കൃഷ്ണ: ഭാഗം 57

krishna

എഴുത്തുകാരി: Crazy Girl

മഴയത്ത് കണ്ണീരിൽ കുതിർന്നു ഒരു പെൺകുട്ടി നിന്നു... അവള് കണ്ടു തന്റെ പ്രാണൻ തന്നെ വിട്ടു പോകുന്നത്... നിസ്സഹായഅവസ്ഥയിൽ നിൽക്കാനേ എല്ലാർക്കും കഴിഞ്ഞുള്ളു... തന്നെ നോക്കുന്നവരുടെ കണ്ണുകൾ നിറഞ്ഞത് അവള് കണ്ടു..എന്നാൽ ഒന്ന് തിരിച്ചു വിളിക്കാനോ മിണ്ടാനോ ആരും മുതിർന്നില്ല... അത്രക്ക് വെറുത്തു പോയോ അവള് ഓർത്തു... പെട്ടെന്നാണ് ഇടി വെട്ടിയത് അവള് ഞെട്ടി വീണു... ആരും തന്റെ അടുത്ത് വരുന്നില്ലാ എന്നറിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... പതിയെ ബോധം മറിഞ്ഞു... "ഇല്ലാ "പെട്ടെന്നാണ് കിച്ചു ഞെട്ടി എണീറ്റത്... അവളുടെ ചുണ്ടുകൾ വിറച്ചു... നെറ്റിയിലെ വിയർപ്പൊളിച്ചു കഴുത്തിലേക്ക് ഒഴുകി... സാരി തലപ്പ് കൊണ്ട് അവള് തുടച്ചെടുത്തു... "ഞാൻ ന്താ കാണുന്നെ.. ആരാണ് ആ പെൺകുട്ടി... ആരുടേയും മുഖമെന്താ തെളിയാത്തത്... എന്താണ് താൻ കാണുന്ന സ്വപ്നത്തിന്റെ അർത്ഥം "കിച്ചു മുടികളിൽ വിരലുകൾ ഇറുക്കി ഇരുന്നു...

ദീർഘ ശ്വാസം എടുത്തു അവള് നേരെ ഇരുന്നു ശേഷം തന്റെ അടുത്ത് കിടക്കുന്ന റിഷിയിലേക്ക് നോക്കി.... അവളുടെ കണ്ണിൽ വാത്സല്യം നിറഞ്ഞു... ഋഷിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു നെറ്റിയിൽ ചുണ്ടമർത്തി... ഋഷി ഒന്ന് ഞരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു... ബെഡിൽ നിന്നു എണീറ്റോ ബാത്‌റൂമിൽ കയറി മുഖം കഴുകി താഴേക്കു ചെന്നു അപ്പോൾ കണ്ടു സോഫയിൽ കിടക്കുന്ന ദ്രുവിനെ... "ഇവന് വന്നോ "ഓരോന്നു ഓർത്തു കിച്ചണിൽ ചെന്നു... മരിയാമ്മയും സ്നേഹയും ഉച്ച ഭക്ഷണമാകുന്ന തിരക്കിൽ ആയിരുന്നു... ഞാൻ അവിടെ ചെന്നതും മറിയാമ്മാ ഒന്ന് ചിരിച്ചു.. "മോള് എന്തിനാ താഴെ വന്നേ... കുറച്ചൂടെ റസ്റ്റ്‌ എടുക്കാമായിരുന്നു "മറിയാമ്മ എന്നോട് പറയുന്നത് കേട്ടപ്പോൾ ആണ് സ്നേഹ കണ്ടത്.. അവളും ചിരിച്ചുകൊണ്ട് തന്റെ അടുത്ത് വന്ന്... "എനിക്ക് കൊഴപ്പമൊന്നുമില്ല "ഞാൻ പറഞ്ഞു കൊണ്ട് ജഗ്ഗിൽ നിന്നു വെള്ളം കുടിച്ചു...

