കൃഷ്ണ: ഭാഗം 63

krishna

എഴുത്തുകാരി: Crazy Girl

"ഡീ എണീക്ക്... സമയം എത്രയായി എന്നാ... പ്രവി.... " "കിച്ചേച്ചി കുറച്ചൂടെ... "പ്രവി തിരിഞ്ഞു കിടന്നു ചിണുങ്ങി "നമ്മക് ഷോപ്പിംഗ് പോണ്ടേ " "ഷോപ്പിംഗ്... ഷോപ്പിംഗോ.. എന്തിനു "അവള് ചാടി എണീറ്റു... "ആഹാ മറന്നോ... അച്ചുവിന്റെ എൻഗേജ് ആണ് ഈ സൺ‌ഡേ... നമ്മക്ക് ഡ്രസ്സ്‌ എടുക്കണ്ടേ " "വേണം വേണം... എന്നിട്ട് മണവാട്ടി എവിടെ "പ്രവി ചുറ്റും നോക്കി "ഹ്മ്മ് അവള് കുളിക്കുവാ... പെട്ടെന്നു ചെല്ല് വീട്ടിൽ പോയിട്ട് ഫ്രഷ് ആയിട്ട് വാ " "ശെരി കിച്ചേച്ചി... "പ്രവി കിച്ചുവെ കെട്ടിപിടിച്ചു ഉമ്മാ കൊടുത്തു മുറിയിൽ നിന്നു ഓടി..... പടികൾ ഇറങ്ങുമ്പോൾ കണ്ടു... സോഫയിൽ ഇരുന്ന് പാത്രം വായിക്കുന്ന ദ്രുവിനെ... പ്രവി പെട്ടെന്ന് നിന്നു...അതുവരെ മരണവീട് പോലെ ഉണ്ടായ അവള്ടെ ഹൃദയം കല്യാണവീട് പോലെ ബാൻഡ് മേളം തൊടങ്ങി... അവള് നെഞ്ചത് കയ്യ് വെച്ച്.... "എന്താപ്പാ ഇത്... ഇതാണോ ലോവ്സ് എന്ന് പറയുന്നേ...

ഇതുവരെ എനിക്കിങ്ങനെ ഉണ്ടായില്ലല്ലോ... പിന്നെ ഇപ്പൊ എന്താ ഇങ്ങനെ... അപ്പൊ ശെരിക്കും നിനക്ക് ഇഷ്ടമായിരുന്നു അല്ലെ.. എന്നിട്ട് എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ... നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ മൂപ്പരുടെ മുന്നിൽ നല്ല ഇമേജ് വെക്കില്ലായിരുന്നു... ഇതിപ്പോ മൂപ്പർക്ക് പെമ്പിള്ളേരെ കലിയാ അപ്പൊ എന്നേ പോലെ തലതെറിച്ചതിനെ അയലത്തൂടെ പോകാൻ ഇങ്ങേർ സമ്മതിക്കില്ലല്ലോ... "അവള് സ്വയം നെഞ്ചിൽ കയ്യ് വെച്ച് ഹൃദയത്തോട് പറഞ്ഞു... പെട്ടെന്നാണ് ദ്രുവ് കോണി പടിയിൽ നിൽക്കുന്ന പ്രവിയെ കണ്ടത് അവന് അവളെ നോക്കുന്നത് കണ്ടതും പ്രവി ആകെ പൂത്തുലഞ്ഞു... "എന്തെടി മണ്ടി... അവിടെ നില്കുന്നെ " ദ്രുവിന്റെ ദേഷ്യം പോലും അവൾക് പഞ്ചാരവർത്തനം പോലെ തോന്നി.. അവള് ഏതോ ലോകത്ത് എന്നാ പോലെ നിന്നു ദ്രുവിന്റെ കൈകൊണ്ടുള്ള ആക്ഷനും അവന് ശബ്‌ദിക്കുമ്പോൾ അനങ്ങുന്ന ചുണ്ടുകളും അവള് കൗതുകത്തോടെ നോക്കി...

