കൃഷ്ണ: ഭാഗം 62

krishna

എഴുത്തുകാരി: Crazy Girl

"മിഥുൻ നീയോ... ഹോ പേടിച്ചു പോയി... " "ഹ്മ്മ്മ്... നീയെന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കത്തെ... എന്റെ മെസ്സേജിന് റിപ്ലൈ ഇല്ലാ... വാട്ട്‌ ഹാപ്പെൻഡ് ടു യു " "അത് നിനക്ക് അറിയില്ലേ മിഥുൻ... "പ്രവി മാറിൽ കൈകെട്ടി ചോദിച്ചപ്പോൾ അവന് നിന്ന് പരുങ്ങി.. "പറ നീയെന്താ കാണിച്ചേ... അന്ന് ഞാൻ അവിടെ വന്നപ്പോൾ എല്ലാം തമാശ ആണെന്ന കരുതിയെ...ബട്ട്‌ യു ആർ flirting വിത്ത്‌ മി... മിഥുൻ എന്നോട് മാത്രമല്ലാ ഒരു പെണ്കുട്ടിയോടും ഡോണ്ട് ടു ദിസ്‌" "ആക്ച്വലി ഞാൻ നിന്റെ ഫോട്ടോ ആണെടി ഉദേശിച്ചേ... ബട്ട്‌ ക്യാമറ വെച്ചപ്പോൾ അങ്ങനെ ആയി പോയതാ " "നിർത് മിഥുൻ നീ ആരോടാണ് കള്ളം പറയുന്നേ... ശെരിക്കും നിന്നെ കാണാൻ ഇരിക്കുവായിരുന്നു ഒന്ന് പൊട്ടിക്കാൻ... ഇത്രയും ചീപ്പ്‌ ക്യാരക്ടർ ആണെന്ന് ഞാൻ അറിഞ്ഞില്ല... anyway എനി ഇമ്മാതിരി തോന്ന്യാസം കാണിക്കരുത് ഞൻ ഇങ്ങനെ ആയിരിക്കില്ല എനി react ചെയ്യാ "ഒരു താക്കീട് പോലെ പറഞ്ഞു പ്രവി ഡോർ തുറക്കാൻ നിന്നതും മിഥുൻ ഡോറിനു കയ്യ് വെച്ചു...

"ഹ്മ്മ് എന്താ "അവള് മിഥുനോടായി ചോദിച്ചു... " "എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് " "പുറത്ത് നിന്നു പറയാം... ഡോറിൽ നിന്നു കയ്യ് മാറ്റ്" "ഇല്ലാ ഇപ്പൊ പറയണം " "ന്ന പറഞ്ഞു തുലക്ക് "പ്രവിക്ക് ദേഷ്യം വന്നു... മിഥുൻ പതിയെ തന്റെ അരികിലേക്ക് നടന്നു വന്നു അവന്റെ സാമീപ്യം അവള് അരോചകമായി തോന്നി പെട്ടെന്നാണ് അവന് അവളുടെ മുഖം കയ്യിലെടുത്തത് പ്രവി ഒന്ന് ഞെട്ടി... "പ്രവി... ലോലിപോപ്സ്... ഐ ലവ് യു... ഐ ലവ് യു സൊ much" മിഥുൻ പറഞ്ഞത് കേട്ട് പ്രവി ആകെ ഞെട്ടി... അവള് അവനെ തുറിച്ചു നോക്കി നിന്നു... പക്ഷെ മിഥുൻ അവന്റെ മുഖം തന്നിലേക്ക് അടുപ്പിക്കുന്നത് കണ്ടതും അവന്റെ നെഞ്ചിൽ കയ്യ് വെച്ചു ആഞ്ഞു തള്ളി "whats റോങ്ങ്‌ വിത്ത്‌ യൂ മിഥുൻ...

