലെന്നടിച്ചു... "ഡോ കിളവാ എന്നേം കൂട്ടഡോ " പ്രവിയെ നോക്കാതെ മുന്നോട്ട് നടക്കുന്ന ദ്രുവിന്റെ പുറകെ കഷ്ടപെട്ട് എഴുനേറ്റ് അവന്റെ പുറകെ ഓടി അടുത്ത് ചെന്നു നടക്കാൻ തുടങ്ങി.. " എന്നേ കൂട്ടാൻ വന്നിട്ട്.. താനെന്ന എന്നാ കൂട്ടാതെ പോകുന്നെ "നടക്കുന്നോടപ്പം പ്രവി ചോദിച്ചു.. "ആര് പറഞ്ഞു നിന്നെ കൂട്ടാൻ വന്നതാണെന്ന് "

"ഏഹ് എന്നേ കൂട്ടാൻ അല്ലെൽ പിന്നെന്താ തനിക് കാട്ടിൽ കാര്യം " "അത്... അത്.. ആ കിച്ചുവിനേ തട്ടിക്കൊണ്ടു പോയ ആരേലും ഇവിടെ ഉണ്ടോ എന്നറിയാനാ അല്ലാതെ നിന്നെ കൂട്ടാൻ ഒന്നുമല്ല" "ഓഹ് അങ്ങനെ ആണേൽ താനെന്തിനാ... പ്രവി നീ എവിടെയാ പെണ്ണെ എന്ന് പറഞ്ഞത് "നേരത്തെ ദ്രുവ് കാണിച്ച അതെ താളത്തിൽ പ്രവി ദ്രുവിനെ നോക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. ദ്രുവിന് ഉത്തരം കിട്ടാതെ ചമ്മി.. പക്ഷെ ചമ്മൽ പുറത്ത് കാണിക്കാതെ അവളെ നോക്കി കണ്ണുരുട്ടി.. "ദേ മിണ്ടാതെ നിന്നോ.... അല്ലേൽ ഇവിടെ ഇട്ടിട്ടു പോകും... ഇത് വെല്ല്യ ചോറാ ആണലോ "എന്നും പറഞ്ഞു ദ്രുവ് നടത്തത്തിന്റെ സ്പീഡ് കൂട്ടി.. പക്ഷെ പ്രവി എത്ര ഓടിട്ടും അവന്റെ അടുത്ത് എത്താൻ പറ്റുന്നില്ല... പെട്ടെന്ന് അവള് കിതച്ചു കൊണ്ട് മുട്ടിൽ കയ്യ് വെച്ച് നിന്നു.. പ്രവിയുടെ അനക്കം ഒന്നും കാണാഞ്ഞിട്ട് ദ്രുവ് തിരിഞ്ഞു നോക്കി...