അവള്ടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... അവന്റെ നേരെ കൈനീട്ടി കെട്ടിപ്പിടിക്കാൻ തോന്നി പെട്ടെന്നാണ് തലക്ക് മേട്ടം കിട്ടിയത്.... "എന്തെടി ഇന്നത്തെ ഗുളിക കഴിച്ചില്ലേ "ഋഷി ആയിരുന്നു... അപ്പോഴാ അവള് ചുറ്റും കണ്ണോടിച്ചത് ആഹാ എല്ലാരും ഉണ്ടല്ലോ... എല്ലാരും എന്നാൽ തന്നെ എന്താ ഇങ്ങനെ നോക്കണേ... അവള് കിച്ചുവിന്റെ മുഖത്തേക്ക് നോക്കി കണ്ണു കൊണ്ട് എന്തെന്ന് ചോദിച്ചു.. കിച്ചു കണ്ണു കൊണ്ട് എന്തോ കാണിക്കുന്നത് കണ്ടു.. പെട്ടെന്നാണ് അവൾക് കത്തിയത് അവള്ടെ കയ്യ് നീട്ടിയിരിക്കുകയാ... അതും ദ്രുവിന് നേരെ... ഈശ്വരാ... ഇതെന്താ ഞാൻ കാണിക്കുന്നേ... എങ്ങനെ കയ്യ് പുറകോട്ടു വലിക്കും... "എന്താടി കയ്യൊക്കെ നീട്ടി നീ എന്ത് കാണിക്കുവാ "വീണ്ടും ഋഷി.. "പടച്ചോനെ യേശുവേ കൃഷ്ണ എല്ലാരും എന്റെ അച്ചുചേച്ചിയുടെയും... അജുവേട്ടന്റെയും എൻഗേജ് ബങ്ങിയായി നടത്തണേ... എല്ലാ അപകടങ്ങളും ഞങ്ങളിൽ നിന്നെ അകേറ്റണമേ..

ഞങ്ങളെ എല്ലാവരേം കാത്തോളണമേ.. ആമേൻ "മുട്ട് കുത്തി ഇരുന്നു കയ്യ് ആകാശത്തോട്ടു നീട്ടി അവള് ശബ്ദത്തിൽ പറഞ്ഞു... "ഞാനെ പ്രാര്ഥിക്കുവായിരുന്നു...എല്ലാവർക്ക് നല്ലതിന് വേണ്ടി... നിങ്ങള് പേടിക്കണ്ടാ.. എന്നാൽ ഞാൻ പോയി പല്ലു തേക്കട്ടെ " അതും പറഞ്ഞവൾ ഓടി... എല്ലാരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു കൊണ്ട് മാറി... ************** "അച്ചു... ഇത് എങ്ങനാ ഉണ്ട് "പ്രവി "ആഹ് അത് കൊള്ളാം "അച്ചു "പക്ഷെ ഇത് കുറച്ചു പഴകിയ കളർ പോലെ ഉണ്ടെടോ... ഇത് പോലത്തെ വേറെ കളർ ഉണ്ടോ "കിച്ചു "ആഹ്ഹ് നേവി ബ്ലൂ ഉണ്ട്... അത് മതിയോ "സെയിൽസ് ചേച്ചി ആയിരുന്നു "ok എന്നാ അത് നോക്കാം " അവര് പറഞ്ഞ പോലെ ഒരു നേവി ബ്ലൂ കളർ ഗൗൺ വിത്ത്‌ വൈറ്റ് സ്റ്റോൺ വെച്ച ഒരു കിടിലം ഡ്രസ്സ്‌ കൊണ്ട് വന്നു... അത് കണ്ടപ്പോൾ തന്നെ എല്ലാർക്കും ഇഷ്ടായി.... ബോയ്സും അവർക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്തു...

