കൃഷ്ണ: ഭാഗം 61

krishna

എഴുത്തുകാരി: Crazy Girl

"എന്താ എന്ത് പറ്റി...? "അമ്മ "അത് പെട്ടെന്ന് സ്ലിപ് ആയപ്പോൾ പാത്രം കയ്യീന്ന് വഴുതി പോയി "സ്നേഹ എല്ലാവരും അവളെ ഉറ്റുനൊക്കുമ്പൊൾ കിച്ചു അവള്ടെ വെപ്രാളം ശ്രെദ്ധിക്കുകയായിരുന്നു... "ഹ്മ്മ് പോട്ടെ സാരില്യ.. "കിച്ചു പറഞ്ഞതോടെ എല്ലാരും വീണ്ടും ഫുഡിലേക്ക് തിരിഞ്ഞു... അപ്പോഴേക്കും മറിയാമ്മ വേറെ പത്രത്തിൽ കൊണ്ട് വന്നായിരുന്നു... സ്നേഹ അതൊക്കെ തുടച്ചു കൊണ്ട് പോയി... ************* "പിക്ക് അപ്പ്‌ മമ്മി... പിക്ക് അപ്പ്‌... "രജി ഫോണിലേക്ക് ഉറ്റുനോക്കി കൊണ്ട് പറഞ്ഞു.. കാൾ എടുത്തതും അവള് ഫോൺ ചെവിയിൽ വെച്ചു... "ഹലോ രജി.. " "മമ്മി പ്ലീസ് ഒന്നും പറയല്ലേ ഞാൻ പറയുന്നത് കേൾക്ക് റാം അവന് ജയിൽ ആണ്.. മമ്മി എത്രയും പെട്ടെന്ന് നാട്ടിൽ വരണം " "എന്താ... എന്താ നീ പറഞ്ഞെ.. രം ജയിൽ ആണെന്നൊ..അവന് അല്ലെ പറഞ്ഞെ എല്ലാം ശെരിയായി എന്ന് "മമ്മി ദേഷ്യത്തോടെ പറയുന്നത് കേട്ടതും അവൾക്കും ദേഷ്യം വന്നു...

"ഞാനെന്ത് ചെയ്യാനാ... അവന് ഓരോന്ന് കൊണ്ടു വരുവാ എല്ലാം പാളിപ്പോയി എന്നല്ലാതെ ഞങ്ങള്ക്ക് അനുകൂലമായി ഒന്നും നടക്കുന്നില്ല.. മമ്മിക്കറിയോ.. ഞാൻ ഇവിടെ മെയ്ഡ് ആയിട്ടാണ് ജീവിക്കുന്നെ... വേലക്കാരി ആയിട്ട് "അവള് രോഷം കൊണ്ട് പറഞ്ഞു നിർത്തി "എല്ലാം നീയും അവനും വരുത്തി വെച്ചതല്ലേ... നിങ്ങളുടെ ഈ തോന്ന്യാസത്തിനു ഞാനും കൂട്ട് നില്കുന്നത് ഇങ്ങനെ അല്ലാതെ എനി ഒരു നല്ല കുടുംബത്തീന്ന് രണ്ടിനും ഒരു പ്രൊപ്പോസ് വരാത്തത് കൊണ്ടാണ്... അത്രക്കുണ്ടല്ലോ കയ്യിലിരിപ്പ്..." "മമ്മിയും മോശമൊന്നും അല്ലല്ലോ മമ്മി കാരണം ആണ് ഞങ്ങൾ ഇങ്ങനെ..." "ആഹ് എനി നീയും പറ.. നിന്റെയൊക്കെ പപ്പയെ ഒക്കെ മാറ്റിനിർത്തി എല്ലാത്തിനും സപ്പോർട്ട് തന്ന എന്നേ തന്നെ നീ പറയണം...ഇതാ ഞാൻ അവസാനമായി പറയുവാ....