മുട്ടി കയ്യ് വെച്ച് അവനെ നോക്കി നിൽക്കുന്ന അവളെ കണ്ടു അവന് പുരികം പൊക്കി... "എനിക്ക് വയ്യ എനി നടക്കാൻ... ഉച്ചയ്ക്ക് കഴിച്ചതാ... എനിക്ക് വിശക്കുന്നു "എന്നും പറഞ്ഞു അവിടെ ഒറ്റയിരുത്തം... ഇതിൽ മണ്ണൊന്നും പ്രശ്നമില്ലേ.. എവിടെ വേണേലും കേറി ഇരുന്നോളും... ദ്രുവ് മനസ്സിൽ ഓർത്തുകൊണ്ട് അവളുടെ അടുത്ത് ചെന്ന് നിന്നു... "വാ എണീക്ക് "ദ്രുവ് കയ്യ് നീട്ടി "എന്നേ കൊണ്ട് പറ്റില്ലാ.. നോക്ക്യേ ഞാൻ ആകെ ക്ഷീണിച്ചില്ലേ "മുഖത്ത് ക്ഷീണം കാണിക്കാൻ എക്സ്സ്പ്രെഷൻ വിതറിയിടുന്ന അവളെ കണ്ടു ദ്രുവ് നോക്കി... "നീ എണീക്കുന്നുണ്ടോ.. എത്ര നേരം എന്ന് വെച്ചാ ഇവിടെ ഇരിക്ക... വല്ല കാട്ടാനയും വരും "ദ്രുവ് വീണ്ടും കയ്യ് നീട്ടികൊണ്ട് പറഞ്ഞു... "കൊന്നാലും ഞാൻ എനിക്കില്ല.. എനിക്ക് വിശക്കുന്നു "മാറിൽ കയ്യ് കെട്ടി ചുണ്ട് കോട്ടി കോട്ടി കൊണ്ട് പ്രവി മുഖം തിരിച്ചു... "എന്നാൽ ഇവിടെ ഇരിക്ക്... വല്ല ജന്തുക്കളും വരുമ്പോ പഠിച്ചോളും " അതും പറഞ്ഞു ദ്രുവ് അവളെ നോക്കാതെ നടന്നു... കുറച്ചു മുന്നോട്ട് എത്തിയതും അവന് തിരിഞ്ഞു നോക്കി

എന്നാൽ ആ ഇരുത്തത്തിനു ലേശം മാറ്റം ഉണ്ടെന്ന് അല്ലാതെ അവള് എണീക്കില്ലെന്ന് അവനു ഉറപ്പായി "ഇവളെ കൊണ്ട് "പല്ലു കടിച്ചു... അവന് പാഞ്ഞു നടന്നു അവളെ എടുത്തു പൊക്കിയെടുത്തു... പെട്ടെന്നുള്ള പ്രവർത്തിയിൽ പ്രവി ഒന്ന് ഞെട്ടി... അവനെ നോക്കി...എന്നാൽ തന്നെ നോക്കാതെ മുന്നോട്ട് നടക്കുന്ന ദ്രുവിനെ കണ്ടു അവള് ചിരിച്ചു... എനി നടക്കണ്ടല്ലോ എന്നോർത്ത് അവള് ആശ്വാസത്തോടു കൂടെ ദ്രുവിന്റെ കഴുത്തിലേക്കൂടി കയ്യിട്ടു സുഗമായി നെഞ്ചിൽ കിടന്നു.. "എന്ത് സുഖം "പ്രവി പിറുപിറുത്തത് ലേശം ഒച്ചയിൽ ആയി പോയി.. പെട്ടെന്നു സഡൻ ബ്രേക്ക്‌ ഇട്ട പോലെ ദ്രുവ് നിന്നു അവളെ നോക്കി കണ്ണുരുട്ടി... അതിനു അവള് ഒന്ന് ഇളിച്ചു കാണിച്ചു.. "ഋഷിടെ പെങ്ങൾ ആയി പോയി അല്ലെൽ ആ കൊക്കയിൽ എറിഞ്ഞേനെ " ദൂരെയുള്ള കൊക്കയിൽ ചൂണ്ടി പറഞ്ഞതും അവള് അടങ്ങി ഇരുന്നു.. മുന്നിൽ നിറയെ കാടും ഇരുട്ടും ആയി ദ്രുവിന് എനി എങ്ങോട്ട് നടക്കണം എന്ന് തിരിയാതെ ആയി... "എനി റോഡിലേക്ക് പോകണമെങ്കിൽ നേരം വെളുക്കണം... ഇവിടെ ഒന്നും തിരിയുന്നില്ല "ദ്രുവ് അത് പറഞ്ഞു പ്രവിയെ നോക്കി..