അവസാനം പ്രവിയും കിച്ചുവും അവർക്ക് എടുക്കാൻ വേറെ സെക്ഷനിൽ കയറി.... "ഇതെങ്ങനെ ഉണ്ട്... "അച്ചു കിച്ചുവിന്റെ ദേഹത്തേക്ക് ഒരു സാരി വെച്ച് നോക്കി... കിച്ചുവിന്റെ കണ്ണുകൾ റിഷിയിലേക്ക് പോയി... അവന് ഇഷ്ടമല്ലാത്ത പോലെ തലയാട്ടി.. "ഇത് വേണ്ട വേറെ നോക്കാം "കിച്ചു അത് കണ്ടു പറഞ്ഞു... "ഇതോ... ഇത് നല്ല ഉണ്ട്.. കിചേച്ചിക്ക് മാച്ച് ആകും.."പ്രവി ഒന്ന് കൊണ്ട് വന്നു കിച്ചുവിന് കാണിച്ചു... വീണ്ടും അവള്ടെ കണ്ണുകൾ റിഷിയിലേക്ക് പാഞ്ഞു... വീണ്ടും വേണ്ടെന്ന് തലയാട്ടി... "ഇതും വേണ്ടാ " "ആഹാ കൊറേ നേരമായി.. ഞങ്ങൾ ദേ അവിടെ ഇരിക്കാം...കിച്ചുവെ.. ഇന്റെ കേട്ടിയോനോട് ഒന്ന് എടുത്ത് തരാൻ പറ " അച്ചു പറഞ്ഞു കഴിഞ്ഞതും കിച്ചു ആകെ ചൂളിപ്പോയി... പക്ഷെ ഋഷിയെ ഇതൊന്നും ബാധിച്ചില്ല.. അവന് ഒരു മടിയും കൂടാതെ. ഓരോ ഡ്രസ്സ്‌ എടുത്തു അവള്ടെ ദേഹത്ത് വെച്ച് നോക്കി... ഋഷി അവൾക് ഡ്രസ്സ്‌ എടുത്തു നോക്കുകയാണേലും...

കിച്ചു ഋഷിയെ ഉറ്റുനോക്കി... അവളിൽ പ്രണയം നിറഞ്ഞു... ദൂരെ ഇരിക്കുന്ന അച്ചുവും പ്രവിയും അജുവും ദ്രുവും എല്ലാം അത് നോക്കി നിന്നു... അവരുടെ ചുണ്ടിലും ചിരി തത്തികളിച്ചു... അജുവിന്റെ കയ്കൾ അച്ചുവിന്റെ വലത്തേ കരം കോർത്തു പിടിച്ചു അവള് നോക്കിയപ്പോൾ അവന് കണ്ണുറുക്കി കാണിച്ചു... "ഞങ്ങൾ ഇപ്പൊ വരാട്ടോ "അജു അച്ചുവിന്റെ കയ്കളിൽ പിടിച്ചു എഴുനേറ്റു "എവിടെ പോകുവാ അജു "ദ്രുവ് "ഒരു ജോഡി ഡ്രസ്സ്‌ വാങ്ങണം "അജു പറഞ്ഞു "എന്നാൽ ഞങ്ങളും വരാം "ദ്രുവ് "വേണ്ട പ്രവി ഡ്രെസ് എടുത്തില്ലല്ലോ.. ഋഷിയുടെ സെലെക്ഷൻ ഇപ്പോഴൊന്നും കഴിയില്ലാ.. എന്തായാലും പ്രവി നീ ഡ്രസ്സ്‌ നോക്കിക്കോ... ഞങ്ങൾ ഇപ്പൊ വരാം "അജു പറഞ്ഞത് കേട്ടു മൂന്നുപേരും അവനെ നോക്കി "അച്ചുചേച്ചി എന്റെ കൂടെ നിന്നോട്ടെ "പ്രവി പറഞ്ഞു "എന്റെ പൊന്ന് പ്രവി.. ഞങ്ങൾ ഒന്ന് സൊള്ളിക്കോട്ടെ.