നീ എന്താ ഇങ്ങനെയൊക്കെ...നിന്റെ ആറ്റിട്യൂട് ക്യാരക്ടർ എല്ലാം ബോർ ആയിരിക്കാണ്... പ്ലീസ് എനിക്ക് പോണം നമ്മക്ക് പിന്നെ സംസാരിക്കാം " മിഥുനോട് ദേഷ്യപ്പെട്ടു അവള് ഡോർ തുറക്കാൻ വീണ്ടും നിന്നതും അവന് അവളെ പിടിച്ചു ഇറുക്കെ കെട്ടിപിടിച്ചു... അവന്റെ കൈക്കുള്ളിൽ കിടന്നു അവൾക് ശ്വാസം കിട്ടാത്ത പോലെ ആയി... അവന്റെ ഗന്ധം അവളിൽ അറപ്പുണ്ടാക്കി... "വിടെന്നെ "അവള് ശക്തിയോടെ അവനിൽ ninnu കുതറി കയ്യിലെ ബുക്ക്‌ നിലതെക്കു വീണു... "നീ നീ... എന്താ കാണിക്കുന്നേ... ആർ യൂ മാഡ്... ഞാൻ നിന്നെ ഫ്രണ്ടിൽ കൂടുതൽ ഒന്നും കണ്ടിട്ടില്ല... നീ വളരെ ചീപ്പ്‌ ആയിപോയി ഒരു പെണ്ണിന്റെ അനുവാദം ഇല്ലത്തെ അവള്ടെ ദേഹത്ത് തൊടാൻ എന്ത്‌ അവകാശമാണ് നിനക്ക് "അവള് ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ വശ്യമായ ചിരി ആയിരുന്നു... "പ്രവി നീ ചൂടാകുമ്പോളും സുന്ദരി ആണ് ട്ടൊ...

പിന്നെ നിന്നെ പോലെ ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടിയാൽ കെട്ടിപ്പിടിക്ക മാത്രല്ല എന്റെ കൺട്രോൾ തന്നെ പോകും...പിന്നെ നിന്നെ ഞാൻ സ്നേഹിക്കുന്നത് കൊണ്ട് എന്ത് തെറ്റാണ് ഉള്ളത് പ്രവി... "അവന് പറഞ്ഞത് കേട്ട് അവൾക് ഇരിച്ചു കയറി "ജസ്റ്റ്‌ സ്റ്റോപ്പ്‌ ഇറ്റ് മിഥുൻ....നീ അങ്ങ് അമേരിക്കയിൽ കണ്ടിട്ടുണ്ടാകും ഇഷ്ടമാണ് എന്ന് പറഞ്ഞയുടനെ ബെഡിലേക് പോകുന്ന ടീമ്സിനെ.. എന്നാ എല്ലാരും അങ്ങനെ അല്ലാ... നീ ഇത്രയും ചീപ്പ്‌ ആണെന്ന് അറിഞ്ഞില്ലാ... ഞാൻ പോകുവാ എനി എന്റെ കണ്മുന്നിൽ കണ്ടു പോകരുത്" വീണ്ടു പോകാൻ തുനിഞ്ഞ അവള്ടെ കൈകളിൽ അവന് പിടിച്ചതും പ്രവി അവന്റെ കവിളത്തു അടിച്ചു കൊണ്ട് പൊട്ടിത്തെറിച്ചു... "നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ... എന്റെ ദേഹത്തു തൊട്ടു പോകരുത് എന്ന് "കൈചൂണ്ടി അവള് പറഞ്ഞതും അവന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... "പിന്നേ ഞൻ ഒരിക്കലും നിന്നെ സ്നേഹിക്കാനോ പ്രണയിക്കാനോ പോണില്ല...