എനി നിങ്ങൾക് ഒരു ജീവിതം ഉണ്ടേൽ അത് നീയൊക്കെ ആഗ്രഹിച്ചവർക്കാപ്പം തന്നെ ആയിരിക്കുക.. ആരെ കൊന്നിട്ടാണേലും അവരെ നിങ്ങള്ടെ കൈക്കുള്ളിൽ ആകുക അല്ലാതെ നിനക്കൊന്നും ഇനിയൊരു ജീവിതം ഉണ്ടാകുമെന്ന് വിചാരിക്കണ്ടാ " "മമ്മി പ്ലീസ്‌... ഞാൻ എന്തായാലും ഋഷിയെ കൊണ്ടേ വരൂ... പക്ഷെ ആ കൃഷ്ണ അവളെ കൊല്ലണം എന്നുണ്ട് ബട്ട്‌ മമ്മീടെ മോന് കാരണം ആണ് അതിനേ വെറുതെ വിട്ടത്....ബട്ട്‌ നൗ ഹി ഈസ്‌ അണ്ടർ തെ സെൽ... എനിക്കൊന്നും ചെയ്യാൻ പറ്റില്ലാ... പ്ലീസ് ടോ something " "ഹ്മ്മ് ഞാൻ പേർസണൽ വകീൽ തന്നെ പറയാം... എന്നും നിങ്ങള്ടെ കേസ് ക്ലിയർ ആക്കിയത് അങ്ങേര് ആണല്ലോ... " "ഹ്മ്മ്... മമ്മി എന്നാ നാട്ടിലേക്ക് " "നാളെ... നാളെ തന്നേ ഞാൻ എത്തും... എനിക്ക് നിന്നെ കാണുകയും വേണം നോ എസ്ക്യൂസ്‌ നാളെ എന്റെ മുന്നിൽ വന്നിരിക്കണം " രജിയെ പറയാൻ സമ്മതിക്കാതെ അവർ ഫോൺ കട്ട്‌ ചെയ്തു...

അവള് രോഷത്തോടെ കയ്യ് ചുമരിൽ അടിച്ചു തിരിഞ്ഞതും കിച്ചു... "എന്താ... എന്താ കിച്ചു ഇവിടെ "കിച്ചു ഞാൻ പറഞ്ഞത് വല്ലതും കേട്ടോ എന്ന് പരിഭ്രമിച്ചുകൊണ്ടു ചോദിച്ചു.. "അത് ഭക്ഷണം ബാക്കി ആയിരുന്നു ആ പൂച്ചക്ക് കൊടുക്കാം എന്ന് വിചാരിച്ചു.. " അതും പറഞ്ഞു കിച്ചു പോയപ്പോളാണ് രജി ശ്വാസം നേരെ വിട്ടത്... ശേഷം അവള്ടെ ചുണ്ടിൽ പുച്ഛം കലർന്നു... "നിന്റെ ഈ സന്തോഷമൊക്കെ എനി അധിക കാലം ഇല്ലാ കൃഷ്ണ... ഋഷി അവന് മുഴുവനായും എനിക്കാ... എനിക്ക് മാത്രം.. അവനെ ആദ്യം കണ്ടത് ഞാനാ... അവനെ ആദ്യം ഇഷ്ടപെട്ടത് ഞാനാ... അവന്റെ പുറകെ നടന്ന എല്ലാത്തിനേം വേരോടെ പറിച് കളഞ്ഞതും ഞാനാ... പക്ഷെ നിന്നെ എനിക്ക് തൊടാൻ പോലും പറ്റണില്ല...

.റാം പറഞ്ഞത് കൊണ്ട് മാത്രമാ നിന്നെ വെറുതെ വിടുന്നെ...പക്ഷെ എനി ഒരിക്കലും ഋഷിയെ എനിക്ക് കിട്ടില്ലെന്നുണ്ടെങ്കിൽ ഒരുവൾക്കും അവനെ കിട്ടില്ലാ... ഇതെന്റെ വാശിയാ " മനസ്സിൽ നിറഞ്ഞ ദേഷ്യം മുഴുവൻ അവള് മനസ്സിൽ വെച്ച് സ്നേഹയുടെ മുഖമണിഞ്ഞു നടന്നു... ************* ഞാനും നിന്നെ പോലൊരു പുൽച്ചാടി... ഹോയ് ഹോയ്.. നീയും എന്നേ പോലൊരു പുൽച്ചാടി ഹോയ് ഹോയ്... "എന്ത് പാട്ടടി ഇത് "ഹാളിലേക്ക് പാടി കൊണ്ട് വരുന്ന പ്രവിയെ കളിയാക്കി അജു പറഞ്ഞു.. "എന്തേയ് നല്ല പാട്ടല്ലേ....പുൽച്ചാടി " "അതിനേക്കാൾ നിനക്ക് പറ്റിയ പാട്ട് ഞാൻ പാടി തരാം " അജു പറഞ്ഞുകൊണ്ട് സോഫയിൽ നിന്നു എഴുനേറ്റു എല്ലാവരും അവനെ നോക്കിനില്കുകയായിരുന്നു..