സ്നേഹ കിച്ചുവിനെ തന്നെ നോക്കുവായിരുന്നു... അവള് ഒരിക്കലും ഓർത്തില്ല ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവും എന്ന്... "ആ കിച്ചു മോള് എണീറ്റോ... ഋഷിയെയും കൂട്ടി താഴേക്ക് വാ രാവിലേം ഒന്നും കഴിച്ചില്ലല്ലോ... ചോർ വേഗം കഴിക്കാം "അമ്മ കിച്ചണിലേക്ക് കേറി കൊണ്ട് പറഞ്ഞു "ആാാ അമ്മേ... പിന്ന ദ്രുവ് എപ്പോഴാ എത്തിയത് " "നിങ്ങള് ഉറങ്ങാൻ പോയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ദ്രുവ് മോന് എത്തിയിരുന്നു... ഋഷിയുടെ ഒരു കുപ്പായം കൊടുത്തു അവന് കുളിച് വന്ന് കിടന്നതാ "മറിയാമ്മ ആയിരുന്നു മറുപടി തന്നത്... ഞാൻ ഒന്ന് തലയാട്ടി മുറിയിലേക്ക് പോയി... അപ്പോഴേക്കും ഋഷിയെട്ടൻ എഴുന്നേറ്റിരുന്നു... മുറിയിൽ ചെന്നു ഋഷിയെട്ടനെ കാത്ത് ബെഡിൽ ഇരുന്നു... അപ്പോഴാ ടേബിളിൽ എന്റെ പൊട്ടിയ ഫോൺ കണ്ടത്... അതെടുത്തു ഒന്ന് നോക്കി... അതിന്റെ ഡിസ്പ്ലേ ഒക്കെ പൊട്ടിപ്പോയിരുന്നു...

ബാത്റൂമിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മൊബൈൽ ടേബിളിൽ വെച്ച് ഞാൻ ഋഷിയെട്ടനെ നോക്കി.. എന്നേ കണ്ടതും ഋഷിയെട്ടൻ മുഖം തിരിച്ചു... അവിടെയുള്ള ടവൽ എടുത്തു മുഖം തുവർത്തി... ശേഷം പുറത്തേക്ക് പോകാൻ നിന്നതും എന്റെ ക്ഷമ നശിച്ചു.... കിച്ചു ഋഷിയുടെ കയ്യില് പിടിച്ചു പെട്ടെന്നുള്ള പിടിയിൽ ഋഷി ഒന്നു ഞെട്ടി കിച്ചുവിനെ നോക്കി... അവള് വേഗം ഡോർ അടച്ച് കൊണ്ട് റിഷിയിലേക്ക് തിരിഞ്ഞു.. "എന്താ പ്രശ്നം... എന്തിനാ എന്നേ ഇങ്ങനെ അവോയ്ഡ് ആകുന്നെ...നടന്നെതെല്ലാം ഞാൻ പറഞ്ഞതല്ലേ... പിന്നെയും എന്തിനാ ഇങ്ങനെ മിണ്ടാതെ നടക്കുന്നെ "ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ കിച്ചു പറഞ്ഞു.. "നീ മാർ എനിക്ക് പോണം "കിച്ചു പറയുന്നത് ഒന്നും കാര്യമാക്കാതെ ഋഷി പറഞ്ഞു "പറ്റില്ല എന്നോട് പറഞ്ഞിട്ട് പോയാ മതി..." കിച്ചു പറഞ്ഞത് കേൾക്കാതെ ഋഷി ബെഡിൽ പോയി ഇരുന്നു "ഋഷിയെട്ടൻ അല്ലെ പറഞ്ഞെ എന്നോട് മിണ്ടാതെ നില്കാൻ പോലും പറ്റില്ല എന്ന്... എന്നിട്ടെന്താ ഇത്രയും നേരമായിട്ട് എന്നേ ഒന്ന് നോക്കിയോ... എനിക്ക് എങ്ങനാ ഉണ്ടെന്ന് ഒന്ന് ചോദിച്ചോ...

"കിച്ചുവും ഋഷിയുടെ അടുത്ത് ചെന്നു പറഞ്ഞു... എന്നാൽ ഋഷി മറ്റെങ്ങോ നോക്കി ഇരുന്നു "എന്നേ നോക്കി പറ... എന്താ പറ്റിയത്... എന്തിനാ ഇങ്ങനെ "കിച്ചു ഋഷിയെ കുലുക്കി ചോദിച്ചതും ഋഷി അവളുടെ കയ്കളിൽ പിടിത്തമിട്ടു... ശേഷം കൈകൾ മാറ്റി എഴുനേറ്റു നിന്നു... കിച്ചുവിനെ നോക്കി... "എനിക്കും അതാ അറിയണ്ടേ നീ എന്താ ഇങ്ങനെ... "ഋഷി ദേഷ്യത്തിൽ പറഞ്ഞത് കേട്ട് കിച്ചു നിന്നു "എന്താ ഋഷിയെട്ടാ "അവള് പതുക്കെ പറഞ്ഞു.. " എനിക്ക് മടുത്തു കിച്ചു... നിന്റെ ഈ സ്വഭാവം എനിക്ക് തീരെ ഇഷ്ടമല്ല... ഞാൻ ഒന്ന് ചോദിച്ചോട്ടെ എപ്പോഴെങ്കിലും നീ എന്നേ ഒരു ഭർത്താവായി കണ്ടിട്ടുണ്ടോ... " പെട്ടെന്ന് ഋഷി ചോദിച്ചതും കിച്ചു തറഞ്ഞു നിന്നു... ഋഷിയുടെ പെട്ടെന്നുള്ള ദേഷ്യം അവൾക് മനസ്സിലായില്ല... " നീ ഇന്നേവരെ എന്നോട് എന്തേലും പറഞ്ഞിട്ടുണ്ടോ... എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കാൻ നീ ആരാ...

ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നിനക്ക് ഒരു നല്ലഭർത്താവിനേക്കാൾ ഞാൻ നിനക്ക് നല്ലൊരു സുഹൃത്താകും എന്ന്... പക്ഷെ എല്ലാം വെറുതെ ആണ്... നീ എന്നേ നിന്റെ ആരുമായിട്ടും കാണുന്നില്ലാ... അങ്ങനെ കണ്ടിരുന്നേൽ നീ പോകുന്നതിനു തൊട്ടു മുൻപ് എന്നേ അറിയിക്കുമായിരുന്നു... ജസ്റ്റ്‌ ഒരു മെസ്സേജ് എങ്കിലും അയക്കുമായിരുന്നു... ഋഷി ഒന്ന് നിർത്തി എല്ലാവരേം സഹായിക്കാൻ നീ ഉണ്ട്... എന്നാൽ നീ എന്താ നിന്നെ കുറിച് ആലോചിക്കാത്തത്...നിനക്ക് എന്തേലും പറ്റിയാൽ എന്റെ മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കാത്തത്... നിന്നെ കാണുന്നില്ല എന്നറിഞ്ഞ നിമിഷം ഞാൻ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു അറിയോ നീ... ശെരിയാ പണ്ട് ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്... അതിനു പകരംവീട്ടുവാനോ എന്ന് വരെ എനിക്കിപ്പോൾ തോന്നുന്നു ....പക്ഷെ ഞാൻ ഒന്ന് പറയാം കിച്ചു... പണ്ട് ഞാൻ നിന്നെ ഉപദ്രവിച്ചതിനു ആയിരമിരട്ടി ഞാൻ ഇപ്പൊ നിന്നെ പ്രണയിക്കുന്നുണ്ട്....അതിൽ ഒരു അവസാനം ഉണ്ടാവുകയും ഇല്ലാ... അഥവാ അങ്ങനെ അവസാനിക്കുക ആണേൽ ഈ ഋഷി മരിക്കണം...

നിനക്ക് എന്തേലും സംഭവിച്ചാൽ ഈ ഋഷി പിന്നെ "ബാക്കി പറയാൻ അനുവദിക്കാതെ കിച്ചു അവന്റെ വാ പൊത്തി... ഋഷിയുടെ കണ്ണുകളിലേക്ക് നോക്കുമ്പോളും അവളുടെ ഹൃദയം വല്ലാതെമിടിച്ചു കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ നിന്നു കണ്ണീർ ധാരയായി ഒഴുകി... "എന്നോട്... എന്നോട്.. ക്ഷമിക്ക് ഋഷിയെട്ടാ... ഞാൻ.. അങ്ങനൊന്നും... ഓർത്തില്ല.. എന്നോട് പ്ലീസ്.. "വാക്കുകൾ കിട്ടാതെ കിച്ചുവിന്റെ മനസ്സ് വിങ്ങി... ഋഷി പെട്ടെന്ന് അവളെ ഇറുക്കെ പുണർന്നു... ശക്തിയോടെ അവളെ ചേർത്തു... പരസ്പരം ശ്വാസം വിടാൻ ആവാതെ അവളെ കെട്ടിപ്പിടിച്ചു... "സോറി... ഞാൻ പെട്ടെന്ന്.. എനിക്ക് വയ്യ നിന്നെ ഇങ്ങനെ കാണാൻ അതാ ഞാൻ "അവളുടെ കഴുത്തിൽ മുഖമമർത്തി ഋഷി പറഞ്ഞു .. അവന്റെ കണ്ണീർ അവളുടെ കഴുത്തിനെ പൊള്ളിച്ചു... കുറച്ചു സമയങ്ങൾക്ക് ശേഷം അവർ അകന്നു നിന്നു... ഋഷി രണ്ടു കൈകൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു...