അതുകൊണ്ട് എന്റെ പുറകെ വരണ്ടാ " "എന്ത് കൊണ്ട് പറ്റില്ലാ... നീ ആരേലും സ്നേഹിക്കുന്നുണ്ടോ " പെട്ടെന്ന് മിഥുൻ ചോദിച്ചതും അവള്ക്ക് എന്ത്‌ പറയണം എന്ന് അറിഞ്ഞില്ലാ... അവള് അറിയാതെ ഇല്ലെന്ന് തലയാട്ടി... "തെൻ വാട്ട്... നിനക്കെന്താ എന്നേ പ്രണയിച്ചാൽ " "ബികോസ് നിന്നെ ഞാൻ ഫ്രണ്ടിൽ കൂടുതൽ ഒന്നും കണ്ടിട്ടില്ലാ... എനിക്കുള്ള ചെക്കനെ ഞാൻ കണ്ടു പിടിക്കും... അത് വരെ ഞാൻ ഇങ്ങനെ പോയിക്കോളാം " "ok കണ്ടു പിടിക്കുന്നത് വരെയെങ്കിലും... ജസ്റ്റ്‌ ടൈം പാസ്സിന് നമ്മൾക്കു mingle ആയിക്കൂടെ " "ചെ നിനക്ക് കിട്ടിയതൊന്നും പോരെ... ടൈം പാസ്സിന് ഈ എന്നേ കിട്ടില്ലാ... ഇത്രയും ദിവസം ഫ്രണ്ട് ആയിട്ട് ഈ മനസ്സിൽ ഉണ്ടായിരുന്നു നിന്റെ ഈ സംസാരം അത് നിന്നെ മനസ്സ് വെറുപ്പ് തന്നെ തോന്നിക്കുവാ... മിഥുൻ ലാസ്റ്റ് ആയിട്ട് പറയുവാ നിന്റെ എന്റടുത്തു മാത്രമല്ലാ.. കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയുടെ അടുത്തും ചിലവാവതില്ല...

മൈൻഡ് ഇറ്റ് "താഴെ വേണം ബുക്കും എടുത്തു അവള് നടന്നു... മിഥുന്റെ പെരുമാറ്റം അത്രമേൽ അവളിൽ അറപ്പുണ്ടാക്കി...അവന് എപ്പോഴാ ഇങ്ങനെ ആയത്... ഞാൻ അപ്പോൾ അവന്റെ കൂടെ നടന്നപ്പോൾ അവന് എന്നേ ഏത് കണ്ണോടാ നോക്കിയിട്ടുണ്ടാവുക.....ചെ... അവൾക് അവളോട്‌ തന്നെ വെറുപ്പ് തോന്നി.... ************* തലവേദന കാരണം half day ലീവ് എടുത്തു വരുവായിരുന്നു ദ്രുവ് അപ്പോഴാണ് അവന്റെ കണ്ണിൽ പിറുപിറുത്തു നടന്നു പോകുന്ന പ്രവിയെ കണ്ടത്.. അവനു മനസ്സിലായി എന്തോ വെല്ല്യ പണി ഒപ്പിച്ചിട്ടുള്ള വരവ് ആണെന്ന് കാർ സൈഡിൽ നിർത്തി.. അവന് അവള്ടെ പുറകെ നടന്നു... കുറച്ചു മുന്നോട്ട് എത്തിയതും അവള്ടെ തോളിൽ കൈ വേച്ചു... "നിന്നെ ഞാൻ " ദേഷ്യത്തിൽ അവള് എന്തോ പറയാൻ വന്നതും എന്നേ കണ്ടു ഒന്ന് ഞെട്ടി... "ഇയാളെന്താ ഇവിടെ "ഞെട്ടലോടെ തന്നെ അവള് ചോദിച്ചു... "ഞാൻ എവിടെയെങ്കിലും ആയിക്കോട്ടെ..

നീയെന്താ ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കുന്നെ " "ഠൻ ഠൻ ഠഡേയ് "അവള് കയ്യില് വെച്ചാ ബുക്ക്‌ മുന്നിൽ കാണിച്ചു.. "ദേ നോക്ക് ഇയ്യ് പറഞ്ഞ ബുക്ക്‌ കിട്ടി എനി നമ്മൾക്ക് ചെയ്യാൻ തുടങ്ങിക്കൂടെ "അവള് ആവേശത്തോടെ പറഞ്ഞത് കേട്ട് ഞാൻ അവളെ വേണോ എന്നാ രീതിയിൽ നോക്കി... "പ്ലീസ്... എനിയും ചെയ്തില്ലേൽ ആ കിളവൻ എന്നേ കളിയാകും ക്ലാസ്സ്‌ മൊത്തം നാറ്റിക്കും... " അവള് പറയുന്നത് കേട്ടു ദ്രുവിന് ചിരി വന്നെങ്കിലും അവന് കടിച്ചു പിടിച്ചു നിന്നു... "ok.. പക്ഷെ ഞാൻ പറയുന്നത് പോലെ കേൾക്കണം" "ഓഹ് അല്ലേലും തന്റെ ഭീഷണിക്കുള്ളിൽ അല്ലെ ഞാൻ നടക്കുന്നത് " അവള് പിറുപിറുക്കുന്നത് കണ്ടു ദ്രുവ് അവളെ എന്തെന്ന് രീതിയിൽ നോക്കിയപ്പോൾ അവള് ഇളിച്ചു കൊണ്ട് തംപ്സ് അപ്പ്‌ കാണിച്ചു... ************ "താങ്ക് യു നാരായൺ....ഈ സഹായത്തിനു തനിക് ആവിശ്യമുള്ള തുക തന്റെ അക്കൗണ്ടിൽ എത്തിയിരുന്നു "