. പ്രവിയും അവനെന്താ പാടുന്നേ എന്ന് കാതോർത്തു തങ്കപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു... തുള്ളി കളിക്കുന്ന കുഞ്ഞുപുഴു.. ബോണ്ടക്കകത്തുള്ള പുഴുക്കളങ്ങനെ ചിരികളായി കളികളായി വിളികളായി ഓ ഓ... മം പാടി കഴിഞ്ഞതും സോഫയിലെ പിൽലോ അജുവിന്റെ പുറത്ത് പതിഞ്ഞു... അജുവിന്റെ പാട്ടും കളിയും കണ്ടു എല്ലാരും ചിരിച്ചു മറിഞ്ഞു... പ്രവി മുഖം കോട്ടി സോഫയിൽ താടിയിൽ കൈ വെച്ച് സംഗത്തോടെ ഇരുന്നു... "അയ്യേ ഞാൻ ചുമ്മാ തമാശിച്ചതല്ലേ... അയിന് കാന്താരി കുട്ടി സങ്കടപെടാറുണ്ടോ . നീ ഇത്രേ ഉള്ളൂ "അജു അവള്ടെ അടുത്തിരുന്നു... "മിണ്ടൂലാ.. ഈ പാട്ട് കേൾക്കുമ്പോ ഞൻ എന്റെ ടിക്കറ്റോക്കിനെ എത്ര മിസ്സ്‌ ചെയ്യുന്നുണ്ട് എന്നോ... ശോ എങ്ങനാ ഉണ്ടായാ ഞാനാ "അവള് നിരാശയോടെ പറയുന്ന കേട്ടു എല്ലാരും വാ പൊത്തി ചിരിച്ചു..

"നിന്റെയൊക്കെ കളി കൊണ്ടാടി അത് ബാൻ ചെയ്തത് ഇപ്പൊ എത്ര സമാധാനം ഉണ്ട് "ദ്രുവ് പിറുപിറുത്തു... പക്ഷെ അത് പ്രവി കേട്ടെന്ന് മറ്റൊരു സത്യം അവള് അവനെ തറപ്പിച്ചു നോക്കി... എല്ലാരും സംസാരവും കളിയുമായി ഇരുന്നു.... "കേക്ക് കട്ട്‌ ചെയ്തു... അസ്സൽ ബിരിയാണി കഴിച്ചു.. ഇനിയെന്താ പ്ലാൻ "പ്രവി എല്ലാരേം നോക്കി പറഞ്ഞു "എനി വീട്ടിൽ പോയി ചാച്ചണം "അജുവായിരുന്നു... "നമ്മക് ബീച്ചിൽ പോയാലോ "പ്രവി പറയുന്നത് കേട്ടതും കിച്ചുവിന്റെ കണ്ണുകൾ റിഷിയിലേക്കാണ് നീണ്ടത്.. അവന് അത് പ്രധീക്ഷിച്ച പോലെ അവളെ നോക്കി കണ്ണിറുക്കി... നാണത്താൽ കിച്ചുവിന്റെ മുഖം കുനിയുന്നത് പ്രണയത്തോടെ ഋഷി നോക്കി നിന്നു പോയി... "പറയ് നമ്മക് പോകാം "പ്രവിയുടെ ശബ്ദമാണ് അവരെ ബോധത്തിൽ കൊണ്ട് വന്നത്... അച്ചുവിനും കിച്ചുവിനും സമ്മതം എന്നാ രീതിയിൽ നോക്കിയപ്പോൾ ആൺപടകളും സമ്മതിക്കേണ്ടി വന്നു....

അച്ഛനമ്മമാരോട് പറഞ്ഞിട്ട് കുട്ടുവിനേം കൂട്ടി അവർ ബീച്ചിലേക്ക് പോകാൻ ഇറങ്ങി... ഇന്നോവ കാറിൽ മുൻപിൽ ദ്രുവും അജുവും പിറകിൽ ഋഷിയും കിച്ചുവും അച്ചുവും ഏറ്റവും പിന്നിൽ പ്രവിയും കുട്ടുവും ഇരുന്നു മണലിലേക്ക് ഇറങ്ങിയതും പ്രവിയും കുട്ടുവും ആവേശത്തോടെ കടലിലേക്ക് ഓടി... അത് കണ്ടു എല്ലാവരുടെയും ചുണ്ടിൽ ചിരി തെളിഞ്ഞു... ഋഷി കിച്ചുവിന്റെ കൈകളിൽ കയ്യ് കോർത്തു പിടിച്ചു... കുറച്ചൂടെ മുന്നിൽ എത്തിയതും ഋഷി ഒന്ന് ചുമച്ചു... "അധികം ചുമച്ചു ഷോ ഇടേണ്ട അളിയാ... പൊക്കോ പൊക്കോ "ദ്രുവ് പറഞ്ഞതും ഋഷി വളിച്ച ഇളി പാസ്സ് ആക്കി.. കിച്ചു എന്തിന്റെ കേടായിരുന്നു എന്ന് ആക്ഷൻ ഇട്ടു... ഋഷി കിച്ചുവിനേം കൊണ്ട് ആളൊഴിഞ്ഞ ഭാഗത്തു പൂഴിയിൽ ഇരുന്നു...