ശേഷം കിച്ചുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തു തള്ളവിരൽ കൊണ്ട് കണ്ണീർ തുടച്ചു... പതിയെ നെറ്റിയിൽ ചുണ്ടമർത്തി... "വേദനിപ്പിച്ചോ അവർ "സൗമ്യമായി കിച്ചുവിനോട് ചോദിച്ചു അവള് ഇല്ലെന്ന് തലയാട്ടി... "ഹ്മ്മ് അവനെ റാമിനെ ഞാൻ വെറുതെ വിടില്ല... പോലീസിനു കൊടുക്കുന്നതിന് മുന്നേ അവനെ എന്റെ കയ്യില് കിട്ടിയാ തീർക്കും ഞാൻ... "ഋഷിയുടെ കണ്ണിലെ പക കണ്ടതും കിച്ചു അവന്റെ കൈകളിൽ പിടിത്തമിട്ടു.. ഋഷി പതിയെ ശാന്തനായി... "വാ കഴിക്കാന് പോകാം അമ്മ കാത്ത് നിക്കുവാ " കിച്ചു ഋഷിയുടെ കയ്യും പിടിച്ചു താഴേക്ക് ചെന്നു അപ്പോഴേക്കും ദ്രുവ് എണീറ്റു ടേബിളിൽ ഇരുന്നു തൂങ്ങുന്നുണ്ടായിരുന്നു.... "പ്രവിയെ എവിടുന്നാ കിട്ടിയത് "ഋഷി ടേബിളിൽ ഇരുന്നു കൊണ്ട് ചോദിച്ചു "മരത്തിനു മേലെന്ന് " "എന്താ " പെട്ടെന്ന് ദ്രുവ് തൂങ്ങി കൊണ്ടിരുന്നപ്പോൾ ഞെട്ടി.. ശേഷം ഋഷിയെ നോക്കി "കാട്ടിൽ തന്നെ ഉണ്ടായിരുന്നു അവള് "ദ്രുവ് പറഞ്ഞു നിർത്തി..

"പ്രവി ആള് കുറുമ്പി ആണേലും നല്ല കുട്ടിയാ...അവള് ഉള്ളത് കൊണ്ട് ഞങ്ങൾ അറിഞ്ഞു അല്ലെൽ എന്റെ മോള് "അമ്മ പറയുന്നത് കേട്ട് ശെരിയെന്നു തലയാട്ടി... ആന്റി പറയുന്നത് കേട്ടപ്പോൾ പ്രവിയോടൊപ്പം ഉള്ള നിമിഷങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവള് ഇപ്പോഴും തന്റെ അടുത്തുണ്ടെന്നു അവന്റെ മനസ്സ് വിളിച്ചു പറഞ്ഞു "ആഹ്ഹ മീൻ വറുത്തത് ഉണ്ടല്ലേ... എനിക്കും പ്ലേറ്റ് എടുത്തു വെച്ചോളു "പ്രവി ഓടി വന്ന് ചെയറിൽ ഇരുന്നു.. "oww നിനക്ക് നൂറു ആയുസ്സാടി... "ഋഷി അവളുടെ തലക്ക് കോട്ടി പറഞ്ഞു "അല്ലേലും ഞാൻ പെട്ടെനൊന്നും മരിക്കില്ല "അവള് കൺചിമ്മി പറഞ്ഞു... അപ്പോഴണ് തന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ദ്രുവിനെ കണ്ടത്... അവന് അവളെ തന്നെ നോക്കുന്നത് കണ്ടു അവള് എന്തെന്ന് പുരികം പൊക്കി ചോദിച്ചതും അവന് നോട്ടം മാറ്റി അത് കണ്ടു അവളിൽ ചിരി ഊറി വന്ന്...