"ok... റാം എനിയും താൻ എന്തേലും ചെയ്യുമ്പോൾ സൂക്ഷിക്കുക ഒക്കെ.. ന്ന ഞാൻ അങ്ങോട്ട്‌ " വക്കീൽ പോയതും റാം മമ്മിയിലേക്ക് തിരിഞ്ഞു... അവർ അവനെ ദേഷ്യത്തോടെ നോക്കുകയായിരുന്നു... "എന്താ എനി നിന്റെ പ്ലാൻ... ഇത് പോലെ എനി വേറെ വല്ല ഐഡിയ യും ഉണ്ടോ... ഉണ്ടെങ്കിൽ പറയണം "അവന്ക് നേരെ പുച്ഛിച്ചു കൊണ്ട് പറയുന്നത് കേട്ടു റാം തല കുനിച്ചു... "നിങ്ങള് രണ്ടും കാരണം എനിക്ക് പുറത്തിറങ്ങാൻ വയ്യാതെ ആയി.. ഒരുത്തി ഉണ്ടല്ലോ നിന്റെ അനിയത്തി അവള് അവിടെ വേലക് നിക്കുവാ അറിയുന്നുണ്ടോ നീ " "മമ്മി നിർത്തു... മമ്മി എനി പേടിക്കണ്ടാ... എനി ഞാൻ വളഞ്ഞ വഴിയോടെ പോകില്ലാ.. മമ്മി പേടിക്കണ്ടാ... രജി അവൾക് അവള് ആഗ്രഹിച്ചവനെ തന്നേ കിട്ടും എനിക്കും.... എനി അത് നടത്തിയിട്ട് എനിക്ക് വിശ്രമം ഉള്ളൂ "എരിയുന്ന കണ്ണോടെ അവന് പറഞ്ഞതും അവന്റെ മനസ്സിൽ പലതും ഉണ്ടായിരുന്നു... ************

കഴുത്തിൽ തട്ടിയാൽ ചൂട് ശ്വാസം അറിഞ്ഞു അച്ചു ഒന്ന് കുറുകി... അവള് തിരിയാൻ നിന്നതും അജു അവളുടെ പുറകെ വയറിലൂടെ പുണർന്നു... കഴുത്തിൽ നനുത്ത ചുംബനം നൽകി.... "എന്ത് ആലോചിക്കുവാ അജുവിന്റെ കുറുമ്പി " ക്യാബിനിലെ പുറത്തേക്കുള്ള വിൻഡോയിലൂടെ നോക്കി അച്ചുവിന്റെ ഷോള്ഡറില് തല വെച്ച് അജു ചോദിച്ചു.... "അജു തന്റെ ഫാമിലിക്കും ഞാൻ ഒരു ബുദ്ധിമുട്ടാകുമോ "അവള് എങ്ങോട്ടോ നോക്കി പറഞ്ഞതും അജു അവളിൽ നിന്നു മാറി തന്റെ നേരെ നിർത്തിച്ചു... "എന്താ ഇപ്പൊ അങ്ങനെ പറയാൻ കാരണം " "അജു പറയ്യ്... " "എടി പൊട്ടി എന്റെ അച്ഛനും അമ്മയ്ക്കും.. പിന്നെ ഈ എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ്.. പിന്നെന്താ നിന്റെ പ്രശ്നം "അവള്ടെ തലക്ക് കൊട്ടി അവന് പറഞ്ഞു "അവർ മാത്രമല്ലല്ലോ അജു... തനിക് ഒരുപാട് റിലേറ്റീവ്സ് ഇല്ലേ അവരൊക്കെ എന്റെ ഫാമിലിയെ കുറിച് അരിയുമ്പോൾ തനിക്കും വീട്ട്ക്കാർക്കും "