അവള് സാരി ചെറുതായി പൊക്കി... കാലിലെ പദസരത്തിൽ നോക്കി ഇരുന്നു...സാരിയുടെ വിടവിലൂടെ ഋഷിയുടെ കൈകൾ ഇഴയുന്നത് അറിഞ്ഞാണ് അവള് ഒന്ന് പിടഞ്ഞത്... ഋഷി അവളെ ഒന്നുടെ ചേർത്തിരുത്തി.. കിച്ചു അവന്റെ മാറിൽ ചാഞ്ഞിരുന്നു... വീണ്ടും കിച്ചു അവള്ടെ കാലുകളിലേക്ക് നോക്കിയിരുന്നു.. "അല്ലേടി ഇതിനു മാത്രം നോക്കാൻ എന്താ ഉള്ളത് "ഋഷി അവളോട് ചോദിച്ചു കിച്ചു മുഖമുയർത്തി അവനെ നോക്കി... ഋഷി എന്തെന്ന രീതിയിൽ ഇരുന്നു.. "അത് പിന്നെ.. ഋഷിയെട്ടൻ ചൂടാവോ "അവള് ചിണുങ്ങി കൊണ്ട് പറയുന്നത് കേട്ട് ഋഷി പുരികം പൊക്കി... "ആദ്യം പറ " "ഇല്ലാ ഋഷിയെട്ടൻ ചൂടാവോ പറ " "ഹ്മ്മ് ഇല്ലാ എന്നാ കാര്യം " "അത് പിന്നെ..

ഇന്നലെ വരെ..ആദ്യമായി കിട്ടിയ റാം തന്ന പാദസരം എന്റെ കാലിൽ ഉണ്ടായിരുന്നു... പക്ഷെ ഋഷിയെട്ടൻ പാദസരം ഇട്ടു തരുമ്പോ അത് കണ്ടില്ലല്ലോ എന്നോര്കുവായിരുന്നു "കാലിലേക്ക് നോക്കി അവള് പറഞ്ഞു നിർത്തി ഋഷിയുടെ അനക്കം ഒന്നും കാണാഞ്ഞിട്ട് അവന്റെ മുഖത്തോട്ടു നോക്കിയതും പറഞ്ഞത് അബദ്ധമായോ എന്ന് തോന്നി ... "ദേ ചൂടവില്ലാന്ന് വാക്ക് തന്നതാ "ഋഷിയുടെ മുഖം കണ്ടു ചുണ്ട് കോട്ടി കിച്ചു പറഞ്ഞു "എന്തെ നിനക്ക് ആ പാദസരം വേണോ "ഋഷി ഗൗരവത്തിൽ ചോദിച്ചതും അവള്ടെ മുഖം വാടി "അങ്ങനല്ല.. അത് കണ്ടില്ലല്ലോ എന്നോര്ത്തതാ സോറി "അവള് മുഖം കുനിച്ചു പറഞ്ഞതും ഋഷി പൊട്ടിച്ചിരിച്ചു... ഋഷിയുടെ ചിരി കണ്ടതും കിച്ചുവിന്റെ മുഖം വിടർന്നു... ഋഷി ഒന്നുടെ അവളെ ചേർത്തു നിർത്തി ചെവിയിലേക്ക് മുഖമടുപ്പിച്ചു... "ഇന്നലെ ഞാൻ അത് കടിച്ചൂരിയെടുത്തു ദൂരേക്ക് കളഞ്ഞ്‌ "

പതിയെ അവള്ടെ ചെവിയിൽ പറഞ്ഞതും അവള് ഇപ്പോൾ എന്ന ഭാവത്തിൽ നോക്കി... അവന്റെ ചുണ്ടിലെ കള്ളചിരിയിൽ ഇന്നലെത്തെ രാത്രി അവള്ടെ ഓർമയിൽ തെളിഞ്ഞു... അസ്തമിക്കുന്ന സൂര്യനോടപ്പം കിച്ചുവിന്റെ മുഖം തുടുത്തു വരുന്നത് പുഞ്ചിരിയോടെ അവന് നോക്കി നിന്നു.... ************** "അച്ചു പ്രവി കുട്ടു ദൂരത്തേക്ക് പോകണ്ടാ... "കടലിൽ ആർത്തുകളിക്കുന്നവരോട് അജു വിളിച്ചു പറഞ്ഞു.. "യാ മോനെ പൊളി സാനം... "അജു ദൂരേന്നു നടന്നു വരുന്ന മദാമ്മ പെണ്ണുങ്ങളെ നോക്കി ഉരുവിട്ട്... ദ്രുവും അങ്ങോട്ടേക്ക് നോക്കി.. "അശ്വതി കാണണ്ടാ... "ദ്രുവ് അവന്റെ ചെവിയിൽ പറഞ്ഞു ... "പിന്നെ ഇതൊക്കെ അല്ലെ രസം.. അവള് എന്നേക്കൾ വലിയ കോഴി ആയോണ്ട് ഞാൻ ജീവിച്ചു പോണു... ഡാ നോക്കിയേ ആ ഐറ്റം കൊള്ളാല്ലേ " ദ്രുവിന്റെ അനക്കം ഒന്നും കേള്കാഞ്ഞപ്പോൾ അജു തിരിഞ്ഞു നോക്കിയതും തെ നിൽക്കുന്നു കട്ട കലിപ്പിൽ അച്ചു..