നീ പോയി ഡ്രസ്സ്‌ എടുക്ക് പെണ്ണെ " അജു അതും പറഞ്ഞു അച്ചുവിന്റെ കയ്യും പിടിച്ചു നടന്നു... അവന് ചെന്നെത്തിയത് പ്രായമുള്ളവർക്ക് എടുക്കുന്ന സെക്ഷൻ ആയിരുന്നു... അച്ചു അവനെ സംശയത്തോടെ നോക്കി... "ചേട്ടാ.. pure വൈറ്റ് ഷർട്ടും... അതിനു മാച്ച് ആയ മുണ്ടും വേണം"അവിടെയുള്ള സെയിൽസ് മനോട് അജു പറഞ്ഞു "ആർക്കാ അജു " "വേറെ ആർക്ക് എന്റെ അമ്മായി അപ്പന് "അജു പറഞ്ഞതും അവള്ടെ കണ്ണുകൾ മിഴിഞ്ഞു വന്നു "എന്തെ പെണ്ണെ നോക്കുന്നെ.."അജു അവളെ നോക്കി "നിനക്കെങ്ങനെ മനസ്സിലായി ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ " "എന്റെ പെണ്ണിന്റെ മനസ്സ് എന്നേക്കാൾ കൂടുതൽ ആർക്കാണ് അറിയാ... അച്ഛന് ബാംഗ്ലൂരിൽ നിന്നു വരുമ്പോൾ ഡ്രസ്സ്‌ ഒന്നും വാങ്ങില്ല എൻഗേജ് day അച്ഛന് പഴേത് ഇട്ടു വരുന്നത് എന്റെ അച്ചു കുട്ടിക്ക് സങ്കടം ആണെന്ന് എനിക്ക് അറിയാം..."അവന് പറയുന്നത് കേട്ടു അച്ചുവിന്റെ കണ്ണൊന്നു നിറഞ്ഞു...

"ടി പൊട്ടി കരഞ്ഞു കൊളമാക്കല്ലേ "അവള്ടെ ഇടുപ്പിലൂടെ കയ്യിട്ടു ഋഷി പറയുമ്പോളും അച്ചുവിന് അവനോടുള്ള സ്നേഹം കൂടി വന്നു... "അജു ഐ ലവ് യൂ "അവള് പ്രണയപ്പൂർവം പറഞ്ഞു "ലവ് യൂ ടൂ "അവന് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു നിർത്തി... രണ്ടുപേരുടെ കണ്ണുകളും പരസ്പരം പ്രണയത്തോടെ നോക്കി നിന്നു.... "ഈ കളക്ഷൻ ഒക്കെ ഒന്ന് നോക്കു "സ്ലെസ്മാൻ ചേട്ടൻ വന്നു പറഞ്ഞപ്പോൾ രണ്ടും ഞെട്ടിക്കൊണ്ടു... ഡ്രെസ്സിലേക്ക് നോക്കി ************ "ചേട്ടാ... പാർട്ടി വെയർ ചുരിദാർ... പിന്നെ പലാസ പാന്റ് മതിയെ " അവിടെ നിൽക്കുന്ന ചെക്കനോട് തനിക്ക് വേണ്ട ഡ്രസ്സ്‌ പറഞ്ഞു അവള് ദ്രുവിനെ നോക്കി... അവന് മൊബൈലിൽ നോക്കുവായിരുന്നു... മൊബൈലിൽ സ്ക്രോൽ ചെയ്തു പോകുമ്പോൾ അവന്റെ കണ്ണുകൾ അത്പോലെ പിടയുന്നത് അവള് അത്ഭുദത്തോടെ നോക്കി നിന്നു...

ഇത്രയും നാളും എന്റെ കൂടെ അടികൂടാൻ ഉണ്ടായിട്ടും ഈ മാക്കനോട് എനിക്ക് തോന്നിയില്ലല്ലോ ശിവനെ ഇപ്പോഴെന്താ സംസാരിക്കാൻ ഒന്നും കിട്ടാത്തത്... ശെടാ അയിന് മാത്രം എന്താ അതിൽ ഇത്ര നോക്കാൻ... ഇത്രയും സുന്ദരിയും സുമുഖയും ആയ ഒരു പെൺകുട്ടിയെ അടുത്ത് കിട്ടിയിട്ട് ഇയാളെന്താ ഇങ്ങനെ... ശിവനെ എനി മിഥുൻ പറഞ്ഞ പോലെ ഇങ്ങേർക്ക് വല്ല കുഴപ്പവും ഉണ്ടോ... എനി ഗേ... ഏയ്യ് അത്രക്കൊന്നും ഇല്ലാ... എന്നാലും സംശയിക്കേണം...ഒരു നമ്പർ ഇട്ടു നോക്കാം... "അതേയ്... "നോ റീക്ഷൻ "അതെയ്.. പിന്നില്ലേ " ഇപ്പോ വിളികേട്ടു... മൂപര് എന്തെന്നാൽ രീതിയിൽ എന്നേ നോക്കി... "അത് പിന്നെ എനിക്ക് ഒന്ന് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ കൂടുവോ "എന്തോ ഇതുവരെ തോന്നാത്ത എന്തോ ഒരു വികാരം തന്നെ മൂടുന്നത് പോലെ തോന്നി... അവള് കണ്ണുകൾ ഇറുക്കിയടച്ചു ചെറുപുഞ്ചിരിയോടെ അവനെ നോക്കി... "ഇത് വരെ നീ തന്നെയല്ലേ എടുത്തേ...