ബാക്കി പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടിൽ അജു ചൂണ്ടു വിരൽ വെച്ച് തടഞ്ഞു...അവന് അവളുടെ കണ്ണുകളിലേക്ക് നോക്കി...ചെറുതായി നിറഞ്ഞിരിക്കുന്നു... "എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ അച്ഛനും അമ്മയും ആണ്... അവർ ആണ് എന്നേ വളർത്തിയതും ഇത് പോലെ ആക്കിയതും... ഇതുവരെ ഒരാൾടെ വാക്കും കേട്ടിട്ട് എന്റെ അച്ഛനമ്മമാർ ഒരു തീരുമാനം എടുത്തിട്ടില്ല... ഞങ്ങൾ മൂന്നുപേരും എന്തിൽ ഉറച്ചു നിന്നോ അതാണ്‌ ഞങ്ങളുടെ അവസാന തീരുമാനം... എനി ആ മൂന്നുപേരിൽ ഒരാളും കൂടി അത് താനാ... അതിൽ എനി ഒരുമാറ്റവും ഇല്ലാ.. പിന്നെ പറയുന്നവർ പറഞ്ഞോട്ടെ.... നിനക്ക് ഞാനും എനിക്ക് നീയും ഉള്ളടുത്തോളം നിന്റെ സങ്കടങ്ങൾ എന്നും എനിക്കും ബാധകമാണ്... ആരേലും നിന്നെ കുറിച്ച് പറഞ്ഞാൽ ആ പറഞ്ഞവർ പിന്നെ വാ തുറക്കാതെ ഇരിക്കുന്നത് ഞാൻ നോക്കികൊളാം " അജു ഒരു തമാശയുടെ പറഞ്ഞു നിർത്തിയതും അച്ചുവിന്റെ മിഴികൾ നിറഞ്ഞു...

ചുണ്ടിൽ വെച്ചിരിക്കുന്ന അവന്റെ ചൂണ്ടുവിരലിൽ അവള് ഒന്ന് മുത്തി... അജു അവളുടെ കണ്ണുകളിൽ ലയിച്ചു പോയി.. അവന് പതിയെ അവളിലേക്ക് അടുത്ത്... അവള്ടെ ചുണ്ടുകളിൽ വെച്ച ചൂണ്ടു വിരലിൽ അവനും മുത്തി.....രണ്ടുപേരുടെ ചുണ്ടുൾക്കിടയിൽ തടസവുമായി ആ വിരൽ പതിയെ താഴേക്ക് വലിക്കാൻ നോക്കിയതും... ഡോറിൽ മുട്ടിയതും ഒപ്പമായിരുന്നു... രണ്ട് പേരും മാറി നിന്നു....അച്ചുവിനു ശ്വാസം നിലച്ച പോലെ തോന്നി... അജുവും അത് പോലെ ആയിരുന്നു... "സർ... ക്ലോസ് ചെയ്യാൻ ആയി നിങ്ങളെ പോകാൻ ബാക്കിയുള്ളു " "സാന്ദ്ര where ഈസ്‌ ഋഷി ആൻഡ് കൃഷ്ണ " "അവർ പോയി... ആശ്വതിയെ.. സർ കൊണ്ട് വിടാൻ അവർ പറഞ്ഞിരുന്നു " "ok.. യൂ ക്യാൻ ലീവ് നൗ "അജു പറഞ്ഞതും സാന്ദ്ര പോയി... അപ്പോഴേക്കും അച്ചു എല്ലാം സെറ്റ് ആക്കി നിന്നിരുന്നു... "പോകാം " "പോകാം... പക്ഷെ എനിക്ക് കഴികാൻ വല്ലതും വാങ്ങിച്ചു തരുവോ " "ഈശ്വര എന്റെ പോക്കറ്റ് ഇന്നും കാലി "അവന് സ്വയം പറഞ്ഞതും അച്ചു അവന്റെ വയറ്റിനിട്ടു കുത്തി.. ശേഷം ചിരിച്ചുകൊണ്ട് അവർ ഇറങ്ങി.... ************