അജു ദ്രുവിനെ നോക്കി...അവന് ദയനീയഭാവത്തിൽ തന്നെ നോക്കുന്നത് കണ്ടതും അവന്റെ കാര്യം പൊക്കാ എന്ന് മനസ്സിലായി... "എഴുനെക്കെടാ.. കള്ള കോഴി "അച്ചു അവന്റെ കോളറിൽ പിടിച്ചു... "ദ്രുവ് മോനെ നീ ഒന്ന് അലറിയിരുന്നേൽ ഞാൻ ഉണർന്നേനെ "നിസ്സഹായാവസ്ഥയിൽ പറയുന്ന കേട്ട് ദ്രുവിന് ചിരി പൊട്ടി... അതൊന്നും കാര്യമാക്കാതെ.. അജുവിനേം കൊണ്ട് അവന്റെ കോളറിൽ പിടിച്ചു നടന്നു പോകുന്ന അച്ചുവിനെ കണ്ടപ്പോ അവന്റെ ചിരി പൊട്ടി.... ദ്രുവ് കടലിലേക്ക് നോക്കിയപ്പോ കണ്ടു കുട്ടുവിന്റെ കൂടെ വെള്ളത്തിൽ കളിക്കുന്ന പ്രവിയെ... അവള്ടെ ഓരോ കളിയും ചിരിയും അവന് നോക്കി നിന്നു...പതിയെ ഒരു പുഞ്ചിരിയോടെ സൂര്യാസ്തമയം നോക്കി... അച്ചുവിനെ കാണാതെ വന്നപ്പോൾ പ്രവി കരയിലേക്ക് നോക്കിയത്.....അജുവിനെയിം വലിച്ചോണ്ട് പോകുന്ന അച്ചുവിനെ കണ്ടപ്പോൾ അവൾക് ചിരി പൊട്ടി...

മറ്റേ സൈഡിൽ നോക്കിയപ്പോൾ കണ്ടു ഒഴിഞ്ഞഭാഗത് ചേർന്നിരിക്കുന്ന ഋഷിയെയും കിച്ചുവിനെയും... അവള് വീണ്ടും കുട്ടുവിന്റെ മേലേക്ക് വെള്ളംതെറിപ്പിക്കുമ്പോൾ ആണ് കരയിൽ ഇരുന്നു എങ്ങോട്ടോ നോക്കി ഒറ്റക്കിരിക്കുന്ന ദ്രുവിനെ കണ്ടത്... നെറ്റിയിൽ വീഴുന്ന മുടികളുടെ ഒതുക്കി മുട്ടിന്മേൽ കൈവെചിരിക്കുന്ന ദ്രുവിനെ കണ്ടപ്പോൾ അവൾക് എന്തോ ഒരു സന്തോഷം മൂടുന്ന പോലെ തോന്നി... പെട്ടെന്നാണ് കുട്ടു തന്റെ മെത്തേക്ക് വെള്ളം തെറിപ്പിച്ചത്... അവള് കുട്ടുവിനെ നോക്കി കണ്ണുരുട്ടി ശേഷം ദ്രുവിനെ നോക്കിയപ്പോൾ അവള്ടെ മനസ്സിൽ കുസൃതി തെളിഞ്ഞത്... "കുട്ടു ഇങ് വാ... " "എന്തെ " "ഇങ് വാടാ പൊട്ടാ " "നീ പോടീ " "ദേ പൊട്ടാ... നീ വന്നില്ലേൽ നീ നിക്കറിൽ മുള്ളിയ കാര്യം ഞാൻ രേഷ്മയോട് പറയും " പ്രവി ചൂണ്ടി പറഞ്ഞതും അവന് കരയാൻ പോലെ നിന്നു... "നീ കരഞ്ഞു പേടിപ്പിക്കൊന്നും വേണ്ടാ...