"ദേ പെണ്ണെ നീ ദ്രുവിനെ ബുദ്ധിമുട്ടിച്ചില്ലല്ലോ... അവന് ഉള്ളത് കൊണ്ട് നീ സേഫ് ആയി ഇവിടെ എത്തി "ഋഷിയുടെ അച്ഛന് ആയിരുന്നു പറഞ്ഞത് "ഏയ് ഞാൻ നല്ല കുട്ടി ആയി തന്നെ നിന്നിരുന്നു... ഒരു ശല്യവും ആക്കിയില്ല "അവള് ഫുഡ്‌ കഴിച്ചോണ്ട് പറഞ്ഞു ദ്രുവ് അത് കേട്ട് മരത്തിൽ നിന്നു വീണതും നടക്കാൻ കഴിയാതെ നിലത്തു തറച്ചിരുന്നു എഴുനെൽകില്ലെന്ന് വാശി പിടിച്ചതുമൊക്കെ മനസ്സിൽ തെളിഞ്ഞു... "ഒരു നല്ല കുട്ടി "അവൻ മനസ്സിൽ പറഞ്ഞു "അല്ലാ ചോദിക്കാൻ മറന്നു നീയെന്തിനാ അങ്ങോട്ടേക്ക് പോയത് "ഋഷി ചോദിച്ചത് കേട്ടു എല്ലാരും പ്രവിയെ നോക്കി അവള് എന്ത് പറയണം അറിയാതെ കുഴഞ്ഞു നിന്നു അത് കണ്ടു ദ്രുവ് ചിരി കടിച്ചു പിടിച്ചിരുന്നു... "അത് പിന്നെ... ഞാൻ "പ്രവി പറയുന്നത് കാതോർത്തിരുന്നു... "ഐശ്ശ് മീൻ വറുത്തത് നല്ല ടേസ്റ്റ് ഉണ്ട് ഏത് മീനാ " "കരിമീൻ... മോള് കാര്യം മാറ്റാതെ പറ എന്തിനാ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാത്ത സ്ഥലത്തേക്ക് പോയത് "ഋഷി കണ്ണുരുട്ടി ചോദിക്കുന്നത് കേട്ടതും അവൾക് മനസ്സിലായി എനി പറഞ്ഞിട്ടേ വിടുമെന്ന്... അവള് പ്രോജക്ടിന്റെ കാര്യവും...

ക്യകൂലി കൊടുത്ത് ഏല്പിക്കാൻ പോയതും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു... അത് കേട്ടതും എല്ലാവരും അവളെ തുറിച്ചു നോക്കുന്നത് അവള് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചു... റിഷു ഇടാതെ കയ്യ്കൊണ്ടു അവളുടെ ചെവിയിൽ പിടിച്ചു... "ആരോട് പറഞ്ഞിട്ടാടി അങ്ങോട്ട്‌ പോയത്... അതും ഒറ്റക്ക്... ഏതോ ഒരുത്തൻ തന്ന അഡ്രസ്സും തപ്പി പോയിട്ട്.. അവള് ഇളിക്കുന്നത് കാണുന്നില്ലേ "ഋഷി ചെവിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു "അയ്യോ വിട് വിട്... ഞാൻ പോയത് കൊണ്ടല്ലേ കിച്ചുവെച്ചിയെ കിട്ടിയേ അതിനു നന്ദി പറയാതെ ഇങ്ങനെ പിച്ചല്ലേ "പ്രവി അലറിക്കൊണ്ട് പറഞ്ഞത് കേട്ട് ഋഷി അവളെ നോക്കി കണ്ണുരുട്ടികൊണ്ട് കയ്യ് വിട്ടു... പ്രവി ചെവി തടവി കൊണ്ട് മുഖം വീർപ്പിച്ചു പ്ലേറ്റിൽ നോക്കി ഇരുന്നു... "ഹ്മ്മ് പോട്ടെ.. പക്ഷെ നിനക്ക് ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ ഉണ്ടേൽ ഇവനോട് പറഞ്ഞാൽ പോരെ... ദ്രുവ് അതിനല്ലേ സ്‌പെഷലൈസ് ചെയ്തത് "ഋഷി പറയുന്നത് കേട്ടു പ്രവി തല ഉയർത്തി നോക്കി... എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നാ മട്ടില്ല ദ്രുവ് ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു...

ശെരിയാ എന്നാലും ഞാൻ ഒറ്റക്ക് പോകാൻ പാടില്ലായിരുന്നു.. ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞാൽ ഒരിക്കലും ഞാൻ പോകില്ലായിരുന്നു...എന്തായാലും എനി ഇവനോട് പറയാലോ "പ്രവി ദ്രുവിനെ നോക്കി ആവേശത്തോടെ പറഞ്ഞു .. "എനിക്കൊന്നും വയ്യ ഒറ്റക്ക് ചെയ്താ മതി... "ദ്രുവ് അവളെ നോക്കി കണ്ണുരുട്ടി... "കേട്ടില്ലേ ഋഷിയെട്ടാ... എനിക്ക് വയ്യാത്തൊണ്ടല്ലേ ഞാൻ അയാളെ തപ്പി പോയത്... എങ്ങനേലും ഒന്ന് സമ്മധിപ്പിക്ക്...അത്യാവശ്യം ആയോണ്ടാ "പ്രവി കെഞ്ചിക്കൊണ്ടു പറഞ്ഞു... "പോട്ടെടാ ഒന്ന് സഹായിച്ചേക്ക് "കിച്ചു ദ്രുവിനെ നോക്കി പറഞ്ഞു.. "പിന്നെ എനിക്കൊന്നും വയ്യാ.. വേണേൽ ഇവള് ആ അഡ്രസ് തന്ന അവന്റെ അടുത്ത് തന്നെ പോട്ടെ " "ഞാൻ ഒരു പെണ്ണല്ലേ... ഒറ്റക്ക് എനിയും പോയാൽ " ഒരു ഉരുള ചോർ വായിലിട്ടു കൊണ്ട് പ്രവി പറഞ്ഞു.. "ഹ്മ്മ് പെണ്ണിന് ഒറ്റക്ക് ബാറിലും പമ്പിലും പോകാം പിന്നെയാണോ ഒരുത്തന്റെ വീട്ടിൽ "പ്രതേക താളത്തിൽ ദ്രുവ് പറഞ്ഞതും ഭക്ഷണം തരിപ്പിൽ കേറി പ്രവി ചുമച്ചു... ഋഷി അവള്ടെ തലക്കിട്ടു കോട്ടു കൊടുത്തു...