പിന്നെന്തിനാ എന്നോട് ചോയ്ക്കുന്ന "കുറച്ചു ഗൗരവം ഇട്ടു കടുവ പറഞ്ഞു മൊബൈലിലേക്ക് നോക്കി "മൂഡ് പോയി മൂഡ് പോയി... ഇങ്ങേരുടെ കെട്ട്യോളു അതിൽ പെറ്റു കിടക്കുന്നുണ്ടോ ഇങ്ങനെ നോക്കി നിൽക്കാൻ "അവള് പിറുപിറുത്തത് ഒച്ചയിൽ ആയിപോന്നു ദ്രുവിന്റെ നോട്ടം കണ്ടപ്പോൾ മനസ്സിലായി... അവന് മൊബൈൽ എടുത്തു പോക്കറ്റിൽ ഇട്ടു കയ്യ് കെട്ടി അവളെ നോക്കിയതും വിളറിയ ചിരി ചിരിച്ചു... "ഹായ് ചേച്ചി സുഖല്ലേ... എന്താ ഇവിടെ " "ഏഹ് എന്താ മോളേ " ആ ചേച്ചി ചോദിച്ചതും ദ്രുവ് എന്നേ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു... അവന് എന്നേ ആകെ ഉഴിഞ്ഞു നോക്കി... ഓഹ് ഞാനെന്താ കാട്ടണേ ഇങ്ങേർ നോക്കുമ്പോ എന്താ എന്റെ തല തിരിയണെ... ശ്ശെ ഇവിടുത്തെ സെയിൽസ് ചേച്ചിയോടാണ് ഞാൻ എന്താ ഇവിടെ എന്ന് ചോദിച്ചു... ശിവനെ... ഇതിനല്ലേ ലോവ്സ് എന്ന് പറയുന്ന.. എനിക്ക് ഇങ്ങേരോടു ശുക്രിയ ആണെന്ന് ഞാൻ എങ്ങനാ പറയും....

അപ്പോഴേക്കും ആ പയ്യൻ കൊറേ ഡ്രസ്സ്‌ കളക്ഷൻസ് കൊണ്ട് വന്നിരുന്നു... അവള് അതിൽ നിന്നു ഓരോന്ന് എടുത്തു... കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു.. കണ്ണാടിയിലൂടെ ദ്രുവ് തന്നെ നോക്കുന്നത് കണ്ടതുകൊണ്ട് അവൾക് ചിരി വന്നു... ദ്രുവ് പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റിയതും അവള്ടെ മുഖം ഇരുണ്ടു... "ദേ ഈ ഡ്രസ്സ്‌ കുട്ടിക്ക് നന്നായി ചേരും... തനിക് മാച്ച് ആകും ഒന്ന് വെച്ചു നോക്കിയേ " "അഹ്‌ണോ "ആ പയ്യൻ പറഞ്ഞതും പ്രവി ചിരിയോടെ ആ ഡ്രസ്സ്‌ aവന്റെ കയ്യില് നിന്നു വാങ്ങാൻ തുനിഞ്ഞു എന്നാൽ പെട്ടെന്ന് രണ്ടു കൈകൾ തന്നെ മറികടന്നു ആ ഡ്രസ്സ്‌ വാങ്ങി അങ്ങോട്ടേക്ക് മാറ്റി വെച്ച്... ഞാനും സെയിൽസ് മാനും മൂപ്പരെ അന്തം വിട്ടു നോക്കി... "ഇയാളെന്താ കാണിക്കുന്നേ "ദ്രുവിന്റെ നോക്കി പ്രവി ചോദിച്ചു... "ഇവൾക്ക് ഏത് ഡ്രസ്സ്‌ മാച്ച് ആകും എന്ന് പറയാൻ നീയാരാടാ "തന്റെ വാക്കിനു മറുപടി നൽകാതെ ആ പയ്യനോട് ദേഷ്യപെടുന്നത് കണ്ടു ചിരിയും സന്തോഷവും തോന്നി എന്നാൽ അവന്റെ മുഖം കണ്ടപ്പോൾ സഹതാപവും....