ഞാൻ ആരോടാ പറയുന്നേ... ഇത്രയും ആയിട്ടും പോത്ത് പോലെ ഉറങ്ങുന്ന നോക്ക്.. ഇതിനു ഒരുപേടിയും ഇല്ലേ ശിവനെ.. ആകാശത്തു നോക്കി ദ്രുവ് പിറുപിറുത്തു... ശേഷം മുന്നോട്ട് നടന്നു... കൊറേ കഴിഞ്ഞപ്പോൾ കണ്ടു മുന്നിൽ ആയി പെട്ടിപോലെ ഉള്ള ഒരു ചെറിയ കുടിൽ.. ദ്രുവ് ആശ്വാസത്തോടെ പ്രവിയെ ഒന്നുടെ ചേർത്ത് കിടത്തി മുന്നോട്ടു നടന്നു... ഇരുട്ടായതു കൊണ്ട് തന്നെ മുന്നിലുള്ളത് ഒന്നും തെളിഞ്ഞില്ല... "ഡീ എണീക്ക്... ഡീ... പുല്ലേ ഉറങ്ങാതെ എണീക്കാതെ "ദ്രുവ് അവളെ കുലുക്കി വിളിച്ചു "ഏ..എത്തിയോ "ഉറക്ക പിച്ചോടെ കണ്ണുകൾ തുറന്നു ചുറ്റും നോക്കി കൊണ്ട് അവള് ചോദിച്ചു... "ഓഹ് നല്ല സുഗമുണ്ടല്ലേ കിടന്നു ഉറങ്ങാൻ... എനിയും തമ്പുരാട്ടിക്ക് ഇറങ്ങാൻ ആയില്ലേ "അവന്റെ കഴുത്തിൽ തന്നെ പിടിച്ചു ചുറ്റും നോക്കുന്ന പ്രവിയെ നോക്കി പറയുന്നത് കേട്ട്.. അവള് ഒന്ന് ഇളിച്ചു കൊണ്ട് നിലത്തേക്ക് നിന്നു... ദ്രുവ് നടുവിൽ കയ്യ് വെച്ചു നിവർന്നു നിന്നു..

ശേഷം മുന്നോട്ട് നടന്നു... തന്റെ പുറകെ വരാത്ത പ്രവി ചുറ്റും നോക്കി നില്കുന്നത് കണ്ടതും.. അവന് പല്ലുകടിച്ചു അവള്ടെ അടുത്ത് ചെന്നു കയ്യില് പിടിച്ചു മുന്നോട്ടേക്ക് നടന്നു... കുടിലിനടുത് ആരുമില്ലെന്ന് കണ്ടതും ദ്രുവ് ഡോർ തള്ളി തുറന്നു... അതിനകത്തു മൊബൈൽ ടോർച് ഓൺ ആക്കി ചുറ്റും ഒന്ന് നോക്കി... അവിടെ കുറച്ചു മരകഷങ്ങ്ൾ മാത്രം കണ്ടു... ദ്രുവ് തന്റെ മൊബൈൽ പ്രവിക് നേരെ നീട്ടി... അവള് എന്തിനെന്ന ഭാവത്തിൽ അവനെ നോക്കി.. "നീ ഈ ടോർച്ചും പുറകെ വാ "അതും പറഞ്ഞു മുന്നോട്ട് നടന്നു... പ്രവി അവന് ചെയ്യുന്ന ഓരോ കാര്യവും നോക്കി നിന്നു... അവിടെയുള്ള വിറകുകൊള്ളി എടുത്ത് നടുക്ക് വെച്ച്... ശേഷം ടെന്റിനു സൈഡിൽ ആയിട്ട് ഒരു ബോട്ടിൽ എടുത്തു മണപ്പിച്ചു നോക്കി .. "എനിക്കും വേണം നീല വെള്ളം "പ്രവി കയ് അവന്റെ കയ്യില് നിന്നു കുപ്പി വാങ്ങാൻ നീട്ടി.. "ഇന്നാ മണ്ണെണ്ണ കുടിച് മരിക്കു നീ "