നമ്മക്ക് കളിക്കാനാ നിന്നെ വിളിച്ചേ "പ്രവി പറയുന്നത് കേട്ട് അവന്റെ മുഖം തെളിഞ്ഞു.. "എന്ത് കളിയാ ചേച്ചി " "ആഹ്... അതായത് നീ കുറച്ചൂടെ മുന്നിൽ പോണം... എന്നിട്ട് കുനിഞ്ഞു നിൽക്കുക.. അപ്പൊ ഞാൻ ദ്രുവ് ചേട്ടനെ അയ്യോ കുട്ടു മുങ്ങാൻ പോണേ എന്ന് പറഞ്ഞു വിളിക്കും... ദ്രുവ് ചേട്ടൻ ഓടി വന്നാൽ നമ്മക് വെള്ളവും ദേഹത്താക്കി പറ്റിക്കാം എങ്ങനെ ഉണ്ട് " "ആ അടിപൊളി... ഞൻ പോട്ടെ ചേച്ചി " "ആ പോ കുറച്ചു മുന്നിൽ പോയാ മതീട്ടോ " പറഞ്ഞതനുസരിച്ചു കുട്ടു മുന്നിൽ പോയി കുനിഞ്ഞു.. ഞാൻ കുറച്ചു ബാക്കോട്ട് നിന്നു... "അയ്യോ... അച്ചു ചേച്ചി അജുവേട്ടാ ഓടിവായോ കുട്ടുവിനെ കാണുന്നില്ലേ... ".പ്രവി അലറാൻ തുടങ്ങി... പ്രവിയുടെ ശബ്ദം കേട്ടാണ് ദ്രുവ് ഞെട്ടിയത്... അവന് പെടുന്നനെ എഴുനേറ്റു അങ്ങോട്ടേക്ക് ഓടി... വെള്ളത്തിൽ നിന്നു വേഗം നടന്നു അവള്ടെ അടുത്ത് ചെന്നു..

"എന്താ എന്തു പറ്റി "വെപ്രാളത്തോടെ വരുന്ന ദ്രുവിനെ കണ്ടപ്പോൾ അവൾക് ചിരി പൊട്ടി.. "കുട്ടു വാടാ "എന്നും പറഞ്ഞു ദ്രുവിന്റെ ദേഹത്തേക്ക് വെള്ളമാക്കാൻ തുടങ്ങി... ദ്രുവിന് മനസ്സിലായി അവള് കളിപ്പിച്ചതാണെന്... അവന്റെ ടീഷർട് മൊത്തം വെള്ളം നനഞ്ഞു... പക്ഷെ അപ്പോഴാണ് പ്രവി ശ്രേദ്ധിച്ചത് താൻ വിളിച്ചിട്ടും കുട്ടു എനിയും എത്തിയില്ല... അവള് അവന് പോയ സ്ഥലം നോക്കി... "കൂട്ടൂ... മോനേ "വെള്ളത്തിൽ ഉയർന്നു പൊങ്ങുന്ന കുട്ടുവിനെ കണ്ടതും അവൾക് സമനില തെറ്റും പോലെ തോന്നി.. വെള്ളത്തിലൂടെ വേച്ചു വേച്ചു നടന്നു അവന്റെ അടുത്തേക്ക് പൊട്ടിക്കരച്ചിലോടെ നടക്കാൻ തുടങ്ങിയതും ദ്രുവ് പെട്ടെന്ന് നീണ്ടി പോയി അവനെ എടുത്ത് പൊക്കിയിരുന്നു... അധികം ആഴമില്ലാ.. എന്നാൽ കുട്ടു ചെറുതായത് കൊണ്ട് മുങ്ങി പോയതാണ്... ദ്രുവിന്റെ കൈക്കുള്ളിൽ നിന്നു കുട്ടു ശ്വാസം വിടാൻ പാടുപെട്ടു...ദ്രുവ് അവനെ ഒന്ന് കുലുക്കി...

വായിലെ വെള്ളം കളഞ്ഞപ്പോഴേക്കും കുട്ടു റെഡി ആയി... പക്ഷെ കണ്ണുകൾ ചുവന്നിരുന്നു... കരഞ്ഞുകൊണ്ട് അടുത്തെത്തിയ പ്രവിയെ കണ്ടതും ദ്രുവ് വീശിയൊന്നു കൊടുത്തു... അവന്റെ അടിയിൽ പ്രവി ഒന്ന് വെള്ളത്തിൽ നിന്നൊന്നു വേച്ചു "ചെറിയ ചെക്കനെ വെച്ചാണോടി നിന്റെ കോപ്രായം "തികട്ടി വന്ന ദേഷ്യത്തോടെ പ്രവിയെ നോക്കി പേടിപ്പിച്ചു കുട്ടുവിനേം എടുത്തു കരയിലേക്ക് നടന്നു... കുട്ടു അവളെ നോക്കുന്നുന്ടെലും അവന് ശ്വാസം കിട്ടാൻ കുറച്ചു പാടുപെട്ടു... അപ്പോഴേക്കും കിച്ചുവും ഋഷിയും അച്ചുവും അജുവും എത്തിയിരുന്നു... അവർ കുട്ടുവിനെ പിടിച്ചു നേരെ നിർത്തി... "എനിക്ക് കൊയപ്പുല്ല ഡോൺ ... "ഋഷിയെ നോക്കി കുട്ടു പറഞ്ഞ്‌... അപ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണോടു പ്രവി വന്നത്... കുട്ടുവിനെ ഓടി ചെന്നു പുണർന്നു... "സോറി ഡാ... ചേച്ചി ഓർത്തില്ല...ചേച്ചി നിനക് നിന്റെ ബുജ്ജിന്റെ ബൊമ്മ തരാട്ടോ... "