"ഡീ ചായ " "ഇതെത്രാമത്തെ ചായയാ... ചോദിക്കുമ്പോ ചോതിക്കുമ്പോ ചായ എടുത്തു തരാൻ ഞൻ നിന്റെ ഭാര്യ ഒന്നുമല്ല.. " "ok എന്നാ നീ തന്നെ ചെയ്തോ.. നിനക്ക് ചെയ്തു തരാൻ ഞൻ നിന്റെ കെട്ടിയോനും അല്ലാ " "അയ്യോ ഞാനൊരു തമാശ പറഞ്ഞയല്ലേ സേട്ടൻ ചെയ്യ്.. ഇപ്പൊ കൊണ്ട് വരാം " "ആഹ് ഞാനും തമാശ പറഞ്ഞതാ "എന്ന് പറഞ്ഞു ദ്രുവ് വീണ്ടും കമ്പ്യൂട്ടറിൽ എഡിറ്റ്‌ ചെയ്യാൻ തുടങ്ങി... "പണ്ടാരകാലൻ ചായ തൊണ്ടേൽ കുടിങ്ങിയാ മതിയായിരുന്നു ഈശ്വരാ "പ്രവി അവനേം പ്രാകി കിച്ചണിലേക്ക് നടന്നു... "മക്കള് എന്നാൽ ചെയ്തിട്ട് മെല്ലെ വാ ട്ടൊ ഞങ്ങൾ പോയി കിടക്കട്ടെ" ഋഷി ആയിരുന്നു... "പോ അളിയാ പോ.. പണ്ട് 12 ആയാലും ഉറങ്ങാത്ത ആളാണ്‌ 10 മണിക്കേ ബെഡ്‌റൂമിൽ ചെന്ന് ഇരിക്കുന്നത്... " "അതേടാ നീയും ഒന്ന് കെട്ടുവല്ലോ.. അപ്പൊ നീയും ഇത് പോലെ ആയിരിക്കും "ഋഷി അവനെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... "ദ്രുവേ.. ബെഡ്ഷീട്ട് മാറ്റിയിട്ടുണ്ട്... കേട്ടോ...

സമയമാകുമ്പോൾ കിടന്നോ "കിച്ചുവും വന്നു... ദ്രുവ് ഒന്ന് തലയാട്ടി... ഋഷിയും കിച്ചുവും മുറിയിലേക്ക് നടന്നു... മുറിയിൽ എത്തി കിച്ചു ഡോർ അടച്ചതും ഋഷി അവളെ പൊക്കിഎടുത്തു... "ഋഷിയെട്ടാ വിട്... എന്താ ഈ കാണിക്കണേ " "എനിക്ക് വല്ലാതെ വിശക്കുന്നു "അവള്ടെ ചെവിയുടെ അടുത്ത് ചെന്നു പറഞ്ഞതും കിച്ചു ഒന്ന് കുറുകി... "ഇപ്പൊ അല്ലെ ഫുഡ്‌ കഴിച്ചേ " "ആ വിഷപ്പല്ലാ.. ഈ വിശപ്പ് വേറെയാ.. നിനക്കെ അത് മാറ്റാൻ കഴിയൂ " എന്നും പറഞ്ഞു അവളെ ബെഡിൽ കിടത്തി... കിച്ചുവിന്റെ മുഖം ആകെ ചുവന്നു... ഋഷി അവളെ പ്രണയത്തോടെ നോക്കികൊണ്ട്‌ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... ഒന്ന് ഉയർന്നു പൊങ്ങിക്കൊണ്ടു കിച്ചുവിന്റെ വിരലുകൾ ഋഷിയിടെ മുടിയിൽ മുറുകി വന്നു... ************* "ഇത് ഇന്നെങ്ങാനും തീരുവോ " അച്ചു "ഇത് ഇന്ന് തൊടങ്ങിയല്ലേ ഉള്ളൂ... രണ്ട് ദിവസം എടുക്കും "ദ്രുവ് ലാപ്പിൽ നോക്കി പറഞ്ഞു