"ഈ മണ്ണെണ്ണ ആയിരുന്നോ "അവള് നീട്ടിയ കയ്യ് പുറകോട്ടു വലിച്ചു... ദ്രുവ് അവളെ ഒന്ന് നോക്കി ശേഷം വിറകു കൊള്ളിയിൽ കുറച്ചു ഒഴിച്ച് കൊടുത്തു... എന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നു തീപ്പെട്ടി എടുത്ത് അതിൽ കത്തിച്ചു... "അപ്പൊ താൻ സിഗെരെറ്റ് വലിക്കും അല്ലെ " "നീ ഒന്ന് മിണ്ടാതെ നിൽകൊ.. ഞാൻ ചിലപ്പോ വലിക്കും കുടിക്കും നിനക്കെന്ന " "ഓഹ് എനിക്കൊന്നുല്ലാ.. "അതും പറഞ്ഞു മൂലയിൽ ചെന്നിരുന്നു ദ്രുവ് ചുണ്ടിൽ ചിരി മറച്ചു കൊണ്ട് അവൾക് ഓപ്പോസിറ്റ് ഇരുന്നു... കത്തി എരിയുന്ന തീയിന്റെ ഇടയിലൂടെ പ്രവിയുടെ കണ്ണുകൾ തന്നിക് നേരെ നീളുന്നത് അവന് കണ്ടു... പെട്ടെന്ന് അവന് എണീറ്റതും അവള് ഒന്ന് ഞെട്ടി... പതിയെ ഡോറിന്റെ അടുത്ത് ചെന്നു ആ പൊട്ടിവീഴാറായ ഡോർ കൂട്ടി അടച്ച് തിരിഞ്ഞു... അവള് വല്ലാതെ വിയർത്തു... നെറ്റിയിലൂടെ ഒഴുകി വന്ന വിയർപ്പുകണങ്ങൾ തുടച്ചു മാറ്റി... അത് കണ്ടു ഋഷി ഒന്ന് ചിരിച്ചു..

ശേഷം തന്റെ കോട്ടിനുള്ളിൽ വെച്ച അവളുട ഷാൾ എടുത്ത് അവള് നീട്ടി.. "ഉറങ്ങിപോയാൽ വല്ലതും കേറുന്നത് അറിയില്ല... അതുകൊണ്ട് ഡോർ അടച്ചതാ.. തുറക്കണേൽ തുറക്കാം " "വേണ്ടാ " വീണ്ടും ഡോർ തുറക്കാൻ പോയ ദ്രുവിനെ അവള് തടഞ്ഞു... ദ്രുവ് പതിയെ അവിടെ വന്നിരുന്നു... അവന് പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു നോക്കി... അവിടെ റഞ്ചിന്റെ ഒരു കട്ട പോലും ഇല്ലാത്തത് കണ്ടതും അവന് മൊബൈൽ പോക്കറ്റിൽ തന്നെ ഇട്ടു കണ്ണടച്ച് ചുമരിൽ ചാരി ഇരുന്നു... പുറത്ത് പട്ടികളുടെ ഉരുവിടൽ കേട്ടാണ് കണ്ണു തുറന്നത്... ശേഷം പ്രവിയെ നോക്കി... ആ എരിയുന്ന തീയുടെ മറവിലൂടെയും അവളുടെ കണ്ണുകൾ പിടച്ചിലോടെ ചുറ്റും നോക്കി മൂലയിൽ പേടിയോടെ ഇരികുന്നത് കണ്ടതും അവനു പാവം തോന്നി... അവന് പതിയെ എണീറ്റു അവളെ തൊടാതെ അടുത്ത് ചെന്നിരുന്നു... അത് ആഗ്രഹിച്ച പോലെ പ്രവി ശ്വാസം വിട്ടു...