"സോറി ചേട്ടാ... ചേട്ടന്റെ ഗേൾഫ്രണ്ട് ഡ്രസ്സ്‌ എടുക്കാൻ പാട് പെടുന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു പോയതാ.. "അവന് വിക്കി വിക്കി പറഞ്ഞതും... ഞങ്ങൾ രണ്ടു പേരും ഞെട്ടി പരസ്പരം നോക്കി.... "ഇവളൊ....ഇവള് എന്റെ ആരും അല്ലാ...പിന്നെ നീ അധികം സെലക്ട്‌ ഒന്നും ചെയ്യണ്ടാ... ധാ ഇത് പാക്ക് ഇറ്റ് "ബ്ലാക്ക് ആൻഡ് റീഡ് കളർ ചുരിദാർ ദ്രുവ് എടുത്തു അവനു കൊടുത്തു.... പ്രവിടെ മുഖം ആകെ വാടിയിരുന്നു "ഹും ആരുമല്ല പോലും... കടുവ....എനി അങ്ങനെ വല്ലതും നിങ്ങള്ടെ വായീന്ന് കേട്ടാ അതിനുള്ള മറുപടി നിങ്ങൾടെ 10 കുട്ടികളെ പെറ്റു നിങ്ങൾക്കിട്ടു പണി തരും... കുരിപ്പേ... ആരുമല്ല പോലും... പിന്നെ എന്തിനാ അട്ട പറ്റിയ പോലെ എന്നേ ഒട്ടി നടക്കുന്നെ... അതല്ലേ എനിക്ക് പ്രണയം മൂത്ത് വരുന്നേ... ഇത് വല്ലതും നിങ്ങള് അറിയുന്നുണ്ടോ... ഓഹ് അറിഞ്ഞാൽ ഇപ്പൊ എന്റെ എല്ലു ഊരിയെടുത്തു ക്രിക്കറ്റ്‌ ബാറ്റ് ആക്കി കളിക്കും എന്നല്ലാതെ ഇങ്ങേർ എന്നേ സ്നേഹിക്കാൻ ഒന്നും പോണില്ല...

പക്ഷെ ഞാൻ വിടൂലാ.. ഒരിക്കലും വിടൂലാ... ഹും ആരുമല്ല പോലും "ദ്രുവിന്റെ പുറകിലെ അവനെ നോക്കി പിറുപിറുത്തു വരുന്ന പ്രവിയെ ഋഷിയും കിച്ചുവും അജുവും അച്ചുവും സംശയത്തോടെ നോക്കി... അവരുടെ നോട്ടം കണ്ടാണ് ദ്രുവും തല തിരിച്ചു അവളെ നോക്കിയത്.. ഇതൊന്നും അറിയാതെ വീണ്ടും എന്തോ പിറുപിറുക്കുവാ... "ഹ്മ്മ് എന്താ ദ്രുവേ നീ പെണ്ണിനെ വീണ്ടും അടിച്ചു "കിച്ചു പ്രവിയുടെ കവിളത്തു തലോടി കൊണ്ട് ചോദിച്ചു... "എന്റെ പൊന്ന് കിച്ചു.. ഈ കുരുപ്പിനെ ഞാൻ ഒന്നും ചെയ്തിട്ടില്ല... "ദ്രുവ് കിച്ചുവിനോട് പറഞ്ഞു "അല്ലാ കിച്ചേച്ചി... നല്ല സുന്ദരനായ സ്ലെസ്മാൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോ ഇങ്ങേർ അവനോട് ചൂടായി... പാവം ചേട്ടൻ "അവള് ഒളിക്കണ്ണോടെ ദ്രുവിനെ നോക്കി...