അവന്റെ മുഖം കൈകുമ്പിളിലാക്കി പ്രവി മൂക്ക് വലിച്ചോണ്ട് പറഞ്ഞു.. "ആഹാ കള്ളി അപ്പൊ നീയാണല്ലേ അത് ഒളിപ്പിച്ചു വെച്ചേ..."അവന് അരക്ക് കൈ കുത്തി അവളെ നോക്കി പറഞ്ഞതും അത് വരെ അവരുടെ സ്നേഹപ്രകടനം കണ്ടു നിന്നവർക്ക് ചിരി പൊട്ടി... "ദ്രുവ് അങ്കിൾ... ചേച്ചി പറഞ്ഞതായിരുന്നു അങ്ങോട്ട് പോണ്ടാ എന്ന്... ദ്രുവ് അങ്കിൾ വന്നപ്പോ ഞാനും അങ്ങോട്ട്‌ വരാൻ നിക്കുവായിരുന്നു... അപ്പോഴാ അവിടെ യെൽലോ കളർ ബോൾ അതെടുക്കാൻ നിന്നപ്പോ വെള്ളം കൂടിപ്പോയി "അവന് പറയുന്നത് കേട്ടു.. ദ്രുവ് കുനിഞ്ഞിരുന്നു... "നിനക്ക് യെൽലോ ബോൾ ഞാൻ വാങ്ങിച്ചു തരാട്ടോ "എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുടികളിൽ തടവി... ശേഷം പ്രവിയെ നോക്കിയപ്പോൾ അവള് മുഖം കുനിച്ചിരിക്കുന്നതാണ് കണ്ടത്... അവന്റെ 5വിരലും അവള്ടെ തുടുത്ത കവിളിൽ കണ്ടപ്പോ അവന്റെ നെഞ്ചോന്ന് പിടഞ്ഞു...

പ്രവി പെട്ടെന്ന് തന്നെ എണീറ്റു നേരെ നിന്നു.. "എന്നാലും ദ്രുവേ നീ അടിക്കണ്ടായിരുന്നു... ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ടത് "അജു തിരി കൊളുത്താൻ തുടങ്ങി ദ്രുവ് അവനെ കണ്ണുരുട്ടിയെങ്കിലും അത് കണ്ട മട്ടു കാണിച്ചില്ല... "അല്ലേലും എപ്പോഴും എന്നേ എവിടെ കണ്ടാലും അടിക്കും "അവള് കവിളിൽ തലോടി കൊണ്ട് പറഞ്ഞു... ദ്രുവിന് അത് കേട്ടു ചിരിയും സഹതാപവും തോന്നി... "ശോ പോട്ടെ... ബാ ഇതിനു നിനക്ക് ഷവർമ വാങ്ങിച്ചു തരാം "കിച്ചു അവള്ടെ കഴുത്തിലൂടെ കയ്യിട്ടു പറഞ്ഞപ്പോ അവള്ടെ മുഖം വിടർന്നു.... "രണ്ടെണ്ണം വേണം "പ്രവി "ഓഹ് ആദ്യം ഒന്ന് നീ തിന്ന് എന്നിട്ട് നോക്കാം "ഋഷി പറയുന്നത് കേട്ടു എല്ലാരും ചിരിച്ചുകൊണ്ട് നിന്നു....