"പ്ര്ര്ര്ർ.... പ്ര്ര്ർ " ദ്രുവും അച്ചുവും ശബ്ദം കേട്ടാ ഭാഗത്തേക്ക് നോക്കി... ദേ പോത്തു പോലെ ഉറങ്ങുന്നു സാദനം "ടി പോത്തേ.. നിനക്ക് ചെയ്യുന്നേ എന്നിട്ട് ഉറങ്ങുന്നത് കണ്ടില്ലേ.. എണീക്കടി "അച്ചു പ്രവിയെ തട്ടി വിളിച്ചു... "അയ്യോ ഞാൻ ചെയ്തെ "പ്രവി ഞെട്ടിക്കൊണ്ടു എഴുന്നേറ്റതും... തന്നെ നോക്കി കണ്ണുരുട്ടുന്ന ദ്രുവിനേം അച്ചുവിനേം കണ്ടു അവള് ഇളിച്ചു... "ആഹ് എന്നിട്ട് എവിടെയെത്തി "എല്ലാം ശ്രെദ്ധിക്കുന്ന പോലെ ലാപ്പിൽ നോക്കി പറഞ്ഞു... വീണ്ടും തന്നെ നോക്കുന്ന ദ്രുവിനെ നോക്കി ചെവി പിടിച്ചു സോറി എന്ന് കാണിച്ചതും ദ്രുവ് ലാപ്പിലേക്ക് നോക്കി ചെയ്യാൻ തുടങ്ങി... അപ്പോഴേക്കും അച്ചുവിന് വിളി വന്നു അവള് മെല്ലെ മുറിയിലേക്ക് വലിഞ്ഞു.... നെറ്റിയിൽ വീണ മുടികളുടെ ഒതുക്കി ലാപ്പിലേക്ക് നോക്കി നിൽക്കുന്ന ദ്രുവിലേക്ക് അവള്ടെ കണ്ണുകൾ ഉടക്കി... ലാപ്പിലേക്ക് ഉറ്റുനോക്കുന്ന കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് പ്രവി അത്ഭുദത്തോടെ നോക്കി...

അവൾക് എന്തോ ഒരു വികാരം തന്നെ മൂടുന്നത് പോലെ തോന്നി... മനസ്സിൽ കുളിരു കോരുന്നത് പോലെയൊക്കെ... അവനെ നോക്കിയിരിക്കെ അവളുടെ ചുണ്ടിൽ അവള് പോലും അറിയാതെ പുഞ്ചിരി തെളിഞ്ഞു.. "നീയെന്താ ആളെ കളിയാക്കുവാ "പെട്ടെന്നാണ് ദ്രുവിന്റെ ശബ്ദം കാതിൽ പതിഞ്ഞത് അവള് ഒന്ന് ഞെട്ടി... "ഹ്മ്മ് മതി മതി എനി പൊക്കോ ബാക്കി നാളെ "അതും പറഞ്ഞു ലാപ് മടക്കി അവന് എഴുനേറ്റു.. ഒന്നും പറയാതെ പ്രവിയും... ************ പ്രവി അച്ചുവിന്റെ അടുത്ത് ചെന്നു കിടന്നു... അവള് നല്ല ഉറക്കിലാണ്... എന്നാ തന്റെ ഉറക്കൊക്കെ പമ്പ കിടന്നു... അവള് മൊബൈൽ എടുത്തു... തുറന്നു... നോക്കി "ഐ ലവ് യു പ്രവി... ലവ് യൂ സൊ much " മൊബൈലിലെ മിഥുന്റെ മെസ്സേജ് കണ്ടതും അവൾക് ഇരിച്ചു കയറി മൊബൈൽ സ്വിച്ച്ചോഫ് ആക്കി... ഇന്ന് നടന്നതൊക്കെ മനസ്സിൽ തെളിഞ്ഞു... "പറ്റില്ലാ.. എനിയും ഇങ്ങനെ തുടരാൻ കഴിയില്ലാ...