അവന് അവളെ കണ്ണുരുട്ടി... "എന്നാ പോടീ പോയി അവനേം കെട്ടിപിടിച്ചിരിക്ക് "ദ്രുവ് അതും പറഞ്ഞു കലിപ്പിൽ നടന്നു പോകുന്നത് എല്ലാരും നോക്കി... പ്രവിയുടെ മുഖത്ത് ചിരി വിരിയുന്നത് അജു മാത്രം കണ്ടു... അവന്റെ കുരുട്ട് ബൾബ് കത്താൻ തുടങ്ങി... ************** ഋഷിയുടെ ഇരുണ്ട മുഖം കണ്ടാണ് കിച്ചു മുറിയിലേക്ക് കയറിയത്... അവള് അവനെ ഒന്ന് നോക്കി ഡോർ കുറ്റിയിട്ടു... ഒന്നുടെ ഋഷിയെ നോക്കി എന്നാൽ എങ്ങോട്ടോ നോക്കി എന്തോ ആലോചിച്ചിരിക്കുന്ന അവന്റെ കൈകൾ മുറുകുന്ന ഋഷിയെ കണ്ടു.. കിച്ചു ബാത്റൂമിലേക്ക് കയറി... ഇറങ്ങിയപ്പോളേക്കും ഋഷി കിടന്നു കഴിഞ്ഞിരുന്നു.... എന്നാലും കറങ്ങുന്ന ഫാനിൽ നോക്കി വീണ്ടും എന്തോ ചിന്തയിൽ ആയിരുന്നു... കിച്ചു ബെഡിൽ വന്നിരുന്നതും കിടന്നതും ഒന്നും അവന് അറിഞ്ഞില്ലാ... അവള് അറ്റത് കിടന്നു... പതിയെ നീങ്ങി നീങ്ങി അവനോടു അടുപ്പിച്ചു കിടന്നു....

കഴുത്തിൽ തട്ടുന്ന ചൂട് ശ്വാസം അവനെ ചുണ്ടിൽ പുഞ്ചിരി കൊണ്ട് വന്നു... തിരിഞ്ഞു കിടന്നു കൊണ്ട്... കിച്ചുവിന്റെ കണ്ണുകളിൽ നോക്കി..അവളുടെ കണ്ണുകൾ അവനെ മറ്റേധോ ലോകത്തു കൊണ്ട് ചെന്നു... അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ ചെന്നെത്തിച്ചു... കിച്ചുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു... ഋഷി അവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു... അവനിൽ ആവേശം പൂണ്ടു... പരസ്പരം ശ്വാസം വിടാൻ ആകാതെ... ചുണ്ടുകൾ തമ്മിൽ അടരാതെ ചുംബിച്ചു... പതിയെ അവന് തളർന്നു കൊണ്ട് അവളുടെ മാറിൽ തല ചായ്ച്ചു... കിച്ചു ഒരു കിതപ്പോടെ അവന്റെ മുടിയിൽ തലോടി.... "കിച്ചു " "ഹ്മ്മ് " "നീ എന്നേ വിട്ട് പോകുമോ " "എന്താപ്പാ അങ്ങനെ ചോദിക്കാൻ " "പറയ്.. " "ഞാൻ എങ്ങോട്ട് പോകാനാ.. എന്റെ ആത്മാവ് ഉള്ളടുത്തല്ലേ ഞാൻ വേണ്ടത് " ഋഷി അവളുടെ മുഖത്തേക്ക് നോക്കി പ്രണയത്തോടെ ചിരിച്ചു..