"നിന്റെ മൊബൈൽ എവിടെ "പ്രവിക്കു നേരെ മുഖം തിരിച്ചു ദ്രുവ് ചോദിച്ചു.. "അത് എവിടെയോ വീണു പോയി" "അല്ലാ നീയെന്താ ഈ കാട്ടിൽ... നീ എന്താ ക്ലാസിനു പോകാഞ്ഞെ.. ഇത്രേം ദൂരെ ആരെ കാണാൻ വന്നതാ " അവന് ചോദിച്ചത് കേട്ട് അവൾ ഒന്ന് ഇളിച്ചു.. അത് കണ്ടു ദ്രുവ് അവളെ സംശയത്തോടു കൂടെ നോക്കി.. പ്രവി എല്ലാം പറഞ്ഞു പ്രൊജക്റ്റ്‌ ചെയ്യാൻ ആളെ തപ്പി വന്നതാണെന്നും എല്ലാം... ശേഷം തലതാഴ്ത്തി ദീർഘശ്വാസം വിട്ടതും അവള് പറഞ്ഞത് കേട്ട് ദ്രുവ് പൊട്ടിച്ചിരിച്ചു.... പ്രവി അവന് ചിരിക്കുന്നത് കണ്ടു കണ്ണുകൾ വിടർന്നു വന്നു... തന്റെ അടുത്തിരുന്നു ആദ്യമായി ആണ് ദ്രുവ് ഇങ്ങനെ ചിരിക്കുന്നത് എന്നവൾ ഓർത്തു... അവളുടെ നോട്ടം കണ്ടതും ദ്രുവ് ചിരി നിർത്തി.. നേരെ ഇരുന്നു... "ചെയ്യാൻ കഴിയാത്ത കാര്യം ഏറ്റെടുക്കുമ്പോൾ ഓർക്കണം "അവന് ഗൗരവത്തോടെ പറഞ്ഞു... ഇവന് ഓന്തിനെക്കാൾ കഷ്ടമാണല്ലോ..

പെട്ടെന്ന് അവന്റെ ഭാവം മാറിയതും പ്രവി ഓർത്തു.. "ആ പട്ടി മിഥുൻ പണി തന്നതാ.. തെണ്ടി "തീയിൽ നോക്കി പ്രവി പറയുന്നത് കേട്ട്.. ദ്രുവിന്റെ ചുണ്ടിൽ ചിരി തത്തികളിച്ചു.... പിന്നീട് അവരിൽ മൗനമായിരുന്നു..കണ്ണുകൾ കത്തുന്ന തീയിൽ ആണേലും ഹൃദയങ്ങൾ പരസ്പരമിടിക്കുന്നത് അവർ അറിഞ്ഞു... പ്രവിക്ക് ഒരുപാട് പറയാൻ ഉണ്ടേലും പണ്ടത്തെ പോലെ അവൾക് വാക്കുകൾ ഒന്നും വരാത്തത് പോലെ... ദ്രുവിന് അവള്ടെ വായാടിത്തം ഇല്ലാത്തത് കണ്ടു ഇടക്ക് ഇടക്ക് പാളി നോക്കി.. വിറകു കഴിഞ്ഞതും.. തീ അണഞ്ഞു.. അവിടെ ഇരുട്ട് പടരാൻ തുടങ്ങി.. നേരിയ തണുപ്പും.. പ്രവി ഒന്നുടെ ചുമരിൽ തട്ടി ഇരുന്നു... അവളുടെ കണ്ണുകൾ അടയുന്നുന്ടെലും തണുപ്പ് കാരണം അവളുടെ ചുണ്ടുകൾ വിറകുന്നത് ദ്രുവ് അറിഞ്ഞു... പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു... ദ്രുവ് അവളുടെ അടുത്ത് ചേർന്ന് ഇരുന്നു തന്റെ coat ഊരിഎടുത്തു അവളുടെ ശരീരം പുതപ്പിച്ചു...