പിന്നീട് വീണ്ടും പഴേ പോലെ ആയെങ്കിലും ദ്രുവിന്റെ മുന്നിൽ അവള് മിണ്ടാപൂച്ചയായി.... ************* "മമ്മി...എങ്ങനാ ഉണ്ടായിരുന്നു യാത്രയൊക്കെ " "സുഗിച്ചു വരാൻ വേണ്ടി ഞാൻ നാട്ടിലേക്ക് സന്തോഷത്തോടെ അല്ലല്ലോ വരുന്നേ " "സോറി മമ്മി പറ്റിപ്പോയി... എനി പ്ലീസ്‌ ഡോണ്ട് blame മി " "അല്ലേലും എനി നിന്നെയൊക്കെ പറഞ്ഞിറ്റ് എന്താ കാര്യം... എന്റെ ഇമേജ് തകരാതെ നോക്കേണ്ടത് എന്റെ ആവിശ്യം ആയി പോയി. അല്ലേൽ ഞാൻ വരില്ലായിരുന്നു " "മമ്മി പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.. ഞങ്ങളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല... പിന്നെ ഞാൻ കാണണം പറഞ്ഞത് കൊണ്ട് എങ്ങനെയൊക്കെയോ മുങ്ങിയതാ... ഐ വാണ്ട്‌ ടു ലീവ് നൗ " ************* "ആഹ് പ്രവീണ... എന്താ ഇവിടെ... ഞാൻ വിചാരിച്ചു പ്രൊജക്റ്റ്‌ ഒക്കെ ചെയ്യും എന്ന് വെല്ലു വിളിച്ചു മുങ്ങിയെന്നു " പന്ന കിളവാ പണി തന്നിട്ട് എന്റെ തലേൽ കേറി ഡിസ്കോ കളിക്കുന്നു... "സാറെ.. പ്രവീണ പറഞ്ഞ അത് പോലെ ചെയ്തിരിക്കും... പിന്നെ ഞാൻ വന്നത് സാറിന്റെ പ്രൊജക്റ്റ്‌ ചെയ്യേണ്ട ഇൻഫർമേഷൻ ബുക്ക്‌ വാങ്ങാനാ " "ഓഹ് അപ്പൊ എനിയും ചെയ്യാൻ തുടങ്ങിയില്ലേ "

"എന്റെ പൊന്ന് സാറേ.. സാർ എന്താ എന്റെ മെക്കിട്ടു മാത്രം കേറുന്നേ... ഞാൻ ചെയ്തോളാം ഒന്ന് തായോ " "അത് നിന്നെപ്പോലെ ഒരു തലതെറിച്ച പെണ്ണ് എന്റെ ഡിപ്പാർട്മെന്റിൽ ഇത് വരെ ഉണ്ടായിട്ടില്ല... അതാ " ഹോ ഈ കോഴ്സ് ഒന്ന് കഴിഞ്ഞോട്ടെ... വാരിയെറിയുന്നുണ്ട് ഞാൻ... "ഹ്മ്മ് വന്നതല്ലേ... അവിടെ സ്റ്റാഫ്‌ റൂമിനടുത്തുള്ള സ്റ്റോർ റൂം ഉണ്ട്... അവിടെയുള്ള ഒരു ബോക്സിൽ ഉണ്ടാകും തനിക് വേണ്ട ബുക്ക്‌ എടുക്കാം " "ശെരി മൊയലാളി " "എന്താ " "ശെരി സാറെന്ന് " "ഹ്മ്മ്... all തെ ബെസ്റ്റ് " "ഓഹ് തങ്കു തങ്കു " അതും പറഞ്ഞു അവള് സ്റ്റോർ റൂമിലേക്ക് നടക്കുമ്പോൾ സാറിനു ചിരി വരുന്നുണ്ടായിരുന്നു...ഏറ്റവും കുരുത്തംകെട്ട സ്റ്റുഡന്റ് ആണേലും അയാൾക് പ്രിയം അവളോടായിരുന്നു...

എല്ലാരും ക്ലാസിൽ ആയത് കൊണ്ട് തന്നെ അവൾക് ഒറ്റക്ക് ബുക്ക്‌ നോക്കിയെടുക്കാൻ ബോർ ആയി...സ്റ്റോർ റൂമിൽ നിന്നു ബുക്ക്‌ കിട്ടിയതും പെട്ടെന്നാണ് ഡോർ അടഞ്ഞത്... ഒരു നിമിഷം അവള് ഒന്ന് ഞെട്ടി... സ്റ്റോർ റൂം അത്യാവശ്യം പഴകിയ ബുക്ക്‌ വെക്കുന്ന സ്ഥലം ആണ്... അതുകൊണ്ട് തന്നെ ആവിശ്യം ഉള്ളവർ മാത്രമേ കേറൂ... ഇത് കോഴ്സ് സെന്റർ ആയോണ്ട് തന്നെ ഒന്നോ രണ്ടോ ടീച്ചേർസ് മാത്രമേ ഉണ്ടാകൂ... പ്രവി ഡോറിനടുത്തു നടന്നു ഡോർ തുറക്കാൻ തുനിഞ്ഞതും പുറകിലെ കാലനക്കം കേട്ടു അവള് ഒന്ന് പേടിച്ചു... ബുക്കും നെഞ്ചോടു ചേർത്തു തിരിഞ്ഞു നോക്കിയതും ഷെൽഫിനു മറവിൽ ഒളിഞ്ഞു നിന്നാ ആ രൂപം പുറത്തേക്ക് വന്നു... "മിഥുൻ നീയോ "................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story