ശേഷം ഏന്തി വലിഞ്ഞു ചുണ്ടിൽ ഒന്ന് മുത്തി പഴേ പോലെ അവളുടെ മാറിൽ കിടന്നു... "റാം അവന് ഇറങ്ങി "കണ്ണിൽ തീ നിറഞ്ഞു ശാന്തമായി അവന് പറഞ്ഞു "അറിഞ്ഞു..." "അച്ഛന് പറഞ്ഞോ " "ഹ്മ്മ്മ് " "എനിയും വന്ന കൊന്നു കളയും ഞാൻ അവനെ " "ശെരി രാജാവേ... "കിച്ചു തമാശ രൂപേണ പറഞ്ഞു "നീയെന്താടി എന്നേ പുച്ചിക്കുന്നെ" "എന്റെ പൊന്നെ ഒന്നുല്ല എനിക്ക് ഉറക്ക് വരുന്നു ആ ലൈറ്റ് ഓഫ്‌ ആക്കി കിടക്ക് ഋഷിയെട്ടാ "അവള് കെഞ്ചി പറയുന്നത് കേട്ട് അവന് ചിരിച്ചുകൊണ്ട് ലൈറ്റ് ഓഫ്‌ ആക്കി കിച്ചുവിനേം ചേർത്തു പിടിച്ചു കിടന്നു.... ************** "ഈ ഫയൽ കോപ്പി ചെയ്തു പെൻഡ്രൈവിലേക്ക് പേസ്റ്റ് ആക്ക്" "അതും കൂടി തനിക്ക് ചെയ്താ പോരെ "കൂമ്പിയടഞ്ഞ കണ്ണുകൾ തുറന്ന് പ്രവി പറഞ്ഞു... "പറ്റില്ല നിന്റെ പ്രൊജക്റ്റ്‌ നീ തന്നേ ചെയ്യണം.. ഞാൻ പറഞ്ഞു തരാം " "ഓ മൊശടൻ ഇങ്ങേരെ എന്ത് കണ്ടിട്ടാ ഹൃദയമേ... നീ ഉള്ളിൽ കേറ്റിയെ "അവള് സ്വയം ചോദിച്ചു "എന്താ " "ഒന്നുല്ലേ... പെൻഡ്രൈവിന്റെ ഉള്ളിൽ എങ്ങനാ കേറ്റണ്ടേ എന്ന് നോക്കുവായിരുന്നു.. "അവള് ദേഷ്യത്തോടെ പറയുന്നത് കേട്ടു അവനു ചിരി പൊട്ടി...

"ഈ ലാപ്ടോപ്പ് ശെരിയല്ല... എല്ലാം കേടാ " "ലാപ്ടോപ്പ് അല്ലാടി... ചെയ്യാൻ അറിയില്ലെങ്കിൽ പറയണം... "മൊത്തം എറർ വന്നതിനാലാണ് അവള് ലാപിനെ കുറ്റം പറഞ്ഞത്... "ഹോ ഞമ്മക്കൊന്നും അറിയില്ലേ.. അറിഞ്ഞില് ഞാൻ ഇവിടെയൊന്നും ഇരിക്കില്ല " "പിന്നെ എവിടെയിരിക്കും " "എന്റെ വീട്ടിൽ സുഗമായി ഉറങ്ങുന്നുണ്ടാവും... ഇതൊക്കെ അറിയുമെങ്കിൽ പിന്നെ ഇങ്ങളോട് ഞാൻ ചോദിക്കൂ ഇവിടെ ഇരിക്കേണ്ടി വരുവോ... " "ഓഹ് ആ വാ ഒന്ന് അടച്ച് വെക്ക്..." "ഹും " അവള് മുഖം കോട്ടി... അവന് പറയുന്നതിനെല്ലാം തക്കതായ മറുപടി വായിൽ വരുന്നുണ്ടെലും പ്രൊജക്റ്റ്‌ ചെയ്യേണ്ടത് കൊണ്ട് മിണ്ടാതെ ഇരുന്നു... ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാ അവസ്ഥയിലാ... "ഹ്മ്മ് പൊക്കോ ബാക്കി നാളെ ചെയ്യാം " ദ്രുവ് പറഞ്ഞപ്പോളും അവളെയെന്തോ അവിടെ പിടിച്ചിരുത്തി.. ഉറക്കമെല്ലാം പോയത് പോലെ തോന്നി.... "പോണോ " ദ്രുവ് അവൾ പറയുന്നത് കേട്ട് അവളെ ഉറ്റുനോക്കി.. "പോകാം.. പോകണമല്ലോ... പോയല്ലേ പറ്റൂ "അവന്റെ നോട്ടം കണ്ടു അവള് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ഓടുന്നത് കണ്ടു അവനു ചിരി പൊട്ടി ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story