പെട്ടെന്നാണ് അവളുടെ തണുത്ത കയ്കൾ തന്റെ കയ്യില് പിടിത്തമിട്ടത്... അവന് ഒന്ന് ഞെട്ടി... പക്ഷെ അനക്കം ഒന്നും കാണാഞ്ഞതും അവന് മനസ്സിലായി അവള് ഉറക്കത്തിൽ ആണെന്ന്... ശേഷം ചുമരിൽ തലവെച്ചു കിടക്കുന്ന അവളുടെ തലയെടുത്തു അവന്റെ ഷോൾഡറിൽ വെച്ച് ഒരു കയ്യ് കൊണ്ട് ചേർത്തു പിടിച്ചു.. അതിനനുസരിച്ചു അവളുടെ കൈകൾ അവനെ മുറുകിയിരുന്നു... അവന്റെ തണുത്ത ശരീരം ചൂട് പടരുന്നത് അവന് അറിഞ്ഞു... പതിയെ ഉറക്കത്തിലേക്ക് വഴുതി... എന്തോ ശബ്ദം കേട്ടാണ് പ്രവി കണ്ണുകൾ തുറന്നത്... അവള് ആകെ ഇരുട്ട് കണ്ടു ഭയന്നു പെട്ടെന്ന് ദ്രുവിന്റെ ഷോൾഡറിൽ നിന്നു തലയെടുത്തു എഴുനേൽക്കാൻ നോക്കിയെങ്കിലും തന്നെ മുറുകെ പിടിച്ചു നിൽക്കുന്ന കയ്യിന്റെ ഉടമയിൽ അവളുടെ മുഖം ചെന്നു.. നിലാവെളിച്ചത് അവന്റെ മുഖം കണ്ടു അവൾക്കു വാത്സല്യം തോന്നി... ചുണ്ടിൽ നേരിയ പുഞ്ചിരി തെളിഞ്ഞു...

പതിയെ നേരത്തെ കിടന്ന പോലെ അവന്റെ ഷോൾഡറിൽ തല വെച്ച് കിടന്നു... കണ്ണുകൾ അടച്ചു... ************ അവിടെമാകെ കരച്ചിൽ ആയിരുന്നു... തന്റെ അമ്മ വായിൽ കയ്യ് പൊത്തി കൊണ്ട് കരയുന്നു.. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... തന്നെ നോക്കാൻ ആകാതെ കണ്ണുകൾ താഴ്ത്തി തന്റെ അനിയൻ നില്കുന്നു... ചിലർ സഹായിക്കണം എന്നാ രീതിയിൽ.. പതിയെ ഞാൻ ദൂരേക്ക് മായുമ്പോൾ കണ്ടു തന്റെ പ്രാണൻ നിസ്സഹായതയോടെ തന്റെ മുഖത്ത് നോക്കാതെ നിൽക്കുന്നത്... ശേഷം.. കണ്ടു എന്നെന്നേക്കുമായി തന്നിൽ നിന്നു അകന്നു പോകുന്നത്... "ഇല്ലാ " കിച്ചു പെട്ടെന്ന് കണ്ണുകൾ തുറന്നു... അവളുടെ മനസ്സിൽ അവള് കണ്ടത് ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു... അവളുടെ ശരീരമാകെ വിയർത്തു...ഒന്ന് കിതച്ചു കൊണ്ട് നെറ്റിയിലെ വിയർപ്പുകൾ തുടച്ചു മാറ്റി...ചുറ്റും നോക്കി... നേരം വെളുത്തു..