"നീ എന്താടാ പറയുന്നേ "തലയിൽ കൊട്ടികൊണ്ടു ഋഷി ദ്രുവിനോട് പ്രവി വെള്ളം എടുത്തു കുടിച്ചു എല്ലാവരേം നോക്കി ശേഷം ദ്രുവിനെ ദയനീയമായി നോക്കി "അല്ലാ പമ്പിലും ബാറിലും വരെ പെമ്പിള്ളേർ പോകുന്നുണ്ട്... അപ്പോഴാണ് ഒരുത്തന്റെ വീട് എന്നേ ഉദ്ദേശിച്ചുള്ളൂ "പ്രവിയുടെ മുഖത്ത് നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് ദ്രുവ് പറഞ്ഞു "ഹ്മ്മ് നീ ഒന്നും പറയണ്ടാ.. എന്തായാലും എനി പ്രവിടെ പ്രൊജക്റ്റ്‌ നിന്റെം കൂടി ഉത്തരവാദിത്തം ആണ് കേട്ടല്ലോ "കിച്ചു പറഞ്ഞത് കേട്ട് ദ്രുവ് എന്തോ പറയാൻ വന്നെങ്കിലും അവള് തടഞ്ഞു.. എല്ലാവരും ഫുഡ്‌ കഴിച്ചു എഴുനേറ്റു... കിച്ചു നന്ദുവിനെ കണ്ടു കുറച്ചു നേരം അവളുടെ അടുത്ത് ഇരുന്നു... ************ "പിന്നെ ഋഷിഏട്ടാ എനിക്കൊരു കാര്യം പറയണമായിരുന്നു "ഋഷിയുടെ നെഞ്ചിൽ തല വെച്ച് കിച്ചു പറഞ്ഞു "എന്താ "ഋഷി അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു..

"ഞങ്ങൾടെ അവിടെ ആക്കി റാം എവിടേക്കോ പോയപ്പോൾ ശ്രാവൺ മുറിയിൽ കേറിയിരുന്നില്ലേ അപ്പോ റാം അവനെ വിളിച്ചായിരുന്നു.. അവരുടെ സംഭാഷണത്തിൽ നിന്നു മനസ്സിലായി ഇവിടെ നടക്കുന്ന ഓരോ കാര്യവും അവർക്ക് അറിയാം.. അതോണ്ടല്ലേ നന്ദുവിനെ അവന് വലയിൽ വീഴ്ത്തിയത്... " "നീ എന്താ പറഞ്ഞു വരുന്നേ "ഋഷി അവളുടെ മുഖത്തേക്ക് സംശയ രൂപേണ ചോദിച്ചു "അത് പിന്നെ എനിക്ക് തോന്നുന്നു ഈ വീട്ടിൽ ആരോ അവരിൽ കൂട്ടുള്ളവർ ഉണ്ട്... കാരണം ഇവിടെ നടക്കുന്ന ഓരോ കാര്യവും അവനു അറിയാം " കിച്ചു ഒന്ന് പറഞ്ഞു അവളുടെ മനസ്സിൽ വാച്ച്മാൻ രാജേഷേട്ടൻ ഡ്രൈവർ സുനിലേട്ടൻ അങ്ങനെ പലരുടെയും മുഖം തെളിഞ്ഞു എന്തിനു മറിയാമ്മയുടെയും സ്നേഹയുടെയും തെളിഞ്ഞു വന്ന് "നിനക്ക് ആരേലും ഡൌട്ട് ഉണ്ടോ "ഋഷി അവളോട് ചോദിച്ചു അവള് ഇല്ലെന്ന് തലയാട്ടി ഒന്നുടെ അവനിൽ പറ്റി കിടന്നു...