എനിക്ക് ഒരിക്കലും മിഥുനെ അങ്ങനെ കാണാൻ കഴിയില്ലാ.. എനിക്ക് പറ്റിയാ ആളെ ഞാൻ തന്നെ കണ്ടു പിടിക്കണം... ഓം ശാന്തി ഓശാനയിൽ നസ്രിയ പറയുന്ന പോലെ തനിക് വേണ്ട ചെക്കനെ താൻ തന്നെ കണ്ടു പിടിക്കണം... ആരെ നോക്കും... ഹ്മ്മ്... പ്രവിയുടെ മനസ്സിൽ അവള്ടെ ക്ലാസ്സിൽ ഉള്ളാ പയ്യന്മാരുടെ മുഖം തെളിഞ്ഞു... പക്ഷെ അതിനിടക്ക് കുമ്മനമാടിച്ചു പോകുന്ന ദ്രുവിന്റെ മുഖം അവള് മനപ്പൂർവം ഒഴിവാക്കി... അങ്ങനെ കൂടിയും ഗുണിച്ചും അവള് ഓരോ ആളെയും മനസ്സിൽ തന്റെ കൂടെ കല്യാണ മണ്ഡപത്തിൽ ഇരിക്കുന്നത് ഓർത്തു... പക്ഷെ എത്രയൊക്കെ ലുക്കൻമാരെ കൊണ്ട് വന്നിട്ടും ദ്രുവിന്റെ മുഖം കട്ടക്ക് അവള്ടെ മനസ്സിൽ ആണിയടിച്ചു തറഞ്ഞു നിന്നു... നോ പ്രവി അവന് വേണ്ടാ... അവന് വേണ്ടാ... അവള് കൈകൊണ്ടു മായ്ച്ചു കളഞ്ഞു അവള് സ്വയം പറഞ്ഞു അവസാനം സഹികെട്ടു ഓരോ പയ്യന്മാരെയും ദ്രുവിന്റെ മുഖം വെച്ച് compare ചെയ്തപ്പോളും... ഒരു പടി മുന്നിൽ ദ്രവിന്റെ മുഖം തന്നെ... അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവള്ടെ മനസ്സിൽ തെളിഞ്ഞു...

എത്രയൊക്കെ തന്നെ അടുത്ത് കിട്ടിയിട്ടും അവന് തന്നെ വേണ്ടാത്ത രീതിയിൽ ഒന്ന് നോക്കിയിട്ട് പോലും ഇല്ലാ... എന്നാൽ എന്നെക്കാൾ കൂടുതൽ തന്നെ സംരക്ഷിച്ചതും അവന് ആണ്... ദ്രുവിനെക്കാൾ കൂടുതൽ താൻ പ്രാധാന്യം കൊടുത്തത് മിഥുൻ ആണ് എന്നാൽ അവന് കാണിച്ചതോ... ദ്രുവിനെ പോലെ ഒരുത്തൻ ഈ ലോകത്ത് കുറവാ... അവന് അത്രയും കാരിംഗ് ആണ്... പ്രവിയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... പെട്ടെന്ന് അവള് ഞെട്ടി... 5 മണിക്ക് അപ്പുറത്തെ വീട്ടിലെ ആമിനതാത്തയുടെ കോഴി കൂവിയതും... അവള് ഞെട്ടിക്കൊണ്ടു ബെഡിൽ നിന്നു ചാടി എഴുനേറ്റു... ശേഷം ആ തുണിയില്ലാത്ത സത്യം അവള് മനസ്സിലാക്കി... "യെസ് ആം ഇൻ ലവ്... അതും കടുവയോട്... ശിവനെ "അവള് നെഞ്ചത് കയ്യ് വെച്ച് അവള് അറിഞ്ഞു ഹൃദയം മിടിപ്പ്... ആ മിടിപ്പിലും ദ്രുവ് നിറഞ്ഞു നില്കുന്നത്.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story