പെട്ടെന്നാണ് തന്റെ അടുത്ത് കിടക്കുന്ന റിഷിയിലേക്ക് കണ്ണുകൾ പാഞ്ഞത്... അവളിൽ ഒരു പുഞ്ചിരി തെളിഞ്ഞു... തന്റെ ഇടാതെ കയ്യ് കൊണ്ട് അവന്റെ മുടിയിൽ തലോടി.. ശേഷം അവന്റെ നെറ്റിയിൽ ആർദ്രമായി ചുംബിച്ചു.. ഋഷി കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു... തന്നെ നോക്കി കിടക്കുന്ന കിച്ചുവിനെ കണ്ടതും അവന് അവളെ ഒന്ന് നോക്കി ബെഡിൽ നിന്നു എഴുനേറ്റു..ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.. "ഋഷിയെട്ടാ " കിച്ചു അവന്റെ പുറകിൽ നിന്നു വിളിച്ചെങ്കിലും അത് കേൾക്കാതെ അവന് ഡോർ തുറന്നു പുറത്തേക്കിറങ്ങി.. ഋഷിയുടെ പെരുമാറ്റം കണ്ടു കിച്ചുവിന് വല്ലാതായി... അവള് കയ്യിലെ സ്ട്രിപ്പ് എടുത്തു മാറ്റി.. അവിടെ നിന്നു എണീറ്റു.... നടക്കാൻ തുടങ്ങിയതും തന്റെ അടുത്തുള്ള മുറിയിലെ നന്ദുവിനെ കണ്ടു അവള് ഒന്ന് നിന്നു....

അവള് മുറിയിലേക്ക് കയറി അജുവും അച്ചുവും കിച്ചു കയറി വരുന്നത് കണ്ടു ചെയറിൽ നിന്നു എഴുനേറ്റു... "എങ്ങനെയുണ്ട് കിച്ചു... "അച്ചു അവളെ നോക്കി ചോദിച്ചു .... "എനിക്ക് കുഴപ്പമില്ല "കിച്ചു അവർക്ക് നേരെ മറുപടി പറഞ്ഞു.. ശേഷം നന്ദുവിന്റെ അടുത്തിരുന്നു തലയിൽ തലോടി അപ്പോഴേക്കും നന്ദു കണ്ണു തുറന്നു തന്റെ മുന്നിലിരിക്കുന്ന കിച്ചുവിനെ കണ്ടതും അവള് ഒന്ന് ചിരിച്ചുകൊണ്ട് എഴുനേറ്റു .... "വാ പോകാം ബില്ല് അടച്ച് "അപ്പോഴേക്കും ഋഷി ഡോറിനടുത് വന്ന് പറഞ്ഞു നടന്നു അവന്റെ മുഖത്തെ ഗൗരവം കണ്ടു അജുവും അച്ചുവും കിച്ചുവിനെ നോക്കി അവള് ഋഷി പോയ വഴി നോക്കി നിന്നു... വീട്ടിൽ എത്തുന്നത് വരെ ഋഷി തന്നിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാത്തത് കണ്ടു കിച്ചുവിനു വല്ലായ്മ തോന്നി... ഏട്ടത്തി ഓടി വന്ന് നന്ദുവിനെ പുണർന്നു.... നന്ദുവും അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..

ശേഷം എല്ലാരും സോഫയിൽ ഇരുന്നു... എന്റെ അടുത്തായി രണ്ടമ്മയും വന്നിരുന്നു തലോടി... അപ്പോഴാണ് പ്രവിയുടെ കാര്യം ഞാൻ അറിഞ്ഞത്... അവള് ദ്രുവിന്റെ അടുത്ത് സേഫ് ആണെന്ന് അരിഞ്ഞതും സമാധാനം ആയി... അച്ഛനും അമ്മയും ഋഷിയെട്ടന്റെ അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും പ്രവിയുടെ അച്ഛനും അമ്മയും കുട്ടുവും അജുവും അച്ചുവും സ്നേഹയും മരിയമ്മയും ഉണ്ടായിരുന്നു അവിടെ എല്ലാവരും എന്നെയും നന്ദുവിനെയും തന്നെ നോക്കി നിന്നു... നോട്ടത്തിനു അർത്ഥമറിഞ്ഞ നന്ദു പറയാൻ തുടങ്ങി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story