************ "ആര ഋഷിയെട്ടാ പുറത്ത് "ഋഷിയുടെ ക്യാബിനിൽ കേറി കിച്ചു ചോദിച്ചു.... "ആഹ് നീ വന്നത് നന്നായി.... ആ സ്ത്രീ നമ്മുടെ ശംബു ഏട്ടന്റെ മോളാ... അയാൾ കുറച്ചു ദിവസം ലീവ് ആയിരുന്നു... ഇപ്പോഴാ അറിയുന്നേ ആക്‌സിഡന്റ് ആയി കിടപ്പിലാ... അതുകൊണ്ട് സഹായത്തിനു വന്നതാ... എനിക്ക് ഇവിടെ ഇന്നലെ വന്ന പ്രൊജക്റ്റ്‌ നോക്കണം നീ ഒന്ന് കയ്കാര്യം ചെയ്യ് "ഋഷി പറയുന്നത് കേട്ട് കിച്ചു തലയാട്ടി പുറത്തേക് നടന്നു... ശംബു ഏട്ടൻ കമ്പനിയിലെ വാച്ച്മാൻ ആണ്... കിച്ചു ആാാ സ്ത്രീയുടെ അടുത്തേക്ക് നടന്നതും അവർ കിച്ചുവിനെ കണ്ടു എഴുനേറ്റു... "അയ്യോ ഇരുന്നോളു "കിച്ചു അവരോടു പറഞ്ഞു അത് കേട്ട് ആ സ്ത്രീ ഒന്ന് ചിരിച്ചുകൊണ്ട് സോഫയിൽ ഇരുന്നു "ശംബു ഏട്ടന് എങ്ങനെ ഉണ്ട് ഇപ്പോൾ " "തീരെ വയ്യ കിടപ്പിൽ ആണ്... ഇത്രയും ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇന്നലെ വീട്ടിലേക്ക് മാറി " ആ സ്ത്രീ പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു...

"ഹ്മ്മ് ഞാൻ ഇപ്പോൾ വരാം "കിച്ചു എഴുനേറ്റു ഒരു ഫോം കൊണ്ട് വന്നു "ഈ ഫോം പൂരിപ്പിച്ചാൽ ശംബു ഏട്ടനു പണിക്ക് വന്നില്ലേലും മാസം മാസം ശമ്പലും കിട്ടും അതുകൊണ്ട് ഒന്ന് പൂരിപ്പിച്ചോളു... aല്ലേൽ വേണ്ട ഞാൻ ചെയ്തു തരാം "കിച്ചു ഫോം എടുത്തു പേരു എഴുതി അതിൽ മക്കളുടെ പേരിന്റെ സ്ഥലത്ത് ആ സ്ത്രീയുടെ പേര് ഷീജ എന്ന് പൂരിപ്പിച്ചു... "ചേച്ചിയുടെ ഹസ്ബന്റ് " "ഇല്ലാ " പെട്ടെന്ന് അവർ പറയുന്നത് കേട്ടതും കിച്ചുവിന് വല്ലാതായി... പിന്നൊന്നും ചോദിക്കാതെ ഫോം എടുത്തു ഫയലിൽ വെച്ച് കുറച്ചു പൈസ കൊടുത്തു.. കിച്ചു അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു... "ശംബു ഏട്ടന് പാവം... അവരുടെ മോളുടെ ഭർത്താവ് ഇല്ലെന്ന് തോന്നുന്നു "കിച്ചു അച്ചുവിനോട് പറഞ്ഞു "ഭർത്താവ് ഉണ്ട്.. ആ കുട്ടി ഡിവോഴ്സ് ആണ് "അച്ചുവിനോട് പറയുന്നത് കേട്ട് അടുത്ത സീറ്റിലെ സൂസന്ന ചേച്ചി ആയിരുന്നു... "ഏഹ് എന്ത് പറ്റിയതാ "അച്ചു "എന്ത് പറയാനാ...

ഡിഗ്രി എത്തിയപ്പോൾ നല്ല രീതിയിലാണ് ശംബു ഏട്ടൻ അവളെ കെട്ടിച്ചു വിട്ടത് അവൾക്കും പൂർണ സമ്മതം ആയിരുന്നു... എല്ലാവരും കരുതിയത് നല്ല രീതിയിൽ ആണെന്നാണ്.. എന്നാൽ പിന്നീടാണ് അറിയുന്നത് അവളുടെ ഭർത്താവ് ആ കുട്ടിയെ ഒരുപാട് ദ്രോഹിക്കും... എന്തിനു ആദ്യ രാത്രിയിൽ തന്നെ അവളുടെ അനുവാദം ഇല്ലാതെയാവും അതിനെ... ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞു.. എന്റെ വീടിനു അടുത്താ.. അവള് എപ്പോഴും പറഞ്ഞു കരയും അയാൾക്കു അവളുടെ അനുവാദത്തോടെ അല്ലാ അവളെ കീഴ്പെടുത്തുന്നത് എല്ലാം സഹിച്ചു പാവം കഴിഞ്ഞു എന്നാൽ അയാളുടെ ദ്രോഹം കാരണം അവളുടെ ഉദരത്തിൽ ഒരു മാസം വന്ന കുഞ്ഞിനെ വരെ അയാൾ കൊന്നു... അങ്ങനെ ആണ് അവള്ടെ വീട്ടു കാർ അറിയുന്നത്... അവൾക് അച്ഛനും അമ്മയും മാത്രമേ ഉള്ളൂ... അവർ അവളെ വീട്ടിൽ കൊണ്ട് വന്നു അവനിൽ നിന്നു ഡിവോഴ്സ് വാങ്ങി...

ഇപ്പൊ ഏതോ കടയിൽ നികുവാ കുട്ടി... ശമ്പളം തികഞ്ഞു കാണില്ല അതാ ഇങ്ങോട്ട് വന്നിട്ടുണ്ടാകുവാ... പെട്ടെന്ന് അജു ക്യാബിനിൽ നിന്നു ഇറങ്ങിയതും അവിടം നിശബ്ദ മായി...സൂസന്ന ചേച്ചി പണിയിൽ തിരിഞ്ഞു... അജു വിളിച്ചിട്ട് അച്ചു പോയി... എന്നാൽ കിച്ചുവിന്റെ മനസ്സിൽ സൂസന്ന ചേച്ചി പറഞ്ഞത് ആയിരുന്നു... ************* "ആഹ ഇതാര് പ്രവി മോളാ... എങ്ങനാ ഉണ്ട് മോളേ കൊഴപ്പം ഒന്നുല്ലല്ലോ " "ഇല്ലാ ആന്റി... ആന്റിക്ക് സുഖല്ലേ " "ആഹ് നല്ലത്... എത്രയായി നീ ഇങ്ങോട്ടേക്കു വന്നിട്ടു.. " അതിനു പ്രവി ഒന്ന് ചിരിച്ചു.. "ഏഹ് നീ ഇന്ന് പോയില്ലേ "പടിയിറങ്ങി വരുന്ന മിഥുനെ കണ്ടു പ്രവി ചോദിച്ചു "ഇല്ലാ എനിക്കെന്തോ പോകാൻ തോന്നിലാ.. നീ എന്താ ഇവിടെ" "അത് പിന്നെ... പിന്നെ നിന്നെ കാണാൻ തന്നെ "അവൾ പറഞ്ഞൊപ്പിച്ചു... മിഥുൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി അവള് മുഖം തിരിച്ചു ആന്റിയെ നോക്കി

"അല്ലാ അങ്കിളും ദ്രുവേട്ടനും ഒക്കെ എവിടെ " "അങ്കിൾ പുറത്ത് പോയിട്ടുണ്ട് ദ്രുവ് കമ്പനിയിലും " "ഓഹ് " "എന്നാ മോള് ഇരിക്ക്... എനിക്കൊന്നു പുറത്ത് പോകണം പെട്ടെന്ന് വരാം " " ആാാ ശെരി " അതും പറഞ്ഞ് രാധിക ഇറങ്ങി.. "ഹ്മ്മ് പറ എന്തിനാ നീ വന്നേ "മിഥുൻ പുരികം പൊക്കി ചോദിച്ചതും അവള് ഇളിച്ചു "അത് പിന്നെ ദ്രുവിനെ കാണാൻ ആണ് അവനു പ്രൊജക്റ്റ്‌ ചെയ്യാൻ അറിയാന്ന് ഋഷിയെട്ടൻ പറഞ്ഞു... ആ കാല് പിടിച്ചിട്ടാണേലും ചെയ്യാലോ എന്ന് ഓർത്തതാ... പക്ഷേ മൂപര് ഇല്ലല്ലോ " അവള് നിരാശയോടെ പറഞ്ഞു... "സാരില്ല ഏതായാലും നീ വാ നമ്മക് മുറിയിൽ പോകാം " "എന്തിനു " "വെറുതെ വർത്താനം പറഞ്ഞിരിക്കാടി... "അതും പറഞ്ഞു പ്രവിയുടെ കയ്യും പിടിച്ചു അവന് മുറിയിലേക്ക് നടന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story